ക്ഷണപത്രം : ഭാഗം 17

ക്ഷണപത്രം : ഭാഗം 17

എഴുത്തുകാരി: RASNA RASU

“”” എപ്പോഴാ സംഭവം…? വേണ്ട. പറയണ്ട. ഞാൻ പറഞ്ഞോളാം…””” ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് നന്ദൻ തലയിൽ കൈവച്ച് കുറച്ച് നേരം നിന്നു. “”” എന്താ ചെയ്യുക?””” “” നന്ദേട്ടാ…..!!! ഞാൻ റെഡിയായി…!!””” പിറകിൽ നിന്ന് നയന വിളിച്ചതും നന്ദൻ വേഗം മുഖത്തെ വിയർപ്പ് തുടച്ച് മാറ്റി കൊണ്ട് പരിഭ്രമം പുറത്ത് കാട്ടാതെ ഒന്ന് ചിരിച്ചു. “”” എന്താ നന്ദേട്ടാ ഇത്? ഇത് വരെ റെഡിയായില്ലെ?””” മുഖം വീർപ്പിച്ച് തന്നെ നോക്കുന്ന അവളെ അവൻ വിഷാദപൂർവ്വം ഒന്ന് നോക്കി. “”” വാ…പോകാം.. വൈകിക്കണ്ട..!!””” വേഗം ഡ്രെസ് മാറ്റികൊണ്ടവൻ കാറെടുത്തു. യാത്രയിലവൾ പലതും പറഞ്ഞ് കൊണ്ടിരുന്നുവെങ്കിലും നന്ദൻ വെറേന്തൊ ചിന്തയിലാണ്ട് പോയിരുന്നു.

“”” നന്ദേട്ടാ.. ഇതെങ്ങോട്ടാ? നമുക്ക് ശരത്തേട്ടന്റെ വീട്ടിലേക്കാ പോവേണ്ടത്. ഇതല്ല വഴി…!!””” റോഡിലേക്ക് കണ്ണോടിച്ച് കൊണ്ട് പറയുന്നവളെ ഗൗനിക്കാതെയവൻ വണ്ടി ഒരു സൈഡിലായി നിർത്തി. “”” ഇതെന്താ എന്റെ വീട്ടിലേക്കാണോ പോവുന്നത്? പക്ഷേ അവിടെ ആരും ഇലല്ലോ?”‘”” “”” നീ നടക്ക്….!!!””” ശബ്ദം ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് കൊണ്ട് നന്ദൻ അവളുടെ കൈ പിടിച്ച് നടന്നു. നടക്കുന്തോറും വീടിന് മുമ്പിലുള്ള ആൾക്കൂട്ടം കണ്ടവൾ ഒന്ന് നെറ്റിചുളിച്ചു. ഒരു തരം ഭയത്തോടെ അവളുടെ ഭാവം നോക്കി കാണുകയായിരുന്നു നന്ദൻ. അവൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ അവൻ അവളുടെ കൈയ്യിൽ മുറുക്കി പിടിച്ചു. ദൈവമേ…!!

എല്ലാം താങ്ങാനുള്ള ശക്തി അവൾക്ക് നൽകണേ.. മനസിൽ ഒന്നാത്മഗതിച്ച് കൊണ്ടവൻ നെടുവീർപ്പിട്ടു. മുറ്റത്തുള്ള ആംബുലൻസും പോലീസ് കാരെയും കണ്ട് നയനയുടെ കണ്ണ് നിറഞ്ഞു. മുന്നിൽ ഉള്ളത് കാണാൻ കഴിയില്ല എന്ന വിശ്വാസത്തോടെ പിറകിലേക്ക് വേച്ച് വീഴാൻ പോയതും നന്ദൻ അവളെ താങ്ങി നിർത്തി. “”” വേണ്ട… തിരിച്ച് പോവാം..””” തപ്പി പിടിച്ച് കൊണ്ട് നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവനോടവൾ തേങ്ങി കൊണ്ട് പറഞ്ഞു. “””മോളെ…….!!!!! അച്ഛൻ പോയെടീ ….”””” ഉള്ളിൽ നിന്ന് അമ്മയുടെ അലറികരച്ചിൽ കേട്ടതും നിലത്തേക്ക് ഊർന്ന് വീണു പോയവൾ.

നന്ദൻ അവളെ പിടിച്ചുയർത്തി കൊണ്ട് അകത്തേക്ക് നടന്നു. വെള്ളപുതപ്പിച്ച ശരീരത്തെ നിർവികാരതയോടെ അവൾ കുറേ നേരം നോക്കി നിന്നു. മൃതശരീരത്തിനരികിലായി കിടന്ന് കൊണ്ടവൾ ആ മുഖത്തെ ഉറ്റുനോക്കി കൊണ്ടിരുന്നു. “”” എന്നെ പറ്റിക്കണ്ട.. എനിക്കറിയാം അച്ഛൻ കളിക്കുവാ.. മതി ഇനി എഴുനേൽക്ക്.. നോക്കിയെ എല്ലാരും വിശ്വസിച്ചു. മതി..വേഗം പറ എല്ലാരെയും പറ്റിച്ചെന്ന്…!!””” ആ ശരീരത്തെ കുലുക്കി കൊണ്ടവൾ പിറുപിറുത്ത് കൊണ്ടിരുന്നു. മാറ്റി നിർത്താൻ ശ്രമിച്ച നന്ദനെ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ തള്ളി മാറ്റി. “”” എന്റെ അച്ഛന് ഉറങ്ങുന്നത് കണ്ടില്ലേ? ശല്യപ്പെടുത്താതെ… അച്ഛാ… ഉറങ്ങിക്കോ ട്ടോ…”””

അലറികരയുന്നവരെ നോക്കി കൊണ്ടവൾ ചുണ്ടിന് മേലെ വിരൽ വെച്ച് കൊണ്ട് ഒച്ചയുണ്ടാക്കാതിരിക്കാൻ ആംഗ്യം കാണിച്ചു. അതും കൂടി കണ്ടതും നയനയുടെ അമ്മ വായ പൊത്തി കരഞ്ഞു പോയി. നയനയുടെ അവസ്ഥ കണ്ട് നന്ദനും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവളെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്തോറും അവൾ ആ മൃതശരീരത്തിലേക്ക് കൂടുതൽ ചേർന്ന് കിടന്നു. പലതും പിറുപിറുത്ത് കൊണ്ടിരിക്കുന്ന അവളെ വേദനയോടെ കുറച്ച് നേരം അവൻ നോക്കി നിന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് നന്ദന്റെ വീട്ടുകാരും ഓഫീസിലുള്ളവരും എല്ലാം എത്തിയിരുന്നു.

“”” ചേട്ടാ… എടുക്കാറായില്ലേ..ഇനി ആരും വരാൻ ഇലല്ലോ?””” അർഥവ് പതിയെ നന്ദനോട് ചോദിച്ചു. “”” മംമ്..””” “”” ശവത്തെ കുളിപ്പിക്കണ്ടെ..എല്ലാരും ഒന്ന് മാറിയേ…””” ബോഡി എടുക്കാനായി വന്നവരെ തുറിച്ച് നോക്കി കൊണ്ട് നയന മുന്നിലായി ചാടി.. “”” എങ്ങോട്ടാ എന്റെ അച്ഛനെ കൊണ്ട് പോവുന്നത്? സമ്മതിക്കില്ല. അച്ഛന് തീരെ വയ്യ.. അതാ ഉറങ്ങുന്നത്””” “””മോളെ… അവർ പറയുന്നത് കേൾക്ക്””” “”” ഇല്ല അങ്കിൾ… അവർ എന്താ ഈ പറയുന്നേ? അച്ഛനെ എന്തിനാ നിലത്ത് കിടത്തിയിരിക്കുന്നത്? തണ്ണുപ്പ് കേറിയാൽ അച്ഛന് മേല് വേദന വരും. നമുക്ക് അകത്ത് കിടത്താം..നന്ദേട്ടാ…

“”” പിറകിലെ വാതിലിനരികിലായി ചാരി നിൽക്കുന്ന നന്ദനെ അവൾ മാടി വിളിച്ചു. “”” അച്ഛനെ ഒന്ന് മുറിയിൽ കിടത്താമോ? എനിക്ക് പൊങ്ങില്ല””” നന്ദനെ കൈയ്യിൽ പിടിച്ച് കൊണ്ടവൾ കേണു. ഒന്നും പറയാതെയവൻ അവളെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും അവൾ പൊട്ടികരഞ്ഞിരുന്നു. “””” അച്ഛനെ എങ്ങോട്ടാ കൊണ്ട് പോവുന്നേ? നന്ദേട്ടാ… അവരോട് ചോദിക്ക്…!!””” പുറത്തേക്ക് എടുത്ത അച്ഛന്റെ മൃതശരീരത്തിന് പിറകിലായി ഓടാൻ ശ്രമിച്ച നയനയെ വലിച്ച് മാറ്റി കൊണ്ട് നന്ദൻ ഒരു മുറിയിലായി അവളെ കിടത്തി. കുറേ നേരം വാവിട്ട് കരഞ്ഞും പലതും പതം പറഞ്ഞും മെല്ലെയവൾ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.. പുറത്തിറങ്ങിയ നന്ദനെ കാത്ത് നിൽക്കായിരുന്നു സൃഷ്ടിത്.

“”മോനെ.. കുളിച്ച് വാ.. ദഹിപ്പിക്കണ്ടേ..?””” “”” അച്ഛാ..നയു…””” “””മോളെ ഞാൻ നോക്കാം. മോൻ പോയി വാ…””” നന്ദനെ സമാധാനിപ്പിച്ച് കൊണ്ട് നന്ദന്റെ അമ്മ മയങ്ങുന്ന നയനയുടെ അരികിലായി ഇരുന്നു. അരികിലായി തളർന്നിരിക്കുന്ന നയനയുടെ അമ്മയെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. ചിതയിലേക്ക് തീ കൊടുക്കുമ്പോഴും നന്ദൻ ഒന്ന് പാളി മുകളിലെ ജനൽ വാതിക്കലേക്ക് നോക്കി. അവിടെ എല്ലാം നോക്കി കൊണ്ട് കണ്ണ് നീർ പൊഴിക്കുകയായിരുന്നു നയന. “”” ആത്മഹത്യ ചെയ്തതാണല്ലേ..എന്താ ചെയ്യുക? സ്വന്തം മകനെ കൊന്നതല്ലേ.? കുറ്റബോധം കൊണ്ട് ചെയ്തതാവും. അല്ലെങ്കിലും മനുഷ്യർക്ക് ഒന്നും ബോധം കാണിലല്ലോ.. പണം കണ്ടാൽ രക്തബന്ധം പോലും മറക്കും.എന്നിട്ടോ പിന്നെ ദുഃഖിക്കും.

പാവം ആ അമ്മയും കുട്ടിയും.. ആദ്യം മകൻ, ഇപ്പോൾ ഭർത്താവ്..എന്ത് വിധിയാ…!””” പലരും അടക്കം പറയുന്നത് കേട്ട് നന്ദന്റെ കൈതരിച്ചിരുന്നു.. മൂലയിൽ ചാരി അച്ഛനെ ദഹിപ്പിച്ച സ്ഥലത്തേക്ക് കണ്ണും നട്ടിരിക്കുന്ന നയനയുടെ അരികിലായി ഇരുന്നു. “”” നന്ദേട്ടാ… അച്ഛന് വേദനിച്ച് കാണുമോ? തീയല്ലേ പൊള്ളി കാണും.. ശരീരം പൊള്ളിയാൽ അച്ഛൻ കരയും.. ഞാനൊന്ന് നോക്കി വരട്ടെ…””” “””നയു… നീ ഇവിടിരിക്ക്…!!!””” എഴുന്നേൽക്കാൻ ശ്രമിച്ച അവളെ തടഞ്ഞ് നിർത്തി കൊണ്ട് നന്ദൻ അവളെ തന്റെ മടിയിലായി കിടത്തി. “””” നന്ദേട്ടാ…!!! അച്ഛൻ….?”””” കണ്ണുനീർ വാർത്ത് കൊണ്ട് അവൾ വീണ്ടും അതേ വാക്കുകൾ ഒരുവിട്ട് കൊണ്ടിരുന്നു.

“”” അച്ഛന് ഒന്നുമില്ലട്ടോ… അച്ഛൻ ഇപ്പോൾ ദൈവത്തിന്റെ അടുത്ത് ആണ്….””” അവളുടെ മുടിയിൽ മെല്ലെ തഴുകി കൊണ്ടവൻ പറഞ്ഞു. “”” നന്ദേട്ടാ… അച്ഛൻ എന്നോട് ക്ഷമിക്കുമോ?””” “”” അതെന്താ നയു? അച്ഛൻ നിന്നോട് ക്ഷമിച്ചതാണല്ലോ… അച്ഛന് ആരോടും ദേഷ്യവും വെറുപ്പും ഇല്ല””” “”” നന്ദേട്ടാ… നന്ദേട്ടന് അച്ഛനോട് ദേഷ്യമുണ്ടോ? പാവാ അച്ഛൻ””” “”” ഇലല്ലോ… എനിക്ക് ദേഷ്യമൊന്നുമില്ല…””” അവളെ നോക്കി കൊണ്ടവൻ പുഞ്ചിരിച്ചു. മറിച്ച് സഹതാപമാണ്…! അവൾ കേൾക്കാതെയവൻ പതിയെ മൊഴിഞ്ഞു. പോക്കറ്റിലെ കത്തിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു. “”” ഇത് മരിച്ചയാൾ തനിക്ക് തരാൻ പറഞ്ഞിരുന്നു.

താനല്ലേ നടരാഷ്?””” ഒരു പോലീസ്കാരൻ നന്ദന് നേരെ ഒരു കത്ത് നീട്ടി കൊണ്ട് ചോദിച്ചു. ഒന്ന് മൂളികൊണ്ടവൻ അത് വാങ്ങി വായിച്ചു. മോനേ…..!!!””” അങ്ങനെ വിളിക്കാം എന്ന് കരുതുന്നു. അറിയാം എല്ലാർക്കും വെറുപ്പ് കാണുമെന്ന്. പക്ഷേ എനിക്ക് വെറേ മാർഗം അറിയില്ലായിരുന്നു. ഈ കത്ത് നിന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ലോകം വെടിഞ്ഞ് കാണും. ഒരിക്കലും ഈ കത്തിലെ സത്യം എന്റെ മകളോ ഭാര്യയോ അറിയാൻ പാടില്ല. ഒരാളോടെങ്കിലും സത്യം തുറന്ന് പറയണമെന്ന് തോന്നി. മോന്റെ മുഖമാ ആദ്യം മനസിൽ വന്നത്. എല്ലാം എന്റെ തെറ്റ് തന്നെയാ..ഞാൻ തന്നെയാ എല്ലാത്തിനും കാരണം. പകയായിരുന്നു എനിക്ക് നിന്റെ കുടുംബത്തോട്.

സ്വത്ത് കിട്ടാതെ പോയത് കൊണ്ടും ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തത് കൊണ്ടും. ആ പക മുഴുവൻ ഞാനെന്റെ ഭാര്യയോട് തീർത്തു. അവൾ നയനീതിനെ പ്രസവിച്ചതോടെ ആ പക കൂടി വന്നതേ ഉള്ളൂ.. പക്ഷേ എല്ലാം മാറിയത് നയനയിലൂടെയായിരുന്നു. അവൾ വന്നതോടെ എന്റെ കമ്പനി ലാഭത്തിലേക്ക് വന്ന് തുടങ്ങിയിരുന്നു. എല്ലാം അവളുടെ ഭാഗ്യം കൊണ്ടാണെന്ന് ഞാൻ കരുതി. സ്വന്തം മകന് കൊടുക്കാത്ത സ്നേഹം അവൾക്ക് വാരി കോരി കൊടുത്തു… ലോകത്ത് എനിക്ക് സ്നേഹിക്കാനും എന്നെ മനസിലാക്കാനും അവളെ ഉള്ളു എന്ന് ഞാൻ കരുതി. ഒടുവിൽ അതൊരു ഭ്രാന്തമായ അച്ഛന്റെ സ്നേഹമായി. പക്ഷേ എന്റെ മകന്റെ അവസ്ഥ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

അവനെ ഞാൻ പാടെ അവഗണിക്കുകയാണ് ചെയ്തത്. കമ്പനിയുടെ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന പണിക്കാരുടെ സ്ഥാനം അവന് കൽപ്പിച്ചു എന്നവൻ കരുതി കാണും. എന്നോടുളള വിരോധം അവനിൽ കനലായി മാറിയിരുന്നു. അത് തീർക്കാൻ അവൻ കണ്ടെത്തിയത് സ്വന്തം പെങ്ങളെ തന്നെയായിരുന്നു. അവളെ വേദനിപ്പിച്ച് കൊണ്ടവൻ എന്നോട് വെറുപ്പ് കാണിച്ചു. ഒളിച്ചിരുന്ന് കൊണ്ടവൻ പലതും ചെയ്തു കൊണ്ടിരുന്നു. എങ്കിലും എന്റെ മോളോ ഞാനോ അറിഞ്ഞിരുന്നില്ല അവന്റെ ഉള്ളിലെ പക.. എന്നെക്കാളും കൂടുതൽ അവൾ അവനെയായിരുന്നു സ്നേഹിച്ചത്… യാദ്യശ്ചികമായി ഒരിക്കൽ അവന്റെ മുറിയിൽ കയറേണ്ടി വന്നപ്പോഴാണ് എല്ലാം ഞാൻ തിരിച്ചറിഞ്ഞത്..

അവളെ ഒരിക്കൽ കൊല്ലാൻ വരെ അവൻ നോക്കി എന്ന് മനസിലായതോടെ പേടി തോന്നി. അത് കൊണ്ടാ ഇഷ്ടമില്ലാഞ്ഞിട്ട് കൂടിയും അവളെ ദൂരെ പഠിക്കാൻ വിട്ടത്. അപ്പോഴായിരിക്കാം അവൻ നിന്നെ പരിചയപ്പെട്ടതും കൂട്ടുകാരായതും. ഒരുപാട് മാറ്റം അന്ന് മുതൽ അവനിൽ വന്നു ചേർന്നിരുന്നു. പക്ഷേ അവിടെ എന്റെ പക മൂലം ഞാൻ വീണ്ടും അവനെ പഴയ സ്ഥിതിയിലാക്കി. നിങ്ങൾ രണ്ടും തെറ്റിപിരിഞ്ഞതോടെ യും ഞാനാണ് നിങ്ങളെ തെറ്റിച്ചത് എന്ന് മനസിലായതോടെയും അവനിൽ പക ഇരട്ടിച്ചു. ആ ഡീൽ തിരിച്ച് നൽകാൻ പോകുമ്പോൾ ഞാൻ വല്ലതും ഒപ്പിക്കും എന്നവനറിയാമായിരുന്നിരിക്കാം. അതാവും നയനയെയും കൂടെ കൂട്ടിയത്. എന്നെ ഭയപ്പെടുത്താൻ..

പക്ഷേ നയന കൂടെയുള്ള കാര്യം ഞാൻ വൈകിയാ അറിഞ്ഞത്. അവൻ അവളെ അപായപ്പെടുത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. പറഞ്ഞത് പോലെ തന്നെ നടന്നു.. അവൻ മനപ്പൂർവ്വം ലോറിക്ക് ഇടിക്കുകയായിരുന്നു എന്നാ വീർ പറഞ്ഞത്. നയനയെ വണ്ടിയിൽ കണ്ടപ്പോൾ വീർ ലോറി മാറ്റാൻ ശ്രമിച്ചിരുന്നു. പക്ഷേ നയനീതിന് കാര്യം മനസിലായി. ബോധമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന അവളെ കാണുന്തോറും കുറ്റബോധം എന്നിൽ പടർന്നു.. കുറേ പ്രാവശ്യം അവളോട് സത്യം പറയണം എന്ന് കരുതിയതാ.. പക്ഷേ അവൾക്ക് നയനീതിനെ വലിയ കാര്യമായിരുന്നു. ഞാനെങ്ങനെ പറയും? ഞാൻ തന്നെയാ എല്ലാത്തിനും കാരണം. രണ്ട് പേരെയും വേർതിരിച്ച് കണ്ട് സ്നേഹിച്ചു.

എന്റെ സ്നേഹവും പരിചരണവും അവനും ആഗ്രഹിച്ചിരുന്നിരിക്കാം.. പാപിയായ അച്ഛനായി പോയി ഞാൻ.. പക്ഷേ നീ വീണ്ടും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നതോടെ ഭയം ഇരട്ടിച്ചു. അവൾക്ക് നിന്നോടുള്ള പക ഞാൻ ഉണ്ടാക്കിയതായിരുന്നു. സത്യം അവൾ അറിയാതിരിക്കാൻ.. നീയാ കൊന്നത് എന്ന് വരുത്തി തീർത്തു. അവൾ സത്യം അറിയാതിരിക്കാൻ പലതും ചെയ്തു. പക്ഷേ നാട്ടുകാരുടെ മുമ്പിൽ നാണം കെടാതിരിക്കാൻ അവളെ നിനക്ക് തരേണ്ടി വന്നു. ഓരോ ദിവസവും അവൾ സത്യം തിരിച്ചറിയുമോ എന്ന ഭയത്തിൽ ഞാൻ തള്ളി നിക്കി.. മാധുരിയിലൂടെ കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു ഞാൻ. അന്ന് നിങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായതോടെ കാര്യം കൈവിട്ട് പോവാണെന്ന് തോന്നി.

അന്ന് മാധുരിയോട് പറഞ്ഞ് അവളുടെ ജ്യൂസിൽ വിഷം കലർത്തി എന്നത് ശരിയാ.. പക്ഷേ ഞാൻ പ്രത്യേക പറഞ്ഞിരുന്നു ഒരു നുള്ള് മാത്രമേ ഇടാവൂ എന്ന്.. അതവൾ അനുസരിക്കുകയും ചെയ്തു. അത് കുടിച്ചാൽ അവൾ മരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാ അത് നയനക്ക് കൊടുത്തത്. അല്ലാതെ എനിക്കവളെ കൊല്ലാൻ കഴിയില്ല. ഞാൻ പൊന്ന് പോലെ നോക്കിയ കൊച്ചാ അത്…! നിന്റെ കുടുംബമാണ് അവളെ കൊല്ലാൻ നോക്കിയതെന്ന് വരുത്തി തീർക്കാൻ ചെയ്തതാ.. അപ്പോൾ പേടിച്ചിട്ട് അവൾ തിരിച്ച് വീട്ടിലേക്ക് വരുമെന്ന് കരുതി. വീരുവിനെ അവൾക്ക് പിന്നാലെ പറഞ്ഞ് വിട്ടത് ബോധം പോയാൽ ഹോസ്പിറ്റലിൽ എത്തിക്കാനാ..

പക്ഷേ ആരോ കണ്ടതും അവൻ മുങ്ങി. അതോടെ എല്ലാം തലതിരിഞ്ഞു. എനിക്കറിയാമായിരുന്നു എത്രയും പെട്ടെന്ന് അവൾ കണ്ട്പിടിക്കുമെന്ന്. പക്ഷേ സത്യം അറിഞ്ഞാൽ അവൾ താങ്ങില്ല എന്നെനിക്കുറപ്പായിരുന്നു. അതാ നയനീതിന്റെ കാര്യം മറച്ച് വച്ച് എല്ലാം ഞാൻ ചെയ്തത് ആണെന്ന് വരുത്തിയതും അവളെ കൊല്ലാനെന്ന വ്യാജ്യേന വീട്ടിൽ വരുത്തി അഭിനയിച്ചതും. ഇതാവുമ്പോൾ ഒരു ദുഃഖം മാത്രം സഹിച്ചാൽ പോരെ..! നയനീതിനെ അവൾക്ക് വലിയ കാര്യമാ.. പാവം അതറിഞ്ഞാൽ തകർന്ന് പോവും.. എന്റെ മോൾ പാവമാ..എല്ലാരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതം..പേടിയാ അവളെ തനിച്ചാക്കാൻ. അതാ ഞാനങ്ങനെയൊക്കെ കാണിച്ചത്.

ഞാനീ സ്വത്തിന് വേണ്ടി കലഹിച്ചത് പോലും അവൾക്ക് വേണ്ടിയാ.. അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് കരുതി. നയനീത് അവൾക്ക് തുണയായി എന്നും കാണും എന്നാ കരുതിയത്. പക്ഷേ എന്റെ സ്വഭാവ ദുഷ്യം കാരണം അവനും…! മാപ്പർഹിക്കാത്ത തെറ്റാ ഞാൻ ചെയ്തത്. അതിന്റെ ശിക്ഷ എന്റെ മകൾ അനുഭവിക്കരുത്. മോനെ എനിക്ക് വിശ്വാസമാ.. അന്ന് അമ്പദ്ധത്തിൽ അവളുടെ വയറ്റിൽ കത്തി കയറിയപ്പോൾ ഞാൻ കണ്ടതാ നിനക്ക് എന്റെ മോളോടുള്ള സ്നേഹം. ഞാൻ അപേക്ഷിക്കുവാണ്… എന്റെ മകളെ സംരക്ഷിക്കണം…! ഒരിക്കലും ഈ കാര്യം അവൾ അറിയരുത്.. അവസാനമായി അവളെ കാണാൻ സാധിച്ചു. നന്ദി എല്ലാത്തിനും…! വായിച്ചതും കണ്ണ് നിറഞ്ഞിരുന്നു.

നയനയോട് വിളിച്ച് പറയണമെന്ന് തോന്നി. പക്ഷേ മരിച്ചവരോട് നന്ദി കേട് കാട്ടാൻ തോന്നിയില്ല. അവസാന ശ്വാസം വരെ നയനയെ സംരക്ഷിക്കും എന്ന് സ്വയം പ്രതിഞ്ജ ചെയ്തു. ഓർമകളിൽ നിന്ന് സ്ഥലകാലബോധത്തിലേക്ക് വന്നു. നയനയെ നോക്കിയപ്പോൾ മയങ്ങുകയാണ്. ശല്യപ്പെടുത്താൻ തോന്നിയില്ല. കുറേ കരഞ്ഞതല്ലേ.. കിടക്കട്ടെ എന്ന് കരുതി. അവളെ കിടക്കയിലായി കിടത്തി കൊണ്ടവൻ പുറത്തേക്കിറങ്ങി പലരും ചടങ്ങ് കഴിഞ്ഞ് പോവുന്നുണ്ട്. കത്തി തീരാറായ ചിതയിലേക്കവൻ ഒന്ന് നോക്കി. * മരണം വരെ കാത്ത് സൂക്ഷിച്ച സത്യമല്ലേ.. ആ സത്യവും മരണത്തിൽ അലിയട്ടെ..* പോക്കറ്റിലെ ആ കത്ത് പുറത്തെടുത്ത് കൊണ്ടവനാ ചിതയിലേക്ക് നിക്ഷേപിച്ചു.

കത്തികരിയുന്ന പേപ്പർ ചുരുളിനെ ഒന്ന് നോക്കി കൊണ്ടവൻ തിരിച്ച് നടന്നു. ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. അച്ഛന്റെ മരണത്തെ പതിയെ ആണെങ്കിലും നയന അംഗീകരിച്ച് തുടങ്ങി. 12 വർഷത്തോളം ജയിലിൽ നരകിച്ച് ജീവിക്കുന്നതിലും നല്ലത് മരണമാണ് എന്നവൾ വിശ്വസിച്ചു. മെല്ലെ മെല്ലെ എല്ലാരും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നയനയുടെ നിർബന്ധ പ്രകാരം ഇപ്പോൾ നയനീതിന്റെ കമ്പനി അവളാണ് നോക്കുന്നത്. അമ്മയും സഹായത്തിനായിട്ടുണ്ട്. ഓഫീസ് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ പതിവില്ലാത്ത ഒരു ശോകം വീട് മൊത്തം. അകത്ത് കയറിയപ്പോൾ ഹാളിൽ കുത്തിരുന്ന് കരയുന്ന അർഥവിനെ ആശ്വസിപ്പിക്കുകയാണ് നയന. “”” എന്ത് പറ്റി? ഇവനെന്താ മോങ്ങുന്നത്?”””

വേവലാതിയോടെ നന്ദൻ ചോദിച്ചു. “”” സരു മരിച്ചു. പാവം ഇന്ദ്രർ…””” മൂക്കൊലിപ്പിച്ച് കൊണ്ട് പറയുന്ന അർഥവിനെ അന്തം വിട്ട് നോക്കി നന്ദൻ.. “”” അതാരാ…?””” നന്ദൻ നയനയെ നോക്കി ചോദിച്ചു. “”” ഏതോ സിനിമയാ.. രണ്ട് വട്ടമായി എന്നെ ഇവിടെ പിടിച്ചിരുത്തിയിട്ട് ഓരോ കണ്ണീർ കഥ കാണുന്നു””” അർഥവിനെ ഒന്ന് തുറിപ്പിച്ച് നോക്കി കൊണ്ട് നയന അടുക്കളയിലേക്ക് ചെന്നു. “”” ഇവനിതെന്താ പ്രശ്നം?””” “”” ഒരു തേപ്പ് കിട്ടിയതാ….!!!””” “”” ആരാ കക്ഷി?””” നന്ദൻ താൽപര്യത്തോടെ ചോദിച്ചു. “”” ആവോ… അതറിയില്ല. പാവം നല്ല വിഷമം ഉണ്ട്… നന്ദേട്ടൻ ഒന്ന് ചോദിച്ച് നോക്ക്…””” “”” അത് വേണോ?””” “”” എന്താ കാര്യം എന്നറിയാലോ?””” “”” എന്നാൽ വാ…! ഒരുമിച്ച് ചോദിക്കാം..”””

നയനയുടെ കൈയ്യും പിടിച്ച് ഹാളിലേക്ക് വന്ന നന്ദൻ ഒരു നിമിഷം അവിടെ നടക്കുന്നത് കണ്ട് അമ്പരന്ന് പോയി. ദേഷ്യത്തോടെ മുറിയിലേക്ക് കയറി പോവുന്ന അർഥവും എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്ന വർഷയും. “””” വർഷ…!!!”””” പിറകിൽ നിന്ന് നയന വിളിച്ചതും ഒന്ന് മുഖത്ത് ചിരി വരുത്തി കൊണ്ടവൾ നയനയെ കെട്ടി പിടിച്ചു. “”” എന്താ ഇവിടെ പ്രശ്നം? അർഥവിന് എന്തായി?””” വർഷയോട് നന്ദൻ എടുത്തടിച്ചത് പോലെ ചോദിച്ചു. “”” അത്.. ഒന്നുമില്ല സർ.. ഞാൻ കല്യാണം ക്ഷണിക്കാൻ വന്നതാ…””” കല്യാണക്കുറി നന്ദന് നൽകി കൊണ്ടവൾ പുഞ്ചിരിച്ചു. “”” കല്യാണം ഉറപ്പിച്ചോ? നന്നായി…! മുത്തശ്ശിക്ക് ഇപ്പോ..?””” “”” സുഖായി വരുന്നു. നന്ദൻ സാർ നോട് വല്ലാത്ത നന്ദിയുണ്ട്.

സർ സഹായിച്ചത് കൊണ്ടാ..എനിക്ക് വേണ്ടി സർ ചെലവാക്കിയ പണം ഞാൻ ജോലി ചെയ്ത് വീട്ടിക്കോളാം..”””” “”” അതൊന്നും വേണ്ട.. മുത്തശ്ശിക്ക് സുഖായല്ലോ അത് മതി…!!””” “”” ഇത് അർഥവ് സർന് ഉള്ളതാ..കുറച്ച് ഫയലും മറ്റുമാണ്””” “”” നേരിട്ട് കൊടുത്തോ…!!!””” “”” അത് വേണ്ട.. ചേച്ചി കൊടുത്താൽ മതി…!!””” നയനക്ക് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു. “”” വേണ്ട. പറയാനുള്ളത് സംസാരിച്ചിട്ട് പോയാൽ മതി അവനോട്..””” നയന തന്നെ അവളെ ഉന്തിതള്ളി അർഥവി ന്റെ റൂമിലേക്ക് പറഞ്ഞയച്ചു. “”” എന്നാലോ എന്റെ അനിയനെ മോഹിപ്പിച്ചിട്ട് ഇവൾ വേറെ കെട്ടുന്നോ?””” “”” ദേ നന്ദേട്ടാ… വേണ്ടാതീനം പറയണ്ട. പാവം കുട്ടിയാ. അതിന്റെ ഗതികേട് കൊണ്ടാവും.

എന്തായാലും നല്ല സന്തോഷത്തോടെ ജീവിച്ചാൽ മതിയായിരുന്നു. അച്ചേട്ടന് നന്നായി ചേരുമായിരുന്നു. പറഞ്ഞിട്ടെന്താ… ആ കുട്ടിക്കും ഇഷ്ടാവണ്ടേ””” “”” പറയുന്നത് കേട്ടാൽ തോന്നും നീ ഇന്നെ സ്നേഹിച്ച് കെട്ടിയതാണെന്ന്.. ദുഷ്ട..! പകരം വീട്ടാൻ എന്നെ കഴുവാക്കി😒😒””” “”” ദേ മനുഷ്യാ.. വെറുതെ ഉടക്കാൻ നീൽക്കല്ലേ.. ഞാൻ റൂമിൽ കേറ്റില്ല. ഓർത്തോ…!!””” “”” അയ്യോ..എന്റെ മുത്ത് പിണങ്ങിയോ..ഞാനൊരു തമാശ പറഞ്ഞതല്ലേ..എന്റെ നന്ദ മോൾക്ക് വരണ്ടതല്ലേ.. നീ ഒരു ഗ്യാപ് താടി.. ഞാൻ കപ്പ് അടിക്കട്ടെ…””” “”” ഗ്യാപ്പ്… കോപ്പ് തരും ഞാൻ.. മാറി നിൽക്ക്.. എനിക്ക് പണിയുള്ളതാ…!!””” “”” ഞാനിങ്ങനെ മുരടിച്ച് പോവത്തേ ഉള്ളല്ലോ ദേവി…!! കപ്പിന് ഒക്കെ ഇത്രയും ത്യാഗം സഹിക്കണോ🙄🙄”””

ഇതേ സമയം അവിടെ അർഥവിന്റെ മുറിയിൽ ഒരു നാഗവല്ലി നിറഞ്ഞാടുകയായിരുന്നു എന്നവർ അറിഞ്ഞില്ല.. “”” പറ… എന്നെ കെട്ടാൻ പറ്റുമോ ഇല്ലയോ?””” അർഥവ് നെ ചവിട്ടി താഴെയിട്ട് കൊണ്ട് വർഷ അലറി.. “”” ഏടീ.. ചവിട്ടല്ലേ.. ഞാൻ കാഞ്ഞ് പോകും..നിന്നെ കെട്ടാൻ ആള് ബാക്കി വേണ്ടേ?””” കാല് മാറ്റി കൊണ്ട് വർഷ അടുത്തുള്ള ചെയറിലായി ഇരുന്നു. പുറം ഉഴിഞ്ഞ് കൊണ്ട് അവൾക്കരികിലായി അർഥവും.. “”” എവിടെ കല്യാണക്കുറി?””” അവൾ അവനെ കത്തുന്ന കണ്ണുകളോടെ നോക്കി. “””നീയിങ്ങനെ നോക്കി പേടിപ്പിക്കാതെ..ഞാൻ പറഞ്ഞതല്ലേ കല്യാണം ഞാൻ മുടക്കാമെന്ന്..!””” “”” എന്നെ കൊണ്ട് പറയിപ്പിക്കണ്ട.. നാലാഴ്ചയായി ഓഫീസിൽ വന്നിട്ട്.

ഇന്ന് രണ്ടിലൊന്ന് അറിയാനാ ഇങ്ങോട്ട് കെട്ടിയെടുത്തത്.. ദേ ചെറുക്കാ.. എന്നെ തേക്കാനെങ്ങാനും ആണ് മനസിലിരുപ്പെങ്കിൽ ദേ ഞാനിവിടെ കെട്ടി തൂങ്ങി ചാവും..പറഞ്ഞേക്കാം””” “”” Terror ആവല്ലെടീ…നിനക്ക് ഇപ്പോ എന്താ വേണ്ടത്? ചാവാൻ കയറാണോ?””” “”” എനിക്കിത്തിരി മനസമാധാനം വേണം.. നാല് ദിവസമായി സ്വസ്ഥമായി ഒന്നുറങ്ങിയിട്ട്..!””” “””നീയിങ്ങനെ ടെൻഷനാവാതെ…!! ഞാൻ അയാളോട് സംസാരിക്കാം എന്ന് പറഞ്ഞതാ..നിനക്കല്ലേ നിർബന്ധം അത് വേണ്ടെന്ന്…””” “”” എന്നാൽ ശരി…!! പോയി സംസാരിക്ക്…! എന്ത് പറയും? വല്ലതും പറഞ്ഞാൽ മുത്തശ്ശിയുടെ ചെവിയിലെത്തും. ഈ വയസ് കാലത്ത് മുത്തശ്ശി വിഷമിക്കുന്നത് കാണാൻ വയ്യ””” “”” അപ്പോൾ നീയെന്നേ തേക്കാൻ തീരുമാനിച്ചല്ലേ?”””

“”” വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… നടരാഷ് സർ എന്നെ ഒരു മാതിരി തേപ്പ് പെട്ടി പോലെയാ നോക്കിയത്.. സത്യം പറ ..എന്താ അവരോട് പറഞ്ഞത്? ഞാൻ തേച്ചു എന്നാണോ?””” “”” ഞാനൊന്നും പറഞ്ഞില്ല. സമയമാവുമ്പോൾ അവരോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാ ഈ കല്യാണം..””” വർഷ കണ്ണ് നിറച്ചതും അർഥവ് അവളെ വാരിപുണർന്നു. “””നീ വിഷമിക്കാതെ… നമുക്ക് വല്ല വഴിയും നോക്കാം.. ഇപ്പോൾ വീട്ടിലേക്ക് പോവാൻ നോക്ക്..!!””” അവളെ മടക്കി അയച്ചതും അർഥവ് എന്തോ ചിന്തിച്ചുറപ്പിച്ച് കൊണ്ട് താഴേക്കിറങ്ങി…! താഴെ അവനെ കാത്തെന്നപോലെ ഇരിക്കുവായിരുന്നു നയനയും നന്ദനും. “”” എനിക്കൊരു കാര്യം പറയാനുണ്ട് ചേട്ടാ…”””

“”” ഞങ്ങൾക്കും ഉണ്ട്…! നീ ഇവിടിരിക്ക്””” അർഥവ് ഇരുന്നതും അവനരികിലായി നയനയും നന്ദനും ഇരിപ്പുറപ്പിച്ചു. “”” അത്… ചേട്ടാ… ഞാൻ…!!!””” “”” എപ്പോഴാ പെണ്ണ് ചോദിക്കാൻ പോവേണ്ടത്?””” ഒരു കൂസലുമില്ലാതെയുള്ള നയനയുടെ ചോദ്യം കേട്ടവൻ അന്തം വിട്ടിരുന്ന് പോയി. നന്ദനും നയനയും പരസ്പരം ഒന്ന് നോക്കി പൊട്ടിചിരിച്ചു.. “”” അപ്പോ എല്ലാം അറിയായിരുന്നല്ലേ…?””” ഒരു ചമ്മിയ ചിരിയോടെ അവൻ ചോദിച്ചു. “”” എന്നാലും കല്യാണം ഉറപ്പിച്ച പെണ്ണിനെ പോയി പെണ്ണ് കാണുക എന്ന് പറഞ്ഞാൽ…””” “”” അതാ പ്രശ്നം..അവളുടെ മുത്തശ്ശി ഇത് ഉറപ്പിച്ച മട്ടാ..ഞാനെങ്ങനെ ചോദിക്കും എന്നാ… മുത്തശ്ശിക്ക് ആ ചെക്കനെ വളരെ ഇഷ്ടാണ്..””” “”” അത് കുഴപ്പമില്ലടാ..ഞങ്ങൾ സംസാരിക്കാം.. നീയത് ഓർത്ത് ടെൻഷനാവണ്ട. ഈ ചെറിയ കാര്യത്തിനായിരുന്നോ നീ ഇത്രയും ദിവസം ഓരോന്ന് കാട്ടി കൂട്ടിയത്?

“”” നന്ദൻ ചോദിച്ചതും അർഥവ് ഒന്ന് ചിരിച്ചു. “”” ഞാൻ ഒരു അനാഥനല്ലേ ചേട്ടാ… എത്രയായാലും.. അവർക്ക് അത് ഒരു പ്രശ്നമാണ് എന്ന് അറിയാം. വർഷ പറഞ്ഞില്ലെങ്കിലും അവളുടെ രീതിയിൽ നിന്നത് മനസിലാവും.””” “”” നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഈ കാര്യം ഇവിടെ പറയരുതെന്ന്…പിന്നെ ഞാനൊക്കെ നിനക്ക് ആരുമല്ലേ? നീ എന്റെ അനിയനാ.. അതിലൊരു മാറ്റവുമില്ല””” “”” എനിക്കും സ്വന്തമായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ അനാഥൻ എന്ന് കേൾക്കേണ്ടി വരില്ലായിരുന്നു. അല്ലേ ചേട്ടാ…!!!””” നന്ദൻ ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറി പോയതല്ലാതെ ഒന്നും പറഞ്ഞില്ല. നയനക്ക് പലതും ചോദിക്കണമെന്ന് തോന്നിയിരുന്നെങ്കിലും നന്ദൻ ശാന്തനാകാൻ കാത്തിരുന്നു.  (തുടരും)

ക്ഷണപത്രം : ഭാഗം 16

Share this story