മുഖ്യമന്ത്രി യുഡിഎഫിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു; യുഡിഎഫ് സമരം നടത്തുന്നത് കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി യുഡിഎഫിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു; യുഡിഎഫ്  സമരം നടത്തുന്നത് കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനങ്ങളില്‍ പ്രതിപക്ഷത്തിന് നേരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ട് മൂന്നാല് മാസമായി. പ്രതിപക്ഷ കക്ഷികള്‍ പൂര്‍ണമായി സഹകരിച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് പുറകോട്ടുപോയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ടുപോകുന്നത്. നടത്തിയ സമരങ്ങള്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു. എവിടെയങ്കിലും അതില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറായിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം നടത്തിയത്. ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും തയാറായിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി മാറിനില്‍ക്കണമെന്നാണോ പറയുന്നത്.

read more Top News: നരേന്ദ്ര മോദി സര്‍ക്കാരില്‍ അഭിമാനമുണ്ടെന്ന് അമേരിക്ക; ചൈനയെ ഭയരഹിതമായി നേരിടുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃക

https://metrojournalonline.com/world/2020/07/11/us-is-proud-of-narendra-modis-government.html

ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പാളിച്ചകള്‍ സംഭവിച്ചു. സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ല. ക്വാറന്റീന്‍ സംവിധാനങ്ങള്‍ നടപ്പിലാകുന്നില്ല. അസുഖം ബാധിച്ചവര്‍ തെക്കുവടക്ക് നടക്കുകയാണ്. പൊലീസും സര്‍ക്കാരും ആരോഗ്യ വകുപ്പും ഉദാസീനത കാണിക്കുന്നു. വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

യുഡിഎഫ് പ്രവര്‍ത്തകര്‍ വിവരമുള്ളവരാണ്. രാഷ്ട്രീയ പക്വതയുള്ളവരാണ്. കേരളത്തിലെ ജനരോക്ഷത്തെ തടഞ്ഞുനിര്‍ത്താമെന്ന് കരുതേണ്ട. മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു. പ്രതിപക്ഷം ഉന്നയിച്ച വസ്തുകള്‍ ശരിയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ രോഷമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story