മൈഥിലി : ഭാഗം 4

മൈഥിലി : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

അടി കിട്ടിയ കവിളും പൊത്തി പിടിച്ച് കനലെരിയുന്ന കണ്ണുകളുമായി മുന്നിൽ നിൽക്കുന്ന ദേവനെ നോക്കി നിൽക്കുകയാണ് സുലേഖ. കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ട്. അവനു പിന്നിൽ പരിചയമില്ലാത്ത മറ്റൊരു ചെറുപ്പക്കാരനും അതിനും പുറകിൽ മാളുവും വന്നു നിന്നതോടെ കാര്യങ്ങൾ വ്യക്തമായി. മാളുവിന്റെ അമ്മ മീരയെ മുന്നേതന്നെ പലതും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇനി യു എസിൽ ഉള്ള അവൾ സത്യങ്ങൾ അറിഞ്ഞാലും നാട്ടിലെത്താൻ സമയമെടുക്കും.

പഠിച്ച സ്ഥലങ്ങളിലോ ജോലി ചെയ്യുന്നിടത്തോ മാളുവിന് അടുത്ത കൂട്ടുകാരൊന്നും ഉള്ളതായി അറിയില്ല. അതുകൊണ്ട് തന്നെ ഇങ്ങനൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. “നിന്റെ സ്ഥാനത്ത് ഒരു ആണായിരുന്നെങ്കിൽ അവനെയിപ്പോൾ നിലത്തു നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ. സ്ത്രീകളെ physically ഉപദ്രവിക്കുന്നത് മര്യാദ അല്ലെന്ന് അറിയാവുന്നതുകൊണ്ടു മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നു. ഇനി നിന്റെ നിഴലെങ്കിലും മൈഥിലിയുടെ മുന്നിൽ വന്നു വീണാൽ പിന്നെ നീ ജീവനോടെ കാണില്ല. കേട്ടോടി സു…. ലേഖേ….” അത്രയും പറഞ്ഞു ദേവൻ മാളുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി.

കൂടെ ബാലുവും. അവരുടെ വരവും പ്രതീക്ഷിച്ചു വീടിന്റെ മുന്നിൽ തന്നെ നിന്ന അലെക്സിനും റോബിനും ഹരിക്കുമൊപ്പം വണ്ടിയിലേക്ക് കയറി. “അപ്പൊ ഇനി എന്താ മാളുവിന്റെ ഫ്‌യൂചർ പ്ലാൻ” “അങ്ങനെ ഒന്നുമില്ല. എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാൽ മതി” അവരുടെ ഓഫീസിൽ നിന്നു നടക്കാവുന്ന ദൂരത്തിലുള്ള ഒരു ഹോസ്റ്റലിൽ തന്നെ ആണ് മാളുവിന്റെ ചേർത്തത്. ലോക്കൽ ഗാർഡിയൻ ആയി വേണ്ട കാര്യങ്ങളെല്ലാം ദേവൻ തന്നെ ചെയ്തു. അപ്പോഴാണ് അടുത്ത പ്രശ്നം. മറ്റന്നാൾ ക്രിസ്റ്റമസ് ആയതുകൊണ്ട് ഇന്ന് വൈകുന്നേരം ഹോസ്റ്റൽ അടക്കുകയാണ്. ഇനി 28ന് രവിലെയെ തുറക്കൂ..

“അപ്പോൾ ഇനി എന്താ തന്റെ പ്ലാൻ..?” ദേവൻ ചോദിച്ചു. “ശ്രീകാര്യം എഞ്ചിനീയറിങ് കോളേജിന് അടുത്താണ് എന്റെ വീട്. അവിടെ ആക്കിയാൽ മതി സർ. 28നു ഞാൻ തിരിച്ചു ഇവിടേക്ക് വന്നോളാ..” “വീട്ടിൽ ആരൊക്കെയുണ്ട” “ഇപ്പോൾ പ്രത്യേകിച്ചു ആരും ഇല്ല സർ. അതാണ് ഞാൻ അവിടെ താമസിക്കാത്തത്. ഇതിപ്പോ നാലു ദിവസത്തെ കാര്യം അല്ലെ ഉള്ളു. ഞാൻ അഡ്ജസ്റ് ചെയ്‌തോളം.” “ഒറ്റക്ക് താമസിക്കാനോ? അതൊന്നും ശരിയാകില്ല. ” “ഒരു കുഴപ്പവും ഇല്ല സർ. ഇന്നൊരു ദിവസം മാത്രമേ ഒറ്റക്ക് നിക്കേണ്ടി വരൂ. നാളെ മുതൽ ഞാൻ കൂട്ടിനു ആരെയെങ്കിലും വിളിച്ചോളാം.”

കൂടുതൽ നിര്ബന്ധിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. “എങ്കിൽ ഇപ്പൊ മണി പതിനൊന്ന് ആകുന്നല്ലേ ഉള്ളൂ. ഞങ്ങൾ ഇന്നൊരു ഔട്ടിങ് പ്ലാൻ ചെയ്തിരിക്കുകയാണ്. താനും കൂടെ വരൂ..” ദേവൻ പറഞ്ഞു. ഇപ്പൊ എന്ന മട്ടിലുള്ള ബാക്കി നാലു പേരുടെയും നോട്ടങ്ങൾ അവൻ അവഗണിച്ചു. “അയ്യോ, അതൊന്നും വേണ്ട സർ..” “അങ്ങനെ ആണെങ്കിൽ അതിനര്ത്ഥം തനിക്കു ഞങ്ങളെ ആരെയും വിശ്വാസം ഇല്ല എന്നല്ലേ?” “ഒരിക്കലും അല്ല സർ. ഞാൻ അങ്ങനെ അധികം പുറത്തോട്ടൊന്നും പോകാറില്ല. അതുകൊണ്ടാണ്.” “എങ്കിൽ നമ്മൾ ഇന്ന് തുടക്കം കുറിക്കുന്നു അല്ലെ ഗയ്‌സ്..?

“പിന്നെ അല്ലാതെ? താൻ വാടോ” റോബിനും കൂടി പറഞ്ഞതോടെ അവൾക്കു എതിർക്കാൻ തോന്നിയില്ല. ആദ്യം ഫുഡ് കോർട്ട്, പിന്നെ ഒരു സിനിമ, അതും കഴിഞ്ഞു മ്യൂസിയം, സൂ.. അങ്ങനെ ആ ദിവസം അവർ ആഘോഷിച്ചു. മാളു ഈ സമയം കൊണ്ട് അവർ അഞ്ചു പേരുമായി നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി പടർന്നു കിടക്കുന്ന ശ്രീമാധവം ഗ്രൂപ്പിന്റെ എംഡി ആയ അഗ്നിദേവ് വർമ്മ എന്ന ദേവൻ സർ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് കമ്പനിയുടെ കേരള റീജിയണൽ മാനേജർ കൂടിയായ ബാലു സർ. റോബിനും ഹരിയും അലക്‌സും വളരെ സീനിയറായ സ്റ്റാഫുമാർ ആണ്.

അവരെല്ലാം പ്രകടിപ്പിയ്ക്കുന്ന സ്നേഹത്തിനും കരുത്തലിനും താൻ അർഹയാണോ എന്നൊരു സംശയം പോലും മാളുവിനു തോന്നി. “ആർ യൂ ഷുവർ..?” ദേവന്റെ ചോദ്യം ആലോചനകൾക് വിരാമമുണ്ടാക്കി. ശ്രീകാര്യത്തെ മാളുവിന്റെ വീടിനു മുന്നിലായിരുന്നു അവർ. സാമാന്യം വലിപ്പമുള്ള ഒരു പഴയ നാലുകെട്ടാണ് അത്. ഈ വീട്ടിൽ അവൾ ഒറ്റക്ക് താമസിക്കുന്നത് എങ്ങനെ… “അതേ സർ. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..” കൂടുതൽ നിർബന്ധിച്ചാൽ അവൾ തെറ്റിദ്ധരിക്കാൻ സാധ്യത ഉള്ളതുകൊണ്ട് മാളു വീടിനകത്തേക്ക് കയറിയ ശേഷം അവർ മടങ്ങി പോയി.

അകത്തു കയറി വാതിലടച്ച് ഇടനാഴിയൂടെ നടക്കുമ്പോൾ ഒരുപാട് ഓർമകൾ ഉള്ളിലേക്ക് വന്നു. മൂന്നു മാസത്തോളം ആയി ഇവിടെ നിന്നു പോയിട്ട്.. ഇടക്ക് വൃത്തിയാക്കിക്കാറുള്ളത് കൊണ്ട് വീട് ഇപ്പോഴും കാര്യമായി മോശമായിട്ടില്ല. വലതു വശത്തെ ആദ്യത്തെ മുറി കണ്ടപ്പോൾ ഒന്നു നിന്നു. മുത്തശ്ശനും മുത്തശ്ശിയും അവരുടെ അവസാന നിമിഷം വരെ താമസിച്ച മുറി. അവരുടെ പ്രണയവും പരിഭവവും പങ്കുവച്ച മുറി. ഇപ്പോഴും അവരുടെ ഗന്ധം തങ്ങിനിൽക്കുന്ന ആ മുറി.. മിഴികൾ ഈറനണിയിച്ചു തുടങ്ങിയപ്പോൾ അവൾ സ്വന്തം റൂമിലേക്ക് പോയി. കുളിച്ചു വന്ന ശേഷം ഒരു ദാവണി എടുത്തു ധരിച്ചു.

പുറത്തു തുളസിതറയിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കല്ലറയിലും ദീപം തെളിയിച്ചു. പാർസൽ വാങ്ങിയ ഭക്ഷണവും കഴിച്ചതോടെ ഒന്നും ചെയ്യാനില്ലാതെ ആയി. ഓർമകളും ഏകാന്തതയും വല്ലാതെ വീർപ്പു മുട്ടിക്കുന്നു. ഇനിയെന്ത് എന്നു ചിന്തിച്ചിരിക്കുമ്പോൾ പുറത്ത് ആരോ വന്നു മണിയടിച്ച ശബ്ദം കേട്ടു. “ആരാണാവോ ഈ നേരത്ത്. അവരൊന്നും പോയില്ലായിരുന്നോ?” വാതിൽ തുറന്നപ്പോൾ രാമേട്ടൻ ആണ്. മുത്തശ്ശന്റെ പഴയ ഒരു ആശ്രിതൻ ആയിരുന്നു. അദ്ദേഹം തന്നെ കുറെ വർഷം മുന്നേ ഒരു പറമ്പു വാങ്ങി വീടും വച്ചു കൊടുത്തു. ഇപ്പോൾ എന്തോ ചെറിയ ജോലിയൊക്കെ ചെയ്യുന്നു എന്നറിയാം.

“മോളായിരുന്നോ… ഞാൻ പുറത്തു ദീപം കണ്ട് ആരാ വന്നതെന്ന് അറിയാൻ വേണ്ടി കയറിയതാ.. മോൾക് സുഖമാണോ?” “അതേ രാമേട്ട.. കുഴപ്പം ഒന്നുമില്ല.” “കഴക്കൂട്ടത്ത് ഏതോ കമ്പനിയിൽ അല്ലെ ജോലി ചെയ്യുന്നു എന്നു പറഞ്ഞത്..?” “അതേ. അവിടെ ജോയിൻ ചെയ്തിട്ടു രണ്ടു മാസം ആയി.” “വാസുദേവനദ്ദേഹവും ലക്ഷ്മിയമ്മയും ഉണ്ടായിരുന്നെങ്കിൽ മോൾക് ഈ അവസ്ഥയൊന്നും വരില്ലായിരുന്നു അല്ലെ..” “അതിനെ കുറിച്ചൊന്നും ഇനി പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ രാമേട്ട.. ഇപ്പോൾ എനിക്ക് ഒറ്റക്കു ശീലമായികഴിഞ്ഞു.”

“ഹ്മ്മ.. ഇവിടെ ആയാലും മോള് നന്നായിരിക്കണം എന്നേയുള്ളു എനിക്ക്.. വല്ലാത്ത പരവേശം. കുറച്ച് വെള്ളം തരാമോ മോളെ” “അതിനെന്താ.. രാമേട്ടൻ ഉമ്മറത്തേക്കു ഇരിക്കൂ.. ഞാൻ ഇപ്പോൾ വരാം.” മാളു അകത്തേക്ക് കയറി. ചുറ്റിലും ഒന്നു നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി രാമൻ അവളുടെ പുറകെ അകത്തു കയറി വാതിലടച്ചു. **************** എല്ലാവരെയും പറഞ്ഞു വിട്ട് ചങ്ങനാശ്ശേരിയിലുള്ള സ്വന്തം വീട്ടിലേക്കു പോകാനിറങ്ങിയതാണ് ദേവൻ. മാളുവിന്റെ കാര്യം ആലോചിച്ചു സമാധാനം തോന്നുന്നില്ലേ. ഒടുവിൽ ഒന്നും കൂടി ആ വീടിനു മുന്നിലേക്ക് പോയി. അവളുണ്ട് ഉമ്മറത്ത് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഒരു ദാവണി ആണ് വേഷം. ഒന്നു അടുത്തു കാണാൻ ഉള്ളം തുടിച്ചു. അവൾ അകത്തേക്ക് കയറുന്നതും പുറകെ ആയാളും കൂടി കയറുന്നതു വതിലടക്കുന്നതും കണ്ടതോടെ രംഗം പന്തിയല്ല എന്നു മനസിലായി. വീടിന്റെ മുൻവാതിൽ ബലമായി ഒന്നു തള്ളിയതോടെ തുറന്നുവന്നു. അകത്തേക്ക് കയറി ഒരു ഊഹം വച്ചു നടന്നെത്തിയത് അടുക്കളയിലാണ്. ഇതൊരു റേപ്പ് അറ്റംപ്റ് ആകാനാണ് ചാൻസ്. കൃത്യ സമയത്തു ചെന്നു രക്ഷിക്കുന്നതോടെ മൈഥിലിയുടെ മനസിൽ കയറി പറ്റാൻ പ്ലാൻ ചെയ്തു ചെന്ന അവനെ അവിടെ കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചു… തുടരും…

മൈഥിലി : ഭാഗം 3

Share this story