മിഴിയോരം : ഭാഗം 11

മിഴിയോരം : ഭാഗം 11

എഴുത്തുകാരി: Anzila Ansi

നിവി… നാളെ വൈകുന്നേരം 3 മണിക്കാണ് ഫ്ലൈറ്റ്…… നിങ്ങളുടെ പാക്കിംഗ് തുടങ്ങിക്കോ…..എന്തെങ്കിലും വാങ്ങാൻ ഉണ്ടോ നിനക്ക്… ഒന്നുമില്ല ഇച്ചായ ഇനി എന്തെങ്കിലും വേണമെങ്കിൽ നാട്ടിൽ നിന്ന് വാങ്ങാം.. നിവി… മോളെ നീ സൂക്ഷിക്കണം…. മ്മ്മ്മ്…. (നിവി ഒന്നു മൂളുക മാത്രം ചെയ്തു) അലൻ കാണും അവിടെ…. എവിടെപ്പോയാലും അവനെയും കൂട്ടി പോയാൽ മതി…. അധികം പുറത്തിറങ്ങേണ്ട….. ശരി ഇച്ചായാ….. നാളെ രാവിലെ ഹോസ്പിറ്റലിൽ ഒന്ന് പോണം… മനു വിളിച്ചിരുന്നു…. മ്മ്മ്… മ്മാ… എന്ത്യന് ഉടുപ്പ് ബാഗ് ബെക്‌നെ… നമ്മൾ നാളെ ടാറ്റാ പോകുവാ… അബിടായ… അപ്പുപ്പനെയും അമ്മുമ്മയെയും മാമൻ മാമ്മൻമാരെയും ഒക്കെ കാണാൻ പോകുവാ…. ആനോ…(ആരുട്ടി കൈകൊട്ടി ചിരിച്ചു )

വിടു മാമൻ ബാരിവോ… വിടു അല്ലഡാ ചക്കരെ വിധു…. പിന്നെ വേരുവല്ലോ.. മാമന്റെ ആരുട്ടിയെ കാണാൻ.. സമയം ഒരുപാടായി വായോ അമ്മേടെ ആരുട്ടി…അമ്മ വാവേ ഉറാക്കാം…. നാളെ ഇതേ സമയം നാട്ടിലാണ്… നിധി ഓരോന്നാലോചിച്ച് ആരുട്ടിയെയും കെട്ടിപ്പിടിച്ചു ഉറക്കത്തിലേക്ക് വീണു…. രാവിലെ മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി വന്നു…. ഉച്ചയ്ക്ക് ആഹാരം കഴിച്ച് വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഇറങ്ങി…. എയർപോർട്ടിൽ ഇറക്കി ഇച്ചായൻ പോയി… ഓഫീസിൽ എന്തോ എമർജൻസി… ചിക്കിംഗ് കഴിഞ്ഞ് വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുകയായിരുന്നു നിവിയും അന്നമ്മയും ആരുട്ടിയും…… നിവി കണ്ണുകളടച്ച് ഓർമ്മയിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തി… ############################

ഇനി പറയാൻ പോകുന്നത് ഭാഗം 9ന്റെ ബാക്കിയാണ്… എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു… ഇതെന്താ…? ഇവർക്കൊക്കെ എന്തുപറ്റി… സിദ്ധുവിനെ കാണുന്നില്ലല്ലോ…? ക്യാബിനിൽ കാണും…. ഡോറിൽ മുട്ടി ഞാൻ അകത്തേക്ക് കയറിച്ചെന്നു… അവിടെ സിദ്ദു ഉണ്ടായിരുന്നില്ല…. തിരിച്ചിറങ്ങാൻ ഡോർ തുറന്നതും.. പുറത്തുനിന്നാരോ കേറി വന്നതും ഒരുമിച്ചായിരുന്നു… ഞാനയാളെ ചെന്നിടിച്ചു ബാലൻസ് കിട്ടാതെ ഞങ്ങൾ തറയിൽ വീണു…. (സോറി… ഞാൻ തറയിൽ അല്ല വീണത്… കാട്ടുമാക്കാന്റെ സിക്സ്പാക്കിലോട്ട… (നോക്കണ്ട ഞാൻ കണ്ടിട്ടോന്നുമില്ല പിന്നെ ഒരു ഊഹം…) നിന്നു സ്വപ്നം കാണാതെ എണീറ്റമാറാടി… (ഒരു അലാറക്കമായിരുന്നു) സോറി….

നീയാ മാളിൽ വെച്ച് കണ്ടവാളല്ലേ… നീയെന്താടി ഇവിടെ.. നിനക്ക് നേരെ ചൊവ്വേ നടക്കാൻ അറിയോഡി.. അതു… സ..ർ… നിനക്ക് എന്താടീ വിക്ക് ഉണ്ടോ? ഇല്ല സർ.. എങ്കിൽ പറ നീ എന്താ ഇവിടെ? അതു പിന്നെ… ഞാൻ… സാർ … നിന്ന് താളം പിടിക്കാതെ കാര്യം പറയടി പുല്ലേ… (ഞാൻ പറയാൻ തുടങ്ങിയപ്പോൾ സിദ്ധു അങ്ങോട്ട് വന്നു എന്നെ ഒന്ന് ദയനീയമായി നോക്കി..) ഡാ ആദി.. നിവിയാണ് നിന്റെ പുതിയ PA നിവിയോ…? ദേ ഈ നിൽക്കുന്ന നിവേദിതയാണ്.. വാട്ട്‌??? (വാട്ട് തന്റെ അമ്മായിപ്പാനാണ്‌ അല്ലക്കിൽ തനിക്ക് അയാളുടെ മോളെ കെട്ടിച്ച് തരുവോ.. … നിവിടെ ആത്മ) യദു അങ്കിളാണ് നിവിയെ അപ്പോയ്ന്റ് ചെയ്തത്.. ആരോട് ചോദിച്ചിട്ട്…. എനിക്ക് ഒരു PAയുടെ ആവശ്യമില്ല… ഇപ്പോൾ തന്നെ പറഞ്ഞു വിട്ടോണം ഇവളെ…. ( അങ്ങനെ പറഞ്ഞു കൊടുക്ക് കാട്ടുമാക്കനേ… എന്റെ ദേവിയെ നീ പൊളിയാ……

ഇതിപ്പോൾ ഇവൻ തന്നെ എന്നെ പറഞ്ഞു വിടും… ഇപ്പോഴാ മനുഷ്യന് ആശ്വാസമായത്) ആദി… അങ്കിൾ നിവിയെ കൊണ്ട് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്… എഗ്രിമെന്റഓ… എന്ത് എഗ്രിമെന്റ്… ഒരു വർഷത്തെ കോൺട്രാക്ട് ആണ്.. നിനക്ക് നിവിയെ പിരിച്ചുവിടാനോ, നിവിക്ക്‌ രാജി വെക്കാനോ പറ്റില്ല… ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ യദു അങ്കിൾ വിചാരിക്കണം.. അച്ഛനോട് ഞാൻ പറഞ്ഞോളാം …. ഇവളെ ഇനി എന്റെ മുന്നിൽ കണ്ടു പോകരുത്…. ഹോ… താങ്ക്യൂ മിസ്റ്റർ അദ്വീക് മഹേശ്വരി.. എനിക്ക് തന്റെ കൂടെ വർക്ക് ചെയ്യാൻ താല്പര്യമില്ല… പിന്നെ തന്റെ ഈൗ അളിഞ്ഞ മുഖം ദിവസേനേ കണ്ടുകൊണ്ടിരിക്കാൻ ഒട്ടുമേ താല്പര്യമില്ല…. ഇവിടുന്ന് എങ്ങനെ പുറത്തു ചാടാൻ പറ്റുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ…

ഇനി എന്തായാലും എനിക്ക് ഒന്നും ചെയ്യേണ്ടല്ലോ… താൻ തന്നെ ചെയ്തു തന്നല്ലോ… വളരെ ഉപകാരം… നിവി ആവേശത്തോടെ ആദിയോടയി പറഞ്ഞു നിർത്തി നിർത്തഡി പുല്ലേ… നിന്റെ അധികപ്രസംഗം.. വേണ്ടാ വേണ്ടാന്ന് വെയ്ക്കുമ്പോൾ തലയിൽ കേറി നിരങ്ങുവാണല്ലോ നീ… അവൻ തിരിഞ്ഞു നിന്ന് സിദ്ധുനോടായി പറഞ്ഞു… ഡാ ഇവൾ തന്നെ മതി എനിക്ക് PA യായി പിന്നെ എന്റെ ക്യാബിന്റെ അടുത്ത് തന്നെ ഇവളുടെയും ക്യാബിൻ സെറ്റ് ചെയ്യണം എന്റെ ഷെഡ്യൂൾ ഫുൾ ഇവൾക്ക് കൊടുത്തേക്കണം… (എന്റെ ദേവിയെ പണി പാളിയോ…. നിനക്ക് ഇതിന്റെ വല്ലോ കാര്യം ഉണ്ടായിരുന്നൊ നിവി… മിണ്ടാതിരുന്നാൽ പോരായിരുന്നോ… നിന്റെ ഈ നാക്ക്…… നിവി ആത്മ)

പിന്നെ മിസ്സ്‌ നിവേദിത… ഇന്നു മുതൽ ഈ അദ്വീക് ഇവിടെ പോകുന്നുണ്ടോ കൂടെ നീയും ഉണ്ടായിരിക്കും… (പിന്നെ എന്റെ പട്ടി പോകും ഈ കാട്ടുമാക്കാന്റെ കൂടെ.. എവിടെ പോയാലും കൂടെ കാണണമെന്നുപോലും… അതിന് ഞാൻ ഇയാളുടെ ഭാര്യയാണോ….നിവി ആത്മ വീണ്ടും… പക്ഷേ ഇപ്രാവശ്യം ഇത്തിരി ഉറക്കെ ആയിപ്പോയി) അവളുടെ പിറുപിറുപ്പ് കണ്ട ആദി നിവിയോടയി ചോദിച്ചു എന്താടി നിന്ന് പിറുപിറുക്കുന്നേ… നത്തിംഗ് സാർ…(അവൻ എന്നെ ഒന്നു പുച്ഛിച്ചു നോക്കി സിദ്ധുവിനു നേരെ തിരിഞ്ഞു… ) സിദ്ധു ഇന്ന് എന്റെ പ്രോഗ്രാം എന്താടാ… 11 30 ക്ലൈന്റ് മീറ്റ് ഉണ്ട്.. നമ്മുടെ ഹോട്ടൽ വെച്ച്…. മ്മ്മ് ഓക്കേ ഡാ… വീണ്ടും എന്നെ നോക്കി പുച്ഛിച്ചു… (ഇതിനു മാത്രം പുച്ഛം ഇതെവിട ഇരിക്കുന്നു… )

മിസ്സ്‌ നിവേദിത ഒരു 11 മണിയാവുമ്പോൾ നമുക്ക് ഇവിടെനിന്ന് ഇറങ്ങണം…. നമുക്കോ….എങ്ങോട്ട്……. ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട.. എന്റെ ക്യാബിനിലോട്ട് വേഗം വരണം… അഞ്ചുമിനിറ്റിനുള്ളിൽ….. അതും പറഞ്ഞ് കാറ്റ് പോവുന്ന പോലെ ആ കാട്ടുമാക്കാൻ അങ്ങ് പോയി… ( സിദ്ധുവിനെ നോക്കിയപ്പോൾ വേഗം ചെല്ലാൻ കണ്ണു കാണിച്ചു) (ഞാൻ വേഗം കാട്ടുമാക്കാന്റെ ക്യാമ്പിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിനാരികിൽ ചെന്ന്… ലിഫ്റ്റ് ഇറങ്ങി ആ ഫ്ലോറിൽ കേറിയതും ഞാൻ വായും പിളർന്ന് നിന്നുപോയി…. ) എന്റെ ശിവനെ… എന്തു ഭംഗി ഇവിടൊക്കെ കാണാൻ…. ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ..ഹോ…. ഇവിടെ വായ് നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല…

പെട്ടെന്ന് ഒരു ഉൾവിളി വന്നു….. ഓടി പോയി ഡോറിൽ മുട്ടി….. അനുവാദം ചോദിച്ചു… മെയ് ഐ കം ഇൻ സർ.. . യെസ് കം ഇൻ… സർ…. . ഹാ മാഡം വന്നുവോ… ഇരുന്നാലും…. ( ഇയാൾക്ക് എന്തുപറ്റി ഇത്ര പെട്ടെന്ന്… ഇനി തല എവിടെലും ഇടിച്ചോ….) നിവി കണ്ണും മിഴിച്ചു നോക്കുന്ന കണ്ട് ആദി (അവളെ നോക്കി ഒന്ന് പുച്ഛിച്ചു….. ഇതു എന്ത് ജന്മമാണ്… ഇയാൾക്കും ആ പുട്ടിക്കും ഈ ഒരു ഭാവമേ ഉള്ളോ… ഇനി അവള് അനിയത്തി വല്ലതുമാണോ.. ഏയ്….അങ്ങനെയാകാൻ വഴിയില്ല… അവള് എതോ… ജയറാമോ… സുരേഷ് ഗോപിയോ…മറ്റോ.. അല്ലേ..? കാലമാടൻ മഹേശ്വരിയും … ഡീീ…. ഒരു ഗർജനമായിരുന്നു…. സ്വപ്നമൊക്കെ അങ്ങ് വീട്ടിൽ പോയി കണ്ടാൽ മതി….സമയം എന്താ ഇപ്പോൾ…?

(കൈയിൽ വാച്ച് ഉണ്ടല്ലോ നോക്കിയാൽ പോരേ..നിവി ആത്മ) മിഴിച്ചു നോക്കാതെ നിന്നോട് തന്നെയാ ചോദിച്ചത് സമയം എത്രയായി.. 9. 57… . യു ആർ 2 മിനിറ്റ് ലേറ്റ്… എന്തോന്ന്….? ഞാൻ അഞ്ചുമിനിറ്റിനുള്ളിൽ ക്യാബിനിൽ വരാനാണ് പറഞ്ഞത് ഇപ്പോൾ 7 മിനിറ്റായി…. സൊ യുവർ 2 മിനിറ്റ് ലൈറ്റ്….എവിട വായിനോക്കൻ പോയിരിക്കുവായിരുന്നു… (മിക്കവാറും ഇയാളുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും…. കാലൻ……. ഹ്മ്മ്മ്…. ഒന്നും മിണ്ടാതെ നിൽക്കുന്നതാണ് നിവി നിനക്ക് നല്ലത്…. വാ തുറന്നാൽ വീണ്ടും പണി കിട്ടും… എന്തിനാ വെറുതെ പണി വാങ്ങിക്കൂട്ടുന്ന….. സംസാരം ആരോഗ്യത്തിന് ഹാനികരം….അത് ദുൽഖറിന്റെ ഒരു സിനിമ അല്ലേ..) എഡി .. നിന്നോടാ ചോദിച്ചേ വാ തുറന്ന് വല്ലോം പറഞ്ഞു തുലക്കഡി … അത് പിന്നെ… സാർ ഞാൻ…..

നിന്നും ഉരുണ്ടു കളിക്കാതെ കാര്യം പറയുന്നുണ്ടോ നീ…. അത് പിന്നെ സാർ എനിക്ക് സാറിന്റെ ക്യാബിൻ ഏതാണെന്ന് അറിയില്ലായിരുന്നു നോക്കി നോക്കി വന്നേയാ…. അതാ ലേറ്റയെ… . ഇനിമേലിൽ ഓരോ എസ്ക്യൂസും പറഞ്ഞു ഇവിടെ വന്നു പോകരുത്…. പറയുന്ന ജോലി പറയുന്ന സമയത്ത് ചെയ്തോണം… ഓക്കേ സർ.. . ഇന്നത്തെ പ്രെസന്റ്റേഷൻ നീയാണ് ലീഡ് ചെയ്യാൻ പോകുന്നേ…. നിന്റെ മേയിലിലോട്ട് ഡീറ്റെയിൽസ് വന്നു കാണും… സർ ഞാൻ പ്രീപെയ്ഡ് അല്ല…. എനിക്ക് ചെയ്യാൻ പറ്റില്ല…… പറ്റുമോ എന്ന് ഞാൻ നിന്നോട് ചോദിച്ചില്ല…. ഇട്സ് മൈ ഓർഡർ …. പോയി പ്രിപ്പയർ ചെയ്യ്…. ഒരു മണിക്കൂർ സമയം ഉണ്ട്… സർ…. യു മെ ഗോ നൗ…. കാലമാടൻ മനപ്പൂർവ്വം പണി തരുവാ….

ഒരു മണ്ണാങ്കട്ടയും അറിയാത്ത ഞാനെന്തു ചെയ്യാനാ… ( നിവി അവളുടെ ക്യാബിനിലേക്ക് പോയി) എന്തോ വല്ലാത്ത ടെൻഷൻ… കാലൻ എന്നെ മനപൂർവം മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ ഉള്ള പരിപാടിയാ… കമോൺ നിവി കമോൺ.. നിന്നെക്കൊണ്ടു പറ്റും.. ഇതൊക്കെ നിസ്സാരമല്ലേ..? ലാപ്പിൽ മെയിൽ വന്നിട്ടുണ്ട്… ഓപ്പൺ ചെയ്തു നോക്കി….. ശോ ഈ കിളികൾ ഒക്കെ എവിടെ പോവാ….. ഇത്രയും കളികളൊക്കെ എന്റെ തലയിൽ ഉണ്ടായിരുനോ….? നിവി മോളെ കോൺസെൻട്രേറ്റ്…. നിന്നെക്കൊണ്ടു പറ്റും… പറയാൻ എന്തൊരു എളുപ്പം ഇതൊക്കെ ഞാൻ എങ്ങനെ ചെയ്യും…. എന്റെ ദേവിയെ ഇതൊന്നും വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ലല്ലോ… ഇനിയിപ്പോ എന്താ ചെയ്യാ…. ഐഡിയ,…

വാട്ട് ആൻ ഐഡിയ സർജി… ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ്…. സിദ്ധു മോനേ…നീ തന്നെ ശരണം…. നിവി വേഗം സിദ്ധുവിന്റെ കാബിനിലേക്ക് പോയി… ഡോർ ഒന്നും മുട്ടാൻ നിന്നില്ല തള്ളി തുറന്ന് അകത്തേക്ക് കയറി… സിദ്ധു… ആഹാ… എന്താ നിവി…. നീയെന്താ ഇവിടെ ഈ ലാപ്ടോപ്പും പിടിച്ച് ഒക്കെ… ആ കാലൻ എനിക്കിട്ടു പണി തന്നു.. അത് പുതിയ കാര്യമല്ലല്ലോ ഇപ്പോ എന്താ അവൻ തന്ന പണി അത് പറയ്…. ഇന്നത്തെ ക്ലൈന്റ് മീറ്റിൽ പ്രെസന്റ്റേഷൻ ഞാൻ ചെയ്യണമെന്നു പറഞ്ഞു…. വാട്ട്‌??? എന്താ സിദ്ധു….? ഡി ഇത് 200 കോടിയുടെ ബിസിനസ് ഡിലാണ്.. ഒരു എക്സ്പീരിയൻസുമില്ലാത്ത നിന്നെക്കൊണ്ടോ… എന്റെ പൊന്നുമോളെ ഇത് വൻ പണിയാണല്ലോ.. എനിക്കറിയാം…. എന്നെ ഒന്ന് ഹെൽപ്പ് ചെയ്.. ഇതു നോക്കിയിട്ട് ഒന്നും മനസ്സിലാകുന്നില്ല… ( സിദ്ധു നിവിക്ക്‌ ഒരുവിധം എല്ലാം നന്നായി പറഞ്ഞു കൊടുത്തു… ഇപ്പോൾ നിവിയുടെ മുഖത്ത് കുറച്ചു ആത്മവിശ്വാസം ഒക്കെ ഉണ്ട് കേട്ടോ..) (അവൾ തിരിച്ച് ക്യാമ്പിലേക്ക് പോയി… എല്ലാം ഒന്നു കൂടി വായിച്ചു നോക്കി..

പെട്ടെന്ന് അവളുടെ മുമ്പിൽ ഇരുന്ന് ഫോൺ റിങ് ചെയ്തു…) ഹലോ… മിസ്സ്‌ നിവേദിത ക്യാബിനിലോട്ട് വരൂ….. ഓക്കേ സർ… ഇനിയെന്താ പുതിയ കുരിശു…. ഈ കാലമാടൻ എന്നെ വെറുതെ വിടുന്ന ലക്ഷണം ഒന്നും ഇല്ല… ആദ്യ ദിവസം തന്നെ ഇങ്ങനെ… ഇയാളുടെ കൂടെ ഒരു വർഷം എങ്ങനെ നിക്കും… പറഞ്ഞുവിടാൻ നിന്നപ്പോൾ ഈ നാവ് എന്നെ ചതിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ സുഖമായി വീട്ടിൽ ഇരിക്കയിരുന്നു……ഹ്മ്മ്… എന്റെ ദേവിയെ സമയം പോയി… കാലമാടൻ എന്നെ വറുക്കും.. ഡോർ മുട്ടി അകത്തേക്ക് ചെന്നു…. സർ.. എന്തിനാ വിളിച്ചേ… ഒന്നും പറയാതെ നിവിക്ക് നേരെ ഒരു പാക്കറ്റ് നീട്ടി…. എന്താണ് സാർ ഇത്….. അയാൾ പറഞ്ഞത് കേട്ട് വായും പൊളിച്ചു നിന്നു പോയി….. തുടരും….  🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 10

Share this story