❤️അപൂര്‍വരാഗം❤️ PART 40

❤️അപൂര്‍വരാഗം❤️ PART 40

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

” നാളെ എത്തും… പക്ഷേ എല്ലാം അറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം.. അതെന്നെ ഭയപ്പെടുത്തുന്നു… ഐ ഡോണ്ട് വാന്റ് ടു ലോസ് ഹെർ എഗയ്ൻ….”

ദേവ് തല കുനിച്ച് ഇരുന്നു കൊണ്ട് പറഞ്ഞു..

“ഒന്നും സംഭവിക്കില്ല… ഷി വിൽ ബി ആൾറൈറ്റ്… ”

അവന്റെ തോളില്‍ തട്ടി കൊണ്ട് വീർ പറഞ്ഞൂ…

കേള്‍ക്കാന്‍ പോകുന്ന സത്യങ്ങളോട് അപ്പു എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവര് ഇരുവരും പകച്ചു നിന്നു….

****

വൈകിട്ട് തന്നെ അപ്പുവിനെ റൂമിലേക്ക് മാറ്റി… രാത്രി മുഴുവന്‍ അപ്പുവിന് പനി ഉണ്ടായിരുന്നു.. അത് കൊണ്ട് ദേവ് അവളുടെ അടുത്ത് തന്നെ ഇരുന്നു..

ഇടയ്ക്കു ഇടയ്ക്കിടെ പിച്ചും പേയും പറഞ്ഞു തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അപ്പുവിനെ അവന്‍ വേദനയോടെ നോക്കി…

ഉറക്കമിളച്ച് അവള്‍ക്കു അരികില്‍ തന്നെ ഇരുന്ന് അവന്‍ നേരം വെളുപ്പിച്ചു…

രാവിലെ ആയപ്പോഴേക്കും അപ്പുവിന്റെ പനി കുറഞ്ഞു വന്നിരുന്നു…

അവള് കണ്ണ് തുറന്ന് ചുറ്റും നോക്കി…

തൊട്ടടുത്ത് ഒരു കസേരയില്‍ തന്റെ വലതു കൈ മുഖത്തോടെ ചേര്‍ത്തു വച്ച് ബെഡ്ഡിലേക്ക് ചാരി ഉറങ്ങുന്ന ദേവിനെ അവള് പ്രണയ പൂര്‍വ്വം നോക്കി…

അവള് ഇടം കൈ കൊണ്ട് അവന്റെ മുടിയിഴകളെ തഴുകി…

തനിക്കു വേണ്ടി അവന്‍ ഒരുപാട് സഹിക്കുന്നുണ്ടെന്ന് അവള്‍ക്കു മനസ്സിലായി…

പതിനെട്ട് വര്‍ഷം തന്നെ മാത്രം ഭ്രാന്തമായി സ്നേഹിച്ച് തനിക്കു വേണ്ടി മാത്രം കാത്തു നിന്ന അവന്റെ പ്രണയത്തെ കുറിച്ച് ഓര്‍ത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

അവള് അവന്റെ തലയില്‍ വാത്സല്യത്തോടെ തലോടി..

അപ്പു ബെഡ്ഡിലേക്ക് ചാരി ഇരിക്കാൻ ശ്രമിച്ചപ്പോള്‍ ആണ് ദേവ് ഞെട്ടി കണ്ണ് തുറന്നത്..

അവന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

“ആഹ്.. താന്‍ ഉണര്‍ന്നോ… ഞാൻ അറിഞ്ഞില്ല.. നോക്കി നോക്കി കണ്ണ് അടഞ്ഞു പോയി..”

ദേവ് ക്ഷീണത്തോടെ പറഞ്ഞു…

പിന്നെ അവളെ ബെഡ്ഡിലേക്ക് ചാരി ഇരുത്തി… അവനും കസേരയില്‍ ഇരുന്നു…

അപ്പു പകരം അവനെ നോക്കി.. ആദ്യമായിട്ട് കാണുന്നത് പോലെ അവള് അവനെ നോക്കി പുഞ്ചിരിച്ചു…

“എന്താണ് ഭാര്യേ…. ഒരു കള്ള നോട്ടവും പുഞ്ചിരിയും… ”

ദേവ് കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളോട് ചോദിച്ചു…

ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ അവള് ഇരു കണ്ണുകളും ചിമ്മി കാണിച്ചു…

“എന്നാലും…. എന്തോ ഉണ്ടല്ലോ… സത്യം പറയ് പെണ്ണേ…”

അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി ബെഡ്ഡിൽ ഇരുന്നു…

അപ്പു കൗതുകത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

അവന്റെ കുസൃതി നിറഞ്ഞ നീലക്കണ്ണുകള്‍ അവളിലേക്ക് ആഴ്ന്നിറങ്ങി…

അവനെ ആദ്യമായി കണ്ട ദിവസം അപ്പുവിന്റെ മനസ്സിലേക്ക് ഓടി വന്നു…

” ദേവ… ദേവേട്ടാ… അപ്പൊ അന്ന്.. അന്ന് ട്രെയിനിൽ വച്ച് കണ്ടപ്പോ….”

അപ്പു അതിശയത്തോടെ അവനെ നോക്കി…

“കണ്ടപ്പോ….ബാക്കി പറയ്…”

ദേവ് അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി കൊണ്ട് ചോദിച്ചു…

“അന്ന്… അന്ന്.. അറിയാമായിരുന്നോ ഞാൻ ആണ് പാറു എന്ന്… ”

അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവള്‍ ചോദിച്ചു..

” നീ ഇങ്ങനെ എന്നെ നോക്കല്ലേ പെണ്ണേ… എന്റെ കണ്‍ട്രോള്‍ പോയാൽ പിന്നെ പിടിച്ചാല്‍ കിട്ടില്ല…”

അവളുടെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു വലിച്ചു കൊണ്ട് അവന്‍ പറഞ്ഞു…

” പറയ് ദേവേട്ടാ….. ”

അപ്പു ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ച് മറു കൈ കൊണ്ട് അവളുടെ തലയിൽ തഴുകി കൊണ്ട് ദേവ് നെടുവീര്‍പ്പിട്ടു…

“മം… അറിയാമായിരുന്നു.. പക്ഷേ എങ്ങനെ എന്നുള്ള ചോദ്യത്തിന് ഉത്തരം തരാൻ ഉള്ള സമയം ആയിട്ടില്ല അപ്പു… അതിനു മുന്നേ നമുക്ക് നിന്റെ അച്ഛനും അമ്മയ്ക്കും പറയാൻ ഉള്ളതു കേള്‍ക്കണം…

ഒന്നുമില്ലെങ്കിലും എന്റെ പാറുവിനെ പൊന്നു പോലെ നോക്കിയത്‌ അവര് അല്ലെ…”

ദേവ് പറഞ്ഞു…

അല്പ നേരം അപ്പുവിന്റെ ശബ്ദം ഒന്നും കേട്ടില്ല… നെഞ്ചില്‍ നനവ് അറിഞ്ഞപ്പോള്‍ ആണ് അവന്‍ അവളുടെ തല ഉയർത്തി നോക്കിയത്‌…

അവളുടെ മിഴികൾ സജ്ജലങ്ങളായിരുന്നു…..

” പാടില്ല… ഇനിയും നിന്റെ ഈ കണ്ണുകൾ നിറയാന്‍ പാടില്ല….. ഇനി അഥവാ കണ്ണ് നിറയ്ക്കണം എന്ന് നിര്‍ബന്ധമാണ് എങ്കിൽ അതെന്റെ മരണത്തിന് ശേഷം മാത്രമായിരിക്കണം…”

ദേവ് പറഞ്ഞ് നിര്‍ത്തുന്നതിനു മുന്നേ അപ്പു അവന്റെ വായ പൊത്തിയിരുന്നു….

“വേണ്ട ദേവേട്ടാ… മരണം പോലും ഇനി നമ്മളെ പിരിക്കാന്‍ പാടില്ല… ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളു നമ്മള്… ഇനി മരണം എന്ന് ഒന്ന് ഉണ്ടെങ്കിൽ അതും ഒരുമിച്ച്… ഇനി എന്നെ ഒറ്റയ്ക്കു ആക്കല്ലേ..”

അപ്പു കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു…

“ഇല്ലെടാ.. ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ.. പണ്ടാരോ പറഞ്ഞത് പോലെ ഇനിയിപ്പൊ ചാകാൻ ആണേലും ജീവിക്കാൻ ആണേലും നമ്മള് ഒരുമിച്ച് ആയിരിക്കും… ”

ദേവ് ഇടറിയ സ്വരത്തില്‍ പറഞ്ഞു…

പിന്നെ അവളുടെ നെറ്റിയില്‍ ചുംബിച്ചു…

“ആഹ്.. നിങ്ങള് ഇവിടെയും ടൈറ്റാനിക് ഓടിക്കുവാണ് അല്ലെ..”

വാതിൽ തുറന്നു അകത്തേക്ക് കേറിയ രുദ്ര പറഞ്ഞു…

അവളുടെ പിന്നാലെ വന്ന ദക്ഷയും വീർ ഉം സഡൻ ബ്രേക്ക് ഇട്ടതു പോലെ അവിടെ തന്നെ നിന്നു..

രുദ്രയുടെ ശബ്ദം കേട്ടപ്പോൾ ആണ് ദേവും അപ്പുവും ഞെട്ടിയത്…

“എന്തുവാടീ ഇത്.. നീ ബോബനും മോളിയിലെ പട്ടിയെ പോലെയാണല്ലോ… എല്ലാ ഫ്രെയിമിലും ഉണ്ടല്ലോ…”

ദേവ് നെറ്റിയില്‍ കൈ വച്ചു കൊണ്ട് പറഞ്ഞു..

“അത് ശരി… അസുഖം അല്ലെ.. പാവം അല്ലെ.. എന്നൊക്കെ കരുതി രാവിലെ തന്നെ ഭക്ഷണം എടുത്തോണ്ട് വന്ന എനിക്ക് ഇത് തന്നെ കിട്ടണം… ”

രുദ്ര മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ദേവും അപ്പുവും അത് ശ്രദ്ധിച്ചത്.. അവളുടെ കൈയിൽ ഒരു വലിയ ടിഫിൻ ബോക്സ് ഉണ്ട്.. പാവം അതൊക്കെ താങ്ങി പിടിച്ചു നില്‍ക്കുവാണ്….

” കഷ്ടം ഉണ്ട് ട്ടാ ദേവേട്ടാ… അവള് ഇത് മുഴുവന്‍ ചുമന്ന് കൊണ്ട് വന്നതല്ലേ…”

അപ്പു അവന്റെ കൈയിൽ നുള്ളി കൊണ്ട് പരിഭവത്തോടെ നോക്കി..

” അത് മാത്രം പറയരുത് ഏട്ടത്തീ…. ഇവള് അല്ല ഇതൊന്നും എടുത്തോണ്ട് വന്നത്…”

അവര്‍ക്കു പിന്നാലെ മുറിയിലേക്ക് കയറി വന്ന അനി പറഞ്ഞു…

ദക്ഷയും അത് ശരിവെക്കുന്നത് പോലെ പുഞ്ചിരിച്ചു..

” പിന്നെ.. പിന്നെ.. ഞാൻ അല്ലെ ഇത് താങ്ങി പിടിച്ചു നിന്നത്…”

രുദ്ര അവനെ കലിപ്പിൽ നോക്കി..

” എന്റെ പൊന്നു ഏട്ടാ… ഇത് മുഴുവന്‍ താങ്ങി എടുത്തു കൊണ്ട് വന്നത് ദാ വീർ ചേട്ടൻ ആണ്… അവള് ദാ ആ വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ എടുത്തു നടന്നത് ആണ്..”

ദക്ഷ അവളുടെ തലയില്‍ കൊട്ടി കൊണ്ട് പറഞ്ഞു..

അപ്പു നന്ദിയോടെ വീർ നെ നോക്കി..

വീർ തിരിച്ചു കണ്ണ് ചിമ്മി കാണിച്ചു..

” അല്ല.. ഇതെന്താ ഇതിനും മാത്രം ഫുഡ്… ഇവൾക്കു കഴിക്കാൻ ആണെങ്കിൽ ഒരു ദോശയോ ചപ്പാത്തിയോ മതി.. അത്രയെ ഇവിടെ പോകൂ.. ബാക്കി മുഴുവന്‍ ഞാന്‍ തന്നെ കഴിക്കേണ്ടി വരുമല്ലോ.. ”

ദേവ് അപ്പുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു..

“അയ്യട.. ഇത് മുഴുവന്‍ ഏട്ടന് തിന്നാൻ അല്ല.. ഞങ്ങളും ഒന്നും കഴിച്ചിട്ടില്ല.. രാവിലെ തന്നെ ഏട്ടത്തിയെ കാണാന്‍ ഇറങ്ങിയതാണ്.. ഇവിടെ ഒരാള് വല്ലതും ബാക്കി വച്ചിട്ടുണ്ടോ എന്ന് അറിയില്ലല്ലോ… ടൈറ്റാനിക് അല്ലെ.. ടൈറ്റാനിക്…”

രുദ്ര കള്ള ചിരിയോടെ പറഞ്ഞു…

“ഡി.. ടി… മതി.. ഇനിയും നാറ്റിക്കരുത്… ടൈറ്റാനിക് ഞാന്‍ കടലില്‍ മുക്കി താഴ്ത്തി.. പോരേ… ”

അവളുടെ നേര്‍ക്കു കൈകൾ കൂപ്പിക്കൊണ്ട് ദേവ് പറഞ്ഞു…

അത് കണ്ടു എല്ലാവരും ചിരിച്ചു…

പിന്നെ എല്ലാരും കൂടെ ഒരുമിച്ച് ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്..

“ആഹ് ദേവേട്ടാ… ഏട്ടത്തീടെ അച്ഛനും അമ്മയും വൈകാതെ എത്തും എന്ന് പറഞ്ഞു… ഏട്ടത്തി ക്ക് തീരെ വയ്യാ എന്ന് കേട്ടപ്പോൾ തന്നെ അവര് ടെന്‍ഷന്‍ ആയി… ഫ്ലൈറ്റിന് ആണ് വരുന്നത് എന്ന് വലിയച്ഛന്‍ പറയുന്നത് കേട്ടു…”

കഴിക്കുന്നതിനു ഇടയില്‍ അനി പറഞ്ഞു….

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അപ്പു ഒന്ന് ഞെട്ടി ചുമച്ചു.. ഭക്ഷണം നെറുകയില്‍ കയറി… ദേവ് അവളുടെ പിറകില്‍ തട്ടി കൊണ്ട് ഇരുന്നു…

പിന്നെ അവള്‍ക്കു വെള്ളം എടുത്ത് കൊടുത്തു…

അപ്പു ദയനീയമായി അവനെ ഒന്ന് നോക്കി..

” അതിനു അവരോട് അപ്പുവിന് തീരെ വയ്യാ എന്നൊക്കെ ആരാ പറഞ്ഞത്… ഞാൻ ഇന്നലെ വിളിച്ചപ്പോള്‍ അപ്പുവിന് ചെറിയ പനി ആണെന്ന് ആണല്ലോ അവരോട് പറഞ്ഞത്.. ഇന്ന്‌ വൈകിട്ട് ആകുമ്പോഴേക്കും വരാം എന്ന് അവര് തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത്..”

ദേവ് അന്താളിപ്പോടെ പറഞ്ഞു…

വീർ ഉം ദക്ഷയും പരസ്പരം നോക്കി…

” എനിക്ക് അറിയില്ല ഏട്ടാ…. അവര് പെട്ടെന്ന് വരുന്നു എന്നാണ് വലിയച്ഛന്‍ പറഞ്ഞത്.. ”

അനി പറഞ്ഞു..

” അത്.. അത് ഏട്ടാ.. ഇന്നലെ… ”

ദക്ഷ വിക്കി വിക്കി കൊണ്ട് പറഞ്ഞു..

” ഇന്നലെ.. ഇന്നലെ എന്താ…”

ദേവ് അവളെ കൂർപ്പിച്ച് നോക്കി…

“അത്.. വേറൊന്നും അല്ല ദേവ്.. ഇന്നലെ നിന്നെയും ബാലന്‍ അങ്കിളിനെയും ഒന്നും ഫോണിൽ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ അപ്പുവിന്റെ അച്ഛൻ മംഗലത്തേക്ക് വിളിച്ചിരുന്നു..”

വീർ ഇടയില്‍ കയറി കൊണ്ട് പറഞ്ഞു..

” ഓഹ്.. ഞാൻ അത് മറന്നു.. ഇന്നലത്തെ ടെന്‍ഷന്‍ കാരണം ഫോൺ എന്റെ കാബിനിൽ വച്ചിട്ട് ആണ് വന്നത്.. ”

ദേവ് സ്വയം നെറ്റിക്ക് അടിച്ചു..

” ആഹ്.. മംഗലത്തേക്ക് ലാന്‍ഡ് ലൈനില്‍ വിളിച്ചപ്പോൾ കോൾ എടുത്തത് ആദി ആണ്.. അവള് ആണ് അവരോട് പറഞ്ഞത്… അപ്പുവിന് സീരിയസ് ആണെന്ന്… അത് അങ്ങനെയൊരു വട്ട്.. നമുക്ക് അറിയാലോ അവളെ… ”

വീർ അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു..

ദക്ഷ അവനെ നന്ദിയോടെ നോക്കി..

ദേവിന്റെ മുഖം വലിഞ്ഞു മുറുകി….

” ദേവേട്ടാ… വേണ്ട… ”

അപ്പു അവന്റെ കൈയിൽ അമര്‍ത്തി പിടിച്ചു..

ദേവ് പുഞ്ചിരിക്കാൻ ശ്രമിച്ചു…

ഭക്ഷണം കഴിഞ്ഞു അനിയും രുദ്രയും ദക്ഷയും മടങ്ങി പോയി…

മടങ്ങാന്‍ നേരം ദക്ഷ തിരിഞ്ഞു വീർ നെ ഒന്നുടെ നോക്കി..

അവന്‍ അവളെ സൈറ്റ് അടിച്ചു കാണിച്ചു..

ചമ്മലോടെയാണ് അവള് തിരിഞ്ഞ് നടന്നത്..

എത്ര ലേറ്റ് ആയാലും കോളേജിൽ എത്തിക്കോളണം എന്നായിരുന്നു സീതയുടെ ഉത്തരവ്…

“ഈ കോളേജ് കണ്ടു പിടിച്ചവനെ വെടി വച്ച് കൊല്ലണം…”

പിറുപിറുത്തു കൊണ്ടാണ് രുദ്ര നടന്നത്….

അനിയും ദക്ഷയും അവളുടെ സംസാരം കേട്ട് ചിരി അടക്കി പിടിച്ചു നടന്നു..

***

രുദ്രയെയും ദക്ഷയെയും കോളേജിൽ ഇറക്കിയാണ് അനി കമ്പനിയിലേക്ക് പോയതു…

“ഡി… രുദ്രേ….നിങ്ങൾ എന്താ ലേറ്റ് ആയതു…. ”

അവരുടെ കൂട്ടുകാരി വര്‍ഷ ദൂരെ നിന്നും ഓടി വന്ന് കൊണ്ട് ചോദിച്ചു…

“ആദ്യം നീ ഒന്ന് നിർത്തി നിർത്തി സംസാരിക്കൂ… ഇല്ലെങ്കില്‍ ഞങ്ങള് ഇപ്പൊ എവിടെ നിന്നാണോ വരുന്നത് അവിടേക്ക് തന്നെ മോളേ കൂട്ടി കൊണ്ട് പോകേണ്ടി വരും… ”

രുദ്ര അവളുടെ കിതപ്പ് കണ്ടു പറഞ്ഞു…

“എവിടേക്ക്….”

വര്‍ഷ അമ്പരപ്പോടെ ചോദിച്ചു..

“കുതിരവട്ടത്തേക്ക്…. ”

രുദ്ര അവളെ മറികടന്നു മുന്നോട്ട് നടന്നു…

” അല്ലാ.. നീ എന്താ പറയാൻ വന്നത്… ”

ദക്ഷ സംശയത്തോടെ ചോദിച്ചു…

” അത്.. അത്.. നമ്മുടെ ഡിപ്പാർട്ട്മെന്റിൽ പുതിയ സർ വന്നിട്ടുണ്ട്…”

വര്‍ഷ പറഞ്ഞു..

“സർ.. അതും നമ്മളുടെ ഡിപ്പാര്‍ട്ട്മെന്റിൽ… വല്ല തൈക്കിളവനും ആകും പെണ്ണേ…”

രുദ്ര തിരിച്ചു വന്നു കൊണ്ട് പറഞ്ഞു…

” ഏയ്… അല്ലേടാ… അല്ല പുതിയ ആള് വരുന്ന കാര്യം നിങ്ങളോട് വീട്ടില്‍ ആരും പറഞ്ഞില്ലേ… ”

വര്‍ഷ സംശയത്തോടെ ചോദിച്ചു..

“പിന്നേയ്.. വായ തുറന്നാല്‍ നിങ്ങളുടെ ഒക്കെ സീത മിസ്സിന് ഞങ്ങളെ ഉപദേശിക്കാനെ നേരം ഉള്ളു.. അതിനിടയില്‍ ആണ് ഇതൊക്കെ പറയേണ്ടത്..”

രുദ്ര പുച്ഛത്തോടെ പറഞ്ഞു..

” അല്ല വര്‍ഷ… ഏതു വിഷയത്തിനാണ് പുതിയ സർ… ”

ദക്ഷ ചോദിച്ചു..

” എക്കണോമിക്സ് ആണ് മെയിന്‍ എന്നാണ്‌ കേട്ടതു.. അധികം ഒന്നും അറിയില്ല… പേര് അറിയാം.. വന്നപ്പോൾ ഒന്ന് കണ്ടു… ”

വര്‍ഷ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു..

” എന്താ അയാളുടെ പേര്…”

രുദ്ര താല്‍പര്യമില്ലാത്ത പോലെ ചോദിച്ചു…

” ഹരി.. ഹരി നാരായണൻ….”

വര്‍ഷ ഇളിച്ചു കൊണ്ട് പറഞ്ഞു…

” പിന്നേയ് കേട്ടാലും അറിയാം.. അയാളുടെ ഒരു ഹരിയും നാരായണനും… ഈശ്വരാ ഇതിനെ ഒക്കെ ഇനി ഞങ്ങള് സഹിക്കണമല്ലോ….”

രുദ്ര മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…

“പൊന്നു മോള് കഷ്ടപ്പെട്ട് സഹിക്കണ്ട…. സഹിക്കാന്‍ ഞങ്ങൾ ഒക്കെ ഉണ്ട്…”

വര്‍ഷ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു..

” അതെന്താ… അങ്ങേരെ അത്രയ്ക്കും പിടിച്ചോ നിങ്ങക്ക് ഒക്കെ.. ”

രുദ്ര പുരികം പൊക്കി കൊണ്ട്‌ അവളെ നോക്കി…

“പിന്നല്ലാതെ.. ഇനി അങ്ങേർക്ക് വേണ്ടിയാണ് മോളേ എന്റെ ജീവിതം…”

ഇരു കൈകളും വിടര്‍ത്തി കൊണ്ട് വര്‍ഷ പറഞ്ഞു…

“എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ. മോളേ.. ”

രുദ്ര ദക്ഷയെ നോക്കി..

” പിന്നല്ലാതെ… 27 അല്ലെങ്കില്‍ 28 വയസ്സുള്ള ചുള്ളനായ ഒരു സുന്ദരന്‍ സർ വന്നു ക്ലാസ് എടുക്കുമ്പോൾ ആരായാലും വീണു പോകും മോളേ… ഹോ.. ആ കണ്ണുകൾ.. ആ ചിരി… എന്റെ പൊന്നു സാറേ… പിന്നെ…. ”

വര്‍ഷ സ്വപ്നത്തില്‍ എന്ന പോലെ പറഞ്ഞു..

” മതി മതി.. അധികം പറയണ്ട… ഞാൻ നേരിട്ട് കണ്ടോളാം… ”

രുദ്ര അതും പറഞ്ഞു ദക്ഷയുടെ കൈയും വലിച്ചു മുന്നോട്ടു നടന്നു..

” അതേയ്.. സർ രണ്ടാഴ്ച ലീവ് ആണ്
പെട്ടെന്ന് ഉള്ള ട്രാൻസ്ഫർ ആയതു കൊണ്ട് എടുപിടിന്ന് വന്നതാണ്… അത് കൊണ്ട് നാട്ടിലേക്ക് പോയി.. വൈകാതെ തിരിച്ച് വരും… ”

വര്‍ഷ വിളിച്ചു പറഞ്ഞു…

രുദ്ര തിരിഞ്ഞു നോക്കിയപ്പോള്‍ അവള് ഓടി…

“നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണല്ലോ അവസ്ഥ എന്റെ രാമന്‍ കുട്ടി… ”

ദക്ഷ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..

മറുപടി ആയി രുദ്ര ഒന്ന് ഇളിച്ചു കാണിച്ചു..

***

ഹോസ്പ്പിറ്റലിൽ അപ്പുവിന് അരികില്‍ ദേവും വീർ ഉം മാറി മാറി ഇരുന്നു… വീട്ടില്‍ നിന്നും വേറെ ആരോടും ഓടി വരണ്ട എന്ന് ദേവ് തന്നെയാണ്‌ വിളിച്ചു പറഞ്ഞത്…

ബാലനും മഹേശ്വരിയും ഡ്യൂട്ടിക്ക് ഇടയില്‍ അപ്പുവിന്റെ അരികില്‍ എത്തി അവളുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു….

അദിധി പിന്നെ ആ പരിസരത്ത് വന്നില്ല..

നിമിഷങ്ങൾ കഴിയും തോറും അപ്പുവിന്റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..

ഇടയ്ക്കു എപ്പഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ അടുത്ത് ഇരിക്കുന്ന വീർനെ അവള് കണ്ടു…

“വീർ ചേട്ടൻ്റെ വീട്ടില്‍ ആരൊക്കെ ഉണ്ട്…”

അവള് ചുമ്മാ ചോദിച്ചു..

“എല്ലാരും ഉണ്ട്… അച്ഛൻ അമ്മ.അനിയത്തി.. മുത്തച്ഛന്‍ മുത്തശ്ശി.. അമ്മാവന്മാര് അമ്മായിമാരു… അവരുടെ മക്കള്‍.. അങ്ങനെ എല്ലാരും..”

വീർ പുഞ്ചിരിയോടെ പറഞ്ഞു…

“അപ്പൊ ചേട്ടന് അവരെ ഒക്കെ മിസ്സ് ചെയ്യുന്നില്ലേ… ”

അപ്പു അതിശയത്തോടെ ചോദിച്ചു…

“ഏയ്.. അങ്ങനെ ഒന്നുമില്ല.. അവര് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്.. ദാ ഇവിടെ.. ”

സ്വന്തം നെഞ്ചില്‍ തൊട്ടു കാണിച്ചു കൊണ്ട് അവന്‍ പറഞ്ഞു…

അപ്പു അവനെ തന്നെ നോക്കി.. ദേവേട്ടന് പറ്റിയ ഏറ്റവും നല്ല ഫ്രണ്ട് തന്നെയാണ് വീർ എന്ന് അവള്‍ക്കു തോന്നി..

****

കാബിനിൽ ഇരുന്നു കൊണ്ട് അപ്പുവിന്റെ മെഡിക്കല്‍ റിപ്പോർട്ട് നോക്കുകയായിരുന്നു ദേവ്…

അവളുടെ സ്കാനിങ് റിപ്പോർട്ട് നോക്കവേ അവന്റെ മുഖത്ത് ടെന്‍ഷന്‍ നിറഞ്ഞു…

ടെന്‍ഷനോടെ ഓരോന്നും മാറി മാറി നോക്കി കൊണ്ട് ഇരിക്കുന്നതിനിടയിൽ ആണ് വാതില്‍ തള്ളി തുറന്നു കൊണ്ട് മാധവനും ദേവിയും സാമും അകത്തേക്ക് വന്നത്…

മൂന്ന് പേരുടെയും മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു….

“എന്താ.. എന്താ മോനെ അപ്പുവിന് പറ്റിയത്..”

മാധവന്‍ പരിഭ്രമത്തോടെ ചോദിച്ചു..

“നിന്നെ ഇന്നലെ മുതൽ വിളിക്കുന്നു.. കിട്ടിയില്ല.. എന്താ ദേവ് പ്രശ്നം..”

സാം ആശങ്കയോടെ ചോദിച്ചു..

ദേവിയും പരിഭ്രമത്തോടെ അവനെ ഉറ്റു നോക്കി…

മാധവന്റെയും ദേവിയുടെയും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…

സാം വീണ്ടും അവനെ ചോദ്യ ഭാവത്തില്‍ നോക്കി..

“അത്.. അച്ഛാ.. അമ്മേ.. സാം മൂന്നാളും ഇരിക്കൂ.. ഞാൻ പറയാം…”

ദേവ് അവരോടായി പറഞ്ഞു..

ആശങ്ക നിറഞ്ഞ മുഖത്തോടെ മൂന്ന് പേരും ദേവിന് മുന്നില്‍ ഇരുന്നു…

ദേവ് നടന്നത് മുഴുവന്‍ പറഞ്ഞു.. മുഴുവനും കേട്ടപ്പോൾ ഭൂമി പിളര്‍ന്നു താഴേക്കു പോയെങ്കിലെന്ന് മാധവനും ദേവിയും ആശിച്ചു…

ദേവി സാരിയുടെ അറ്റം കടിച്ചു പിടിച്ചു വിതുമ്പി തുടങ്ങി…

സാമും എന്ത് പറയണം എന്ന് അറിയാതെ ഉഴറി..

മാധവന്‍ ദയനീയമായി ദേവിനെ നോക്കി..

“ഞാൻ.. ഞാന്‍ ആയിട്ട് ഒന്നും അറിയിച്ചത് അല്ല… പിന്നെ അവള് ചോദിച്ചപ്പോൾ സത്യങ്ങൾ പറയാതിരിക്കാന്‍ കഴിഞ്ഞില്ല.. അവളെ ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ..”

ദേവ് കുറ്റബോധത്തോടെ തല കുനിച്ചു…

“സാരമില്ല മോനേ.. എന്നെങ്കിലും അവള് എല്ലാം അറിയും എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു… പക്ഷേ.. പക്ഷേ.. അവള് ഇനി ഞങ്ങളെ വെറുത്താലോ…. ”

ദേവിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് മാധവന്‍ വിതുമ്പി…

” അച്ഛാ… ഞാന്‍… എനിക്ക്… അറിയാലോ അവളുടെ കണ്ടീഷൻ…. അന്നത്തെ ആ ബ്രെയിന്‍ ഡാമേജ്… അതിലൂടെ വന്ന മറ്റു അവസ്ഥകള്‍… ഇനിയും അവളെ കള്ളങ്ങള്‍ പറഞ്ഞു പറ്റിക്കാൻ നമുക്ക് പറ്റില്ല..

ഇനിയൊരു ഷോക്.. അത് അവള് ചിലപ്പോള്‍ താങ്ങില്ല…

മാത്രവുമല്ല അവളുടെ കുടുംബത്തെ ഇനിയും അവളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് നമ്മൾ അവളോട് ചെയുന്ന ഏറ്റവും വലിയ ദ്രോഹം ആകും.. ”

ദേവ് നിസ്സഹായതയോടെ പറഞ്ഞു…

” അറിയാം മോനേ.. ഞങ്ങള്‍ക്ക് അവളെ ഒന്ന് കാണണം.. ഇനി ഒന്നും മറച്ചു വെക്കാൻ ഇല്ല.. എന്റെ മോള് എല്ലാം അറിയണം… ”

മാധവന്‍ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

***

മുറിയില്‍ വീർനോട് സംസാരിക്കുകയായിരുന്നു അപ്പു…

രണ്ട് പേരും എന്തോ തമാശ പറഞ്ഞു കൊണ്ട് പൊട്ടി ചിരിക്കുന്നതിന് ഇടയില്‍ ആണ് വാതില്‍ തള്ളി തുറന്നു കൊണ്ട് ദേവ് അകത്തേക്ക് വന്നത്…

” ആഹ് ദേവേട്ടാ… ഞങ്ങള് ദേവേട്ടന്റെ കോളേജിലെ കാര്യം പറയുവായിരുന്നു..”

അപ്പു ചിരിയോടെ പറഞ്ഞു…

ദേവ് ഒരു വിളറിയ ചിരി അവള്‍ക്കു സമ്മാനിച്ചു.. പിന്നെ വാതിലിനു നേരെ നോക്കി…

ദേവിന്റെ നോട്ടം പോയ വഴിയെ അപ്പുവും വീർ ഉം നോക്കി…

വാതില്‍ തുറന്നു അകത്തേക്ക് വന്ന മാധവനെയും ദേവിയെയും അപ്പു അമ്പരപ്പോടെ നോക്കി.. പിന്നാലെ സാമും അകത്തേക്ക് വന്നു..

ഒറ്റ ദിവസം കൊണ്ട് അച്ഛനും അമ്മയും വല്ലാതെ പ്രായം ചെന്നത് പോലെ അവള്‍ക്ക് തോന്നി..

രണ്ട് പേരും വലിയ മാനസിക സംഘർഷത്തിൽ ആണെന്ന് അവരുടെ മുഖം വിളിച്ചോതി…

“അമ്മേ.. അച്ഛാ…”

അപ്പു കരഞ്ഞു കൊണ്ട് അവര്‍ക്കു അടുത്തേക്ക് ഓടി…

അവള് മാധവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു… ദേവിയും അവളെ ചേര്‍ത്തു പിടിച്ചു..

“ഞാന്‍ കരുതി അച്ഛന്റെ അപ്പുവിന് അച്ഛനോടും അമ്മയോടും വെറുപ്പ് ആയിക്കാണും എന്ന്..”

മാധവന്‍ പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ മൂര്‍ദ്ധാവിൽ ചുംബിച്ചു…

ദേവിക്കും കരച്ചില്‍ അടക്കാനായില്ല…

“അച്ഛന്റെ മോള് എന്ത് വേണേലും പറഞ്ഞോ… പക്ഷേ നീ ഞങ്ങളുടെ അപ്പു അല്ല എന്ന് മാത്രം പറയരുത്… ”

മാധവന്റെ സ്വരം ഇടറിയിരുന്നു…

” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ആരൊക്കെ എന്റെ ജീവിതത്തിൽ വന്നാലും നിങ്ങള്‍ രണ്ടാളും എന്റെ അച്ഛനും അമ്മയും അല്ലാതെ ആവില്ല…. ഞാൻ എന്നും നിങ്ങളുടെ അപ്പു തന്നെ അല്ലെ അച്ഛാ… ”

അപ്പു രണ്ട്‌ പേരെയും കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു…

ആ കാഴ്‌ച കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…

” പറയ്.. എന്താ ഇനി എന്റെ അപ്പുന് അറിയേണ്ടത്‌… പാറു എങ്ങനെ അപ്പു ആയി എന്നല്ലെ… ഞാന്‍ പറയാം…. ”

അല്പ സമയം കഴിഞ്ഞപ്പോൾ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് മാധവന്‍ പറഞ്ഞു…

“വേണ്ട അച്ഛാ.. എനിക്ക് ഇനി ഒന്നും അറിയണ്ട… ആരും ഒന്നും അറിയണ്ട… എനിക്ക് നിങ്ങളുടെ മകളായി തന്നെ ജീവിച്ചാൽ മതി.. ആരും ഒന്നും അറിയണ്ട… ഒന്നുമില്ലേലും എന്നെ പ്രസവിച്ച എന്റെ പെറ്റമ്മ എന്റെ കൂടെ തന്നെ ഉണ്ടല്ലോ അവിടെ.. അത് മതി… എനിക്ക് അറിയേണ്ട അച്ഛാ..”

അപ്പു പതം പറഞ്ഞു കരഞ്ഞു…

” പാടില്ല മോളേ.. ഇനിയും നിന്നെ ഒളിപ്പിച്ച് നിര്‍ത്താന്‍ ഞങ്ങൾക്ക് പറ്റില്ല.. എല്ലാം എല്ലാരും അറിയണം.. എന്റെ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വേണം… അതിനു പാറു അപ്പു ആയ കഥ നീ അറിഞ്ഞേ പറ്റുള്ളൂ… ”

മാധവന്‍ അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…

പാറു അപ്പു ആയ കഥ കേൾക്കാൻ എല്ലാരും ചെവി കൂർപ്പിച്ചു..

(തുടരും)

(നിങ്ങള് ചെവി നാളെ കൂർപ്പിക്കൂട്ടാ… നാളെ… 😉 😉
പിന്നെ ഫോര്‍ ഹരി ഫാന്‍സ്… ഹരിയെ കൊണ്ട് വന്നിട്ടുണ്ട്.. ഒരു എന്‍ട്രി.. തല്‍കാലം അപ്പുവിന്റെയും ദേവിന്റെയും കഥയ്ക്ക് ഇടയില്‍ ഹരിയുടെ കഥ ഞാന്‍ പറയുന്നില്ല.. പറ്റിയാൽ ഇതിന് ഒരു സെക്കന്‍ഡ് പാര്‍ട്ട് ആക്കി ഇടാം… അതേ പറ്റുള്ളൂ… പിന്നെ അഭി ഫാന്‍സ്.. ഇതിനിടയിൽ വരരുത്… അതും എഴുതാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല… പാറു അപ്പു ആയ കഥ നാളെ… ഇന്ന് അത്യാവശ്യം നല്ല നീളം ഉണ്ട്.. കുറവ് ആണെന്ന് പരാതി പറയരുത്… അപ്പൊ നാളെ കാണാം… സ്നേഹപൂര്‍വ്വം ❤)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

അപൂർവരാഗം: ഭാഗം 33

അപൂർവരാഗം: ഭാഗം 34

അപൂർവരാഗം: ഭാഗം 35

അപൂർവരാഗം: ഭാഗം 36

അപൂർവരാഗം: ഭാഗം 37, 38, 39

Share this story