രുദ്രവീണ: ഭാഗം 47

രുദ്രവീണ: ഭാഗം 47

എഴുത്തുകാരി: മിഴിമോഹന

 രുദ്രപ്രസാദ്‌ WEDS വീണ വാസുദേവ് രുദ്രൻ അത് വായിച്ചു കൊണ്ടു ആരും കാണാതെ വീണയുടെ ഇടുപ്പിൽ ഒന്ന് പിടിച്ചു… അവൾ ഒന്ന് ഞെട്ടി പിടഞ്ഞു.. പുരികം ഉയർത്തി നോക്കി.. ഇഷ്ടപ്പെട്ടോ…. പതുക്കെ കാതോരം ചേർന്നവൻ ചോദിച്ചു അവന്റെ നിശ്വാസം ചെവിയിലും കഴുത്തിലും തടഞ്ഞപ്പോൾ അവൾ ഒന്ന് കുളിർന്ന്‌ കൊണ്ടു തലയാട്ടി……. രുദ്ര… ആദ്യ പത്രിക കാവിലമ്മയുടെ മുൻപിൽ വയ്ക്കണം വൈകിട്ടു തിരുമേനിയോട് വരാൻ പറഞ്ഞിട്ടുണ്ട് പൂജിക്കണം നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പോയാൽ മതി…. ദുർഗാപ്രസാദ് അത് പറഞ്ഞു ഉള്ളിലേക്കു പോയി…… രുദ്രേട്ട ചന്തുവേട്ടന് ഒരെണ്ണം വാട്സ്ആപ് ചെയ്യട്ടെ… രുക്കു ആവേശത്തോടെ പത്രികയും പൊക്കി വന്നു.. വേണ്ട രുക്കു ഏട്ടൻ പറഞ്ഞത് പോലെ ആദ്യം കാവിലമ്മക് അത് കഴിഞ്ഞു മതി…. രേവതി എല്ലാം വാങ്ങി ഒരുമിച്ചു വച്ചു… കുളിച്ചു രണ്ടുപേരും ഇതിൽ ഒരെണ്ണം കൊണ്ടു കാവിലമ്മയുടെ അടുത്തു ചെല്ലണം.. രുക്കു മുഖം കൂർപ്പിച്ചു…. രുദ്രനെ നോക്കി… എന്റെ പെണ്ണേ വൈകിട്ട് തന്നെ അവനു അയാകാം പോരെ രുദ്രൻ അവളെ കണ്ണുരുട്ടി… അത് മതി….. അവൾ സന്തോഷത്തോടെ അകത്തേക്കു ഓടി…….

ഇരികത്തൂർ മന… മൂർത്തി….. ഉണ്ണിയെ വീൽച്ചെയറിൽ ഈ മനക്കു ചുറ്റും ഒന്ന് കൊണ്ടു പോകണം… ചുറ്റും നിറഞ്ഞ ഔഷധ സസ്യങ്ങളിൽ നിന്നും വരുന്ന ശുദ്ധവായു ഉണ്ണിയിലേക്കു ചെല്ലണം….. ഞാൻ ഒന്ന് പുറത്തു പോകുവാണ്…… മൂർത്തിക് നിർദേശങ്ങൾ കൊടുത്തു കൊണ്ടു സഞ്ജയൻ കാറ്‌ കൊണ്ടു പുറത്തേക്കു പോയി…. മൂർത്തിയും പരിചാരകരും കൂടെ ഉണ്ണിയെ പതുക്കെ വീൽ ചെയറിലേക്ക് മാറ്റി…….. മനയുടെ ഇടനാഴികളിൽ കൂടെ ഉണ്ണിയെ കൊണ്ടു അവർ മുന്പോട്ട് പോയി… ആ ഇടനാഴികളിൽ കാച്ചെണ്ണയുടെ മണം അവന്റെ നാസികയിലേക്കു തുളച്ചു കയറി ഇത്രയും നേരം പച്ച മരുന്നിന്റെ മണം ആയിരുന്നു അത് മാറി സുഖം ഉള്ള ഒരു അനുഭൂതി…

പണ്ടെന്നോ അനുഭവിച്ച പരിചിതം ആയ സുഗന്ധം… കണ്ടു മറന്ന ഇടനാഴികൾ അവിടെ കൊത്തിവച്ചിരിക്കുന്ന ശില്പങ്ങൾ ഏറെ നാളത്തെ പരിചയം പോലെ തന്നെ നോക്കി ചിരിക്കുന്നത് ആയി തോന്നി അവനു…. പുറത്തേക്കിറങ്ങിയതും മൂർത്തി ഉണ്ണിയെ കൊണ്ടു നിറയെ വൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ പറമ്പിലേക്കു കടന്നു…… എല്ലാം അന്യം നിന്നു പോകുന്ന ഔഷധ മരങ്ങൾ ആണ്.. ഈരികത്തൂർ മനയിൽ ഇല്ലാത്ത ഔഷധ ചെടികളോ മരങ്ങളോ ഒന്നും ഇല്ല… കാരണവർ കൈമാറി വന്ന ഈ വന സമ്പത്ത് സഞ്ജയൻ കുഞ്ഞു ഇന്നും കാത്തു സൂക്ഷിക്കുന്നു…….. മൂർത്തി ഓരോ കഥകൾ ഉണ്ണിയോട് പറഞ്ഞു കൊണ്ടിരുന്നു….

പക്ഷേ ഉണ്ണിയുടെ ശ്രദ്ധ വലതു വശത്തായി കാണുന്ന കുളത്തിലേക്കു ആണ് അതിനു തൊട്ടു ചേർന്നു കിടക്കുന്ന വയൽ… നിറയെ താമരകൾ ഉള്ള കുളം… അവൻ ഒരു നിമിഷം കണ്ണുകൾ ചേർത്തു അടച്ചു….. ഏട്ടാ… “””””വീണയുടെ ശബ്ദം…….. ഇത്… ഇതു ഒന്ന് . കൊടുക്കുവോ…. കൈയിൽ താമര മൊട്ടുമായി വീണ….. “””””” അതേ കഴിഞ്ഞ ദിവസം താൻ കണ്ട സ്വപ്നത്തിലെ കുളവും പാടവരമ്പും… പക്ഷേ ഞാൻ.. ഞാൻ ആദ്യം ആയിട്ടാണല്ലോ ഇവിടെ വരുന്നത് പിന്നെ എനിക്കു എങ്ങനെ ഈ കുളവും വയലും മുൻപെന്നോ പരിചിതം ആയതു പോലെ സ്വപ്നത്തിൽ തെളിഞ്ഞു വന്നു………. ഇനി ഒരുപക്ഷെ ഈ മനയിൽ ഞാൻ എത്തിച്ചേരണം എന്നത് എന്തെങ്കിലും ദൈവഹിതം ആണോ…

ആരോ ഇവിടെ പിടിച്ചു നിർത്തും പോലെ…. എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞു നില്കുന്നു….. അവന്റെ മനസ്‌ ആകെ അസ്വസ്ഥം ആയി മാറി… മൂർത്തി… “”ഈ വീട്ടിൽ വേറെ ആരൊക്കെയുണ്ട്…സഞ്ചയൻ അല്ലാതെ… സഞ്ചയൻ കുഞ്ഞിന്റെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു… പിന്നെ അച്ഛൻ തിരുമേനി അടുത്ത സമയം ആണ് മരിച്ചത്…… കുഞ്ഞ് ഒറ്റ മോൻ ആണ്.. വിവാഹം…? ഇല്ല കുഞ്ഞു വിവാഹം ചെയ്തിട്ടില്ല… കുഞ്ഞിന് ഒരു മുപ്പത്തി രണ്ട് വയസ് കാണും…. ഈ മനയിൽ സ്ത്രീകൾ വാഴില്ല അത് ഒരു ശാപം… അല്ലങ്കിൽ ഒരു പെൺകുട്ടിയുടെ കണ്ണുനീർ അതിന്റെ ഫലം ഈ മന ഇന്നും അനുഭവിക്കുന്നു…. വലിയ തിരുമേനിയുടെ കാലം കഴിഞ്ഞാൽ മന അന്യം നിന്നു പോകും ഈരികത്തൂർ മനയെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട് അവർ എല്ലാം നിരാശർ ആകും അത് കൊണ്ടു രണ്ടും കല്പിച്ചു അദ്ദേഹം വേളി കഴിച്ചു.. പക്ഷേ സഞ്ചയൻ കുഞ്ഞിന്റെ ജന്മത്തോടെ അന്തർജ്ജനം മരിച്ചു…പക്ഷേ ഇനി കുഞ്ഞിന് ശേഷം അത് ഒരു ചോദ്യ ചിഹ്‌നം ആണ്… ഒരു പെൺകുട്ടിയെ കുരുതി കൊടുക്കാൻ കുഞ്ഞു തയാർ അല്ല…. എന്ത് ശാപം ആണ് മനയിൽ… ഉണ്ണി സംശയതോടെ അയാളെ നോക്കി… ശാപം അല്ല കുഞ്ഞേ കണ്ണുനീർ… മണിവർണ്ണയുടെ കണ്ണുനീർ “”””മണിവർണ്ണ “””ആ പേര് എവിടെയോ കേട്ട് മറന്നത് പോലെ…

ആ നിമിഷം അവിടെ ആഞ്ഞു അടിച്ച കാറ്റിൽ നല്ല കാച്ചെണ്ണയുടെ മണം… സ്വപ്നത്തിലും തനിക്കു ആ മണം ആണ് കിട്ടിയത്…. മണിവർണ്ണ വര്ഷങ്ങള്ക്കു മുൻപ് ഇവിടെ ജീവിച്ചിരുന്ന ഈ മനയിലെ കുഞ്ഞാത്തോലാണ്… അതിനു ഒരു പ്രണയം ഉണ്ടായത്രേ അതിനെ ദാ ആ കുളത്തിൽ മുക്കി കൊന്നു എന്നും അത് അല്ല അത് സ്വയം ചാടി മരിച്ചു എന്നും ഒകെ ആണ് കഥ… ആരാ മണിവർണ്ണയെ കൊന്നത്….? കാമുകനായ മുറച്ചെറുക്കനും കൂട്ടുകാരനും ചേർന്നു ആണെന്നാണ് പറയുന്നത്… അവർ ഇവിടുത്തെ ഏതോ രത്നമോ മുത്തോ എന്തൊക്കെയോ എടുത്തു നടു വിട്ടു എന്ന്.. “”മണിവർണ്ണയെ കൊന്നത് അവർ അല്ല അവർക്ക് അതിനു കഴിയില്ല….

“”””””ഉണ്ണിയിലെ ജയദേവൻ ഉണർന്നു… അവൻ ഒരു കിതപ്പോടെ ആ കുളത്തിലേക്കു നോക്കി…. കുഞ്ഞേ…. “”മൂർത്തി നീട്ടി വിളിച്ചു.. മൂർത്തി അത് ഞാൻ പെട്ടന്നു എന്തോ ഓർത്തുപോയി… ഉണ്ണി ആകെ വിയർത്തു.. സത്യത്തിൽ ആ കഥ ആർക്കും അറിഞ്ഞു കൂടാ..മൂർത്തി കൈയിലെ തുണി കൊണ്ടു ഉണ്ണിയുടെ മുഖം തുടച്ചു… ഈ മനയിലെ ഗ്രന്ധത്തിൽ അത് എഴുതപ്പെട്ടിട്ടുണ്ട് നിലവറയിൽ അത് ഭദ്രം ആയി സൂക്ഷിച്ചു വച്ചിട്ടുണ്ട് അത് സഞ്ചയൻ കുഞ്ഞിന് മാത്രമേ എടുക്കാൻ അവകാശം ഉള്ളു… ആ ഗ്രന്ഥത്തിന് അവകാശി വരും അയാൾക് അത് കൈമാറണം എന്നൊക്കെ ആണ് കുഞ്ഞ് പറയുന്നത്… എനിക്ക് മറ്റു കാര്യങ്ങൾ അറിഞ്ഞു കൂടാ…

ഇത്രയും പഴമക്കാർ പറഞ്ഞുള്ള അറിവാണെ ആർക്കറിയാം സത്യം എന്താണന്നു….. മ്മ്മ്…. ഉണ്ണി അലസമായി മൂളി…. അവിടെ നിന്നു പോരുമ്പോഴും ആ കുളവും വയലും അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു…. മൂർത്തി ഉണ്ണിയെ കൊണ്ടു പോയത് വലിയ കാലാഭിരവന്റെ ശില്പത്തിന് അടുത്തേക് ആണ്…. ദ്വന്വന്തരി മൂർത്തിയെ ഉപാസിക്കുന്ന ഈ കുടുംബത്തിൽ കാലഭൈരവനെ പൂജിക്കുന്ന ഒരു കാരണവർ ഉണ്ടായിരുന്നു.. ജലന്ധരൻ എന്ന്മറ്റോ ആണ് അയാളുടെ പേര്… പേര് പോലെ അല്ല… മഹാ ദുര്മന്ത്രവാദി ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്… അയാൾ പൂജിച്ച വിഗ്രഹം ആണിത്… ഇതു സ്ഥാനം തെറ്റി ആണ് സ്ഥാപിച്ചിരിക്കുന്നത് അതും ഈ മനകു ദോഷം ആണ്.. എന്നാൽ പിന്നെ ശരി ആയി സ്ഥാപിച്ചു കൂടെ…. ഉണ്ണി അയാളെ നോക്കി.. .

.മ്മ്ഹ… അത് യഥാർത്ഥ ദിശയിൽ വയ്ക്കാൻ ഒരാൾക്ക് കഴിയു എന്നാണ് പറയുന്നത്.. . ആർക്കു…. ഉണ്ണി സംശയത്തോടെ നോക്കി.. അതും എനിക്കു അറിഞ്ഞു കൂടാ… അങ്ങനെ ഒരാൾ വരും എന്നും ഒകെ സഞ്ജയൻ കുഞ്ഞ് പറയുന്നത് കേൾക്കാം .. അത് ഒകെ ആ ഗ്രന്ധത്തിൽ ഉണ്ട്.. എനിക്കു ഇത്ര ഒകെ അറിവ് ഉള്ളു കുഞ്ഞേ… എന്തായാലും അയാളെ പ്രതീക്ഷിച്ചു കഴിയുവാണ് സഞ്ചയൻ കുഞ്ഞ്.. ഇടക്ക് ഇടക്ക് നിലവറയിൽ കയറി ആ ഗ്രന്ദങ്ങൾ വായിക്കും പുറത്തു വന്നു നിരാശയോടെ നില്കും…. പക്ഷേ എന്താണെന്നു അറിയില്ല ഇപ്പോൾ രണ്ടു ദിവസം ആയി ആ നിരാശ കുഞ്ഞിന്റെ മുഖത്തില്ല ഭയങ്കര ആനന്ദത്തിൽ ആണ് കുഞ്ഞ്…. (ഗ്രന്ധം നമുക്ക് ഒരു ദിവസം വായിക്കം ഇപ്പോൾ ചോദിക്കരുത് ☺) മനയിലേക്കു കയറുമ്പോഴും ഉണ്ണിയുടെ കണ്ണുകൾ ആ കാലഭൈരവനിൽ ആയിരുന്നു അറിയാതെ അവൻ കൈ എടുത്തു തൊഴുതു ആ വിഗ്രഹത്തെ….

വൈകിട്ടു കാവിൽ പോകാൻ രുദ്രനൊപ്പം ഒരുങ്ങി ഇറങ്ങി വീണ കൈയിൽ വിവാഹ പത്രികയും ഉണ്ട്.. …. രുക്കു നിങ്ങൾ വരുന്നില്ലേ രുദ്രൻ രുക്കുവിനോടും ആവണിയോടും ചോദിച്ചു… ഇല്ല ഏട്ടാ നിങ്ങൾ പോയി വാ..നിങ്ങൾ ഒരുമിച്ചു പ്രാർത്ഥിക്കണം ഇനി ഒരു തടസവും വരരുതെന്ന്..രുക്കു വളരെ പക്വതയോടെ പറഞ്ഞു… രുദ്രൻ അവളുടെ കവിളിൽ ഒന്ന് തട്ടി വീണയെ കൊണ്ടു കാവിലേക്കു നടന്നു…. പരസ്പരം കൈ കോർത്തു മുഖത്തോടു മുഖം നോക്കി ആണ് അവർ നടന്നത്.. അവൾക്കു അറിയാത്ത പുതുമന പറഞ്ഞ രഹസ്യങ്ങൾ അവന്റെ മനസിലേക്കു വന്നു….. സത്യഭാമയും ഇന്ദുചൂഡനും അവരുടെ ഒന്നിക്കാൻ കഴിയാതെ പോയ കഥ…..

അവരുടെ പുനർജ്ജന്മം രുദ്രനും വീണയും…….. തങ്ങൾക്കു ആ മഹേശ്വരന് വേണ്ടി ചെയ്യാൻ കർമ്മങ്ങൾ ഇനിയും ബാക്കി…… കാവിലമ്മയുടെ മുൻപിൽ ആ പത്രിക വച്ചു അവർ പ്രാർത്ഥിച്ചു….. തിരുമേനി അത് വാങ്ങി പൂജിച്ചു…. പ്രസാദം നൽകി കൊണ്ടു അയാൾ പറഞ്ഞു വിവാഹം വരെ ഇത് ദേവിക്കു അവകാശപ്പെട്ടത് ആണ് ഇവിടെ ഇരിക്കട്ടെ അതിനു ശേഷം പൂജാമുറിയിൽ കൊണ്ടു വച്ചോളു….. മ്മ്മ്…. രുദ്രൻ തലയാട്ടി….. തിരിച്ചു വല്യൊത്തേക്കു തിരിയാതെ രുദ്രൻ അവളുടെ കൈയിൽ പിടിച്ചു കുളത്തിന്റെ കരയിലേക്കു നടന്നു…. കുളത്തിലേക്കു പോകുവാണോ രുദ്രേട്ട…. മ്മ്മ്…. കുറച്ചു നേരം നമുക്ക് അവിടെ ഇരിക്കാം… എന്തോ നിന്റെ കൂടെ ഇരിക്കാൻ തോന്നുന്നു… അവൾ അവന്റെ കൈയിലേക് ചേർന്നു മുറുകെ പിടിച്ചു. കുള പടവിൽ വീണയുടെ മടിയിൽ തല വച്ചു അവൻ കിടന്നു… അവൾ അവന്റെ മുടിയിഴകൾ പതുക്കെ തലോടി കൊണ്ടിരുന്നു .. എന്താ രുദ്രേട്ടന് പറ്റിയത് എന്തോ ഒരു വിഷമം ഉണ്ടല്ലോ… ഏയ്…. ഇല്ലടാ… അവൻ അവളുടെ വലതു കൈ ചുണ്ടോടു ചേർത്തു…. രുദ്രേട്ടനെ എനിക്കു അറിഞ്ഞു കൂടെ രണ്ട് ദിവസം ആയി മുറിയിൽ കൂടെ കിടന്നു പരക്കം പായുന്നു ലാപ്ടോപ് നോക്കുന്നു ഫയൽ നോക്കുന്നു എന്താ എന്തേലും കേസ് എന്റെ ഏട്ടനെ ടെൻഷൻ ആക്കുന്നുണ്ടോ…. മ്മ്…. അത് ഉണ്ട് അത് ഇല്ലാന്ന് ഞാൻ പറയുന്നില്ല.. അത് വിട് അത് ഒഫിഷ്യൽ കാര്യം അല്ലെ… വാവേ… അവൻ ആർദ്രമായി അവളെ വിളിച്ചു… മ്മ്.. എന്താ ഏട്ടാ…. അവന്റെ കവിളിൽ തലോടി അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി…

എനിക്കു….. എനിക്ക്… എനിക്കു ഒരു മോനെ തരാമോ നീ…. അയ്യേ… ഈ രുദ്രേട്ടനു ഒരു നാണോം ഇല്ലേ… അവൾ വലം കൈ കൊണ്ടു മുഖം പൊത്തി…. അവൻ ആ കൈ എടുത്തു മാറ്റി….. ഞാൻ എന്തിനാ നാണികുന്നത് എനിക്കു നിന്നോട് അല്ലെ ചോദിക്കാൻ പറ്റു… അതോ വേറെ ആരോടേലും ചോദിക്കാണോ… കൊന്നു കളയും ഞാൻ… അവൾ അവന്റെ കഴുത്തിൽ കളി ആയി പിടിച്ചു.. ആഹ്ഹ്… എന്നാൽ എനിക്കു ഒരു കുഞ്ഞിനെ വേണം.. ദാ ഇവിടെ……രുദ്രൻ അവളുടെ ശരീരതിനു നേരെ തിരിഞ്ഞു.. പതുക്കെ ധാവണി അകറ്റി അവളുടെ ആലില വയറിൽ ചുണ്ട് അമർത്തി… അവൾ ആകെ വിറച്ചു പോയി…അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു… അല്പം നേരം കൂടെ രുദ്രൻ അങ്ങനെ തന്നെ കിടന്നു….. അവൾകു അവനെ എതിർക്കാൻ തോന്നിയില്ല രുദ്രേട്ടന്റെ കുഞ്ഞിന് അവകാശപ്പെട്ട തന്റെ ഉദരത്തിന്റെ ആദ്യ അവകാശി അത് രുദ്രേട്ടൻ തന്നെ ആണ്..

അധരങ്ങൾ അവിടെനിന്നു അകത്തി വയറിലൂടെ അവളെ പുണർന്നു അവൻ അവളുടെ മടിയിൽ കിടന്നു…. വാവേ…… ഞാൻ മരിച്ചാലും നമ്മുടെ കുഞ്ഞ് അവനെ നീ വളർത്തണം… രുദ്രന് ചെയ്യാൻ കഴിയാത്ത പലതും അവനും ചെയ്യാൻ ഉണ്ട്….അവൻ എത്രയും പെട്ടന്നു വരണം…അധികം താമസിച്ചാൽ ഒരു പക്ഷേ ഞാൻ……… രുദ്രേട്ട….. “”””””””””എന്തൊക്കെ ആണ് ഈ പറയുന്നത് ഇത് ഓർത്താണോ കുറെ ദിവസം ആയി വിഷമിച്ചു നടക്കുന്നത്… എനിക്കു.. എനിക്കു രുദ്രേട്ടൻ ഇല്ലാതെ പറ്റില്ല….ഇനി എന്നോട് അങ്ങനെ ഒന്ന് പറയല്ലേ….. രുദ്രേട്ടൻ കെട്ടുന്ന താലി അത് അണിഞ്ഞു വേണം വീണ മരിക്കാൻ….. അവൾ കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിൽ തല ഇടിച്ചു… അവൻ അവളെ നെഞ്ചിലേക്കു ചേർത്തു പിടിച്ചു… രുദ്രന്റെ കണ്ണും നിറഞ്ഞൊഴുകി………… (തുടരും) ……………….

രുദ്രവീണ: ഭാഗം 46

Share this story