കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു

സൗദിഅറേബ്യയിൽ മൂന്നു ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 20 പേർ മരിക്കുകയും 2,952 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയർന്നു.

സൗദിഅറേബ്യയിൽ ആശങ്കയൊഴിയുന്നതിൻറെ സൂചനകളാണ് മൂന്നുദിവസമായി തുടരുന്നത്. പ്രതിദിനമരണനിരക്ക് 20 ആയി കുറഞ്ഞതാണ് വലിയ ആശ്വാസം. 2704 പേർകൂടി സുഖംപ്രാപിച്ചതോടെ രോഗമുക്തി നിരക്ക് 72 ശതമാനമായി. തീവ്രപരിചരണവിഭാഗത്തിൽ 2235 പേരുൾപ്പെടെ 63026 പേരാണ് ഇനി ചികിൽസയിലുള്ളത്. 2243 പേരാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 1,03,598 പേർ രോഗബാധിതരായ ഖത്തറിൽ രോഗമുക്തി നിരക്ക് 96 ശതമാനമായി. 3708 പേരാണ് ഇനി ചികിൽസയിലുള്ളത്.

Read Also കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടില്ലെന്ന് പറയാനാകില്ല: കെ സുധാകരന്‍ https://metrojournalonline.com/kerala/2020/07/13/k-sudhakaran-kannur-mp-covid.html

യുഎഇയിൽ പരിശോധനവ്യാപകമായി തുടരുകയാണ്. മരണനിരക്ക് കുറയുന്നതും രോഗമുക്തി നിരക്കുയരുന്നതും ആശ്വാസവാർത്തയാണ്. ഒമാനിലാണ് ഗൾഫിൽ ഏറ്റവും കുറവ് രോഗമുക്തി നിരക്ക്. 2164 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമാനിലെ ആകെ രോഗബാധിതരുടെ എണ്ണം58179 ആയി. 64 ശതമാനമാണ് രോഗമുക്തി നിരക്ക്. കുവൈത്തിൽ 81 ഉം ബഹ്റൈനിൽ 86 ശതമാനവുമാണ് രോഗമുക്തിനിരക്ക്. കുവൈത്തിൽ 9759 പേരും ബഹ്റൈനിൽ 4407 പേരുമാണ് ഇനി ചികിൽസയിലുള്ളത്.

Share this story