കൃഷ്ണ: ഭാഗം 14

കൃഷ്ണ: ഭാഗം 14

എഴുത്തുകാരി: Crazy Girl

” അന്ന് പ്ലസ് ടു ക്ലാസ്സ്‌ തുടങ്ങുവായിരുന്നു… വീട്ടിലെ പണിയൊക്കെ തീർന്നിട്ട് വേണം എനിക്ക് ക്ലാസിനു പോകാൻ…. അടുക്കളയിൽ സഹായിക്കാൻ ആരും വരില്ലായിരുന്നു.. അല്ലേലും ഒരു വേലക്കാരിയല്ലേ വീട്ടിലെ പണി മൊത്തം ചെയ്യേണ്ടത്… ” ദീർഘശ്വാസം വിട്ട് എല്ലാരേം നോക്കി നേരത്തെ കണ്ണുമടച്ചു കിടക്കുന്ന ഋഷിയെട്ടനും എന്നെ നോക്കുന്നുണ്ടെന്ന്ന് മനസ്സിലായി.. ഞാൻ വീണ്ടും പറയാൻ തുടങ്ങി… “അന്ന് ഒരുപാട് ലേറ്റ് ആയിട്ടാ ക്ലാസ്സിൽ എത്തിയത്.. എന്റെ ഫേവറിറ്റ് ടീച്ചർ തന്നെ ആയിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ… ടീച്ചറിന് എന്റെ അവസ്ഥയെല്ലാം അറിയാം അതുകൊണ്ട് തന്നെ എനിക്ക് പഠിക്കാനുള്ള എല്ലാ സംവിധാനവും ടീച്ചർ ചെയ്ത് തരുവായിരുന്നു…

അന്ന് ക്ലാസ്സ്‌ വിട്ട് വേഗം ഇറങ്ങി ഓടാൻ നേരമാണ് സ്കൂൾ ഗേറ്റ് നു മുന്നിൽ നിറച്ചും സ്കൂൾപിള്ളേരെ കൊണ്ട് നിറഞ്ഞത്… എനിക്കാണേൽ പുറത്തേക്ക് കടക്കാനും പറ്റണില്ല… വീട്ടിൽ ലേറ്റ് ആയി എത്തിയാ വല്യമ്മ വഴക്ക് പറയും പിന്ന ആ ദിവസവും കുത്തുവാക്ക് കൊണ്ട് കഴിയും ഓരോന്ന് ആലോചിച്ചപ്പോ തല പൊകഞ്ഞു… രണ്ടും കല്പിച്ചു ഞാൻ മുന്നോട്ട് നടന്നു….ആള്കാരുടെ അടുത്തെത്തുന്നോറും ഞാൻ അറിഞ്ഞു അവിടെ പൊരിഞ്ഞ അടിയാണ് എന്ന്… അതൊന്നും വക വെയ്ക്കാതെ ഞാൻ ഗേറ്റ് പുറത്തേക്ക് കടക്കാൻ തുനിഞ്ഞതും പെട്ടെന്ന് ഒരുത്തൻ എന്നേം തള്ളിയിട്ടു ഓടി….അവന്റെ പുറകെ ഓടി പിടിക്കാൻ നിന്ന അവന് ഞാൻ വീണത് കൊണ്ട് എന്നെ മറികടന്നു ഓടാൻ കഴിഞ്ഞില്ല… ഞാൻ വീണത് കണ്ടപ്പോൾ ആ പയ്യൻ വന്ന് എന്നെ എഴുന്നേൽക്കാൻ സഹായിച്ചു…..

അവന്റെ മുഖത്ത് മറ്റേ പയ്യനെ പിടിക്കാൻ പറ്റാത്തതിന്റെ ദേഷ്യം ഉണ്ടേലും ഞാൻ വീണത് കണ്ടപ്പോ സഹതാപമാണോ അറിയില്ല എന്നെ ഒന്നും പറഞ്ഞില്ല പിറ്റേന്നും ഞാൻ കണ്ടു സ്കൂൾ ഗേറ്റ് നു പുറത്ത് നിൽക്കുന്ന അയാളെ…. കൂട്ടുകാരിൽ നിന്ന് അറിഞ്ഞു അവന്റെ പേര് റാം എന്നാണെന്ന്ന്… സ്കൂളും കോളേജും ഏതാണ്ട് അടുത്തടുത്ത് ആയത് കൊണ്ട് തന്നെ റാം നെ കാണുന്നത് പതിവായി… ഇടക്കെപ്പോഴോ അയാളും ശ്രേദ്ധികുന്നുണ്ടെന്ന് തോന്നി… പക്ഷെ അത് വെറും തോന്നലാണെന്ന് ഉറപ്പിച്ചു ഒരിക്കെ സത്യേച്ചിടെ കൂടെ സത്യേച്ചിടെ ഫ്രണ്ടിന്റെ കല്യാണത്തിന് എന്നേം കൂട്ട് വിളിച്ചായിരുന്നു…അന്ന് എന്തോ എനിക്ക് വല്ലാത്ത സന്തോഷവുമായിരുന്നു… ജനിച്ചിട്ട് ഒന്നോ രണ്ടോ കല്യാണത്തിന് പോയതേ ഓർമ്മ… അതോണ്ട് തന്നെ നല്ല ഭംഗിയിൽ കുളിച്ചൊരുങ്ങി.. സത്യേച്ചിടെ ഒപ്പം കല്യാണത്തിന് പോയി….

അവിടെയെത്തിയപ്പോൾ സത്യേച്ചിടെ ചങ്ങയിമാരെ കണ്ടപ്പോൾ എന്നെ ഒരു ചെയറിൽ പിടിച്ചു ഇരുത്തി സത്യേച്ചി അവരുടെ അടുത്തേക്ക് നീങ്ങി… ഞാൻ അവിടെ നടക്കുന്ന ഓരോന്ന് കണ്ണോടിക്കുമ്പോൾ ആണ് എനിക്ക് നേരെ നടന്നു വരുന്ന റാമിനെ കണ്ടത്… അവനെ കണ്ടപ്പോൾ തന്നെ എന്തിനാണെന്ന് അറിയില്ല ഞാൻ എഴുനേറ്റ് നിന്നു… അവന് പുഞ്ചിരിയാലെ എന്നെ നോക്കി എനിക്ക് മുന്നിൽ ചെയർ വെച്ചിരുന്നു അപ്പോഴും ഞെട്ടിക്കൊണ്ട് അതെ നിൽപ്പായിരുന്നു ഞാൻ… അവിടെയുള്ള ആരും ഞങ്ങളെ ശ്രെദ്ധിക്കുന്നില്ലേലും റാമിന്റെ ഫ്രണ്ട്സ് എന്ന് തോന്നിക്കുന്നവർ എന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലായി… “കൃഷ്ണ ഇരിക്കൂ ” “ഏഹ്ഹ് ” ” തനിക്ക് ഇത്രേം respect ഒന്നും എന്നോട് വേണ്ടാ.. താൻ ഇരുന്നോളു

“ഒരു കുസൃതി ചിരിയാലെ റാം അത് പറഞ്ഞപ്പോൾ ആണ് ഞാൻ സോബോധത്തിൽ വന്നത്.. അവിടെ ഇരിക്കണോ അതോ തിരിഞ്ഞ് നടക്കണോ എന്ന് പോലും അറിയില്ല കാലുകൾ തറച്ചു നിന്നത് പോലെ… ഞാൻ ഒന്നും മിണ്ടാത്തെ അതെ നിർത്തം നിന്നു…. ” ok ന്നാ താൻ ഇരിക്കേണ്ട ഞാൻ നിൽക്കാം… “എന്നും പറഞ്ഞു അവന് എനിക്ക് നേരെ നിന്നു… “വളച്ചൊടിച്ചു പറയാൻ ഒന്നും എനിക്കറിയില്ല.. ഞാൻ കാര്യത്തിലേക്ക് കടക്കാം അന്ന് തന്നെ ആ സ്കൂൾ ഗേറ്റിനു പുറത്ത് കണ്ടത് മുതൽ എന്റെ മനസ്സിൽ കേറി കൂടിയതാണ് നീ…. പിന്നീട് പലതവണ നീ കാണാതെ നിന്റെ പുറകെ വന്നിട്ടുണ്ട്… എനിക്ക് നിന്നിൽ നിന്ന് ഒരു നെഗറ്റീവ് മറുപടി കേൾക്കാൻ ആഗ്രഹം ഇല്ലാ… എന്നാലും ഇരുന്ന് ആലോചിച്ചോളൂ… പക്ഷെ പറയുമ്പോൾ ഉത്തരം പോസിറ്റീവ് ആകണം അത്രയേ ഉള്ളൂ “എന്നും പറഞ്ഞു എന്നിൽ നിന്ന് അകന്നു പോയി… പക്ഷെ നിന്ന നിൽപ്പിൽ നിന്ന് ഞാൻ ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല…

തലക്ക് അടി കിട്ടിയത് പോലെ ആയിരുന്നു എനിക്ക്… അന്ന് കല്യാണം കഴിഞ്ഞതും പെണ്ണ് പോയതും എന്തിന് സദ്യ കഴിച്ചത് വരെ ഞാൻ അറിഞ്ഞില്ല… പിറ്റേന്നും അതെ ഗേറ്റിനു മുന്നിൽ റാമും കൂടെ കൊറേ അവന്റെ ടീമും ഉണ്ടായിരുന്നു ആരെയും നോക്കാതെ തലയും കുനിച്ചു ഗേറ്റിനു കടന്നു… പക്ഷെ ക്ലാസ്സിലെ പിള്ളേർക്കിടയിൽ അതൊരു ചർച്ചയായി… എന്നാലും കോളേജ് പയ്യന്മാർ ആരെ കാണനാ ഇങ്ങോട്ട് വരുന്നേ.. എന്നൊക്കെ ആയി എല്ലാരുടെയും സംശയം… അതിലൊന്നും ഞാൻ തലയിടാൻ നിന്നതേ ഇല്ലാ… പിന്നീട് അതൊരു സ്ഥിരം വരവ് ആയിരുന്നു… റാം ഞാൻ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അവനും… അവന് എന്നെ കണ്ടാൽ പിന്നെ കണ്ണെടുക്കില്ല..ആദ്യമൊക്കെ പേടിയോടെ തലകുനിച്ചു നില്കും പിന്നീട് അവന്റെ നോട്ടത്തിനു മുന്നിൽ എപ്പോഴാണ് ഞാൻ ഞാൻ നാണത്തിൽ മുഖം കുനിച്ചത് എന്നറിയില്ല…

വീട്‍ജോലി എടുക്കുമ്പോളും പടിക്കുമ്പോളും എന്തിൻ വല്യമ്മയും വല്യച്ചനും വഴക്ക് പറയുമ്പോളും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിയും മനസ്സ് നിറച്ചും അവനായിരുന്നു…. പക്ഷെ അത് മനസ്സിൽ ഒളിപ്പിച്ചു വെച്ചു… പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയപ്പോൾ എന്നെ പഠിക്കാൻ വിടില്ല എന്നായിരുന്നു വല്യച്ഛൻ പറഞ്ഞത്… സത്യേച്ചി അത്രെയേ പഠിച്ചിട്ടുള്ളു ഞാനും അത്ര പഠിച്ച മതി എന്നായിരുന്നു അവരുടെ തീരുമാനം… ഒരുപാട് കരഞ്ഞു പക്ഷെ ആരുടേയും മനസ്സ് അലിഞ്ഞില്ല അവസാനം എന്റെ പ്ലസ് ടു ടീച്ചർ തന്നെ വേണ്ടി വന്നു എനിക്ക് സമ്മതം തരാൻ… അന്ന് ആദ്യമായി ഞാൻ ആ കോളേജ് ഗേറ്റ് കടന്നു ഓരോ പടികൾ മുന്നോട്ട് വെക്കുന്നോറും മനസ്സ് നിറയെ ആദിയും സന്തോഷവുമായിരുന്നു…. ഗുൽമോഹർ മരത്തിനു കീഴെ ഇരിക്കുന്ന പ്രണയക്കിടാങ്ങൾ ആണ് വരവേറ്റത്…. ഓരോന്ന് നോക്കിയും ചുറ്റും കണ്ണോടിച്ചും ചുണ്ടിൽ മന്ദഹാസം വിടർത്തി നടന്നു…

” ഡീ നീലത്താമരേ “പെട്ടെന്നായിരുന്നു കാതിൽ അങ്ങനെ ഒന്ന് വീണത്.. പക്ഷെ അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു… “ഡീ നീല ചുരിദാർ ഇട്ട പെണ്ണെ നിന്നെ തന്നെ.. “വീണ്ടും ആരുടെയോ ശബ്ദം കേട്ടപ്പോൾ ഞാൻ എന്നെ തന്നെ അടിമുടി നോക്കി ശെരിയാ ഞാൻ നീലചുരിദാർ.. അപ്പൊ എന്നെയാണ് വിളിക്കുന്നത് ഈശ്വരാ റാഗിങ് ആണോ.. വിറയ്ക്കുന്ന കാലോടെ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു ഒരുകൂട്ടം ആണ്പിള്ളേര് അതിൽ ഒരുത്തൻ കയ്യ് കൊണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു … പേടിച് വേച്ച് വേച് അവരുടെ അടുത്തേക്ക് നടന്നു… “നിനക്കെന്താ നടക്കാൻ ഇത്ര താമസം ” ” അത് പിന്നെ… ഞാൻ എന്നെയാണ്…. വിളിച്ചത്… എന്ന് മനസ്സിലാവാതെ….. ഡ്രസ്സ്‌ നോക്കിയപ്പോ…. നീലക്കളർ…. കണ്ടപ്പോ…. എന്നെയാണ് മനസ്സിലായി…. പേടിചിട്ട്… നടക്കാൻ പറ്റാതെ…. ഞാൻ “ദേവിയെ എന്റെ നാക്ക് വറ്റിയോ ഞാൻ എന്താണ് കിടന്ന് പറയുന്നേ… ” എടാ ഇതെന്താടാ ഇവള് പറയുന്നേ…

ഇത് മൊത്തം ജബ ജബ ആണല്ലോ “അതിൽ ഒരുത്തൻ പറഞ്ഞതും കൂട്ടം മൊത്തം ചിരിക്കാൻ തുടങ്ങി… “ഹരി ” പുറകിൽ നിന്നുള്ള ആ ശബ്ദം എന്റെ കാതിൽ അലയടിച്ചു… തിരിഞ്ഞ് നോക്കാതെ തന്നെ മനസിലായി അത് ആരാണെന്ന് അത്രയും നേരം പേടിച്ചിരുന്ന എന്റെ മനസ്സ് നാണത്താൽ നിറഞ്ഞു… “ആഹ് വന്നോ കോളേജ് കുമാരൻ… ഇന്ന് ഏത് പെണ്ണിനെയാ വീഴ്ത്താൻ പോകുന്നെ “ആ കൂട്ടം കൂടിയവരിൽ ഒരുത്തൻ വന്ന് റാമിനോട് ചോദിച്ചപ്പോ അവന് എന്റെ അടുത്ത് വന്ന് നിന്നു… ” നിനക്കൊന്നും നാണമില്ലേ പെമ്പിള്ളേരെ വളഞ്ഞിട്ട് പിടിച്ചു റാഗിങ് ചെയ്യാൻ… ” “ഇല്ലടാ നാണം തീരയില്ല ” “അതെനിക്ക് അറിയാം… പക്ഷെ മറ്റു പെമ്പിള്ളേരെ പോലെ ഇവളെ നിങ്ങള് കാണണ്ടാ… കേട്ടോടാ… “എന്നും പറഞ്ഞു എന്റെ കയ്യില് പിടിച്ചൊരു നടത്തമായിരുന്നു…

ഒന്ന് കയ്യ് വീടുവെക്കാൻ പോലും നിൽക്കാതെ… റാമിന്റെ പുറകെ എവിടെയാണ് പോകുന്നത് എന്ന് പോലും ഞാൻ നോക്കിയില്ല… അവന്റെ പാതയിലൂടെ ആയിരുന്നു ഞാനും നടന്നത്… “ഇതാ ഇതാണ് നിന്റെ ക്ലാസ്സ്‌ “പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു… എന്റെ ക്ലാസ്സ്‌ പോലും അവനറിയാം… ഞാൻ പ്രണയാർഥമായ്യ് ആദ്യമായി അവനെ എനിക്ക് പാകം ഒരു ചിരിയും തന്ന് അവന് നടന്നു ഞാനും ക്ലാസ്സിലേക്ക് നടക്കാൻ ഓങ്ങിയതും… “കിച്ചു ” അവന്റെ വിളിയിൽ തിരിഞ്ഞു നോക്കി എന്താണെന്നറിയില്ല രീതിയിൽ ഞാൻ അവനെ നോക്കിയപ്പോൾ “നിനക്ക് എന്നെ ഇഷ്ടമാണെന്ന് നിന്റെ കണ്ണുകൾ എന്നോട് പറഞ്ഞു…എനി എനിക്ക് നീ പറയേണ്ട ആവിശ്യം ഇല്ലാ… പക്ഷെ നിനക്ക് എന്നോട് പ്രണയമുണ്ടെങ്കിൽ…

ഇന്റർവെൽ ടൈം പ്രണയദമ്പതികൾ ഇരിക്കുന്ന ഗുൽമോഹർ മരത്തിനു കീഴെ ഞാൻ ഉണ്ടാകും നിന്നെയും കാത്ത്… “എന്നും പറഞ്ഞു അവന് നടന്നകന്നു…. മനസ്സിൽ നിറയെ അവനായിരുന്നു റാം എന്ന മനുഷ്യൻ എന്റെ കണ്ണുകളെ സ്വപ്നലോകത്തേക്ക് കൊണ്ട് പോയി… പിന്നീടുള്ള ദിവസങ്ങൾ എന്റെ പ്രണയകാലമായിരുന്നു…കയ്യ്കോർത്തു നടന്ന വരാന്തകൾ.. പലരുടെയും മുഖത്ത് പലഭാവങ്ങൾ ആയിരുന്നു… അവർക്കെന്നോട് അസൂയ ആണെന്ന്.. അവന് പറഞ്ഞു അല്ല പറഞ്ഞു ധരിപ്പിച്ചു… അവനോട് ഞാൻ എന്റെ മനസ്സ് തുറന്നു… എന്റെ അവസ്ഥകൾ…എനിക്ക് ആരുമില്ല എന്ന സത്യം എല്ലാം ഞാൻ അവനോട് പറഞ്ഞു… നിനക്ക് ഞാനില്ലേ.. എന്റെ വീട്ടുക്കാർ ഇല്ലേ… പിന്ന ഒരുവീടാകുമ്പോൾ പെൺകുട്ടികൾ പണിയെടുക്കും അതിന് വേലക്കാരി എന്ന് സംബോദനം ചെയ്യാൻ എനിക്കിഷ്ടമല്ല എന്നും പറഞ്ഞു എന്റെ കയ്യില് കോർത്തു പിടിച്ചു….

എനിക്ക് ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു…. ഒരുദിവസം അവന് കോളേജിൽ വന്നില്ല..ഒരുപാട് കാത്ത് നിന്നു എന്നിട്ടും അവന് വന്നില്ല… മനസ്സിൽ ദേഷ്യവും സങ്കടവും ഒക്കെ വന്നു… “കൃഷ്ണ “ലൈബ്രറിയിൽ ഇരിക്കുമ്പോൾ ആണ് ആ ഹരി വന്നത്.. “റാമിന്റെ കൂടെ നടക്കുന്നത് കോണ്ട് ഒരുവിധം ആളെയൊക്കെ ഞാൻ മനസ്സിലാക്കിയിരുന്നു.. (ഹരി *ഏത് പെമ്പിള്ളേരെ കണ്ടാലും ചെന്ന് മിണ്ടുന്ന ഒരുതരം കോഴി… എന്നാണ് എനിക്ക് വിശേഷിപ്പിച്ച് തന്നത്…) “എന്താ ഹരിയേട്ടാ ” “നീയും റാമും തമ്മിൽ എന്തേലുമുണ്ടോ “എടുത്തടിച്ച പോലെ ആയിരുന്നു ചോദിച്ചത് ഞങ്ങൾ കോളേജ് മൊത്തം നടക്കുമെങ്കിലും പലരോടും നല്ല ബെസ്റ്റ് കൂട്ടുക്കാർ എന്നാണ് റാം വിശേഷിപ്പിച്ചത് കാരണം ഞങ്ങളുടെ പ്രണയം കാരണം എനിക്ക് ബുദ്ധിമുട്ടാകുമോ എന്ന് അവന് ഭയന്ന് എന്ന് എന്നോട് പലപ്പോഴും പറയും…

അവന്റെ കരുതൽ എന്നെ കൂടുതൽ അവനിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്… “ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് “വായിൽ വന്ന കള്ളം പറഞ്ഞു.. “എന്നാൽ എനി നീ അവന്റെ പുറകെ പോകരുത് ഒരുമിച്ച് നടക്കരുത് “ഹരി മുഖത്ത് ദേഷ്യം വരുത്തി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി അവനെന്തിനാ എന്നോട് അങ്ങനെ പറയുന്നേ… “അതെന്താ ഞാൻ നടന്നാൽ “തെല്ലും ദേഷ്യത്തോടെ തന്നെ ഞാനും പറഞ്ഞു..റാമിൽ നിന്ന് അകലാൻ എനിക്ക് കഴിയില്ലായിരുന്നു… “ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ടാ… ഞാൻ പറഞ്ഞത് നീ കേൾക്കുക… കേൾക്കണം ” “അവള് പോകും… ഒരുമിച്ച് നടക്കും ചെയ്യും… ചിലപ്പോ കൂടെ കിടന്നെന്നും വരും “പെട്ടെന്നാണ് ആരുടെയോ ശബ്ദം ലൈബ്രറിയിൽ അലയടിച്ചത്…. ************ “ആരായിരുന്നു അത് “അച്ചുവായിരുന്നു “ഹരിയെന്തിനാ അങ്ങനെ പറഞ്ഞത് “അർജു… “നീ എന്നിട്ട് കൂടെ കിടന്നോ “ഈ പറഞ്ഞത് എന്റെ പുന്നാര കെട്ടിയോന് ആണ്.. ഞാൻ അയാളെ നോക്കിപ്പേടിപ്പിച്ചു… വീണ്ടും എന്നിലേക്ക് ഉറ്റുനോക്കിയിരിക്കുന്നവരെ നോക്കി ഞാൻ വീണ്ടും തുടർന്നു ………………………………….തുടരും………..

കൃഷ്ണ: ഭാഗം 13

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story