എല്ലായിടത്തും സ്വര്‍ണ്ണത്തിന് മഞ്ഞ നിറം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് ചുവപ്പ് നിറമെന്ന് ജെ പി നദ്ദ

എല്ലായിടത്തും സ്വര്‍ണ്ണത്തിന് മഞ്ഞ നിറം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് ചുവപ്പ് നിറമെന്ന് ജെ പി നദ്ദ

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ. എല്ലായിടത്തും സ്വര്‍ണ്ണത്തിനും മഞ്ഞ നിറമാണ് എന്നാല്‍ കേരളത്തില്‍ അതിന് ചുവപ്പ് നിറമാണെന്നും നദ്ദ പരിഹസിച്ചു. ഐ ടി ഉദ്യോഗസ്ഥരും കേരളാ മുഖ്യമന്ത്രിയുടെ പേഴ്‌സണന്‍ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും നദ്ദ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നദ്ദ വിമര്‍ശനം ഉന്നയിച്ചത്.

ചോര്‍ കി ദാദി മേ ടിങ്കേ എന്നൊരു ചൊല്ലുണ്ട് . അതിനര്‍ത്ഥം സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസ് പുറം ലോകത്തെത്തിയപ്പോള്‍ പ്രതികള്‍ക്കുള്ളതിനെക്കാള്‍ ചൂട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാണാന്‍ സാധിച്ചു. അതാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും നദ്ദ വ്യക്തമാക്കി.

Read Aslo ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട് സച്ചിന്‍, രാജസ്ഥാനില്‍ ഗുരുതര പ്രതിസന്ധി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു https://metrojournalonline.com/national/2020/07/12/ashog-gehlot-resignation-demanded.html

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവെര എന്‍ ഐ എ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് ബി ജെ പി അധ്യക്ഷന്റെ പരാമര്‍ശമെന്നതും ശ്രദ്ധ്രയമാണ്.

Share this story