മഞ്ജീരധ്വനിപോലെ… : ഭാഗം 3

മഞ്ജീരധ്വനിപോലെ… : ഭാഗം 3

എഴുത്തുകാരി: ജീന ജാനകി

ഭാമ സകലദൈവങ്ങളെയും വിളിച്ചുകൊണ്ട് ഡോറിൽ മുട്ടി…. “മേ ഐ ഗറ്റ് ഇൻ സർ ?” “യാ…..” ഭാമയെ കണ്ടതും മനീഷ അവളെ ആകെ ഒന്നുഴിഞ്ഞു നോക്കി… അവളുടെ മുഖത്ത് പുച്ഛഭാവം തെളിഞ്ഞു… മനീഷ : മാധു നിനക്ക് ഈ ലോ ക്ലാസ് ഐറ്റത്തിനെ മാത്രേ കിട്ടിയുള്ളോ പിഎ ആക്കാൻ… അതും ഒരു അഡ്വർടൈസ്മെന്റ് കമ്പനിയിൽ…. മാധവ് : ഞാനല്ലെടോ… അച്ഛന്റെ ചോയിസാണ്…. ഞാനായിരുന്നെങ്കിൽ ഇവളെയൊന്നും ഇതിന്റെ അകത്ത് പോലും കയറ്റില്ലായിരുന്നു…. ഭാമയ്ക് ഉരുകിയൊലിക്കും പോലെ തോന്നി…. പക്ഷേ അവൾ കടിച്ച് പിടിച്ച് നിന്നു…. മനീഷ –

ഇത് ഒരുമാതിരി ചുരിദാറും, തല മുഴുവൻ ഓയിലും ചരിച്ച് ചന്ദനവുമിട്ട് നീയെന്താ വല്ല പട്ടിക്കാട്ടിൽ നിന്നും വരികയാണോ….. മാധവ് ഒരു പുച്ഛച്ചിരിയോടെ അതൊക്കെ കേട്ട് നിന്നു… മനീഷ – വാട്ട് എവർ…. നിന്റെ പേരെന്താ…. ഭാമ – ഭാമികാ ശ്രീനാഥ്…. മനീഷ – വീട്ടിലെ പ്രാരാബ്ധം തീർക്കാൻ ഇറങ്ങിയതാവും അല്ലേ…. നിന്റെ ജോലിയ്കും നിന്റെ ഈ അപ്പിയറൻസിനും യാതൊരു ചേർച്ചയും ഇല്ലല്ലോ…. ഭാമ – ഇനഫ്…. ഞാൻ ഈ ജോലിക്ക് വന്നത് സ്വന്തം കാലിൽ നിൽക്കണം എന്ന വാശി ഉള്ളത് കൊണ്ടാണ്…. പിന്നെ എന്റെ വേഷം…. അതെന്റെ ഇഷ്ടം… മാന്യമായ രീതിയിലാ ഞാൻ വസ്ത്രം ധരിച്ചിരിക്കുന്നത്…

എന്റെ വർക്കിൽ ഞാൻ ഹൺഡ്രഡ് പേർസന്റും നീതി പുലർത്തുന്നുണ്ട്… നിങ്ങൾ എന്റെ യോഗ്യത അളക്കുന്നത് പണം കൊണ്ടാണെങ്കിൽ അത് കുറച്ചു കുറവായിരിക്കും… എന്നാൽ വിദ്യാഭ്യാസ യോഗ്യത നിങ്ങളേക്കാൾ കൂടുതലുണ്ട് എനിക്ക്…. മനീഷ – ഹൗ ഡേർ യൂ റ്റൂ ടോക് ലൈക് ദിസ്…. മാധു ഷീ ഈസ് ഇൻസൾട്ടിംഗ് മീ…. മാധവ് – വാട്ട് ഈസ് ദിസ് ഭാമികാ…. യു ആർ മൈ പി എ…. ഭാമ – സാറിന് അത് ബോധ്യമുണ്ടായിരുന്നെങ്കിൽ ഇവരെന്നെ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ മിണ്ടാതെയിരുന്നതെന്താ…. അഭിമാനം എല്ലാ മനുഷ്യർക്കും ഉണ്ട്… അത് സ്റ്റാറ്റസ് നോക്കി വരുന്നതല്ല…. മാധവ് –

നീയെന്റെ വെറും ശമ്പളക്കാരിയാണ്…. എന്റെ ഗസ്റ്റിനെ അപമാനിക്കാൻ നീ ആരാടീ…. നിന്റെ അഹങ്കാരം ഈ ബിൽഡിംഗിന് പുറത്ത്… ഇവിടെ ആരൊക്കെ എങ്ങനെ നടക്കണം എന്ന് ഞാൻ തീരുമാനിക്കും…. ഭാമ – അത്ര അധഃപതിച്ച ഒരു ജോലി എനിക്ക് വേണ്ടെങ്കിലോ…. മാധവ് ഒന്ന് ചിരിച്ച ശേഷം ഒരു പേപ്പർ എടുത്ത് അവളുടെ മുന്നിൽ വച്ചു…. മാധവ് – ഇതെന്താണെന്ന് അറിയോ പൊന്നുമോൾക്ക്…. രണ്ട് വർഷത്തേക്ക് നീ സൈൻ ചെയ്ത ബോണ്ട്…. അതല്ല നിനക്ക് പോയേ പറ്റുള്ളുവെങ്കിൽ ഇരുപത്തഞ്ച് ലക്ഷം രൂപ ഇവിടെ വച്ചിട്ട് പൊക്കോ….. ഭാമ തലതാഴ്ത്തി നിന്നു… അവൻ ഒരു ഫയലെടുത്ത് അവളുടെ മേലേ എറിഞ്ഞു…. മാധവ് –

ഉച്ചയ്ക്ക് മുമ്പ് ഇതെനിക്ക് കറക്ട് ചെയ്തു കിട്ടണം…. ഗെറ്റ് ഔട്ട്…. ഭാമ അതെല്ലാം എടുത്ത് പുറത്തേക്ക് നടന്നു….. “അഷ്ടിക്ക് വകയില്ലാത്ത ദരിദ്രവാസി…” മാധവിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ തറഞ്ഞുകയറി…. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി…. ********** ശ്രീനാഥും ദേവകിയും ജ്യോത്സ്യനെ കാണാനായി എത്തി….. അദ്ദേഹം ഭാമയുടെ ജാതകം നോക്കിയ ശേഷം ചിന്താധീനനായി….. ദേവകി – എന്തേലും കുഴപ്പമുണ്ടോ സ്വാമി….. ജ്യോത്സ്യൻ – കുട്ടിയുടെ ജാതകപ്രകാരം കുറച്ചു മോശം സമയമാണ്…. ദേവകി – പരിഹാരം എന്തേലും…. ജ്യോത്സ്യൻ – വിവാഹം….. ശ്രീനാഥ് – നോക്കുന്നുണ്ട്….

പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല…. ജ്യോത്സ്യൻ – മ്…. വലിയൊരു തടസം കാണുന്നുണ്ട്…. പക്ഷേ അതൊക്കെ നിലംപരിശാക്കിക്കൊണ്ട് തന്നെ വിവാഹം നടക്കും…. എന്നാൽ…… ദേവകി – എന്നാൽ ? ജ്യോത്സ്യൻ – വിവാഹം നടക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരിക്കും… അവിചാരിതമായി…. ശ്രീനാഥ് – സ്വാമി എന്താ പറഞ്ഞു വരുന്നത്…? ജ്യോത്സ്യൻ – അപ്രതീക്ഷിതമായി ആയിരിക്കും അവളുടെ വിവാഹം…. ശ്രീനാഥ് – അതെങ്ങനെ ശരിയാകും ? ജ്യോത്സ്യൻ – പേടിക്കേണ്ട… അവളുടെ പാതി തന്നെ വന്നു ചേരുന്നതാണ്… അവളിലേക്ക് വരുന്ന അപകടത്തെ ചെറുത്ത് നിൽക്കാൻ അവന് മാത്രമേ സാധിക്കുകയുള്ളൂ…. ധൈര്യമായി പോവുക…. എല്ലാം മംഗളമായി തന്നെ നടക്കും….

മനപ്രയാസം ഒത്തിരി ഉണ്ടാകും… പക്ഷേ ശുഭപ്രതീക്ഷ കൈവിടാതെ ഇരിക്കുക…. ദേവകി – എന്റെ മോൾക്കെന്തെങ്കിലും ആപത്ത്…… ജ്യോത്സ്യൻ – പേടിക്കേണ്ട… ധൈര്യമായി പൊക്കോളൂ….. വരുന്ന തിങ്കളാഴ്ച മഹാദേവന് മോളുടെ നാമത്തിൽ ഒരു ക്ഷീരധാര നടത്തിക്കോളൂ…. ശ്രീനാഥ് ദക്ഷിണ കൊടുത്ത ശേഷം ദേവകിയേയും കൂട്ടി മടങ്ങി…. ഇരുവരും യാത്രയിലുടനീളം മൗനമായിരുന്നു…. വീട്ടിലേക്ക് വന്ന് കയറിയതും ദേവകി സോഫയിൽ ഇരുന്നു… ശ്രീനാഥ് അവരുടെ ചുമലിൽ പിടിച്ചു…. “എന്താടോ ഇത്…. അവൾക്ക് ആപത്തൊന്നും ഉണ്ടാകില്ല…. താൻ വിഷമിക്കേണ്ട….”

“എന്നാലും ഇങ്ങനൊക്കെ കേട്ടപ്പോൾ… എന്താ ഇതിന്റെ അർത്ഥം… എനിക്ക് ഒന്നും മനസിലാകുന്നില്ല….” “ഒന്നൂല്ലെടോ…. എല്ലാ കാര്യങ്ങളും അയാൾ പ്രവചിച്ചത് പോലെ വരണമെന്നില്ലല്ലോ…. താൻ സമാധാനപ്പെടൂ…..” ദേവകി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു…. ശ്രീനാഥ് അവരുടെ തലയിൽ തലോടി…. ദേവകിയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാളുടെ മനസ് അസ്വസ്ഥമായിരുന്നു… ********** ഭാമ വാഷ്റൂമിൽ പോയി മുഖം കഴുകി… പുറത്തേക്ക് ഇറങ്ങിയപ്പോളേ കണ്ടു അവളെയും കാത്ത് നിൽക്കുന്ന ചങ്കുകളെ…. അച്ചു – നീ കരഞ്ഞോടീ….. ഭാമ – ഏയ് ഇല്ലെടാ….. അജു – നുണ പറയരുത്…. ഭാമ – ഒന്നൂല്ലെന്ന് പറഞ്ഞില്ലേ…. നിങ്ങൾ കഴിക്കണില്ലേ…. അമ്പു – മുഖത്ത് നോക്കി പറയെടീ….

ഭാമ കരഞ്ഞുകൊണ്ട് അവരോട് കാര്യം പറഞ്ഞതും അജു ദേഷ്യം കൊണ്ട് വിറച്ചു… അജു ക്യാബിനിലേക്ക് പോകാനായി തുനിഞ്ഞതും അവളവനെ തടഞ്ഞു… ഭാമ – വേണ്ട അജു…. നമ്മൾ അയാളുടെ ശമ്പളക്കാരാണ്… വെറുതെ ഒരു സീൻ ഉണ്ടാക്കണ്ട…. അമ്പു – ശമ്പളക്കാരാണ്… പക്ഷേ അടിമയല്ല…. നീ വഴീന്ന് മാറെടീ…. ഭാമ – പ്ലീസ് അമ്പു…. എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഒരു സീനുണ്ടാക്കണ്ട…. അച്ചു – അതേടാ…. അങ്ങേർക്ക് വേറെന്തേലും പണി കൊടുക്കാം… പിന്നെ ആ കാപ്പിരിമുടിച്ചിക്കും… അമ്പു – അതാരാ…. അച്ചു – കൂടെ വന്ന മസാലദോശ…. അജു – മസാലദോശ അല്ലെടീ… മദാലസ… അച്ചു – ആഹ്…. മദാസല…. അവള് തന്നെ….

ഇപ്പോ എന്തായാലും വാ…. വിശന്നാൽ എനിക്ക് പ്രതികരിക്കാൻ പറ്റൂല്ല….. അവളുടെ പറച്ചിൽ കേട്ട് അവരും ചിരിച്ചു… എല്ലാവരും കൂടി കാന്റീനിൽ പോയി അജുവിനെ മുടിപ്പിച്ചു…. അജു – നിന്നെയൊക്കെ കാരണം ഞാൻ ഇനി ബാങ്കിന്ന് ലോണെടുക്കേണ്ടി വരും… ഭാമ അവനെ നോക്കി ഇളിച്ചുകാണിച്ചു… അമ്പു – മാനം നോക്കി മേക്കോന്ന് കരഞ്ഞു വിളിച്ച മുതലാണോടാ ആ ചിക്കൻ കാല് കടിച്ച് പറിക്കുന്നത്…. ഭാമ – സങ്കടം ഒക്കെ ഉണ്ട്…. കഴിച്ചു തീർന്നിട്ട് ബാക്കി സങ്കടിക്കാം…. അച്ചു – ഈ ചവറിന്റെ തീറ്റ കണ്ട് ബാക്കിയുള്ളവർക്കാ സങ്കടം…. ഭാമ – പോടീ….. അതേ ഈ സൺഡേ എവിടെ പോകാം…. അജു – ഒരു ഫിലിം,

കുറച്ചു ഷോപ്പിംഗ്, പിന്നെ ബീച്ച്…. ഭാമ – അത് ഓകെ…. ബട്ട് മോർണിംഗ് വീട്ടിൽ വരണം…. അച്ഛൻ നിങ്ങളെ കാണാനില്ലെന്നാ പരാതി…. അമ്പു – ഓകെ… ബ്രേക്ക് ഫാസ്റ്റ് ദേവൂമ്മ വക…. എല്ലാവരും ഹാപ്പി ആയിട്ട് ഫുഡ് കഴിക്കുന്നത് ദൂരെ നിന്ന് മാധവ് നോക്കുന്നുണ്ടായിരുന്നു… കുറച്ചു നേരം നിന്നിട്ട് അവൻ അവിടെ നിന്നും പോയി… അന്ന് ഭാമയ്ക് വലിയ ജോലി ഒന്നുമുണ്ടായില്ല…. കറക്ട് സമയത്ത് തന്നെ വീട്ടിലെത്തി…. ********** മാധവ് റൂമിലെ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു… കൈയിൽ പകുതിയായ ഒരു ആൽക്കഹോൾ ബോട്ടിൽ ഉണ്ടായിരുന്നു…

അവന്റെ കണ്ണുകൾ ആകാശത്തായിരുന്നു…. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണുചിമ്മും പോലെ തോന്നി…. മാധവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി…. അവൻ നക്ഷത്രങ്ങളെ നോക്കി സംസാരിച്ചു…. “തനിച്ചാക്കി പോയില്ലേ എന്നെ….. പോയപ്പോൾ കൊണ്ട് പൊയ്ക്കൂടാർന്നോ… ആരേയും സ്നേഹിക്കാൻ എനിക്ക് കഴിയണില്ല….. ഈ പാഴ്ജന്മത്തിനെക്കൂടി കൊണ്ട് പോവോ…..” നാവു കുഴഞ്ഞ് നിദ്രയിലേക്ക് വീണപ്പോഴും അവന്റെ കൺകോണുകളിൽ നിന്നും രണ്ട് നീർമണിത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു…. ********** “ഏട്ടാ…..” “എന്താടീ…..” “അമ്മയ്ക്കും അച്ഛനും എന്തുപറ്റി…?” “എന്തുപറ്റാൻ…..” “രണ്ട് പേരും കുറച്ചു ഗ്ലൂമി ആണല്ലോ… ആ അനിരുദ്ധൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ…..

അയാൾ ഇവിടെ വന്നോ….?” “എന്റെ പൊന്നേ ഇവിടെ ആരും വന്നില്ല…” “പിന്നെ…..?” കുട്ടൻ ജ്യോത്സ്യനെ കണ്ട കാര്യമൊക്കെ ഭാമയോട് പറഞ്ഞു…. “അതിനാണോ രണ്ടും കൂടി ഇങ്ങനെ നഖം കടിച്ചു തിന്നുന്നേ…. ആരേലും എന്തേലും പറഞ്ഞതു കൊണ്ട്….” ഭാമ ഹാളിലേക്ക് ചെന്നു…. സോഫയിൽ ഒരു വശത്ത് ശ്രീനാഥും ഒരു വശത്ത് ദേവകിയും നഖവും കടിച്ച് ഇരിക്കുന്നുണ്ടായിരുന്നു…. ഭാമ അതിന്റെ നടുക്ക് ഇരുന്നു… ഭാമ – ഏതോ ഒരു ജ്യോത്സ്യൻ എന്തോ പറഞ്ഞെന്ന് വച്ച് എന്റെ ഇണക്കുരുവികളെന്താ ഇരുവശത്തും ഇരുന്ന് നഖം തിന്നുന്നേ…. വിശക്കുവാണേൽ നല്ല അടിപൊളി ചപ്പാത്തിയും ചിക്കനും ഉണ്ടാരുന്നല്ലോ….

ദേവകി – നിന്റെ കാര്യം ഓർക്കുമ്പോൾ അമ്മയ്ക്ക് ആധിയാ മോളേ…. ഭാമ – എന്റെ പൊന്നമ്മക്കുട്ടീ, ഞാൻ അങ്ങനെ ഒന്നും കെട്ടിപ്പോവൂലാട്ടോ…. ശ്രീനാഥ് – അങ്ങനെ പറഞ്ഞുകൊടുക്ക് മോളേ….. ഞാൻ പറഞ്ഞു പറഞ്ഞു അവസാനം എന്റെ കിളി പോയി…. കുട്ടൻ – ഇനിയെങ്കിലും വല്ലതും തരോ…. വിശന്നിട്ട് കുടല് കരിയുന്നു…. ഭാമ – അമ്മേ എനിക്കും…. അതേ നാളെ ബ്രേക്ക് ഫാസ്റ്റ് കുറച്ചു കൂടുതൽ ഉണ്ടാക്കിക്കോ….. കുട്ടൻ – അപ്പോ വാലുകളെല്ലാം നാളെ രാവിലെ ലാന്റ് ചെയ്യുമെന്നർത്ഥം…. ശ്രീനാഥ് – നാളെ എവിടൊക്കെയാ കറക്കം…. ഭാമ – ഒരു ഫിലിം, കുറച്ചു ഷോപ്പിംഗ് പിന്നെ ബീച്ച്… അത്രേയുള്ളൂ… ദേവകി – പോകുന്നതൊക്കെ കൊള്ളാം…

ആരുടേം മെക്കിട്ട് കേറാൻ പോകരുത്… കുട്ടൻ – ആ ബെസ്റ്റ്…. പാകിസ്ഥാൻ പട്ടാളത്തോട് വെടി വയ്കരുതെന്നും ഇവളോട് പ്രശ്നം ഉണ്ടാക്കരുതെന്നും പറയുന്നത് ഒരേ പോലാ… നോട്ട് വാക്കിംഗ്…. നടക്കൂല…. ഭാമ – നീ പോടാ ഏട്ടാ…. അങ്ങനെ വഴക്കിട്ടും തമാശ പറഞ്ഞും അന്നത്തെ രാത്രി കടന്നു പോയി… പരീക്ഷണകാലം ആരംഭിക്കുന്നതേയുള്ളൂ എന്നറിയാതെ അവർ നിദ്രയെ പുൽകി… പക്ഷേ ഉള്ളിൽ അണയാത്ത കനലുമായി ദേവകി ശ്രീനാഥിന്റെ നെഞ്ചിൽ കിടന്നു… പേരറിയാത്തൊരു ഭയം അവരെ മൂടുന്നത് ദേവകിയറിഞ്ഞു…. ആ അമ്മമനസ്സ് തന്റെ മകൾക്കായി ദൈവത്തോട് കേണുകൊണ്ടിരുന്നു….  “ഏട്ടാ…..” “എന്താ ഭാമക്കുട്ടീ….. ഉറക്കം വരണില്ലേ….” “ഇല്ല…. ഇന്ന് ഞാൻ ഏട്ടന്റെ കൂടെയാ….” “അതിന് മിക്ക ദിവസവും നീ എന്റെ കൂടെ തന്നല്ലോ കിടക്കുന്നത്…

പോത്ത് പോലെ ആയി…. ഇപ്പോഴും തനിച്ച് കിടക്കാൻ പേടി…. അയ്യേ…. നാണക്കേട്…” “പോടാ ദുഷ്ടാ….” ഭാമ മുഖം കോട്ടിയിട്ട് ബെഡിന്റെ ഓരത്ത് കയറിക്കിടന്നു… കുട്ടൻ അവളെ ഒന്ന് പുതപ്പിച്ചു കൊടുത്ത ശേഷം ലാപ്ടോപിൽ വർക്ക് ചെയ്യാനായി ഇരുന്നു…. ഇടയ്ക്കെപ്പോഴോ നിഷ്കളങ്കമായി ഉറങ്ങുന്ന ഭാമയെ അവൻ നോക്കി… പതിയെ അവളുടെ നെറ്റിയിൽ തലോടി… “ഏട്ടനുള്ളപ്പോൾ എന്റെ വാവാച്ചിയ്ക് ഒരാപത്തും വരില്ല…” അവളൊന്നു കുറുകി തിരിഞ്ഞു കിടന്നു… കുട്ടനും അവൾക്കരികിൽ കിടന്നു കണ്ണുകളടച്ചു…. അവന്റെ ഓർമ്മകളിൽ നിറയെ മുത്തുള്ള പാദസരം കിലുക്കി കുഞ്ഞരിപ്പല്ല് കാട്ടി തന്റെ കയ്യിൽ തൂങ്ങി നടക്കുന്ന കുഞ്ഞ് ഭാമയുടെ മുഖം മികവോടെ തെളിഞ്ഞു വന്നു…. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 2

Share this story