ഒമ്പത് ചില്ലറ മൊത്ത വ്യാപാരമേഖലയിലെ സൗദിവത്കരണം അടുത്ത മാസം മുതൽ

ഒമ്പത് ചില്ലറ മൊത്ത വ്യാപാരമേഖലയിലെ സൗദിവത്കരണം അടുത്ത മാസം മുതൽ

റിയാദ്: ഒമ്പത് ചില്ലറ മൊത്ത വ്യാപാര മേഖലയിൽ ആഗസ്റ്റ് 20 (മുഹറം ഒന്ന്) മുതൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം അറിയിച്ചു.

തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

Read AIso യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിൽനിന്ന് കുതിച്ചുയരും; വിക്ഷേപണം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.21ന് https://metrojournalonline.com/gulf/2020/07/14/emirates-mars-mission.html

ചായ, കോഫി, ഈത്തപ്പഴം, തേൻ, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്‌റ്റേഷനറി, ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സൗദിവത്ക്കരണം നടപ്പാക്കുക.

ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്ക് സ്വദേശിവത്ക്കരണം ബാധകമായിരിക്കും.

Share this story