❤️അപൂര്‍വരാഗം❤️ PART 25

❤️അപൂര്‍വരാഗം❤️ PART 25

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ഓഹ്.. ഡോക്ടർക്ക് മനസ്സിലായില്ലേ.. എങ്കിൽ കേട്ടോ… നിങ്ങളെ സ്നേഹിച്ചു നിങ്ങളോട് ഒത്തു കഴിയാന് അല്ല അപ്പു ഇങ്ങോട്ടു വന്നത്… ഞാൻ അനുഭവിച്ച നാണക്കേടും വേദനയും നിങ്ങളും അറിയണം… അതിനു വേണ്ടി തന്നെ ആണ്…. നിങ്ങളോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെ…”

പുച്ഛത്തോടെ അപ്പു പറഞ്ഞു…

അവള് പറഞ്ഞത് വിശ്വസിക്കാന് ആവാതെ ദേവ് തറഞ്ഞു നിന്നു…ഒരു അല്പം സമയം കഴിഞ്ഞാണ് ദേവിന് അവള് പറഞ്ഞത് എന്താണെന്ന് കത്തിയത്…

” എന്താ നീ പറഞ്ഞത്…. എന്നോട് പ്രതികാരം ചെയ്യുമെന്നോ…. കൊള്ളാലോ… ”

മുഖത്തെ അമ്പരപ്പ് പെട്ടെന്ന് മറച്ചു കൊണ്ട് ദേവ് ചോദിച്ചു…

“ഡോക്ടർക്ക് ചെവിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ… അല്ലെ… നിങ്ങളെ സ്നേഹിക്കാന് തന്നെയാണ് എന്റെ തീരുമാനം.. പക്ഷേ അത് നിങ്ങളോട് കൂടി ജീവിക്കാൻ അല്ല…

എന്റെ സ്നേഹം കണ്ടു മടുത്തു നിങ്ങള് തന്നെ പറയും….. എന്നെ നിങ്ങക്ക് വേണ്ടന്ന്……

ബലമായി ഒരു താലി എന്റെ കഴുത്തിൽ കെട്ടിയതിന് നിങ്ങളെ കൊണ്ട് മറുപടി പറയിച്ചിട്ടേ അപ്പു നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകൂ…. ”

ദേവിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവള് പറഞ്ഞു…

ദേഷ്യം കൊണ്ട് അവള് കിതച്ചു….

” പറഞ്ഞത് ഒന്നുടെ പറഞ്ഞെ മോള്……. ”

ദേഷ്യം നിറഞ്ഞ കണ്ണുകളോടെ ദേവ് അവള്ക്കു നേരെ നടന്നു….

അവന് അടുത്തേക്ക് വരുന്നത് കണ്ട് അപ്പു ഒന്ന് പകച്ചു..

അവന് അടുത്തേക്ക് വരും തോറും അവള് പിന്നിലേക്ക് നടന്നു..

ഒടുവില് ചുവരില് തട്ടി നിന്നു…

ഭീതിയോടെ അവള് അവനെ നോക്കി…

” നിനക്ക് എന്തിന്റെ കേടു ആയിരുന്നു അപ്പു.. രക്ഷപെടാനുള്ള വഴി ആദ്യം നോക്കിട്ട് അല്ലെ ഡയലോഗ് പറയാന് പാടുള്ളൂ…. നീ പെട്ട് മോളേ…”

അവളുടെ മനസ്സു മന്ത്രിച്ചു..

” പറയ് മോളേ അപൂര്വ എസ് മാധവന്…… ചേട്ടനെ എന്തൊക്കെയോ ചെയ്യും എന്ന് മോള് കുറച്ചു മുന്നേ പറഞ്ഞല്ലോ…. ”

അവള്ക്കു ഇരുവശത്തുമായി ചുവരില് കൈകൾ കുത്തി കൊണ്ട് അവന് ചോദിച്ചു…..

” ശരിക്കുമുള്ള പ്രതികാരം ചേട്ടൻ കാണിച്ച് തരട്ടേ…..”

ചുണ്ടില് ഒരു വഷളന് ചിരിയുമായി ഒരു കൈ കൊണ്ട് മീശ പിരിച്ച് അവള്ക്കു നേരെ മുഖം താഴ്ത്തി കൊണ്ട് ദേവ് പറഞ്ഞു…

പേടി കൊണ്ട് അപ്പു കണ്ണുകൾ ഇറുക്കി അടച്ചു…

ദേവിന്റെ ചുടു നിശ്വാസം അവളുടെ കവിളിൽ തട്ടി..

അവള് പേടി കൊണ്ട് കണ്ണുകൾ ഒന്നുടെ ഇറുക്കി അടച്ചു…

“ഈശ്വരാ… പ്രതികാരം ചെയ്യാൻ വന്നിട്ട് നിന്റെ അവസ്ഥ ഇങ്ങനെ ആയല്ലോ അപ്പു… ”

അവള് മനസ്സിൽ ഓര്ത്തു..

കുറച്ചു നേരമായിട്ടും അവന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ അവള് ഒറ്റ കണ്ണ് തുറന്നു പതിയെ നോക്കി..

തന്റെ അടുത്ത് ദേവ് ഇല്ലാന്ന് മനസ്സിലായപ്പോള് അവള് കണ്ണ് രണ്ടും തുറന്നു മുറിയില് ആകെ നോക്കി…

ദേവ് മുറിയിലെ കബോർഡിൽ നിന്നും അവന്റെ ഡ്രസ്സ് എടുക്കുന്ന തിരക്കില് ആയിരുന്നു…

“അയ്യേ…. ഇതിനാണോ ഇങ്ങേരു ഇത്രയും ബില്ഡ് അപ്പ് ഇട്ടത്….”

അപ്പു ജാള്യതയോടെ ഓര്ത്തു..

“എന്റെ ഭാര്യ ഒരുപാട് ഒന്നും ആഗ്രഹിച്ചു കൂട്ടണ്ട…. എന്നെ അതിനു കിട്ടില്ല മോളേ….”

അവളുടെ മനസ്സു വായിച്ചിട്ട് എന്ന പോലെ ഒരു പരിഹാസത്തോടെ ദേവ് പറഞ്ഞു..

അതും പറഞ്ഞു അവന് ഡ്രസ്സ് എടുത്തു ബാത്റൂമിലേക്ക് കേറി….

” അതേയ്… ഒളിഞ്ഞു സീന് പിടിക്കാം എന്ന് ഒന്നും മോള് കരുതണ്ട… നോട്ടം അത്ര ശരിയല്ല എന്ന് എനിക്ക് അറിയാം..”

വാതില് കുറച്ച് തുറന്നു തല പുറത്തേക്ക് നീട്ടിക്കൊണ്ടു ഒരു നാണം കലര്ന്ന ചിരി മുഖത്തേക്ക് വരുത്തി കൊണ്ട് അവന് പറഞ്ഞു..

“ഡോ ഇയാളെ ഞാന്…..”

ദേഷ്യം വന്നു അപ്പു ഒരു പില്ലോ എടുത്തു അവനെ എറിഞ്ഞപ്പോഴേക്കും അവന് വാതില് വലിച്ചു അടച്ചു..

അപ്പു ദേഷ്യത്തോടെയും സങ്കടത്തോടെയും കിടക്കയിലേക്ക് ഇരുന്നു…

“അയാളെ നിസ്സാരൻ ആയി കണ്ട നീയാണ് മണ്ടി അപ്പു…. അയാളോട് പ്രതികാരം ചെയ്യുമ്പോൾ നീ ഒരുപാട് ശ്രദ്ധിക്കണം….”

സ്വയം പിറുപിറുത്തു കൊണ്ട് അപ്പു ഇരുന്നു…

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല…

ബാത്റൂമിന്റെ വാതില് തുറന്ന്‌ ദേവ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അവള്ക്കു ബോധം വന്നത്..

ഒരു ബ്ലാക്ക് സ്ലീവ് ലെസ് ടി ഷർട്ടും ഷോട്ട്സും ഇട്ടു പുറത്തേക്ക് ഇറങ്ങിയ ദേവിനെ അപ്പു അമ്പരപ്പോടെ നോക്കി..

ജിം ബോഡി ആണെന്ന് കണ്ടാല് അറിയാം…

“ഈ മനുഷ്യന് ഇതെന്ത് ഭാവിച്ച് ആണ്…”

അപ്പു അവനെ തന്നെ നോക്കി പിറുപിറുത്തു..

അവളുടെ അന്തം വിട്ടു ഉള്ള നില്പ്പ് കണ്ടു ദേവ് അവന്റെ തല ഒന്ന് കുടഞ്ഞു…

“ഹൂ…. വെള്ളം….”

മുഖത്തേക്ക് വെള്ളത്തുള്ളികള് പതിച്ചപ്പോൾ ആണ് അവള് ചിന്തയില് നിന്നും മുക്തയായത്….

” ഡോ… താൻ.. എന്തു പണിയാടോ കാണിച്ചതു….”

അപ്പു ദേഷ്യത്തോടെ ചോദിച്ചു…

പെട്ടെന്ന് ആണ് ദേവ് ദേഷ്യത്തോടെ അവളുടെ ഇരു ചുമലിലും പിടിച്ചു കൊണ്ട് ചുമരിനോട് ചേര്ത്തു നിർത്തിയത്….

“എന്റെ പൊന്നു ഭാര്യേ.. ഞാൻ പല പ്രാവശ്യം പറഞ്ഞു നിന്നോട്… ഈ താന്… ഡോ.. ഇയാൾ… ഇമ്മാതിരി വിളി ഒന്നും വേണ്ടന്ന്…. എനിക്കൊരു പേര് ഉണ്ട്..

അതു വച്ച് വിളിച്ചാല് മതി… പിന്നെ മോള് ചേട്ടനേക്കാൾ ഇളയത് ആയതു കൊണ്ട് ഇത്തിരി ബഹുമാനം കൂടി ആവാം…കേട്ടോ…”

അവളുടെ മൂക്കിൻ തുമ്പില് ഒന്ന് തൊട്ടു കൊണ്ട് അവന് പറഞ്ഞു…

” പിന്നെ… ബഹുമാനം.. അതും ഇയാള്ക്ക്… ”

അപ്പു ചുണ്ട് കോട്ടി കൊണ്ട് പുച്ഛത്തോടെ പറഞ്ഞു…

” മോൾക്ക് ചേട്ടൻ പറഞ്ഞത് ഇനിയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.. അല്ലെ… ഞാൻ മുന്നേ പറഞ്ഞു… ദേവേട്ടാ എന്ന് വിളിക്കാം നിനക്ക്… അല്ലാതെ അയാൾ.. ഇയാൾ.. ഒന്നും വേണ്ട… മനസ്സിലായല്ലോ.. ”

അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ദേവ് പറഞ്ഞു…

“ഹൂ.. വിട്… കൈ വേദനിക്കുന്നു.. ഞാൻ.. ഞാൻ ദേവേട്ടാ എന്ന് വിളിച്ചോളാം….. കൈ വിട്…. ദേവേട്ടാ.. ”

വേദന കൊണ്ട് നിറഞ്ഞ കണ്ണോടെ അപ്പു പറഞ്ഞു…

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ദേവ് പെട്ടെന്ന് വല്ലാതെ ആയി.. എങ്കിലും പെട്ടെന്ന് തന്നെ അത് മറച്ചു പിടിച്ചു കൊണ്ട് അവന് പുഞ്ചിരിച്ചു..

” ഗുഡ്.. അതാണ് എന്റെ ഭാര്യ… ”

അവളുടെ കൈയിലെ പിടി വിട്ടുകൊണ്ട് അതും പറഞ്ഞു അവന് മുറിക്ക് പുറത്തേക്ക് ഇറങ്ങി…

“ഹൂ.. കാലമാടൻ.. എന്തൊരു പിടിയാണ് പിടിച്ചത്…. കൈ നീറിട്ട് പാടില്ല…”

കൈ കുടഞ്ഞു കൊണ്ട് അവള് പറഞ്ഞു..

വേദനകൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു…

” ഏട്ടത്തീ….റെഡി ആയോ…. ”

രുദ്ര അതും വിളിച്ചു പറഞ്ഞോണ്ട് റൂമിലേക്ക് കേറി വന്നപ്പോള് ആണ് അപ്പു തിരിഞ്ഞു നോക്കിയത്…

കണ്ണ് നിറഞ്ഞു നില്ക്കുന്ന അപ്പുവിനെ കണ്ടപ്പോൾ അവളൊന്നു പകച്ചു..

” എന്താ.. എന്താ ഏട്ടത്തീ…എന്തേയ്……. കണ്ണ് ഒക്കെ നിറഞ്ഞു…”

രുദ്ര വെപ്രാളത്തോടെ ചോദിച്ചു…

“എന്റെ രുദ്രേ…. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില് എത്തിയാല് എല്ലാ പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും…

എല്ലാരേം വിട്ടു പോന്നതിന്റെ സങ്കടം….അല്ലെ മോളേ.. ”

രുദ്രയ്ക്ക് പിന്നാലെ മുറിയിലേക്ക് വന്ന മഹേശ്വരി അപ്പുവിന്റെ തലയില് തലോടി കൊണ്ട് പറഞ്ഞു…

അപ്പു അവര് പറഞ്ഞത് തിരുത്താന് നിന്നില്ല..

അവള്ക്കു എന്തോ പെട്ടെന്ന് അമ്മയുടെ ഓര്മ വന്നു. അവള് ഒരു കരച്ചിലോടെ മഹേശ്വരിയെ കെട്ടിപിടിച്ചു…

” അയ്യേ.. മോള് കരയുവാണോ…. എന്റെ ദേവന്റെ മുന്നില് പിടിച്ചു നിൽക്കാൻ ഇത്തിരി ധൈര്യം ഒക്കെ വേണ്ടെ…. മോള് ഇങ്ങനെ കരയല്ലേ…..”

അവളുടെ തലയിൽ തഴുകി കൊണ്ട് മഹേശ്വരി പറഞ്ഞു..

“മഹി… എവിടെയാ. താന്….”

താഴെ നിന്നും ബാലന്റെ വിളി കേട്ടപ്പോൾ മഹേശ്വരി അപ്പുവിനെ രുദ്രയെ ഏല്പിച്ചു താഴേക്ക് പോയി.

രണ്ടാളും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.. പിന്നെ രുദ്ര തന്നെ അപ്പുവിന്റെ ആഭരണങ്ങള് അഴിക്കാനും മുല്ലപ്പൂ അഴിക്കാനും അവളെ സഹായിച്ചു..

മുല്ലപ്പൂ അഴിച്ച് എടുക്കുമ്പോൾ അപ്പുവിന് തല വേദന എടുത്തിട്ട് വയ്യായിരുന്നു…..

“ഏട്ടത്തിക്ക് നല്ല മുടിയുണ്ട്…. ഇതിന്റെ സീക്രട്ട് ഒന്ന് പറഞ്ഞു തരണേ.”

രുദ്ര അവളുടെ മുടി കണ്ടിട്ട് പറഞ്ഞു…

“പിന്നെന്താ… പറഞ്ഞു തരാം… ആദ്യം ഞാന് ഒന്ന് കുളിക്കട്ടേ…”

അവളുടെ കവിളിൽ പിടിച്ചു കൊണ്ട് അപ്പു ചിരിയോടെ പറഞ്ഞു…

“ശരി ഏട്ടത്തി… ഞാൻ താഴെ ഉണ്ട് ട്ടാ… എന്തേലും വേണേലു ഒന്ന് വിളിച്ചാല് മതി… ദാ ഇടാൻ ഉള്ള ഡ്രസ്സ്.. ”

അതും പറഞ്ഞു അവളുടെ കൈയിലേക്ക് ഡ്രസ്സ് കൊടുത്തു കൊണ്ട് രുദ്ര താഴേക്കു ഓടി…

ചിരിയോടെ അപ്പു കുളിക്കാൻ കേറി.. ഈ വീട്ടില് ഉള്ളവരെല്ലാം ഒരുപാട് നല്ലവര് ആണെന്നു അവള്ക്കു മനസ്സിലായി..

ഡോക്ടർ ഇതിനിടയിൽ എങ്ങനെ വന്നു എന്ന് അവള് ഓര്ത്തു…

കുളിച്ചു ഇറങ്ങാന് നേരം ആണ് മാറി ഉടുക്കാൻ രുദ്ര ഏല്പിച്ച ഡ്രസ്സ് അവള് നോക്കിയത്‌…

“പെട്ടല്ലോ അപ്പു… നിനക്ക് ആണേലു സാരി ശരിക്ക് ഉടുക്കാൻ കൂടെ അറിയില്ല.. ബാത് റൂമിൽ നിന്ന് ഇത് ഇടാനും പറ്റില്ല….. പെട്ടു…”

അപ്പു സ്വയം പറഞ്ഞു..

റൂമിലേക്ക് ഇറങ്ങിയിട്ട് വേറെ ഡ്രസ്സ് എടുക്കാം എന്ന് അവള് കണക്ക് കൂട്ടി…

അടി പാവാടയും ബ്ലൗസും മാത്രം ഇട്ടു അവള് പതിയെ പുറത്തേക്ക് തല നീട്ടി…

” ഭാഗ്യം.. റൂമിൽ ആരും ഇല്ല. ആ മൊരടൻ ഡോക്ടർ വന്നിട്ടില്ല… ”

പിറുപിറുത്തു കൊണ്ട് അപ്പു പുറത്തേക്ക് ഇറങ്ങി…

തിരക്കിട്ട് അവള് കബോർഡിൽ ഡ്രസ്സ് തിരയുന്നതിന് ഇടയില് ആണ് വാതില് തുറന്നു ദേവ് അകത്തേക്ക് വന്നത്…

വാതില് തുറക്കുന്ന ശബ്ദം കേട്ട് അവള് ഞെട്ടി തിരിഞ്ഞു…

വാതില് തുറന്ന് വന്ന ദേവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല…

അവളെ ആ കോലത്തിൽ കണ്ടു അവന് അന്തംവിട്ടു…

പെട്ടെന്ന് തന്നെ അവന് പുറം തിരിഞ്ഞു നിന്നു…

ഞെട്ടല് മാറിയപ്പോൾ അപ്പു കൈകൾ കൊണ്ട് മാറു മറച്ചു…

“നിനക്ക് എന്താ ടി വാതില് അടച്ചിട്ടു ഡ്രസ്സ് മാറി കൂടെ… നാട്ടുകാരെ മൊത്തം കാണിക്കാൻ ആണോ…”

ദേവ് അതേ നില്പ്പു നിന്ന് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു..

കിട്ടിയ ഗ്യാപ്പിൽ അപ്പു ബെഡിൽ കിടന്ന സാരി കൈ എത്തിച്ചു എടുത്തു വാരി പുതച്ചു….

“ഇയാള്ക്ക്….. എന്താ കണ്ണില്ലേ…..ഒരു മുറിയിലേക്ക് വരുമ്പോ നോക്ക് ചെയ്തിട്ട് വരണം എന്ന് അറിയില്ലേ… ”

അപ്പു ദേഷ്യത്തോടെ ചോദിച്ചു…

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ….”

അപ്പുവിന് നേരെ കൊടുങ്കാറ്റു പോലെ പാഞ്ഞു കൊണ്ട് ദേവ് പറഞ്ഞു..

അവന്റെ വരവു കണ്ടു പേടിച്ചു അവള് കണ്ണ് അടച്ചു…

അവളുടെ നില്പ്പ് കണ്ടപ്പോൾ ദേവിന് ചിരിയാണ് വന്നത്…

” ഇതെന്റെ മുറിയാണ്.. എനിക്ക് എപ്പൊ വേണേലും കേറി വരാം..

മര്യാദയ്ക്ക് എന്നെ ദേവേട്ടാ എന്ന് വിളിച്ചോളണം… പിന്നെ അറിയാൻ പാടില്ലാത്ത കാര്യം ആണേലു ചെയ്യാൻ പോകരുത്..

കബോർഡിൽ ഡ്രസ് ഉണ്ടാവും.. ഇഷ്ടമുള്ളത് എടുത്തു ഇട്..”

എങ്കിലും ചിരി മറച്ചു പിടിച്ചു കൊണ്ട് ഗൌരവത്തോടെ അവന് പറഞ്ഞു..

“മം..”
അവള് പേടിയോടെ തലയാട്ടി….

” പിന്നെ ഇനി മേലാൽ ഡോര് ലോക്ക് ചെയ്യാതെ ഇമ്മാതിരി കോലത്തിൽ നില്ക്കരുത്…എനിക്ക് എപ്പഴും കണ്ട്രോള് ഉണ്ടായെന്ന് വരില്ല… ”

അതും പറഞ്ഞു മീശ പിരിച്ച് കൊണ്ട് അവന് പുറത്തേക്ക് നടന്നു..

“ചെ…..”

അപ്പു ദേഷ്യത്തില് തറയില് ആഞ്ഞു ചവിട്ടി..

പിന്നെ കബോർഡ് തുറന്നു ഒരു ചുരിദാർ എടുത്തു അണിഞ്ഞു…

താലി മാല മാത്രം ഇട്ടു.. കൈയില് ഓരോ വളയും…

മുടി ഒന്ന് കോതി ഉണക്കി… ശേഷം അവള് റൂമിന് പുറത്ത് ഇറങ്ങി…

ദക്ഷ വന്നു അവളെ താഴേക്കു കൂട്ടിക്കൊണ്ടു പോയി…

കുറച്ചു നേരം എല്ലാവരും വിശേഷം പറഞ്ഞ് ഇരുന്നു…

ദേവകിയമ്മയുടെ മടിയില് കിടന്ന ദേവിന്റെ നോട്ടം മുഴുവന് അപ്പുവിൽ ആയിരുന്നു..

അവള് എല്ലാവരുമായും പെട്ടെന്ന് അടുത്തത് അവന് ആശ്വാസം നല്കി..

ഭക്ഷണം വരുന്ന വഴിക്ക് കഴിച്ചത് കൊണ്ട് ആര്ക്കും ഭക്ഷണം വേണ്ടായിരുന്നു…

ക്ലോക്കിൽ സമയം 11 ആയപ്പോൾ മുത്തശ്ശി തന്നെ എല്ലാരേയും റൂമിലേക്ക് ഓടിച്ചു..

ആ വീട് അപ്പുവിന് ഒരു പുതുമ ആയിരുന്നു… അവരുടെ ഇടയിലെ സ്നേഹവും പരസ്പര ബഹുമാനവും കണ്ടു അവള്ക്കു അതിശയം തോന്നി…

അപ്പു മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് സാവിത്രി ഒരു ഗ്ലാസ്സിൽ പാലും കൊണ്ട് അവളുടെ അടുത്തേക്ക് വന്നത്..

“ചടങ്ങുകൾ ഒന്നും മുടക്കണ്ടാ….”

അപ്പുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സാവിത്രി പറഞ്ഞു…

അപ്പു ആണെങ്കില് ആകെ പെട്ട മാതിരി സാവിത്രിയെ നോക്കി..

ഇത്രയും നേരം സംഭരിച്ച് വച്ച ധൈര്യം എല്ലാം ചോര്ന്നു പോകുന്നത് അവള് അറിഞ്ഞു…

അവള് ദയനീയമായി അവരെ നോക്കി..

” അത്.. ഇളയമ്മേ.. എനിക്ക്.. പാല് ഇഷ്ടമല്ല…”

അവള് എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു…

“എന്റെ ഏട്ടത്തി… ഇത് ഏട്ടത്തിക്ക് ഒറ്റയ്ക്കു കുടിക്കാന് അല്ല… രണ്ടാളും കൂടി കുടിക്കാന് ആണ്…”

രുദ്ര ഇടയില് കേറി പറഞ്ഞു.. പിന്നെയാണ് പറഞ്ഞ അബദ്ധം അവള്ക്ക് മനസ്സിലായത്..

സീത അവളെ ദേഷ്യത്തോടെ നോക്കുന്നതു കണ്ടതും അവള് എസ്കേപ്പ് ആയി…

പിന്നാലെ വന്ന മഹേശ്വരി തന്നെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി…

” മോള് പൊയ്ക്കോ.. നന്നായി ഉറങ്ങൂ.. ഗുഡ് നൈറ്റ്…”

അപ്പുവിന്റെ നെറുകയില് തലോടി കൊണ്ട് അത്രയും പറഞ്ഞ് മഹേശ്വരി താഴേക്ക് പോയി…

അപ്പു പാൽ ഗ്ലാസ്സുമായി റൂമിന്റെ വാതിൽക്കൽ പകച്ചു നിന്നു…

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

Share this story