തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 12

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 12

ഹോസ്റ്റലിൽ എത്തിയപ്പോൾ അഞ്ച് മണിയോടടുത്തിരുന്നു. നേരെ മെസ്സിൽ പോയി കാപ്പി കുടിച്ചു. ശേഷം തിരിച്ചു റൂമിൽ വന്ന് ഡ്രസ്സ്‌ മാറി ഇരുന്നപ്പോഴേക്കും കണ്ണന്റെ ഫോൺ വന്നു.

“ഹലോ സണ്ണി”

“ഉം.. പറ.. ”

“എന്താ പറയണ്ടേ… ”

“ഫോൺ വിളിച്ചത് ഇയാളല്ലേ.. അപ്പൊ ഇയാളല്ലേ പറയേണ്ടത്.. ”

“ഓ.. അങ്ങനെയാണോ..? How is today? ”

“Not bad.. എല്ലാവരും അച്ഛനെ പറ്റിയാ സംസാരിച്ചത്… സഹതാപം.. കണ്ണുനീർ.. പിന്നെ എല്ലാം പഴയപടിയായി.. ”

“പിന്നെ.. ”

“പിന്നെ സ്വാതി.. !”

“സ്വാതി..? ”

“ഒന്നുമില്ല.. ഇയാളെ പറ്റി ചോദിച്ചു.. ”

“ഉം.. കാപ്പി കുടിച്ചോ.. ”

“ഉം.. കുടിച്ചു.. ”

“ആഹ്.. പിന്നെ ശ്രീ രാത്രി കറക്റ്റ് സമയത്ത് പോയി ഭക്ഷണം കഴിക്കണം.. മറക്കരുത്.. ”

“ഉം.. സണ്ണി……. ”

“എന്താ..? ”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ”

“ചോദിക്ക്.. ”

“സണ്ണി ഏത് വരെ പഠിച്ചു..,? ”

“എന്തിനാ..? ”

“അതിന്ന് സ്വാതി ചോദിച്ചപ്പോൾ എന്ത്‌ പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി. ആ കാര്യം അവൾ മറന്നെന്ന് തോന്നുന്നു. പിന്നെ അത് പോലും അറിയില്ല എന്ന് പറയുമ്പോൾ…. ”

അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു. ശേഷം ഒന്ന് ചിന്തിച്ചുകൊണ്ട്,

“B.A.B.L, വക്കീൽ ആകണം എന്നായിരുന്നു ആഗ്രഹം.but, അമ്മയ്ക്ക് ആ ജോലി ഇഷ്ടമല്ല. സോ കൃഷിക്കാരനായി..”

അവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

“ഹലോ… കൃഷി എന്താ മോശം പണിയാണോ? ”

“മോശമാണെന്ന് ഞാൻ പറഞ്ഞോ? നീ എന്താ പറയുക എന്ന് നോക്കാൻ പറഞ്ഞതാ..”

“എനിക്ക് അഭിമാനമേ ഉള്ളൂ..”

“ഹ.. പിന്നെ അമ്മയെ രാവിലെ കരഞ്ഞു വീഴ്ത്തി അല്ലെ.”

“ഞാൻ കരഞ്ഞൊന്നുമില്ലല്ലോ”

“അപ്പൊ ഫോണിലൂടെ ഒരു പുഴ തന്നെ ഒഴുകിയതോ..? ”

അവൻ ചിരിച്ചു.

“ഒന്ന് പോയെ കളിയാക്കാതെ…”

“അതെ ശ്രീ… എന്ത്‌ പ്രശ്നം വന്നാലും കരഞ്ഞിരിക്കാതെ അതിനെ ഫേസ് ചെയ്യാൻ പഠിക്ക്..നിന്റെ കണ്ണ് നിറഞ്ഞാൽ…”

അവൻ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി.

“എന്റെ കണ്ണുനിറഞ്ഞാൽ…എന്താ..”

“പിന്നെ വെള്ളത്തിനു ക്ഷാമമുണ്ടാവില്ല.. സങ്കടമോറി..”

“ഒന്ന് പോയെ.. ഞാൻ ഫോൺ വെക്കാൻ പോകുവാ.. ഹും..ഈ സങ്കടമോറിയോട് സംസാരിക്കണമെന്നില്ല..”

“ആഹാ.. ദേഷ്യം വരുമ്പോ നിന്റെ മുഖം എങ്ങനെ ആയിരിക്കുമെന്ന് കാണാൻ പറ്റുന്നില്ലല്ലോ..”

“ദേ… എനിക്ക് ശെരിക്കും നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ..

“ഉം… വിശ്വസിച്ചു..”

“ശ്രീ ഒരു മിനിറ്റ്…”

എന്ന് പറഞ്ഞ് അവൻ ഫോൺ ഷിർട്ടിന്റെ പോക്കെറ്റിൽ ഇട്ടു..

“ഹലോ..സണ്ണി…”

അവൾ വിളിച്ചു..ഡെയ്സിയമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾ മിണ്ടാതെ നിന്നു..

“കണ്ണാ… ഏത്തപ്പഴം നെയ്യും പഞ്ചാരയും ഇട്ട് വറുത്ത് വെച്ചിട്ടുണ്ട്..”

“ആ വരുന്നമ്മേ..”

അവൻ അകത്തേക്ക് നടന്നു.

“ടാ കണ്ണാ.. നോക്കിയേ വീട് ഉറങ്ങി കിടക്കുന്നത്.. എന്തിനാടാ തനുനെ അവിടെ വിട്ടിട്ട് വന്നത്.ഇവിടിരുന്ന് പഠിച്ച് എക്സാം എഴുതിയാൽ മതിയായിരുന്നില്ലേ..”

“അമ്മ പിന്നേം പിന്നേം അത് തന്നെ പറഞ്ഞോണ്ട് ഇരിക്കുകയാണല്ലോ…പ്ലീസ് അമ്മേ.. എനിക്ക് കുറച്ചു പണിയുണ്ട്..”

എല്ലാം അവൾ കേൾക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് തന്നെ കൂടുതലൊന്നും പറയാതെ അവൻ മുകളിൽ തന്റെ മുറിയിലേക്ക് നടന്നു.

എല്ലാം കേട്ട് നിന്ന തനുവിന് സങ്കടം വന്നു.

“ശ്രീ..ശ്രീ..”

മുറിയിൽ എത്തിയതും അവൻ ഫോൺ ചെവിയിൽ വെച്ചതും അവളുടെ വിതുമ്പലാണ് കേട്ടത്..

“ഹേയ്… ശ്രീ കരയുവാണോ.. ഞാൻ കളിയാക്കിയത് കൊണ്ടാണോ…!”

“അതൊന്നുമല്ല..”

“പിന്നെ… അമ്മ പറഞ്ഞത് കേട്ടോ..? ”

“ഹ്മ്മ്..”

“പോട്ടെ.. അമ്മ അങ്ങനെയല്ലേ പറയൂ..നീ വിഷമിക്കണ്ട.. പഠിക്കാൻ പോയിരിക്കുകയല്ലേ നീ.. പിന്നെ എന്തിനാ കരയണേ..എന്താ പഠിക്കാൻ താല്പര്യമില്ലേ..?

“ഹലോ…. ഞാൻ ക്ലാസ്സിൽ ടോപ്പറാണ്.. അറിയോ..?

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

“ഉം… അറിഞ്ഞു അറിഞ്ഞു..”

അവൻ ചിരിച്ചു.

“പോ പോയി പഴം വറുത്തത് കഴിക്ക്..”

“അതും കേട്ടോ..”

“എല്ലാം കേട്ടു..

“എല്ലാമെന്ന് പറഞ്ഞാൽ..വേറെ എന്തൊക്കെയാ കേട്ടത്..”

“എല്ലാമെന്ന് പറഞ്ഞാൽ എല്ലാം തന്നെ..”

“എന്താണെന്ന് പറ.. എന്തൊക്കെ രഹസ്യങ്ങൾ കേട്ടു..എനിക്ക് പറഞ്ഞത് ഓർമയില്ല ശ്രീക്കുട്ടി..”

അവന്റെ ആ ‘ശ്രീക്കുട്ടി’ വിളിയിൽ അവൾ മയങ്ങികൊണ്ട്,

“പിന്നെ… ഇയാളുടെ ഹാർട് ബീറ്റ്‌സ് കേട്ടു..”

“ആഹാ..!”

“നല്ല വേഗത്തിലാ ഇടിക്കുന്നത്..”

“അമ്മയെ കണ്ടതും പെട്ടെന്ന് ഫോൺ പോക്കറ്റിലിട്ടു.. അതാ..
പിന്നെ എന്താ പറഞ്ഞേ എന്റെ ഹാർട്ട് ബീറ്റ്..”

“അത്… അ..ത്.. ഒന്നും പറഞ്ഞില്ലല്ലോ..”

“ഒന്നും പറഞ്ഞില്ലേ..”

അമ്പടി കള്ളി ശ്രീക്കുട്ടി…. ശ്രീക്കുട്ടി… എന്ന് പ്രണയത്തോടെ വിളിക്കുന്നത് നീ കേട്ടില്ലേ… പൈങ്കിളി കാമുകന്മാരെ പോലെ അമ്മ അറിയാതെ നിന്നോട് സംസാരിക്കുന്നത് കണ്ടില്ലേ… അവൻ മനസ്സിലോർത്ത് ചിരിച്ചു.

“എന്താ… ഒരു ചിരി..”

“Nothing..”

“വയറു വേദനിക്കും കേട്ടോ..? ”

“എന്തിന്.. ചിരിച്ചിട്ടോ..”

“അല്ല.. എനിക്ക് തരാതെ പഴം വറുത്തത് കഴിക്കുകയല്ലേ..അത്കൊണ്ട്..”

“ഞാൻ ഇനി വരുമ്പോ കൊണ്ട് വരാം..”

“എപ്പോ വരും..”

“അതിന് നിന്നെ അവിടെ കൊണ്ടാക്കിയിട്ട് രണ്ട് ദിവസം പോലും ആയിട്ടില്ലല്ലോ.. ശ്രീക്കുട്ടി അമ്മ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.. ഞാൻ പിന്നെ വിളിക്കാം..”

എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. താഴെ ഡെയ്‌സി..,

“കണ്ണാ.. അഞ്ചു മണിമുതൽ മൊഴിയും ഞാനും തനുവിനെ വിളിക്കുന്നതാ..ഇപ്പൊ മണി ആറായി. കാൾ ബിസി എന്നാണ് പറയുന്നത്.. മൊഴി എഴുതി വെച്ച നമ്പർ ശെരിയാണോ എന്തോ? നീ ഒന്ന് വിളിച്ചു തന്നെ..”

എന്ന് പറഞ്ഞതും താൻ ഒരുമണിക്കൂറോളം അവളോട്‌ സംസാരിക്കുകയായിരുന്നോ എന്നവൻ ചിന്തിച്ചു.

“ഇപ്പൊ ചെയ്യാമ്മേ..”

എന്ന് പറഞ്ഞുകൊണ്ട് അവൻ താഴെ ലാന്റ് ലൈനിൽ നിന്ന് തനുവിനെ വിളിച്ചു.

“ദാ..റിങ് പോകുന്നുണ്ട്..”

ഫോൺ റിസീവർ ഡെയ്‌സിയുടെ കയ്യിൽ കൊടുത്തുകൊണ്ട് ഒന്നും അറിയാത്തത് പോലെ അവൻ നടന്നകന്നു.

ഹാവൂ ഇപ്പോഴെങ്കിലും ഒന്ന് കിട്ടിയല്ലോ എന്ന് മനസിൽ പറഞ്ഞുകൊണ്ട് ഫോൺ റിസീവർ ചെവിയിലേക്ക് ചേർത്ത് പിടിച്ചു.

“ഹലോ തനു മോളെ..കാപ്പി കുടിച്ചോ.. എങ്ങനെ ഉണ്ടായിരുന്നു.. കോളേജ്..”

“കുഴപ്പമില്ലമ്മേ..പിന്നെ മൂന്ന് ആഴ്ചയിലെ നോട്ട്സ് കോപ്പി ചെയ്യാനുണ്ട്. കുറെ എഴുതാനുണ്ട്.. അതോർക്കുമ്പോഴാ ഒരു വിഷമം.. എങ്ങനെ എങ്കിലും എഴുതി തീർക്കണം..”

“എഴുതാൻ ഉണ്ടെന്ന് പറഞ്ഞ്.. രാത്രി ഉറങ്ങാതിരിക്കരുത് കേട്ടോ.. പതുക്കെ എഴുതിയാൽ മതി..പിന്നെ അവിടുത്തെ ഭക്ഷണം എങ്ങനെയുണ്ട്..”

“കുഴപ്പമില്ല… അമ്മയുടെ അത്രേം ടേസ്റ്റ് ഒന്നുമില്ല.. അമ്മ ഉണ്ടാക്കുന്ന ഇഡലി സാമ്പാർ ആണ് ഓർമ്മയിൽ വരുന്നത്..”

“കണ്ണനും ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഇത് തന്നെയാ പറഞ്ഞുകൊണ്ടിരുന്നത്..”

“അമ്മ കഴിച്ചോ..”

“ഇല്ലടാ…, കണ്ണന് പഴം വറുത്ത് വെച്ചിട്ടുണ്ട്..രാത്രിത്തെക്കുള്ളത് ഇനി ഉണ്ടാക്കണം..എങ്കിൽ ശരി മോളെ.. നീ എഴുതിക്കോ.. ഞാൻ നാളെ വിളിക്കാം..”

“ശരിയമ്മേ..”

ഫോൺ കട്ട് ചെയ്ത് അവൾ എഴുതാൻ ഇരുന്നു.അവൾ എഴുത്തിൽ മുഴുകി ഇരിക്കുമ്പോഴാണ് കണ്ണന്റെ മെസ്സേജ് വന്നത്..

“ഹായ്.. പഠിപ്പിസ്റ്റ്.. ഇനി കഴിഞ്ഞിച്ചിട്ട് വന്ന് എഴുതാം… ഇല്ലേൽ ഇന്ന് പട്ടിണിയാകും കേട്ടോ..”

താൻ മറന്നിട്ടും അവൻ ഓർമ്മിപ്പിക്കുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി..

“Ok”

എന്ന് റിപ്ലൈ കൊടുത്ത് അവൾ മെസ്സിലേക്ക് കഴിക്കാൻ പോയി..മിനി കഴിക്കാൻ വരാൻ വൈകി.മൈഥിലി ഉണ്ടായിരുന്നെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.. ഭക്ഷണം കഴിച്ചു അവൾ റൂമിലേക്ക് പോയി.

സമയം പത്തായപ്പോൾ അവൾ എഴുത്ത് നിർത്തി.കൈ വേദനിക്കുന്നു എന്നത് കൊണ്ട് അവൾ ബുക്ക് മടക്കി വെച്ച് നെറ്റ് ഓൺ ചെയ്തു.അവളെ ഓൺലൈനിൽ കണ്ടതും,

“ഹായ്.. കഴിച്ചോ..”

“ഉം.. 2 ചപ്പാത്തി..”

“രണ്ടെണ്ണം മതിയാകുമോ? ”

“വലിയ ചപ്പാത്തിയായിരുന്നു.. റബറു പോലുണ്ട്..പിന്നെ കുറുമയിലാണെങ്കിൽ ഉപ്പുമില്ല.. അത് കൊണ്ട് രണ്ടിൽ നിർത്തി..”

“ഉം.. അവിടെ ആപ്പിൾ ഇരിപ്പില്ലേ.. അതിൽ ഒരെണ്ണം കഴിച്ചോ..”

“ഉം..”

“പിന്നെന്താ..”

“പിന്നെ ഒന്നുമില്ല.. കൈ വേദനിക്കുന്നു..”

“ഏയ്.. ഒറ്റ ദിവസംകൊണ്ട് എല്ലാം എഴുതി തീർക്കാനാണോ ഭാവം..”

“എങ്ങനെ എഴുതിയാലും ഞാൻ തന്നെ എഴുതി തീർക്കണ്ടേ..”

“നിന്റെ ഫ്രണ്ട്സിനോട് പറഞ്ഞാൽ എഴുതി തരില്ലേ..”

“ഉം.. ബെസ്റ്റ്.. എന്റെ ഫ്രണ്ട്സല്ലേ.. ഭൂലോക മടിച്ചിക്കളാ.. പിന്നെയും സ്വാതി വേണമെങ്കിൽ കുറച്ചു എഴുതി തരും.പക്ഷെ അവളുടെ കയ്യക്ഷരം എനിക്ക് മനസ്സിലാവില്ല..”

“O..ok..ഞാൻ ഇതിന് എന്തെങ്കിലും ഐഡിയ കിട്ടുമോ എന്ന് നോക്കട്ടെ..”

“ഹ്മ്മ്..”

“ശരി നാളെ വിളിക്കാം.. നീ കിടന്നോ.. good night..”

“Ok.. good night.. bye..”

അവൾക്ക് നല്ല ക്ഷീണം കാണുമെന്നു അവനറിയാവുന്നത് കൊണ്ട് അവൻ കൂടുതലൊന്നും പറഞ്ഞില്ല.

അടുത്ത ദിവസം രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്.

“Good morning.. സണ്ണി..എന്താ രാവിലെ തന്നെ..”

അവൾ ഉറക്കച്ചടവോടെ ചോദിച്ചു..

“ഐഡിയ വേണ്ടേ..”

“എന്താ..!”

“ഇന്നലെ പറഞ്ഞില്ലേ എഴുതി കൈ വേദനിക്കുന്നു എന്ന്..നീ ഒരു കാര്യം ചെയ്യ്.. നിന്റെ ക്ലാസ്സിൽ നല്ലോണം പഠിക്കുന്ന വേറെ ആരുടേയുങ്കിലും നോട്ട്സ് വാങ്ങു, നിനക്ക് വായിച്ചാൽ മനസ്സിലാകുന്ന ആരുടെയെങ്കിലും. എന്നിട്ട് അത് ഫോട്ടോസ്റ്റാറ്റ് എടുക്ക്.പിന്നെ ആദ്യം നിന്റെ മിസ്സിനോട് ചോദിക്കണം.. ക്ലാസ്സ്‌ ടോപ്പേർ ആയത് കൊണ്ട് സമ്മതിക്കും..പിന്നെ നിന്റെ കാര്യങ്ങളൊക്കെ അവിടെ എല്ലാവർക്കും അറിയാവുന്നതല്ലേ..”

“മിസ്സ്‌ സമ്മതിക്കുമോ എന്തോ..”

“സമ്മതിക്കാതെ എവിടെ പോകാൻ.. നീ പോയി ചോദിച്ചു നോക്ക്..”

“ഉം..”

“ശരി ശ്രീ.. നീ പോയി കുളിച്ചു റെഡിയായി, കഴിച്ചിട്ട് കോളേജിൽ പോകാൻ നോക്ക്… ഞാൻ വൈകിട്ട് വിളിക്കാം..”

എന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു.

‘എന്റെ കള്ള കണ്ണാ.. സോ സ്വീറ്റ്..
എനിക്ക് വേണ്ടി ചിന്തിക്കുകയൊക്കെ ചെയ്യുമല്ലേ.. സണ്ണികുട്ടാ.’

എന്ന് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

കണ്ണൻ പറഞ്ഞത് പോലെ മിസ്സ്‌ സമ്മതിച്ചു.
ഇനി നോട്ട്സ് ആരോട് ചോദിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പെൺകുട്ടികളിൽ ആരും തന്നെ നോട്ട്സ് കംപ്ലീറ്റ് ആക്കിയിട്ടില്ല എന്ന് മനസ്സിലായത്. ആൺ കുട്ടികളിൽ വിവേക് എല്ലാം കംപ്ലീറ്റ് ആക്കി എന്ന് സ്വാതി പറഞ്ഞറിഞ്ഞു. അവന്റെ കയ്യക്ഷരം കുഴപ്പമില്ലാത്തത് കൊണ്ട് തന്നെ ഇത് വരെ ആൺ കുട്ടികളോട് സംസാരിക്കാതിരുന്ന തനു ഒരു ചമ്മലോടെ അവനോട് നോട്ട്സ് ചോദിച്ചു. അവൾ സംസാരിച്ചത് തന്നെ ഭാഗ്യം എന്ന് കരുതികൊണ്ട് അവൻ അപ്പൊ തന്നെ ബുക്ക്സ് എടുത്ത് കൊടുത്തു.അന്ന് ഉച്ചക്ക് തന്നെ കാന്റീനിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ പോയി കോപ്പി എടുത്തു. തിരിച്ചുകൊടുത്തു.

“താങ്ക്സ് വിവേക്.. ഇതെല്ലാം എഴുതി തീർക്കണമല്ലോ എന്നോർക്കുമ്പോൾ തന്നെ തല കറങ്ങുന്നു. മിസ്സ്‌ സമ്മതച്ചത് കൊണ്ടും നീ ബുക്ക് തന്നത് കൊണ്ടും പാതി ആശ്വാസമായി.ഇനി പഠിച്ചാൽ മാത്രം മതി..”

“തനു..ഇനി നിനക്ക് എന്ത്‌ ഡൗട്ട് ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട..”

അവൾ തലയാട്ടികൊണ്ട് തിരിച്ചു നടന്നു. വിവേക് അവളെ ആസ്വദിക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല.

“ഏയ്.. തനു കൊള്ളാലോ ഐഡിയ..”

“സണ്ണി പറഞ്ഞു തന്നതാ..”

“നീ അദ്ദേഹത്തോട് ഡെയിലി സംസാരിക്കാറുണ്ടോ..? ”

“ഉം.. ഇവിടെ വന്നതിന് ശേഷമാ..”

“എങ്ങനെ… ഡാർലിംഗ്… ഹണി.. സ്വീറ്റ് ഹാർട്ട് എന്നൊക്കെയാണോ..? ”

“ശ്ശേ..ശ്ശേ… അങ്ങനെ ഒന്നുമില്ല..”

“എന്ത്‌ ശ്ശേ..ശ്ശേ..? കാമുകി കാമുകന്മാർ ഇങ്ങനെ അല്ലേ സംസാരിക്കുന്നെ..”

“ഞങ്ങൾ അങ്ങനെയൊന്നും സംസാരിക്കാറില്ല.. സാധാരണ കാൾ..”

സ്വാതി ചിന്തയിൽ മുഴുകി, തനു വീണ്ടും തുടർന്നു.

“പക്ഷെ.. അദ്ദേഹത്തോട് സംസാരിക്കുമ്പോ… എനിക്ക് എന്തോ വല്ലാത്ത സന്തോഷമാണ് സ്വാതി..പ്ലീസ് എന്തെങ്കിലും പറഞ്ഞ് എന്നെ കുഴപ്പിക്കല്ലേ..”

സ്വാതിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. തനുവിന്റെ മനസ്സിൽ പ്രണയമുണ്ട്..കണ്ണൻ സാർ അവളെ നന്നായി നോക്കിക്കോണം എന്ന് പറഞ്ഞതിലും പ്രണയം ഒളിഞ്ഞു കിടപ്പുണ്ട്. അത് കൊണ്ട് അതേക്കുറിച്ചു ചിന്തിക്കുന്നതിൽ അർത്ഥമില്ല. ഈ സിനിമയിലൊക്കെ കാണുന്നത് പോലെ മാനേ.. തേനേ.. ഡാർലിംഗ്… ഹണി.. എന്നൊക്കെ പറയുന്നത് കള്ളത്തരമാണ്. പ്രണയത്തിൽ ഇങ്ങനേയൊക്കെയെ പറയാവൂ എന്ന് ചിന്തിക്കുന്നത് തന്നെ ശരിയല്ല. അവൾ മനസ്സിലോർത്തു.

തനു വൈകിട്ട് ഹോസ്റ്റലിൽ എത്തിയതും നേരെ മെസ്സിൽ പോയി ചായകുടിച്ചു. റൂമിൽ ചെന്ന് മുഖം കഴുകി കട്ടിലിൽ ഇരുന്നതും കണ്ണന്റെ ഫോൺ വന്നു.

“ഹായ്.. റൂമിലെത്തിയോ..? ”

“ഇവിടെ വല്ല ക്യാമറയും വെച്ചാണോ പോയിരിക്കുന്നത്..ഇങ്ങനെ കൃത്യമായി പറയാൻ..”

“അതെ.. നീ അതറിഞ്ഞില്ലേ..”

“ചുമ്മാ തമാശ പറയാതെ.. കാര്യം പറ സണ്ണി..”

“ഓക്കേ.. നിന്റെ മിസ്സ്‌ സമ്മതിച്ചത് പോലുണ്ടല്ലോ..ഫോട്ടോസ്റ്റാറ്റ് എടുത്തല്ലേ..”

“ഇതെങ്ങനെ എല്ലാം കൃത്യമായി.. എന്തെങ്കിലും മാജിക് ആണോ..”

“അതെ മാജിക്‌ ആണ്.. നീ ഇപ്പൊ വൈറ്റ് കളർ ചുരിദാർ അല്ലെ ഇട്ടിരിക്കുന്നെ..”

“അതെ.. സത്യം പറ ഇവിടെ വല്ല ക്യാമറയും വെച്ചിട്ടുണ്ടോ…”

അവൾ അല്പം ഭയത്തോടെ ചോദിച്ചു.

തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

Share this story