രുദ്രവീണ: ഭാഗം 52

രുദ്രവീണ: ഭാഗം 52

എഴുത്തുകാരി: മിഴിമോഹന

രുദ്രവീണ ഒന്നായി കഴിഞ്ഞിരുന്നു… ഇനി ഒരു ശക്തിക്കും തങ്ങളെ തടുക്കാൻ ആകില്ലാത്തവിധം അവർ ചേർന്നു കഴിഞ്ഞു…… ആഹാ മോള് നേരത്തേ എഴുന്നേറ്റോ….. ശോഭയുടെ ചോദ്യത്തിന് ഒരു ജാള്യതയോടെ ആണ് വീണ തലയാട്ടിയതു… കുടുംബിനി ആയപ്പോൾ നേരെത്തെ എഴുനേൽക്കാൻ ഒകെ അറിയാം അല്ലങ്കിൽ കുത്തി പൊക്കിയാൽ എഴുനെല്കുമോ രണ്ടെണ്ണം.. അവളെ കുടെ ഇനി ഒരു പാടം പഠിപ്പിക്കണം തങ്കു ചിരിച്ചു കൊണ്ടു വീണയെ നോക്കി… ചാര നിറത്തിന്റെ കരയുള്ള സെറ്റുസാരിയും സീമന്ത രേഖയിലെ സിന്ദൂരവും അവൾക്കു കൂടുതൽ മിഴിവേകി…… അവർ മനസ്‌ കൊണ്ടു കാവിലമ്മയെ വിളിച്ചു…

മോള് ഈ ചായ രുദ്രന് കൊണ്ടു കൊടുക്ക്… ഇനി മുതൽ രാവിലെ തൊട്ടു എന്നെ ശല്യം ചായില്ലല്ലോ ശോഭ ഒന്നും ചിരിച്ചു…. വീണ അത് വാങ്ങി മുകളിലേക്കു നടന്നതും ആവണിയും രുക്കുവും താഴേക്കു വന്നു…. ആാാ….. ഒന്നു നിന്നെ ഞങ്ങൾ ഒന്നും കാണട്ടെ…. അവർ അവളെ അടിമുടി നോക്കി പെണ്ണ് ഒന്നുടെ സുന്ദരി ആയല്ലോ…. പോ.. ചേച്ചി…. അവൾ നാണത്തോടെ അവരെ തട്ടി മാറ്റി മുകളിലേക്കു ചെന്നു… രുദ്രൻ കമഴ്ന്നു കിടന്നു ഉറങ്ങുവാണ്‌….. അവൾ ചായ ഗ്ലാസ് ടേബിളിൽ വച്ചു പതുക്കെ തലയിലെ ടവൽ അഴിച്ചു മാറ്റി… മുടിയിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ അവന്റെ പുറത്തേക്കു ഇറ്റിച്ചു കൊടുത്തു….. രുദ്രൻ ചെറുതായി ഒന്നും ഞരങ്ങി.. പാതിയെ കണ്ണുകൾ തുറന്നു… ഇവിടെ വാടി….

അവൻ ഒരു കൈയിൽ അവളെ നെഞ്ചിലേക്കു വലിച്ചു ഇട്ട് …. അയ്യേ പല്ല് പോലും തേച്ചിട്ടില്ല..എഴുനേറ്റു പോയി പല്ല് തേച്ചു വന്നു ചായ കുടിക്ക്… അതൊക്കെ ചെയാം പക്ഷേ ചൂടോടെ ദാ ഇവിടെ…. അവൻ കവിളിൽ തൊട്ടതും അവളുടെ പല്ലുകൾ അവിടെ ആഴ്ന്നിറങ്ങി…. ഹഹാ…. പെണ്ണേ വേദനിച്ചുട്ടോ…. ഇന്നലെ എന്നെ വേദനിപ്പിച്ചതിനു ചെറിയ ശിക്ഷ…. നിനക്ക് വേദനിച്ചോ പെണ്ണേ….. “””അവൻ അവളുടെ ഇടുപ്പിൽ പിടി മുറുക്കി….. മ്മ്മ്ഹ… ഇല്ല അവൾ മുഖംപൊത്തി… അവളെ പതുക്കെ എഴുന്നേൽപ്പിച്ചു അവൻ ആ കഴുത്തിലൂടെ കൈ ഇട്ടു….. ഇനി നമ്മളെ തോൽപിക്കാൻ ആർക്കും ആവില്ല വാവേ… അവളുടെ നെറ്റിയിൽ അവൻ ചുണ്ട് ചേർത്തു…. രുദ്രേട്ടൻ പോയി ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുകാം….. അവൾ ചെറു നാണത്തോടെ പറഞ്ഞു…

നീ അങ്ങ് കുടുംബിനി ആയല്ലോ… അത്രക് വേണ്ട എന്റെ വാവേടെ കുസൃതി അത് എപ്പോഴും എന്റെ കുട്ടീടെ കുടെ കാണണം… രുദ്രന് ഫ്രഷ് ആയി വരുമ്പോൾ ചന്തു ഒരു മൂളിപ്പാട്ട് പാടി ഡൈനിങ്ങ് ടേബിൾ ഇരുപ്പുണ്ട്….. രുദ്രനെ കണ്ടതും ഈണം ഒന്നും കുടെ കൂടി…. രുദ്രനെ നോക്കി എന്തുവാടെ ഇത്……. ഒന്നുമില്ല പുതുമണവാളനെ ഒന്നും നോക്കിയതാ…. നീ കൂടുതൽ നോക്കണ്ട ആ ചെറുക്കനെ അഴിച്ചു വിട്ടോ… പിന്നെ രാവിലെ തന്നെ അവനെ ഞാൻ ശശാങ്കന്റ് വീട്ടിൽ കൊണ്ട് ചെന്നു ആക്കിയിരുനണ്ട് പോകും വഴി പൊറോട്ടയും ചിക്കനും വാങ്ങി കൊടുത്തു അവനു വിശക്കുന്നെന്നു…. ഹഹഹ അവൻ ആളു കൊള്ളാല്ലോ…. രുദ്ര… ഇന്നലെ സത്യത്തിൽ മനപ്പൂർവം ഞാൻ ചോദിക്കാഞ്ഞത് ആണ് സഞ്ജയൻ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ…

അയാളുടെ വരവിൽ ഒരു something speciality തോന്നി എനിക്കു… ഉണ്ട്….. ഒരുപാട് കാര്യങ്ങൾ ഞാനും വാവയും എല്ലാം ഉൾപ്പെടുന്ന മറഞ്ഞിരിക്കുന്ന കഥകൾ.. നീ എന്താ ഈ പറയുന്നത്…. മ്മ്മ്.. അതേ ഇരിക്കത്തൂർ മനയിലെ ഗ്രന്ധം അത് ഇവിടെ നമ്മുടെ പൂജാമുറിയിൽ ഉണ്ട് സമയം പോലെ അത് വായിക്കണം…… രുദ്രൻ ശ്വാസം വലിച്ചു വിട്ടു നിവർന്നിരുന്നു…. ഇനിയും കഥകൾ ബാക്കിയോ… ചന്തു സംശയത്തോടെ നോക്കി…. മ്മ്മ് അതേ….. ഇനിയാണ് കഥ…….. പിള്ളേരെ പിന്നെ സംസാരികം ആദ്യം കഴിക്കു ഇന്നലെ മുതൽ ക്ഷീണം ഉള്ളത് അല്ലെ…. തങ്കു പറഞ്ഞതും ചന്തു രുദ്രന്റെ കാലിൽ ചവുട്ടി… കല്യാണത്തിന്റെ ക്ഷീണം ആണ് പറഞ്ഞത് കേട്ടോടാ പൊട്ടാ….. ഞാനും അത് തന്നെ ആണ് ഉദേശിച്ചത്‌…… ചന്തു ചെറുതായി ചിരിച്ചു….

വീണ രുദ്രന്റെ പ്ലേറ്റിലേക് വിളമ്പിയതും ശോഭ അവളെ പിടിച്ചു അവന്റെ അടുത്തു ഇരുത്തി…രുദ്രനോട് ചേർന്നു ഇരിക്കുന്ന അവളെ ശോഭ കൺകുളിർക്കെ നോക്കി….. അവരുടെ കണ്ണ് നിറഞ്ഞു…. അത് തുടച്ചു കൊണ്ടു അവർ അകത്തേക്കു കയറി…. എന്താ.. ശോഭേ എന്ത് പറ്റി….. തങ്കു അവളുടെ അടുത്തേക് വന്നു… നാത്തൂനേ നമ്മുടെ മക്കൾ ഞാൻ…. nജാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്റെ മോള് അവൾ എന്നും എന്റെ കുടെ കാണും എന്ന്…. ദൈവം അവർ ഒന്നിക്കാൻ ആണ് തീരുമാനിച്ചത് അത് വഴി പോലെ നടന്നു…… തങ്കു നെടുവീർപ്പിട്ടു… കഴിച്ചു കഴിഞ്ഞു രുദ്രന് മുകളിലേക്കു പോകാൻ നേരം വീണയെ കണ്ണ് കാണിച്ചു… മ്മ്മ്ഹ…. ഇല്ല അവൾ തല ആട്ടി… മിണ്ടില്ല……. അവൻ മുഖം കോർപ്‌ച്ചു മുകളിലേക്കു പോയി….. വാവേ…. “”എന്റെ പ്രാർത്ഥന ഫലിച്ചു അല്ലേടാ… രുക്കു വീണയെ പിന്നിലൂടെ പുണർന്നു… മ്മ്മ്…..

രാക്കിളി നീ എന്നോട് എന്റെ രുദ്രേട്ടനെ വിവാഹം ചെയ്യാമോ ഇന് ചോദിക്കുമ്പോൾ എത്ര പ്രാവശ്യം ഞാൻ നിന്നെ വഴക്കു പറഞ്ഞു…. ഇപ്പോ… എനിക്കു അറിയില്ല…എന്റെ രുദ്രേട്ടൻ എന്റെ മാത്രം ആയി മാറി….. വാവേ…. “”ചായ…. mമുകളിൽ നിന്നും വിളി വന്നു… വാവേ നിന്റെ ടാസ്ക് ഇവിടെ തുടങ്ങുവാണു മോളെ… ഇനി ചായ ചായ നാഴികാകു നാൽപതു വട്ടം വിളിക്കും.. നേരത്തേ അമ്മ കൊണ്ടു കൊടുക്കാൻ പറയുമ്പോ നമ്മൾ കൊഞ്ഞനം കുത്തി ഓടും.. നിനക്കിനി അത് പറ്റില്ലല്ലോ…. ഹിഹി.. രുക്കു ഒന്നും ചിരിച്ചു…. പൊടി ഒന്നു ഞാൻ കൊണ്ടു കൊടുത്തോളം രുദ്രേട്ടനു…. ഈ ചായ നിനക്ക് injurious to health ആണ്…. സെറ്റിയിൽ പത്രം വായിച്ചി ഇരിക്കുന്ന ചന്തു അതിലേക്കു നോക്കി അക്ഷരങ്ങൾ പെറുക്കി കൊണ്ടു പറഞ്ഞു….. എനിക്കോ… “””””അതെങ്ങനെ രുദ്രേട്ടൻ അല്ലെ ചായ കുടിക്കുന്നത്…. നീ എന്തായാലും കൊണ്ടു കൊടുക്ക് അപ്പോൾ അറിയാം… ചന്തു ചിരിച്ചു കൊണ്ടു പറഞ്ഞു….. ഓ……

കളക്ടർ സർ മീനു ചേചിടെ കാര്യം നോക്കിയാൽ മതിട്ടോ….. ഈ…… അവൾ അവനെ ഇളിച്ചു കാണിച്ചു….. ചായയുമായി അവൾ ചെല്ലുമ്പോൾ രുദ്രം ലാപ്ടോപ്പിൽ എന്തോ നോക്കുവാണ്…. ചായ….. “അവൾ അത് ടേബിളിൽ വച്ചു ചിരിച്ചു കൊണ്ടു തിരിഞ്ഞതും അവൻ അവളുടെ വലതു കൈയിൽ പിടിച്ചു മടിയിലേക്ക് കിടത്തി……. അയ്യോ… ‘”രുദ്രേട്ട വിട്… താഴെ എല്ലാവരും ഉണ്ട്… ഞാൻ പോവാ അവൾ ഒന്നും കുതറി…. അങ്ങനെ പോകാൻ അല്ലല്ലോ വിളിച്ചത് നിന്നോട് മര്യാദക് മുകളിൽ വാരാൻ പറഞ്ഞപ്പോൾ അഹന്കാരം.. അപ്പൊ ഇതേ ഉള്ളു മാർഗം… അപ്പോൾ ചായ വേണ്ടീട് അല്ലെ…. അല്ല…. “”””അവൻ ചിരിച്ചു കൊണ്ടു അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു… വെറുതെ അല്ല ചന്തുവേട്ടൻ പറഞ്ഞത്….

അവൾ പരിഭവിച്ചു കൊണ്ടു അവന്റെ മീശയിൽ പിടിച്ചു മുകളിലോട്ടു പിരിച്ചു… എന്ത്…. അവൻ പുരികം ഉയർത്തി ഈ…. ഈ… ചായ എന്റെ ആരോഗ്യത്തിന് ഹാനീകരം ആണെന്ന്… അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….. ങ്‌ഹേ “””അവൻ അനഗ്നെ പറഞ്ഞോ ഇപ്പോ ചോദിക്കണമെല്ലോ…രുദ്രൻ അവളെ മടിയിൽ നിന്നും ഇറക്കി വാതുക്കലെക് നടന്നു…. അയ്യോ രുദ്രേട്ട വേണ്ട അവൾ ഓടിയപ്പോഴേക് അവൻ ആ വാതിൽ അടച്ചു കൈ കെട്ടി അവളെ നോക്കി നിന്നു….മുഖത്തൊരു കള്ളച്ചിരിയോടെ…. എന്താ ഉദ്ദേശ്യം…… “””വേണ്ടാട്ടോ അവൾ പുറകോട്ടു നടന്നു… കട്ടിലിന്റെ പടിയിൽ ഇടിച്ചു കട്ടിലിലേക്കു വീണു…. എഴുനേൽക്കാൻ സമയം കിട്ടും മുൻപ് രുദ്രന് അവളുടെ മുകളിൽ വന്നിരുന്നു…… രുദ്രേട്ട വേണ്ട….. ഞാൻ… ഞാൻ വിളിച്ചു കൂവും…

നീ വിളിച്ചു കൂവിയാൽ ഈ ചുണ്ട് അത് ഞാൻ ഇന്ന് കടിച്ചു മുറിക്കും….ഇന്നലെ ആകെപ്പാടെ ഒരു ടെൻഷൻ ആയിരുന്നു..ഇന്ന് എനിക്കു എന്റെ പെണ്ണിനെ ശരിക്കൊന്നു കാണണം…. രുദ്രന് അവളുടെ കാതിൽ പല്ലുകൾ അമർത്തി… സസ്…. നൊന്തു… അവൾ പാതിയടഞ്ഞ മിഴിയോടെ അവനെ നോക്കി… നോവട്ടെ…'””””അവന്റെ മുഖം പാതിയെ കഴുത്തിലേക്കു വന്നു അവിടെ ചുണ്ടുകൾ കൊണ്ടു കളം വരച്ചു…… പാതിയെ താഴേക്കു വന്നു അവളുടെ നെഞ്ചോട് പറ്റിച്ചേർന്ന ആലിലത്താലിയിൽ ചുണ്ട് അമർത്തി താലിയോട് ചേർന്നു അവന്റെ ആധാരത്തിന്റെ ചൂട് അവളുടെ നെഞ്ചിൽ തട്ടിയതും ഇരു കൈകൾ കൊണ്ടു അവന്റെ കഴുത്തിൽ പിടി മുറുക്കി…….. രുദ്രന്റെ കൈകൾ സ്ഥാനം തെറ്റി അവളുടെ അണിവയറിനെ ലക്ഷ്യം ആക്കി പാഞ്ഞു…

പതിയെ സാരിയുടെ ഇടയിലൂടെ വയറിൽ അവന്റെ കയ്യുടെ ചൂട് അവൾ മനസിൽ ആക്കി..അതോടൊപ്പം അവന്റെ മുഖവും അത് ലക്ഷ്യം ആക്കി പാഞ്ഞു… ആ അണിവയറിൽ രുദ്രൻ മുഖം അമർത്തി…. ചുണ്ടുകൾ അവിടെ ശൃങ്കാര നൃത്തം ആടി…. വീണ്ടും അവളിലേക്ക് ആവേശത്തോടെ അവൻ പടരുന്നു കയറി… പ്രണയം അവളിലേക്കു പകരുമ്പോൾ ആ ചുണ്ടുകൾ പരസ്പരം കോർത്തിരുന്നു കൂമ്പിയടഞ്ഞ അവളുടെ മിഴികൾ അവന്റെ ആവേശം കൂടുതൽ ഉണർത്തി… …. ഒടുവിൽ ശ്വാസം എടുക്കാൻ നന്നേ പാട് പെട്ടു കൊണ്ടു കിതച്ചു കൊണ്ടു രണ്ടുപേരും തെന്നി മാറി….. അവൾ നാണത്തോടെ അവനിലേക്ക് തല വച്ചു…. രുദ്രൻ ചെറുമയക്കകത്തിലേക്കു പോയതും അവൾ പുതപ്പെടുത്തു മൂടി ബാത്റൂമിലേക്കു ഓടി… കുളിച്ചു കഴിഞ്ഞാണ് ഓർത്തത്‌ ഡ്രെസ് എടുത്തില്ല എന്നാ സത്യം… പതുക്കെ വാതിൽ തുറന്നത് രുദ്രന് അവളെ നോക്കി നിൽക്കുന്ന…

അയ്യേ “””അവൾ വാതിൽ പതുക്കെ ചാരി..അലമാരിയിൽ നിന്നു എനിക്കു ഒരു ഉടുപ് എടുത്തു തരുവോ…. ഇല്ല… വേണങ്കിൽ ഇവിടെ വന്നു എടുത്തോ…. രുദ്രേട്ട പ്ലീസ്….. “”പെണ്ണ് നിന്നു കൊഞ്ചി… രുദ്രന് ഒരു കള്ള ചിരിയോടെ അലമാരിയിൽ നിന്നും അവൾക്കു ആവശ്യത്തിനുള്ള ഡ്രെസ് എടുത്തു കൊടുത്തു… ഇതെന്താ നീ പിനേം കുളിച്ചു ഡ്രെസ് മാറിയോ താഴേക്കു ചെന്നപ്പോൾ രുക്കു വാ പൊളിച്ചു നില്പുണ്ട്… വീണ ഒന്നു ചമ്മി…ആ മുനുഷ്യൻ നാണം കെടുത്തും.. നീ അവളെക്കാൾ പൊട്ടി ആയല്ലോ രുക്കു ആവണി അവളുടെ കയ്യിൽ നുള്ളി… ചന്തു ചിരിച്ചു കൊണ്ടു മുകളിലേക്കു പോയി…. ചന്തു ചെല്ലുമ്പോൾ രുദ്രന് ഫ്രഷ് ആയി വന്നു… അതേ കുറച്ചു ഒളിവും മറയും ഒകെ ആകാം എന്നെ പോലെ പിഞ്ചു പൈതങ്ങൾ ഉണ്ട് ഇവിടെ…. അയ്യോ…. പിഞ്ചു പൈതൽ… ഇന്ന് കെട്ടിയാൽ നാളെ പിഞ്ചു പൈതൽ നിന്റെ കയ്യിൽ ഇരിക്കും…

പോടാ അതിനു പത്തുമാസം എടുക്കും ആ ഗ്യാപ് എന്തായാലും ഞാൻ കൊടുക്കും…. ഓഹോ…. നന്നായി… രുദ്രന് ചന്തുവിന്റര് തോളിൽ തട്ടി… ഡാ രുദ്ര നാമുക് ആ ഗ്രന്ധം വായിക്കം അല്ലെ എന്താ അതിൽ ഉള്ളതെന്ന് അറിയാൻ ഒരു ആകാംഷ… അത് എനിക്കും ഉണ്ട് നാമുക് അത് കൊണ്ടു പടവിൽ പോകാം അവളെ വിളികാം… അവർ മൂന്നുപേരും പൂജാമുറിയിൽ നിന്നും ആ ഗ്രന്ധം കൈയിൽ എടുത്തു പടവിലേക്കു നടന്നു… രുദ്രന് ഇരുവശത്തും അവർ സ്ഥാനം ഉറപ്പുച്ചു…. കാവിലമ്മേ മനസ്സിൽ വിചാരിച്ചു രുദ്രൻ കട്ടിയുള്ള പുരത്താല് തുറന്നു…. മൂന്നു പേരും ഒരുപോലെ ഞെട്ടി…. വീണയുടെ മുഖസാദൃശ്യം ഉള്ള പെൺകുട്ടി.. അല്ല വീണ തന്നെ അവളുടെ ചിരിക്കുന്ന മുഖത്തിനു താഴെ മനോഹരമായ കൈപ്പടയിൽ എഴുതിയത് അവർ വായിച്ചു…..മണിവർണ്ണ “””””……………………………… (തുടരും) ……………….

രുദ്രവീണ: ഭാഗം 51

 

Share this story