ആദിദേവ്: ഭാഗം 4

Share with your friends

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

എന്റെ അലർച്ച കേട്ടു അവൾ ഓടി പുറകെ ഞാനും എന്റെ പുറകെ ബാക്കി വാലുകളും.

ഓടിയ ഓട്ടത്തിൽ ആ കാഴ്ച കണ്ടു ഞാനും പുറകെ ഉണ്ടായ വാലുകളും പെട്ടന്നു തന്നെ ബ്രേക്ക് ഇട്ടു നിന്നു.

എന്താ എന്നല്ലേ ഇവിടെ നിന്നും സൂപ്പർ ഫാസ്റ്റ് പോലെ ഓടി പോയ ഒരുത്തി പോയ വഴിയേ വിഷ്ണു സാറിനെ കൂടി ഉരുട്ടി താഴെ ഇട്ടേക്കുന്നു.ഞങ്ങൾക്ക് പുതിയതായി കോസ്റ്റ് അക്കൗണ്ട് പഠിപ്പിക്കാൻ വന്ന സർ ആയിരുന്നു വിഷ്ണു സർ. മറ്റുള്ള സർ മാരെ പോലെ അത്രക്ക് സ്ട്രിക്ട് പേഴ്സൺ അല്ലായിരുന്നു പിന്നെ കാണാനും സുന്ദരൻ.

അവൾ ആണെകിൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. വേഗം ഞങ്ങളും ഓടി അവളുടെ അടുത്തേക്ക് ചെന്നു.

ഹരിയും ബാക്കി കുറച്ചു ബോയ്സും കൂടി സാറിനെ പിടിച്ചു എണീപ്പിച്ചു. അവൾ ആണെകിൽ ഇപ്പൊ കരയും എന്ന അവസ്ഥയിലും. അല്ലെങ്കിലും ഞങ്ങളുടെ ഇടയിലെ ഒരു ചെറിയ പൂച്ച കുട്ടിയായിരുന്നു അവൾ. അവളുടെ മുഖ ഭാവം കണ്ടിട്ടാണോ എന്ന് അറിയില്ല സർ ഞങ്ങളെയും അവളെയും ഒന്ന് നോക്കിയത് ശേഷം കൈയിൽ പറ്റിയ പൊടി തട്ടി കളഞ്ഞു എന്നിട്ട് ഒന്നും പറയാതെ പോവുന്നത് കണ്ടു.

അടുത്ത പീരിയഡ് വിഷ്ണു സാറിന്റെ ആയതുകൊണ്ട് ഞങ്ങൾ എല്ലാരും അപ്പോ തന്നെ ക്ലാസ്സിൽ കയറി ഇരുന്നു.

സർ ക്ലാസ്സ്‌ എടുക്കുമ്പോഴും കീർത്തി തല കുനിച്ചു തന്നെ ഇരുപ്പ് ആയിരുന്നു. ഇടയ്ക്കിടയ്ക്ക് സർ ന്റെ നോട്ടം ഞങ്ങളുടെ ബെഞ്ചിൽലേക്ക് വീഴുന്നത് കീർത്തു ഒഴിച്ചു ഞങ്ങൾ മൂന്ന് പേരും അറിഞ്ഞിരുന്നു…..

അങ്ങനെ ഒരു വിധം അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ കോളേജിന് പുറത്തേക്ക് വന്നു. അപ്പോഴും കീർത്തി മൗനം പാലിച്ചു നിന്നു.

ബസ് സ്റ്റോപ്പിൽ അനന്ദു കാത്തു നിൽക്കുന്നത് കണ്ടു….. അങ്ങനെ എല്ലാരും കൂടി അവിടെ നിന്നും കത്തി വെച്ചതിനു ശേഷമാണ് പിരിഞ്ഞത്.

അനന്ദുവിന്റെ കൂടെ ഉള്ള യാത്രയിൽ രാവിലത്തെ വിശേഷവും ക്ലാസ്സിൽ ഉണ്ടായ കാര്യങ്ങളും പറഞ്ഞുകൊടുത്തു….

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി ചേർന്നു. ബൈക്ക് അവന്റെ വീട്ടിലേക്ക് കയറ്റി വെക്കുമ്പോ കണ്ടു അവിടെ രാധ ആന്റിടെ മടിയിൽ തല വെച്ചു സിറ്റ് ഔട്ടിൽ ഇരിക്കുന്ന അസുരനെ .

മുട്ട് കൈയിൽ ഒരു കെട്ടും ഉണ്ടായിരുന്നു അപ്പോഴാണ് എനിക്ക് രാവിലെ ഉണ്ടായ കാര്യം ഓർമ വന്നത്. രാവിലെ മറിച്ചു ഇട്ടപ്പോ എവിടെ എങ്കിലും ചെന്ന് ഇടിച്ചതു ആയിരിക്കും.

എന്തായലും ഞാൻ ഹാപ്പി. ഹിഹി……

(എന്നെ കണ്ടതും രാധ ആന്റി എന്നെ പിടിച്ചു നിർത്തി )

” വാ മോളെ നിനക്ക് വേണ്ടിട്ട് ഞാൻ ഇല അട ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ടു പോവാം. ”

കേട്ടപ്പോഴേ എന്റെ വായിൽ കപ്പൽ ഓടി.

കേട്ട പാതി ഞാൻ വീട്ടിലേക്കു ഓടി എന്റെ പണി തുടങ്ങി.

രാധ ആന്റിഉം എന്റെ കൂടെ ഇരുന്നു ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു കൂടെ അനന്ദുവും. ഒരാള് മാത്രം ഞാൻ ഈ നാട്ടുകാരൻ അല്ല എന്ന നിലയിൽ മാറി ഇരുന്നു ഫോണിൽ കാര്യമായി എന്തോ നോക്കി കൊണ്ട് ഇരിക്കുന്നത് കണ്ടു. ഇടക്ക് നോക്കി ചിരിക്കുന്നതും കണ്ടു.

ഏതെങ്കിലും പെണ്ണപിള്ളേർ ആയിട്ട് ചാറ്റിങ് ആയിരിക്കും വായിനോക്കി വഷളൻ. ഇതൊക്കെ ആലോചിച്ചിട്ട് ഞാൻ എന്റെ പണി തുടങ്ങി. അതിന്റെ ഇടക്ക് അനന്ദു ഫ്രഷ്‌ ആവാൻ കയറി പോവുന്നത് കണ്ടു.

ആർത്തി കൂടി പോയത് കൊണ്ടാണെന്ന് തോന്നുന്നു ഇടക്ക് ഭക്ഷണം എന്റെ മണ്ടക്ക് കയറി. ചുമ യോട് ചുമ.

“ഇതാ പണ്ടുള്ളവർ പറയുന്നത് പയ്യെ തിന്നാൽ പനയും തിന്നാം “(ദേവിന്റെ വക കമന്റ്‌ എത്തി )

ദുഷ്ടൻ !

മനുഷ്യൻ ആണെങ്കിൽ ചുമ വന്നിട്ട് നിൽക്കുന്ന ലക്ഷണം ഇല്ല. ഇല്ലെങ്കിൽ ഇതിനു ഉള്ള മരുന്ന് ഞാൻ കൊടുത്തേനെ.

എന്റെ അവസ്ഥ കണ്ടു ആന്റി വേഗം വെള്ളം എടുക്കാൻ ആയി അടുക്കളയിൽ പോയി. തലക്ക് ഇട്ടു ആരോ നല്ല പോലെ കൊട്ടിയത് പോലെ…

നോക്കിയപ്പോ ഉണ്ട് ആ ചെകുത്താൻ എന്റെ തലക്ക് ഇട്ടു തട്ടി കൊണ്ട് ഇരിക്കുവാ..

ചെണ്ടക്ക് കൊട്ട് കൊടുക്കുന്നത് പോലെ ആശാൻ നല്ല കൊട്ടാണ്….. എന്തോ താളം ഒക്കെ ഇടുന്നുണ്ട് ….

ഇന്നലെ കൈ ഇന്ന് തല എന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി.

ഒരു വിധം ചുമ മാറിയപ്പോൾ ആ കൈയിൽ പിടിച്ചു ഒരു തട്ട് കൊടുത്തു. അങ്ങേരു നേരെ ചെന്ന് ടേബിൾ ഇൽ ഇടിച്ചു.

“എടോ മനുഷ്യ ഇതു ചെണ്ട അല്ല ഇമ്മാതിരി കൊട്ടാൻ ”

“ഒരു സഹായം ചെയ്തപ്പോ മെക്കിട്ടു കയറാൻ വരുന്നോ? ”

“തല തല്ലി പൊളിക്കുന്നത് ആണോടാ തന്റെ സഹായം”

ഞങ്ങളുടെ വഴക്ക് കേട്ടു കൊണ്ടാണ് രാധ ആന്റി വന്നത്.

“എന്റെ ഈശ്വര വീണ്ടും തുടങ്ങിയോ രണ്ടുകൂടെ.
അല്ല ഇത്രയും നേരം സോഫയിൽ ഇരുന്ന നീ എപ്പോഴാ ഇവിടെ വന്നു ഇരുന്നേ? ”

ദേവിനെ നോക്കിട്ട് ആയിരുന്നു ആന്റിയുടെ ചോദ്യം.

“അത്…. അമ്മേ….
ഞാൻ..
ചുമ…. ”

അവൻ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു. ഇതൊക്കെ കേട്ട് ചിരിച്ചോണ്ട് ഇരുന്ന ആദിയെ കലിപ്പിച്ചു ഒന്ന് നോക്കിട്ട് അവൻ ചവിട്ടി തുള്ളി പുറത്തേക്ക് പോയി .

ഞാൻ പിന്നെ വന്ന കാര്യം കഴിഞ്ഞത് കൊണ്ട് രാധ ആന്റിനോട്‌ യാത്ര പറഞ്ഞു ഇറങ്ങി…
പുറത്തെതിയ ഞാൻ കണ്ടത് വണ്ടിയിൽ ചാരി നിന്ന് ഫോണിൽ നോക്കി ചിരിക്കുന്ന ദേവ്നെ ആയിരുന്നു.

അവനെ മൈൻഡ് ചെയ്യാതെ മറികിടന്നു പോവാൻ നോക്കിയ അവളുടെ മുന്നിൽ ദേവ് കയറി നിന്നു.

“മ്മ് എന്താ? ”

“ഇന്ന് എന്നെ മറിച്ചിട്ടു പോയതിനു ഉള്ള സമ്മാനം വേണ്ടേ എന്റെ മോൾക്ക്‌ “(മീശ അല്പം പിരിച്ചു അവളുടെ അടുത്തേക്ക് നടന്നു നീങ്ങി കൊണ്ടായിരുന്നു അവന്റെ ചോദ്യം )

” അയ്യടാ തള്ളി ഇട്ടു എങ്കിലേ കണക്കായി പോയി. എനിക്ക് ഇട്ടു പണി തന്നപ്പോൾ തിരിച്ചു ഞാനും തന്നു ”

പെട്ടന്നു തന്നെ ദേവ് അവളെ വലിച്ചു അവനോട് ചേർത്ത് നിർത്തി. അവളുടെ കൈ രണ്ടും പുറകിലേക്ക് ചേർത്തു പിടിച്ചു.

പെട്ടെന്നുള്ള അറ്റാക്ക് ആയത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല….

എടാ വിടടാ….. എടാ അസുരാ എന്നെ വിടാൻ…

(ഇവിടെ ആരുമില്ലേ എന്നെ ഒന്ന് രക്ഷിക്കാൻ….. ങി…. ങി……. )

ആഹ് കിടന്നു തുള്ളാതെ മോളെ….. അതും പറഞ്ഞു ഒരു വഷളൻ ചിരിയും ചിരിച്ചു ആ കോന്തൻ ഒന്നൂടെ എന്റെ അടുത്തേക്ക് ചേർന്ന് നിന്നു…..

(ഏഹ് ഞാൻ അല്ല മനുഷ്യാ എന്റെ ഹൃദയം കിടന്നു തുള്ളുന്നതിന്റെ ആഫ്റ്റർ എഫക്ട് ആണ്….. )

പതിയെ പതിയെ അവർക്കിടയിലുള്ള അകലം കുറഞ്ഞു വന്നു…. അവൾ ആകെ തരിച്ചു നിൽപ്പാണ്… അവൻ അവളിലേക്ക് അടുക്കുംതോറും അവളുടെ ഹൃദയമിടിപ്പ് കൂടി കവിൾ ഒക്കെ ചുവന്ന് തുടുത്തു……ധൈര്യം ഒക്കെ ചോർന്നു…..
ആകെ പേടിച്ചു വിറച്ചു കണ്ണും പൂട്ടി ഒറ്റ നിൽപ്പാണ് കക്ഷി…. ഇത് കണ്ട് ദേവ് ഒരു കള്ള ചിരിയോടെ അവളുടെ കവിൾ ലക്ഷ്യമാക്കി ചെന്നു….

അവന്റെ കുറ്റി രോമങ്ങൾ അവളുടെ കവിളിൽ കൊണ്ട് ആദി ആകെ ഇക്കിളി ആയി….

ഈ തക്കത്തിന് ദേവ് അവളുടെ കവിളിൽ ഒരു അടാർ കടി അങ്ങ് വെച്ചു കൊടുത്തിട്ട് വേഗം അവളിൽ നിന്നു മാറി നിന്നു ചിരിച്ചു ….

(ഇവിടെ ഇപ്പൊ എന്താ ഇണ്ടായേ…ആരാ പടക്കം പൊട്ടിച്ചേ ……. കിളി പോയ ആദിക്ക് ബോധം തിരിച്ചു കിട്ടുന്നത് ദേവിന്റെ അട്ടഹാസം കേട്ടിട്ടാണ്… അപ്പോഴാണ് അവൾ തന്റെ കവിളിലെ നീറ്റൽ ശ്രദ്ധിച്ചത്…..)

ദുഷ്ടൻ കടിച്ചു പറിച്ചെടുത്തു കളഞ്ഞല്ലോ….

എടാ അസുരാ…. നിന്നെ ഞാൻ… അവന്റെ നേരെ വിരൽ ചൂണ്ടി ആദി ആകെ ദേഷ്യത്തിൽ നിന്നു…

എന്നെ നീ ഒരു ചുക്കും ചെയ്യാൻ പോണില്ല…. വീട്ടിൽ പോടീ അടക്കാകുരുവി….

ഇതും പറഞ്ഞു ഒരു പുച്ഛ ചിരിയും സമ്മാനിച്ചു ദേവ് അവന്റെ പാട്ടിനു പോയി…

ഏഹ്…
എടാ അസുരൻ തെണ്ടി നിന്നെ ഞാൻ ശരിയാക്കി തരാടാ……. ഇതും പറഞ്ഞു അവിടെ ഇരുന്ന അവന്റെ ബൈക്കിനു ഒരു കൊട്ടും കൊടുത്തു അവൾ വീട്ടിലേക്കു പോയി…..

റൂമിൽ ചെന്നു കണ്ണാടി നോക്കിയപ്പോഴാണ് അവൻ കടിച്ചതിന്റെ തീവ്രത അവൾക്ക് മനസിലായത്……

അടിപൊളി…. ഇനി ഇതും വെച്ച് ഞാൻ എങ്ങനെ നടക്കാനാ… ആരെങ്കിലും ചോദിച്ചാൽ എന്തെങ്കിലും പറയാൻ പറ്റോ. . എന്റെ അഭിമാനം….

ആദി…. ആദി….
നീ അവിടെ എന്തെടുക്കുവാ കുട്ടി….. ഡ്രസ്സ്‌ മാറി വാ ചായ കുടിക്കാം…

ആഹ് ദാ വരുന്നു അമ്മേ….

ഈശ്വരാ അമ്മ ചോദിച്ചാൽ ഞാൻ ഇനി എന്ത് പറയും……

നല്ല നീറ്റലുണ്ട് ….. യക്ഷിപല്ലൻ……

ഞാൻ വേഗം ഫ്രഷായി ഹോളിലേക്ക് ചെന്നു…..

കവിളും പൊത്തി അമ്മയുടെ ശ്രദ്ധ ചെല്ലാത്ത ഒരിടത്തു പോയി ഇരുന്നു… എന്റെ ഒരു ഗതികേടെ….
അപ്പോഴാണ് അമ്മയുടെ വക ചോദ്യം…

എങ്ങനെ ഉണ്ടായിരുന്നു രാവിലത്തെ യാത്ര…

(എല്ലാം അറിഞ്ഞു വെച്ചിട്ട് എനിക്കിട്ടു ആക്കുന്നത് ആവോ ഇനി… ഏയ്… )

എന്ത് യാത്ര…

അല്ല രാധ പറഞ്ഞെ ദേവൂട്ടനാണ് നിന്നെ കൊണ്ടാക്കിയതെന്നു…

(ഹ്മ്മ് ഒരു ദേവൂട്ടൻ…. അസുരൻ ചെക്കൻ.. )

ഞാൻ ഒന്നും നടക്കാത്ത പോലെ അമ്മയോട് പറഞ്ഞു…

ആഹ് അത് രാധ ആന്റി നിർബന്ധിച്ചപ്പോ അവൻ കൊണ്ടാക്കിയതാണ്… അതിനിപ്പോ എന്താ…

ഓഹോ വേറെ ഒന്നും നടന്നിട്ടില്ല…

അമ്മ എന്താ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല…

ഓഹ് ഒന്നുമറിയാത്ത ഒരു പാവം… സഹായം ചെയ്യാൻ വന്ന ചെക്കനെ നീ വണ്ടീന്നു തള്ളി ഇടുമല്ലേടി…

ഓഹ് ന്യൂസ്‌ ഒക്കെ കൃത്യമായി എത്തിച്ചിട്ടുണ്ടല്ലോ..

എന്റെ അമ്മേ ഞാൻ മനഃപൂർവം ചെയ്തതല്ല…

ഉവ്വടി… നിന്നെ എനിക്ക് അറിഞ്ഞൂടെ….

ഓഹ് അല്ലെങ്കിലും അമ്മ അവന്റെ സൈഡ് അല്ലേ നിക്കു… ഞാൻ പോണു…
(അതും പറഞ്ഞു അവിടുന്ന് വേഗം സ്കൂട്ടായി )

മാളു ചേച്ചി പിള്ളേരുടെ പേപ്പേഴ്സ് കറക്റ്റ് ചെയ്യുന്ന തിരക്കിലായത് കൊണ്ട് അതികം മുന്നിൽ ചെന്നു പെട്ടില്ല…

ഞാൻ റൂമിൽ ചെന്നു ഫോണിൽ കുത്തികളിക്കാൻ തുടങ്ങി….

ഏഹ് ഒന്നിലും ഒരു ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല… ആ അസുരനിട്ട് പണി കൊടുക്കാതെ ഇനി ഈ ആദിക്ക് വിശ്രമം ഇല്ല… ഓരോന്ന് ചിന്തിച്ചു അവൾ റൂമിൽ തേരാപാരാ നടക്കാൻ തുടങ്ങി… ഇടക്ക് കണ്ണാടിയിലേക്ക് പാളി നോക്കാനും മറന്നില്ല… പാട് കുറഞ്ഞു എന്നാലും ചെറിയ ഒരു പൊട്ടൽ ഉണ്ട്… അവൾ അതിനെ തലോടി അവനിട്ടു എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു നിന്നു…

ചിന്തിച്ചു ചിന്തിച്ചു രാത്രി ആയി…

ഐവാ…

കിട്ടി പോയി……

(അവൾ തുള്ളിച്ചാടി വേഗം കുറച്ച് ബുക്ക്‌സും എടുത്ത് പുറത്തേക്കിറങ്ങി… )

അമ്മേ ഞാൻ അനന്ദുനു ഈ നോട്സ് ഒക്കെ കൊടുത്തിട്ട് വരാം….

ആഹ് വേഗം വരണം… അവിടെ കത്തിയടിച്ചു ഇരുന്നേക്കരുത്….

ഓക്കേ അമ്മക്കുട്ടി… ദേ പോയി ദാ വന്നു…

അവളുടെ സംസാരം കേട്ട് പുഞ്ചിരിച്ചുകൊണ്ട് രമ അടുക്കളയിലേക്ക് നടന്നു….

രാധ ആന്റി. രാധ അമ്മോയ്…

ഇങ്ങു കേറി പോര് ഞാൻ അടുക്കളയിൽ ആണ്….
ആഹ് ഇവിടെ ആയിരുന്നോ… രവി അങ്കിൾ വന്നില്ലേ?

ഇല്ല മോളെ ഇന്ന്‌ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു….

ആഹ് അനന്ദു എവിടെ…

അവൻ റൂമിൽ ഉണ്ടാവും…

ആഹ് ഞാൻ എന്നാ ഈ ബുക്ക്‌ കൊടുത്തിട്ട് വരാം…

അതും പറഞ്ഞു ആദി അനന്തുന്റെ റൂമിൽ ചെന്നു..

ഡാ അനന്തു…

ഇവനിത് എവിടെ പോയി…

അനന്ദുവേ….

എടി ഞാൻ കുളിക്കുവാ ഒരഞ്ചു മിനിറ്റ്..

അയ്യോ പയ്യേ കുളിച്ചാൽ മതി ഞാൻ നിനക്ക് പ്രസാദ് സാറിന്റെ നോട്സ് തരാൻ വന്നതാ..
ഇനി അതില്ലെന്ന് പറഞ്ഞു നാളെ നീ അങ്ങേരുടെ ക്ലാസ്സിൽ നിന്നു രക്ഷപെടണ്ട…

ഓഹ് എന്താ സ്നേഹം…

ഈൗ…

ടേബിളിൽ വച്ചിട്ടുണ്ട്… ഞാൻ പോകുവാണേ…

ആഹ്… ശരി മാഡം….

ഇതും പറഞ്ഞു പയ്യേ ആദി അവിടെന്നു ദേവിന്റെ മുറി ലക്ഷ്യമാക്കി നടന്നു…

ഡാ അസുരൻ തെണ്ടി നിന്നെ ഞാൻ ശരിയാക്കി തരാടാ…..

(ദേവിന്റെ റൂമിൽ എത്തിയ ആദി കാണുന്നത് പഞ്ചിങ് ബാഗിൽ അടിച്ചു കളിക്കുന്ന ദേവിനെ ആണ്… )

അവൾ ഓടി ചെന്നു അവനെ പുറകിൽ നിന്നു വട്ടം കെട്ടിപിടിച്ചു….
പെട്ടെന്നുള്ള അറ്റാക്കിൽ അവൻ ഒന്ന് ഞെട്ടിയെങ്കിലും.. ആളെ മനസിലായപ്പോ ആ ഞെട്ടൽ പുഞ്ചിരിയായി…

എന്താടി കുരുപ്പേ നിന്റെ ഉദ്ദേശം….

എടാ തെണ്ടി നീ ഇന്ന് എന്താടാ എന്നെ ചെയ്തേ എന്റെ കവിൾ കണ്ടോ… ഇനി ഈ പാടും വെച്ച് ഞാൻ എങ്ങനെ നാളെ കോളേജിൽ പോവും…

ഹഹ….

നീ ചിരിക്കണ്ട…

അല്ല അതിനു എന്നെ ഈ രാത്രി ഇങ്ങനെ വന്നു കെട്ടിപിടിച്ചാൽ നിന്റെ പാട് പോവോ….

അയ്യടാ കെട്ടി പിടിക്കാൻ പറ്റിയ സാധനം…
ഇതും പറഞ്ഞു അവനെ ഒന്നൂടെ ഇറുക്കി പിടിച്ചു ഏന്തിവലിഞ്ഞു അവനിട്ടും കൊടുത്തു ഒരു കടി….

കൂട്ടത്തിൽ വയറ്റിയിട്ടു ഒരു കുത്തും…..

ആഹ് ഡി….

(ആദിക്ക് പൊക്കം കുറവായത് കൊണ്ട് കടി അധികം ഏറ്റില്ല… എന്നാൽ കുത്ത് ഏറ്റിട്ടുണ്ടെന്നു അവന്റെ എക്സ്പ്രെഷനിൽ നിന്ന് മനസിലായി….)

അയ്യോടാ…
മോനു വേദനിച്ചോ…

ഡി….
അയ്യോ എന്റെ വയറെ….

ആഹാ വോളിയം പോരാ കുറച്ചൂടി ഉച്ചത്തിൽ…

പോടീ പൂതനെ…..

എന്നോട് കളിച്ചാലേ ദേ ഇങ്ങനെ ഇരിക്കും…. അതും പറഞ്ഞു സ്റ്റൈലിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആദിയുടെ കൈയിൽ കേറി അവൻ പിടിച്ചു…

ആഹ് അങ്ങനെ അങ്ങ് പോയാലോ.. ഇവിടെ വരെ വന്നിട്ട് വെറും കൈയോടെ പോകുന്നത് ശരിയാണോ…

ഓഹ് മൈ ഗോഡ് നെക്സ്റ്റ് അറ്റാക്ക് ആദി ഓടിക്കോ…….
എങ്ങനെ ഓടാനാ ജിമ്മൻ കൈ പിടിച്ചു വെച്ചേക്കുവല്ലേ….

“എടോ താൻ എന്താ ഈ കാണിക്കുന്നേ….. .
എന്റെ കൈ വിടടോ മനുഷ്യാ ”

“ആഹാ ഒന്ന് അടങ്ങി നില്ല് പെണ്ണെ. ഞാൻ നിന്നെ കൊല്ലാൻ ഒന്നും പോണില്ല “എന്ന് പറഞ്ഞു കൊണ്ട് അവന്റെ ഫോൺ ഓൺ ആക്കി അതിൽ ഉള്ള ഫോട്ടോ അവൾക്ക് നേരെ കാണിച്ചു കൊടുത്തു.

ഞാൻ ഇലഅട ആയിട്ട് ഇരിക്കുന്നതും ആക്രാന്തം കാണിച്ചു തിന്നുന്നനത് ഒക്കെ നല്ല ക്ലിയർ ആയിട്ട് പിടിച്ചു വെച്ചിട്ടുണ്ട്…

ദുഷ്ടൻ…

(ഓഹ് അപ്പൊ ഇത് നോക്കിയുള്ള ചിരി ആയിരുന്നു നേരത്തെ… ഹ്മ്മ് )

“എടോ കാലാ ഇതു എന്റെ ഫോട്ടോ അല്ലെ. തന്നോട് ആരാ എന്റെ ഫോട്ടോ എടുക്കാൻ പറഞ്ഞെ.”

“നീ എനിക്ക് ഇട്ടു പണിതാൽ തിരിച്ചു എട്ടിന്റെ പണി തരാൻ എനിക്ക് അറിയാം എടി നീർക്കോലി ”

ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു . ഈ കാലന്റെ മുൻപിൽ തോറ്റു കൊടുക്കേണ്ടി വരുമല്ലോ ദൈവമേ !!തോറ്റു കൊടുക്കാം കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നല്ലേ.

“ദേവേട്ടാ ഇനി സത്യം ആയിട്ടും ഞാൻ ഒരു കുരുത്തക്കേടും ഒപ്പിക്കില്ല. പ്ലീസ് ഫോട്ടോ ഡിലീറ്റ് ചെയ്യോ ”

ദേവ് ആണെകിൽ കിളി പോയ അവസ്ഥ ആണ്. അറിവ് വെച്ചേ പിന്നെ അവൾ ആദ്യം ആയിട്ടാണ് ദേവേട്ടാ എന്ന് വിളിക്കുന്നത്.

വീണ്ടും അവളുടെ ശബ്ദം ആണ് അവന്റെ പറന്നു പോയ കിളിയെ ഒക്കെ കൂട്ടിൽ കയറ്റിയത്. ചുണ്ടിൽ ഒരു കള്ള ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു.

കൈയിലെ പിടിയിൽ ഒന്നുകൂടെ മുറുക്കി അവളെ ഒന്നുകൂടെ അടുത്തേക്ക് ചേർത്തു നിർത്തി. അവളുടെ കാതോരം ചെന്നു അവന്റെ ചുണ്ട് ചേർത്തു. അകന്നു മാറിയ അവൻ കാണുന്നത് കണ്ണു അടച്ചു നിൽക്കുന്ന ആദിയെ ആണ്. വീണ്ടും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

“ഫോട്ടോ ഒക്കെ ഞാൻ ഡിലീറ്റ് ചെയ്യാം. പക്ഷേ ഇപ്പൊ എന്റെ പൊന്നുമോൾ ഒരു സമ്മാനം തന്നിലെ അവിടെ എനിക്ക് നല്ലൊരു ഉമ്മ തന്നാൽ ഞാൻ ഡിലീറ്റ് ആക്കാം ”
(അവൾ കടിച്ച കവിളിൽ തടവി കൊണ്ടായിരുന്നു അവൻ അത് പറഞ്ഞത്. )

ജാങ്കോ നീ അറിഞ്ഞോ ഞാൻ വീണ്ടും പെട്ടു.

കാലൻ രണ്ടും കല്പിച്ചു ഉള്ള നിൽപ്പ് ആണ്.

“ഇങ്ങനെ കണ്ണു തുറന്നു നിന്നാൽ ഒന്നും തരാൻ പറ്റില്ല ”

“കണ്ണടച്ചാൽ നിനക്ക് ഓടാൻ അല്ലെ. പറ്റില്ല മോളെ. തരാതെ മോൾ ഇവിടെ നിന്നും പോവില്ല ”

“എടൊ പൊട്ടാ എന്റെ കൈയിൽ പിടിച്ചു വെച്ചിട്ട് പിന്നെ ഞാൻ എങ്ങനെ ഓടാനാ? ”

“അത് ശെരിയാണല്ലോ എന്ന ശെരി ചേട്ടൻ കണ്ണടച്ച് നിൽക്കാം.
മോള് വേഗം തായോ “..

കണ്ണടച്ച് നിൽക്കുന്ന ദേവിനെ നോക്കി കോക്കിരി കാട്ടിയിട്ട് അവന്റെ കൈയിൽ ഒരു കടി വെച്ച് കൊടുത്തു വേദന കൊണ്ട് അവളിലെ പിടി വിട്ടത് അവനറിഞ്ഞില്ല… ആ തക്കത്തിന് ആദി അവന്റെ കൈയിലെ ഫോണും തട്ടിപ്പറിച്ചു താഴേക്ക് ഒറ്റ ഓട്ടം വെച്ച് കൊടുത്തു..

(ഓടുന്നതിനിടയിൽ അവൾ ഓരോന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു… )

തനിക്കു ഉമ്മ അല്ലെടോ ബാപ്പ തരും ഞാൻ…

അല്ല പിന്നെ ഈ ആദിയോടാ നിന്റെ കളി..
ഹ്മ്മ്…

ഡീ…
നിക്കെടി…..
നിന്നെ ഞാൻ നിന്നു…

എന്റെ ഫോൺ താടി ……

അതും പറഞ്ഞു അവനും അവളുടെ പുറകെ ഒറ്റ ഓട്ടം വെച്ച് കൊടുത്തു…

തുടരും…..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!