കൊവിഡ്; സംസ്ഥാനത്ത് ഒരു മരണം കൂടി: മരിച്ചത് കണ്ണൂർ സ്വദേശിനി

കൊവിഡ്; സംസ്ഥാനത്ത് ഒരു മരണം കൂടി: മരിച്ചത് കണ്ണൂർ സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.

Read Also കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടില്ലെന്ന് പറയാനാകില്ല: കെ സുധാകരന്‍ https://metrojournalonline.com/kerala/2020/07/13/k-sudhakaran-kannur-mp-covid.html

ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്ത കൊവിഡ് മരണമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) മരിച്ചിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുൾ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

Share this story