ശ്രാവണം- ഭാഗം 24

ശ്രാവണം- ഭാഗം 24

നോവൽ


ശ്രാവണം- ഭാഗം 24

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

” എന്തിനാ എന്നെ വേദനിപ്പിച്ചേ …..” അവളവന്റെ നെഞ്ചിൽ ചേർന്നു നിന്നു ചോദിച്ചു ….

” സോറി … ”

അവളവന്റെ മുഖത്തേക്ക് നോക്കി …

” എന്തിനാ വീണ്ടും ട്രിവാൻട്രത്ത് പോയെ .. ഓഫീസിലെ ആവശ്യമല്ലെന്ന് നിക്ക് അറിയാം …..” അവളവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ട് ചോദിച്ചു …

” അന്നവിടെ ചെന്നപ്പോ എന്തോ കുറേ ഓർമകളൊക്കെ ഡിസ്റ്റർബ് ചെയ്തു … ഒക്കെ പോട്ടെ …. അതൊന്നും നമുക്കാവശ്യമില്ല ……” അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു …

” ഓർമകളോ …..” അവൾ വേവലാതിയോടെ അവനെ നോക്കി ..

” ഒന്നൂല്ലടോ … വെറുതേ ഓരോ തോന്നലുകൾ .. അതൊക്കെ പോയി … നമുക്ക് നമ്മുടെ കുഞ്ഞു ലോകം മതി … നീയും ഞാനും മാത്രമുള്ള നമ്മുടെ ലോകം ….” അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു ..

* * * * * * * * * * * *

അർദ്ധരാത്രിയിലെപ്പോഴോ , ശ്രാവന്തിയെ വാരി ചുറ്റിക്കിടന്ന ജിഷ്ണു ഏതോ ദുഃസ്വപ്നത്താൽ കണ്ണു തുറന്നു…

ഏതോ പുരുഷനൊപ്പം ചേർന്നു നിന്ന് തന്നെ നോക്കി അട്ടഹസിക്കുന്ന നീലിമ …

അവൻ കണ്ണുകൾ ഇറുക്കെയടച്ച് ശ്രാവന്തിയെ ചേർത്തു പിടിച്ചു ….

* * * * * * * * * * *

പിറ്റേ ദിവസം വൈകുന്നേരം ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്ന് കൂട്ടി വരുമ്പോൾ ജിഷ്ണു പറഞ്ഞു ..

” നമുക്കൊരു സിനിമക്ക് പോകാം … ”

” ഇപ്പഴോ …..?”

” വീട്ടിൽ പോയിട്ട് വരാം .. 8 മണിയുടെ ഷോയ്ക്ക് …”

” ഓക്കെ …”

വീട്ടിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ട് അവർ സിനിമക്ക് പോകാനിറങ്ങി …

” ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ ജിഷ്ണുവേട്ടാ …? ” കാറിലിരിക്കുമ്പോൾ അവൾ ചോദിച്ചു ..

” ഇല്ല ……”

” നമുക്ക് ടോവിനോടെ മൂവിക്ക് കയറിയാൽ മതി ….” അവൾ പറഞ്ഞു ..

” അതെന്താ .. താൻ ടോവിനോ ഫാനാണോ ..?”

” എനിക്കിഷ്ടാ…. ” അവൾ ചിരിച്ചു …

” ശരി .. അതിനു തന്നെ കയറിക്കളയാം … ”

” നമ്മുടെ ആദിയേട്ടന് ടോവിനോയുടെ കട്ടുണ്ട് .. ശ്രദ്ധിച്ചിട്ടുണ്ടോ ….” അവൾ ചോദിച്ചു …

” ഇല്ല …..”

അവൾ പുറം കാഴ്ചകളിലേക്ക് മിഴിയയച്ചിരുന്നു …

” തനിക്ക് ആദിത്യനെ പ്രപ്പോസ് ചെയ്തിരുന്നു അല്ലെ … ”

” അതങ്ങനെ സ്ട്രോങ് ഒന്നുമല്ലാരുന്നു .. പണ്ടങ്ങനെ അനഘ ചേച്ചി പറയുമായിരുന്നു … ”

” അതെന്താ .. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ ….?”

ശ്രാവന്തി ഞെട്ടലോടെ ജിഷ്ണുവിനെ നോക്കി …

” താൻ ബേജാറാകണ്ട .. ഞാൻ വെറുതെ ചോദിച്ചതാ … ടീനേജിൽ അതൊക്കെ പതിവല്ലേ …. ”

” ഇല്ലായിരുന്നു .. അങ്ങനെയൊന്നും ഒരിക്കലും പറഞ്ഞിട്ടു കൂടിയില്ല …. ”

” ങും …. അനഘക്ക് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തന്നെ ആദിത്യനായിരുന്നേനെ വിവാഹം ചെയ്യുന്നത് .. അല്ലെ … ”

” ആ … എനിക്കറിയില്ല …. ” അവൾ മുഖം വീർപ്പിച്ചു … അവൾക്കെന്തോ ആ സംസാരം തുടരാൻ താത്പര്യം തോന്നിയില്ല …

ജിഷ്ണു തീയറ്ററിന്റെ പാർക്കിംഗിലേക്ക് കാർ കയറ്റി നിർത്തി …

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യുക…

 

Share this story