നിലാവ് പൊലെ: PART 2

നിലാവ് പൊലെ: PART 2

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

അമ്പലത്തിലേക്ക് വരികയായിരുന്ന രണ്ടു ചേച്ചിമാരാണ് ദേവപ്രിയയെ ആദിയുടെ പുറത്ത് നിന്ന് പിടിച്ച് എഴുനേൽപ്പിച്ചു

ആദി പെട്ടെന്ന് ചാടി ഏണിറ്റു

മോനെ എന്തെങ്കിലും പറ്റിയോ

ഇല്ലേച്ചീ….

പായസം മുഴവൻ പോയല്ലോ മോളെ ..ഇതൊരു ശകുനപിഴവാണല്ലോ, സൂക്ഷിച്ച് നടക്കണ്ടേ

ദേവപ്രിയ അതിന് മറുപടി പറഞ്ഞില്ല

അവര് പിന്നെ ഒന്നും പറയാൻ നിന്നില്ല അമ്പലത്തിലേക്ക് പോയി

ശകുനപിഴവാണത്രേ ആദിക്കത് കേട്ട് ദേഷ്യമാണ് തോന്നിയത് പായസം മുഴവനും പുറത്ത് വീണിട്ട് നല്ല പുകച്ചിലുണ്ടായിരുന്നു അവന് ,ഇവൾക്ക് ഈ പാത്രമൊന്ന് മുറുക്കി അടക്കാൻ വരെ അറിയില്ലേ
കൈ കുത്തി വീണതു കൊണ്ട് കൈയ്യും വേദനിക്കുന്നുണ്ട്
ഇത്രക്കും ആയിട്ട് ഒരു സോറി പോലും പറയുന്നില്ലല്ലോ ഇവൾ ,നല്ല അഹംങ്കാരി
തന്നെ

ഇയാക്ക് എന്തെങ്കിലും പറ്റിയോ ഹോസ്പിറ്റിൽ പോണോ ,ഇവിടെ അടുത്ത് ഹോസ്പിറ്റൽ ഉണ്ടോ, ചൂടുള്ള പായസം ആയത് കൊണ്ട് ബാക്ക് സൈഡ് പൊള്ളിയിട്ടുണ്ടെങ്കിലോ നമ്മുക്ക് ഹോസ്പിറ്റലിലേക്ക് പോകാം

എനിക്ക് ഹോസ്പിറ്റലിലേക്ക് പോകണ്ട ,ഇനി അഥവാ പോകണമെന്നുണ്ടെങ്കിൽ എനിക്കാരുടെയും സഹായം വേണ്ട

ഇയാളെന്തിനാ ഇങ്ങനെ ഉച്ചത്തിൽ സംസാരിക്കുന്നത് ,ഞാനടുത്തു തന്നെ നിൽക്കുന്നില്ലേ എനിക്ക് നല്ല പോലെ ചെവി കേൾക്കാം ,തെറ്റ് എൻ്റെ ഭാഗത്താണെന്ന് എനിക്കറിയാം അതുകൊണ്ടാണ് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാമെന്ന് പറഞ്ഞത്,അത് തനിക്കിഷ്ടമായില്ലെങ്കിൽ വേണ്ട ,തനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടങ്കിൽ പിന്നെ എനിക്ക് ഇനി പോകാമല്ലോ

ഒന്നും വേണ്ടാ ഇപ്പോ ചെയ്തത് തന്നെ ധാരാളം ,ഇനി ഒരു ഉപകാരവും വേണ്ട
എന്ന് കൈകൂപ്പി പറഞ്ഞിട്ട് ആദി റോഡിലേക്ക് ഇറങ്ങി നടന്നു

ഹലോ .. താൻ തൻ്റെ പേര് എങ്കിലും ഒന്ന് പറഞ്ഞിട്ട് പോ

എൻ്റെ പേര് എന്തിനാ

പേര് എന്തിനാ .. വിളിക്കാൻ വേണ്ടിയിട്ട് ,ഇനി തന്നെ കാണുമ്പോൾ വിളിക്കാലോ

അതിനി നമ്മൾ തമ്മിൽ കണ്ടാലല്ലേ ,കാണരുതെന്നാണ് എൻ്റെ ആഗ്രഹം ,പിന്നെ പേര് ചോദിച്ചത് കൊണ്ട് പറയുകയാണ്
പേര് പേരക്കാ .

പേരക്കയോ ..??

അതെ എന്ന് പറഞ്ഞ് ആദി തിരിഞ്ഞ് നടന്നു

* * *

എന്താ ദേവൂ …. നേരം വൈകിയത് ,ഞാൻ വിചാരിച്ചു നിനക്ക് വഴിതെറ്റിയിട്ടുണ്ടാകുമെന്ന് ,ഫോൺ എടുക്കാതെയല്ലേ പോയത്

വഴിതെറ്റിയില്ല അച്ഛമ്മേ ..

നിൻ്റെ സാരിയിൽ എന്താ ആയത് ,മണ്ണ് ആയ പോലെയുണ്ടല്ലോ എന്താ ദേവൂ എന്താ പറ്റിയത്

ഞാൻ ഒന്നു വീണു … ചിരിച്ചു കൊണ്ട് ദേവപ്രിയ പറഞ്ഞു

വീഴേ…. അച്ഛമ്മയുടെ സ്വരത്തിൽ പരിഭ്രാന്തിയുണ്ടായി

എൻ്റെ അച്ഛമ്മേ …പേടിക്കാനൊന്നുമില്ല ഒരാൾക്ക് നൈസായി ഒരു പണി കൊടുത്തതാ

പണി കൊടുക്കെ ..
നിനക്കതിന് ഇവിടെ ആരെയും അറിയില്ലല്ലോ
നീയെന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാവണില്ല

അതൊക്കെ വിശദമായി പറയാം, ആദ്യം ഞാൻ സാരിയൊക്കെ മാറിയിട്ട് വരട്ടെ അതുവരെ എൻ്റെ അച്ഛമ്മ നല്ല കുട്ടിയായി ഇവിടെ ഇരിക്ക് ട്ടോ

കുറച്ച് കഴിഞ്ഞ് ദേവപ്രിയ ഡ്രസ്സ് മാറിയിട്ട് വന്നു ജീൻസും ഷർട്ടുമായിരുന്നു വേഷം

ദേവൂ നീ ഇനിയെങ്കിലും ഒന്നു പറയ് എന്താ ഉണ്ടായത് ,പായസംവാങ്ങാൻ കൊണ്ടുപോയ പാത്രം എന്തേ

അപ്പോ ശരി ഇനി ഞാൻ പറയാം ,അമ്പലത്തിൽ വച്ച് ഒരാളെ കണ്ടു ഒരു പയ്യനാട്ടോ ഞാൻ പ്രദക്ഷിണം വച്ചപ്പോൾ ആളുടെ ഒപ്പമായിപ്പോയി നടന്നു, അവൻ ചെയ്യണ പ്പോലെ ഞാനും ചെയ്യുകയാണ് എന്നൊരു മട്ട് അവന്,ഞാനും അമ്പലത്തിലൊന്നും അധികം വരാത്ത ഒരാളുടെ പോലെ ഭാവിച്ചു ,ഓ വിനടുത്തെത്തിയപ്പോൾ ആള് ഭയങ്കര പ്രാർത്ഥന ,ഞാനെന്തു ചെയ്തെന്നോ ഓവ് മുറിച്ച് കടക്കുന്നത് പോലെ ഭാവിച്ചു
അത് കണ്ട ആള് വേഗം എൻ്റെ കൈ പിടിച്ച് പുറകിലേക്ക് വലിച്ചിട്ട് പറഞ്ഞു ഇത് ശിവൻ്റെ അമ്പലമാണ് അതുകൊണ്ട് ഓവ് മുറിച്ച് കടക്കരുതെന്ന് അതൊക്കെ പറയുമ്പോൾ അവൻ്റെ ഒരു ഭാവം കാണണമായിരുന്നു കട്ട കലിപ്പ്

എന്നിട്ട്..

ഞാൻ ഒരു സോറി പറഞ്ഞിട്ട് പറഞ്ഞു എനിക്കറിയില്ലായിരുന്നെന്ന്

എന്തിനാ ദേവു നീ അങ്ങനെയൊക്കെ ചെയ്യാൻ പോയത്

ഒന്നു പോയേ അച്ഛമ്മേ … ഒരു ജാഡ ക്കാരനാണ് അവൻ

നീ വീണതെങ്ങനെയാണ് അത് പറ

അടുത്തത് അതാണ് ആ പടിക്കെട്ടി റ ങ്ങുമ്പോൾ അവൻ തൊട്ടു മുൻപിൽ ഉണ്ടായിരുന്നു ,കാറിൽ വക്കാനുള്ളത് കൊണ്ട് പായസപാത്രം ഞാൻ മുറുക്കി അടച്ചിരുന്നില്ല ,പടി കെട്ടിറങ്ങുപ്പോൾ എങ്ങനെയാണെന്നറിയില്ല സാരി തട്ടിയതാണെന്നാണ് തോന്നുന്നത് ഞാനും പായസപാത്രവും കൂടി അവൻ്റെ പുറത്തേക്ക് വീണു ,പാത്രം മുറുക്കി അടക്കാത്തത് കാരണം പായസം മുഴുവൻ അവൻ്റെ പുറത്ത് വീണു ,എൻ്റെ ദേഹത്ത് അധികം ആയില്ല

സത്യം പറ ദേവൂ നീ മനപൂർവ്വം അവൻ്റെ ദേഹത്ത് പായസം ഒഴിച്ചതാണോ

ഏയ് അല്ല അത് അങ്ങനെ സംഭവിച്ച് പോയി

അത് ഏതണാവോ ആ പയ്യൻ ..

അതറിയില്ല ,
ഞാൻ പേര് ചോദിച്ചപ്പോൾ പറഞ്ഞത് പേര് പേരക്കാന്ന് ആണെന്ന്

അതു നല്ല മറുപടി ആ നിനക്ക് അതു തന്നെ വേണം അവൻ ആൺ കുട്ടിയാണ്

അച്ഛമ്മ അവൻ്റെ സൈഡ് ആണല്ലേ

അതല്ല ദേവൂട്ടി ഇത്രയും ഒക്കെ ആയിട്ടും അവൻ നിന്നെ വേറെ ഒന്നും പറഞ്ഞില്ലല്ലോ ,വേറെ വല്ലവരുമായിരുന്നെങ്കിൽ കണാമായിരുന്നു

അതു ശരിയാ അച്ഛമ്മേ .. അവന് എന്നെ ഒരു വിലയില്ലാത്ത പോലെയാണ് എന്നോട് പെരുമാറിയത്

വിലയില്ലാത്ത പോലെയോ

അതേന്ന് ..
എന്നെ പോലെ ഒരു സുന്ദരിയായ ഒരു പെണ്ണിനെ കാണുമ്പോൾ ആരായാലും ഒന്നു സോഫ്റ്റ് ആയി പെരുമാറില്ലേ

അത് നിൻ്റെ അവിടത്തെ ആൺകുട്ടികൾ പോലെയല്ല ഇവിടത്തെ പയ്യമാരൊക്കെ നല്ല ഡീസൻ്റ് ആണ്

ഉവ്വ് … ഈ വായ് നോട്ടത്തിൻ്റെ കാര്യത്തിൽ എല്ലാവരും ഒരു പോലെയാണ് അതിപ്പോ സംസ്ഥാനം മാറിയാലും രാജ്യം മാറിയാലും അതിനൊരു മാറ്റം ഉണ്ടാവില്ല

മതി നിൻ്റെ വിടുവായത്തം ,ഞാനെ നിനക്ക് ചായ എടുത്ത് വയ്ക്കാം
വന്നു കുടിക്ക് എന്നിട്ട് മതി ഇനി അടുത്ത കത്തി

അച്ഛമ്മ ദേവപ്രിയയുടെ അടുത്ത് നിന്ന് എണീറ്റു പോയി

ദേവപ്രിയ ആദിയെ പറ്റി ഓർക്കുകയായിരുന്നു
അവന് തന്നെ കണ്ടപ്പോൾ മുതൽ പുച്ഛമായിരുന്നു ,തന്നെ ഒരാളും ഇതേ വരെ വെറുപ്പോടെ നോക്കിയിട്ടില്ല ,
ഇനി വല്ല സ്ത്രീ വിരോധി ആയിരിക്കുമോ
ആവാം അതിനാണ് ചാൻസ് കൂടുതൽ
ഇനി അവനെ എന്നെങ്കിലും കാണുമോ
അറിയില്ല ചിലപ്പോ കാണുമായിരിക്കും’

ഇവന് കിട്ടുന്ന പെണ്ണ് ഒരു കലിപ്പത്തിയാണെങ്കിൽ അവൻ്റെ ലൈഫ് കിടു ആയിരിക്കും

ദേവപ്രിയ ആദിയെ പറ്റി ഒരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു

ദേവൂ … വന്ന് ചായ കുടിക്ക്, എത്ര നേരമായി വിളിക്കുന്നത്

ദേ വന്നൂ അച്ഛമ്മേ ..

* * *

വൈകുന്നേരം അച്ചു വരുമ്പോൾ ആദി കിടക്കുകയായിരുന്നു

എന്താ സുഖം ജോലിക്ക് പോവാതെ അമ്പലത്തിലൊക്കെ പോയി ,നേരാ നേരം ഫുഡൊക്കെ കഴിച്ച് സുഖമായി കിടക്കുന്നു അമ്മയുടെ ആദി കുട്ടൻ ,എൻ്റെ കാര്യങ്ങളൊക്കെ ശരിവാൻ ക്ലാസ്സിലൊന്നും പോവാതെ 1 മാസം വീട്ടിലിരിക്കണമെന്ന് ആ പണിക്കരൊന്നു പറഞ്ഞിരുന്നെങ്കിൽ …. ഓ അടിപൊളി

അച്ചു നീ ചായ കുടിക്ക്

എന്താ അമ്മേ ..
അമ്മയുടെ മുഖമെന്താ വല്ലാതിരിക്കുന്നത്

ഒന്നൂലാ ..
എന്ന് പറഞ്ഞ് അമ്മ അച്ചുവിന് ചായകൊടുത്തിട്ട് പോയി

അച്ചു നേരെ ആദിയുടെ അടുത്തെത്തി

ഏട്ടാ എന്താ അമ്മക്ക് പറ്റിയത്

അത് ഒന്നൂല്ലടീ

ഏട്ടാ മര്യാദക്ക് കാര്യം പറ അമ്മക്ക് എന്തോ വിഷമമുണ്ട്

അത് ഞാൻ അമ്പലത്തിൽ പോയപ്പോൾ ഒരു പെണ്ണ് എൻ്റെ മേല് വീണു

പെണ്ണോ ഏത് പെണ്ണ് അവളെന്തിനാ ഏട്ടൻ്റെ ദേഹത്ത് വീണത്

അതൊന്നുമറിയില്ല
ആദി രാവിലെ അമ്പലത്തിൽ ഉണ്ടായത് അച്ചുവിനോട് പറഞ്ഞു
അമ്മ പറയുന്നത് അത് എന്തോ ഈശ്വരകോപമാണെന്നാണ്

ഹാ ഹാ ഹാ ആദി പറഞ്ഞത് കേട്ടു കഴിഞ്ഞപ്പോൾ അച്ചുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല

എൻ്റെ ഏട്ടാ … ഏട്ടനല്ലാതെ അമ്മയുടെ ഈ വട്ടിനൊക്കെ കൂട്ടുനിൽക്കോ

പോടീ …. അമ്മയെ കുറ്റം പറയാതെ

പൊന്നുമോനെ ആദി .
അറിയാത്ത പിള്ള ചൊറിയുമ്പോൾ പഠിക്കും
ആദ്യത്തെ ദിവസം ഇങ്ങനെയാണെങ്കിൽ 21 ദിവസം കഴിയുമ്പോൾ മോൻ്റെ കാര്യം കട്ടപൊകയാവും
പിന്നെ ഏട്ടാ ആ പെണ്ണ് സുന്ദരി ആയിരുന്നോ

ആവോ .. ഞാൻ ശ്രദ്ധിച്ചില്ല

അപ്പോ അവളോട് സംസാരിച്ചത് മുഖത്ത് നോക്കിയല്ലേ ,പിന്നെ എവിടെ നോക്കിയാണ് …..

അച്ചൂ നീ കുറച്ച് ഓവർ ആകുന്നുണ്ട് ട്ടോ ..

ശരി .. ഞാൻ ഓവർ ആവുന്നില്ല ഒരു മാത്രം പറഞ്ഞാൽ മതി അവള് ആണോ മീരേച്ചി യാണോ സുന്ദരി …

അതിന് ആദി മറുപടി പറഞ്ഞില്ല അച്ചുവിൻ്റെ മുഖത്തേക്ക് ഒന്നു നോക്കി

ഞാൻ ചോദിച്ചത് എന്തിനാണെന്ന് വച്ചാൽ ചിലപ്പോ ഇത് ഈശ്വരകോപം ആയിരിക്കില്ല ……… മനസ്സിലായോ

ഒന്നു പോയേടീ നിൻ്റെയൊരു കണ്ടു പിടുത്തം ആദി തലയിണ എടുത്ത് എറിഞ്ഞു

രാത്രി ആദി ഭക്ഷണം കഴിച്ചു കിടന്നു, അപ്പോഴാണ് അച്ചു ഫോണുമായി വന്നത്

ഏട്ടാ .. ദേ കിരണേട്ടൻ വിളിക്കുന്നു

കിരൺ ആദിയുടെ കൂട്ടുക്കാരനാണ്

ആദി ഫോൺ വാങ്ങി

എന്താടാ ….

ആദി നീയൊന്ന് സ്റ്റാൻ്റ് വരെ വരോ

എന്തിനാടാ … ഞാൻ കിടന്നു

ഇത്ര നേരത്തെ ,
എന്തായാലും നീ വേഗം ഏണിറ്റ് വായോ, എനിക്ക് ഇവിടെ നിന്ന് കുറച്ച് സാധനങ്ങൾ കൊണ്ടുപോകാനുണ്ട് എൻ്റെ കാറ് എടുത്തിട്ട് വായോ

കിരണേ ഞാൻ …

നിയൊന്നും പറയണ്ട ,വേഗം വായോ ,ഞാൻ ബാങ്കിൻ്റെ മുൻവശത്തുണ്ട്,
* * *
ഇത് കുറച്ച് കഷ്ടമാണ് ട്ടോ കിരണേ.. കിടന്നുറങ്ങിയ എന്നെ വിളിച്ച്

അയ്യോ എന്ത് കഷ്ടം ഇതൊക്കെ സ്നേഹമല്ലേടാ ,ഞാൻ നിൻ്റെ ചങ്കല്ലേ

മതീടാ പതപ്പിച്ചത്

പെട്ടെന്നാണ് ഒരു ചേച്ചി കരഞ്ഞ് കൊണ്ട് റോഡിലേക്ക് കയറി നിന്ന് കാറിന് നേരെ കൈകാണിച്ചത്

ആദി പെട്ടെന്ന് ബ്രേക്ക് ചവിട്ടി

മോനെ …ഒന്നു സഹായിക്കോ ഒരു കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനാണ്, ഇത്ര നേരമായിട്ടും ഒരു വണ്ടിയും കിട്ടിയില്ല മക്കള് ഒന്നു സഹായിക്കണം
ആ ചേച്ചികരഞ്ഞ് കൊണ്ട് പറഞ്ഞു

ചേച്ചി ആളെവിടെയാണ്

മോനെ അതാണ് വീട്

ഗേറ്റ് കടന്ന് കുറച്ച് ഉള്ളിലേക്കായിട്ടായിരുന്നു വീട്

ആ ചേച്ചി ഓടുകയായിരുന്നു

ആദി ഓടി ആ ചേച്ചിക്ക് മുൻപായി വീട്ടിലെത്തി

അവിടെ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ആദി ഒന്നുകൂടി നോക്കി

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

നിലാവ് പൊലെ: PART 2

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണവില അറിയാം

നിലാവ് പൊലെ: PART 1

Share this story