❤️അപൂര്‍വരാഗം❤️ ഭാഗം 17

❤️അപൂര്‍വരാഗം❤️ ഭാഗം 17

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

(ഇനി കഥ കുറച്ചു ഞാനും പറയാട്ടോ… അപ്പു കഥ പറഞ്ഞു മടുത്തു..)

“മോളെ… പാറു… നിക്ക്… ഓടാന് വയ്യാ ഇനി… നിക്ക് പാറു……”

ആരോ വിളിക്കുന്നു….

അസ്വസ്ഥത…… ആകെ വയ്യായ്ക… പരവേശം…

അപ്പു കണ്ണ് തുറക്കാന് ഒരു ശ്രമം നടത്തി…. പറ്റുന്നില്ല… ചുറ്റും വെളുത്ത മേഘങ്ങൾ.. അവയ്ക്കു ഇടയിലൂടെ രണ്ട് കൈകൾ അവളെ വാരി പുണർന്നു..

” അമ്മേ…… ”

കണ്ണ് തുറക്കാന് അവള് വീണ്ടും ശ്രമിച്ചു… പറ്റുന്നില്ല…. കൺപോളകൾക്ക് വല്ലാത്ത ഭാരം.

അപ്പു ബദ്ധപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു..

താന് എവിടെ ആണെന്ന് ഒരു ഊഹം ഇല്ലാതെ അവള് ചുറ്റും നോക്കി..

കുറേ മെഡിക്കൽ എക്വിപ്പ്മെൻ്റ്സ് ആണ് കണ്ണില് പെട്ടത്..

നിലവിളി കേട്ട് ആവണം ഒരു നഴ്സ് ഓടി വന്നു..

“ആഹ്.. കുട്ടി.. എന്താ.. വല്ലായ്മ ഉണ്ടോ…. ഞാൻ ഡോക്ടറെ വിളിക്കാം…..”

അപ്പുവിന്റെ അടുത്ത് വന്ന് തലയിൽ തലോടി കൊണ്ട് അവര് പറഞ്ഞു.

അപ്പോഴാണ് താൻ ഹോസ്പിറ്റലിൽ ആണെന്ന് അവള്ക്കു മനസ്സിലായത്…

എഴുന്നേറ്റ് ഇരിക്കാൻ അവളൊരു ശ്രമം നടത്തി.

വയ്യാ.. തലയ്ക്കു വല്ലാത്ത ഭാരം..

” അയ്യൊ… കുട്ടി കഷ്ടപ്പെടേണ്ട…. ഞാന് ഇപ്പൊ ഡോക്ടറെ വിളിക്കാം..”

അതും പറഞ്ഞു നഴ്സ് പുറത്തേക്ക് പോയി.

അപ്പു ഒന്നുടെ ചുറ്റും നോക്കി..

താന് ICU വില് ആണെന്ന് അവള്ക്കു മനസ്സിലായി.

കൈയിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്… ഡ്രസ്സ് ഒക്കെ മാറിയിട്ടുണ്ട്‌…

ആകെ വല്ലാത്ത ക്ഷീണം..

നടന്നത് എന്താണെന്ന് അപ്പു ഓര്ത്തു എടുക്കാൻ ശ്രമിച്ചു..

” കല്യാണം….ഹരിയേട്ടൻ…. താലി… ഡോക്ടര്…… പിന്നെ.. പിന്നെന്താ സംഭവിച്ചത്……”

അപ്പു പിറുപിറുത്തു.

പിന്നെ എന്താ നടന്നത് എന്ന് ഓര്മ്മയില്ല…. അവള് ഒന്നുടെ ചുറ്റും നോക്കി.

താന് എങ്ങനെ ഇവിടെ എത്തി….

കഴുത്തിലെ താലി….. അത്.. അത് എവിടെ…

ആകെ വെപ്രാളത്തോടെ അപ്പു കഴുത്തിൽ പരതി…

ഇല്ല… കാണാന് ഇല്ല…. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു…

ഒരു ഭ്രാന്തിയെ പോലെ എണീറ്റു ഇരുന്നു കൊണ്ട് അവള് കൈയിലെ ഡ്രിപ്പ് വലിച്ച് ഊരി..

അതും കണ്ടു കൊണ്ടാണ് ICU വിന്റെ വാതിൽ തുറന്നു ഒരു ലേഡി ഡോക്ടറും നേരത്തെ പോയ നഴ്സും വന്നത്.

“എന്താ കുട്ടി ഈ കാണിക്കുന്നത്…. അവിടെ കിടക്കു…”

നഴ്സ് വന്നു അവളെ ബലമായി അവിടെ പിടിച്ചു കിടത്തി..

അവളുടെ കണ്ണുകളില് ഇരുട്ട് കയറി…

“അപൂര്വ…ഡോണ്ട് ബി ഹൈപ്പർ… റിലാക്സ്….. കാൻ യു ഹിയർ മി..”

സ്വപ്നത്തില് എന്ന പോലെ ഒരു ശബ്ദം കേട്ടു..

അപ്പു വീണ്ടും കണ്ണ് തുറന്നു.. നഴ്സ് ഡ്രിപ്പ് വീണ്ടും ഇടുകയാണ്…

പെട്ടെന്ന് വേദന കൊണ്ട് അപ്പുവിന്റെ മുഖം ചുളിഞ്ഞു..

“ഏയ്.. കഴിഞ്ഞു…”

അപ്പുവിന്റെ കവിളിൽ തലോടി കൊണ്ട് ആ ലേഡീ ഡോക്ടർ പറഞ്ഞു..

” ഡോക്ടർ… ഞാ.. ഞാൻ.. ഇവിടെ… എങ്ങനെ…”

നിറഞ്ഞ കണ്ണുകളോടെ അപ്പു ചോദിച്ചു..

“റിലാക്സ്…. റിലാക്സ്… ആദ്യം ഇയാൾ ഒന്ന് റിലാക്സ് ആകു…. ഞാന് പറയാം…”

അപ്പുവിനെ സമാധാനിപ്പിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു..

പിന്നെ അപ്പുവിനെ പരിശോധിക്കാന് തുടങ്ങി..

“സിസ്റ്റര്.. ഡ്രിപ്പ് തീര്ന്നാല് ഈ കുട്ടിയെ റൂമിലേക്ക് മാറ്റാം…. ഷി ഈസ് ഫൈന് നൗ…. ”

അപ്പുവിന്റെ പൾസു ചെക്ക് ചെയ്ത് കൊണ്ട് ഡോക്ടർ പറഞ്ഞു…

“യെസ് ഡോക്ടർ…. ”

അതും പറഞ്ഞു നഴ്സ് തൊട്ടു അടുത്തുള്ള റൂമിലേക്ക് പോയി..

“ഡോക്ടർ.. എനിക്ക്… ഞാന്.. എങ്ങനെ.. എങ്ങനെയാ ഇവിടെ.. പ്ലീസ് ഡോക്ടർ… ”

അപ്പു ദയനീയമായി ഡോക്ടറെ നോക്കി.

” കൂൾ ഡൗൺ.. പിന്നെ ഇനി ഇങ്ങനെ ഒരു ബുദ്ധി മോശം കാണിക്കരുത്.. ആഫ്റ്റർ ആൾ യു ആര് എന എജ്യൂക്കേറ്റഡ് ഗേൾ..”

ഡോക്ടർ അത് പറഞ്ഞപ്പോൾ അപ്പുവിന്റെ മുഖം കുനിഞ്ഞു… കണ്ണുകൾ നിറഞ്ഞു…

” ഏയ്… ഞാൻ കുട്ടിയെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല.. ജീവിതത്തിൽ വിഷമം ഇല്ലാത്ത ആരും ഇല്ല കുട്ടി..

അതിനെ മറികടന്നു ജീവിക്കണം.. അപ്പോഴാണ് ജീവിതത്തിന്‌ അര്ത്ഥം ഉള്ളു.. ”

അപ്പു പതിയെ തലയാട്ടി… ചെയ്തു പോയ മണ്ടത്തരം എത്ര വലുത് ആണെന്ന് അവളോര്ത്തു…

ഡോക്ടറുടെ താലി അണിഞ്ഞ് കൊണ്ട് മറ്റൊരാള്ക്ക് മുന്നില് കഴുത്ത് നീട്ടുന്നതിനെ കുറിച്ച് ഓര്ക്കാന് കൂടി വയ്യായിരുന്നു…

അതാണ് അന്ന് ബീച്ചിൽ നിന്നും വരുന്ന വഴി സ്ലീപ്പിങ്ങ് പില്സ് വാങ്ങിയത്..

ക്ഷേത്രത്തിലേക്ക് ഇറങ്ങുന്നതിനു മുന്നേ അതും കഴിച്ചു ആണ് ഇറങ്ങിയത്… മരണം എങ്കിൽ മരണം എന്ന് ഉറപ്പിച്ചു തന്നെ ആണ് ഇറങ്ങിയത്..

ആ ഓര്മ്മയില് അപ്പുവിന്റെ കൈ വിറച്ചു.

“സോറി…സോറി…ഡോക്ടർ… ഞാ.. ഞാൻ.. പെട്ടെന്ന്..”

വിതുമ്പി കൊണ്ട് അപ്പു പറഞ്ഞു..

“ഇറ്റ്സ് ഓക്കേ… അധികം ടെന്ഷന് ആവണ്ട… യു ടെയ്ക്ക് റസ്റ്റ്… റൂമിലേക്ക് മാറ്റിയിട്ട് എല്ലാരേയും കാണാം…”

ഡോക്ടർ അത് പറഞ്ഞപ്പോൾ ആണ് അപ്പുവിന്റെ മുഖത്ത് വീണ്ടും ഭീതി നിറഞ്ഞതു…

‘ഡോക്ടർ…. അത്.. എനിക്ക്… എനിക്ക്… ആരെയും കാണണ്ടാ… ”

കണ്ണ് നീരോടെ അപ്പു പറഞ്ഞു..

“ലുക് അപൂര്വ… കുട്ടിയുടെ കുടുംബം മുഴുവന് ഇന്നലെ മുതൽ പുറത്ത് പ്രാര്ത്ഥനയിൽ ആണ്… അവരെ ആണോ കുട്ടിക്ക് കാണണ്ടാ എന്ന് പറഞ്ഞത്..”

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അപ്പു വീണ്ടും ഞെട്ടിയത്..

” ഇന്നലെ… അപ്പൊ.. അപ്പൊ ഞാന് ഇവിടെ ആയിട്ട് ഒരു ദിവസം.. ഒരു ദിവസം ആയോ ഡോക്ടർ.. ”

അമ്പരപ്പോടെ അപ്പു ചോദിച്ചു..

” മം…. എല്ലാരും ഉണ്ട് പുറത്ത്.. ഉണ്ണാതെയും ഉറങ്ങാതെയും.. അവരെ ഇനിയും സങ്കടപ്പെടുത്തരുത്….”

അപ്പുവിന്റെ തലയില് തഴുകി കൊണ്ട് അതും പറഞ്ഞു ഡോക്ടർ പുറത്തേക്ക് നടന്നു..

അപ്പുവിന്റെ കണ്ണുകൾ ഇരുവശത്തേക്കുമായി നിറഞ്ഞു ഒഴുകി..

എല്ലാരേയും എങ്ങനെ അഭിമുഖീകരിക്കും എന്ന് അറിയാതെ അപ്പു നിന്നു..

**********

” ഡോക്ടർ…. ഹൗ ഈസ് ഷീ… ”

ICU വിന്റെ വാതില് തുറന്നു പുറത്തേക്കു ഇറങ്ങിയ ഡോക്ടറുടെ അടുത്തേക്ക് വസുദേവ് ഓടി ചെന്നു..

“മിസ്റ്റർ വസുദേവ്.. പ്ലീസ് കം ടു മൈ കാബിന്..”

അതും പറഞ്ഞു ഡോക്ടർ നടന്നു.. പിന്നാലെ തന്നെ ദേവും..

ICU വിനു മുന്നില് നിന്ന മാധവനും ദേവിയും പരസ്പരം നോക്കി..

നിറഞ്ഞ കണ്ണുകളോടെ ദേവി മാധവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആണ് ICU വിന്റെ മുന്നില് നിന്ന ഹരിക്ക് ബോധം വന്നത്..

ഇന്നലെ മുതൽ ഉള്ള നില്പ്പ് ആണ്…. കല്യാണ വേഷത്തിൽ തന്നെ..

ദേവിന് പിന്നാലെ തന്നെ ഡോക്ടറുടെ അടുത്തേക്ക് നടന്ന ഹരി ഒരു നിമിഷം നിന്നു…

“പാടില്ല… പാടില്ല.. ഹരി… അപ്പു.. അവള് വസുദേവിന്റെ ആണ്…”

അവന്റെ മനസ്സ് മന്ത്രിച്ചു..

നിറഞ്ഞ് വന്ന കണ്ണുകള് തുടച്ചു കൊണ്ട് ഹരി പിന്നിലേക്ക് മാറി..

ഹരിക്ക് പിന്നാലെ വന്ന സാം അത് കണ്ടു വിഷമത്തോടെ നിന്നു….

“ഹരി… ഡോ… ഞാൻ…”

പറയാൻ വാക്കുകൾ ഇല്ലാതെ സാം ഹരിയെ നോക്കി. അവന്റെ തോളില് കൈ അമര്ത്തി.

” ഇറ്റ്സ് ഓക്കേ സാം.. എനിക്ക്.. എനിക്ക് മനസ്സിലാകും.. അപ്പു… അവള് ദേവിന് ഉള്ളതാണ്..

വസുദേവിന്റെ അപ്പു ആണ്.. ഐ കാൻ അണ്ടര്സ്റ്റാന്ഡ്..

കുറച്ച് അധികം മണിക്കൂറുകൾ ആയിട്ട് ഞാൻ അതെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക ആണ്.. ”

നിറഞ്ഞു വന്ന കണ്ണുകള് മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് ഹരി പറഞ്ഞു…

“അവള്.. ഇതിനേക്കാള് നല്ലൊരാളെ അപ്പുവിന് കിട്ടില്ല സാം. ഹി ഡിസർവ് ഹേർ….

ഈ ലോകത്ത് അവനേക്കാൾ കൂടുതൽ ആരും തന്നെ അവളെ സ്നേഹിക്കില്ല… ”

ഇടറിയ സ്വരത്തില് ഹരി പറഞ്ഞു..

” സോറി… സോറീ…ചെയതത് തെറ്റ് ആണെന്ന് അറിയാം.. പക്ഷേ… ഞങ്ങളോട് ക്ഷമിക്കണം താന്..”

ഹരിയെ കെട്ടി പിടിച്ചു കൊണ്ട് സാം പറഞ്ഞു..

” മോനേ… ഹരി… ”

മാധവന് ദയനീയമായി ഹരിയെ നോക്കി…

“മോന് എന്നോട് ക്ഷമിക്കണം.. ഞങ്ങൾ കാരണം…മാപ്പ് പറയാന് ഉള്ള അര്ഹത കൂടി ഇല്ലാന്ന് അറിയാം… ”

രണ്ട് കൈകളും കൂപ്പി കൊണ്ട് കണ്ണീരോടെ അയാൾ പറഞ്ഞു..

” ഇല്ല അച്ഛാ.. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല… ആരെയും..

എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ ആ ക്ഷേത്ര നടയിലേക്ക് വന്നത്… ദേവ്. അവന് എല്ലാം എന്നോട് പറഞ്ഞിരുന്നു… എല്ലാം… ”

ഹരി പറഞ്ഞു നിർത്തി മാധവനെ നോക്കി..

പ്രേതത്തെ കണ്ടതുപോലെ അയാളുടെ മുഖം വിളറി വെളുത്തു.

” മോനേ…. അത്… ”

വിക്കി വിക്കി അയാൾ പറഞ്ഞു..

” എനിക്ക് അറിയാം അച്ഛാ… പക്ഷേ… എത്ര പൂട്ടി വച്ചാലും തുറക്കുന്ന ചില സത്യങ്ങൾ ഉണ്ട്..

തെറ്റുകൾ തിരുത്താന് പറ്റുന്നത് ആണെങ്കിൽ ഇനിയെങ്കിലും അത് തിരുത്തണം..ഞാൻ അച്ഛനെ കുറ്റപ്പെടുത്തിയതല്ല…

പക്ഷേ.. നാളെ നിങ്ങൾ അവളോട് തെറ്റ് ചെയ്തു എന്ന് അപ്പുവിന് തോന്നരുത്… ”

അതും പറഞ്ഞു ഹരി തിരിഞ്ഞു നടന്നു..

അപ്പുവിനെ ഒന്ന് കാണണം എന്നുണ്ട്.. പക്ഷേ.. വേണ്ട… ഇനി.. ഒരിക്കല് കൂടി കണ്ടാല്.. വേണ്ട.. ഇനി….

അവള് ദേവിന്റെ ആണ്… പാടില്ല ഹരി.. മറക്കണം…

നിറഞ്ഞു വന്ന കണ്ണുകള് തുടച്ച് നടന്നു നീങ്ങുന്ന ഹരിയെ ഒരു വേദനയോടെ എല്ലാവരും നോക്കി..

സാമിന് കുറ്റബോധം തോന്നി..

പ്രണയം ചിലപ്പോൾ അങ്ങനെയാണ്…

എല്ലാം ഹാപ്പി എൻഡിങ്ങ് ആവില്ല…

ദൂരെ നിന്നും പ്രണയിക്കാം… ആരോരും അറിയാതെ.. ഒന്നും നേടാതെ….

സ്നേഹിക്കാന് മാത്രം അറിയാവുന്ന രണ്ട് ചെറുപ്പക്കാര്… വസുദേവും ഹരിയും.. ആരുടെ പ്രണയം ആണ് വലുത് എന്ന് പറയാന് പറ്റില്ല..

പ്രണയം അങ്ങനെ ആണ്.. നമ്മളെ സ്വാർത്ഥരും നിസ്സ്വാർത്ഥരും ആക്കും..

നിറഞ്ഞ കണ്ണുകള് തുടച്ചു കൊണ്ട് സാം തിരിഞ്ഞു..

ICU വിന് മുന്നില് നിന്ന മാധവന്റെയും മാധവനെ താങ്ങി പിടിച്ചു നിന്ന പപ്പയുടെയും മുന്നിലേക്ക് സാം ചെന്നു..

“തൃപ്തി ആയല്ലോ രണ്ടാൾക്കും… മുന്നേ ഞാന് പറഞ്ഞത് അല്ലെ… എന്തിനാ വെറുതെ… ഛെ…”

അതും പറഞ്ഞ്‌ സാം പുറത്തേക്ക്‌ നടന്നു..

“ഡോ… വര്ഗ്ഗീസേ….എന്റെ മോള്.. എന്റെ അപ്പു…”

കരഞ്ഞു കൊണ്ട് മാധവന് ചെയറിലേക്ക് തളര്ന്ന്‌ ഇരുന്നു..

“മാധവേട്ടാ… അവര്.. അവര് ന്താ പറഞ്ഞിട്ട് പോയതു… നമ്മടെ മോള്…. ”

ആകെ തകർന്ന അവസ്ഥയില് ദേവി മാധവനെ നോക്കി..

“ഇല്ലെടോ.. ഒന്നുമില്ല.. നമ്മുടെ മോള്… അവള്ക്കു ഒന്നുല്ല… താൻ കരയാതെ.. ”

ദേവിയെ നെഞ്ചോടു ചേര്ത്തു സമാധാനിപ്പിച്ച് കൊണ്ട് അയാൾ പറഞ്ഞു..

അപ്പു അപകട നില തരണം ചെയ്തു എന്ന് പറഞ്ഞത് കൊണ്ടും അധികം ആള്ക്കാര് നിൽക്കാൻ പാടില്ല എന്നത് കൊണ്ടും ബാക്കിയുള്ളവര് ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് പോയിരുന്നു..

” നിങ്ങൾ രണ്ടാളും ഇങ്ങനെ കരയല്ലേ… ഒന്നും സംഭവിക്കില്ല… ആരും ഒന്നും അറിയാനും പോണില്ല…”

അവരെ സമാധാനിപ്പിക്കാൻ എന്ന വണ്ണം സാമിന്റെ പപ്പ പറഞ്ഞു..

********
“ഡോക്ടർ…. ഹൗ ഈസ് ഷീ….എവരിത്തിങ്ങ് ഈസ് ഓക്കേ റൈറ്റ്…”

ഡോക്ടറുടെ കാബിന് തുറന്ന്‌ അകത്തേക്ക് കയറിയ ദേവ് വെപ്രാളത്തോടെ ചോദിച്ചു..

” റിലാക്സ് മാൻ… കൂൾ ഡൗൺ.. പ്ലീസ് ടേക് യുവർ സീറ്റ്..”

പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു..

ദേവിന്റെ മുഖത്തെ അസ്വസ്ഥത കൂടി വന്നു..

അത് മനസ്സിലായി എന്നോണം ഡോക്ടർ വീണ്ടും ചിരിച്ചു..

” ഒരു ഡോക്ടർ ഇത്രയും ടെൻസ്ട് ആവല്ലെ… അപൂര്വ.. ഷി ഈസ് ഫൈന്… പിന്നെ ആള് ഭയങ്കര ടെന്ഷനിൽ ആണ്.. എല്ലാരേയും ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട്..”

ഡോക്ടർ ദേവിനോട് ആയി പറഞ്ഞു..

“ഡോക്ടർക്ക് അറിയില്ല.. എന്റെ ജീവൻ ആണ് ആ കിടക്കുന്നത്…. എന്റെ പ്രണയം…”

തൊണ്ടയിടറിക്കൊണ്ട് ദേവ് പറഞ്ഞു..

” ഐ കാൻ അണ്ടര്സ്റ്റാന്ഡ് മിസ്റ്റർ ദേവ്…. ബട്ട് നിങ്ങൾ ഒരു ഡോക്ടർ ആണ്…

എന്താണ് നിങ്ങളുടെ കുടുംബ പ്രശ്നം എന്ന് എനിക്ക് അറിയില്ല.

പക്ഷേ.. ആ കുട്ടിയെ മാക്സിമം ഇങ്ങനത്തെ പ്രശ്നങ്ങളില് നിന്നും ഒഴിവാക്കി നിര്ത്തുക..

ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാല് രക്ഷിക്കാൻ ആര്ക്കും പറ്റിയെന്ന്‌ വരില്ല..

ആ കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച്‌ അറിയാലോ.. ഒരു ഡോക്ടർക്ക് അതിനെ പറ്റി ഞാന് പറഞ്ഞു തരേണ്ടത് ഇല്ലല്ലോ..

ഇനിയൊരു ഷോക് ഉണ്ടായാല് അത് ആ കുട്ടിയുടെ ശരീരത്തിനെ മാത്രമല്ല മനസ്സിനെ കൂടി ബാധിച്ചേക്കാം. ഹോപ് യു കാൻ അണ്ടര്സ്റ്റാന്ഡ്…. ”

ഡോക്ടറുടെ വാക്കുകൾ ഒരു ഭീതിയോടെ ആണ് ദേവ് കേട്ടതു…

ഒരു ഡോക്ടർ ആയിരുന്നിട്ടു കൂടി ആ ഏസിയുടെ തണുപ്പിലും ദേവ് വിയര്ത്തു…

” ആ കുട്ടിയെ ഇപ്പൊ റൂമിലേക്ക് മാറ്റും.. ബെറ്റര് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച്‌ ഒരു സംസാരം ഉണ്ടാക്കാതെ സൂക്ഷിക്കുക.. ”

ഡോക്ടറുടെ വാക്കുകൾ അവനില് വല്ലാത്തൊരു ഭീതി ജനിപ്പിച്ചു.

“ഞാൻ നോക്കിക്കോളാം ഡോക്ടർ…. താങ്ക് യു സോ മച്ച്…”

അതും പറഞ്ഞു വാതിൽ തുറന്നു ദേവ് പുറത്തേക്ക്‌ ഇറങ്ങി..

പുറത്ത് കാത്ത് നിന്ന സാമിന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് അവന് പൊട്ടി കരഞ്ഞു…

അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ സാം കുഴങ്ങി നിന്നു… (തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

❤️അപൂര്‍വരാഗം❤️ ഭാഗം 17

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

Share this story