❤️അപൂര്‍വരാഗം❤️ PART 33

❤️അപൂര്‍വരാഗം❤️ PART 33

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“കൊള്ളാം…. ഡോക്ടറുടെ ഉള്ളിലിരിപ്പ് ഇപ്പൊ മനസ്സിലായി… വെറുപ്പാണ് നിങ്ങളോട് എനിക്ക്… വെറുപ്പ്.. അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊട്ട നിങ്ങളോട് ഈ അപ്പുവിന് വെറുപ്പ് ആണ്…”

അതും പറഞ്ഞു അവള് ബാത് റൂമിലേക്ക് ഓടി…

അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ അവന് നിന്നു…..

ഒരു നിമിഷത്തെ ദേഷ്യത്തില് ചെയ്ത് പോയ കാര്യം ഓര്ത്തു അവന് സ്വയം ലജ്ജ തോന്നി…

*********

ബാത് റൂമിൽ ഷവറിനടിയിൽ നിന്ന് കരയുകയായിരുന്നു അപ്പു… തണുത്ത വെള്ളം ശരീരത്തെ തണുപ്പിക്കാന് പോന്നത് ആണെങ്കിലും അവളുടെ മനസ്സിലെ തീ അണയ്ക്കാന് അത് പോരായിരുന്നു….

അവളുടെ ചെവിയില് രുദ്ര പറഞ്ഞ വാക്കുകൾ മാത്രം ആയിരുന്നു…

“പാറു… പാറു…… എന്തിനാ വേറൊരാളെ മനസ്സിൽ വച്ച് എനിക്ക് നേരെ ജീവിതം നീട്ടിയത് ദേവേട്ടാ.

ഇതിലും നല്ലത് അപ്പുവിനെ അങ്ങ് കൊല്ലാമായിരുന്നില്ലേ……

ബലമായി കെട്ടിയത് ആണെങ്കിലും എപ്പോഴൊക്കെയോ ഞാന് ഈ താലിയെ സ്നേഹിച്ചിരുന്നു.. അതിന്റെ ഉടമയെയും…. എന്നിട്ട്… എന്നിട്ട്… എന്തിനാ… ”

അവള് നിലത്തേക്കു ഊർന്ന് വീണു…

താലിയില് മുറുകെ പിടിച്ചു കൊണ്ട് അവള് വിതുമ്പി…

” സ്നേഹിച്ചു തുടങ്ങുകയായിരുന്നു നിങ്ങളെ ഞാന്… ഒടുവില് ഒരു വിഡ്ഢി ആയില്ലേ ഞാന്….
മറ്റൊരു പെണ്ണിന്റെ സ്നേഹം പങ്കിട്ടു എടുത്തത് പോലെ ആയില്ലേ… ”

അവള് പിറുപിറുത്തു കൊണ്ട്‌ ഒരു മൂലയിലേക്ക് കൂനിക്കൂടി ഇരുന്നു…

*********
കുറച്ച് നേരം കഴിഞ്ഞും അപ്പു പുറത്ത് ഇറങ്ങിയില്ല… മുറിയില് നിക്കും തോറും ദേവിന് അപ്പുവിനെ ഇങ്ങനെ ഫേസ് ചെയ്യും എന്ന് ഓര്ത്തു ആവലാതി തോന്നി….

അവന് മുറിക്ക് പുറത്ത് ഇറങ്ങി ഏറ്റവും മുകളില് ആയുള്ള മട്ടുപ്പാവിലേക്ക് നടന്നു…

അവിടെ ഇട്ടിരുന്ന കസേരയില് അവന് കണ്ണുകൾ അടച്ചു ചാഞ്ഞു ഇരുന്നു…

“പാറു… നിക്ക് അവിടെ…. ഞാൻ ഒന്നും ചെയ്യില്ല… നീ ഇങ്ങു താഴെ ഇറങ്ങി വാ ….”

“ഇല്ല കിച്ചേട്ടാ…. ഞാന് പിടി തരില്ല….അയ്യേ….വേണേലു ഇങ്ങു കേറി വാ……”

“ദേ… പാറു… കാല് വഴുതി വീഴും പെണ്ണേ.. താഴെ വാ.. ആരേലും കണ്ടാല് നല്ല തല്ലു കിട്ടും നമുക്ക് രണ്ടാൾക്കും…. ”

” ആഹ്… കിച്ചേട്ടാ…. അയ്യോ…. ”

” പാറു……. ”

” പാറു……. ”

ദേവ് ഞെട്ടി കണ്ണ് തുറന്നു… അവന് ചുറ്റും നോക്കി… ഇത്തിരി കഴിഞ്ഞു ആണ് അവന് ബോധം വന്നത്..

അപ്പോഴാണ് അവന് തന്റെ മുന്നില് ഇരിക്കുന്ന ആളെ കണ്ടത്..

” വീർ…. ”

അവന് വേദനയോടെ വിളിച്ചു..

” ദേവ്… ഞാന് കൂടുതൽ ഒന്നും ചോദിക്കുന്നില്ല… ഒരേ ഒരു ചോദ്യം.. അതിനുള്ള ഉത്തരം നീ തന്നാല് മതി..”

വീർ ഗൌരവത്തോടെ പറഞ്ഞു… എങ്കിലും അവന്റെ കണ്ണുകളിലും വേദന പ്രകടമായിരുന്നു..

“വീർ…. നീ…”

ദേവ് നിസ്സഹായതയോടെ വിളിച്ചു…

“എനിക്ക് അറിയേണ്ടത് നീ എങ്ങനെ ഇത്രയും മാറി എന്നാണ്… ”

വീർ അവനെ കടുപ്പിച്ച് നോക്കി..

” എന്ത് മാറ്റം…. ”

ദേവ് അമ്പരപ്പോടെ അവനെ നോക്കി…

“എനിക്ക് അറിയുന്ന ദേവിന് ആരെയും വേദനിപ്പിക്കാന് പറ്റില്ലായിരുന്നു.. എല്ലാവരില് നിന്നും അകന്നു സ്വയം വേദനിച്ച ദേവിനെ ആണ് എനിക്ക് പരിചയം.. അതിലുപരി അവന്റെ പ്രാണനായി അവന് സ്നേഹിച്ച ഒരു പെണ്ണ് ഉണ്ടായിരുന്നു…. ”

വീർ രോഷത്തോടെ പറഞ്ഞു.

“വീർ… അത്.. ലറ്റ് മി എക്സ്പ്ലെയിൻ…. ”

ദേവ് പറഞ്ഞു..

“യെസ്.. ഐ ആം റെഡി ടു ഹിയർ… എനിക്ക് അറിയണം പാറുവിന് വേണ്ടി ജീവിച്ച കിച്ചു എങ്ങനെ അപ്പുവിന് സ്വന്തമായി എന്ന്… മറ്റൊരു പെണ്ണിനെ കുറിച്ച് ഓര്ക്കാന് കൂടി പറ്റില്ല എന്ന് പറഞ്ഞിരുന്ന വസുദേവ് മേനോന് എങ്ങനെ മറ്റൊരു പെണ്ണിനെ താലി കെട്ടാന് സാധിച്ചു… ടെല് മി.. ”

വീർ ദേഷ്യത്തോടെ ചോദിച്ചു…

” ഞാന് മാറിയിട്ട് ഇല്ല വീർ… അന്നും ഇന്നും ഇനിയെന്നും ദേവിന്റെ മനസ്സില് എന്റെ പാറു മാത്രമേ ഉണ്ടാകൂ…. പാറു മാത്രം.. മറ്റൊരു പെണ്ണിനും അവിടെ സ്ഥാനം ഇല്ല… ”

ദേവ് ശക്തമായ സ്വരത്തില് പറഞ്ഞു… പിന്നെ എണീറ്റു അകലേക്ക് നോക്കി നിന്നു..

ദേവിനെ അന്വേഷിച്ച് വന്ന അപ്പു അത് കേട്ട് ഞെട്ടി… അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി..

” അന്നും ഇന്നും ഇനിയെന്നും ദേവിന്റെ മനസ്സില് എന്റെ പാറു മാത്രമേ ഉണ്ടാകൂ…. പാറു മാത്രം.. മറ്റൊരു പെണ്ണിനും അവിടെ സ്ഥാനം ഇല്ല… ”

അപ്പുവിന്റെ കാതില് ദേവിന്റെ വാക്കുകൾ മാത്രം അലയടിച്ചു..

ഹൃദയം കീറി മുറിഞ്ഞു… ചോര വാർന്ന് ഒഴുകി…

വീഴാതിരിക്കാൻ അവള് പാടു പെട്ടു.. പിന്നെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ച് കൊണ്ട് തിരിഞ്ഞു നടന്നു..

“പിന്നെ എന്താ ഇതിന്റെ ഒക്കെ അര്ത്ഥം… എന്തിനാ നീ ഈ കല്യാണത്തിന് സമ്മതിച്ചത്.. എന്തിന് മറ്റൊരു കുട്ടിയുടെ ജീവിതം തകർത്തു… പറയ്.. ദേവ്..”

വീർ നിന്ന് കിതച്ചു…

“ശരിയാണ്… ഞാൻ അപ്പുവിനെ വിവാഹം ചെയ്തു…. അവളെ മാത്രം.. കാരണം…”

ദേവ് കിതച്ചു കൊണ്ട് നിർത്തി..

” പറയ് ദേവ്.. എന്തിന്… അത് എനിക്ക് അറിയണം… നിന്റെ കല്യാണം ആണെന്ന് ആദി വിളിച്ചു പറഞ്ഞപ്പോൾ ഞാന് ആദ്യം വിശ്വസിച്ചില്ല.. എനിക്ക് അറിയുന്ന ദേവിന് പാറു അല്ലാതെ മറ്റൊരു പെണ്ണിനെയും സ്നേഹിക്കാന് കഴിയില്ലായിരുന്നു… അവന്റെ സ്നേഹത്തിന്റെ ആഴം ഏറ്റവും കൂടുതൽ അറിഞ്ഞ വ്യക്തി ആണ് ഞാന്… ആ എനിക്ക് അറിയണം.. ”

വീർ ഇടറിയ സ്വരത്തില് പറഞ്ഞു..

” നിനക്ക് അറിയണോ വീർ… എങ്കിൽ കേള്ക്കു…. 18 വര്ഷം മുന്നേ ഞാന് നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ പാറു.. അവള് മരിച്ചിട്ടില്ല… ഷി ഈസ് അലൈവ്… എന്റെ പാറു മരിച്ചിട്ടില്ല.. ”

ദേവ് ഉച്ചത്തില് പറഞ്ഞു.. അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

“എന്ത്.. എന്താ നീ പറഞ്ഞത്…. പാ… പാറു… ദേവ് എന്താ നീ പറഞ്ഞത്… ”

വീർ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു തനിക്ക് നേരെ നിർത്തി കൊണ്ട് ചോദിച്ചു…

” അതേ വീർ….. എന്റെ പാറു മരിച്ചിട്ടില്ല… ജീവനോടെ ഉണ്ട്…”

ദേവ് നിറകണ്ണുകളോടെ പറഞ്ഞു…

വീർന്റെ കൈ അയഞ്ഞു… അവന് ഒന്ന് തല കുടഞ്ഞു….

” അപ്പൊ അപ്പു…. ”

അവന് സംശയ ഭാവത്തില് ദേവിനെ നോക്കി…

“അതേ ഡാ… എന്റെ പാറു ജീവനോടെ ഉണ്ട്.. പക്ഷേ പാറു ആയിട്ട് അല്ല.. അപൂര്വ ആയിട്ട്.. എന്റെ അപ്പു ആയിട്ട്…

അവള്ക്ക് കിച്ചുവിനെ അറിയില്ല.. മംഗലത്ത് വീട് അറിയില്ല.. ഒന്നും അറിയില്ല….

ഓര്മകള് മരിച്ച അപ്പു ആയിട്ട് എന്റെ പാറു എന്റെ കൂടെ തന്നെ ഉണ്ടെടാ…”

ദേവ് പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ മേലേക്ക് വീണു…

കേട്ടതു വിശ്വസിക്കാൻ ആകാതെ നില്ക്കുകയായിരുന്നു വീർ…

” ദേവ്… നിനക്ക്.. നിനക്ക് എങ്ങനെ ഇതൊക്കെ.. ”

അവന് ഇടറിയ സ്വരത്തില് ചോദിച്ചു…

” കണ്ടു പിടിച്ചു…. അവള്ക്കു വേണ്ടി അല്ലേടാ ഞാന് ജീവിച്ചത്… അവള് ഇല്ലാതെ പറ്റില്ല എനിക്ക്… ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും പോകുമ്പോ ഞാന് തേടിയത് അവളെ ആയിരുന്നു.. അന്നത്തെ ആ അഞ്ചു വയസ്സുകാരി പെണ്കുട്ടിയെ..

ഓരോ ആൾ തിരക്കില് നില്ക്കുമ്പോഴും ഞാന് കൊതിച്ചതു എന്താണ് എന്ന് അറിയുമോ നിനക്ക്…

എവിടെയെങ്കിലും വച്ച് അവളുടെ കിച്ചേട്ടാ എന്ന വിളി കേൾക്കാൻ…

മരിച്ചു എന്ന് എല്ലാരും പറഞ്ഞിട്ടും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെടാ എനിക്ക്…

ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില് അവള് ഉണ്ടെന്ന് ഉള്ള വിശ്വാസത്തില് ആണ് ഈ ദേവ് ഇത്രയും കാലം ജീവിച്ചത്….

രൂപം ഏതെന്നു അറിയില്ലെങ്കിലും അന്നും ഇന്നും എന്നും അവളുടെ രൂപം എന്റെ മനസില് മായാതെ തന്നെ ഉണ്ടായിരുന്നെടാ….

തിരിച്ചു വരും എന്ന് എനിക്ക് വാക്ക് തന്നിട്ട് പോയവളെ കാത്തിരിക്കുകയായിരുന്നു ഞാന്

പക്ഷേ… ഒടുവില് അവളെ കണ്ടു കിട്ടിയപ്പോള് ഞാന് ആകെ തകർന്നു പോയെടാ…

ഓര്മകള് മരിച്ച അവളെ…. ഞാൻ എങ്ങനെ സഹിക്കും… എനിക്ക് വേണം വീർ അവളെ… അപ്പു ആയിട്ട് ആണെങ്കിൽ അങ്ങനെ… പാറു ആയിട്ട് ആണെങ്കിൽ അങ്ങനെ…

പക്ഷേ ഈ ലോകത്ത് ഒരാൾക്കും ഇനി ഞാൻ അവളെ വിട്ടു കൊടുക്കില്ല…

അവളെ ഇനിയും എന്നില് നിന്നും അകറ്റാൻ ആരേലും ശ്രമിച്ചാൽ ഈ ദേവന് പിന്നെ അസുരന് ആകും.. ”

ഉറച്ച സ്വരത്തില് ദേവ് പറഞ്ഞു..

” എന്റെ പാറു ജീവനോടെ ഉണ്ട്.. പക്ഷേ പാറു ആയിട്ട് അല്ല.. അപൂര്വ ആയിട്ട്.. എന്റെ അപ്പു ആയിട്ട്…. ”

വീർ ന്റെ ചെവിയില് വേറെ ഒന്നും കേള്ക്കുന്നുണ്ടായിരുന്നില്ല….

” പാറു….. അപ്പു…. ”

അവന് പിറുപിറുത്തു…

പെട്ടെന്ന് എന്തോ ഓര്മ്മ വന്നത് പോലെ അവന് ദേവിന് നേരെ തിരിഞ്ഞു…

” നീ.. നീ ഇത് ആരോടെങ്കിലും പറഞ്ഞോ.. ”

അവന് വേവലാതിയോടെ ദേവിനെ നോക്കി..

“ഇല്ലെടാ… പറ്റില്ല… ഇത് അറിഞ്ഞാല് എല്ലാരും പിന്നെ അവളെ സത്യം അറിയിക്കും.. അല്ലെങ്കില് അവള് എപ്പോഴെങ്കിലും അറിയും…

അതൊരു പക്ഷേ അവള്ക്കു താങ്ങാന് പറ്റിയില്ലെങ്കില്

ഇനിയൊരു ഷോക് കൂടി താങ്ങാന് അവള്ക്കു പറ്റിയില്ലെങ്കില്

വേണ്ട.. വേണ്ട വീർ…. ഇനി ഒരിക്കല് കൂടി അവളെ നഷ്ടപ്പെടുത്താന് എനിക്ക് പറ്റില്ല… സ്വാര്ത്ഥത തന്നെയാണ്..

പക്ഷേ.. ഇനിയൊരിക്കലും അവളെ നഷ്ടപ്പെടുത്താന് ഈ ദേവ് തയ്യാറല്ല….

ചെയ്യുന്നത് തെറ്റ് ആണെന്ന് എനിക്ക് അറിയാം… പക്ഷേ.. പാടില്ല… ഞാന് ആയിട്ട് അവളെ ഒന്നും അറിയിക്കില്ല….

അവളുടെ ഓര്മ… അത് ഉണര്ത്തി അവളെ തകർന്നു കാണാന് എനിക്ക് പറ്റില്ലെടാ…

അവള്ക്കു സഹിക്കാൻ പറ്റില്ല ഒന്നും… വീണു പോകും… ”

ദേവ് ഇരു കൈകൾ കൊണ്ടും നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

” പക്ഷേ… ദേവ്… നീ മറക്കുന്ന ഒരു കാര്യം ഉണ്ട്… അപ്പച്ചി…. അവരോട് നീ എന്ത് പറയും… ”

ദേവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ച് കൊണ്ട് വീർ ക്ഷോഭത്തോടെ ചോദിച്ചു…

” എനിക്ക് അറിയില്ല…. എനിക്ക് ഒന്നും അറിയില്ല… ഒന്നിന്റെ പേരിലും അവളെ നഷ്ടപ്പെടുത്താന് വയ്യ എനിക്ക്… ഭ്രാന്ത് ആണ്‌ എനിക്ക്… അവള് ഇല്ലാതെ പറ്റില്ല എനിക്ക്.. പാറു ആകേണ്ട അവള്.. അപ്പു ആയാൽ മതി… അങ്ങനെ മതി..സ്വാര്ത്ഥൻ തന്നെ ആണ് ഞാൻ.. പക്ഷേ എന്റെ വാക്കുകൾ കൊണ്ട് അവള്ക്കു ഇനിയൊരു ഷോക് ഉണ്ടായാല്.. പാടില്ല… അങ്ങനെ ഒന്ന് ഉണ്ടാവരുത്…”

വീർ ന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് അവന് പറഞ്ഞു… പിന്നെ തിരിഞ്ഞു നടന്നു..

” വലിയൊരു തെറ്റാണ് നീ ചെയുന്നത് ദേവ്… ഒരു അമ്മയില് നിന്നും അവരുടെ മകളെ ആണ് നീ മറച്ചു പിടിക്കുന്നത്… ”

നിറഞ്ഞു വന്ന കണ്ണുകളോടെ വീർ വിളിച്ചു പറഞ്ഞു…

” പിന്നെ… പിന്നെ ഞാന് എന്താ ചെയ്യേണ്ടത്… നീ പറയ്.. അവള് അപ്പു അല്ല. എന്റെ പാറു ആണെന്ന് പറയണോ… അങ്ങനെ പറഞ്ഞാൽ ചിലപ്പോള് ഇവിടെ എല്ലാര്ക്കും അവളെ തിരിച്ചു കിട്ടുമായിരിക്കും…

പക്ഷേ തിരിച്ചു കിട്ടുന്നത് പാടെ തകര്ന്നു പോയ ഒരു പാറുവിനെ ആണെങ്കിലോ… ചിലപ്പോ ഒരു ഭ്രാന്തിയായി മാറുന്ന പാറുവിനെ ആണ് അവര്ക്കു തിരിച്ചു കിട്ടുന്നതെങ്കിലോ…. പറയ്…

വേണ്ട… നീ ഒന്നും അറിഞ്ഞിട്ടില്ല… ആരും ഒന്നും അറിയേണ്ട… മറ്റ് എല്ലാവരുടെയും സന്തോഷത്തേക്കാളും എനിക്ക് വലുത് എന്റെ പാറുവിന്റെ ജീവൻ ആണ്…

ഇനിയൊരു പരീക്ഷണത്തിന് ഞാന് അവളെ വിട്ടു തരില്ല… ”

ഉറച്ച സ്വരത്തില് പറഞ്ഞു കൊണ്ട് ദേവ് തിരിഞ്ഞു നടന്നു…

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ വീർ പോക്കറ്റില് നിന്നും തന്റെ ഫോൺ കൈയിലെടുത്തു….

********
ദേവകിയമ്മയുടെ മുറിയില് നിന്നും ഗൗരി നേരെ പോയതു അവര്ക്കായി ഒരുക്കി വച്ച മുറിയിലേക്ക് ആണ്..

വാതിലിന്റെ ലോക്ക് തുറന്നു അവള് ഉള്ളിലേക്ക് കടന്നു…

എന്നോ നഷ്ടപെട്ടു പോയ ജീവിതത്തിന്റെ സുഗന്ധം ആ മുറിയില് തങ്ങി നില്ക്കുന്നത് പോലെ അവള്ക്കു തോന്നി…

കണ്ണ് അടച്ചു കൊണ്ട് അവള് ആ ഗന്ധം മനസ്സിലേക്ക് ആവാഹിച്ചു…

കുറച്ചു കഴിഞ്ഞ്‌ കണ്ണ് തുറന്നു ചുറ്റും നോക്കി…

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്ക് സാക്ഷിയായ ആ മുറിയെ അവള് ഒന്ന് കൂടെ നോക്കി… പിന്നെ കണ്ണ് അടച്ച് നിന്നു..

“എന്റെ ഗൗരി കുട്ടി….”

“അമ്മേ.. ദേ ഈ ഏട്ടൻ ഇന്ന് പിന്നെയും വഴക്ക് ഉണ്ടാക്കി…”

“ഇല്ല അമ്മേ… ഈ പാറു കള്ളം പറയുവാ…”

ഓരോ ശബ്ദവും അവളുടെ കാതില് മുഴങ്ങി…

അവള് കൈകൾ കൊണ്ട് ഇരു ചെവിയും പൊത്തിപ്പിടിച്ചു…

പിന്നെ നിലത്തേക്കു ഊർന്ന് ഇരുന്നു…

കണ്ണുകൾ നിറഞ്ഞു ഒഴുകി…

നിലത്തേക്കു ചാഞ്ഞു കിടന്നു കൊണ്ട് അവള് കണ്ണീര് വാർത്തു….

*********

നടന്നു നടന്നു എങ്ങനെ മുറിയില് എത്തിയെന്ന് അപ്പുവിന് ബോധം ഉണ്ടായിരുന്നില്ല…

അവള് വീണ്ടും ഷവറിനടിയിൽ ചെന്ന് നിന്നു…

ശരീരത്തിന്റെ വേദനക്ക് ഒപ്പം മനസ്സിലും നീറ്റൽ പടർന്നു…

കണ്ണ് നീരും വെള്ളവും ചേര്ന്നു ഒഴുകി…

“പാറു……”

അവള് പിറുപിറുത്തു…

എത്ര നേരം അങ്ങനെ നിന്നു എന്ന് അറിഞ്ഞില്ല..

അപ്പു പതിയെ എണീറ്റു…

ഈറന് മാറാതെ തന്നെ മുറിയിലേക്ക് ചെന്നു…

കണ്ണാടിയിലെ രൂപം അവളെ നോക്കി പരിഹസിക്കുന്നത് പോലെ അവള്ക്ക് തോന്നി…

സീമന്ത രേഖയിലെ സിന്ദൂരം മാഞ്ഞു പോയിരുന്നു…

കഴുത്തിലെ താലി അവളൊന്നു നോക്കി…

നിറഞ്ഞ കണ്ണുകളോടെ അവള് നിലത്തേക്കു ഊർന്നിരുന്നു….

*********

അപ്പുവിനെ അഭിമുഖീകരിക്കാൻ ഉള്ള മടി കൊണ്ട് ദേവ് പതിയെ ആണ് മുറിയിലേക്ക് വന്നത്….

അവളോട് ക്ഷമ പറയണം എന്ന് ഉറപ്പിച്ചു ആണ് അവന് മുറിയിലേക്ക് ചെന്നത്…

“അപ്പു…”
അവന് പതിയെ വിളിച്ചു…

മറുപടി ഒന്നും വരാതെ ആയപ്പോൾ അവന് ചുറ്റും നോക്കി…

താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില് ഒരു ആന്തൽ ഉണ്ടായി…

അവന് ഓടി ചെന്ന് അവളെ കൈകളില് കോരിയെടുത്തു…

ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു…

ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവന് അവളെ വിളിച്ചു കൊണ്ടിരുന്നു…

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

❤️അപൂര്‍വരാഗം❤️ PART 33

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

അപൂർവരാഗം: ഭാഗം 28

അപൂർവരാഗം: ഭാഗം 29

അപൂർവരാഗം: ഭാഗം 30

അപൂർവരാഗം: ഭാഗം 31

അപൂർവരാഗം: ഭാഗം 32

Share this story