❤️അപൂര്‍വരാഗം❤️ PART 26

❤️അപൂര്‍വരാഗം❤️ PART 26

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

പിന്നാലെ വന്ന മഹേശ്വരി തന്നെ അവളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി…

” മോള് പൊയ്ക്കോ.. നന്നായി ഉറങ്ങൂ.. ഗുഡ് നൈറ്റ്…”

അപ്പുവിന്റെ നെറുകയില് തലോടി കൊണ്ട് അത്രയും പറഞ്ഞ് മഹേശ്വരി താഴേക്ക് പോയി…

അപ്പു പാൽ ഗ്ലാസ്സുമായി റൂമിന്റെ വാതിൽക്കൽ പകച്ചു നിന്നു…

*********

ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു ദേവ്…

“ഡാ.. ദേവ്… അവള് അവിടെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലെ…. പാവം ആണെടാ ഞങ്ങളുടെ അപ്പു.. ഇത്തിരി എടുത്തു ചാട്ടം ഉണ്ട് എന്നെ ഉള്ളു… പാവം ആണ്…”

സാമിന്റെ വേവലാതി നിറഞ്ഞ ശബ്ദം കേട്ടപ്പോൾ ദേവിന് ചിരി ആണ് വന്നത്…

“പാവമോ…. നിന്റെ അനിയത്തിയോ….നല്ല കഥ”

പൊട്ടിച്ചിരിച്ചു കൊണ്ട് ദേവ് പറഞ്ഞു…

” എന്താടാ… അവള് എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ അവിടെ.. ”

സാം വെപ്രാളത്തോടെ ചോദിച്ചു…

ദേവ് ചിരിച്ചു കൊണ്ട് തന്നെ അപ്പുവിന്റെ വെല്ലുവിളിയെ കുറിച്ച് അവനോടു പറഞ്ഞു…

” ഡാ.. സാം.. നീ കേള്ക്കുന്നുണ്ടോ…..?”

എല്ലാം കേട്ട് കഴിഞ്ഞും സാമിന്റെ മറുപടി ഇല്ലാതെ ആയപ്പോൾ ദേവ് ചോദിച്ചു..

” ആഹ്… ആഹ് ഡാ… ശരിക്കും അവള് അങ്ങനെ ഒക്കെ പറഞ്ഞോ….. അപ്പു…”

അമ്പരപ്പോടെ സാം ചോദിച്ചു…

“ബെസ്റ്റ്.. നല്ല ആങ്ങള.. നിന്റെ പെങ്ങള് ഫൂലന്ദേവി ആണ് മോനേ… ദി ഗ്രേറ്റ് അപൂര്വ…”

പുഞ്ചിരിയോടെ തന്നെ ദേവ് പറഞ്ഞു…

“ഡാ.. അതൊരു പൊട്ടി പെണ്ണ് ആണ്…. അവളോട് ദേഷ്യം ഒന്നും കാണിക്കരുത്.. അവളെ വെറുക്കരുത് നീ…. ”

സാം വേവലാതി നിറഞ്ഞ സ്വരത്തില് പറഞ്ഞു..

“അങ്ങനെ അവളെ വെറുക്കാൻ പറ്റുമോ സാം… അവള് എന്റെ ജീവൻ അല്ലെ…. അവള് ഇനി ദേവിന്റെ യഥാര്ത്ഥ രൂപം കാണാന് പോകുന്നതെ ഉള്ളു…. ”

ഒരു കുസൃതി ചിരിയോടെ അവന് പറഞ്ഞു…

” ശരി ദേവ്… നാളെ കാണാം… വൈകിട്ട് അല്ലെ റിസപ്ഷൻ… അന്നേരം കാണാം…. അപ്പൊ ഗുഡ് നൈറ്റ്.. ”

സന്തോഷത്തോടെ സാം പറഞ്ഞു നിർത്തി…

സാമിന്റെ കോൾ കട്ട് ആയിട്ടും ദേവ് അവിടെ തന്നെ നിന്നു…

ആകാശത്തു വെള്ളി വെളിച്ചം പകര്ന്നു നിക്കുന്ന ചന്ദ്രനെ അവന് ഒന്ന് നോക്കി…

അവന്റെ മനസ്സിൽ മഞ്ഞു വീണത് പോലെ ഒരു കുളിര് നിറഞ്ഞു…

തന്റെ പ്രണയം ഇനി എന്നെന്നും തന്റെ കൂടെ തന്നെ ഉണ്ടെന്ന് ഉള്ള തിരിച്ചറിവ്‌ അവന്റെ മനസില് ആശ്വാസം നിറച്ചു…

**********

മുറിയുടെ മുന്നില് നിന്ന അപ്പുവിന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു….

കൈയിൽ ഉള്ള പാല് ഗ്ളാസിലെ പാല് പകുതിയും മുക്കാലും തുളുമ്പി പോയിരുന്നു എന്ന് അവള് കണ്ടു…

രണ്ടും കല്പിച്ചു ധൈര്യം സംഭരിച്ച് അവള് മുറിയുടെ വാതില് തുറന്നു..

തല പതിയെ അകത്തേക്ക് ഇട്ടു അവളൊന്നു ചുറ്റും നോക്കി…

ദേവിനെ അകത്തു ഒന്നും കാണാത്തതു കൊണ്ട് അവള്ക്കു സമാധാനമായി..

“ഹൂ… കാലമാടൻ ഇവിടെ ഒന്നും ഇല്ലാന്ന് തോന്നുന്നു…..”

അതും പറഞ്ഞു അവള് മുറിയിലേക്ക് കേറി..

“പാല് വേഗം അവിടെ വച്ചിട്ട് മൂടി പുതച്ച് കിടന്നു ഉറങ്ങിക്കോ അപ്പു..എസ്കേപ്പ്…. ”

അപ്പുവിന്റെ മനസ്സു മന്ത്രിച്ചു…

അവള് കൈയിലെ പാല് ഗ്ലാസ്സ് ടേബിളില് വെക്കാൻ തിരിഞ്ഞതും ബാൽക്കണിയിലേക്കുള്ള ഡോര് തുറന്നു ദേവ് അകത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…

ഗ്ലാസ്സ് ടേബിളില് വെക്കുന്നതിന് മുന്നേ ഡോര് തുറക്കുന്ന ശബ്ദം കേട്ട് അപ്പു ഞെട്ടി തിരിഞ്ഞു…

മുന്നില് ദേവിനെ കണ്ടതും അവളൊന്നു വിറച്ചു….

അവന് അവളുടെ നില്പ്പ് കണ്ടു പുരികം പൊക്കി എന്താന്ന് ചോദിച്ചു..

“ആഹ്.. അ… അത്…..പിന്നെ…. ഞാ.. ഞാൻ…”

ബാക്കി പറയാന് ആകാതെ അപ്പു നിന്ന് വിയര്ത്തു….

“ഏതു… എന്തു… നിനക്ക് എന്താ വിക്ക് ഉണ്ടോ…”

ദേവ് ചോദിച്ചു കൊണ്ട് കൈയിലെ ഫോൺ ടേബിളില് വച്ചു.. …

അവളില് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവന് ഒന്നുടെ അവളെ നോക്കി..

അവളുടെ പേടിച്ച് ഉള്ള നില്പ്പ് കണ്ടപ്പോൾ അവന് ഒന്നുടെ ചിരി വന്നു…

“നിനക്ക് എന്താ തുള്ളല് പനി ഉണ്ടോ…? ”

അവളുടെ വിറ കണ്ടു അവന് ചോദിച്ചു…

“ങ്ഹേ… എന്ത്.. എന്താ ചോദിച്ചത്…”

അപ്പു ബോധം വീണ്ടെടുത്തു ചോദിച്ചു…

“അല്ല.. നിന്റെ വിറയല് കണ്ടിട്ട് ചോദിച്ചത് ആണ്.. അല്ല ഈ ഗ്ലാസ്സിലെ ബാക്കി പാല് ആരാ കുടിച്ചത്…?”

ദേവ് അവളെ കളിയാക്കി കൊണ്ട് പറഞ്ഞു…

” അത്… വരുന്ന വഴിക്ക് തുളുമ്പി പോയതു ആണ്…. ആരും കുടിച്ചത് അല്ല.. ”

പുച്ഛത്തോടെ അവള് പറഞ്ഞു..

“മം… എന്തായാലും ചേട്ടന് വേണ്ടി മോള് കഷ്ടപ്പെട്ട് കൊണ്ട് വന്നത് അല്ലേ.. ഇങ്ങു താ.. ഞാൻ കുടിക്കാം… ”

അവളുടെ നേരെ കൈ നീട്ടി കൊണ്ട് അവന് പറഞ്ഞു..

“അയ്യട. അങ്ങനെ ഇപ്പൊ ഈ ചേട്ടൻ ഇത് കുടിക്കണ്ട….. ”

അതും പറഞ്ഞു അവള് തന്നെ വാശിക്ക് അത് മൊത്തം കുടിച്ചു….

കുടിച്ചു കഴിഞ്ഞു കൈ കൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് അവള് ഗ്ലാസ്സ് ടേബിളില് വച്ചു…

എന്നിട്ട് അവനെ പുച്ഛത്തോടെ നോക്കി…

“ഹോ.. അല്ലേലും ഞാന് രാത്രി പാല് കുടിക്കാറില്ല… നേരെ ചൊവ്വേ നിന്നോട് പറഞ്ഞാൽ നീ കുടിക്കില്ല.. ഇതിപ്പൊ ലാഭം ആയല്ലോ…”

അവള്ക്കു നേരെ ഒരു പരിഹാസ ചിരി എറിഞ്ഞു കൊണ്ട് അവന് പറഞ്ഞു…

“ഡോ… തന്നെ ഞാന്….”

അപ്പു ദേഷ്യത്തോടെ അവന്റെ നേര്ക്കു വിരൽ ചൂണ്ടി….

” പൊന്നു ഭാര്യേ…. ഞാൻ കുറച്ചു മുന്നേ കൂടെ പറഞ്ഞു… എന്നെ ഡോ പോടോ എന്നൊന്നും വിളിക്കാൻ നില്ക്കരുത് എന്ന്…”

അവളുടെ വിരൽ തുമ്പത്ത് പിടിച്ചു കൊണ്ട് അവളെ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു കൊണ്ട് അവന് പറഞ്ഞു…

അവന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് അപ്പു കൃത്യമായി അവന്റെ നെഞ്ചില് ഇടിച്ചു നിന്നു…

ഏസിയുടെ തണുപ്പിലും അവള് നിന്ന് വിയര്ത്തു….

“എന്ത് പറ്റി ഫൂലന്ദേവിക്ക്… കുറച്ചു മുന്നേ എന്തൊക്കെയോ ഭയങ്കര വീരവാദം ആയിരുന്നല്ലോ.. ഇപ്പൊ എന്ത് പറ്റി… ധൈര്യം ചോര്ന്നുപോയോ…..”

ഒരു പൊട്ടി ചിരിയോടെ അവളില് നിന്നും അകന്നു മാറി കൊണ്ട് അവന് പറഞ്ഞു…

അവള് ദേഷ്യത്തില് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി…

” പിന്നേയ്.. മോള് ചേട്ടനിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടട്ടാ…. നടക്കില്ല മോളേ…. പാടില്ല പാടില്ല നമ്മെ നമ്മൾ….. ”

അവളെ നോക്കി മീശ പിരിച്ച് കള്ള ചിരിയോടെ അവന് പറഞ്ഞു…

“ചെ…. അല്ലേലും വന്നിരിക്കുന്നു ഒരു കാമദേവന്…. അയ്യേ…”

അവനെ പുച്ഛത്തോടെ നോക്കി കൊണ്ട് അവള് പറഞ്ഞു..

” എന്താ മോളേ ചേട്ടന് കുഴപ്പം….. ”

വീണ്ടും അവള്ക്കു നേരെ നടന്നു കൊണ്ട് ദേവ് ചോദിച്ചു…

“പിന്നെ… ഒരു ചേട്ടൻ…”

അവള് ചുണ്ട് കോട്ടി…. പിന്നെ ബെഡിന് അടുത്തേക്ക് ഒറ്റ ഓട്ടം വച്ച് കൊടുത്തു…

പെട്ടെന്നാണ് ദേവിന്റെ ഫോൺ ബെല്ലടിച്ചത്..

അഭി കോളിംഗ്…

“നിന്നെ ഞാന് എടുത്തോളാടി…”

അതും പറഞ്ഞു അവന് കോൾ എടുത്തു…

“ആഹ് ഡാ….. ആണോ…യാത്ര കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ……….. ശരി.. കൃത്യ സമയം പറയ്ട്ടാ… ഞാൻ കൃഷ്ണേട്ടനെ വിടാം….ടേക് കെയര്… ”

അതും പറഞ്ഞു ഒരു പുഞ്ചിരിയോടെ അവന് കോൾ കട്ട് ആക്കി..

അപ്പു ഇപ്പഴും അവന്റെ മുഖത്ത് നോക്കി തന്നെ നില്ക്കുവായിരുന്നു…

“എന്തുവാടി ഉണ്ടക്കണ്ണീ…. നോക്കുന്നതു… ”

ദേവ് കണ്ണുരുട്ടി കൊണ്ട് അവളോട് ചോദിച്ചു..

” എനിക്ക് ഉറങ്ങണം… ”

അപ്പു ദേഷ്യത്തോടെ പറഞ്ഞു..

“അതിനെന്താ.. നീ എന്റെ നെഞ്ചത്ത് ആണോ ഉറങ്ങുന്നത്…”

ദേവ് പുരികം പൊക്കി കൊണ്ട് ചോദിച്ചു…

“പിന്നേയ്… കിടന്നു ഉറങ്ങാനും പറ്റിയ ഒരു മൊതല്…. കണ്ടാലും മതി….”

അവള് പിറുപിറുത്തു…

“അതേയ്.. എന്തേലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം..”

അവന് ഉച്ചത്തില് പറഞ്ഞു…

” അതേയ് ബഹളം ഉണ്ടാക്കി നാട്ടുകാരെ അറിയിക്കേണ്ട… എനിക്ക് ഉറങ്ങണം… ഇയാ….. അല്ല ദേവേട്ടൻ ഒന്ന് പുറത്ത് ഇറങ്ങി തന്നാല് നന്നായിരുന്നു….”

അപ്പു പുച്ഛത്തോടെ പറഞ്ഞു…

” പുറത്ത് ഇറങ്ങാനോ… ഞാനോ.. എന്തിന്… ”

ദേവ് അമ്പരപ്പോടെ ചോദിച്ചു..

“പിന്നല്ലാതെ… എനിക്ക് നിങ്ങളുടെ കൂടെ ഒരു മുറി ഷെയർ ചെയ്യാൻ ഒന്നും പറ്റില്ല… ഇയാ…. അല്ല ദേവേട്ടൻ ആ ഹാളില് എങ്ങാനും കിടക്കണം… ”

മുഖം തിരിച്ചു കൊണ്ടു അപ്പു പറഞ്ഞു…

“എന്തോ.. എങ്ങനെ… മോള് ഒന്നുടെ പറഞ്ഞെ… ഇതേയ് എന്റെ വീട് ആണ്.. എന്റെ മുറി… ഇവിടെ ആര് കിടക്കണം കിടക്കണ്ട എന്ന് തീരുമാനിക്കേണ്ടത് ഞാന് ആണ്….. ”

ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ ദേവ് പറഞ്ഞു…

” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… ഇതിപ്പൊ എന്റെ മുറിയും കൂടി ആണ്… ”

അപ്പുവും അതേ ദേഷ്യത്തില് പറഞ്ഞു…

” എങ്കിലേ മോള് താഴേക്ക് ചെല്ല്.. എന്നിട്ട് എല്ലാരോടും പറയ് നിനക്ക് എന്റെ കൂടെ ഒരു മുറിയില് കഴിയാന് പറ്റില്ല എന്ന്…”

പുച്ഛത്തോടെ ദേവ് പറഞ്ഞു..

“ചെ… ”
അപ്പു ദേഷ്യത്തോടെ മുഖം തിരിച്ചു…

” പിന്നേ… ഇത്രേം നേരം ഞാന് ആ സോഫയിൽ കിടക്കാം എന്ന് ആണ് വിചാരിച്ചത്.. പക്ഷേ മോള് ഇത്രയും ഡയലോഗു പറഞ്ഞ നിലയ്ക്ക് ഇനി ചേട്ടൻ ഇവിടെ ഈ ബെഡിലേ കിടക്കുന്നുള്ളൂ.. കേട്ടല്ലോ.. സൗകര്യം ഉണ്ടെങ്കിൽ മോള് വന്നു കിടക്കു… ”

അതും പറഞ്ഞു ദേവ് കിടക്കയിലേക്ക് കിടന്നു…

ഇടയ്ക്കു അവന് തല ഉയർത്തി അപ്പുവിനെ നോക്കി..

അവള് അതേ നില്പ്പ് ആണ്…

” നീ എന്തിനാ അപ്പു സോഫയിൽ കിടക്കുന്നത്… അയാൾ അവിടെ സുഖമായിട്ട് കിടക്കുമ്പോള് നീ എന്തിനാ അവിടെയും ഇവിടെയും കിടന്നു ബുദ്ധിമുട്ടുന്നത്…”

അപ്പുവിന്റെ മനസ്സ് മന്ത്രിച്ചു…

പിന്നെ എന്തോ തീരുമാനിച്ചത് പോലെ അവള്
സോഫയ്ക്ക് അരികിലേക്ക് നീങ്ങി… അവിടെ ഉണ്ടായിരുന്ന പില്ലോ ഒക്കെ എടുത്തു ബെഡിന് അടുത്തേക്ക് വന്നു..

ദേവ് തല ചെരിച്ചു അവളെ നോക്കി..

കൈയിൽ ഉണ്ടായിരുന്ന പില്ലോ ഒക്കെ വച്ച് അവള് ബെഡിന് നടുവില് ആയി ഒരു മതില് തന്നെ ഉണ്ടാക്കി…

എന്നിട്ട് ഒരു വിജയഭാവത്തില് അവനെ നോക്കി…

“ആഹ്.. ഞാൻ ഇത് പറയാന് വരുവായിരുന്നു…. അടുത്ത് കിടക്കുന്നത് സുന്ദരനായ ഒരു യുവാവ് ആണ്… ഉറക്കത്തിൽ വേറെ ഒന്നും തോന്നരുത്…

എന്റെ ജീവിതം ആണ്..”

അത്രയും പറഞ്ഞ് അവന് തലവഴി പുതപ്പിട്ട് മൂടി…

അപ്പുവിന് പിന്നെയും ദേഷ്യം വന്നു…
അവള് ചാടി തുള്ളി ബെഡിൽ വന്നു കിടന്നു…

ദേവ് തന്നെ കൈ എത്തിച്ചു റൂമിലെ ലൈറ്റ് ഓഫ് ആക്കി.. ടേബിള് ലാമ്പ് മാത്രം ഓൺ ആക്കി..

റൂമിലെ അരണ്ട വെളിച്ചത്തിൽ അപ്പു കുറേ നേരം ചിന്തിച്ചു കിടന്നു..

പിന്നെ എപ്പഴോ ഉറക്കം പിടിച്ചു..

അവള് ഉറങ്ങിയെന്ന് ഉറപ്പായപ്പോള് ദേവ് പതിയെ എണീറ്റു..

കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അപ്പുവിന്റെ മുഖത്തേക്കു അവന് നോക്കി..

അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ അവന് കൈ കൊണ്ട് മാടി ഒതുക്കി..

അവന് അവളോട് എന്തെന്ന് ഇല്ലാത്ത വാത്സല്യം തോന്നി..

അവന് കുനിഞ്ഞു അവളുടെ നെറ്റിയില് ഒന്ന് ചുംബിച്ചു…

ഉറക്കത്തിൽ സ്വപ്നം കണ്ട കുഞ്ഞിനെ പോലെ അപ്പു ഒന്ന് കുറുകി.. പിന്നെ പുഞ്ചിരിച്ചു കൊണ്ട് കിടന്നു…

അവളെ തന്നെ നോക്കി കൊണ്ട് അവനും ഉറക്കത്തിലേക്ക് വീണു..

*********

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് ആണ് അപ്പു ഉണര്ന്നതു…

അവള്ക്കു ആദ്യം ഒന്നും മനസ്സിലായില്ല… താൻ എവിടെ ആണെന്ന് അവള് ചുറ്റും നോക്കി..

പിന്നെ പരിസര ബോധം വന്നപ്പോള് ആണ് താന് ദേവിന്റെ മുറിയില് ആണെന്ന് അവള്ക്കു മനസ്സിലായത്..

ഇന്നലെ നടന്ന സംഭവങ്ങൾ അവളൊന്നു ഓര്ത്തു എടുത്തു..

പിന്നെ തൊട്ടു അപ്പുറത്ത് നോക്കി…

ഇന്നലെ മതില് തീര്ത്ത പില്ലോ ഒക്കെ പഴയ പടി സോഫയിൽ തന്നെ ഉണ്ട്…

അവള് ചുറ്റും നോക്കി.. ദേവിനെ എവിടെയും കണ്ടില്ല..

“ഇങ്ങേരു ഇത് നേരം വെളുക്കുന്നതിന് മുന്നേ എങ്ങോട്ട് പോയി…”

അവള് പിറുപിറുത്തു…

പിന്നെയാണ് അമ്മ ഉപദേശിച്ച കാര്യങ്ങൾ ഒക്കെ അവള്ക്കു ഓര്മ്മ വന്നത്‌…

“അയ്യോ.. ആദ്യ ദിവസം ആണ്… നേരത്തെ എണീറ്റു പോകണം….”

അതും പറഞ്ഞു അവള് ചാടി എണീറ്റു..

ഡ്രസ്സ് എടുത്തു ബാത് റൂം തുറക്കാന് നിന്നപ്പോള് അവള്ക്കു ഇന്നലത്തെ സംഭവം ഓര്മ്മ വന്നു…

“ഇനിയും നാണം കെടാൻ വയ്യാ അപ്പു… ഇനി അയാള് എങ്ങാനും ഇതിന് ഉള്ളില് ഉണ്ടെങ്കിലോ…. ”

അവള് മനസ്സിൽ ഓര്ത്തു കൊണ്ട് ബാത് റൂമിന്റെ വാതിലിൽ മുട്ടി..

അകത്തു നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവള് തന്നെ വാതില് തുറന്നു അകത്തു കേറി..

സാരി ഉടുത്ത് ശീലം ഇല്ലാത്തത് കൊണ്ട് കുളിച്ചു ഇറങ്ങി അവളൊരു ഹാഫ് സാരി എടുത്തു അണിഞ്ഞു..

നെറ്റിയില് ഒരു കുഞ്ഞു പൊട്ടു തൊട്ടു… സിന്ദൂര രേഖയില് ഒരു നുള്ള് കുങ്കുമവും തൊട്ടു.. മുടി കുളി പിന്നൽ കെട്ടി അവള് മുറിക്ക് പുറത്തേക്ക് ഇറങ്ങി…

*********

“ഉവ്വ് ഇളയമ്മേ.. അവന് ഇന്നലെ രാത്രി വിളിച്ചിരുന്നു എന്നെ.. അവര് രാത്രി തന്നെ എത്തി.. പിന്നെ എല്ലാരേയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി അവന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില് നിന്നു… രാവിലെ തന്നെ ഞാന് കൃഷ്ണേട്ടനെ അങ്ങോട്ട് വിട്ടിട്ടുണ്ട്… അവര് ഇപ്പൊ ഇങ്ങ് എത്തും.. ”

ദേവിന്റെ ശബ്ദം കേട്ട് ആണ് അവള് ബാൽക്കണിയിലേക്ക് നടന്നത്..

ബാൽക്കണിയിൽ എത്തിയ അവള് അന്തംവിട്ടു…

ഒരു മിനി ജിംനേഷ്യത്തിലേക്ക് വേണ്ട എല്ലാ ഐറ്റംസും അവിടെ ഉണ്ടായിരുന്നു…

ബാൽക്കണിയിൽ നിന്നും താഴോട്ട് ഒരു ചെറിയ സ്റ്റെയർകേസ് ഉണ്ട്.. അതിന്‌ താഴെ ഒരു മനോഹരമായ കുഞ്ഞു ഗാര്ഡനും.. അതില് ആണെങ്കിൽ എല്ലാവിധ ചെടികളും ഉണ്ടായിരുന്നു..

ദേവ് താഴെ നിക്കുന്ന ഇളയമ്മയോട് ആണ് സംസാരിക്കുന്നതു എന്ന് അവള്ക്കു മനസ്സിലായി…

അവന് വീണ്ടും തിരിഞ്ഞു എക്സർസൈസ് തുടങ്ങി..

അപ്പു ഇതൊക്കെ കണ്ടു അന്തം വിട്ടു…

“ഹൂ.. എന്തൊരു ബോഡി ആണ്.. ഇങ്ങേരു മനുഷ്യന്റെ കണ്ട്രോള് കളയാന് ഇറങ്ങിയതാണോ….”

അപ്പു പിറുപിറുത്തു കൊണ്ട് അവനെ നോക്കി…

ബ്ലാക്‌ സ്ലീവ് ലെസ്സ് ടി ഷർട്ടിൽ അവന്റെ ശരീരഘടന എടുത്തു കാണാമായിരുന്നു..

അവളുടെ അന്തം വിട്ടു ഉള്ള നില്പ്പ് കണ്ടാണ് ദേവ് അങ്ങോട്ടേക്ക് നോക്കിയത്‌..

കുളിച്ചു ഹാഫ് സാരി ഉടുത്ത് സിന്ദൂരം അണിഞ്ഞ് തനിക്കു മുന്നില് നിക്കുന്ന അപ്പുവിനെ അവനും അതിശയത്തോടെ നോക്കി…

പതിയെ അവന് അവള്ക്കു അടുത്തേക്ക് നീങ്ങി…

അവളുടെ തൊട്ടു അടുത്ത് നിന്നു.. അപ്പുവും ഏതോ മായാ ലോകത്ത് ആയിരുന്നു…

അവന്റെ നോട്ടം നേരിടാനാവാതെ അവള് തല കുനിച്ചു..

അവന് പതിയെ അവളുടെ താടി തുമ്പില് പിടിച്ച് മുഖം ഉയർത്തി…

ചുണ്ടുകള് തമ്മില് ഉള്ള അകലം കുറഞ്ഞു വന്നു….

അപ്പു കണ്ണുകൾ ഇറുക്കി അടച്ചു..

“ദേവേട്ടാ…….”

ആഹ്ലാദത്തോടെ ഉള്ള വിളിയാണ് അവനെ ഉണര്ത്തിയതു..

അപ്പുവും ഞെട്ടി കണ്ണ് തുറന്നു.. അവള്ക്കു ജാള്യത തോന്നി…

താന് എന്താ ചെയ്യാൻ പോയതു എന്നോര്ത്തപ്പോൾ ദേവിന്റെ കൈ വിറച്ചു…

അവന് ഞെട്ടി കൊണ്ട് പിന്തിരിഞ്ഞു നോക്കി…

മുന്നില് ചിരിയോടെ നില്ക്കുന്ന അഭിയും കൈലാസും…..

“അഭി… കൈലാസ്…..”

ദേവ് സന്തോഷത്തോടെ വിളിച്ചു…

പക്ഷേ അഭിയുടെ നോട്ടം ചെന്നെത്തിയത് ദേവിന് പിറകില് അവന്റെ സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിൽ ആണ്…

അഭിയെ കണ്ട അപ്പുവും അതേ ഷോക്കിൽ ആയിരുന്നു…

“അഭിയേട്ടൻ…”

അവള് മനസ്സിൽ ഓര്ത്തു..

“അപ്പു…”

അഭി പിറുപിറുത്തു..

ഭൂമി പിളര്ന്നു താഴേക്കു പോയെങ്കിലെന്ന് അവന് ആശിച്ചു… കണ്ണ് നിറഞ്ഞു… ഒരിറ്റു കണ്ണീര് താഴേക്കു പതിച്ചു…

(തുടരും..)

(ഇന്ന് വേഗം ഇട്ടിട്ടു ഉണ്ട് ട്ടാ… 😌😌 പിന്നെ ദേവിന്റെ പാസ്റ്റ് പറയണം എങ്കിൽ അതിനു അപ്പു തന്നെ വിചാരിക്കണം… അപ്പു ആണ് ആ പാസ്റ്റ് അറിയേണ്ട ആള്.. അവര് തല്ലു കൂടി പതിയെ സ്നേഹിക്കട്ടേ…. വായനയ്ക്ക് ഒരുപാട് നന്ദി…)

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

Share this story