കൃഷ്ണരാധ: ഭാഗം 22

കൃഷ്ണരാധ: ഭാഗം 22

നോവൽ: ശ്വേതാ പ്രകാശ്

ദിവസങ്ങൾ ഓരോന്നായി കടന്നു പോയ്‌ അങ്ങിനെ ദേവിയുടെ വിവാഹ ദിവസം അടുത്തു ഇതിനിടയിൽ രാധുന്റെ എക്സാം എല്ലാം കഴിഞ്ഞു പോയിക്കൊണ്ടിരുന്നു ഇന്ന് ലാസ്റ്റ് എക്സാം ആണ് പുള്ളിക്കാരി അതിനു പോയേക്കുവാ ദേവിയുടെ ഉള്ളിൽ ഇപ്പോഴും അരുണിന്റെ മുഖം മായാതെ നിന്നും അതവളുടെ ഉള്ളിൽ വല്ലാത്തൊരു കോളിത്തി വലി ഉണ്ടായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ പതിയെ പുറത്തേക്ക് നടന്നു

പുറത്തു പന്തല് കേട്ടുന്നതിന്റെയും മറ്റും തിരക്കാണ് വിശ്വൻ ആൺകുട്ടികൾ ഇല്ലെങ്കിലും കൃഷ്ണയും ശിവയും ആ കുറവ് നികത്തി വിശ്വന് ദേവിടെ കൈപിടിച്ചേൽപ്പിക്കുന്ന ചുമത്തില മാത്രമേ ഉണ്ടായിരുന്നുള്ളു അത് കണ്ടപ്പോൾ ദേവിയുടെ ഉള്ളിൽ ചെറിയൊരു ആശ്വാസം ഉണ്ടായി അപ്പോഴേക്കും ഒരു കാർ മുറ്റത്തു വന്നു നിന്നിരുന്നു അവൾ അതിലേക്ക് നോക്കി അതിൽ നിന്നും രണ്ടു പേർ ഇറങ്ങി അവരെ കണ്ടതും വിശ്വൻ മുഖത്തു എന്ധെന്നില്ലാത്ത തെളിച്ചം നിറഞ്ഞു അയാൾ അവർക്കരികിലേക്ക് ഓടി അടുത്തു

രണ്ട് പേരും കയ്യികൾ ചേർത്ത് പിടിച്ചു വളരെ വലിയ സംസാരത്തിൽ ആയിരുന്നു അവൾ അവരെ സംശയതോട് കൂടി നോക്കിയിരുന്നു അപ്പോഴേക്കും അവർക്കരികിലേക്ക് കൃഷ്ണയും ശിവയും പുഞ്ചിരിച്ചു കൊണ്ട് നടന്നടുത്തു അതിൽ നിന്നും വേണ്ടപ്പെട്ടവർ ആരോ ആണെന്ന് മനസിലായിരുന്നു അപ്പോഴേക്കും അതിലെ സ്ത്രീ അവളുടെ അരികിലേക്ക് നടന്നു വന്നു “”മോൾക്ക് ഞങ്ങളെ മനസിലായില്ലേ””അവർ ചോദിച്ചതും അവൾ മൗനത്തിൽ തലയാട്ടി “”ഞങ്ങൾ ശിവന്റെയും കൃഷ്ണയുടെയും അച്ഛനും അമ്മയുമാ ഇപ്പൊ മനസിലായോ”” “”നരേന്ദ്രൻ അങ്കിളും പ്രിയ ആന്റിയും”” “”ആഹാ ഇപ്പൊ മനസിലായില്ലേ””

“”വാ കല്യാണ പെണ്ണിനെ ശെരിക്കും ഒന്ന് കാണട്ടെ””പ്രിയ അവളെയും വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു അടുത്ത വീട്ടിലെയും മറ്റും കുറച്ചു സ്ത്രീകൾ അടുക്കളയിലും മറ്റും ഒക്കെ ഉണ്ട് എല്ലാവരും പല പല തിരക്കുകളിൽ പെട്ട് ഓടി നടപ്പാണ് ദേവിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി “”എന്താട മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുന്ന””പ്രിയ ദേവിയോട് ചോദിച്ചു ഒന്നുല്ല ആന്റി “”കല്യാണത്തിന്റെ ടെൻഷൻ ആവുല്ലേ”” അതിനു മറുപടി എന്നവണം അവൾ പതിയെ ചിരിച്ചു 💛💛💛💛💛💛💛💛💛💛💛💛💛💛💛

എക്സാം കഴിഞ്ഞിറങ്ങിയ രാധുനെ കാത്തു വിനു നിൽപ്പുണ്ടാരുന്നു അവൾ ചിരിച്ചു കൊണ്ട് വിനുവിന്റെ അരികിലേക്ക് ഓടി വിനു അവളെ നോക്കി ചിരിച്ചു “”എന്താ പെണ്ണെ എന്നെ മറന്നോ”” “”എന്തിനാ വിനുവേട്ടാ ഇങ്ങിനൊക്കെ പറയുന്നേ ദേവേച്ചിടെ കല്യണം അല്ലെ അതിന്റെ തിരക്കില പിന്നെ ദേ എക്സാം അല്ലാരുന്നോ ഇന്നാ തീർന്നത് ഇനി ഞാൻ ഫ്രീ “”അവന്റെ കഴുത്തിൽ കൈ ചുറ്റിക്കൊണ്ട് രാധു പറഞ്ഞു “”എന്നാ എന്റെ കുട്ടി കേറിക്കെ”” “”അയ്യോ വിനുവേട്ടാ ഏട്ടനറിയില്ലേ ഇന്ന് ചേച്ചിടെ ഹൽധി ആണ് എനിക്ക് വീട്ടിൽ ചെല്ലണം”” “”ഡി അത് രാത്രിയിൽ അല്ലെ നീ മര്യധക്ക് കേറിക്കെ””

“”വിനുവേട്ടാ പറയുന്ന കേൾക്ക്”” “”നീ കേറുന്നോ അതോ പിടിച്ചു കേറ്റണോ””വിനുവിന്റെ സ്വരം ഉയർന്നതും അവൾ ഒന്നും മിണ്ടത്തെ വണ്ടിയിൽ കേറി അവൾ ഒന്നും മിണ്ടാതെ അവനു പിന്നിൽ പിണങ്ങി ഇരിക്കുക ആയിരുന്നു വണ്ടി ഒരു കടൽ തീരത്തു ചെന്ന് നിന്നു അവൾ ഒന്നും മിണ്ടാതെ അതിൽ നിന്നും ഇറങ്ങി കടൽ തീരത്തേക്ക് നടന്നു അവളുടെ പിണക്കം കണ്ട് അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പുറകിൽ കൂടി ചെന്ന് അവളുടെ വയറിൽ ചുറ്റി അവനോടു ചേർത്ത് നിർത്തി അവൾ ചെറുതായി കുതറി മാറാൻ നോക്കി അവന്റെ കൈ ഒന്നുടെ വയറിൽ അമർത്തി പിടിച്ചു

“”വിട്ടേ എട്ടായി എന്നോട് മിണ്ടേണ്ട എപ്പോഴും എന്നെ വഴക്ക് പറയും””ചുണ്ട് കൂർപ്പിച്ചോണ്ട് രാധു പറഞ്ഞു അവൻ ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിൽ അവന്റെ തല വെച്ചു “”നിന്നോടല്ലാണ്ട് വേറെ ആരോടാടി ഞാൻ ദേഷ്യ പെടേണ്ടേ എനിക്ക് സ്നേഹിക്കാനും ദേഷ്യപെടാനും നീ മാത്രം അല്ലേടി ഉള്ളു””അവളുടെ കാതിൽ കടിച്ചു കൊണ്ട് പതിയെ പറഞ്ഞു അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു “”ഇതെന്താ വിനുവേട്ടാ ആരേലും കാണും വിട്ടേ കൊഞ്ചാൻ പറ്റിയൊരു സ്ഥലം”” “”എന്റെ പെണ്ണിനോട് എനിക്ക് തോന്നിന്നിടത്തു വെച്ചു കൊഞ്ചും അതിനു നിനക്കെന്താടി””അവളെ തിരിച്ചു മുക്കിൽ മുക്കുരസി പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ചേർന്ന് നിന്നു

“”ഡി നിന്റെ എക്സാം എല്ലാം കഴിഞ്ഞില്ലേ ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ ചേച്ചിയുടെ വിവാഹം കഴിഞ്ഞാൽ ഞാൻ വീട്ടിൽ വന്നു ചോദിക്കും കേട്ടല്ലോ””അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു അവളിലും ഒരു ചിരി വിടർന്നു “”വാ ചേച്ചിടെ വിവാഹത്തിന് മുൻപിൽ നിൽക്കണ്ട ആളാ വാ വീട്ടിൽ കൊണ്ടേ വിടാം”” “”അയ്യോ വീട്ടിൽ കല്യാണം ആയോണ്ട് ഒരുപാടു പേര് കാണും വീട്ടിൽ വിടേണ്ട എന്നെ ശ്രീകൃഷ്ണ ക്ഷേത്രംത്തിനു മുൻപപിൽ വിട്ട മതി ബാക്കി നടന്നു പൊക്കോളാം”” “”ഡി അവിടുന്ന് കുറെ നടക്കാൻ ഇല്ലേ”” “”പറേണെ കേൾക്ക് വിനുവേട്ടാ”” “”മം വാ കേറൂ””അവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ തൂങ്ങി കൊണ്ട് ബൈക്കിൽ ചെന്ന് കേറി 💛💛💛💛💛💛💛💛💛💛💛💛💛💛💛

അവൾ പറഞ്ഞതനുസരിച്ചു വിനു അവളെ ആരും കാണാത്ത ഒരിടത്തു ഇറക്കി മുൻപോട്ട് നടക്കാൻ തുടങ്ങിയതും അവൻ കയ്യിൽ പിടിച്ചു വലിച്ചു അവളുടെ നെഞ്ചിലേക്കിട്ടു “”എന്താ വിനുവേട്ടാ ഈൗ കാണിക്കുന്നേ ആരേലും കാണും വിട്ടേ”” “”ഹ കാണട്ടെടി എന്നിട്ട് എല്ലാരും അറിയട്ടെ അപ്പൊ വേഗത്തിൽ നിന്നെ എനിക്ക് കിട്ടില്ലേ”” “”അയ്യെടാ ചെക്കന്റെ അഗ്രഹം ചെറുതല്ലലോ അങ്ങിനിപ്പോ കെട്ടേണ്ട വിട് വിനുവേട്ടാ””അപ്പോഴേക്കും ശിവന്റെ കാർ അവരുട അടുത്തു വന്നു നിന്നു അവർ രണ്ടു പേരും ഒന്നിച്ചു തിരിഞ്ഞു നോക്കി കാറിൽ ഇരിക്കുന്ന ശിവയെ കണ്ടു രാധു ഒന്ന് പേടിച്ചു പക്ഷേ വിനുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു ശിവയുടെ അവസ്ഥയും അങ്ങിനെ തന്നെ ആയിരുന്നു

“”രാധു നിനക്ക് വീട്ടിൽ വരാറായില്ലേ എക്സാം ഉച്ചക്ക് കഴിഞ്ഞതല്ലേ”” “”അത് പിന്നെ ശിവേട്ട””അവൾ എന്തു പറയണം എന്നറിയാതെ നിന്നും കുഴങ്ങി ‘”വന്നു വണ്ടിയിൽ കയറെഡി””ശിവയുടെ ശബ്ദം ഉയർന്നു അവൾ ഒന്ന് വിറച്ചു വിനുവിന് വളരെ ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അവൻ സമ്യയപനം പാലിച്ചു അവൾ വിനുവിനെ പതിയെ നോക്കി അവൻ പൊക്കോളാൻ കണ്ണുകൊണ്ടു കാണിച്ചു “”രാധു നിന്നോട് കേറാൻ പറഞ്ഞേ കേട്ടോ””ശിവ ദേഷ്യത്തോടെ ചോദിച്ചു അവൾ ഒന്ന് ഞെട്ടി തലതാഴ്ത്തി കാറിൽ കയറി കാർ മുൻപോട്ടെടുത്തു

അവൾ ശിവ കാണാതെ തിരിഞ്ഞു നോക്കി അപ്പോഴും അവരുടെ കാറിൽ തന്നെ നോക്കിക്കൊണ്ട് വിനു നിൽപ്പുണ്ടാരുന്നു കാറിൽ ഇരിക്കുമ്പോഴും രാധിവും ശിവയും ഒന്നും മിണ്ടിയില്ല ഗേറ്റ് കടന്നു അവരുടെ കാർ അകത്തേക്ക് കയറി പന്തൽ നല്ല ഉയരത്തിൽ കെട്ടിയിരുന്നു മഞ്ഞ പൂക്കളും ലൈറ്റകളും ഒക്കെ കൊണ്ട് അവിടം അക്കെ വളരെ ഭംഗിയിൽ അലങ്കരിച്ചിരുന്നു “”എല്ലാം ബ്രോ ചെയ്യിതതാ ബ്രോയിടെയാ ഫുൾ വർക്കും””അതിനു മറുപടി ആയി രാധു ഒന്ന് ചിരിച്ചു അവർ വണ്ടിയിൽ നിന്നും ഇറങ്ങിതും വിശ്വൻ അവരുടെ അടുക്കലേക്ക് വന്നു

“”ആഹ് മോളു വന്നോ എവിടാരുന്നു എക്സാം ഉച്ചക്ക് കഴിഞ്ഞതല്ലേ””വിശ്വൻ ചോദിച്ചതും അവൾ ശിവയെ നോക്കി “”ഇന്ന് ലാസ്റ്റ് എക്സാം അല്ലാരുന്നോ അങ്കിളേ അപ്പൊ ആവൾ കുറച്ചു നേരം ഫ്രണ്ട്സ് ഒപ്പം നിന്നും ഇനി അവരെ ഒക്കെ എന്ന് കാണാനാ””ശിവ ചെറു പുഞ്ചിരിയോടെ വിശ്വന് മറുപടി കൊടുത്തു അവൾ ഞെട്ടി അവനെ നോക്കി “”ആഹ് എന്നാ മോളു പോയി റെഡി ആയിക്കോ അധികം നേരം ഇല്ല ഇനി ചടങ്ങിന്””അയാൾ അവളുടെ തോളിൽ തട്ടി പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് അകത്തെക്ക് പോയി റൂമിൽ ചെന്നപ്പോൾ എല്ലാരും ദേവിയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു ദേവി ജീവശവം കണക്കെ എല്ലാത്തിനും നിന്നു കൊടുത്തു… (തുടരും)

കൃഷ്ണരാധ: ഭാഗം 22

Share this story