രുദ്രവീണ: ഭാഗം 46

രുദ്രവീണ: ഭാഗം 46

എഴുത്തുകാരി: മിഴിമോഹന

രാവിലെ തന്നെ രുദ്രൻ ACP ഓഫീസിൽ പോകുവാൻ റെഡി ആയി താഴേക്കു വന്നു… മോനെ ചന്തുവിനും ഇന്നു തന്നെ പോകണം എന്ന് നിർബന്ധം ഉണ്ടോ… അവനു കുറച്ചൂടെ വിശ്രമിച്ചിട്ടു പോയാൽ പോരെ…. ദുർഗാപ്രസാദ അയാളുടെ ആവലാതി രുദ്രനെ അറിയിച്ചു….. അച്ഛാ കല്യാണം ആകുമ്പോഴേക് ലീവ് എടുത്തു എന്തായാലും അവൻ വരണം അത് കൊണ്ടു അധികം ഓഫ്‌ എടുക്കുന്നില്ല അത് അവന്റെ തീര്നമാനം ആണ് പിന്നെ അവനും ഒഫിഷ്യൽ കാര്യങ്ങൾ കുറച്ചു പെന്റിങ് ആണ്……. രുദ്രൻ പറഞ്ഞു തീരുമ്പോഴേക് ചന്തു താഴേക്കു വന്നിരുന്നു…..

അമ്മാവാ… ഞാനും ഇറങ്ങുവാണ് കല്ലെക്ടറേറ്റിൽ പോയിട്ടു അത് വഴി പോകും ഞാൻ…. അവൻ എല്ലാവരോടും യാത്ര പറഞ്ഞു… മോനെ ഇപ്പോൾ തലയിൽ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ… ഇല്ല അമ്മാവാ…. അവർ ഇറങ്ങാൻ ഒരുങ്ങിയതും രുക്കുവും ആവണിയും അവർക്ക് അരികിലേക്ക് വന്നു… ഏട്ടാ പോകും വഴി ഞങ്ങളെ കൂടെ കോളേജിൽ ഇറക്കുവോ.. പ്ലീസ്…. അവൾ കൊഞ്ചിക്കൊണ്ട് അവനെ നോക്കി… മ്മ്മ് കയറ് എന്നും ആവർതിക്കരുത് പറഞ്ഞേക്കം ഒരു താക്കീതോടെ രുദ്രൻ വണ്ടിയിൽ കയറി….. വാ ഓടി വാ രുക്കു ആവണിയെ പിടിച്ചു വലിച്ചു കൊണ്ടു ഓടി പുറകിൽ കയറി ഇരുന്നു…. വണ്ടിയിൽ ഇരുന്നുകഴിഞ്ഞപ്പോഴാണ് രുദ്രൻ തൂണിന്റെ മറവിൽ നിൽക്കുന്ന വീണയെ കണ്ടത് ആരും കാണാതെ ഒരു കണ്ണ് അടച്ചു ചുണ്ട് കൊണ്ടു ഒരു ഉമ്മ കൊടുത്തു…

അവൾ ഒന്ന് ഞെട്ടി പുറകോട്ടു നോക്കി ഭാഗ്യം ആരും കണ്ടില്ല..””” വഷളൻ “”വന്നു വന്നു നേരോം കാലോം ഒന്നും ഇല്ല ips ന്.. കാർ മുൻപോട്ടു രുദ്രൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി അവൾ ഓടി മാഞ്ഞിരുന്നു അപ്പോഴേക്കും.. രുദ്രനും ചന്തുവും ലാപ്ടോപ് തുറന്നു ഒഫിഷ്യൽ കാര്യങ്ങൾ ചർച്ചയിൽ ആണ്……. പെട്ടന്നു നാലു ഡ്യൂക്ക് ബൈക്കുകൾ അവർക്കിടയിലേക്കു സ്പീഡിൽ പോയതും വണ്ടി ഒന്ന് പാളി ഡ്രൈവ്‌വർ ബ്രേക്ക്‌ പിടിച്ചിരുന്നു… എല്ലാവരും മുൻപോട്ടു ആഞ്ഞു…. ബ്ലഡി ***രുദ്രൻ മുഷ്ടി ചുരുട്ടി കൈയിൽ തുടയിൽ ആഞ്ഞിടിച്ചു… ഇവന്മാർ ഏതാടാ രുദ്ര പരുന്തുംകാലിൽ പോകാൻ ഉള്ള പോക്ക് ആണല്ലോ…

അത് ആ പ്ലാന്റെർ ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടതിന്റെ മോനും ശിങ്കിടികളും ആണ് ഇവന്മാരെ ഡിപ്പാർട്മെന്റ് നോട്ടം ഇട്ടിട്ടു കുറെ ആയി… നീ പറഞ്ഞ ഡ്രഗ് മാഫിയ…. ചന്തു ഒന്ന് നിർത്തി… മ്മ്.. അതേ ഞാൻ ഇപ്പോൾ ആ കേസ് ആണ് അന്വേഷിക്കുന്നത് തെളിവ് വരട്ടെ കയ്യോടെ പൊക്കും പിന്നെ പരലോകം കാണിക്കില്ല പിതാവിന് മുൻപ് ഉണ്ടായവന്മാരെ ഞാൻ ഒന്നോടെ പരലോകത്തും എത്തിക്കും…….. രുദ്രന്റെ കണ്ണിൽ തീ പാറി.. രുദ്ര സൂക്ഷിക്കണേ….. ഡേവിഡ് ചെറിയാൻ ആളു നിസാരകാരൻ അല്ല.. മ്മ്മ്…. രുദ്രൻ ഒന്ന് മൂളി… ഏട്ടാ … ഈ ചെക്കന്മാർ ഞങ്ങളുടെ കോളേജിൽ ആണ് പഠിക്കുന്നത്… രുക്കു ചാടി കയറി പറഞ്ഞു.. അതേ രുദ്രേട്ട എന്റെ ഡിപ്പാർട്മെന്റ് ആണ് “”ഡാൻ ഡേവിഡ് ഉപ്പുകണ്ടത്തിൽ “” ക്ലാസിൽ കയറാത്തതു കൊണ്ടു പരിചയം ഇല്ല..

പിന്നെ വന്നാലോ പെന്പിളാരുടെ മുടി പിടിച്ചു വലിക്കാനും ശല്യം ചെയ്യാനും ഒകെ ആണ് ഇന്ട്രെസ്റ്.. ഇന്ന് കോളേജിൽ വന്നിട്ടുണ്ട് എങ്കിൽ എന്തെങ്കിലും പുകിൽ ഉണ്ടാക്കാൻ ഉള്ള വരവ് ആണ്… ആവണി കൂട്ടിച്ചേർത്തു… മ്മ്മ്……. ആവണിയുടെ ബാച്ചിൽ തന്നെ അല്ലെ MLA ശശാങ്കന്റെ മോനും… അതേ രുദ്രേട്ട പക്ഷേ അത് ഒരു പാവം കുട്ടി ആണ് ഇവന്മാരെ പോലെ അല്ല… മ്മ്മ്….. രുദ്രൻ മീശ കടിച്ചു കൊണ്ടു മൂളി… കോളേജ്ന്റെ വാതുക്കൽ അവരെ ഇറക്കി ബൊലേറോ മുൻപോട്ടു എടുത്തപ്പോൾ രുദ്രൻ കണ്ടു ഗ്രൗണ്ടിനോട് ചേർന്ന വാക മരത്തിന്റെ ചുവട്ടിൽ ഡേവിഡ്‌ചെറിയന്റർ മകനും സംഘവും.. പോലീസെ വണ്ടി കണ്ടതും അവന്മാർ പല ആംഗ്യങ്ങൾ കാണിക്കാനും..കൂവാനും തുടങ്ങി…. നിർത്തഡോ വണ്ടി…

രുദ്രൻ ഡ്രൈവറോട് അലറി… അയാൾ അവർക്കു അല്പം തൊട്ടു മുൻപിൽ ആയി വണ്ടി നിർത്തി…. രുദ്ര വേണ്ട ഇപ്പോ ഒരു ഇഷ്യൂ ഉണ്ടാകേണ്ട… ചന്തുവിന്റെ വാക്കുകൾ മറികടന്നു രുദ്രൻ ഡോർ തുറന്നു പുറത്തിറങ്ങി….ഡേവിഡ് ചെറിയന്റർ മകന്റെ നെഞ്ചിൻ കൂടു നോക്കി ചവുട്ടി……. ബൈകിന്റെ മുകളിൽ ഇരുന്ന അവൻ തെറിച്ചു പുറകോട്ടു വീണു കഴിഞ്ഞിരുന്നു…… ശിങ്കിടി ചെറുക്കൻമാർ പെട്ടന്നു നാലു പാട് ഓടി…… കൈയിൽ കിട്ടിയവന്മാരുടെ കരണം പുകയുന്ന ശബ്ദം ചന്തു വണ്ടിയിൽ ഇരുന്നു കേട്ടു….. ആ…… ചോദിച്ചു വാങ്ങിയത് അല്ലെ ഇത് കൊണ്ട രുദ്രനോട് വേണ്ട എന്ന് ഞാൻ പറഞ്ഞത് അവൻ ഡ്രൈവറോടായി പറഞ്ഞു… രണ്ട് പേരും ചിരിച്ചു… എടൊ തനിക്കു എന്റെ ഡാഡിയെ അറിയില്ല പ്ലാന്റർ ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടത്തിൽ …

ഡാഡിക് ഒരു ഫോൺ കോൾ മതി തന്റെ തൊപ്പി തെറിപ്പിക്കാൻ… പ്ഫ… ക*മോനെ….. *നിന്റെ തന്ത അല്ല അയാളുടെ തന്ത വിചാരിച്ചാൽ രുദ്രനെ ഒന്നും ചെയ്യാൻ കഴിയില്ല… പറഞ്ഞു തീരും മുൻപ് അവന്റെ ചെകിട് അടച്ചു രുദ്രന്റെ ഉരുക്കു കൈ വീണിരുന്നു…….. മതി രുദ്ര പിള്ളാര്‌ ചത്ത് പോകും… ചന്തു ഇറങ്ങി വന്നു അവന്റെ കൈയിൽ പിടിച്ചു…. കൈ ഒന്ന് കുടഞ്ഞു കൊണ്ടു ഡാൻ ഡേവിഡിനെ രൂഷം ആയി നോക്കി ബൊലേറോയിലേക്കു കയറി… അവനു ഇത് ആവശ്യം ആയിരുന്നു രുദ്ര… ഇടക്ക് ഇടക്ക് കൊടുത്താൽ ചിലപ്പോൾ നന്നാകാം… ഇല്ല ചന്തു അവൻ ഒരു നടക്കു പോകില്ല… അവന്റെ പുറകെ ഞാൻ ഉണ്ട് ഈ കേസ് എത്രയും പെട്ടന്നു ക്ലോസ് ചെയ്യണം…..

അവന്റെ പിന്നിൽ ഉള്ളത് വൻ ശക്തി ആണ്…. സ്കൂൾ തലത്തിൽ തൊട്ടു കഞ്ചാവ് ബ്രൗൺഷുഗർ പോലുള്ള ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ വലിയ സംഘവും ഉണ്ട്…… കല്ലെക്ടറേറ്റിൽ ചെന്ന ശേഷം ചന്തു അല്ല ചന്ദ്രകാന്ത് IAS… പാലക്കാട് നിന്നും ആലപുഴക്കുള്ള ട്രാൻസ്ഫർന് വേണ്ട ഫോര്മാലിറ്റിസ് ചെയ്തു കഴിഞ്ഞു… രുദ്ര എന്തായാലും ഞാൻ പോയിട്ടു പെട്ടന് വരാം അവിടുത്തെ ഫോര്മാലിറ്റിസ് കൂടെ തീർക്കണം ഞാൻ വരുമ്പോൾ അറിഞ്ഞാൽ മതി വീട്ടിൽ എല്ലാവരും ഒരു സർപ്രൈസ് ആയിക്കോട്ടെ … സത്യത്തിൽ നിന്നെ ഒറ്റക് ഇവിടെ…..എനിക്കു ഉള്ളു കൊണ്ടു ഭയം ആണെടാ നിന്റെ എടുത്തു ചാട്ടവും ദേഷ്യവും കാരണവും വഴിയേ പോകുന്ന വയ്യാവേലി നീ ഏണി വച്ചു മേടിക്കും… ഇനി നിന്റെ ഒപ്പം ഞാനും ഉണ്ട്… എന്ത് കിട്ടുന്നത് ഷെയർ ഇടാനോ…

രുദ്രൻ ഒന്ന് ചിരിച്ചു…. പ്ലാന്ററുടെ മോനെ പൂട്ടണ്ടേ നമുക്ക്…. വല്യൊതെ ആണ്പിള്ളേര് വിചാരിച്ചാൽ ലോകം മുഴുവൻ നേരെ ആക്കാൻ പറ്റില്ല പക്ഷേ കണ്മുൻപിൽ കാണുന്ന അനീതി കുറച്ചെങ്കിലും തുടച്ചു നീക്കാൻ കഴിയണം… രുദ്രന്റെ തോളിൽ ഒന്ന് തട്ടി ചന്തു…. അവൻ പാലക്കാട്ടേക് തിരിച്ചു… തന്റെ ഓഫിസ് റൂമിൽ മുൻപിൽ ഇരിക്കുന്ന ഫയലുകൾ രുദ്രൻ മറിച്ചു നോക്കി…””” ഡാൻ ഡേവിഡ് ഉപ്പുകണ്ടത്തിൽ… “”അവൻ പല്ല് ഞറുക്കി… നിന്റെ പുറകിൽ ഉള്ള വലിയ ശക്തി അത് ആരായാലും രുദ്രൻ അവരെ പൊക്കി ഇരിക്കും…… സ്ക്യൂസ്‌മേ സർ….. അജിത് അകത്തേക്കു വന്നു.. അജിത് കേസ് അന്വേഷണതിന്റെ ഓരോ ഫോള്ളോ അപ് .. എനിക്കു അപ്ടുഡേറ്റ ആയി കിട്ടണം… പിന്നെ SD കോളേജ് കേന്ദ്രികരിച്ചു ഒരു അന്വേഷണം അത് ഉടനെ വേണം….

പിന്നെ എല്ലാം രഹസ്യം ആയിരിക്കണം… Crew members ഗ്രൂപ്പ്‌ ആയി ഇൻവെസ്റ്റിഗേഷൻ നടതുന്നതു ആയിരിക്കും നല്ലത്… രുദ്രൻ തികഞ്ഞ ഓഫീസർ ആയി മാറിയിരുന്നു… യസ് സർ… അജിത് സല്യൂട് അടിച്ചു ഫയലുമായി പുറത്തേക്കിറങ്ങി… രുദ്രൻ കണ്ണ് അടച്ചു കുറച്ചു നേരം അങ്ങനെ കിടന്നു….. അവന്റെ മനസ് ഇരികത്തൂർ മനയിലേക്കു ഒരു നിമിഷം പോയി.. ആ മന അവിടെ എന്തോ ഒന്ന് തന്നെ ആകർഷിക്കുന്നു പണ്ടെപ്പഴോ കണ്ടു മറന്ന അല്ലങ്കിൽ അനുഭവിച്ച പ്രതീതി അത്.. അത്… ആർട്ടിക്കിൾ വായിച്ചു കിട്ടിയ അറിവ് അല്ല അതിനു അപ്പുറം ആ മനയുമായി തനിക് ബന്ധം ഉണ്ട്….സഞ്ജയൻ അയാൾ വാവയെ കണ്ടപ്പോൾ എന്തിനാണ് ഒരു നിമിഷം പകച്ചു നിന്നത്.. പിന്നീട് അയാൾ അവളോട് പെരുമാറിയത്..

തന്നോട് പെരുമാറിയത് കാലങ്ങൾ ആയി പരിചയം ഉള്ളവരെ പോലെ അല്ലെ.. അല്ലങ്കിൽ തന്നെ അയാൾക്കു എങ്ങനെ മനസിലാക്കാൻ കഴിഞ്ഞു വാവയും ഞാനും വിവാഹം കഴിക്കാൻ പോകുന്ന കാര്യം……. നൂറു ചോദ്യങ്ങൾ രുദ്രന്റെ മനസിലൂടെ കടന്നു പോയി…..വൈകുന്നേരം കോളേജിൽ നിന്നും രുക്കു കരഞ്ഞു കൊണ്ടു ആണ് വീട്ടിലേക്കു വന്നത്… അവൾ ബസ് ഇറങ്ങിയതും വല്യൊത്തേക്കു ഓടി…. രുക്കു നിൽക്ക് മോളെ…. ഞാനും വരുന്നു ആവണി അവൾക്കു പിന്നാലെ ഓടി….. രുക്കു കരഞ്ഞു കൊണ്ടു ശോഭയുടെ മാറിലേക്കു വീണു…. എന്താടാ എന്ത് പറ്റി എന്റെ മോനു… ശോഭ അവളുടെ നെറുകയിൽ തലോടി.. അപ്പോഴേക്കും രേവതിയും തങ്കുവും അംബികയും വന്നിരുന്നു….

വൈകിട്ടു കോളേജ് വിട്ടപ്പോൾ ആ ഡാൻ ഡേവിഡ് ഉപ്പുകണ്ടത്തിൽ വച്ചു ഇവളുടെ മുഖത്തു അടിച്ചു … ഞാൻ വരുമ്പോൾ അവൻ ഇവളുടെ കൈക്കു പിടിച്ചു തിരിച്ചു കൊണ്ടു രുദ്രേട്ടനെ വെല്ലു വിളിച്ചു… രുദ്രനെയോ… . അവൻ എന്ത് ചെയ്തു… രേവതി അവർക്ക് അരികിലേക്ക് നീങ്ങി…. രുദ്രേട്ടൻ രാവിലെ കോളേജിൽ വച്ചു അവനെ തല്ലി അതിന്റെ പക അവൻ ഇവളോട് ആണ് തീർത്തത്… രുദ്രേട്ടനെ കൊല്ലും എന്നൊക്കെ പറഞ്ഞു… ആവണി പറയുന്നത് കേട്ടു വീണ ആകെ പേടിച്ചു.. അവൾ തങ്കുവിനെ മുറുകെ പിടിച്ചു അമ്മേ എന്റെ രുദ്രേട്ടൻ…. ഏയ് ഒന്നും ഉണ്ടാവില്ല അവൻ വല്യൊതെ ചുണകുട്ടിയാണ് മോള് പേടിക്കണ്ട…. തങ്കു അവളുടെ തലയിൽ തലോടി..

എന്റെ അഭിപ്രായത്തിൽ നിങ്ങൾ ഇത് ഇപ്പോൾ അവനെ അറിയിക്കണ്ട രേവതി ഇടക്ക് കയറി പറഞ്ഞു… കല്യാണത്തിന് കൂടിപ്പോയാൽ ഇരുപതു ദിവസം ഉള്ളു… അവൻ ഇത് അറിഞ്ഞാൽ ഉപ്പുകണ്ടത്തിലെ കുടുംബം ഒന്നോടെ കത്തിക്കും.. കാര്യങ്ങൾ കൂടുതൽ വഷളാകും… ആദ്യം കല്യണം നടക്കട്ടെ….. രുദ്രനും വീണയും അന്ന് ഒന്നായി തീർന്നെ പറ്റു എന്ന് രേവതിക്ക് അറിയാം അതിനാൽ ഈ കാര്യം അവനിൽ നിന്നും മറച്ചു വക്കാൻ അവൾ എല്ലവരോടും ആവശ്യപ്പെട്ടു….. രുദ്രന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടു തന്നെ എല്ലാവരും അത് സമ്മതിച്ചു..  രണ്ട് ദിവസം കൂടെ പതിവ് പോലെ കടന്നു പോയി.. വിവാഹ ഒരുക്കങ്ങൾ വല്യൊത്തു തുടങ്ങി കഴിഞ്ഞിരുന്നു…

ദുർഗാപ്രസാദ് വിവാഹ പത്രിക അടിച്ചു കൊണ്ടു വന്നു……. മോളെ വാവേ…. ദാ നോക്കിക്കേ ഇഷ്ടപ്പെട്ടോ എന്ന്… അവനു സമയം ഇല്ലല്ലോ ഞാൻ വേണ്ടേ ഇതൊക്കെ ചെയ്യാൻ.. അത് പറയുമ്പോഴും അയാളുടെ കണ്ണ് സന്തോഷം കൊണ്ടു നിറഞ്ഞു.. എവിടെ മഹാൻ… അയാൾ വീണയോട് ചോദിച്ചു… മുകളിൽ ഉണ്ട്….. അവൾ ചെറിയ നാണത്തോടെ പറഞ്ഞു…. മോളെ രുക്കു അവനെ വിളിച്ചു കൊണ്ടു വാ….. ശരി അച്ഛാ…. അവൾ മുകളിലേക്കു ഓടി മുറിയിൽ ചെല്ലുമ്പിൽ രുദ്രൻ കൈകൾ പുറകിൽ കെട്ടി മുറിയിലൂടെ നടക്കുവാണ് അവളെ കണ്ടത് തല ഉയർത്തി നോക്കി…. അച്ഛൻ വിളിക്കുന്നു….. രുദ്രേട്ടൻ താഴേക്കു വരാൻ എന്താടാ കാര്യം….

അവൻ അവളെ ചേർത്തു പിടിച്ചു താഴേക്കു വന്നു….. വിവാഹപത്രിക ഒരെണ്ണം ദുർഗാപ്രസാദ്‌ അവന്റ കയിലേക്കു കൊടുത്തു…. എല്ലാവരും ഓരോന്ന് എടുത്തു നോക്കുന്നുണ്ട്… കൊള്ളാം… അല്ലെ ആവണി രുക്കുവിനോട് പറഞ്ഞു…. രുദ്രൻ അത് നിവർത്തി…. വീണക്ക് സമീപം നീങ്ങി നിന്നു… രണ്ട് പേരുടെയും ചുണ്ടിൽ ഒരു പോലേ പുഞ്ചിരി വിടർന്നു..         രുദ്രപ്രസാദ്‌ Weds വീണ വാസുദേവ്

NB::എല്ലാവരെയും രുദ്രന്റെയും വീണയുടെയും വിവാഹത്തിന് ക്ഷണിച്ചു കൊള്ളുന്നു… ഇനി ഒരു പ്രശ്നവും കൂടാതെ അവർ ഒന്നാകാൻ എല്ലാവരുടെയും പ്രാർത്ഥന അവരുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു… ❤………………………………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 45

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story