മഞ്ജീരധ്വനിപോലെ… : ഭാഗം 2

മഞ്ജീരധ്വനിപോലെ… : ഭാഗം 2

എഴുത്തുകാരി: ജീന ജാനകി

അന്ധാളിച്ചു നിൽക്കുന്ന ഭാമയെ അച്ചു ചെറുതായി തട്ടി…. അവൾ പെട്ടെന്ന് സ്വബോധത്തിൽ വന്നു…. “വെ…. വെൽക്കം സർ….” അവൾ കൊടുത്ത ബൊക്കെ സ്റ്റാഫിന്റെ കയ്യിൽ കൊടുത്തിട്ട് അയാൾ അവളെ നോക്കി പുച്ഛിച്ച് അകത്തേക്ക് പോയി… അച്ചു – എന്നാ അഡാർ ലുക്കാടീ ആ മനുഷ്യൻ….. അജു – ശ്ശെടാ പെൺപിള്ളാരുടെ ഇടയിൽ നമ്മടെ മാർക്കറ്റ് ഇടിഞ്ഞല്ലോ… അമ്പു – അയാളെ കണ്ടിട്ട് ഒരു മുരടനെ പോലെ ഉണ്ട്…. അച്ചു – ടീ…. നീയെന്താ ഈ ആലോചിച്ച് നിൽക്കുന്നത്…. ആകെയൊരു വൈക്ലപ്യം… ഭാമ – എടീ ഇതാടീ ഞാൻ പറഞ്ഞ കാട്ടുപോത്ത്…. അച്ചു – എന്താ..! അജു – എന്താ..! അമ്പു – എന്താ..!

മൂന്നും കോറസ് പോലെ പറഞ്ഞിട്ട് വായ പൊത്തിപ്പിടിച്ചു….. ഭാമ തല ആട്ടിക്കാനിച്ചു…. അച്ചു – ഈ മനുഷ്യന്റെ മോന്ത നോക്കി തെറിവിളിക്കാൻ എങ്ങനെ തോന്നി ടീ…. എന്താ ഒരു നിഷ്കളങ്കത…. ഭാമ – ഓഹ് ഒരു നിഷ്കു…. അങ്ങേരുടെ വാ തുറക്കണം… തനി ചന്ത വർത്താനേ വരുള്ളൂ…. അലച്ച് തല്ലി വീണത് ഞാൻ… എന്നിട്ട് നിനക്ക് അങ്ങേരോടാണോ സിംപതി….. അച്ചു – ഈ…. നീ സ്ട്രോങ്ങ് അല്ലേ… ഭാമ – പതപ്പിക്കണ്ട ഹേ…. എന്റെ പണി പോകാതിരുന്നാൽ മതി…. അജു – നീ പോയൊരു സോറി പറഞ്ഞേക്ക്…. ഭാമ – എന്റെ പട്ടി പറയും…. അജു – ഏയ്…. അമ്പു പറഞ്ഞാൽ ശരിയാവൂല…. നീ തന്നെ പറയണം…. അമ്പു – ഒരുമാതിരി മൂട്ടിൽ കൊണ്ട് കുന്തിരിക്കം പുകയ്കുന്ന ഏർപ്പാട് ഇല്ലേ… അതങ്ങ് നിർത്തിയേക്ക്….

നിനക്ക് വേറേ സെറ്റപ്പ് ഉണ്ടെന്ന് ഞാൻ നിന്റെ മറ്റവളില്ലേ മഞ്ചു അവളോട് വിളിച്ചു പറഞ്ഞു കൊടുക്കും….. അജു – അപ്പോഴേക്കും പിണങ്ങിയോ…. അളിയാ നീയെന്റെ പൊന്നളിയനല്ലേ… നിനക്ക് കാപ്പി വേണോ…. ഞാൻ മേടിച്ച് തരാം…. അമ്പു – എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് മൂന്ന് പൊറോട്ടയും ബീഫും കൂടി കഴിച്ചേക്കാം….. അജു – അളിയാ….!(പല്ലിറിമ്മിക്കൊണ്ട്) അമ്പു – എന്താണ്ടാ…. അജു – മ്ചും….. രണ്ടും ഒരമ്മ പെറ്റ അളിയന്മാരെ പോലെ തോളിൽ കൈയിട്ട് കാന്റീനിൽലേക്ക് പോയി…. അതേ സമയം പ്യൂൺ വന്ന് ഭാമയോട് ബോസ് വിളിക്കുന്നതെന്ന് പറഞ്ഞു… “ടീ അച്ചൂ…. നീയും കൂടി വരോ….”

“അയ്യടീ… ഇതെന്താ കോളേജ് ആണോ… അടുത്തിരിക്കുന്ന ആളെ കൂടി വിളിച്ചോണ്ട് പോകാൻ…. നീ ധൈര്യായിട്ട് പോ….” അവളൊന്നു ശ്വാസം വലിച്ച് വിട്ട് ക്യാബിനിന്റെ മുന്നിൽ ചെന്നു…. ദേവ്യേ… ഇയാൾക്ക് അംനീഷ്യ വന്നെന്നെ മറന്നു പോണേ…. “സർ മേ ഐ ഗെറ്റ് ഇൻ…?” “കം ഇൻസൈഡ്…. ടേക് യുവർ സീറ്റ്…” “താങ്ക്യൂ സർ…” “ഓകെ…. സോ…. യു ആർ മൈ പിഎ റൈറ്റ്….” “യെസ് സർ… ആൻഡ് സോറീ സർ….” “ഫോർ വാട്ട്…” “അത്…. പിന്നെ രാവിലെ….. ഞാൻ…. അറിയാതെ….” “തനിക്ക് എന്താ ഒരു പേടി…. രാവിലെ നിന്റെ നാക്ക് ഇതൊന്നുമല്ലായിരുന്നല്ലോ…” ഭാമ തലകുനിച്ചു നിന്നു…. “ആഹാ…. എന്താ ഒരു പാവം….

അത് വിട്….. സീ മിസ്…..? “ഭാമിക ശ്രീനാഥ്….” “മിസ് ഭാമിക… ഡ്യൂട്ടിയുടെ കാര്യത്തിൽ ഞാൻ വളരെ പഞ്ച്വൽ ആണ്…. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല… സോ മിസ്റ്റേക്ക് വരുത്താതിരിക്കുക…. പിന്നെ ഷാർപ് പതിനൊന്നു മണിക്ക് എല്ലാ സ്റ്റാഫിനെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യ്…” “ഓകെ സർ…” “യു മേ ഗോ നൗ…” “താങ്ക്യൂ സർ….” *********** അങ്ങനെ തേടിയ വള്ളി കാലിൽ ചുറ്റി… മോളേ ഭാമിക…. നിനക്കറിയില്ല ഈ മാധവിനെ…. ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പീറപ്പെണ്ണ് എന്നെ ഇങ്ങനെ അപമാനിക്കുന്നത്…. അതിനുള്ള പണി ഞാൻ തന്നിരിക്കും മോളേ…. നീ എല്ലാവരുടെയും മുന്നിൽ തല കുമ്പിട്ടു നിൽക്കും…. അവന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു…..

“ടീ എന്താടീ ? അയാളെന്തേലും പറഞ്ഞോ….?” “ഇല്ല…. പക്ഷേ അച്ചൂ അയാളെ കണ്ടിട്ട് അത്ര വേഗം എല്ലാം മറക്കുമെന്ന് തോന്നണില്ല….. ഏത് സമയത്തും ഒരു പണി പ്രതീക്ഷിക്കാം…..” “മ്…. ടീ നിന്റെ കല്യാണക്കാര്യം എന്തായി ?” “എന്താവാൻ….. വല്ലതും ആയാൽ തന്നെ അത് മുടക്കാനായി ഒരു ഗുണ്ടയുണ്ടല്ലോ…? അങ്ങേരെക്കൊണ്ട് ആകെയുള്ള ഗുണം അത് മാത്രമാ….” “നീയെന്താ സന്യാസിനി ആകാൻ പോകുവാണോ….. മാതാ ഭാമികാമയി…. എന്താ പ്രാസം…. ഐസ്ക്രീമില് വിമ്മൊഴിച്ച പോലുണ്ട്…. വെറൈറ്റി അല്ലേ…..” “എന്ത് ദുരന്താടീ…..” “പിന്നെ ഞാനെന്താ പറയേണ്ടത്…. നീ നമ്മുടെ മാധവ് സാറിനെ കെട്ടിക്കോ…” “അതിലും ഭേദം ഞാൻ ട്രെയിനിന് തല വയ്ക്കുന്നതാ…. അയാളൊരു മാരണമാ…

എനിക്ക് എപ്പോഴാ എട്ടിന്റെ പണി തരിക എന്നറിയില്ല…. ഞാൻ മീറ്റിംഗ് അറേഞ്ച് ചെയ്യട്ടേടാ… പിന്നെ വരാം….” മീറ്റിംഗിൽ എല്ലാവരെയും മാധവ് പരിചയപ്പെട്ടു… കമ്പനിയുടെ ഉയർച്ചയ്കുള്ള പല കാര്യങ്ങളും ചർച്ച ചെയ്തു… മോഡൽസിന്റെ എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഭാമയുടെ തലയ്ക് വച്ചുകൊടുത്തു…. അന്ന് മുഴുവൻ മാധവ് അവൾക്ക് എടുത്താൽ പൊങ്ങാത്തത്ര വർക്ക് കൊടുത്തു…. അതുകൊണ്ട് തന്നെ ഭാമ ഇറങ്ങിയപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു… പക്ഷേ അജുവും അമ്പുവും അവളെയും കാത്ത് പുറത്തുണ്ടായിരുന്നു…. അശ്വതിയെ നേരത്തെ പറഞ്ഞു വിട്ടു… ഇരുട്ട് വീഴാൻ തുടങ്ങിയതിനാൽ ഭാമയുടെ വണ്ടിയുടെ പുറകേ അവരും ബൈക്കുമായി പോയി… അവളെ വീട്ടിൽ സുരക്ഷിതയായി എത്തിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞു പോയി…

“ശ്രീയേട്ടാ മോളെന്താ ഇനിയും എത്താത്തത്…. എനിക്ക് പേടിയാകുന്നു…” “എന്റെ ദേവൂ അവളെത്താറായി എന്ന് വിളിച്ചു പറഞ്ഞതല്ലേ… കൂടെ അജുവും അമ്പുവും ഉണ്ടല്ലോ… പിന്നെന്തിനാ താൻ പേടിക്കുന്നത്….” “അറിയില്ല… അമ്പലത്തിൽ നിന്നും പോരും വഴി ആ തെമ്മാടിയെ കണ്ടത് കൊണ്ടാവും….” “അവൻ നമ്മുടെ മോളെ ഒന്നും ചെയ്യില്ല… താൻ ധൈര്യമായി ഇരിക്ക്…” “അതേ നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം…..” “എവിടെയാ….” “അമ്പലത്തിലെ തിരുമേനി പറഞ്ഞിരുന്നു… ഇവിടൊരു ജ്യോത്സ്യൻ വന്നെന്ന്…. നല്ല ആളാണത്രേ…. നമുക്ക് ഒന്ന് പോയി കണ്ടാലോ….” “അതെന്തിനാ….” “ഭാമയുടെ കല്യാണത്തിന് തടസം വരുന്ന ദോഷം എന്താണെന്ന് അറിയണ്ടേ….”

“അതിന് ജ്യോത്സ്യനെ ഒന്നും കാണണ്ട… ഞാൻ പറഞ്ഞു തരാം… ആ ദോഷമാണ് അനിരുദ്ധൻ….” “ആയിക്കോട്ടെ… എന്തായാലും നമുക്ക് ഒന്ന് പോകാം ശ്രീയേട്ടാ…..” “മ്…. ശരി…. ആ ദേ വരുന്നു ഇവിടുത്തെ ഉണ്ണിയാർച്ച….” ദേവകി : എന്താ മോളേ താമസിച്ചത്… ഭാമ ഒന്നും മിണ്ടാതെ ബാഗ് സോഫയിലേക്ക് എറിഞ്ഞ് ശ്രീനാഥിന്റെ അടുത്ത് പോയിരുന്നു…. ശ്രീനാഥ് : അജുവും അമ്പുവും എവിടെ… ഭാമ : അവർക്ക് ഷോപ്പിംഗ് ഉണ്ട്… എന്നെ ഇവിടെ എത്തിച്ചിട്ട് പോയി… ഞായറാഴ്ച വരാന്ന് പറഞ്ഞു… ശ്രീനാഥ് : അച്ഛേട വാവയ്ക് എന്താ പതിവില്ലാത്ത ഒരു ഗൗരവം… ഭാമ : ഓഫീസിൽ ഒരു കാട്ടുപോത്ത് വന്നു… ദേവകി :

നിനക്കെന്താ പെണ്ണേ വട്ടായോ… ഭാമ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞതും അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി…. ഭാമ : കഷ്ട്ടം ഉണ്ട് ട്ടോ… ഇന്ന് മുഴുവൻ അടിമക്കണ്ണിനെ പോലെ ഞാൻ പണിയെടുത്തു…. എന്നിട്ടും ആ അച്ചിങ്ങാമോറൻ ഒരു ദയയും കാണിച്ചില്ല…. ശ്രീനാഥ് : നീയിനി സൂക്ഷിച്ചോ…. ഇഷ്ടം പോലെ ജോലി ചെയ്യേണ്ടി വരും… ഭാമ : ഇങ്ങനെ പോയാൽ അങ്ങേർക്ക് വല്ല വിഷമോ ഞാൻ കലക്കിക്കൊടുക്കും… അവൾ ചാടിത്തുള്ളി അകത്തേക്ക് പോയി…. “ദേവൂ അനിയെ കണ്ട കാര്യം കുട്ടനോടോ മോളോടോ പറയണ്ട…..” “മ്…..” ************ പബ്ബിൽ നിന്നും കുടിച്ച് കാലും കുഴഞ്ഞാണ് മാധവ് വീട്ടിലേക്ക് വന്നത്…. “കിച്ചൂ….. എന്തായിത്…. പാതിരാത്രി വീട്ടിൽ ഇങ്ങനെയാണോ കയറി വരുന്നത്…”

“അമ്മേ അത് ഇന്ന് ഫ്രണ്ട്സിന്റെ പാർട്ടി ഉണ്ടായിരുന്നു…. ആം സോറി….” “എന്നും കുറേ പാർട്ടി…. നിന്റെ അച്ഛൻ കാണണ്ട ഈ കോലം… ഇനിയും ഞങ്ങളെ ശിക്ഷിച്ചു മതിയായില്ലേ നിനക്ക്….” “അമ്മേ പ്ലീസ്…. എനിക്ക് ഒന്ന് കിടക്കണം….” “നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു… പക്ഷേ ഈ അവസ്ഥയിൽ അത് ശരിയാവില്ല….” അവർ അവനെ താങ്ങിക്കൊണ്ട് റൂമിലാക്കി…. കട്ടിലിൽ കിടന്ന പാടേ മാധവ് ഉറക്കത്തിലേക്ക് വഴുതി വീണു… ലക്ഷ്മി അവന്റെ കാലുകളിൽ നിന്നും ഷൂസ് അഴിച്ചു മാറ്റി…. അവർ അവന്റെ നെറുകയിൽ തലോടി… അവർ മുറിയിലേക്ക് നടന്നു…. “ലച്ചൂ…. അവൻ വന്നോ….” “മ്….” “ഇന്നും അവൻ കുടിച്ചല്ലേ…..”

“അവനെ നമുക്ക് കുറ്റം പറയാൻ പറ്റില്ലെടോ…. അന്നത്തെ നശിച്ച രാത്രി… എന്റെ കുഞ്ഞിന്റെ മനസിനേറ്റ മുറിവ്… അത് അത്ര പെട്ടെന്നൊന്നും മായില്ലെടോ… സ്വന്തമാണെന്നഹങ്കരിച്ചതെല്ലാം അന്യമായിരുന്നു എന്നറിഞ്ഞപ്പോൾ തകർന്നു പോയിക്കാണും…. ഇരുട്ടുമുറിക്കുള്ളിലെ മൂലയിൽ കാലുകളിൽ മുഖം പൂഴ്ത്തി കരഞ്ഞ ഇരുപത്തിരണ്ട് വയസ്സുകാരൻ…. എല്ലാവരിൽ നിന്നും ഒളിച്ചോടാൻ വിദേശപഠനം എന്നൊരു മാർഗവും…. അതുവരെ യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത അവൻ സ്വയം നശിച്ചു….” “വേണ്ട ഹരിയേട്ടാ, ഒന്നും പറയണ്ട… ഞാൻ മറക്കാൻ ശ്രമിക്കുന്ന ദിവസമാ അതൊക്കെ…. അവൻ നമ്മുടെ പഴയ കിച്ചൂട്ടൻ ആകും അല്ലേ…..” “മ്… ആകും…. നമ്മുടെ മോനല്ലേടോ അവൻ…..” ***********

ഭാമ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു…. “ശ്ശൊ…. കണ്ണടച്ചാൽ ആ കാലൻ ഫയലെടുത്ത് എറിയുന്നതേ മുന്നിൽ വരണുള്ളൂ….” അവൾ സമയം നോക്കി പതിനൊന്നര…. “ഏട്ടൻ ഉറങ്ങിക്കാണുമോ എന്തോ….” ഭാമ റൂമിലേക്ക് ചെന്നപ്പോൾ കുട്ടൻ ലാപ്ടോപിൽ വർക്ക് ചെയ്യുവാർന്നു… “ഏട്ടാ…” “ആഹാ…. ഭാമക്കുട്ടി ഉറങ്ങീലാർന്നോ…” “മ്ചും…” “എന്തേ…. നിന്റെ കാട്ടുപോത്തിനെ സ്വപ്നം കണ്ടോ…..” “ഏട്ടനെങ്ങനെ മനസ്സിലായി….” “നീ ഇന്ന് മുഴുവൻ അങ്ങേരെ തെറിവിളി അല്ലാർന്നോ… പിന്നെ സ്വപ്നത്തിൽ മാത്രം എങ്ങനെ കാണാതിരിക്കും….” “ഈ…..” ഭാമ അവന്റെ തോളിൽ ചാഞ്ഞിരുന്നു സംസാരിച്ചു… പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു….

കുട്ടൻ ലാപ്ടോപ് മാറ്റിവെച്ച് അവളെ ബെഡിലേക്ക് കിടത്തി പുതപ്പിച്ചു… കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന അവളുടെ നെറുകയിൽ അവൻ തലോടി… ഏട്ടനാണെങ്കിലും മോളെപ്പോലെയാ സ്നേഹിച്ചത്… തന്റെ വിരലുകളിൽ തൂങ്ങി നടന്നിരുന്നവൾ…. കുസൃതിക്കുരുന്ന് ആയിരുന്നു… ഒരു രഹസ്യവും മറച്ചു വച്ചിട്ടില്ല….. തന്റെ ഭാമക്കുട്ടി…. അവളെ ഉണർത്താതെ കുട്ടൻ പതിയെ എണീറ്റ് ലാപ്ടോപ് എടുത്തു… ഒരു മെയിൽ കൂടി അയച്ച ശേഷം അവനും ലൈറ്റ് ഓഫാക്കി കിടന്നു…. ********** ഓഫീസിൽ ഭാമ തിരക്ക് പിടിച്ച ജോലിയിൽ ആണ്…. പുതിയ മോഡൽ വരുന്നു…. അവരുടെ കോസ്റ്റ്യൂംസ് ഒക്കെ റെഡിയാക്കുകയായിരുന്നു അവൾ…. കുറച്ചു നേരം കഴിഞ്ഞപ്പോൾ മാധവിനോടൊപ്പം ഒരു പെൺകുട്ടി കാറിൽ നിന്നുമിറങ്ങി….

മുഖം നിറയെ മേക്കപ്പ്… മുടിയൊക്കെ കളർ ചെയ്തിട്ടുണ്ട്… ഇറുകിയ ഡ്രസ്സിംഗ് അവളുടെ ആകാരവടിവിനെ എടുത്തു കാട്ടുന്നു…. അതീവ സുന്ദരി… പുതിയ മോഡൽ…. മനീഷാ മേനോൻ… അജുവും അമ്പുവും വായും പൊളിച്ച് നിൽക്കുന്നുണ്ട്… അച്ചു ഭാമയുടെ കൈയിൽ തട്ടി…. “എന്താടീ….” “എടീ ആ സാധനം കടിക്കോ…..” “എന്റെ പൊന്നച്ചു…. നിനക്കെന്നാത്തിന്റെ കേടാ….. അവർക്കെന്താ കുറവ്….” “എല്ലാം കൂടുതലാ…. വെറ്റില മുറുക്കിയ പോലെ ചുണ്ടും ചുവപ്പിച്ച് കുറേ പെയിന്റുമടിച്ച് നടക്കുവാ….” മനീഷ എല്ലാവരെയും നോക്കി പുച്ഛിച്ച ശേഷം മാധവിന്റെ കയ്യിൽ തൂങ്ങി ക്യാബിനിലേക്ക് പോയി….

അച്ചു – അവളുടെ ഒരു പുച്ഛം… വലിയ ഐശ്വര്യാ റായ് ആണെന്നാ ഭാവം…. വെള്ളപ്പാറ്റ…. ഭാമ – കാട്ടുപോത്തിന് ഇവളാ ബെസ്റ്റ്… രണ്ടിന്റേയും സ്ഥായീഭാവം പുച്ഛം… അജു – ഭാമേ ദേ സർ വിളിക്കുന്നു…. ഭാമ – ഓഹ്…. എനിക്കുള്ള കൊലവിളി വന്നു… കാലൻ എന്നെ കൊല്ലാതെ വിട്ടാൽ മതിയായിരുന്നു…. അവളെല്ലാവരേയും ദയനീയമായി നോക്കിയിട്ട് ക്യാബിനിലേക്ക് കയറി.. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 1

Share this story