മിഴിയോരം : ഭാഗം 7

മിഴിയോരം : ഭാഗം 7

എഴുത്തുകാരി: Anzila Ansi

മെയ് ഐ കം ഇൻ സർ.. യെസ് കം ഇൻ… അകത്തു കയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ സിസ്റ്റത്തിനു മുന്നിൽ നോക്കിയിരിക്കുന്നു മുഖം കാണാൻ വയ്യ.. എസ്ക്യൂസ്‌ മി സർ…. മുഖമുയർത്തി എന്നെ നോക്കിയതും ഞങ്ങൾ രണ്ടും ഞെട്ടി…… സിദ്ധാർഥ് ….. ഓ സോറി.. സർ… ഏയ്‌….. നോ.. കാൾ മീ.. സിദ്ധാർഥ് ഓർ സിദ്ധു… എങ്കിൽ, സിദ്ധു മതി…. അയാം നിവേദിത കൃഷ്ണദാസ്…. സിദ്ധു എന്നെ നിവി എന്ന് വിളിച്ചോ….. ഓക്കേ നിവി … (നിവി ഒന്നു ചിരിച്ചു ) അതൊക്കെ പോട്ടെ താൻ എന്താ ഇവിടെ…..(സിദ്ധു ) പുതിയ അപ്പോയ്ന്റ്മെന്റണ്…..(നിവി ) പുതിയ അപ്പ്യന്റ്മെന്റഓ…. ഏത് PA പോസ്റ്റിലേകോ…..(സിദ്ധു )

യെസ്.. ഞാൻ സിദ്ധുവിന്റെ PA ആണോ??? (നിവി സന്തോഷത്തോടെ ചോദിച്ചു) അയാം എക്സ്‌ട്രെമേലി സോറി നിവി…. എന്റെ PA അല്ല താൻ…..(സിദ്ധു ) പിന്നെ….. (നിവി ) ആഹാ അതറിയില്ലെ … കമ്പനിയുടെ CEOഡേ PA ആണ് താൻ……. (സിദ്ധു ) സിന്ധു അല്ലേ CEO.. താഴെ റിസപ്ഷനിൽ നിന്ന കുട്ടി ഇവിടെ വന്ന് ജോയിൻ ചെയ്യാനാണല്ലോ പറഞ്ഞെ…. (നിവി ) അത്… ആദി ലീവാണ് ഇന്ന്…( സിദ്ധു ) ആദിയോ…? (നിവി ) സോറി…. ദ ഗ്രേറ്റ് അദ്വിക് മഹേശ്വരി… അന്ന് മാളിൽ വെച്ച് താൻ അറിയാതെ ഇടിച്ച ആ ആൾ തന്നെ….. (സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു…..) ഓ… നോ…. ചുമ്മാ പറ്റിക്കല്ലേ സിദ്ദു… (നിവി )

നോക്ക് നിവി ഞാൻ തന്നെ എന്തിനാ പറ്റിക്കുന്നനെ… ആദിയാണ് ഇപ്പോഴത്തെ മഹേശ്വരി ഗ്രൂപ്പിന്റെ സേനാപതി….(സിദ്ധു ) ആണോ എങ്കിൽ ഇന്നുതന്നെ ഞാൻ രാജിവെക്കുക……(നിവി ) ആഗ്രഹമൊക്കെ കൊള്ളാം…. പക്ഷേ നടക്കില്ലന്ന് മാത്രം.. (സിദ്ധു ) അതെന്താ….? (നിവി ) താൻ താഴെ ലീഗൽ അഡ്വൈസറിനെ കണ്ടിട്ടില്ലേ ഇങ്ങോട്ട് വന്നേ….(സിദ്ധു ) അതേല്ലോ അതിനിപ്പോ എന്താ..? (നിവി ) ആഹാ ബെസ്റ്റ് താൻ ആ എഗ്രിമെന്റ് പേപ്പേഴ്സ് വായിച്ചിട്ടില്ലേ സൈൻ ചെയ്ത്? (സിദ്ധു ) ഇല്ല ആദ്യത്തെ പേജ് മാത്രമേ വായിച്ചിട്ടുള്ളൂ…. പിന്നെ വായിക്കാൻ തോന്നിയില്ല….(നിവി ) അത് മോശമായിപ്പോയി…

വായിക്കാതെയാണോ ഒരാൾ തരുന്ന പേപ്പർ സൈൻ ചെയ്യുന്നേ..? (സിദ്ധു ) അതൊക്കെ അവിടെ നിൽക്കട്ടെ… അതും ഇതും തമ്മിൽ എന്താ ബന്ധം… പിന്നെ ഞാൻ അയാളുടെ മുന്നിൽ ജോയിൻ ചെയ്തിട്ടില്ലല്ലോ പിന്നെന്താ പ്രശ്നം… ഞാനിവിടെ വന്നിട്ടുമില്ല സിദ്ധു എന്നെ കണ്ടിട്ടുമില്ല…..(നിവി ) ആ എഗ്രിമെന്റ് പേപ്പറില് ഒന്ന് തനിക്കുള്ള ഒരു പണിയാ… ഒരു വർഷം തികയാതെ താൻ ഇവിടെ നിന്നും രാജി വെച്ചാൽ, കമ്പനി ചോദിക്കുന്ന നഷ്ടപരിഹാരം തനിക്ക് കൊടുക്കേണ്ടിവരും…..(സിദ്ധു ) എന്റെ ദേവിയെ…. ഒരു വർഷമോ…. അതും ആ കാലമാടന്റെകൂടെയോ…..(നിവി ) സിദ്ധു എന്നെ കൂർപ്പിച്ച് ഒന്നു നോക്കി… ഞാൻ ഒന്നു ഇളിച്ച് കാണിച്ചു… എനിക്ക് ഇത്തിരി വെള്ളം തരുവോ…..(നിവി ) സിദ്ധു എനിക്കുനേരെ വെള്ളം നീട്ടി…

ഞാനതു വാങ്ങി കുടിച്ചു…. അല്ല സിദ്ധു എന്തിനെ കോൺട്രാക്ട് ഒക്കെ… (നിവി ) നല്ല ചോദ്യം… ആദിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് പേരെയാണ് അവന്റെ പി എ പോസ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്… അതിൽ ഒരാൾ പോലും ഒരു മാസം തികച്ചു ഇവിടെ നിന്നിട്ടില്ല…. അതുകൊണ്ടണ് യദു അങ്കിൾ ഇങ്ങനെ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയത്… (സിദ്ധു ) യദു അങ്കിൾ..? (നിവി ) ആദിയുടെ അച്ഛൻ… മിസ്റ്റർ യാദവ് വജ്രജിത് മഹേശ്വരി… മ്മ്മ്മ്… എന്തായാലും എന്റെ കാര്യത്തിന് ഒരു തീരുമാനമായി… എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആ കാലമാടന്… അറിയാതെ ഒന്ന് തട്ടിയതിനാണ് ആക്കണ്ട ഷോ മൊത്തം അയാൾ കാണിച്ചത്….. (എന്നാലും എന്റെ ശിവനെ….എന്നോട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു…

ഇന്നുകൂടി നിന്നെ കണ്ടിട്ടില്ലേ…. ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്.. നിനക്ക് ഒരു സൂചന തരാമായിരുന്നു….. ഈ കമ്പനിയുടെ അടുത്തൂടെ പോലും ഞാൻ വരില്ലായിരുന്നു) (നിവി മനസ്സിൽ സ്മരിച്ചതാ…) താനെന്താടോ ആലോചിച്ചു നിക്കുന്നെ…..? (സിദ്ധു ) ഇനിയുള്ള കാര്യങ്ങൾ ഒന്ന് ആലോചിച്ചതാ….. ഇനി എന്നെ ഈ കോലത്തിൽ നേരെ ചൊവ്വേ കാണാൻ പറ്റുമോന്ന് യാതൊരു പ്രതീക്ഷയുമില്ല….( നിവി വിഷമത്തോടെ സിദ്ധുനോട് പറഞ്ഞു) എന്തായാലും ഇന്ന് താൻ രക്ഷപ്പെട്ടു….. അവനിന്ന് ലീവ് അല്ലേ ഓഫീസ് ഒക്കെ ഒന്ന് കാണ്…. നാളെ മുതൽ തിരക്കായിരിക്കും….(സിദ്ധു ) മ്മ്മ്…. ആ കാലമാടൻ എവിടെ പോയേക്കുവാ…..(നിവി )

ഇന്ന് രാവിലെ മുംബൈക്ക്‌ പോയി….(സിദ്ധു ) ആഹാ രണ്ടു മൂന്ന് ദിവസം കഴിഞ്ഞല്ലേ വരത്തുള്ളു…..(നിവി ) വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൻ ഇങ്ങ് തിരിച്ചുവരും……(സിദ്ധു ) അയാൾക്ക് അവിടെങ്ങാണം നിന്നുകൂടെ….(നിവി ) ( അവളുടെ പറച്ചിൽ കേട്ട് സിദ്ധു ഒന്നു ചിരിച്ചു) പിന്നെ സിദ്ധു… ഞാനൊരു കാര്യം ചോദിച്ചോട്ടെ….. (നിവി ) ഒന്നല്ല എത്ര വേണേലും ചോദിച്ചു…. ( സിദ്ധു ) അതെ സിദ്ധു… എഗ്രിമെന്റ് ഉണ്ടല്ലോ….( നിവി ) (എന്തെന്ന് അർത്ഥത്തിൽ അവൻ അവളെ ഉയർത്തി നോക്കി) ഞാനിപ്പോൾ സൈൻ ചെയ്തു കൊടുത്ത ആ എഗ്രിമെന്റ് ഇല്ലേ…(നിവി ) അതിന്….??(സിദ്ധു ) അത് ഉണ്ടല്ലോ..സിദ്ധു… (നിവി ) നിവി…. നീ നിന്ന് ഉരുളാതെ കാര്യം പറ കൊച്ചേ….(സിദ്ധു ) സിദ്ധു…

പിന്നെ ആ എഗ്രിമെന്റ് അങ്ങ് കീറികളഞ്ഞ പോരെ.. സിദ്ധു വിചാരിച്ച് ഈസിയായിട്ട് നടക്കുമല്ലോ…? (നിവി ) സോറി ഡിയർ…. എഗ്രിമെന്റ് കിട്ടേണ്ട ആളുടെ കയ്യിൽ എപ്പോഴേ കിട്ടിക്കാണും…. അതെങ്ങനെ..? താൻ ലീഗൽ അഡ്വൈസറിന്റെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ തന്നെ അയാൾ ആ എഗ്രിമെന്റ് ഒരു കോപ്പി എനിക്കും ആദികും യദു അങ്കിളിനും മെയിൽ ചെയ്തിരുന്നു…. ചെയ്തല്ലേ… (നിവി അവനെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു) എന്റെ കുഴി ഞാൻ തന്നെ തോന്നി അല്ലേ… ആ കാണ്ടാമൃഗം സിദ്ധുന്റെ ഫ്രണ്ട് ആണോ? ( നിവി ) ഫ്രണ്ടാണ്.. പക്ഷേ ഇപ്പോൾ വേറെ ചെറിയ ഒരു ബന്ധം കൂടിയുണ്ട്…( സിദ്ധു ) ആഹാ അതെന്താ ആ ചെറിയ ബന്ധം..? (നിവി )

അവന്റെ അനിയത്തിയ എന്റെ ഭാര്യ….(സിദ്ധു ) ഓഹോ അങ്ങനെ പറ… അളിയനും അളിയനും ആണല്ലേ…. തനിക്ക് അങ്ങനെതന്നെ വേണം…( നിവി ) അതെന്താടോ താൻ അങ്ങനെ പറഞ്ഞെ..? ആദി…….. അവൻ ഒരു പാവമാണ്…. പെട്ടെന്ന് ദേഷ്യം വരും… പിന്നെ പെൺകുട്ടികളെ അടുപ്പിക്കില്ല….(സിദ്ധു ) പിന്നെ പാവം….. ഉറങ്ങുമ്പോൾ ആയിരിക്കും…. ഇന്നലെ ഞാൻ അറിയാതെ ഒന്നും തട്ടി പോയതാ…. അതിന്ന് എന്തൊക്കെയാ പറഞ്ഞേ… ഞാൻ ഒരു പെൺകുട്ടിയാണെന്ന് പോലും നോക്കാതെ….(നിവി ) താൻ ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെയാ അവൻ അത്രയും പറഞ്ഞത്..(സിദ്ധു ) ഹ്മ്മ്മ്…. കാട്ടുമാക്കാൻ….(നിവി)

നിവി തനിക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം ഇന്ന് ഓഫീസ് സ്റ്റാഫുകളെ ഒന്നു പരിചയപ്പെട്… (അതും പറഞ്ഞ് സിദ്ദു ഫോണെടുത്ത് ആരെയോ വിളിച്ചു വരുത്തി ) നിവി ഇത് ദീപക് HR ൽ വർക്ക്‌ ചെയ്യുന്നേയ… ദീപക് ഇത് നിവേദിത…. അദ്വികിന്റെ പുതിയ PA…(സിദ്ധു ) (നിവി അവനെ നോക്കി ഒന്ന് ചിരിച്ചു ) താൻ നിവേദിതയെ ഇവിടെല്ലാവരും ഒന്നു പരിചയപ്പെടുത്തണം (സിദ്ധു ) ഓക്കേ സർ.. വരു മാഡം… (ദീപക് ) എങ്കിൽ ഞാൻ പോയിട്ട് വരാം സിദ്ധു.. (നിവി ) ഒക്കെ ഉച്ചയ്ക്ക് കാണാം…(സിദ്ധു ) മാഡം നമ്മുക്ക് ആദ്യം HR ലേ സ്റ്റാഫിനെ പരിചയപ്പെടാം( ദീപക് ) ദീപക് എന്നെ പേര് വിളിച്ചാൽ മതി… നിവേദിത അല്ലെങ്കിൽ നിവി… (നിവി ) ഓക്കേ നിവി… (ദീപക് ) (അങ്ങനെ ഒരു വിധം എല്ലാവരേയും പരിചയപ്പെട്ടു ഉച്ചയായപ്പോൾ സിദ്ധുവിന്റെ ക്യാബിനിലേക്ക് പോയി…

ഡോറിനു മുട്ടി അകത്തേക്ക് കേറി ചെന്നു…) ഹ നിവി താൻ വന്നോ……എല്ലാവരേയും പരിചയപ്പെട്ടോ…? ഒരു വിധം… എല്ലാവരെയും പരിചയപ്പെടാൻ ഒരുവർഷം ഉണ്ടല്ലോ…. (അവൻ ഒന്നു ചിരിച്ചു…) പിന്നെ നിവി ഞാൻ അവനോട് പറഞ്ഞിട്ടില്ല അവന്റെ പി എ നീയാണെന്ന്… നാളെ വരുമ്പോൾ അവൻ ഒരു സർപ്രൈസ് ആകട്ടെ…..( സിദ്ധു ) നാളെ എന്നെ ജീവനോടെ കുറച്ചെങ്കിലും മിച്ചം വെച്ചാൽ മതിയായിരുന്നു…(നിവി ) ഞങ്ങളുടെ സംസാരത്തിനിടയിൽ ആരോ വന്നു ഡോറിനു മുട്ടി.. സിദ്ധു അകത്തേക്ക് വരാൻ പറഞ്ഞു… അകത്തേക്ക് കയറി വന്ന് രൂപം എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചു… 🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 6

Share this story