കൃഷ്ണരാധ: ഭാഗം 21

Share with your friends

നോവൽ: ശ്വേതാ പ്രകാശ്

അവർക്കെതിരെ ഉള്ള നീക്കങ്ങൾ ഒന്നും അറിയാതെ അവരുടെ രണ്ട് പേരുടെയും ലോകത്ത് ജീവിച്ചു കൊണ്ടിരുന്നു 💕💞💕💞💕💞💕💞💕💞💕💞💕💞💕 ദേവിയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു “”എന്തിനാ കൃഷ്ണാ ന്നെ ഇങ്ങിനെ പരീക്ഷിക്കുന്നെ എന്തു തെറ്റാ നിന്നോട് ഞാൻ ചെയിതെ ഞാൻ എന്താ ഇനി ചെയ്യണ്ടേ എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിപ്പിക്കന്നു വെച്ചാൽ അതിനും നീ അനുവദിക്കുന്നില്ലല്ലോ”

“അവൾ എന്ധോ ആലോചിച്ച പോലെ കണ്ണുകൾ തുടച്ചു വിശ്വന്റെ അടുത്തേക്ക് നടന്നു “”അതേ അവർ ഉറപ്പിരു വേണ്ട എന്നല്ലേ പറഞ്ഞെ അപ്പോൾ ഇനി കല്യാണം അല്ലേ അവരോടു കൂടി ആലോചിച്ചിട്ട് നല്ലൊരു മുഹൂർത്തം കുറിക്കാം അല്ലേ കണ്ണാ”” “”അതേ അങ്കിളേ”” “”അതേ കല്യാണം ഓക്കെ ഉറപ്പിക്കുന്ന കൊള്ളാം ഒരാഴ്ച കൂടി കഴിഞ്ഞാലേ എന്റെ ഫൈനൽ എക്സാം കഴിയും അതു കഴിഞ്ഞിട്ടെ മുഹൂർത്ത സമയം നിശ്ചയിക്കാവു””

“”അയ്യെടി നിന്റെ നേരത്തിനു ഞങ്ങൾ നിൽക്കാൻ പോവല്ലേ””ശിവ അവളുടെ തലയിൽ തട്ടി പറഞ്ഞു അവള് ചിറഞ്ഞൊന്നു ശിവയെ നോക്കി “”അച്ഛേ പ്ലീസ് അച്ഛേ”” “”അയ്യോ എന്റെ കുട്ടി നിന്റെ എക്സാം കഴിഞ്ഞേ നിച്ഛയ്ക്കു പോരെ അങ്ങിനെ പോരെ കണ്ണാ”” “”ആഹ് അതു മതി അതാകുമ്പോ എക്സാമിന്റെ ടെൻഷൻ ഒന്നും ഇല്ലാണ്ട് അവൾക്ക് കല്യാണം കൂടാലോ അവരുടെ വാക്ക് കേട്ട് ഗമയിൽ രാധു ശിവയെ നോക്കി ശിവ അവളുടെ തലയിൽ ക്ലിപ്പ് ചെയ്യ്തിരുന്ന ക്ലിപ്പ് ഊരി എഴുന്നേറ്റു ഓടി രാധു ശിവയുടെ പുറകെ ഓടി ”

“നീ അവിടെ നിന്നില്ലേ എന്റെ സ്വഭാവം മാറുട്ടോ നിൽക്കാനാ പറഞ്ഞെ”” “”നീ പൊടി പറ്റുമെങ്കിൽ പിടിച്ചോ”” “”ശിവേട്ട മര്യധക്ക് നിൽക്കാനാ പറഞ്ഞെ”” അവരുടെ കട്ടയങ്ങൾ കണ്ട് കൃഷ്ണയും വിശ്വനും ചിരിച്ചു അപ്പോഴേക്കും ശിവ ഓടിച്ചെന്നു കൃഷ്ണയെ പിടിച്ചു മുൻപിലേക്ക് നിർത്തി അവർ കൃഷ്ണയുടെ ചുറ്റും കിടന്നു ഓടി “”ശിവേട്ട അതിങ്ങു താ”” “”പറ്റുമെങ്കിൽ മേടിച്ചോ”

” അവരുടെ ഇടയിൽ കൃഷ്ണ പെട്ടു നിന്നും അവളുടെ മുടിയിഴകൾ അവനിലൂടെ ഒഴുകി അവൻ അവളെ തന്നെ നോക്കി നിന്നും ഇതെല്ലാം അകത്തു നിന്നും ദേവി കാണുന്നുണ്ടായിരുന്നു “”ഇല്ല ഇവരുടെ സന്തോഷം ഞാനായി തല്ലി കെടുത്തില്ല അതിനെനിക്ക് കഴിയില്ല”” അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ മുഖം പൊത്തി പിടിച്ചു കൊണ്ട് റൂമിലേക്ക് ഓടി എല്ലാം കത്തിച്ചു കളഞ്ഞിട്ടും അരുണിന്റെ ഫോട്ടോ മാത്രം കത്തിക്കാനായി അവൾക്ക് സാധിച്ചില്ല അവൾ ആ ഫോട്ടോ കൈയിൽ എടുത്തു മാറോടു ചേർത്തു കണ്ണുകൾ നിറഞ്ഞൊഴുകി

💕💞💕💞💕💞💕💞💕💞💕💞💕💞💕 വിനുവിന്റെ വീട്ടിൽ രാധുനെ ഒഴുവാക്കി അവിടെ വേണിയെ പ്രീതിഷ്ഠിക്കാൻ ഉള്ള ആലോചനകൾ തകൃതി ആയി നടന്നു “”എന്താ ഏട്ടാ ഇനി ചെയ്യാ അവൻ ആ കുട്ടിനെ മറക്കും എന്ന് തോന്നുന്നില്ല നമ്മൾ ഇനി എന്താ ചെയ്യാ”” “”എല്ലാത്തിനും വഴി ഉണ്ടാക്കാം ലക്ഷ്മി”” അപ്പോഴേക്കും വിനുവിന്റെ ബൈക്ക് മുറ്റത്തു വന്നു നിന്നിരുന്നു മുകളിലേക്കു പോവാൻ തുടങ്ങിയാ വിനുവിനെ ലക്ഷ്മി പിടിച്ചു നിർത്തി ”

“മോനെ നീ ഇങ്ങിനെ നടന്നാൽ മതിയോ നിനക്ക് ഒരു കുടുംബജീവിതം ഓക്കെ വേണ്ടേ”” “”അമ്മ എന്താ ഉദ്ദേശിക്കുന്നെ”” “”പേടിക്കേണ്ട വേണിയെ അല്ല നിന്റെ ആഗ്രഹവും ജീവിതവുമാ എനിക്ക് വലുത് നീ സ്നേഹിക്കുന്ന കുട്ടിയെ തന്നെ ആലോചിക്കാം””ലക്ഷ്മി പറഞ്ഞതും വിനുവിന്റെ മുഖം തെളിഞ്ഞു “”സത്യം ആണോ അമ്മേ”” “”നിന്റെ സന്തോഷം അല്ലേടാ എനിക്ക് വലുത്””അവന്റെ തലയിൽ തലോടി പറഞ്ഞു അവൻ ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയ്‌ 💕💞💕💞💕💞💕💞💕💞💕💞💕💞💕

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു അപ്പോഴേക്കും ദേവിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളും തുടങ്ങിയിരുന്നു രാധുന്റെ എക്സാമും തകൃതി ആയി നടന്നു ലാസ്റ്റ് ദിവസത്തെ എക്സാം കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു രാധു പുറത്തേക്കിറങ്ങി “”രാധു””അവൾ ഒച്ച കെട്ടിടത്തേക്കു നോക്കി അവിടെ ബൈക്കിൽ ചാരി വിനു നിൽപ്പുണ്ടായിരുന്നു അവളുടെ കാലുകൾ വേഗത്തിൽ അവന്റെ അടുത്തേക്ക് സഞ്ചരിച്ചു അവിടെ ചെന്ന് നിന്നതും അവളുടെ മുഖത്തു പരിഭവം നിറഞ്ഞിരുന്നു ”

“എന്താ പെണ്ണേ മുഖം ഒരു കോട്ട ഉണ്ടല്ലോ'” “”വേണ്ട എന്നോട് മിണ്ടേണ്ട ഇത്രയും ദിവസായിട്ട് എന്നെ ഒന്ന് വിളിച്ചോ ഞാൻ വിളിച്ചാൽ എടുക്കേമില്ല”” “”ഓഹ് അങ്ങിനെ വണ്ടിയിൽ കയറു”” “”ഞാൻ ഇല്ല തന്നെ പൊക്കോ”” “”ഡി നീ കേറുന്നുണ്ടോ അതോ പിടിച്ചോണ്ട് പോവണോ””വിനുവിന്റെ ശബ്ദം കടുത്തു ഇനിം ഗമയിൽ നിന്നാൽ വിനുവിന്റെ സ്വഭാവം മാറും എന്നറിയാവുന്ന കൊണ്ട് രാധു പതിയെ വണ്ടിയിൽ കയറി

അവൻ തിരിഞ്ഞു അവളെ നോക്കി നോട്ടത്തിന്റെ അർഥം മനസിലായപോലെ രാധു വിനുവിന്റെ വയറിൽ ചുറ്റി അവനോടു ചേർന്നിരുന്നു വണ്ടി മുന്പോട്ട് എടുത്തു അവരുടെ വണ്ടിയുടെ പിന്നാലെ ഉള്ള കാർ അവർ കണ്ടില്ല വിനുവിന്റെ വണ്ടി ചെന്ന് നിന്നത് ഒരു ബീച്ചിൽ ആയിരുന്നു അവൾ ഒന്ന് നോക്കിയ ശേഷം വണ്ടിയിൽ നിന്നും ഇറങ്ങി “”വാടി””വിനു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുൻപോട്ട് പോയി അങ്ങിങ്ങായി കുറച്ചു പ്രണയ ജോടികൾ ഇരുപ്പുണ്ട് അവർ എല്ലാം അവരുടേതായ ലോകത്താണ് കുറച്ചു പേർ തിരമാലയിൽ കളിക്കുന്നുണ്ട് അവർ അധികം ആരും ഇല്ലാത്ത ഒരിടത്തേക്ക് ചെന്നിരുന്നു ”

“ഇനി പറ ന്റെ കുട്ടീടെ പ്രശ്നം എന്താ”” “”എനിക്കൊരു പ്രേശ്നവുമില്ല”” “”ഓഹൊ ഒന്നുല്ലേ””അതും ചോദിച്ചു കൊണ്ട് വിനു അവളുടെ ഇടുപ്പിൽ പിടിച്ചു അവൾ ഒന്ന് ഞെട്ടി “”വിനുവേട്ടാ ആരേലും കാണും വിട്ടേ”” “”ആര് കാണാൻ എന്റെ കുട്ടി ചുറ്റും ഒന്ന് നോക്കി””ശെരിയാണ് ആരുടെയും ശ്രെദ്ധ ഞങ്ങളിലേക്ക് എത്തുന്നില്ല എല്ലാവരും അവരുടേതായ ലോകത്തിൽ മതിമറന്നു ഇരിക്കുക ആണ് ചിലർ സ്വബോധം പോലുമില്ലാണ്ടാണ് ഓരോന്ന് കാണിക്കുന്നത് രാധു കണ്ണുകൾ അടച്ചു കൊണ്ട് തിരിഞ്ഞു വിനു അവളെ നോക്കി ചിരിച്ചു ”

“എന്താടി പെണ്ണേ ഒന്ന് നോക്കുന്നോ ചുംബനത്തിന്റെ രുചി””അവൻ ഒരു കള്ള ചിരിയോടെ ചുണ്ടുകൾ അവളിലേക്ക് അടുപ്പിച്ചതും തിരമാല പാറ കല്ലിൽ വന്നിടിച്ചു അവരുടെ ദേഹത്തേക്ക് വീണു അവൾ ഒന്ന് ഞെട്ടി വിനുവിനെ ഇറുക്കി പിടിച്ചു “”എന്താ പെണ്ണേ പേടിച്ചു പോയോ””അവൻ പതിയെ അവളുടെ കാതരുകിൽ ചോദിച്ചു അവന്റെ ചുടു നിശ്വാസം അവളുടെ മേൽ പതിഞ്ഞതും അവളിൽ ഒരു കുളിർ കടന്നു പോയി അവൾ അവന്റെ മാറിൽ നിന്നും മുഖം ഉയർത്തി വിനുവിനെ നോക്കി

വെള്ളത്തുള്ളികൾ അവന്റെ മുടിയിൽ നിന്നും ഉതിർന്നു അവളുടെ മുഖത്തു തട്ടി ചിതറി രണ്ടു പേരും അത്യാവശ്യം നനഞ്ഞിരുന്നു ഒരുകാറ്റ് അവരെ തഴുകി പോയി അവൾക്ക് ചെറുതായി തണുക്കാൻ തുടങ്ങിയിരുന്നു അതു മനസിലായ പോലെ വിനു അവളെ ചേർത്ത് പിടിച്ചു ഇതൊക്കെ അവരെ ഫോളോ ചെയ്യിതു വന്ന വേണി കാണുന്നുണ്ടായിരുന്നു അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി “”നിന്നെ ഞാൻ എന്തു വില കൊടുത്തും എന്റെ വിനുവേട്ടനിൽ നിന്നും അകത്തിയിരിക്കും

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!