അഗസ്ത്യ : ഭാഗം 15

അഗസ്ത്യ : ഭാഗം 15

എഴുത്തുകാരി: ശ്രീക്കുട്ടി

” ഋഷിയേട്ടാ… ” ബാൽക്കണിയിലാരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നിരുന്ന അവന്റെ പിന്നിലൂടെ ഓടിച്ചെന്നിറുകെ പുണർന്നുകൊണ്ട് വിളിക്കുമ്പോൾ സന്തോഷം കൊണ്ട് ആ പെണ്ണിന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ കണ്ണീരിനിടയിലും പുഞ്ചിരിക്കുന്ന അവളെക്കണ്ടവൻ ആകെപ്പാടെ അമ്പരന്നുപോയി. ഋഷി പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്തു. ” എന്താടാ എന്തുപറ്റി ??? ” അവളെ ചേർത്തുപിടിച്ച് ആ മുഖം കൈക്കുമ്പിളിലെടുത്തുകൊണ്ട് അവൻ ചോദിച്ചു.

അപ്പോഴും സന്തോഷം കൊണ്ട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ. ” എന്താ എന്റെ പൊട്ടിപ്പെണ്ണിനിത്ര വെപ്രാളം ??? ” വീണ്ടുമവൻ ചോദിച്ചുവെങ്കിലും അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ അവന്റെ വലതുകരം പിടിച്ച് തന്റെ വയറിലേക്ക് ചേർത്ത് വച്ചു. ആ നിമിഷം ഋഷിയുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. മിഴികൾ ഈറനണിഞ്ഞു. തന്റെ ജീവനെ ഉദരത്തിൽ പേറുന്നവളെ അവനാദ്യം കാണുന്നത് പോലെ നോക്കി. പിന്നെ അവളെ ചേർത്തുപിടിച്ച് നെറുകയിൽ മുകർന്നു. പിന്നെയും മതി വരാതെ അവളെയാകെ ഉമ്മകൾ കൊണ്ട് മൂടി.

അപ്പോഴത്തെ അവന്റെ ഓരോ ചുംബനത്തിലും വാത്സല്യം മാത്രമായിരുന്നു നിറഞ്ഞിരുന്നത്. പിന്നെ പതിയെ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒട്ടിക്കിടന്ന ആ വയറിൽ പതിയെ ചുംബിച്ചു. അവളുദരത്തിൽ പേറുന്ന ആ തുടിപ്പിനായി എണ്ണമറ്റ ചുംബനങ്ങൾ നൽകിത്തീർന്നപ്പോൾ അവൻ പതിയെ അവളുടെ വയറിനെ മറച്ചിരുന്ന സുതാര്യമായ സാരിത്തുമ്പ് പതിയെ നീക്കി. എന്നിട്ട് വല്ലാത്തൊരു വാത്സല്യത്തോടെ അവിടേക്ക് തന്നെ നോക്കിയിരുന്നു. ” എന്താ ഇങ്ങനെ നോക്കുന്നത് ??? ” കുറേ സമയം കഴിഞ്ഞിട്ടും അവനതേ ഇരുപ്പ് തുടർന്നപ്പോൾ ആ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചു.

ഋഷി പതിയെ മുഖമുയർത്തി അവളെ നോക്കി. ” ഈ വയറിൽ ഒരുപാട് തവണ ഞാൻ മുഖമമർത്തിയുറങ്ങിയിട്ടുണ്ട്. പക്ഷേ പെണ്ണേ…. നിന്റെ വയറിന് ഇത്രയും ഭംഗി ഇതിനുമുൻപൊരിക്കലും എനിക്ക് തോന്നിയിട്ടില്ല “”” ” ആകെ സെന്റി മൂഡാണല്ലൊ ??? ” അവന്റെ മൂക്കിൽ പതിയെ പിടിച്ചുവലിച്ചുകൊണ്ട് നിറപുഞ്ചിരിയോടെ അവൾ ചോദിച്ചു. ” അറിയില്ല പെണ്ണേ ഇപ്പൊ എനിക്ക് നിന്നോടുള്ള വികാരമെന്താണെന്ന്. ഈ ലോകത്ത് ഒരാണിന് നൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ സമ്മാനമാണ് ഇപ്പൊ നീയെനിക്ക് സമ്മാനിച്ചത് . ഇതിന് നിനക്ക് ഞാനെന്താ പെണ്ണേ തരിക ??? ”

എണീറ്റ് നിന്നവളെ ഒന്നുകൂടി ആഞ്ഞുപുൽകിക്കൊണ്ട് അവൻ ചോദിച്ചു. ” ഈ നെഞ്ചിനുള്ളിലെ സ്നേഹം മുഴുവൻ എനിക്ക് മാത്രമല്ലേ…. അതിൽ കവിഞ്ഞൊന്നും എനിക്കിനി വേണ്ട. എന്നുമിതുപോലെ ചേർത്തുപിടിക്കാൻ ഈ കൈകളും തല ചായ്ക്കാൻ ഈ നെഞ്ചുമുണ്ടായാൽ മാത്രം മതി…. ” ആ വാചകങ്ങൾ പറഞ്ഞുനിർത്തുമ്പോൾ അവളുടെ സ്വരമിടറിയിരുന്നു. മിഴികൾ വീണ്ടും പെയ്തുതുടങ്ങിയിരുന്നു. പെട്ടന്ന് ഋഷിയവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഒരു കയ്യപ്പോഴും അവളുടെ കുഞ്ഞുവയറിനെ വലയം ചെയ്തിരുന്നു. ” അല്ല എന്താ ഇപ്പൊ എന്റെ മോൾടമ്മയ്ക്ക് വേണ്ടത് ??? എന്താ ഇപ്പൊ കൊതി തോന്നുന്നത് ???

പച്ചമാങ്ങാ , മസാല ദോശ ഏത് വേണം ??? എന്ത്‌ വേണമെങ്കിലും ഇപ്പൊ ഞാൻ കൊണ്ടുത്തരും ” അവളുടെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അവൻ ചോദിച്ചു. അപ്പോഴും ആ കണ്ണുകളിലേക്ക് തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു അവൾ. ” നിന്ന് കണ്ണുരുട്ടാതെ പറയെഡീ ഉണ്ടക്കണ്ണീ ……. സാധാരണ ഗർഭിണികളെപ്പോലെ നിനക്ക് കൊതിയൊന്നുമില്ലേ ??? ” ” ഇപ്പോഴേ അങ്ങനെ കൊതിയൊന്നും വരൂല പൊട്ടാ… ” അവന്റെ ചോദ്യത്തിന് മറുപടിയൊരു പൊട്ടിച്ചിരിയോടെ പറയുമ്പോൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ഋഷി. ”

ഓഹോ അങ്ങനെയാണോ എന്നാപ്പിന്നെ ബാ തല്ക്കാലം നമുക്കൊന്ന് സ്നേഹിക്കാം… ” പറഞ്ഞതും അവനവളെ കോരിയെടുത്തിരുന്നു. ” താഴെയിറക്ക് ഋഷിയേട്ടാ വേണ്ടാട്ടോ …. ” അവന്റെ കൈകളിൽ കിടന്ന് കൈകാലിട്ടടിച്ചുകൊണ്ട് അവൾ ചിണുങ്ങി. ” അടങ്ങിയിരിക്ക് പെണ്ണേ കിടന്നുപിടച്ച് എന്റെ മോളേ ശല്യം ചെയ്യാതെ…. ” റൂമിലേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. മുറിയിലേക്ക് കയറി ബെഡിലവളെ കിടത്തി ഋഷിയും ഒപ്പം കിടന്നു. ” എന്താ ഉദ്ദേശം ??? ” ഒരു കള്ളച്ചിരിയോടെ അവന്റെ മീശ പിരിച്ചുവച്ചുകൊണ്ട് അവൾ ചോദിച്ചു. ” അയ്യടി പോടീ അവിടുന്ന്…. തല്ക്കാലം എനിക്കാ ഉദ്ദേശമൊന്നുമില്ല. ഞാനെന്റെ മോളെ സ്നേഹിക്കുന്ന കാര്യമാ പറഞ്ഞത് “.

അവളുടെ ചുണ്ടിൽ പതിയെ ഒന്ന് തഴുകിക്കോണ്ട് അവൻ പറഞ്ഞു. പിന്നെ വീണ്ടും അവളുടെ വയറിനോടടുത്തു. സാരിയുടെ മറ മാറ്റി ഇടയ്ക്കിടെ അവളുടെ വയറിൽ താടി കൊണ്ടുരുമ്മിക്കൊണ്ട് ഉള്ളിലെ ജീവനോടായി അവൻ കൊഞ്ചിക്കോണ്ടിരുന്നു. മലർന്ന് കിടന്നുകൊണ്ട് അവന്റെ ചെയ്തികളെല്ലാം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുകയായിരുന്നു അപ്പോൾ അഗസ്ത്യ. ” ഡീ പെണ്ണേ നീയിപ്പോഴുമിവിടെ സ്വപ്നം കണ്ടിരിക്കുകയാണോ ??? നിന്റെ പ്രാണനാഥൻ എയർപോർട്ടിൽ ലാൻഡ് ചെയ്തുകഴിഞ്ഞു. ഇപ്പോ ഇങ്ങെത്തും ” കൈകുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് വന്നുകൊണ്ടുള്ള ഋതികയുടെ ശബ്ദമാണ് അഗസ്ത്യയേ ചിന്തകളിൽ നിന്നുമുണർത്തിയത്.

ഋഷി അരികിലില്ലെന്നും ബിസിനെസ് ടൂറിന് പോയിട്ട് ദിവസങ്ങളായല്ലോ എന്നും അവളോർത്തത് തന്നെ അപ്പോഴായിരുന്നു. “””‘ അല്ലെങ്കിലും എത്ര ദൂരെയാണെങ്കിലും ആ മനസെപ്പോഴും ഈ പെണ്ണിന്റെ കൂടെത്തന്നെയാണല്ലോ “”” ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മനസ്സ് മന്ത്രിച്ചു. പിന്നെ ഋതികയുടെ കയ്യിലിരുന്ന കുഞ്ഞിനെ വാങ്ങി മടിയിലേക്ക് വച്ചു. ” “” ചിന്തൂട്ടാ… തക്കരേ….. ഒക്കം പോയില്ലേടാ വാവേ…. “”” ഉറക്കപ്പിച്ചിൽ ചുണ്ടുപിളർത്തി കരയാൻ തുടങ്ങിയ കുഞ്ഞിനോട് കൊഞ്ചിക്കൊണ്ട് അവൾ ചോദിച്ചു. അതെല്ലാം നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു ഋതുവപ്പോൾ.

കാറിൽ വീട്ടിലേക്കുള്ള യാത്രയിലുടനീളം ഋഷിയുടെ ഉള്ള് നിറയെ ആ പെണ്ണ് മാത്രമായിരുന്നു. “”” ഒരു മാസം നിന്നേയൊന്ന് നേരിൽ കാണാതെ ഒന്ന് ചേർത്ത് പിടിക്കാതെ ഞാനെങ്ങനെ കഴിഞ്ഞു പെണ്ണേ…. “” അവളേ മാത്രമോർത്തിരിക്കുമ്പോൾ അവൻ സ്വയം ചോദിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ആ വലിയ വീടിന്റെ മുന്നിൽ കാറ് നിർത്തുമ്പോൾ ആവേശത്തോടെ ആണവൻ പുറത്തിറങ്ങിയത്. പക്ഷേ എല്ലാവരും പൂമുഖത്തുണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ച , കാണാനേറ്റവും കൊതിച്ച മുഖം മാത്രം കൂട്ടത്തിലെങ്ങുമില്ലായിരുന്നത് അവനിലൊരു കുഞ്ഞ് നൊമ്പരം പടർത്തി.

അവിടെയുണ്ടായിരുന്നവരോടൊക്കെ ഒരു ചടങ്ങ് പോലെ സംസാരിച്ചിട്ട് മുകളിലേക്കോടുമ്പോൾ എന്തുകൊണ്ടൊ അവന്റെ ഉള്ളം വല്ലാതെ തുള്ളിത്തുളുമ്പിയിരുന്നു. റൂമിലെത്തി ഡോർ തുറന്ന അതേ നിമിഷം തന്നെയായിരുന്നു ബാത്‌റൂമിന്റെ വാതിലും തുറക്കപ്പെട്ടത്. പുറത്തേക്ക് വന്ന അവളെതന്നെ ഒരു നിമിഷമവൻ നോക്കി നിന്നു. പിന്നെ ഒറ്റകുതിപ്പിൽ അവളെ കൈക്കുള്ളിലൊതുക്കുമ്പോൾ അവളുടെ കൈകളും അവനെ ചുറ്റിപ്പിടിച്ചിരുന്നു. “””” വരുമ്പോൾ വാതിലിൽ തന്നെ നീയുണ്ടാകുമെന്ന് കരുതിയിട്ട് നീയിതിനകത്തെന്ത് മുട്ടയിടുവാടീ… “””‘ അവളുടെ അധരങ്ങളിലമർത്തി ചുംബിച്ചുകൊണ്ട് അവൻ ചോദിച്ചു.

“”” മുട്ടയിടാൻ പറ്റിയ അവസ്ഥയിലല്ല ഇപ്പൊ അല്ലെങ്കിൽ ഒരുകൈ നോക്കാമായിരുന്നു “”” വയറിൽ പതിയെ ഒന്ന് തലോടിക്കൊണ്ട് ചിരിയോടെ അവൾ പറഞ്ഞു. അത് കേട്ട് ഋഷിയും പതിയെ ചിരിച്ചുപോയിരുന്നു. “””” നീയെന്റെ മോളെ പട്ടിണിക്കിട്ടോഡീ അവൾക്ക് നല്ല ക്ഷീണമുണ്ടല്ലൊ “””” അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് തെല്ലുന്തിയ വയറിൽ ചുണ്ട് ചേർക്കുമ്പോൾ അവൻ ചോദിച്ചു. “”” ഉവ്വ് അത്ര വിഷമമുള്ള അച്ഛനിവിടിരുന്ന് ഇതൊക്കെ നോക്കണമായിരുന്നു “”” ഒരു കുഞ്ഞി പിണക്കത്തോടെ അവൾ പറഞ്ഞു. “””” അതേടീ ചുള്ളിക്കമ്പേ ഇനി ഞാനെപ്പോഴും എന്റെ മോൾടെ കൂടെത്തന്നെ കാണും “””” പറഞ്ഞിട്ട് വീണ്ടുമവൻ ആ വയറിൽ ചുംബിച്ചു.

അപ്പോഴും അവൾ കിലുകിലെച്ചിരിച്ചു. “”” ഹലോ എനിക്കങ്ങോട്ടൊന്ന് വരാമോ ആവോ ??? “”” വാതിലിന് പുറത്തുനിന്നും ശബരിയുടെ ചോദ്യം കേട്ട് ഋഷി പെട്ടന്നെണീറ്റുമാറി. അഗസ്ത്യ സാരിയൊക്കെ നേരെയാക്കിക്കഴിഞ്ഞപ്പോഴേക്കും അവൻ അകത്തേക്ക് വന്നു. “”” അച്ഛനോട്‌ പറയണം ഇവനെ എത്രേം വേഗം കെട്ടിക്കാൻ… “”” ഷർട്ടിന് മുകളിലെ കോട്ടൂരി ബെഡിലേകിടുമ്പോൾ ഋഷി പറഞ്ഞു. “”” ഹോ ഏട്ടണെങ്കിലും എന്നോടിത്ര സ്നേഹമുണ്ടല്ലോ…. “”””” “”” അയ്യടാ സ്നേഹം കൊണ്ടൊന്നുമല്ല എന്നാലെങ്കിലും എവിടെയുമിങ്ങനെ സ്വർഗത്തിലെ കട്ടുറുമ്പായി വരില്ലെന്ന് വിചാരിച്ചിട്ടാ… ”

“” ചിരിയോടെ അവൻ പറഞ്ഞതും ശബരിയുടെ മുഖം വീർത്തു. “”” ഓഹോ ഇപ്പൊ ഞാൻ കട്ടുറുമ്പ് യാത്ര ചെയ്ത് ക്ഷീണിച്ചുവന്ന ഏട്ടനെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്ന ഞാൻ കട്ടുറുമ്പ്. “” അവൻ പറയുന്നത് കേട്ട് ചിരിയടക്കാൻ പാടുപെടുകയായിരുന്നു അഗസ്ത്യ. “”” അതേ കൂടുതൽ ചിരിക്കുവൊന്നും വേണ്ട കേട്ടോ കെട്ടിയോനെന്ത്‌ പറഞ്ഞാലുമങ്ങ് ഇളിച്ചുകൊടുത്തോളും.””” അഗസ്ത്യയുടെ കവിളിൽ പതിയെ ഒന്ന് ഞോണ്ടിക്കൊണ്ട് അവൻ പറഞ്ഞു. “”” പിന്നെന്റെ കെട്ടിയോൾ നിന്റെ മണ്ടത്തരം കേട്ട് ഇളിക്കണോ ??? “”” ഋഷി. “”” യ്യോ വേണ്ട ഭാര്യേം ഭർത്താവും കൂടി ഇവിടിരുന്ന് ഇളിച്ചോ. ഞാൻ ന്റെ കുഞ്ഞിക്കുറുമ്പനെ വിളിക്കാനാ വന്നത്. ഒന്നിങ്ങോട്ട് വരുമോ അവന് വിശക്കുന്നുണ്ടാവും… “”

” അഗസ്ത്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു. “”” എടാ പതിയെ…. “”” “”” ഓ ഇയാളിവിടില്ലാതിരുന്നപ്പോഴും ഭാര്യേ ഞങ്ങളൊക്കെ തന്നെ നോക്കിയത്. എന്നിട്ടിതുവരെ ഒന്നും പറ്റിയിട്ടില്ല. തല്ക്കാലം രക്ഷകന്റെ ഉപദേശം വേണ്ട…”””” സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിൽ ശബരി വിളിച്ചുപറഞ്ഞു. അതുകേട്ട് ഋഷിയും അഗസ്ത്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ” ഋഷിയേട്ടാ…. അച്ഛനാ ഏട്ടനോടെന്തോ പറയാനുണ്ടെന്ന് ” കിച്ചുവിനും ചിന്തുവിനുമൊപ്പം ഹാളിലിരിക്കുകയായിരുന്ന ഋഷിയുടെ കയ്യിലേക്ക് ഫോൺ നീട്ടിക്കൊണ്ട് അഗസ്ത്യ പറഞ്ഞു.. ”

ഹലോ എന്താച്ഛാ…. ” ഫോൺ കയ്യിൽ വാങ്ങി കാതോട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു. “””” ആഹ് മോനെ നിങ്ങള് രണ്ടാളും കൂടി ഇപ്പൊ തന്നെ ഇവിടെ വരെയൊന്ന് വരണം. കാര്യമൊക്കെ വന്നിട്ട് പറയാം “”” “”” ശരിയച്ഛാ “”” “””” നീ വേഗം ചെന്ന് റെഡിയായിട്ട് വാ നമുക്ക് നിന്റെ വീട് വരെയൊന്ന് പോകാം “”” ഫോൺ കട്ട് ചെയ്തിട്ട് തന്നെത്തന്നെ നോക്കി നിൽക്കുന്ന അവളോടായി അവൻ പറഞ്ഞു. “”” എന്താ ഏട്ടാ പെട്ടന്ന് ഇനി അമ്മയ്ക്കെന്തെങ്കിലും വയ്യായ്ക…. “”” ചോദിക്കുമ്പോൾ അവളുടെ സ്വരത്തിൽ ഒരു വിറയൽ തോന്നിയിരുന്നു. “”” ഏയ് ഇതതൊന്നുമല്ല… എന്തായാലും നീ റെഡിയായിട്ട് വാ “””

ആലോചനയോടെ അവൻ പറഞ്ഞു. പിന്നീടൊന്നും പറയാതെ അഗസ്ത്യ റൂമിലേക്ക് പോയി. പത്ത് മിനിട്ടിനുള്ളിൽ അവരിരുവരും റെഡിയായി ഇറങ്ങി. വിപഞ്ചികയിലെത്തുമ്പോൾ മുറ്റത്ത് തന്നെ വേണുവുണ്ടായിരുന്നു. “””” അച്ഛാ…. “””” കാറിൽ നിന്നിറങ്ങിയ പാടെ അയാൾക്കരികിലേക്ക് ഓടിച്ചെന്നവൾ വിളിച്ചു. “”” എന്താ മോളെയിത് ഈ സമയത്തിങ്ങനെ ഓടാൻ പാടുണ്ടോ ??? “”” മകളുടെ നെറുകയിൽ ഒന്ന് തലോടി ശാസനയോടേ അയാൾ ചോദിച്ചു. “”” ഇവിടെന്താ അച്ഛാ ഉണ്ടായത് ??? എന്താ അത്യാവശ്യമായി വരാൻ പറഞ്ഞത് ??? അമ്മയെവിടെ ??? “”” ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ അവളൊരുമിച്ച് ചോദിച്ചു.

“””” എന്റെ പെണ്ണേ നീയൊന്ന് ശ്വാസം വിട്ട് ചോദിക്ക് “”” പിന്നാലെ വന്ന ഋഷിയും പറഞ്ഞു. “”മോളകത്തേക്ക് ചെല്ല് എനിക്ക് ഋഷിയോട് കുറച്ച് സംസാരിക്കാനുണ്ട്. “”” അയാൾ പറഞ്ഞത് കേട്ട് ഋഷിയെ ഒന്ന് നോക്കി അവൾ പതിയെ അകത്തേക്ക് നടന്നു. അവളകത്തേക്ക് ചെല്ലുമ്പോൾ ഹാളിന്റെ ഒരരുകിൽ വെറും തറയിൽ മൈഥിലി കൂനിക്കൂടിയിരിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു. മുടിയിഴകൾ പാറിപ്പറന്നിരുന്നു. ശരീരം വല്ലാതെ ക്ഷീണിച്ചിരുന്നു. “””” മൈഥിലിയേച്ചീ….. “”” അവളുടെ ആ രൂപം കണ്ട് അഗസ്ത്യയൊരാന്തലോടെ വിളിച്ചു. മൈഥിലി പെട്ടന്ന് തല ഉയർത്തി അവളുടെ നേർക്ക് നോക്കി.

പിന്നെ ഒരു കുതിപ്പിനോടിച്ചെന്ന് അഗസ്ത്യയെ ചുറ്റിപ്പിടിച്ച് ആ മാറിൽ തലയുരുട്ടി അലറിക്കരഞ്ഞു. പെട്ടന്നുള്ള നീക്കമായത് കൊണ്ടുതന്നെ അഗസ്ത്യയൊന്ന് വേച്ചുപോയേങ്കിലും അവളുടെ കൈകൾ മൈഥിലിയെ ചേർത്തണച്ചു. “””” എന്താമ്മേ ഇതൊക്കെ ??? “”””” അപ്പോഴേക്കും അങ്ങോട്ട് വന്ന ഇന്ദിരയോടായി അഗസ്ത്യ ചോദിച്ചു. “””” ഇനിയെനിക്ക് വയ്യ സത്യാ ഒരെടുത്തുചാട്ടം കൊണ്ട് പറ്റിപ്പോയതിനെല്ലാമുള്ളത് ഞാനനുഭവിച്ചു. ഇനി വയ്യെടീ. ഇനിയങ്ങോട്ട്‌ തിരികെ പോകേണ്ടി വന്നാൽ മരണം മാത്രേയുള്ളു എന്റെ മുന്നിൽ. എന്നോട് വീണ്ടും അങ്ങോട്ട് പോകാൻ പറയല്ലേഡീ….. നീയെന്നെ ഉപേക്ഷിക്കോഡീ ??? “”””

ഇന്ദിരയെന്തെങ്കിലും പറയും മുൻപ് തന്നെ മൈഥിലി പറഞ്ഞു. അപ്പോഴെല്ലാം അവൾ നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. “””” പറ സത്യാ നീയെന്നെ ഉപേക്ഷിക്കുമോ ???? “””” സത്യയുടെ മുഖത്തേക്ക് നോക്കി അവൾ വീണ്ടും ചോദിച്ചു. “””” എന്തൊക്കെയാ ചേച്ചിയീ പറയുന്നത് എന്റെ ചേച്ചിയെ ഞാനുപേക്ഷിക്കുമോ…. ചേച്ചിയൊന്നുകൊണ്ടും വിഷമിക്കണ്ട ഞങ്ങളെല്ലാം ചേച്ചിയുടെ കൂടെത്തന്നുണ്ട്. “””” “””” എന്നോട് ക്ഷമിക്ക് മോളെ ഒരിക്കൽ എന്റെയീ സ്ഥാനത് നീ നിന്നപ്പോൾ ചേർത്തുപിടിക്കേണ്ടതിന് പകരം തള്ളിക്കളഞ്ഞിട്ടേയുള്ളൂ ഞാൻ. പക്ഷേ എന്നേ നീ….. അല്ലെങ്കിലും എന്നുമതങ്ങനെ തന്നെയായിരുന്നുവല്ലോ ചേച്ചിയുടെ തെറ്റുകളേറ്റെടുത്തിട്ടല്ലേയുള്ളൂ നീ…. ”

“””” മതി ഇനിയൊന്നും പറയണ്ട കുറച്ചുനേരം വന്ന് കിടക്ക് വാ ….. “”” അവളെ ചേർത്തുപിടിച്ചകത്തേക്ക് നടക്കുമ്പോൾ അഗസ്ത്യ പറഞ്ഞു “””” അപ്പോൾ ഒരു ഡിവോഴ്സ് തന്നെയാണോ അച്ഛനുദ്ദേശിക്കുന്നത് ????? “””” അതുവരെ വേണുവിന്റെ വാക്കുകളെല്ലാം കേട്ട് മൗനമായി നിൽക്കുകയായിരുന്ന ഋഷി പതിയെ ചോദിച്ചു. “”” ഇതെന്റെ ഉദ്ദേശമല്ല ഋഷി…. മൈഥിലിയുടെ ആവശ്യമാണ്. ഒരിക്കലൊരു തെറ്റ് പറ്റിപ്പോയെന്ന് കരുതി ഉപേക്ഷിച്ചുകളയാൻ കഴിയുമോ മോനെ….ഇപ്പോഴും രണ്ടുമക്കളേയും ഹൃദയത്തിൽ പേറുന്ന ഈ അച്ഛന്. എന്തുവില കൊടുത്തും എന്റെ മൈഥിലിയെ എനിക്ക് തിരികെ വേണം. “””” “””” അച്ഛൻ വിഷമിക്കണ്ട അവളൊന്ന് നോർമലാവട്ടെ എന്നിട്ട് നമുക്കൊരു വക്കീലിനെ കാണാം.

തല്ക്കാലം അവളൽപ്പം സമാധാനമായിരിക്കാട്ടെ. “””” അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു. പക്ഷേ കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ആ പിതാവിന്റെ ഉള്ളിലെ നീറ്റലകറ്റാൻ ആ വാക്കുകളൊന്നുമൊട്ടും മതിയാകുമായിരുന്നില്ല. കുറേ സമയം കഴിഞ്ഞ് ഋഷി മുറിയിലേക്ക് വരുമ്പോൾ അഗസ്ത്യയുടെ മടിയിൽ തല വച്ച് വെറുതേ കിടക്കുകയായിരുന്നു മൈഥിലി. “””” മൈഥിലി….. എനിക്കൊരു കാര്യം…. “”” “”” എനിക്കറിയാം ഋഷി ഡിവോഴ്‌സ് വേണോ എന്നല്ലേ ??? വേണം. ഇനി അയാളോടൊപ്പം എനിക്ക് ജീവിക്കാൻ കഴിയില്ല.

ഈ ശരീരം മുഴുവൻ കള്ളിന്റെയും കഞ്ചാവിന്റെയും പുറത്ത് അയാൾ സമ്മാനിച്ച മുറിവുകളും ചതവുകളുമാണ്. ഇനിയെനിക്ക് വയ്യ പ്രതീക്ഷിക്കാൻ എനിക്കൊരു കുഞ്ഞ് പോലുമില്ല. പിന്നെ എന്തിന്റെ പേരിലാ ഞാനയാളോടൊപ്പം കടിച്ചുതൂങ്ങുന്നത് ??? ” ഋഷിയെ പൂർത്തിയാക്കാൻ അനുവദിക്കാതെ ആ വാക്കുകളോരൊന്നും പറയുമ്പോൾ പലപ്പോഴും അവളുടെ വാക്കുകൾ ഇടറിയിരുന്നു. “””” നിന്റെ അഭിപ്രായമെന്താ സത്യാ “””” എല്ലാം കേട്ട് മൗനമായിരിക്കുകയായിരുന്ന അഗസ്ത്യയോടായിരുന്നു അവന്റെ അടുത്ത ചോദ്യം. “””” എങ്ങനെയെങ്കിലും എന്റെ ചേച്ചിയെ രക്ഷിക്കണം ഋഷിയേട്ടാ…. “”” അരികിൽ നിന്നിരുന്നവന്റെ കയ്യിൽ പിടിച്ചുകൊണ്ടാണ് അവളത് പറഞ്ഞത്.

അവനവളുടെ നെറുകയിൽ അരുമയായൊന്ന് തലോടി. “”” മൈഥിലി തീരുമാനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ നാളെത്തന്നെ നമുക്ക് വക്കീലിനെ പോയിക്കാണാം. “””” അവൻ പറഞ്ഞതിന് മറുപടിയായി അവൾ പതിയെ ഒന്ന് മൂളി. പിന്നെ വീണ്ടും അഗസ്ത്യയുടെ മടിയിലേക്ക് തന്നെ മുഖം പൂഴ്ത്തി. അവളുടെ വിരലുകളപ്പോഴും ഒരാശ്വാസം പോലെ അവളുടെ മുടിയിലൂടൊഴുകി നടന്നു. ഈ സമയം മൈഥിലിയെ കാണാതെ ആ വീടുമുഴുവൻ നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ആദർശ്.

“””” എടാ ആ ഒരുമ്പെട്ടവളെങ്ങോട്ടേലും പോയെന്ന് നീയീ വീട് ഇല്ലാതാക്കുന്നതെന്തിനാ ??? “”” വീട്ടിലെ ഓരോ സാധനങ്ങളും ചിന്നഭിന്നമാകുന്നത് നോക്കി നിന്നുകൊണ്ട് വിശാലം ചോദിച്ചു. ആ ചോദ്യത്തിൽ അവനൽപ്പമൊന്നടങ്ങി. പിന്നെ പുറത്തേക്കിറങ്ങി ഓട്ടോയ്ക്ക് നേരെ നടന്നു. “”” എടാ നീയിതെങ്ങോട്ടാ ??? “”” “””അവളുടെ വീട്ടിലോട്ട് അവളവിടെത്തന്നെ കാണും. അവളെയവിടം മുതൽ വലിച്ചിഴച്ച് ഞാൻ കൊണ്ടുവരും… “”” അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അവൻ ഓട്ടോയിൽ കയറി പുറത്തേക്ക് പാഞ്ഞു. തുടരും…..

അഗസ്ത്യ : ഭാഗം 14

Share this story