രുദ്രാക്ഷ : ഭാഗം 10

രുദ്രാക്ഷ : ഭാഗം 10

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കൃത്യം 12.30 കഴിഞ്ഞതും സിദ്ധു രുദ്ര പറഞ്ഞ ഫയലും കൊണ്ട് ക്യാബിനിലെത്തി.

അപ്പോൾ പെണ്ണുങ്ങൾക്ക് നേരെ കൈയുയർത്താൻ മാത്രമല്ല പെണ്ണുങ്ങൾ പറഞ്ഞാൽ അനുസരിക്കാനും സിദ്ധാർഥിന് കഴിയും അല്ലേ.. പരിഹാസച്ചുവ കലർന്ന സ്വരത്തിൽ രുദ്ര പറഞ്ഞു.

മറുപടി നൽകാതെ സിദ്ധാർഥ് ക്യാബിനിൽ നിന്നുമിറങ്ങി.

തിരികെ തന്റെ ക്യാബിനിൽ പ്രവേശിച്ചുകൊണ്ട് അവൻ നെറ്റിയിൽ കൈചേർത്തിരുന്നു.

അന്ന് ഹാഫ് ഡേ ലീവ് പറഞ്ഞിറങ്ങി നേരെയവൻ വീട്ടിലേക്കാണ് പോയത്. പഴയ വീട് വെറും ഓർമ്മയാണിപ്പോൾ. തന്റെ പഴയ വീടിന്റെ അത്രയും ഇല്ലെങ്കിലും കുഴപ്പമില്ലാത്തോരു വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.

വീട്ടിലെത്തിയപാടെ ഒരു കുപ്പിയുടെ അടപ്പ് പൊട്ടിച്ചവൻ വായിലേക്ക് കമഴ്ത്തി. നെഞ്ചിൻകൂട് എരിയിച്ചുകൊണ്ട് ആ വെളുത്ത ദ്രാവകം ഉള്ളിലേക്കിറങ്ങി.
കുപ്പിയിലെ പകുതിയും അകത്താക്കി അവൻ മേശമേൽ ഇരുന്ന അവരുടെ വിവാഹ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു.

എന്തിനാ രുദ്രൂ നീയിങ്ങനെ മാറിപ്പോയത്. ഞാൻ ആദ്യമായി സ്നേഹിച്ച അറിഞ്ഞ പെണ്ണല്ലേ നീ. സ്നേഹിച്ചിട്ടേയുള്ളൂ ഞാൻ. ഭയമായിരുന്നു നീ നഷ്ടപ്പെടുമോയെന്ന്. അതുകൊണ്ടല്ലേ ഭ്രാന്തപൂർവ്വം നിന്നെ ഞാൻ അടക്കിപ്പിടിക്കാൻ ശ്രമിച്ചത്.

ബലപൂർവ്വം ആദ്യരാത്രിയിൽ തന്നെ ഞാൻ നിന്നെ സ്വന്തമാക്കിയതുപോലും നീ എന്നെ വിട്ടുപോകുമോയെന്ന ഭയം കൊണ്ടായിരുന്നു രുദ്രൂ.

ആരും നോക്കാനില്ലാതെ ഭിക്ഷ പോലെ നൽകിയിരുന്ന സ്നേഹം മനസ്സ് തുറന്ന് വാങ്ങാൻ കഴിയാതിരുന്ന ഒരുത്തന് നിന്നെ ഇങ്ങനെയേ സ്നേഹിക്കാൻ അറിയാമായിരുന്നുള്ളൂ.

നിനക്കറിയാമോ എനിക്ക് കൂടെപ്പിറപ്പായി അനിയത്തി ഉണ്ടായിരുന്നു. സിദ്ധി. എന്റെ സിദ്ധിമോൾ.
എന്ത് രസമായിരുന്നെന്നോ അവളുടെ മോണ കാട്ടിയുള്ള ചിരിയും കുറുമ്പുമെല്ലാം. അവൾക്ക് വാക്‌സിനേഷൻ എടുക്കാൻ പോയതാ അമ്മയും അവളും കാറിൽ. എന്നാൽ പോകുംവഴി വണ്ടിയൊന്ന് പാളി. അമ്മ രക്ഷപ്പെട്ടെടീ.. പക്ഷേ ഞാനൊരുപാട് സ്നേഹിച്ച എന്റെ അനിയത്തിയെ ദൈവം അങ്ങ് വിളിച്ചു.
അന്ന് ഒരുപാട് കരഞ്ഞതാ ഞാൻ ആകെ തകർന്നുപോയി. എങ്ങോട്ട് തിരിഞ്ഞാലും അവളുടെ കുസൃതിച്ചിരി മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ.

ഒടുവിൽ എന്റെ അവസ്ഥ കണ്ട് എന്റെ അമ്മയും അച്ഛനും കൂടിയെന്നെ അമ്മയുടെ തറവാട്ടിൽ കൊണ്ടാക്കി. ഇനിയുള്ള കാലം അവനൊരു മാറ്റം അത്യാവശ്യമാ അവൻ അവിടെ നിൽക്കട്ടെയെന്ന് പറഞ്ഞിട്ട്.
മാസത്തിലൊരിക്കൽ കുറേ കളിപ്പാട്ടങ്ങളും ആവശ്യമുള്ള സാധനങ്ങളുമായി അവരെത്തിയിരുന്നു. എന്നാൽ അതൊന്നും വേണ്ടായിരുന്നു. എന്നെ ചേർത്തു പിടിച്ചാൽ മതിയായിരുന്നു അവരുടെ രണ്ട് പേരുടെയും സ്നേഹം മാത്രം മതിയായിരുന്നു അവനെല്ലാം മറക്കാനായി.
തറവാട്ടിൽ അമ്മയുടെ സഹോദരങ്ങൾക്ക് പതിയെ ഞാനൊരു ശല്യമായി. അവരുടെ മക്കളെ അവർ സ്‌നേഹിക്കുമ്പോൾ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. കൊണ്ടുവരുന്ന പലഹാരപ്പൊതികൾ ഞാൻ കാണാതിരിക്കാൻ മറച്ചുപിടിച്ച് കൊണ്ട് പോയിട്ടുണ്ട് അവർ. കളിക്കുമ്പോൾ പോലും എന്നെ കൂടെ കൂട്ടിയിരുന്നില്ല.
ആ വെറുപ്പിൽ നിന്നും ഏകാന്തതയിൽ നിന്നുമൊക്കെയാ സിദ്ധു ഇങ്ങനെയായിപ്പോയത്.

ആഹ്.. പിന്നെയവർ കൊണ്ടുവന്നു എന്നെ അവരുടെ അടുത്തേക്ക് ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ. അതുവരെ എനിക്ക് കിട്ടാത്ത പരിഗണയും സ്നേഹവും പിന്നെ എനിക്കെന്തിനാ. തട്ടിത്തെറിപ്പിച്ചു അവരുടെ കപട സ്നേഹം.

ഡിഗ്രിയും എം ബി എ യും കഴിഞ്ഞപ്പോൾ ഞാൻ തുടങ്ങിയതാ എന്റെ ബിസിനസ്. അതായിരുന്നു എന്റെ ലോകം. പിന്നെ മദ്യപാനമായി.. ഡ്രഗ്സ് ആയി.
അങ്ങനെയിരിക്കുമ്പോഴാ എന്റെ അമ്മ എന്നെ ഉപദേശിക്കാൻ വന്നത്. വായിൽ തോന്നിയതും എന്റെ സങ്കടവുമൊക്കെ പറഞ്ഞു തീർത്തു അവർക്കു മുൻപിൽ എന്റെ കൈകൾ പിടിച്ചു വച്ചവർ മാപ്പ് പറഞ്ഞു എന്നോട്.
എല്ലാം പറഞ്ഞു തീർത്ത സന്തോഷമായിരുന്നു എനിക്ക്. എന്റെ അമ്മയെ ഇനിയെങ്കിലും എനിക്ക് സ്നേഹിക്കാമല്ലോ എന്നായിരുന്നു മനസ്സ് മുഴുവൻ.
ഹാ.. പക്ഷേ ഉണ്ടല്ലോ രാവിലെ ചെന്ന് അമ്മയുടെ കൂടെ സമയം ചിലവഴിക്കാൻ പോയതാ ഞാൻ. നല്ല തണുപ്പായിരുന്നു അമ്മയുടെ കൈകൾക്ക്.. കൈകൾക്ക് മാത്രമല്ല ശരീരത്തിനും.. വെറും തണുപ്പല്ല മരണത്തിന്റെ തണുപ്പ്. സൈലന്റ് അറ്റാക്ക് ആയിരുന്നു.

ഞാൻ സ്നേഹിക്കുന്നവരെല്ലാം നഷ്ടപ്പെടുവല്ലേ എനിക്ക്. ഇനി ഞാൻ കാരണം അച്ഛനെയും നഷ്ടപ്പെടേണ്ടെന്ന് കരുതി. മദ്യവും ഡ്രഗ്‌സും കൂട്ടുകാരും എല്ലാമായിരുന്നു എന്റെ ലഹരി.
പിന്നീട് അച്ഛനെയും ഞാൻ ഒഴിവാക്കി. അല്ല എന്റെ അവസ്ഥ കണ്ട് അയാൾ ഇറങ്ങിപ്പോയി.

അങ്ങനെയാ ഞാൻ നിന്നെ കാണുന്നത്. നിന്നെ കണ്ടപ്പോൾ എനിക്കറിയില്ല… നിന്നെ എനിക്ക് വേണമെന്ന് തോന്നി. വിട്ടുകളയാതെ എനിക്ക് ചേർത്ത് പിടിക്കാൻ തോന്നിയത് നിന്നെ മാത്രമാണ് രുദ്രൂ.

കൂട്ടുകാരാ പറഞ്ഞത് പേടിയുണ്ടെങ്കിൽ പെണ്ണ് അനുസരണയോടെ കൂടെ കഴിയുമെന്ന്. ശരിയല്ലേ അത്.. അന്ന് എന്നെ പേടിച്ചല്ലേ നീയെന്റെ കൂടെ കഴിഞ്ഞത്.

നിന്റെ വയറ്റിൽ എന്റെ രക്തം നാമ്പിട്ടെന്നറിഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് സിദ്ധിയെയായിരുന്നു. അവളെ നഷ്ടപ്പെട്ടതുപോലെ എനിക്ക് ആ കുഞ്ഞിനേയും നഷ്ടപ്പെട്ടാലോ.. ആലോചിക്കാൻ കൂടി വയ്യായിരുന്നു. അതുകൊണ്ടാ നമുക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് ഞാൻ പറഞ്ഞത്. പക്ഷേ നിനക്ക് വാശിയായിരുന്നു.

നിന്റെ കുഞ്ഞ്… നിന്റെ കുഞ്ഞ്.. അങ്ങനെ പറയരുതെന്ന് ഞാൻ പറഞ്ഞില്ലേ. പക്ഷേ നീ പറഞ്ഞു. ഞാൻ പറഞ്ഞില്ലേ രുദ്രൂ നീയെന്റെ ആണെന്ന്.. നീ എന്നെയല്ലേ സ്നേഹിക്കേണ്ടത്.

പിന്നെ നിന്റെ അമ്മ. അവർക്ക് അമിത സ്നേഹമായിരുന്നു നിന്നോട്.
ആരിൽ നിന്നോ എന്റെ സ്വഭാവം അറിഞ്ഞ് അവർ എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു. അവരുടെ മകളുടെ ജീവിതം ഞാൻ തകർത്തെന്ന്.
നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്ന ഞാൻ നിന്റെ ജീവിതം തകർത്തെന്ന്. നിന്നെ ഇനിയെന്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്ന്.
ആ നിമിഷം ഞാനുറപ്പിച്ചു.
നിന്നെ എന്നിൽ നിന്നകറ്റും എന്ന് ചിന്തിക്കുന്നവർ പോലുമിനി ഈ ലോകത്ത് വേണ്ടെന്ന്.
ഒരു 5 ലക്ഷം ചിലവാക്കേണ്ടി ആ തള്ളയെ പാസ്പോർട്ട്‌ സംഘടിപ്പിച്ചു വിടുന്നതിനായി.
ഒരു ചെറിയ ആക്‌സിഡന്റ്. അവിടെ തീർന്നു അവർ.

ഇപ്പോൾ അവൻ.. ആ സഞ്ജയ്‌. വിടില്ല അവനെയും ഞാൻ.
അവൻ എന്റെ രുദ്രുവിനെ തൊടുന്നതും ചിരിക്കുന്നതും ഒന്നും എനിക്കിഷ്ടമല്ല.
അതുകൊണ്ടല്ലേ അന്നാ സാറിനെയും ഞാൻ അടിച്ചത്.

നിന്റെ ചിരിയും സന്തോഷവും സങ്കടവും കണ്ണുനീരും നിന്റെ ശരീരവും എന്തിന് ശ്വാസം പോലും എനിക്ക് വേണ്ടി മാത്രമാകണം രുദ്രൂ. എനിക്ക് വേണം നിന്നെ.. എന്റെയാ നീ. അതിന് തടസ്സം നിൽക്കുന്നത് ആരായാലും വെട്ടിമാറ്റിയിരിക്കും ഞാൻ.

കൊലച്ചിരി ചിരിച്ചുകൊണ്ട് ബോധം മറഞ്ഞ് തറയിൽ വീഴുമ്പോഴും അപ്പോഴും അവന്റെ രുദ്രുവിന്റെ ഫോട്ടോ അവൻ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. ആർക്കും അവളെ തന്നിൽനിന്നും അകറ്റാനാകില്ലെന്നപോലെ.. അത്രമേൽ ശക്തമായി.. അത്രമേൽ ഭ്രാന്തമായ സ്നേഹത്തോടെ.

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

Share this story