മിഴിയോരം : ഭാഗം 12

മിഴിയോരം : ഭാഗം 12

എഴുത്തുകാരി: Anzila Ansi

ഡോർ മുട്ടി അകത്തേക്ക് ചെന്നു…. സർ.. എന്തിനാ വിളിച്ചേ… ഒന്നും പറയാതെ നിവിക്ക് നേരെ ഒരു പാക്കറ്റ് നീട്ടി…. എന്താണ് സാർ ഇത്….. അയാൾ പറഞ്ഞത് കേട്ട് വായും പൊളിച്ചു നിന്നു പോയി….. ഡ്രസ്സ്‌ ആണ്…. പോയി മാറിയിട്ട് വാ…. എന്തിന്…..? ഞാൻ ഇപ്പോൾ ഡ്രസ്സ് ഇട്ടിട്ടുണ്ടല്ലോ…? ഇത്തരം ഡ്രസ്സ് ഒന്നും മീറ്റിംഗിൽ പാടില്ല…. വേഗം പോയി മാറിയിട്ട് വാ… സമയമില്ല…. അത് താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ… എന്ത് ഡ്രസ്സ് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ…. അല്ലാതെ താനല്ല…. ( നിവിയുടെ കണ്ണുകൾ കുറുകി അവൾക്ക് നന്നായി ദേഷ്യം വന്നു)

നിന്നോട് മര്യാദയ്ക്ക് പറയുവാ… പോയി ഡ്രസ്സ് മാറിയിട്ട് വരാൻ… ഇനി നീ ഇവിടെ നിന്ന് എന്തെങ്കിലും പ്രസംഗിച്ചാൽ ഞാൻ വലിച്ചു ഊരും എല്ലാകുടി.. (എന്റെ ശിവനെ…. ഇയാൾക്ക് ബോധം ഒന്നും ഇല്ലാത്ത മനുഷ്യനാ പറഞ്ഞതുപോലെ ചെയ്താലോ…? നിവി വേണ്ട… തൽക്കാലം ഈ കണ്ടാമൃഗം പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്…. ) എന്താഡി നിന്ന് ആലോചിക്കുനിനെ നിനക്ക് ഞാൻ ഇട്ട തരണോ…? (ഒരു വഷളൻ ചിരിയോടെ എന്നെ ഒന്ന് ചൂഴ്ന്നു നോക്കി.. ) വൃത്തികെട്ടവൻ…. നോട്ടം കണ്ടില്ലേ… അലവലാതി…..

അയ്യേ ഇയാള് എത്ര വൃത്തികെട്ടവനായിരുനോ…. എന്താ സഹായിക്കണോ…. ( അവൻ അതും പറഞ്ഞ് സീറ്റിൽ നിന്ന് എണീറ്റ് നിവിയുടെ അടുത്തേക്ക് ചെന്നു… ) വേ…ണ്ട ഞാ..ൻ ഇട്ടോളാം…. ആഹാ മിടുക്കി…. അപ്പോ അനുസരിക്കാൻ ഒക്കെ അറിയാം നിനക്ക്…. (നിവി ഒന്നും മിണ്ടാതെ തന്റെ ക്യാമ്പിലേക്ക് പോയി…) അവന്റെ വിചാരം എന്തുവാ.. തെണ്ടീ… അവന്റെ നോട്ടം കണ്ടില്ലേ…. ഇത്രയ്ക്ക് വൃത്തികെട്ടവനാണോ അന്ന് അറിയാതൊന്നു തട്ടിയതിന് ഇക്കണ്ട ഷോ മൊത്തം കാണിച്ചത്… നിനക്ക് ഞാൻ കാണിച്ചു തരാഡാ കൊതിമോനെ …..ഇനി ഈ നിവി ആരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളൂ…

നിവി വേഗം പോയി ഡ്രസ്സ് ഒക്കെ മാറി… എക്സിക്യൂട്ടീവ് ഡ്രസ്സ് ആയിരുന്നു…. രണ്ടുകൊല്ലം MBA ക്ക്‌ കോളേജിൽ ഇട്ട യൂണിഫോം… കുറച്ചു മാറ്റങ്ങൾ ഒക്കെ ഉണ്ട് അത്രതന്നെ…. മുടി അഴിച്ചു ponytails കെട്ടി… കൊള്ളാം നല്ല ലുക്ക്‌ ഒക്കെ ഉണ്ട്…. ആരോ ഡോറിനു മുടി…… അകത്തേക്ക് വരാൻ പറഞ്ഞു… മാഡം സാർ വിളിക്കുന്നുണ്ട്… ആഹ് ഞാൻ ഇപ്പോൾ വരാം.. വേഗം ഫയലും ലാപ്ടോപ്പും എടുത്ത് അയാളുടെ പുറകെ ഓടി… കാറിൽ ചാരി ഫോണിൽ കുത്തി കൊണ്ടിരിക്കുകയിരുന്നു ആ കാലമാടൻ… എന്നെ വിളിക്കാൻ വന്ന ആ പുള്ളിക്കാരൻ അയാളുടെ അടുത്തേക്ക് ചെന്നു…..

കാണ്ടാമൃഗം എന്നെ നോക്കിയിട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു… ഞാൻ ബാക്ക് ഡോർ തുറക്കാൻ ആഞ്ഞതും… എന്റെ കയ്യിൽ പിടി വീണു….. ഞാൻ എന്താണെന്ന് അർത്ഥത്തിൽ പിരികം ഉയർത്തി ചോദിച്ചു… ഞാൻ നിന്റെ ഡ്രൈവർ അല്ല… മര്യാദക്ക് മുമ്പിൽ കയറിയിരിക്ക്….. ( നിവി ഒന്നും മിണ്ടാതെ മുൻപിൽ കയറിയിരുന്നു) ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ടാ ഇത്രയും വിലകൂടിയ കാറിൽ ഇരിക്കുന്നത്…. കണ്ടാമൃഗം വണ്ടിയിൽ കയറിയിരുന്നു… എന്നോട് സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞു….. ( നിങ്ങളിപ്പോൾ വിചാരിക്കും എനിക്ക് സീറ്റ് ബെൽറ്റ് ഇടാൻ അറിയില്ല അപ്പോൾ കാട്ടുമാക്കാൻ എനിക്ക് സീറ്റ് ബെല്റ്റ് ഇട്ടു തരുന്നു കണ്ണും കണ്ണും നോക്കുന്നു…) അതൊക്കെ അങ്ങ് സിനിമയിൽ….

എത്ര വില കൂടി കാർ ആയാലും സീറ്റ് ബെൽറ്റ്…എല്ലാം ഒരേ പോലെയല്ലേ…..ഹ്മ്മ്മ് ഞങ്ങൾ നേരെ പോയത് മഹേശ്വരി ഗ്രൂപ്പിന്റെ തന്നെ ഹോട്ടലിലേക്കയിരുന്നു… അവിടെ എത്തിയപ്പോൾ മുതൽ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി……. എന്റെ ടെൻഷൻ വെപ്രാളം കണ്ടു വീണ്ടും ആ കാട്ടുമാക്കാൻ എന്നെ നോക്കി പുച്ഛിക്കുന്നു….. ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് 200 കോടിയുടെ ഡീലാണ്.. ഇതാണം കമ്പനിക്ക് നഷ്ടമായ.. അറിയാലോ നിനക്ക് എന്നെ….. (എന്നെക്കൊണ്ടൊന്നും വയ്യ നഷ്ടമായാൽ കണക്കായിപ്പോയി…. ഒന്നുമറിയാത്ത എന്നെ കൊണ്ട് തന്നെ അയാൾക്ക് പ്രെസന്റ്റേഷൻ ചെയ്യണം… എന്റെ ദേവിയെ… നീ എന്നെ കാത്തോളണേ….. ഈ പ്രെസന്റ്റേഷൻ നന്നായിട്ട് ചെയ്യാൻ കഴിയണേ….

ഈ പ്രോജക്റ്റ് കമ്പനിക്ക് കിട്ടിയ ഏട്ടനേ കൊണ്ട് അല്ലെക്കിൽ വേണ്ട അച്ഛനെ കൊണ്ട് ഒരു ശയനപ്രദക്ഷിണം ചെയ്യിപ്പിക്കമേ….. ) കോൺഫ്രൻസ് ഹാളിൽ എല്ലാരും ഉണ്ടായിരുന്നു….. എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി….. വല്ലാത്ത ദാഹം തോന്നുന്നു…. മുമ്പിലിരുന്ന് ഗ്ലാസിലെ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തു…. അയാൾ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട് … ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല… വേറൊന്നും കൊണ്ടല്ല.. അയാളെ നോക്കിയാൽ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാകും…. കാണ്ടാമൃഗം എണീറ്റ് എന്തൊക്കെയോ കമ്പനിയെപ്പറ്റി പറഞ്ഞു… എനിക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു…

അവസാനം പ്രെസന്റ്റേഷൻ ചെയ്യാൻ വേണ്ടി കാലമാടൻ എന്നെ വിളിച്ചു…… ഞാൻ പ്രെസന്റ്റേഷൻ തുടങ്ങാൻ പോയതും… പ്രായമുള്ള ഒരു മനുഷ്യൻ എന്നോടായി 5 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു…. കുറച്ചുകഴിഞ്ഞ് ഒരു വെളുത്ത് മെലിഞ്ഞ് സുന്ദരനായ ചെറുപ്പക്കാരൻ കോൺഫ്രൻസ് ഹാളിന്റെ ഡോർ തുറന്ന് അകത്തേക്കു വന്നു…. എന്നെ കണ്ടതും ആൾ ഒന്ന് ഞെട്ടി… നിവി….. (എന്റെ പേര് എങ്ങനെ ഇയാൾക്ക് അറിയാം) നിനക്കെന്നെ മനസ്സിലായില്ലെ നിവി… ( അവിടെ ഇരുന്നവരെല്ലാം എന്നെയും ആ ചെറുപ്പക്കാരനും മാറിമാറി നോക്കുന്നുണ്ട്…. എനിക്കാണെങ്കിൽ അങ്ങോട്ട് ഓർമ്മയും കിട്ടുന്നില്ല…

എവിടെയോ കണ്ടു മറക്കുന്നു… ശേ.. വന്നു വന്നു ഓർമ്മക്കുറവും തുടങ്ങിയോ ദൈവമേ…) നിവി ഞാൻ അനുരാഗ്…. അശ്വിൻന്റെ കൂട്ടുകാരനാണ് ഒരിക്കൽ ഞാൻ തന്റെ വീട്ടിൽ വന്നിട്ടുണ്ട്…. ഇപ്പോൾ ഓർമ്മയുണ്ട്… അനു ചേട്ടൻ…. കുറേ ആയില്ലേ കണ്ടിട്ട് അതാ…. നീ എന്താ ഇവിടെ….? മഹേശ്വരി ഗ്രൂപ്പിന്റെ CEOടെ PA യാണ്… അനു ഇത് മീറ്റിങ് ആണ്..( ആ പ്രായമുള്ള മനുഷ്യൻ അനു ചേട്ടനോട് പറഞ്ഞു) അനു ചേട്ടൻ എല്ലാവരോടുമായി സോറി പറഞ്ഞു… സീറ്റിൽ പോയിരുന്നു….. ഞാൻ ഒരു വിധം തരക്കേടില്ലാതെ പ്രെസന്റ്റേഷൻ എടുത്തു…. ഡീൽ കമ്പനിക്ക്‌ തന്നെ കിട്ടി….

മീറ്റിംഗ് എല്ലാം കഴിഞ്ഞു ഇറങ്ങൻ തുടങ്ങിയോപ്പോൾ അനു ചേട്ടൻ എന്നെ വിളിച്ചു…… നിവി…. നീ പോകുവാണോ….ഞാൻ കൊണ്ടാക്കാം നിന്നെ… വേണ്ട ചേട്ടാ….. ഓഫീസ് ടൈം ആണ്…. ഞാൻ സംസാരിക്കാം നിന്റെ സറിനോട്‌….. വേണ്ട ചേട്ടാ….. ഓഫീസിൽ പോയിട്ട് കുറച്ചു പണി ഉണ്ട്…… എങ്കിൽ ശെരി ഞാൻ നിങ്ങടെ ഓഫീസിലോട്ട് വരുന്നുണ്ട്…. അനു….( അനു ചേട്ടന്റെ അച്ഛൻ അടുത്തേക്ക് വന്നു വിളിച്ചു ) ആ അച്ഛാ… അച്ഛാ ഇതു നിവി നമ്മുടെ അശ്വിന്റെ അനിയത്തിയാണ്…. ആണോ…. മോൾടെ പ്രസന്റേഷൻ നന്നായി കേട്ടോ….. താങ്ക് യു അങ്കിൾ….. നിവേദത….

( ആ കാലമാടൻ വിളിക്കുന്നു) ശെരി അങ്കിൾ.. സർ വിളിക്കുന്നു… ഞാൻ പൊയ്ക്കോട്ടേ… ഞാൻ വേഗം കാലമാടാന്റെ അടുത്തേക്ക് പോയി…. എന്നെ നോക്കി പുച്ഛിക്കുന്നു… ഹ്മ്മ്മ്… ഞാനും ഒട്ടും കുറച്ചില്ല അന്തസ്സായി അയാളെ നോക്കി പുച്ഛിച്ചു……കാറിൽ കേറി ഇരുന്നു…. കാണ്ടാമൃഗം വണ്ടി എടുത്തു… നീ ആളു കൊള്ളാലോ ഡീ…. (ഞാൻ എന്നുള്ള രീതിയിൽ അയാളെ നോക്കി….) അല്ല വലിയ വലിയ ആൾക്കാർ ആണല്ലോ നിന്റെ ലിസ്റ്റിലുള്ളത്…. താൻ എന്താ ഉദ്ദേശിച്ചത്……? എങ്ങനെയാണ് നിന്റെ റേറ്റ്…. (ഒരു വഷളൻ ചിരിയോടെ ആദി നിവിയോട് ചോദിച്ചു….. ) നിവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പക്ഷേ അവൾ ആ മിഴിനീർത്തുള്ളികൾ പുറത്തേക്ക് വരാതിരിക്കാൻ നന്നായി പാടുപെട്ടു…

ജീവിതത്തിൽ ആദ്യമായിട്ടണ് ഒരാൾ തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നത്….. അവളുടെ ഉള്ളിൽ ഒരേ സമയം സങ്കടവും ദേഷ്യവും കടന്നുവന്നു…. തോറ്റു കൊടുക്കാൻ മനസ്സനുവദിച്ചില്ല.. നിവി ആദിക്ക് നേരെ ചീറി അതെന്തിനാ താൻ അറിയുന്നത്…..? തന്നെപ്പോലെ ആണും പെണ്ണും കെട്ടവനെ എന്റെ ലിസ്റ്റിൽ ഇടാറില്ല….. ആദി വേഗം വണ്ടിയുടെ ബ്രേക്ക് ചവിട്ടി…. ഒരു അലർച്ചയോടെ നിവിടെ നേരെ ചെന്നു… ആരാഡി ആണും പെണ്ണും കെട്ടവൻ….. ഞാനത് പറഞ്ഞപ്പോൾ കൊണ്ടോ തനിക്ക്….തന്റെ ആണത്തത്തെ പറഞ്ഞപ്പോൾ വേദനിച്ചുല്ലേ…. കുറച്ചു മുമ്പ് എന്നോട് എന്തൊക്കെയോ പറഞ്ഞുവല്ലോ ….

തന്റെ വീട്ടിലും ഇല്ലേ അമ്മയും പെങ്ങളും…. ഏതെങ്കിലും ഒരുത്തൻ അവരോട് ഇങ്ങനെയൊക്കെ സംസാരിച്ചാ താൻ വെറുതെ നോക്കി നിക്കുവോ… ആണത്തമുള്ള ഒരാണും ഇങ്ങനൊന്ന് ഒരു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയില്ല…. ഒരു പെണ്ണിന് തന്റെ അഭിമാനവും സ്വഭാവശുദ്ധിയുമാണ് വലുത്…… തന്നെപ്പോലുള്ള ആണുങ്ങളാണ് ബാക്കിയുള്ള നല്ല ആൺ പിള്ളേർ കൂടി ചീത്തപ്പേര് ഉണ്ടാക്കുന്നത്… എനിക്കുമുണ്ടൊരു ഏട്ടൻ…. ഒരാണ് എങ്ങനെ ആയിരിക്കും എന്ന് എന്നെ പഠിപ്പിച്ചാത് എന്റെ ഏട്ടനാണ്….. ആദി ഒന്നും പറയാതെ വണ്ടിയെടുത്തു ഓഫീസിലെ പാർക്കിംഗിൽ നിർത്തി…

നിവി വേഗം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…. നിവി വരുന്നത് കണ്ടു സിദ്ധു ഓടി വന്നു… നിവി എങ്ങനെ ഉണ്ടാരുന്നു മീറ്റിംഗ്… നിവി ഒന്നും മിണ്ടാതെ നിന്നു… ഇപ്പോഴും അവളുടെ ഉള്ളിൽ ആദി പറഞ്ഞ വാക്കുകളായിരുന്നു…… നിവി…. എന്താ സിദ്ധു എന്താ താൻ പറഞ്ഞേ… നീ ഈ ലോകത്ത് ഒന്നും അല്ലേ കൊച്ചേ….മീറ്റിംഗ് എങ്ങനെയുണ്ടായിരുന്നു… നന്നായിരുന്നു നമുക്ക് തന്നെ കിട്ടി കോൺട്രാക്റ്റ്…. ആണോ.. കോൺഗ്രസ്‌ മോളെ… (അവൾ വെറുതെ ഒന്ന് ചിരിച്ചു.. ) നിനക്കെന്താ പറ്റിയേ നിവി… നിന്നെ പരിചയപ്പെട്ടിട്ട് അധികം നാളുകൾ ഒന്നുമായില്ല രണ്ടുദിവസം അത്രയേ ഉള്ളൂ പക്ഷേ ഇങ്ങനെ ഒന്നും അല്ലല്ലോ നീ …

മീറ്റിങ്ങിന് പോകുന്ന സമയത്ത് ടെൻഷൻ ഉണ്ടായിട്ടുപോലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ…. എന്തുപറ്റി… ഏയ് ഒന്നുമില്ല സിദ്ധു…. ഒരു ചെറിയ തലവേദന… ഒരു കോഫി കുടിച്ചാൽ അങ്ങ് മാറും…. എങ്കിൽ ഞാൻ ക്യാബിനിലോട്ട് പോട്ടെ… മ്മ്മ് ശെരി…. നിനക്ക് വയ്യേങ്കിൽ ലീവ് എടുത്തു വീട്ടിൽ പൊയ്ക്കോ…ഞാൻ ആദി പറയാം… വേണ്ട സിദ്ധു… ഐ യാം ഒക്കെ… മ്മ്മ്…. പോയി റസ്റ്റ്‌ ചെയ്.. അതും പറഞ്ഞ് സിദ്ധു ഫോണിൽ തോണ്ടികൊണ്ടിരിക്കുന്ന ആദിയുടെ അടുത്തേക്ക് പോയി… (നിവിക്ക് തലവേദന അല്ലേ… കുറച്ച് നേരം ഞാൻ കഥ പറയാം… ഈ ഞാൻ എന്നു പറയുന്നത് നിങ്ങളുടെ സ്വന്തം സിദ്ധു…. )

ആദി……. എങ്ങനെ ഉണ്ടായിരുന്നു മീറ്റിംഗ് കുഴപ്പമില്ലായിരുന്നു…. നീ ഇതു എങ്ങനെ ഒപ്പിച്ചു…. കിട്ടുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നല്ലോ…. അല്ലെങ്കിലും നീ ചെയ്യുന്ന മീറ്റിംഗ് എല്ലാം സക്സ് അല്ലേ….. ഡാ… സിദ്ധു…. ഞാൻ അല്ല പ്രസന്റ്റ് ചെയ്തത്… പിന്നെ…. നിവിയാണോ…? മ്മ്മ്.. ആദി ഒന്നു മൂളുക മാത്രം ചെയ്തു.. ഡാ ഞാൻ കരുതി.. നീ ചുമ്മാ അവളെ ടെൻഷൻ അടിപ്പിക്കാൻ പറഞ്ഞതാവുമേന്ന്…. ഡാ അത് പിന്നെ… നിന്നോട് പറഞ്ഞതല്ലേ ഒരുറപ്പും ഇല്ലായിരുന്നു ഈ ഡീൽ കിട്ടുമേന്ന്… അതാ ഞാൻ അവളെ കൊണ്ട് ആ പ്രസേന്റ്റേഷൻ ചെയ്യിപ്പിച്ചേ…… അവൾ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് പ്രസിഡന്റ് ചെയ്തത്തും …… പിന്നെ അവളുടെ ഏതോ റിലേറ്റീവിന്റെ കുട്ടുകാരാന്റെയാണ് ആ കമ്പനി….

പക്ഷേ നിവേദിതയുടെ അവതരണം നന്നായതുകൊണ്ട് മാത്രമാണ് നമുക്ക് ഈ ഡീൽ കിട്ടിയത്…. ആഹാ അവൾ അല്ലേലും മിടുക്കിയാണ്…. പക്ഷേ ഇത് ഇതൊന്നും അവൾ എന്നോട് പറഞ്ഞില്ലല്ലോ…? പാവം തലവേദന ആയതുകൊണ്ടായിരിക്കും… തലവേദനയോ…..? എന്താ അവൾക്ക് തലവേദന വന്നുകൂടെ…? ഡാ അത്…. എന്താ ആദി…. അത് പിന്നെ ഈ ഡീൽ അവൾ കാരണമല്ലേ കിട്ടിയത്… അത് സമ്മതിച്ചു കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല…. അതിന്…. (നടന്നതെല്ലാം ആദി സിദ്ധുവിനോട് പറഞ്ഞു) ആദി വളരെ മോശമായിപ്പോയി…. ഒരു പെൺകുട്ടിയോട്….. ശേ….

നമ്മുടെ അപ്പുനോട്(അർപ്പിത ആദിയുടെ അനിയത്തി.. ബാക്കിയുള്ളവരെ വഴിയെ പരിചയപ്പെടുത്തി തരാം) അരക്കിലും ഇങ്ങനെ പറഞ്ഞാൽ നീയോ ഞാനോ.. വെറുതെ കൈയും കെട്ടി നോക്കി ഇരിക്കുവോ….. ഒരു പെൺകുട്ടിയോട് അങ്ങനെയൊന്നും പറയാൻ പാടില്ല ആദി… ഡാ പറ്റിപ്പോയി ഇനി പറഞ്ഞിട്ടെന്താ….. ഹ്മ്മ്മ്…. നീ നിവിയോട് മാപ്പ് പറയ്‌… ഈ അദ്വീക് ഇന്നുവരെ ആരോടും മാപ്പ് പറഞ്ഞിട്ടില്ല ഇനിയെങ്ങോട്ട് പറയാനും പോകുന്നില്ല….

നീ പോയേ സിദ്ധു…. ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി എല്ലാം നിന്റെ ഇഷ്ടം… (നിവിയുടെ മനസ്സിനെ ആദി പറഞ്ഞത് വല്ലാതെ നോവിച്ചുകൊണ്ടിരുന്നു …..) അവളുടെ മനസ്സിലൂടെ പലവക ചിന്തകൾ കടന്നു പോയ്ക്കൊണ്ടിരുന്നു……അയാൾക്ക് താൻ ഒരു മോശം പെണ്ണായി തോന്നിയോ… ഇനി അതാകുമോ അയാൾക്ക്‌ എന്നോട് ഇത്ര ദേഷ്യം… ഏട്ടന്റെ ഭൂമി ഒരിക്കലും ഒരു ചീത്ത പെണ്ണ് അല്ല…. അവളുടെ കവിളുകളെ മിഴിനീർ ചുംബിച്ചുകൊണ്ടിരുന്നു…. തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു……) തുടരും….  🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 11

Share this story