❤️അപൂര്‍വരാഗം❤️ ഭാഗം 3

❤️അപൂര്‍വരാഗം❤️ ഭാഗം 3

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

കഥ കുറച്ചു പഴയത് ആണു്ട്ടാ. മേരിക്കുട്ടി വന്നതോടെ പിന്നെ അവളും ഞാനും ഒരുമിച്ച് ആയി സ്കൂളിൽ പോക്ക്. അങ്ങനെ രണ്ടു വര്ഷം കളിയും ചിരിയുമായി ഞങ്ങൾ കൊണ്ട് പോയി. അത് കഴിഞ്ഞപ്പോഴേക്കും ചേച്ചി പ്ലസ് വണ്ണിന് വേറെ സ്കൂളിൽ ചേര്ന്നു. സാമിച്ചന് എൻട്രൻസ് എഴുതി എഞ്ചിനീയറിംഗിനും ചേര്ന്നു.

ആയിടെ ആണ് സ്കൂൾ മാറി രണ്ട് പുതിയ കുട്ടികള് ഞങ്ങളുടെ സ്കൂളിലേക്കു വന്നത്. പൊതുവെ ഞങ്ങൾ രണ്ടും അധികം ആരെയും ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. പുതുതായി വന്ന രണ്ടും പെൺകുട്ടികൾ ആയിരുന്നു. ആദ്യം നന്നായി മസില് പിടിച്ചു നിന്നെങ്കിലും വളരെ പെട്ടെന്ന് ആണ് അവര് ഞങ്ങളോട് അടുത്തത്. അത് എല്ലാര്ക്കും അല്ഭുതം ആയിരുന്നു. ജൂവല് എന്ന ജോ യും അഞ്ജലി എന്ന അമ്മുവും. പറഞ്ഞു വന്നപ്പോള് അമ്മു എന്റെ അച്ഛന്റെ അകന്ന ബന്ധു കൂടി ആണെന്ന് മനസ്സിലായി. പിന്നെ ഞങ്ങൾ നാല് പേരും കൂടിയായി വായി നോട്ടവും പഠിത്തവും ഒക്കെ.

കാര്യം ഇങ്ങനെ ഒക്കെ ആണേലും പഠിത്തത്തിന്റെ കാര്യത്തിൽ ഞങ്ങൾ വിട്ടു വീഴ്ച ചെയ്യാറില്ലായിരുന്നു. ഞായറാഴ്‌ചകളില് പള്ളിയില് പോക്കും അമ്പലത്തില് പോക്കും ഒക്കെ ഒരുമിച്ച് ആയി. ശരിക്കും ജീവിതം അടിച്ചു പൊളിയായിരുന്നു. അമ്മു ആണ് കൂട്ടത്തിൽ ഏറ്റവും സുന്ദരി. അത് കൊണ്ട് തന്നെ അവള്ക്കു കിട്ടുന്ന പ്രേമ ലേഖനങ്ങൾ വായിക്കാൻ ഞങ്ങൾ അടിപിടി ആയിരുന്നു. കൂട്ടത്തിൽ ഏറ്റവും സാധു ജോ ആയിരുന്നു.

ആകെ വിഷമം സാമിച്ചനെ കാണാന് പറ്റാത്തത് ആയിരുന്നു. അതിൽ എല്ലാര്ക്കും സങ്കടം ആയിരുന്നു. ആള്ക്ക് അഡ്മിഷൻ കിട്ടിയത് തിരുവനന്തപുരത്തു ആയിരുന്നു. അഡ്മിഷൻ അവിടെ ആണെന്ന് അറിഞ്ഞപ്പോള് തന്നെ അച്ഛനും അമ്മയും ആനിയാന്റിയും എതിര്ത്തത് ആണ്. അത്രേം ദൂരം പോകണ്ട എന്ന്. പക്ഷേ സാമിച്ചന് ഉറപ്പിച്ചു പറഞ്ഞു. Cet യില് അഡ്മിഷൻ കിട്ടിയിട്ട് വേണ്ടന്ന് വെക്കാൻ പറ്റില്ലെന്നു. അതും സിവില് എഞ്ചിനീയറിംഗ്‌. അവസാനം എല്ലാരും സമ്മതിച്ചു.

അങ്ങനെ ഒഴിവ് കിട്ടുമ്പോ ഒക്കെ വരാം എന്ന വാക്കിന്റെ പുറത്ത് ആള് തിരുവനന്തപുരത്തേക്ക് വണ്ടി കേറി. അങ്ങനെ ആദ്യ ഓണം അവധി ആയപ്പോ കക്ഷി വന്നു. പിന്നെ ഒരു ഉത്സവം ആയിരുന്നു. ഓണത്തിന് മേരിയെയും അമ്മുനെയും ജോയെയും വീട്ടിലേക്ക് വിളിച്ചിരുന്നു. ആ പ്രാവശ്യം ആണ് സാമിച്ചന് ആദ്യമായി അമ്മുവിനെ കണ്ടത്. പതിയെ പതിയെ അമ്മുവിന്റെ കണ്ണുകളില് സാമിച്ചനോട് പ്രണയം വിരിയുന്നത് ഞാൻ കണ്ടു. മറ്റു ആരും അത് ശ്രദ്ധിച്ചില്ല. നമുക്ക് പിന്നെ അതൊക്കെ തന്നെ ആണല്ലോ പണി

വർഷങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടിരുന്നു. ഞങ്ങൾ പത്തില് എത്തി. ചേച്ചി ഡിഗ്രീക്ക് ചേര്ന്നു. സാമിച്ചന് ബിടെക് മൂന്നാം വര്ഷം ആയി. ഇതിനിടയിൽ ഞാന് മാത്രം കണ്ടു പിടിച്ച അമ്മുവിന്റെ പ്രണയം മേരിയും ജോയും കൂടെ അറിഞ്ഞു. അല്ലേലും എല്ലാ കാലത്തും എല്ലാം മറച്ചു വെക്കാൻ പറ്റില്ലല്ലോ. പക്ഷേ അപ്പോഴും അമ്മുവിന്റെ വീട്ടിലെ കാര്യം ഓര്ത്തു ഞങ്ങള്ക്ക് ടെന്ഷൻ ഉണ്ടായിരുന്നു. ഒന്നാമത് രണ്ട് മതം. വീട്ടുകാര് സമ്മതിക്കില്ല എന്നു ഞങ്ങൾക്ക് ഉറപ്പ് ആയിരുന്നു.

സാമിച്ചനും ആദ്യം അതേ കാരണം കൊണ്ട് തന്നെ അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാന് നോക്കി. പക്ഷേ അവള്ക്കു അതൊന്നും പ്രശ്നം അല്ലായിരുന്നു.. ഞങ്ങൾ എല്ലാരും സാമിച്ചാ എന്ന് വിളിച്ചു ശീലിച്ചപ്പോൾ അമ്മു മാത്രം ചേട്ടായി എന്ന് വിളിച്ചു. അതാണ് ഞാന് മുന്നേ പറഞ്ഞത് ചേട്ടായി എന്ന് ഇപ്പൊ ആരേലും വിളിച്ചാല് സാമിച്ചനു ദേഷ്യം വരുമെന്ന്.

ഒടുവില് അവളുടെ ഇഷ്ടത്തിന് മുന്നില് സാമിച്ചന് യെസ് പറഞ്ഞു. ഫോണിൽ കൂടിയും വല്ലപ്പോഴും കണ്ടും അവരുടെ പ്രേമം തളിര്ത്തു. അതിനിടയില് ഒക്കെ രണ്ടു കണ്ണുകളില് നിരാശ പടരുന്നതു ഞാന് ശ്രദ്ധിച്ചു. പത്തിലെ റിസൾട്ട് വന്നു. പ്ലസ് വണ് അഡ്മിഷൻ ആയപ്പോ അമ്മുവിന് വേറെ സ്കൂളിൽ ആണ് അഡ്മിഷൻ കിട്ടിയത്. പിന്നെ നേരിട്ടുള്ള കാഴ്ചകള് കുറഞ്ഞു. എന്നാലും അവളും സാമിച്ചനും മിക്കപ്പോഴും ഫോൺ വിളിക്കുമായിരുന്നു.

പ്ലസ് ടു കഴിഞ്ഞ് ഞാനും ജോയും ബിടെകിനും മേരി നഴ്സിങ്ങിനും ചേര്ന്നപ്പോള് അമ്മു മാത്രം ഡിഗ്രീക്ക് ചേര്ന്നു. ടീച്ചർ ആകണം എന്ന് ആയിരുന്നു അവളുടെ ആഗ്രഹം. അപ്പോഴേക്കും സാമിച്ചന് ബാംഗ്ലൂർ ഒരു ഫ്രണ്ടിന്റെ കണ്സ്ട്രക്ഷന് കമ്പനിയില് ജോലിക്ക് കേറിയിരുന്നു. പതിയെ പതിയെ അമ്മുവിന്റെ ഫോൺ വിളികള് കുറഞ്ഞു. പഠിത്തത്തിന്റെ തിരക്ക് ആകും എന്ന് കരുതി ഇച്ചനും ആദ്യം അതു കാര്യം ആക്കിയില്ല.

അങ്ങനെ ഒരു വര്ഷം കൂടി കടന്നു പോയി. അന്നൊരു ക്രിസ്തുമസ് അവധി തുടങ്ങിയ ദിവസം ആയിരുന്നു. ബാഗും തൂക്കി നേരെ വീട്ടിലേക്ക് വിട്ടു. വീട്ടില് എത്തി കുളിച്ചു നേരെ വിട്ടതു ഇച്ചന്റെ വീട്ടിലേക്ക് ആണ്. ലക്ഷ്യം ആന്റിയുടെ ബീഫ് വരട്ടിയത് ആണ്. ബീഫ് എന്നും എന്റെ വീക്നെസ്സ് ആണ്. ചെന്നപ്പോ തന്നെ ആന്റിയുടെ വാടിയ മുഖം ആണ് കണ്ടത്. എന്തു പറ്റിയെന്റെ ആനിയമ്മേ എന്ന് ചോദിച്ചപ്പോ സാമിച്ചന് വന്നപ്പോ തൊട്ടു മുറിയടച്ചു ഇരിപ്പ് ആണെന്ന് പറഞ്ഞു. കാര്യം എന്താണെന്ന് പറഞ്ഞില്ല പോലും.

കലിപ്പിൽ ആണേലു അങ്ങേരുടെ വായില് ഇരിക്കുന്നത് ഒറ്റക്ക് കേൾക്കാൻ വയ്യാത്തത് കൊണ്ട് ഞാന് പതിയെ മേരിക്കുട്ടിയുടെ റൂമിലേക്ക് വച്ച് പിടിച്ചു. അവിടെ അതിനേക്കാള് വല്യ അവാർഡ് പടം ഓടുന്നു. വന്ന പാടെ അവളുടെ മേലേ ചാടി കടിച്ചിട്ട് ആണ് കക്ഷി അകത്തു സത്യഗ്രഹം തുടങ്ങിയത്‌ എന്ന്. പാവം.. അവള് അതും പറഞ്ഞു കരച്ചില് ആയിരുന്നു. അത്രേം ദേഷ്യം വന്നു ഇച്ചനെ മുന്നേ കണ്ടിട്ടില്ല എന്നും പറഞ്ഞു.

വരുന്നത് വരട്ടെ എന്നും വച്ച് രണ്ടും കല്പിച്ചു ഞാന് ഇച്ചന്റെ വാതിലിൽ മുട്ടി. “സാമിച്ചാ…. സാമിച്ചാ…. വാതിൽ തുറക്ക്.. ഇത് ഞാനാ അപ്പു….” ഞാന് വിളിച്ചു പറഞ്ഞു.. എവിടെ.. ആരു കേൾക്കാൻ.. ആരോട് പറയാൻ.. നമ്മൾ ആരാ മോളു.. അങ്ങനെ വിടുവോ.. ഞാൻ നല്ല താളത്തിലു പിന്നെയും വാതിലിൽ മുട്ടി. 5 മിനിറ്റ് കഴിഞ്ഞപ്പോള് കക്ഷി പതിയെ വാതിൽ തുറന്നു. ആ കോലം കണ്ടു ഞാന് ശരിക്കും ഞെട്ടി. പാവം നല്ല സ്റ്റൈല് ആയിരുന്ന എന്റെ ആങ്ങള ഒരു മാതിരി താടിയും മുടിയും ഒക്കെ വച്ച്. കണ്ണ് ഒക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.

“എന്തുവാ ഇച്ചാ… ഇത്.. ഒരുമാതിരി കോലം കെട്ടി വന്നേക്കുന്നേ..” ഞാന് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ആളുടെ മൂഡ് മാറ്റാൻ വേണ്ടിയാണ് ചിരിച്ചത് എങ്കിലും അത് ഏറ്റില്ല. സംഗതി ഗൗരവം ഉള്ളതു ആണെന്ന് എനിക്ക് കത്തി. അല്ലേലും എന്റെ തലയിൽ ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു ബള്ബ് കത്തും.

” അവൾക്ക് എന്നെ വേണ്ടെ ടി കൊച്ചു…” ഇച്ചന് പറഞ്ഞു. സങ്കടം വരുമ്പോ ആണ് ഇച്ചന് എന്നെ കൊച്ചു എന്ന് വിളിക്കാറു. അത് കൊണ്ട് തന്നെ ഇച്ചനു കാര്യമായ എന്തോ സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഇച്ചന് പിന്നെ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളികള് മൊത്തം പാറി പോയി. “അമ്മു ന്റെ കല്യാണം ആണ് അടുത്ത മാസം… അവള്.. അവള്.. ഇന്നലെ എന്നെ വിളിച്ചു പറഞ്ഞ്‌..”
ഇച്ചന് പറഞ്ഞത് അമ്പരപ്പോടെ ആണ് ഞാന് കേട്ടതു.

വാതിലിനു അപ്പുറത്ത് നിന്ന ആന്റിയുടെയും മേരിയുടെയും കണ്ണില് ഞാന് അതേ അമ്പരപ്പ് കണ്ടു.
“ഇച്ചാ… അതെങ്ങനെ… അവള്ക്ക്…” ഞാന് വിക്കി വിക്കി പറഞ്ഞ്‌. സത്യം പറഞ്ഞാൽ പറയാന് വാക്കുകൾ ഇല്ലായിരുന്നു. ഒഴിഞ്ഞു മാറാന് നോക്കിയ ഇച്ചനെ കൊണ്ട് അവളെ പ്രേമിക്കാന് പ്രേരിപ്പിച്ചത് അമ്മു തന്നെ ആയിരുന്നു. അങ്ങനെയുള്ള അവള് ആണ് ഇപ്പൊ വേറെ കല്യാണം കഴിക്കാൻ പോകുന്നത്.

“അവളുടെ മുറ ചെറുക്കന് ആണ് കൊച്ചു.. അവരുടെ കല്യാണം പണ്ടേ ഉറപ്പിച്ചത് ആണ് പോലും. ഇപ്പൊ അവന് അമേരിക്കയില് നിന്ന് എങ്ങാനും പഠിത്തം കഴിഞ്ഞ് വന്നു.”
സാമിച്ചന് പറഞ്ഞു.
ഞാൻ അമ്പരപ്പോടെ കേട്ടു.

അവളുടെ കസിന് ഒരാൾ അമേരിക്കയില് ഉള്ളതു അവള് പണ്ട് പറഞ്ഞത് ഞാന് ഓര്ത്തു. പക്ഷേ അവള്ക്ക് അവനെ കണ്ണ് എടുത്താല് കണ്ടു കൂടാ എന്നൊക്കെ ആണ് എന്നോടു പറഞ്ഞത്.. ആ അവള് ആണ് ഇപ്പൊ.. സത്യം പറഞ്ഞാൽ എന്റെ കിളികള്ക്ക് പാറി പോകാനേ ഇപ്പൊ സമയം ഉള്ളു.

” അവള് കുറേ നാളായി ഫോൺ വിളി ഒക്കെ കുറവായിരുന്നു. പഠിത്തം ആകും എന്ന് കരുതി ഞാന് ഒന്നും പറഞ്ഞില്ല. പക്ഷേ ഇപ്പ ജാതകത്തില് എന്തോ ദോഷം. അത് കൊണ്ട് കല്യാണം പെട്ടെന്ന് വേണം എന്ന്. അങ്ങനെയാണ്‌ എന്നോട് പറഞ്ഞത്. അവളുടെ അച്ഛൻ ഞങ്ങളുടെ കാര്യം ഒക്കെ അറിഞ്ഞു വീട്ടില് വല്യ പ്രശ്‌നം ആയി എന്നൊക്കെ ആണ് അവള് പറഞ്ഞത്‌… പക്ഷേ.. ”
ഇച്ചന് നിറഞ്ഞു വന്ന കണ്ണ് അമര്ത്തി തുടച്ചു മുഖം കുനിച്ച് ഇരുന്നു.

“ഇച്ചാ.. ചിലപ്പോള് അവളുടെ വീട്ടില് സമ്മതിച്ചിട്ടുണ്ടാവില്ല..” ഞാൻ അവളുടെ ഭാഗം ക്ലിയര് ആക്കാന് ഒരു ശ്രമം നടത്തി നോക്കി.
ഇച്ചന് ഒരു പുച്ഛഭാവത്തില് തല ഉയർത്തി എന്നെ നോക്കി.
“അവള് എന്നെ പറ്റിക്കുവായിരുന്നു കൊച്ചു.. അവരുടെ കല്യാണം കുഞ്ഞിലെ തന്നെ പറഞ്ഞു വച്ചതാണ്. അവള് പറഞ്ഞത്‌ മുഴുവന് കള്ളം ആണ്. അവരുടെ കല്യാണം വാക്ക് കൊണ്ട് ഉറപ്പിച്ചിട്ടു 5 വര്ഷം ആകാറായി.. അവള് എല്ലാരേം പറ്റിക്കുവായിരുന്നു..”

“അവള്ക്കു ഞാന് വെറും ഒരു നേരം പോക്ക് ആയിരുന്നു. ഞാന് ആണ് മണ്ടന്.. അല്ലെ..” ഇച്ചന് പറഞ്ഞത് കേട്ട് എല്ലാരുടെയും കണ്ണ് നിറഞ്ഞു. ഒരുവിധത്തില് ഞങ്ങൾ എല്ലാരും ഇച്ചന്റെ അവസ്ഥയ്ക്ക് കാരണം ആയല്ലോ എന്നോര്ത്ത് എല്ലാരും സങ്കടപ്പെട്ടു.

പോട്ടെ.. എന്ന് എല്ലാരും പറഞ്ഞെങ്കിലും രണ്ട് ആഴ്ചയോളം എവിടേം പോകാതെ കക്ഷി റൂമിൽ തന്നെ ഇരുന്നു. അങ്ങനെ ഇരിക്കുമ്പോള് ആണ് അമ്മുന്റെ അച്ഛൻ കല്യാണം ക്ഷണിക്കാനായി വന്നത്. കാര്യമായി തന്നെ എല്ലാരേയും ക്ഷണിച്ചു. മകളുടെ ചതി അച്ഛനോട് പറയണം എന്ന് മേരി വാശി പിടിച്ചെങ്കിലും സാമിച്ചന് തടഞ്ഞു. മകളുടെ സ്വഭാവം ഇങ്ങനെ ആയതിന് ഒന്നും അറിയാത്ത അയാൾ എന്ത് പിഴച്ചു.

അന്ന് രാത്രി ഞാനും മേരിയും കൂടി അവളെ വിളിച്ചു ഉള്ള തെറി മുഴുവന് പറഞ്ഞു. തെറി മുഴുവന് പറഞ്ഞ്‌ ഫോൺ വച്ചപ്പോൾ എന്തെന്ന് ഇല്ലാത്ത മനസുഖം. അന്ന് ഞങ്ങൾ സമാധാനം ആയി ഉറങ്ങി. അവളുടെ കല്യാണം ഒരു ആഴ്ച്ച കൂടി കഴിഞ്ഞു ആയിരുന്നു. ഒരു ഞായറാഴ്ച.

ആ ആഴ്ച വീണ്ടും കോളേജിൽ നിന്നും നാട്ടിലേക്ക് വന്നു. അവളുടെ കല്യാണത്തിന് പോകണമെന്ന് വാശി ആയിരുന്നു. ഇച്ചനെ കഷ്ടപ്പെട്ട് കുത്തി പൊക്കി കൊണ്ട് പോയി. ഞങ്ങളെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്ത പരിഭ്രമം നിറയുന്നത് ഞങ്ങൾ നന്നായി ആസ്വദിച്ചു. ഒന്നും അറിയാതെ മകളുടെ കല്യാണം ആഘോഷമാക്കുന്ന ആ മാതാപിതാക്കളെ കണ്ടപ്പോള് സത്യം പറഞ്ഞാൽ സങ്കടം തോന്നി.

ഒരു തേപ്പ്കാരിക്ക് വേണ്ടി ജീവിതം കളയരുത് എന്ന് ഞങ്ങൾ കുറേ ഉപദേശിച്ചു എങ്കിലും അതൊക്കെ മറക്കാൻ സമയം വേണം എന്നായിരുന്നു ഇച്ചന്റെ മറുപടി. നീണ്ട വർഷത്തെ പ്രണയം ഒറ്റയടിക്ക് മറക്കാൻ പറ്റില്ല എന്ന് ആണ് ആള് പറഞ്ഞ്‌. പിന്നെ ഞങ്ങൾ ഒന്നിനും നിര്ബന്ധിക്കാന് പോയില്ല.

അങ്ങനെ ഇച്ചന് ബാംഗ്ലൂർക്ക് തിരിച്ചു പോയി. ഞങ്ങൾ വീണ്ടും പഠിത്തത്തില് ശ്രദ്ധ കൊടുക്കാൻ തുടങ്ങി. വർഷങ്ങൾ പെട്ടെന്ന് പോയി.. മനസ്സിലായില്ലേ. പ്രായം ഒക്കെ കൂടി എന്ന്. എന്ത് കഷ്ടം ആണ്. അതിനിടയില് അമ്മുവിന്റെ അമ്മയെ ഒരു പ്രാവശ്യം അമ്പലത്തില് വച്ച് കണ്ടു. അവളുടെ ഭർത്താവിന്റെ ജോലി പോയെന്നും ഇപ്പൊ നാട്ടില് തന്നെ ആണെന്നും പറഞ്ഞു. കൂടാതെ ഇത് വരെ കുട്ടികൾ ആയിട്ടില്ല. അത് അവളുടെ കുറ്റം കൊണ്ട് ആണെന്ന് ഉള്ള കുത്ത് വാക്കുകള് കേട്ട് അവള് മടുത്തു നില്ക്കുവാണെന്നും പറഞ്ഞു.

ആകെ മൊത്തം കേട്ടപ്പോൾ അവളോടുള്ള ദേഷ്യം മാറി സങ്കടം വന്നു. ഇച്ചനോടു ഇതൊന്നും പറയാൻ പോയില്ല. അതിനിടയിൽ ആണ് ഞാന് എംടെകിന് ചേരുന്നതും മേരിയുടെ കല്യാണം ഉറപ്പിക്കുന്നതും. അതോടെ ഇച്ചന് നാട്ടിലേക്ക് വന്നു. സ്വന്തമായി ഒരു ചെറിയ കണ്സ്ട്രക്ഷന് കമ്പനി തുടങ്ങി. ഒരു കുഞ്ഞു സ്റ്റാർട്ട് അപ്. അത് അത്യാവശ്യം നന്നായി പോകുന്നു.

ഇതിനിടയിൽ വര്ഗ്ഗീസ് അങ്കിള് നാട്ടിലേക്ക് വന്നു. സ്വന്തം തറവാട്ടിലും ആനി ആന്റിയുടെ തറവാട്ടിലും പോയി പ്രശ്നങ്ങൾ ഒക്കെ തീര്പ്പ് ആക്കി. ഇപ്പൊ അവര് ചക്കരയും ഈച്ചയും പൊലെ ആണ്. ഇപ്പൊ എല്ലാരും മേരിയുടെ കല്യാണം കാണാന് റെഡി ആയി ഇരിക്കുവാണ്.

അതേയ് ഫ്ലാഷ് ബാക് കഴിഞ്ഞുട്ടാ.
എന്തായാലും നാളെ മുതൽ വീണ്ടും കോളജിലേക്ക് പോകണം. അതാണ് മടി. വേറെ ഒന്നും കൊണ്ട് അല്ല. നാളെ ഒരു യൂനിവേഴ്സിറ്റി എക്സാം ഉണ്ട്.

നമ്മുടെ യൂനിവേഴ്സിറ്റി എക്സാം വെക്കേഷന് മുന്നേ നടത്തേണ്ടത് ആയിരുന്നു. അത് നീട്ടി നീട്ടി അവരിപ്പോള് ജനുവരിയില് വച്ചു. അതും ന്യൂ ഇയറിനു.. എന്തു അവസ്ഥ ആണ്. ഇതിപ്പൊ ന്യൂ ഇയര് ആഘോഷിക്കാന് കൂടി പറ്റില്ല. ആഹ് എന്തായാലും പഠിക്കണം. ബുക്ക് തുറന്നു വച്ച് വായിക്കാൻ തുടങ്ങി. അങ്ങനെ തന്നെ ഉറങ്ങി പോകുകയും ചെയ്തു.

രാവിലെ കണ്ണ് തുറന്നപ്പോള് 8 മണി.. സുഭാഷ്… 9.30 ന് ആണ് എക്സാം. കയ്യില് കിട്ടിയത് ഒക്കെ എടുത്തു ഓടി കുളിച്ചു ഭക്ഷണം ഒക്കെ കഴിച്ചു വന്നപ്പോഴേക്കും 8.50. കൂടെ റൂമിൽ ഉള്ള ഫ്രന്ഡ്സ് ഒക്കെ ഇന്ന് വീട്ടില് നിന്നും നേരിട്ട് വരും. പിന്നെ റെഡി ആയി ഹാൾ ടിക്കറ്റ് ഒക്കെ എടുത്തു വച്ചു. എല്ലാം ഉണ്ടോ എന്ന് ഒരിക്കല് കൂടെ നോക്കി.

“ന്റെ കൃഷ്ണാ.. ഐ ഡി കാർഡ് എവിടെ..” എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തില് ആയി പോയി. അത് ഇല്ലെങ്കില് ഹാളില് കേറാന് പറ്റില്ല.. നീ പെട്ട് അപ്പൂ…. എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു. ബാഗ് മൊത്തം കുടഞ്ഞു പരിശോധിച്ചു.. എന്നിട്ടും അതിന്റെ ഒരു തുമ്പും ഇല്ല.

എന്നാലും അത് എവിടെ പോയി..” ഞാന് വീട്ടില് നിന്നും ഇറങ്ങുമ്പോള് ബാഗില് വച്ചത് ആണല്ലോ ന്റെ കൃഷ്ണാ… എവിടെ പോയി ഇത്..” ഞാൻ പിന്നെയും അത് തന്നെ പറഞ്ഞോണ്ട് ഇരുന്നു.

(ബോര് ആകുന്നുണ്ട് എന്ന് എനിക്ക് അറിയാം. പക്ഷേ അപ്പു ഇങ്ങനെ ആണ്. അത്രയും കഥകള് ഉണ്ട്. 😁 പതിയെ പതിയെ പറഞ്ഞ് പറഞ്ഞ് പോകാം. പിന്നെ ആരും ഒന്നും ഗസ് ചെയ്യണ്ട ട്ടോ.. ഞാൻ ആര്ക്കും പിടി തരില്ല.. 😂😂) … തുടരും 

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

 

 

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story