രുദ്രവീണ: ഭാഗം 51

രുദ്രവീണ: ഭാഗം 51

എഴുത്തുകാരി: മിഴിമോഹന

സഞ്ജയൻ.. “””””””രുദ്രന്റെ നാവിൽ നിന്നും ആ നാമം പുറത്തേക്കു വന്നു.. രുദ്രേട്ട അത് ഉണ്ണിയേട്ടന്റെ ഡോക്ടർ അല്ലെ.. “നടന്നു വരുന്ന സഞ്ജയനെ നോക്കി വീണ രുദ്രനോട് ചോദിച്ചു… മ്മ്മ്… അതേ… പക്ഷേ സഞ്ചയൻ വരുമെന്ന് ഞാൻ വിചാരിച്ചില്ല …. രുദ്രൻ അത്ഭുതത്തോടെ അയാളെ നോക്കി…. എന്റെ ഈ വരവ് രുദ്രൻ തീരെ പ്രതീക്ഷിച്ചില്ല അല്ലെ സഞ്ചയൻ സ്വതസിദ്ധമായ ചിരിയോടെ രുദ്രനെ നോക്കി ആ കണ്ണുകൾ കൂടുതൽ തിളങ്ങിയിരുന്നു… അത്… ഞങ്ങൾ….. രുദ്രൻ വാക്കുകൾ മുറിച്ചു കൊണ്ടു അയാളെ നോക്കി.. ഇന്ദുചൂഢന്റെയും സത്യഭാമയുടെയും ഒത്തുചേരൽ പ്രകൃതി പോലും ഇന്ന് ആഘോഷിക്കും അപ്പോ പിന്നെ ഈ ഉള്ളവനും അതിന്റെ ഒരു പങ്ക് പകുത്തു എടുക്കുന്നതിൽ തെറ്റുണ്ടോ…

സഞ്ചയൻ ഈ കാര്യങ്ങൾ ഒകെ…. “”രുദ്രന്റെ കണ്ണുകൾ വികസിച്ചു.. അവൻ വീണയുടെ കൈയിൽ പിടി മുറുക്കി അവളും അതേ അവസ്ഥ തന്നെ ആയിരുന്നു…. എനിക്കു എല്ലാം അറിയാം രുദ്രന് അറിയാവുന്നതിലും കൂടുതൽ…. ഇന്ന് നിങ്ങൾ ഒന്നിക്കണം ഈ താലി ചരട് മാത്രം അല്ല നിങ്ങളുടെ ബന്ധത്തെ ഊട്ടി ഉറപ്പിക്കേണ്ടത് രുദ്രന് അറിയാം എന്ന് വിശ്വസിക്കുന്നു… അറിയാം…. “”” ഒന്നുകൂടെ പറയാം ഇന്ദുചൂഢന്റെയും സത്യഭാമയുടെയും മറ്റൊരു പുനർജ്ജന്മം സിദ്ധാർത്ഥനും മണിവർണ്ണയും അത് ഇരകത്തൂർ മനയിൽ ആയിരുന്നു…. ഈ നില്കുന്നത് ഇരികത്തൂർ മനയുടെ ഐശ്വര്യം ആയ മണിവർണ്ണ തന്നെ ആണ് അച്ഛൻ പഠിപ്പിച്ചു തന്ന ലക്ഷണശാസ്ത്രങ്ങളിലൂടെ നിങ്ങളിൽ എത്താൻ എനിക്കു അധിക സമയം വേണ്ടി വന്നില്ല..

വീണ ഒന്നും മാനസിൽ ആകാതെ അയാളെ തന്നെ നോക്കി നിന്നു… “”സഞ്ചയന്റെ മുഖത്തു നേരിയ ചിരി പടർന്നു.. മോൾക്ക് കഥകൾ നിന്റെ രുദ്രേട്ടൻ പറഞ്ഞു തരും… “””””മണിവർണ്ണയുടെ സിദ്ധാർത്ഥൻ “”അയാൾ കൂട്ടി ചേർത്തു… എനിക്കു അതേ പറ്റി ഒന്നും അറിഞ്ഞു കൂടാ സഞ്ചയൻ… പുതുമന തിരുമേനി പറഞ്ഞ അറിവുകൾ മാത്രം എനിക്കുള്ളൂ… എല്ലാം ഇതിൽ ഉണ്ട് ഞാൻ നിങ്ങൾക് ആയി തരുന്ന വിവാഹ സമ്മാനം ഇരികത്തൂർ മനയിലെ ഗ്രന്ദങ്ങൾ…. നൂറാവർത്തി ഞാൻ ഇത് വായിച്ചു കഴിഞ്ഞിരുന്നു മണിവർണ്ണയും സിദ്ധാർത്ഥനും ജയദേവനും ജലന്ദരനും എന്റെ മാനസിൽ കൊത്തി വച്ചതു പോലെ തെളിഞ്ഞു നില്പുണ്ട് …… ജയദേവനും ജലന്ദരനും…..? രുദ്രന് സംശയത്തോടെ അയാളെ നോക്കി..

ഉണ്ണിയുടെ മുന്ജന്മം ജയദേവൻ സിദ്ധാർത്ഥന്റെ ഉറ്റ ചങ്ങാതി…. സിദ്ധാർത്ഥനും മണിവർണ്ണകും വേണ്ടി ജീവൻ കൊടുത്തവൻ…… ജലന്ധരൻ നിങ്ങളെ തേടി വരും മറ്റു ശത്രുക്കളെ പോലെ അല്ല അയാൾ നിങ്ങളുടെ മകൻ ആണ് അയാളുടെ ലക്ഷ്യം… വീണ ഒരു ഞെട്ടലോടെ രുദ്രന്റെ കൈയിൽ പിടിച്ചു… ഒന്നുല്ല എന്ന് പറഞ്ഞു അവൻ ആ കൈയിൽ പതുക്കെ കൈ ചേർത്തു… ഞങ്ങളുടെ മകനെ അയാൾക് എന്തിനാണ്…? ഹഹ………. ഈ ഗ്രന്ധം മുഴുവൻ വായിച്ചു നോക്കു രുദ്രന് അതിനുള്ള ഉത്തരം അതിൽ ഉണ്ട്.. പിന്നെ ആ മകൻ അവൻ പെട്ടന്നു തന്നെ ഭൂമിയിൽ കാല് കുത്തട്ടെ… ഇനിയും ഒരു തടസം നിങ്ങളക് ഉണ്ടാകാൻ പാടില്ല അങ്ങനെ വന്നാൽ അത് ഈ ലോകം തന്നെ ഇല്ലതാകും. ഇരികത്തൂർ മനയും നാമവിശേഷം ആകും.. .

പിന്നെ നിങ്ങളുടെ മകൻ അവനെ ജീവൻ കൊടുത്തും സംരക്ഷിക്കാൻ ജയദേവന്റെ കാലുകൾ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വരും… ഉണ്ണി… എന്റെ ഉണ്ണി അവനു ഒന്നും വരാൻ പാടില്ല… ഇനി അവനെ വേദനിപ്പിക്കാൻ എനിക്കു കഴിയില്ല… രുദ്രൻ കുടെ ഉള്ളപ്പോൾ ഉണ്ണിക്കു ഒന്നും സംഭവിക്കില്ല… ശിവശക്തി ആണ് നിങ്ങൾ… സാക്ഷാൽ നന്ദികേശന്റെ അംശം ആണ് ഉണ്ണി… അവന്റെ കാലുകൾ ആണ് തളർത്തിയത് അത് ശക്തി പ്രാപിച്ചു വന്നാൽ പിന്നെ ശത്രുക്കൾ ആ കാല്കീഴില് ഞെരിഞ്ഞു അമരും നിങ്ങളുടെ സാന്നിദ്യം മാത്രമേ അവനു ആവശ്യം ഉള്ളു… രുദ്രൻ ആ ഗ്രന്ധത്തിലേക്കു ഒന്നും നോക്കി.. “”” മണിവർണ്ണ “”””വ്യത്യസ്തമായ ചായകൂട്ടുകളാൽ എഴുതിയ വരികൾ… ഇത് നിങ്ങളുടെ പൂജ മുറിയിൽ സൂക്ഷിക്കണം ഇന്ന് രാത്രി ഇത് കൈകൊണ്ട് തൊടരുത് കാരണം ഇന്ന് നിബന്ധനകൾ ഇല്ലാതെ നിങ്ങൾ ഒന്നു ചേരേണ്ട ദിവസം ആണ്….

പതിയെ രണ്ടുപേരും സമയം പോലെ വായിച്ചാൽ മതി….. എങ്കിൽ ഞാൻ പോകട്ടെ….. പോകാനോ…സദ്യ കഴിഞ്ഞു പോകുന്നുള്ളൂ… രുദ്രന് അയാളുടെ കൈയിൽ പിടിച്ചു ഇല്ല… രുദ്ര എനിക്ക് വ്രതം ആണ് ഉണ്ണിക്കു വേണ്ടി ചെയ്തു തീർക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് അത് പറഞ്ഞു തിരിയുമ്പോൾ സഞ്ചയന്റെ മനസ് നിറഞ്ഞിരുന്നു അർഹതപെട്ട ആളിൽ ആ ഗ്രന്ധം എത്തി ചേർന്നതിന്റെ കൃതാര്ഥത … അതിയായ സന്തോഷത്തോടെ മുൻപിട്ടു പോയ സഞ്ചയൻ പെട്ടന്നു തന്നെ നിന്നു ആരോ തന്നെ വന്നു ഇടിച്ചു വീഴാൻ പോയ അയാളുടെ അരക്കെട്ടിൽ സഞ്ചയന്റെ പിടി വീണു…….. അവൻ പതുക്കെ കണ്ണ് ചിമ്മി തുറന്നു…. വിറക്കുന്ന പൂവിതൾ പോലത്തെ അധരം പേടിച്ചു അരണ്ട കണ്ണുകൾ അത് മറ്റെവിടെയോ ഓടി കളിക്കുന്നു …

അവന്റെ കണ്ണുകൾ പെട്ടന്നു താഴേക്കു പതിച്ചു അവളുടെ കഴുത്തിലെ ചെറിയ മറുക് അതിൽ അവന്റെ കണ്ണ് ഒന്നു ഉടക്കി അവന്റെ ഉള്ളിൽ ഒരു മിന്നായം ഉണ്ടായി പെട്ടന്നു തന്നെ അവൻ ആ കണ്ണുകൾ പിൻവലിച്ചു…. അപ്പോഴാണ് അവനു മനസ്സിൽ ആയതു തന്റെ കൈ അവളുടെ അരക്കെട്ടിൽ പിണഞ്ഞ് കിടക്കുവാന്… അവൻ പെട്ടന്നു കൈ പിൻവലിച്ചതും അവൾ ഒന്നു കുടെ വീഴാൻ പോയി… എവിടെ നോക്കി ആണ് നടക്കുന്നത് ആരേലും ഇങ്ങനെ തട്ടി ഇട്ടു നടന്നാൽ മതിയല്ലോ അവന്റെ ശബ്ദം ഉയര്ന്നു ക്ഷമിക്കണം…. “”””എന്റെ മോള് ആണ് ഗൗരി അവൾക് കാഴ്ച ഇല്ല .. ഒരാൾ അവന്റെ അടുത്തേക് ഓടി വന്നു സഞ്ജയൻ ഒന്നും ഞെട്ടി… ആ കണ്ണുകളിലേക്കു നോക്കി താമരഇതൾ പോലത്തെ മിഴികൾ അതിൽ നിർജീവം ആയി ഓടിക്കളിക്കുന്ന രണ്ട് ഗോളങ്ങൾ…

അപ്പോഴേക്കും രുദ്രന് ഓടി വന്നു…. സഞ്ചയ ഇത് പുതുമന തിരുമേനി ഇദ്ദേഹം ആണ് എനിക്കു ഈ കഥകൾ ഒകെ പറഞ്ഞു തന്നത് പരസ്പരം അവരെ തമ്മിൽ രുദ്രന് ബന്ധിപ്പിക്കുമ്പോഴും അറ്റു പോകാത്ത ബന്ധനം പോലെ സഞ്ചയന്റർ കണ്ണുകൾ ഗൗരിയുടെ കണ്ണുകൾക് വേണ്ടി പ്രകാശം ചൊരിഞ്ഞു തുടങ്ങിയിരുന്നു…………….. വല്യൊതെ വീടിന്റെ മുൻപിൽ തന്നെ ആണ് സദ്യ ഒരുക്കിയത്….. ആവണി അത്യാവശ്യം വലുപ്പം ഉള്ള പാത്രത്തിൽ ചോറുമായി കശ്യപിന്റെ അടുത്തേക് ചെന്നു……. രാവിലെ കഴിച്ചത് ദഹിച്ചു ഞാൻ വിശന്നു ഇരിക്കുവാരുന്നു…. കല്യാണം ഒകെ കഴിഞ്ഞോ ആവണി…… മ്മ്… കഴിഞ്ഞു…. കശ്യപിന് പോകണ്ടേ…ആവണി അവനെ നോക്കി….

വേണ്ട ആവണി നീ രുദ്രേട്ടൻ അറിയാതെ എനിക്ക് അവരുടെ കഥകൾ പറഞ്ഞു തന്നിലെ നിന്റെ ഉണ്ണിയട്ടന്റെ കാല് പോയതും ഒകെ… അവർ ഇന്ന് ഒന്നാകട്ടെ… ഞാൻ ഇപ്പോൾ ചെന്നാൽ ഇന്ന് രാത്രി തന്നെ അച്ഛൻ ഈ വീടിനു ബോംബ് ഇടും… ഹ്ഹഹ്ഹ…… രുദ്രന്റെനും ചന്തുവും അജിത്തും ചിരിച്ചു കൊണ്ടു നില്കുന്നു….. നിനക്ക് അപ്പോൾ പോകാൻ ഉദ്ദേശ്യം ഇല്ലേ… അല്ല ഇന്ന് രാത്രി കഴിഞ്ഞു പൊക്കോളാം….. അവൻ പറഞ്ഞത് കാര്യം ഉണ്ട് രുദ്ര ഇന്ന് കുടെ അവൻ ഇവിടെ നിൽക്കട്ടെ… ശശാങ്കൻ വിളിക്കും ഞാൻ മറുപടി കൊടുത്തോളം ചന്തു കശ്യപിന്റെ തോളിൽ ഒന്നു അമർത്തി……. ആവണി നീ ഇവന്റെ ഉണ്ണി കുംഭ നിറച്ചിട്ടു വാ….അതും പറഞ്ഞു അവർ പുറത്തിറങ്ങി…. ചന്തുവും അജിത്തും വിളമ്പാൻ കൂടി….. രുദ്രനയും വീണയെയും അവർ മത്സരിച്ചു കഴിപ്പിച്ചു…

മീനാക്ഷിയുടെ ഇലയിൽ തന്നെ തലയിട്ടു നടക്കുന്ന ചന്തുവിനെ രേവതി ചെവിക്കു പിടിച്ചു മാറ്റി…. ഡാ ചന്തുകുട്ട നീ ഇന്ന് തന്നെ അവളെ കൊണ്ടു വല്യൊത്തു കയറുവോ…. ദുർഗേട്ടൻ അകത്തു ആയതു മോന്റെ ഭാഗ്യം.. എന്റെ രേവമ്മേ അത് കൊണ്ടു അല്ലെ ഞാൻ ഇവിടെ കിടന്നു കറങ്ങുന്നതു…ഇത് വരെ എല്ല്ലാം ഭംഗി ആയി ഇന്ന് രാത്രി കുടെ ഒന്നു കഴിഞു കിട്ടിയാൽ മതി രേവമ്മ അത് നോക്കിക്കേ അവരുടെ സന്തോഷം കണ്ടോ എന്റെ കണ്ണ് നിറയുന്നു…. ചന്തു ചൂണ്ടിയടത്തേക്കു രേവതി നോക്കി.. രുദ്രൻ ചെറിയ ഉരുള വീണയുടെ വായിലേക്കു വച്ചു കൊടുക്കുന്നു… ആവണിയും രുക്കുവും താരയും സോനയും ആണ് അതിന്റെ ഹെഡ്… അവൻ അല്പം ചോറ് അരവിൻറെ വായിലും കൊടുത്തു…..

രേവതിയും ചന്തുവും ഒരുപോലെ കണ്ണ് നിറഞ്ഞു അത് നോക്കി നിന്നു…. ശോഭ പകർന്നു നൽകിയ നിലവിളക്മായി വല്യൊതെ മരുമകൾ ആയി രുദ്രന്റെ നല്ല പാതി ആയി വീണ വലം കാല് വച്ചു കയറി…… ഇനി വല്യൊതെ മരുമകൾ.. “””” പൂജാമുറിയിൽ അവൾ വച്ച വിളക്കിനു സമീപം സഞ്ജയൻ നൽകിയ ഗ്രന്ധം രുദ്രനും വച്ചു കഴിഞ്ഞിരുന്നു…. ആ വിളക്കിലെ തിരികൾ കൂടുതൽ ശോഭയോടെ തെളിഞ്ഞു നിന്നു… മണിവർണ്ണയും സിദ്ധാർത്ഥനും ആ ഗ്രന്ധത്തിൽ ഇരുന്നു കൈകൾ കോർത്തു ജന്മാന്തരങ്ങൾക്കു ഇപ്പുറം അവർ ഒന്നും ചേരാൻ പോകുന്ന ശുഭമുഹൂർത്തം മണിവർണ്ണ സിദ്ധാർഥനിലേക് ലയിക്കാൻ പോകുന്നു…… “”””””  ഡാ ചന്തു നീ എന്താ ഈ മുറിയിൽ ഇപ്പോ ഇറങ്ങികൊണം ഇവിടുന്നു… കുളിച്ചു ജുബ്ബയും ഇട്ടു ബാത്റൂമിന് പുറത്ത് വന്ന രുദ്രൻ കണ്ടത് ഫയലുകൾ ഓരോന്ന് തിരയുന്ന ചന്തുവിനെ ആണ്……….

എന്റെ പൊന്നോ ഞാൻ ഇവിടെ പൊറുക്കാൻ വന്നത് അല്ലേ… … ഇനി മുതൽ എനിക്കുള്ള മുറി വേറെ ഒരുക്കിയിട്ടുണ്ട് എന്റെ കുറച്ചു ഫയലുകൾ എടുക്കാൻ വന്നതാണേ……. ചന്തു ചിരിച്ചു കൊണ്ടു ടേബിൾ നിന്നും ഫയലുകൾ എടുത്തു….. രുദ്രന് അവന്റെ പുറകിലൂടെ ചെന്നു തോളിൽ പല്ല് ഇറുക്കി……….. അട മഹാപാപി നിനക്ക് നാണമോ…. “””” നാണം ഒന്നും ഇല്ല… പിന്നെ…. പിന്നെ… പിന്നെ ഒന്നും ഇല്ല നീ ഇറങ്ങി പോയെ നേരം പത്താകുന്നു….. മോഹമുന്തിരി വാട്ടിയ രാവു… സ്നേഹ രതിയുടെ… “”””ആ എന്തെങ്കിലും ആകട്ടെ അപ്പൊ മോനെ രുദ്ര ബെസ്റ്റ് വിഷസ് “””””ചന്തു ഒരു കള്ള ചിരിയോടെ പുറത്തിറങ്ങി……. രുദ്രന് കണ്ണാടിയിലേക്കു ഒന്നും നോക്കി ചുണ്ട് ചെറുതായി കടിച്ചു കൊണ്ടു മീശ മുകളിലേക്കു പിരിച്ചു…….

ഇതെന്താ ഇപ്പോൾ പ്രശനം ശോഭ പാല് കൊടുത്തു കൊണ്ടു വീണയുടെ മുഖത്തേക്കു നോക്കി അവൾ ആവണിയെ കെട്ടി പിടിച്ചു നിൽക്കുവാണ്.. രുക്കുവും അടുത്തുണ്ട്….. അവൾക്കു പേടിയാ മുറിയിലേക്കു പോകാൻ എന്ന് അവണി ചിരിച്ചു കൊണ്ടു പറഞ്ഞു…. എന്നാൽ എന്റെ വാവ പോകണ്ട അമ്മായിടെ കുടെ കിടന്നോ… ശോഭ ചിരിച്ചു കൊണ്ടു അവളുടെ കവിളിൽ തട്ടി….. കുഞ്ഞ് കളിക്കാതെ വാ പെണ്ണേ ആവണി അവളുടെ കൈ പിടിച്ചു മുകളിലേക്കു കൊണ്ടു പോയി… രുദ്രന്റെ മുറിയുടെ വാതിൽ എത്തിയതും അവളുടെ നെഞ്ചു പിടക്കാൻ തുടങ്ങി…… ആവണി അവളെ ആ മുറിയിലേക്കു തള്ളി വാതിൽ അടച്ചു കഴിഞ്ഞിരുന്നു…. …… അവൾ വിറക്കുന്ന കൈയിൽ പാൽ ഗ്ലാസുമായി ചുറ്റും നോക്കി…. പുറകിലുടെ രുദ്രന്റ നിശ്വാസം അവൾ അറിഞ്ഞു….

ഹൃദയം ഇടുപ്പ് ഉച്ചസ്ഥായിൽ ആയി… ചെറിയ കിതപ്പോടെ അവളുടെ നെഞ്ചു ഉയർന്നു പൊങ്ങി…. ആ ഗ്ലാസിലേക്കു പിടി മുറുക്കി… എന്തിനടി പെണ്ണേ നീ ഇങ്ങനെ പേടിക്കുന്നത് രുദ്രന്റെ കരങ്ങൾ പിന്നിലൂടെ അവളെ പുണർന്നു കഴിഞ്ഞിരുന്നു……. ഞാൻ…. പാല്….”””” അവൻ പതിയെ അവളെ തന്റെ മുഖത്തിനു നേരെ തിരിച്ചു നിർത്തി വിറക്കുന്ന കൈയിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി അത് ടേബിളിലേക്കു വച്ചു…. വീണ അവന്റെ മുഖത്തേക്കു ഒന്നു നോക്കി നിമിഷനേരം കൊണ്ടു രുദ്രന് അവളുടെ അരകെട്ടിലൂടെ തന്നിലേക്കു ചേർത്തു കഴിഞ്ഞിരുന്നു അവളെ…… പറഞ്ഞു നില്കാൻ സമയം ഇല്ല….രാത്രി പുലരും മുൻപ് നീ എന്റേത് മാത്രം ആകണം അവളുടെ കാതോരം അവന്റെ ശ്വാസം തട്ടി അവൾ ഒന്നു പിടഞ്ഞു….

അവളെയും കൊണ്ടു കട്ടിലിലേക്ക് വീഴുമ്പോൾ അവളുടെ ഹൃദയം ഇടുപ്പ് അവൻ അടുത്തു അറിഞ്ഞു….തന്റെ പാതിയുടെ നെറ്റിത്തടത്തിൽ അവന്റെ സ്‌നേഹമുദ്ര പതിപ്പിച്ചു കൊണ്ടു ചുണ്ടുകൾ താഴേക്കു ഊർന്നിറങ്ങി അവളുടെ കണ്ണുകളെ നീണ്ട മൂക്കിനെ എല്ലാം അവൻ ചുണ്ടുകളാൽ ഉഴിഞ്ഞു കൊണ്ടു അത് അധരത്തിൽ വന്നു നിന്നു…… വശ്യമായ ആവേശത്തോടെ അവൻ ആ അധരം നുകർന്നു കൊണ്ടിരുന്നു…. അപ്പോഴേക്കും രുദ്രന്റെ കൈകൾ അവളുടെ പൂമേനിയിൽ ചിത്രം വരച്ചു തുടങ്ങിയിരുന്നു….. അവളിൽ നിന്നും ഉയരുന്ന ചെറു സീല്കാരങ്ങൾക്കൊപ്പം അവളുടെ പെണ്ണുടലിലെ നാണത്തിന്റെ മറയെ അവൻ കവർന്നെടുത്തിരുന്നു… പെയ്തൊഴിയാത്ത അവന്റെ പ്രണയം അവളിലേക്ക് പകർന്നു നൽകുമ്പോൾ അവളുടെ നഖങ്ങൾ അവന്റെ പുറത്തു ആഴ്നിറങ്ങിയിരിന്നു..

അവരുടെ സംഗമം ആഗ്രഹിച്ചെന്നോണം നിലവറയിലെ മണിനാഗവും അതിന്റെ ഇണയോട് ചേർന്നു ഉടലോടുടൽ പ്രണയം പങ്കിട്ടു…….. “””””” ചെറിയ കിതപ്പോടെ അവളിൽ നിന്നും അകലുമ്പോൾ രുദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു… ആദ്യസമാഗമം നൽകിയ ചെറുനോവിൽ അവനെ ഇറുക്കി പിടിച്ച അവളെ അവൻ നെഞ്ചിലേക്ക് കയറ്റി കിടത്തി…. അവന്റെ വിയർപ്പിനാൽ നനഞു ഒട്ടിയ ദേഹത്ത് അവൾ ഒരു കുഞ്ഞിനെ പോലെ കിടന്നു…. ഒരു പുതപ്പെടുത്തു അവളുടെ നഗ്നതക് മൂട് പടം കൊടുക്കുമ്പോൾ അവളുടെ നെറുകയിൽ അവന്റെ സ്നേഹ ചുംബനം പതിഞ്ഞിരുന്നു…… ഇനി ഒരു ശക്തിക്കും വേർപിരിക്കാൻ ആവാത്ത വിധം അവർ ഒന്നായി തീർന്നിരുന്നു…… “””””രുദ്രവീണ “””” രുദ്രവീണ “””””””ഇനി രുദ്രനെ തടുക്കാൻ ആർക്കും കഴിയില്ല അവന്റെ ശക്തി അവനോട് ചേർന്നു കഴിഞ്ഞിരിക്കുന്നു……………………………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 50

Share this story