ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 2

എഴുത്തുകാരി: രജിത പ്രദീപ്‌


ഗൗരി വീഴുന്നത് കണ്ട് ശരണ്യ ഓടി വന്നു

“കൂട്ടുക്കാരിയാണോ ഒന്ന് വിളിച്ച് നോക്ക്”

“ഗൗരി ….. “ശരണ്യ അവളെ കുലുക്കി വിളിച്ചു

“കുട്ടിയെ നിലത്ത് കിടത്താതെ ആ സോഫയിലേക്ക് എടുത്ത് കിടത്താം”

രണ്ടു മൂന്നു പേരു കൂടി ഗൗരിയെ സോഫയിലേക്ക് കടത്തി

”ഈ വെള്ളം ആ കുട്ടിയുടെ മുഖത്ത് തളിക്ക് ”
ആരോ കൈയ്യിലുണ്ടായിരുന്നു വെള്ളം കുപ്പി ശരണ്യക്ക് കൊടുത്തുകൊണ്ടു പറഞ്ഞു

ശരണ്യ മുഖത്ത് വെള്ളം തെളിച്ചിട്ട് ഗൗരി കണ്ണ് തുറന്നില്ല

ബാങ്കിലെ പ്യൂൺ ചേച്ചി ശരണ്യയുടെ കൈയ്യിൽ നിന്നും കുപ്പി വാങ്ങി വെള്ളം ശക്തിയായി ഗൗരിയുടെ മുഖത്ത് തളിച്ചു

പെട്ടെന്ന് ഗൗരി ഒന്ന് തല വെട്ടിച്ചു ,പതുക്കെ കണ്ണു തുറന്നു, അവളുടെ നെറ്റി ചെറുതായിട്ട് പൊട്ടിയിട്ടുണ്ടായിരുന്നു ,വീണപ്പോൾ ടേബിളിൽ തലയിടിച്ചതാണ്

ഇത്തിരി കഴിഞ്ഞാണ് താൻ ബാങ്കിലാണെന്നും ,കിടക്കു ക്കായാണെന്നും അവൾക്ക് മനസ്സിലായത്

ഗൗരി ചുറ്റം കൂടി നിന്നവരെ ഒന്നു നോക്കി

”എന്താ ഗൗരി … നിനക്കെന്താ പറ്റിയത് ,ഇപ്പോ നിനക്ക് എന്തെലും വിഷമം തോന്നുന്നുണ്ടോ ”

”ഇല്ല”

ശരണ്യ ഗൗരിക്ക് വെള്ളം കൊടുത്തു

“നമ്മുക്ക് വീട്ടിലേക്ക് പോകാം ശരണ്യ ”

”കുറച്ച് നേരം കിടന്നിട്ട് പോയാൽ മതി ആളൊന്ന് പഴയ സ്ഥിതിയിലേക്കാവട്ടെ” പ്യൂൺ ചേച്ചി പറഞ്ഞു

കൂടി നിന്നവരിൽ ബാങ്കിലെ ജീവനക്കാരൊക്കെ അവരവരുടെ സ്ഥാനങ്ങളിലേക്ക് പോയി

ശരത്തും പ്യൂൺ ചേച്ചിയും വേറെ രണ്ടു മൂന്നു പേരും ഗൗരിയുടെ അടുത്തു നിന്നു

”എന്റെ പൊന്നു സാറെ ബാങ്കിൽ വരുന്നവരോട് ഇങ്ങനെ ഒച്ചയിടരുത് ,അതും സാറിനെ പോലുള്ള ചെറുപ്പക്കാര് ”
കുറച്ച് പ്രായമുള്ള ചേട്ടനാണത് പറഞ്ഞത്

താൻ അവരുടെ മുൻപിലൊക്കെ ചെറുതായത് പൊലെ തോന്നി ശരത്തിന്
വേണ്ടായിരുന്നൂന്ന് ഇപ്പോ തോന്നുന്നുണ്ട്

”ശരത്തേ ….. സർ വിളിക്കുന്നുണ്ട് ”

ശരത്ത് വേഗം മാനേജരുടെ ക്യാബിനിലേക്ക് പോയി

”എന്താ ശരത്തേ ….,ഇങ്ങനെയാണോ ബാങ്കിൽ വരുന്നവരോട് പെരുമാറുന്നത് ”

”സോറി….. സർ”

“തനിക്കെന്താ പറ്റിയത് ,തനിക്കെന്തെങ്കിലും പ്രോബ്ളം ഉണ്ടോ ”

”നോ സർ”

”തന്നിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം ഞാനൊരിക്കലും പ്രതീക്ഷച്ചില്ല,
തനിക്കാ കുട്ടിയെ അറിയോ ”

”അറിയാം”

”എങ്ങനെ …. തന്റെ …”ചിരിച്ച് കൊണ്ടാണ് സർ ചോദിച്ചത്

”സർ ചിരിച്ചതിന്റെ അർത്ഥം എനിക്ക് മനസ്സിലായി ,പക്ഷേ സർ വിചാരിക്കുന്നത് പോലെ അല്ല ”

”ഞനൊന്നും വിചാരിച്ചില്ല ,താനറിയുമെന്ന് പറഞ്ഞു ,അറിയുന്നവരെ ചീത്ത പറഞ്ഞ് താൻ ബോധം കെടുത്തു മല്ലോ എന്നോർത്ത് ചിരിച്ചതാണ് ”

”ഇന്നലെ ബാങ്കിലേക്ക് വരുമ്പോൾ ഞാനവരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചായിരുന്നു .ആ കുട്ടിയും കൂട്ടുക്കാരിയും ഉണ്ടായിരുന്നു ,ചെറിയൊരു വഴക്ക് ഉണ്ടായിരുന്നു”

”ഓ അപ്പോ താൻ പകരം വീട്ടിയതാണോ ”

“അല്ല ,വഴക്കിട്ടത് ആ കുട്ടിയുടെ കൂട്ടുക്കാരിയായിട്ടായിരുന്നു”

‘പിന്നെ താനെന്തിനാ ഈ കുട്ടിയെ ചീത്ത പറഞ്ഞതെന്തിനാണ് എന്ന മട്ടിൽ മനേജർ ശരത്തിനെ ഒന്ന് നോക്കി

” സർ ….”പ്യൂൺ ചേച്ചിയായിരുന്നു

”എന്താ ”

”ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്ന് ”

”ഓ …. ശരത്തൊരു കാര്യം ചെയ്യ് ആ കുട്ടിയെ ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വായോ”

”ആ കുട്ടി പോവണ്ടാന്ന് പറയുന്നുണ്ട് പക്ഷേ ആ കൂട്ടുകാരി കൊച്ചിനാണ് നിർബന്ധം ”

”എന്തായാലും ശരത്ത് പോയിട്ട് വായോ ,ഇനിയിതൊരു പ്രശ്നമാക്കണ്ട ”

ശരത്ത് ചെല്ലുമ്പോൾ ഗൗരി എഴുനേറ്റിരിക്കുകയായിരുന്നു

”വാ പോകാം”

“എനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടാ ”

“ഗൗരി നീ കളിക്കാതെ വാ ,മുറിവൊന്ന് ഡ്രസ്സ് ചെയ്യണം ,പിന്നെ ഒരു ഇഞ്ചക്ഷൻ എടുക്കാം ”

ഗൗരിയുടെ നിൽപ്പും ആ ദയനീയ ഭാവവും കണ്ടപ്പോൾ അവളോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി ശരത്തിന്

“സാറ് വണ്ടിയെടുത്തോളു ഞങ്ങള് വരാം”

ശരത്ത് വണ്ടിയെടുക്കാൻ പോയി

“എന്തിനാ ശരണ്യേ ഇതൊക്കെ ,ഇതൊരു ചെറിയൊരു മുറിവല്ലേ ”

”ചെറിയ മുറിവാണ് എനിക്കറിയാം, ഇതേ അയാൾക്കുള്ള ചെറിയൊരു ശിക്ഷ യാ ണ്
നിന്നെ പേടിപ്പിച്ചതിന് ”

”അതൊന്നും വേണ്ടാ ,ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്നം വേണ്ട ,നമ്മുക്ക് വീട്ടിൽ പോകാം”

”നീ വന്നേ.. ദേ കാറ് കൊണ്ടുവന്നു”

ഗൗരിയും ശരണ്യയും കാറിൽ കയറി

”സാറിന് ബുദ്ധിമുട്ടായോ ശരണ്യ ചോദിച്ചു ”

”ഇല്ല ”

”ഇന്നലത്തെ ഉണ്ടായ സംഭവം ഞങ്ങൾ അപ്പോഴെ മറന്നതാ ,പക്ഷേ സാറ് കാര്യമാക്കി എടുത്തൂന്ന് ഈ സംഭവത്തോട് കൂടി മനസ്സിലായി ”

ശരത്തിന് അവളുടെ സംസാരം കേട്ടപ്പോൾ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുക്കാനാണ് തോന്നിയത് ,ഇങ്ങനെയുണ്ടോ പെൺ പിള്ളേര് അവൻ മനസ്സിലോർത്തു

“സാറെ സൂക്ഷിച്ച് വണ്ടിയോടിക്ക് ”

”താനൊന്നു മിണ്ടാതിരിക്കോ”

“ശരി ഞാൻ മിണ്ടാതിരിക്കാം ,എന്റെ സംസാരം കേട്ട് സാറിന്റെ കൻട്രോള് പോവണ്ട”

ശരത്ത് മിററിൽ കൂടി ഗൗരിയെ നോക്കി
,ചെറിയ പൊട്ട് ,പിന്നെ മൂക്കുത്തി അവൾക്ക് ഭംഗി കൂട്ടുന്നത് അവളുടെ മൂക്കുത്തിയാണ് ,ഒരു കുഞ്ഞു മൂക്കുത്തി ആ കുഞ്ഞു മൂക്കുത്തിക്ക് പോലും അവളുടെ ഭംഗി കൂട്ടാൻ കഴിയുന്നു ,കണ്ണിൽ കൺമഷിയാണ് എഴുതിയിരിക്കുന്നത് ,അത് കുറച്ച് പടർന്നിട്ടുണ്ട് എന്നാലും അതും ഒരു ഭംഗിയാണവൾക്ക്

ഇവളോടെന്തിനാ താൻ ദേഷ്യപ്പെട്ടത് അതിന്റെ കാരണം തനിക്കിപ്പോഴും അറിയില്ല

“സാറ് ശ്രദ്ധിച്ച് വണ്ടിയോടിക്ക് ട്ടോ ,ബാക്കിലേക്കല്ല ശ്രദ്ധിക്കണ്ടത് മുൻപിലേക്ക് ”

”ഒന്നു മിണ്ടാതിരിക്ക് ശരണ്യേ , വെറുതെ എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ”
പതുക്കെയാണ് ഗൗരി

“ചുമ്മാ ”ശരണ്യ അവളെ കണ്ണടച്ച് കാണിച്ചു

* * *

ഹോസ്പിറ്റലിൽ എത്തി

ഗൗരിയെ ക്യാഷ്വലിറ്റിയിലെ ഡോക്ടറെ കാണിച്ചു

“മുറിവൊന്നും സാരമുള്ളതല്ല ,ഒന്നു ഡ്രസ്സ് ചെയ്ത് ഒരു ടെറ്റനസ്സ് ഇഞ്ചക്ഷനും എടുക്കാം അതുമതി ”

ഗൗരിയെ ഇഞ്ചക്ഷൻ റൂമിലേക്ക് കൊണ്ടുപോയി

കുറച്ച് കഴിഞ്ഞ്

“ഗൗരിയുടെ കൂടെയുള്ളത് ആരാ ”
സിസ്റ്റർ റൂമിന്റെ മുൻപിൽ നിന്നും വിളിച്ചു ചോദിച്ചു

“എന്താ സിസ്റ്റർ ”

“ആ കുട്ടിക്ക് ഇഞ്ചക്ഷൻ പേടിയാണെന്ന് ,തല കറങ്ങി വീണ് കൊണ്ടുവന്ന തല്ലേ ,ചിലപ്പോ തല കറങ്ങിയാലോ ഇയാളൊന്ന് അവിടെ വന്ന് നിൽക്ക് ”

ശരത്ത് ശരണ്യയെ നോക്കി ,അവൾ ഇത്തിരി മാറി നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു

“നിങ്ങൾ എന്താ ആ ലോചിച്ചു നിൽക്കുന്നത് എന്റെ കൂടെ വരൂ ”

ശരത്ത് സിസ്റ്ററിന്റെ കൂടെ ചെന്നു

ഗൗരി അവിടെ ഇരിക്കുന്നുണ്ടായിരുന്നു

അവനെ കണ്ടപ്പോൾ അവൾക്ക് ചമ്മൽ തോന്നി

“ശരണ്യ …. എവിടെ ”

“ഫോൺ ചെയ്യുകയാണ് ”

ശരത്ത് ഗൗരിയുടെ അടുത്ത് നിന്നു

സിസ്റ്റർ ഇഞ്ചക്ഷനുമായി വന്നു

പെട്ടെന്ന് ശരത്തിന് കൈയിൽ എന്തോ ഒരു ചൂട് പോലെ തോന്നി

അവൻ നോക്കിയപ്പോൾ ഗൗരി അവന്റെ കൈപത്തിയിൽ അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു, കണ്ണ് ഇറുക്കെ അടച്ച് പിടിച്ചിരിക്കുകയായിരുന്നു ,മൂക്കിന്റെ തുമ്പൊക്കെ ചുവന്നിരുന്നു ,അവളുടെ മൂക്കുത്തിക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു ,മൂക്കുത്തി ഇതുപോലെ ഇണങ്ങുന്ന ഒരു പെൺകുട്ടിയെയും താനിതുവരെ കണ്ടില്ല

“ഗൗരി ഇനി കണ്ണു തുറന്നോ ഇഞ്ചക്ഷൻ കഴിഞ്ഞൂട്ടോ ”

ഗൗരി പെട്ടെന്ന് ശരത്തിന്റെ കൈയ്യിലെ പിടുത്തം വിട്ടു

“ഇത്തിരി കഴിഞ്ഞിട്ട് പോയാൽ മതി”

“സാറ് ഇവിടെ നിൽക്കുകയായിരുന്നോ ഞാൻ എവിടെയൊക്കെ നോക്കി ”

“ഇഞ്ചക്ഷൻ എടുക്കാൻ കൂടെ ആള് വേണമെന്ന് പറഞ്ഞു ,താൻ ഫോൺ ചെയ്യുകയായിരുന്നില്ലേ ”

“അത് ഇവളുടെ അച്ഛൻ വിളിച്ചതാ”

“അച്ഛനെന്താ ചോദിച്ചേ ശരണ്യേ”

“കണാതായപ്പോൾ വിളിച്ച താ ,ഞാൻ പറഞ്ഞു ഇപ്പോ വരുമെന്ന്
കഴിഞ്ഞില്ലേ നമ്മുക്ക് പോയാലോ ”

“പോകാം”

“സാറ് ഞങ്ങളെ ബസ്റ്റ് സ്റ്റാന്റിൽ വി ടോ ,വീട്ടിൽ കൊണ്ടാക്കെണ്ടതാണ് സാരമില്ല ”

മൂവരും കാറിനടുത്തെത്തി

പെട്ടെന്നാണ് ശരത്തിന്റെ ഫോൺ റിംഗ് ചെയ്തത്

”എന്താ അമ്മേ …..”

”മോനെ … ശരത്തേ നീയൊന്ന് വീട്ടിലേക്ക് വന്നേ ”

”എന്താ അമ്മേ എന്താ കാര്യം ,അമ്മയുടെ സ്വരമെന്താ വല്ലാതിരിക്കുന്നത് ”

“നീ വീട്ടിലേക്ക് വായോ വന്നിട്ട് പറയാം”

”എന്താ സാർ വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ ,സാറ് പോയ്കൊള്ളൂ ഞങ്ങൾ പോക്കോളാം”

ശരത്ത് വേഗം കാറിൽ കയറി
കയറുന്നതിനു മുൻപ് അവൻ ഗൗരിയെ ഒന്നു കൂടി നോക്കി

ശരത്ത് വീട്ടിലെത്തി

അമ്മയാണ് വാതിൽ തുറന്നത്, അമ്മയുടെ മുഖം വല്ലാതെയിരിക്കുന്നുണ്ടായിരുന്നു

“എന്താ അമ്മേ ,അമ്മക്കെന്താ പറ്റിയത് ” എന്നു ചോദിച്ച് അവൻ അകത്തേക്ക് കടന്നു

അച്ഛൻ ഹാളിൽ ഇരിക്കുന്നു,അച്ഛന്റെ അടുത്ത് ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു
ആ പെൺകുട്ടി വധുവിന്റെ വേഷത്തിലായിരുന്നു
തുടരും

ഗൗരി: ഭാഗം 1 

 

ഗൗരി: ഭാഗം 2

Share this story