❤️അപൂര്‍വരാഗം❤️ PART 24

❤️അപൂര്‍വരാഗം❤️ PART 24

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

കയ്യില് ഉണ്ടായിരുന്ന ആലിലതാലി ദേവ് അവളുടെ കഴുത്തില് അണിയിച്ചു…. നെറ്റിയില് കുങ്കുമം ചാര്ത്തി തന്റെ നല്ല പാതിയെ അവന് സ്വന്തമാക്കി..
പരസ്പരം മാല അണിയിച്ചു… മോതിരം കൈമാറി…
പിന്നെ ദേവ് അവള്ക്കു പുടവ കൊടുത്തു….

അപ്പു തന്റെ കഴുത്തിലെ രണ്ട് താലിയിലേക്കും നോക്കി… അവളുടെ കണ്ണില് നീർ മണികള് ഉരുണ്ടു കൂടി…

കഷ്ടപ്പെട്ട് അവൾ ആ കണ്ണീരു അടക്കി…

“യുവര് കൌണ്ട് ഡൗൺ സ്റ്റാർട്ട്സ് നൗ ഡോക്ടർ വസുദേവ്…”

മനസ്സിൽ പറഞ്ഞ് കൊണ്ട് അവള് ദേവിനെ നോക്കി പുഞ്ചിരിച്ചു…

ഇതേ സമയം ദേവും അപ്പുവിനെ നോക്കി കാണുകയായിരുന്നു…

തന്റെ പ്രണയം… തന്റെ നല്ല പാതി… സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിനെ അവന് അതിശയത്തോടെ നോക്കി…

അവന്റെ കണ്ണ് നിറഞ്ഞു… അതാരും കാണാതെ അവന് മറച്ചു പിടിച്ചു…

“നിന്നോട് ചെയ്തത് തെറ്റാണ്‌ എന്ന് എനിക്ക് അറിയാം.. പക്ഷേ ഇതല്ലാതെ വേറെ വഴിയില്ല എന്റെ മുന്നില്….നീ എല്ലാം മനസ്സിലാക്കുന്ന ഒരു ദിവസം… അതിനു വേണ്ടിയാണ് ഞാന് കാത്തിരിക്കുന്നത്…”

മനസ്സിൽ ഒരായിരം വട്ടം അവന് അവളോട് മാപ്പു ചോദിച്ചു കഴിഞ്ഞിരുന്നു…

രണ്ട് പേരും കൂടി മുതിര്ന്നവരുടെ അനുഗ്രഹം വാങ്ങി…

ജോയും പപ്പയും മമ്മിയും സാമും വര്ഗീസും ആനിയും ഒക്കെ അവിടെ ഉണ്ടായിരുന്നു…

മേരി ഡേവിഡിന്റെ കൂടെ ആയിരുന്നു വന്നത്…..

അനുഗ്രഹം വാങ്ങി കഴിഞ്ഞ് അപ്പു ജോയെയും മേരിയെയും കെട്ടിപിടിച്ചു…

“അടുത്തത് നീ ആണ് മോളേ…”

അപ്പു പുഞ്ചിരിയോടെ ജോയുടെ കാതില് മന്ത്രിച്ചു..

“നടന്നത് തന്നെ… അങ്ങേരു അമ്പിനും വില്ലിനും അടുക്കുന്നില്ല മോളേ…”

സാമിനെ നോക്കി കൊണ്ട് അവള് അപ്പുവിനോട് പറഞ്ഞു…

ഡേവിഡ് വന്നു ദേവിനെ ഹഗ് ചെയ്ത് അവനെയും കൂട്ടി മാറി നിന്നു സംസാരിക്കാന് തുടങ്ങി..

സാം നടന്നു അവള്ക്ക് അരികിലേക്ക് വന്നു…
അവള് സാമിനെ കെട്ടിപിടിച്ചു…

” അവന് നിന്നെ പൊന്നു പോലെ നോക്കും…”

അപ്പുവിനെ ചേര്ത്തു നിർത്തി കൊണ്ട് സാം പറഞ്ഞു.. അപ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞു…

പതിയെ അവന് തിരിഞ്ഞു നടന്നു…

അപ്പുവിന്റെ കണ്ണും നിറഞ്ഞിരുന്നു..

ദൂരെ ദേവ് ഡേവിച്ചായനോടും സാമിച്ചനോടും എന്തൊക്കെയോ സംസാരിക്കുന്നത് അവള് കണ്ടു..

അപ്പു നോക്കുന്നു എന്ന് മനസ്സിലായപ്പോള് ദേവ് തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു..

പിന്നെ ചെറിയ തോതില് ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു….

രണ്ട് പേര്ക്കും വല്ലാത്ത ജാള്യത തോന്നി… പല പോസിൽ നിർത്തി കൊണ്ട് അവരുടെ ഫോട്ടോ എടുക്കുന്ന തിരക്കില് ആയിരുന്നു ഫോട്ടോഗ്രാഫർ..

രുദ്രയും അനിയും ജോയും മേരിയും ഒക്കെ കമന്റ് അടിച്ചു കൊണ്ട് അവര്ക്കു ചുറ്റും തന്നെ ഉണ്ടായിരുന്നു…

ദക്ഷ എല്ലാത്തിനും പുഞ്ചിരി തൂകി കൊണ്ട്‌ നിന്നു…

താലികെട്ട് കഴിഞ്ഞു തറവാട്ടിൽ ആയിരുന്നു സദ്യ…. ബന്ധുക്കൾ ഒക്കെ താലികെട്ട് കഴിഞ്ഞപാടെ അങ്ങോട്ടേക്ക് പോയി.

ദേവ് ഒരു സാധാരണ കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചതിന്റെ മുറുമുറുപ്പ് പലർക്കും ഉണ്ടായിരുന്നു…

“ചെറുക്കന് എന്താ നല്ല ഡോക്ടർ പെണ്ണിനെ കിട്ടില്ലേ… ഇതിപ്പൊ മംഗലത്ത് വീടിന്റെ ഏഴയലത്തു പോലും എത്താത്ത ഒരു കുടുംബം…”

ചിലര് അത് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു…

ചിലത് ഒക്കെ മേലെപ്പാട്ട് ഉള്ളവരുടെയും കാതുകളിൽ എത്തിയിരുന്നു… അത് അവരെ വിഷമിപ്പിക്കുകയും ചെയ്തു..

“രാഘവന് നായര് ഇതൊന്നും കേട്ട് വിഷമിക്കണ്ട… പറയുന്നവര് പറയട്ടെ…

നിങ്ങടെ കുട്ടിയെ മരുമകള് ആയിട്ട് അല്ല മകള് ആയിട്ട് തന്നെയാണ് മംഗലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നത്…

അവള് അവിടെ സന്തോഷവതിയായിരിക്കും….”

ഇതൊക്കെ കേട്ട് വന്ന ശിവശങ്കര മേനോന് അപ്പുവിന്റെ അച്ചച്ചനെ സമാധാനിപ്പിച്ചു….

” അതേ മാധവാ… പലർക്കും ദേവിനെ കൊണ്ട് അവരവരുടെ മക്കളെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു..

അത് നടക്കാത്തതിന്റെ കുശുമ്പ് ആണ്.. നിങ്ങള് അത് കാര്യമാക്കണ്ട… അപ്പു ഇനി ഞങ്ങടെ വീട്ടിലെ കുട്ടി ആണ്…”

ബാലനും മാധവനെ സമാധാനിപ്പിച്ചു…

മാധവന്റെ മനസ്സിൽ ഒരേ സമയം ആഹ്ലാദവും ഭീതിയും അല തല്ലുകയായിരുന്നു….

അപ്പുവിന്റെ വിവാഹം നന്നായി നടന്നതിന്റെ സന്തോഷത്തിനു ഒപ്പം അവള് സത്യങ്ങള് അറിയുമ്പോൾ ഉള്ള പ്രതികരണത്തെയും അയാൾ ഭയന്നു…

ദേവിന്റെ വീട്ടുകാരുടെ പെരുമാറ്റം എല്ലാവർക്കും ആശ്വാസം നല്കുന്നത് ആയിരുന്നു..

പണത്തിന്റെയോ പ്രൗഢിയുടെയോ യാതൊരു അഹങ്കാരവും ഇല്ലാത്ത അവരുടെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടമായി..

ഭക്ഷണം കഴിഞ്ഞ് ദേവ് കൊടുത്ത പുടവ മാറി ഉടുത്ത് ആണ് അപ്പു ഇറങ്ങി വന്നത്…

ഇറങ്ങാന് ഉള്ള സമയം ആകും തോറും അവളുടെ ഹൃദയമിടിപ്പ് കൂടി…

ജനിച്ച വീട്ടില് നിന്നും പടിയിറങ്ങി ഭർത്താവിന്റെ വീട്ടിലേക്ക് പറിച്ചു നടുന്നതിന്റെ വേദന…

അവള് എല്ലാരേയും മാറി മാറി കെട്ടിപിടിച്ചു… കണ്ണനെ കുറേ ഉമ്മകൾ കൊണ്ട് മൂടി..

“എന്റെ അപ്പു നിന്റെ കരച്ചില് കണ്ടാല് നീ ഇനി ഞങ്ങളെ ഒക്കെ എന്നന്നേക്കുമായി വിട്ടു അവിടേക്ക് പോകുവാണെന്ന് തോന്നുമല്ലോ….”

അപ്പുവിന്റെ ഇളയച്ഛൻ മഹേഷ് കണ്ണീരോടെ കളിയായി പറഞ്ഞു…

അത് കേട്ടതും മാധവന്റെയും ദേവിയുടെയും മുഖം ഭീതിയാൽ നിറഞ്ഞു..

രണ്ടുപേരും ദൈന്യതയോടെ ദേവിനെ നോക്കി…

അവന് പേടിക്കേണ്ട എന്ന അര്ത്ഥത്തില് അവരെ നോക്കി…

എല്ലാവരെയും നോക്കും തോറും അപ്പു കരഞ്ഞു കൊണ്ടിരുന്നു..

രുദ്രയും ദക്ഷയും അവളെ സമാധാനിപ്പിക്കാൻ നോക്കി…

“മോള് എന്തിനാ കരയുന്നത്.. ഇത്തിരി ദൂരം ഉണ്ടെന്ന് ഉള്ളതു ശരിയാണ്. എന്നാലും മോൾക്ക് എപ്പൊ വേണേലും ഇങ്ങോട്ട് വരാം.. പിന്നെന്താ…”

ശിവശങ്കര മേനോന് അവളെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു..

എല്ലാവരും അവളെ കണ്ണീരോടെ യാത്രയാക്കി… പക്ഷേ അവള്ക്ക് നല്ലൊരു ജീവിതം കിട്ടിയതിന്റെ സന്തോഷവും എല്ലാവർക്കും ഉണ്ടായിരുന്നു..

ദേവ് അവള്ക്ക് വേണ്ടി കാറിന്റെ ഡോര് തുറന്നു കൊടുത്തു.. അപ്പു നിറകണ്ണുകളോടെ പതിയെ കാറിലേക്ക് കയറി…

“ദേവ്… ഞാൻ പറഞ്ഞത് നീ ഒന്നുടെ ആലോചിച്ചു നോക്കണം.. നിന്റെ ഈ മൂടുപടം മാറ്റാൻ ഉള്ള സമയമായി..അവള് പാവം ആണ്… സൂക്ഷിക്കണം… കരയിക്കരുത്… ”

സാം അവനെ മാറ്റി നിർത്തി കൊണ്ട് പറഞ്ഞു…

“ഇല്ല സാം… സമയം ആയിട്ടില്ല.. പിന്നെ അവളെ ഓര്ത്തു ഒരു ടെന്ഷന് വേണ്ട.. അവള് സുരക്ഷിത ആയിരിക്കും… എന്റെ ചങ്കിൽ ജീവൻ ഉള്ളിടത്തോളം ആരും അവളെ തൊടില്ല…

പിന്നെ അങ്കിളിനെ നീ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം… അപ്പുവിനെ പിരിയുന്നതിന് ഒപ്പം അവളെ എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയം അവര്ക്കുണ്ട്… അത് വേണ്ട എന്ന് നീ അവരെ പറഞ്ഞ്‌ മനസ്സിലാക്കണം… ”

വേദനയോടെ ദേവ് പറഞ്ഞു..

ശേഷം അവനും കാറിലേക്ക് കയറി..

അനി ആയിരുന്നു ഡ്രൈവ് ചെയ്തത്…

രുദ്രയും അവരുടെ കൂടെ കാറിൽ കേറി…

ബാക്കി ഉള്ളവർ അവരവരുടെ കാറിലും ബസിലും ഒക്കെയായി യാത്ര തിരിച്ചു…

ജനിച്ചു വളര്ന്ന വീടും നാടും കുടുംബവും അകന്നു അകന്നു പോകുന്നത് ഒരു വേദനയോടെ അപ്പു നോക്കി നിന്നു…

ദേവി മാധവന്റെ നെഞ്ചില് വീണു പൊട്ടിക്കരഞ്ഞു…

അവരെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കും എന്ന് അറിയാതെ അയാൾ നിന്നു..

എല്ലാവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു…

അപ്പു ഇല്ലാത്ത ഒരു വീട് അവര്ക്കു ചിന്തിക്കാൻ കൂടി വയ്യായിരുന്നു…

*********

കാറിൽ ആകെ മൗനം ആയിരുന്നു… ദേവ് പുറത്തേക്ക് നോക്കി തന്നെ ഇരുന്നു…

ഇടയ്ക്കു അവന് തല തിരിച്ച് നോക്കിയപ്പോൾ സീറ്റില് ചാരി ഇരുന്നു പുറത്തേക്ക് നോക്കി എന്തോ ആലോചിക്കുന്ന അപ്പുവിനെ ആണ് കണ്ടത്…

അവളുടെ കണ്ണില് നീര് മണികള് ഉരുണ്ടു കൂടുന്നുണ്ടായിരുന്നു..

ദേവിന് അവളുടെ കണ്ണുനീര് തുടച്ചു അവളെ മാറോട് ചേര്ത്തു ആശ്വസിപ്പിക്കണം എന്ന് ഉണ്ടായിരുന്നു…

പക്ഷേ എന്തോ അവനെ അതില് നിന്നും പിന്തിരിപ്പിച്ചു…

അപ്പുവും ചിന്തിക്കുകയായിരുന്നു അവനെ കുറിച്ച്…

തന്റെ കണ്ണീരു കണ്ടിട്ടും മിണ്ടാതെ ഇരിക്കുന്ന ദേവിനെ അവള് അമ്പരപ്പോടെ നോക്കി..

രുദ്രയ്ക്ക് പിന്നെ മിണ്ടാതെ ഇരുന്നു ശീലം ഇല്ലാത്തത് കൊണ്ട്‌ അവള് കത്തിയടി തുടങ്ങി…

ഇതിനിടയിൽ അവളും അപ്പുവും നല്ലോണം അടുത്തിരുന്നു…

കൂട്ടത്തിൽ അനിയും കൂടി ചേര്ന്നതോടെ പിന്നെ കാറിൽ ബഹളം ആയി…

തമാശ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും രണ്ടാളും കൂടെ അപ്പുവിന്റെ മൂഡ് കുറേ മാറ്റിയെടുത്തു…

അകമേ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെങ്കിലും ദേവ് പുറമെ ഗൗരവം നടിച്ച് ഇരുന്നു…

“ഇങ്ങേര് എന്താ ഇങ്ങനെ തന്നെ ആണോ ജനിച്ചു വീണത്… ഇങ്ങേർക്ക് ചിരിച്ചാല് എന്താ.. മുത്ത് പൊഴിയുമോ….”

ദേവിനെ നോക്കിക്കൊണ്ട് അപ്പു പിറുപിറുത്തു..

അവളുടെ അടക്കി പിടിച്ച സംസാരം കേട്ട് ദേവ് എന്താ എന്ന അര്ത്ഥത്തില് പുരികം പൊക്കി കൊണ്ടു അവളെ നോക്കി…

ഒന്നുമില്ല എന്ന ഭാവത്തില് അവള് ചുമല് കൂച്ചി കാണിച്ചു…

അവള് പറഞ്ഞത് മുഴുവന് കേട്ട ദേവിന്റെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു… അവളില് നിന്നും അത് മറക്കാൻ അവന് ഒരുപാട് കഷ്ടപെട്ടു…

അവളെ ഒന്ന് കൂര്പ്പിച്ച് നോക്കി കൊണ്ട് അവന് പുറത്തേക്ക് ശ്രദ്ധ തിരിച്ചു…

അപ്പുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു…

അവളും ദേഷ്യത്തില് മുഖം തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു…

യാത്രയ്ക്കു ഇടയില് വഴിയില് വണ്ടി നിർത്തി എല്ലാരും ഭക്ഷണം ഒക്കെ കഴിച്ചു. അനി അത്യാവശ്യം വേണ്ട വെള്ളം ഒക്കെ വാങ്ങി…

അനിയോട് കുറച്ച് നേരം താന് ഡ്രൈവ് ചെയ്യാം എന്നൊക്കെ അവന് പറഞ്ഞെങ്കിലും അനി സമ്മതിച്ചില്ല…

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ രുദ്ര ഉറക്കം പിടിച്ചു..

യാത്ര തുടർന്ന്… ഇടയ്ക്ക് എപ്പഴോ അപ്പുവിന്റെ കണ്ണുകളില് ഉറക്കം കേറി…സീറ്റിലേക്ക് ചാരി അവള് കിടന്നു…

സാരിയിലും ആഭരണങ്ങൾക്കും ഇടയില് വീര്പ്പുമുട്ടി അസ്വസ്ഥയായി കിടക്കുന്ന അപ്പുവിനെ കണ്ടപ്പോള് ദേവിന് സങ്കടം തോന്നി..

എല്ലാം കൂടി ആയിട്ട് അവള്ക്ക് നേരാംവണ്ണം ഒന്ന് സീറ്റില് ചാരി കിടക്കാനും പറ്റുന്നുണ്ടായിരുന്നില്ല….

ദേവ് പതിയെ അവളെ അവന്റെ നെഞ്ചിലേക്ക് ചേര്ത്തു കിടത്തി…. ആ സുഖത്തില് അവള് അവനെ നെഞ്ചിലേക്ക് പറ്റി ചേര്ന്നു കൊണ്ട് സുഖമായി ഉറങ്ങി..

തന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഉറങ്ങുന്ന അപ്പുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് അവന് നോക്കി..

ഒരുപാട് ഓര്മകള് നെഞ്ചിലേക്ക് തികട്ടി വരുന്നതു അവന് അറിഞ്ഞു…

ഇനി ആര്ക്കും അവളെ വിട്ടു കൊടുക്കില്ല എന്ന ഭാവത്തില് അവന് അവളെ ചേര്ത്തു പിടിച്ചു കണ്ണുകൾ അടച്ചു..

ദേവിന്റെ കാർ മംഗലത്ത് എത്തിയപ്പോള് 9 മണി ആയിരുന്നു…

അനി മുട്ടി വിളിച്ചപ്പോള് ആണ് രുദ്ര കണ്ണ് തുറന്നത്…

മറ്റുള്ളവരുടെ കാറുകൾ അവര്ക്കു മുന്നേ എത്തിയിരുന്നു…

“പാറു…….പാറു…”

വീണ്ടും പഴയ ആ സ്വപ്നത്തില് ആയിരുന്നു അപ്പു…. തനിക്കു പിന്നാലെ പാറു എന്ന് വിളിച്ചു ഓടി വരുന്ന ആളെ അവള് അവ്യക്തമായി കണ്ടു…. പെട്ടെന്ന് അയാളുടെ ശബ്ദം കേള്ക്കാനില്ല….. താൻ ഒറ്റയ്ക്ക് ആയതു പോലെ….

സ്വപ്നത്തിന്റെ ഭീതിയിൽ അവള് ദേവിന്റെ ഡ്രസ്സിൽ മുറുകെ പിടിച്ചു…

“അപ്പു… അപ്പു.. കണ്ണ് തുറക്കൂ…..”

അവളുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ദേവ് അവളെ തട്ടി വിളിച്ചു…

ഒരു ഞെട്ടലോടെ അപ്പു കണ്ണ് തുറന്നു… ദേവിന്റെ മുഖത്തേക്ക് നോക്കി..

പിന്നെ ചുറ്റും നോക്കി.. താന് ദേവിന്റെ നെഞ്ചില് ചാഞ്ഞു കിടക്കുകയായിരുന്നു എന്ന് അവള് ഒരു ജാള്യതയോടെ മനസ്സിലാക്കി..

” വീടെത്തി… ഇറങ്ങൂ…. എല്ലാരും കാത്തിരിപ്പ് ആണ്..”

അവളുടെ മുഖത്തെ അമ്പരപ്പും ജാള്യതയും കണ്ട് ദേവ് തന്നെ അവളെ വീണ്ടും തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു…

“ആഹ്…”

ഏതോ സ്വപ്നത്തില് എന്ന പൊലെ അവള് ഡോര് തുറന്നു പുറത്തേക്ക്‌ ഇറങ്ങി..

പ്രൗഢമായ മംഗലത്ത് തറവാട്…. അവള് ഒട്ടൊരു അല്ഭുതത്തോടെ നോക്കി നിന്നു…

തനിക്കു ചിരപരിചിതമായ എന്തോ ഒന്ന് തന്നെ മാടി വിളിക്കുന്നത് പോലെ അവള്ക്കു തോന്നി..

യാന്ത്രികമായി അവള് മുന്നോട്ടു നടന്നു…

ആ മുറ്റവും തൊടിയും തറവാടും ഒക്കെ തനിക്കു ഏറെ പരിചിതമായത് ആണെന്ന് അവള്ക്കു തോന്നി…

യാന്ത്രികമായി നടന്നു നീങ്ങിയ അപ്പുവിന്റെ കൈയിൽ ദേവ് ബലമായി പിടിച്ചു നിർത്തി…

“മര്യാദയ്ക്ക് നടക്കൂ… അല്ലെങ്കിൽ മറ്റുള്ളവര് നിനക്ക് വട്ടാണെന്ന് കരുതും…”

ശാസനയുടെ സ്വരത്തില് ദേവ് അവളോട് പറഞ്ഞു…

അതും പറഞ്ഞു അവളുടെ കൈയും പിടിച്ചു അവന് മുന്നോട്ടു നടന്നു…

ഉമ്മറത്ത് ദേവകിയമ്മ നിലവിളക്ക് കൊളുത്തി കാത്തു നില്പ്പുണ്ടായിരുന്നു…. മഹേശ്വരി രണ്ടുപേരെയും ആരതി ഉഴിഞ്ഞു സ്വീകരിച്ചു…

ദേവകിയമ്മ അപ്പുവിന്റെ കൈയിലേക്ക് നിലവിളക്ക് കൊടുത്തു അവളെ ഉള്ളിലേക്ക് കയറ്റി..

അപ്പു വിറയ്ക്കുന്ന കൈകളില് വിളക്ക് വാങ്ങി..

സാവിത്രി അവളെ കൂട്ടി പൂജ മുറിയിലേക്ക് നടന്നു.

അപ്പു വിളക്ക് അവിടെ വച്ചിട്ട് നിറകണ്ണുകളോടെ പ്രാര്ത്ഥിച്ചു…

അവള്ക്കു പിന്നാലെ ദേവും അവിടേക്ക് വന്നു…

“ദേവ… മോനേ… പോകാൻ വരട്ടെ… ഒരു കാര്യം കൂടി ഉണ്ട്…”

ദേവകിയമ്മ പറഞ്ഞു..

എന്താണെന്ന് ഉള്ള അര്ത്ഥത്തില് ദേവ് അവരെ നോക്കി…

ദേവകിയമ്മ കുങ്കുമ ചെപ്പു അവന് നേരെ നീട്ടി….

“ഇത് മോളെ അണിയിക്ക്… മാത്രമല്ല പെണ്ണിന്റെ കഴുത്തിൽ ഒരു താലിയെ പാടുള്ളു… അത് കൊണ്ട് നീ ആദ്യം കെട്ടിയ താലി നീ അഴിച്ച് എടുക്കണം… എല്ലാവരുടെയും അനുഗ്രഹത്തോടെ നീ കെട്ടിയ താലി മതി ഈ കുട്ടിയുടെ കഴുത്തിൽ…”

ദേവകിയമ്മ ദേവിനോട് ആയി പറഞ്ഞു…

മുത്തശ്ശി ആയതു കൊണ്ട് ദേവ് എതിര്പ്പ് ഒന്നും പറഞ്ഞില്ല…

അവന് തന്നെ അപ്പുവിന്റെ കഴുത്തിലെ ചെയിന് അഴിച്ചു മാറ്റി…

പിന്നീട് ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ത രേഖയില് ചാര്ത്തി… ഒരു നുള്ള് കുങ്കുമം അവളുടെ ആലില താലിയിലും തൊട്ടു…

ദേവകിയമ്മ വര്ദ്ധിച്ച സന്തോഷത്തോടെ രണ്ട് പേരെയും പുണർന്നു…

“ഇനിയിപ്പൊ വിശേഷങ്ങൾ ഒന്നും പറയാന് നിക്കണ്ട ആരും.. എല്ലാരും കുളിച്ചു ഉറങ്ങാൻ പൊയ്ക്കോളു.. ദേവ… കുട്ടിക്ക് മുറി കാണിച്ചു കൊടുക്ക്…”

ദേവകിയമ്മ അപ്പുവിന്റെ തലയില് തലോടി കൊണ്ട് പറഞ്ഞു…

അപ്പുവിന് സമാധാനം തോന്നി… എല്ലാവരുടെയും പെരുമാറ്റം അവള്ക്കു ഒട്ടൊരു ആശ്വാസം നല്കി..

ദേവ് തന്നെയാണ് അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയതു…

പുറമെ കാണാന് പഴയ മോഡൽ തറവാട് ആണെങ്കിലും അതിനുള്ളിൽ എല്ലാവിധ നൂതന സംവിധാനങ്ങളും ഉണ്ട് എന്ന് അപ്പുവിന് മനസ്സിലായി..

മുകളില് ആയിരുന്നു ദേവിന്റെ മുറി….

അപ്പു നിശബ്ദതയായി അവനെ അനുഗമിച്ചു..

ഒരു മുറിയുടെ മുന്നില് എത്തിയപ്പോൾ ദേവ് ഒന്ന് നിന്നു… പിന്നെ വീണ്ടും മുന്നോട്ടു നടന്നു…

തന്റെ മുറിയുടെ വാതില് തുറന്നു….

അപ്പു അതിശയത്തോടെ ആ മുറി നോക്കി…

അത്യാവശ്യം എന്നല്ല.. അതിൽ കൂടുതൽ വലിപ്പം ഉള്ള ഒരു വലിയ മുറി ആയിരുന്നു അത്…

ബെഡ്റൂമിനോട് ചേര്ന്നു മറ്റൊരു മുറി കൂടിയുണ്ട്. അതിന്റെ ഡോര് താക്കോൽ ഇട്ടു പൂട്ടി ഇരുന്നു…

റൂമിൽ നിന്നും പുറത്തേക്ക് ഒരു ബാല്കണി…

മുറിയില് ചുവരില് ഒരു ഗിറ്റാര്….

ഡോക്ടർ പാടുമോ എന്ന അര്ത്ഥത്തില് അവൾ അവനെ നോക്കി…

ചുവരില് ഒക്കെ ഏതൊക്കെയോ അവാർഡ് വാങ്ങുന്ന ഡോക്ടറുടെ ഫോട്ടൊസ്….

അപ്പു അതൊക്കെ നോക്കി നിന്നു…

“തനിക്കു ആവശ്യമുള്ള ഡ്രസ് ഒക്കെ ആ കബോർഡിൽ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തു ഫ്രഷ് ആവു.. ഞാൻ ഒന്ന് താഴേക്കു പോകുവാണ്… എന്തേലും സഹായം വേണമെങ്കിൽ ഞാന് ആരെയെങ്കിലും ഇങ്ങോട്ട് വിടാം..”

അതും പറഞ്ഞു ദേവ് അവളുടെ മുഖത്തേക്ക് നോക്കി..

അവളില് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവന് തിരിഞ്ഞു നടന്നു…

” ഡോക്ടർ ഒന്ന് നിന്നെ…. ”

കൈകൾ രണ്ടും കൊട്ടി കൊണ്ട് അപ്പു അത് പറഞ്ഞപ്പോൾ ആണ് ദേവ് തിരിഞ്ഞു നോക്കിയതു…

കൈകൾ രണ്ടും കൊട്ടി കൊണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു…

“ഡോക്ടർ എന്താ കരുതിയത്…. എനിക്ക് ഡോക്ടറോട് പെട്ടെന്ന് ദിവ്യ പ്രണയം തോന്നി എന്നോ…. ”

ഒരു പുച്ഛത്തോടെ അവള് ചോദിച്ചു..

അവളുടെ ഭാവമാറ്റത്തിൽ അമ്പരന്നു നില്ക്കുകയായിരുന്നു ദേവ്…

“എന്താ നീ പറഞ്ഞത്….”

ദേവ് അമ്പരപ്പോടെ ചോദിച്ചു…

“ഓഹ്.. ഡോക്ടർക്ക് മനസ്സിലായില്ലേ.. എങ്കിൽ കേട്ടോ… നിങ്ങളെ സ്നേഹിച്ചു നിങ്ങളോട് ഒത്തു കഴിയാന് അല്ല അപ്പു ഇങ്ങോട്ടു വന്നത്… ഞാൻ അനുഭവിച്ച നാണക്കേടും വേദനയും നിങ്ങളും അറിയണം… അതിനു വേണ്ടി തന്നെ ആണ്…. നിങ്ങളോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെ…”

പുച്ഛത്തോടെ അപ്പു പറഞ്ഞു…

അവള് പറഞ്ഞത് വിശ്വസിക്കാന് ആവാതെ ദേവ് തറഞ്ഞു നിന്നു… (തുടരും)

(അപ്പുവിന്റെ പ്രതികാരം ഇനി ദേവ് കാണാന് കിടക്കുന്നതേ ഉള്ളു…. 😉😉)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

Share this story