സിദ്ധാഭിഷേകം : ഭാഗം 2

സിദ്ധാഭിഷേകം : ഭാഗം 2

എഴുത്തുകാരി: രമ്യ രമ്മു

അവളുടെ സ്വരത്തിൽ ലയിച്ച് അവൻ സ്വയം മറന്ന് ആ മുറ്റത്ത്‌ കുറച്ചു നേരം നിന്നു..അവന്റെ കണ്ണിൽ നിന്നും അടർന്ന് വീണ നീർതുള്ളികൾ പുറം കയ്യ് കൊണ്ട് തുടച്ച് ചുണ്ടിൽ ഒളിപ്പിച്ച ഒരു ചെറു പുഞ്ചിരിയുമായി അവൻ തിരിച്ചു വന്ന് വണ്ടിയുമായി പോയി…. തുടർന്ന് വായിക്കൂ… “ആരാടാ അത്..ഇപ്പൊ പോയവൻ..?”കൂട്ടത്തിലേക്ക് പുതുതായി ചേർന്നവന്റെ ചോദ്യം ആയിരുന്നു.. “അതാണ് സിദ്ധാർഥ്..ദിനകരൻ മുതലാളിയുടെ പേഴ്സണൽ ബോഡി ഗാർഡ് കം ഗുണ്ട..”

“പിന്നെ ഇപ്പൊ അകത്തോട്ട് പോയ ദീപുവേട്ടന്റെയും അമ്മാളുവിന്റെയും അപ്പച്ചിയുടെ മോൻ..”വേറൊരുത്തൻ അവനെ പരിചയപ്പെടുത്തി കൊണ്ട് തുടർന്നു.. ” അവന്റെ അച്ഛൻ ആരാണെന്ന് ആർക്കും അറിയില്ല..അമ്മാളുവിനെ പോലെ സുന്ദരിയായിരുന്നു പോലും രാധിക എന്ന അവരുടെ അപ്പച്ചിയും…അവിവാഹിതയായ അവർ ഗർഭിണി ആയപ്പോ അവരുമായി തെറ്റി സുദേവൻ സർ വീട് വിട്ടിറങ്ങി…സർ ന്റെ അമ്മ പക്ഷെ എല്ലാ കാര്യങ്ങളും നോക്കി മോളുടെ കൂടെ തന്നെ നിന്നു…ഇപ്പോഴും അവർ മാത്രേ അവനുള്ളൂ..വീട്ടിൽ അമ്മ പറഞ്ഞു കേട്ട കഥയാണ്.എന്താ സത്യം എന്നറിയില്ല..”

“അപ്പൊ അവന്റെ അമ്മ..?”അവൻ വീണ്ടും ചോദിച്ചു അപ്പോഴാണ് അത് കേട്ട് കൊണ്ട് അമ്മാളുവിന്റെ അയൽവാസിയും ദീപുവിന്റെ ഉറ്റ കൂട്ടുകാരനും ആയ ആകാശ് വന്നത്…സുമുഖനായ ക്ലീൻ ഷേവ് ചെയ്ത ഒരു എക്സിക്യൂട്ടീവ് ലൂക്കുള്ള സദാ ചിരിതൂകുന്ന മുഖം ആയിരുന്നു ആകാശിന്റെത്… ബാംഗ്ളൂരിൽ ഒരു കമ്പനിയിൽ ഈ അടുത്താണ് ജോലി കിട്ടി പോയത്…അവൻ പറഞ്ഞു.. “അവര് ഇവൻ ചെറുതായിരിക്കുമ്പോ ആറ്റിൽ ചാടി മരിച്ചു..ദേവൻ സർ ന്റെ അച്ഛൻ പട്ടാളക്കാരൻ ആയിരുന്നു..അവിടെ വച്ചാ മരിച്ചത്..അതു കൊണ്ട് അവന്റെ അമ്മമ്മ സുലോചനയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…

അവർ തന്നെയാ ഇവനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ..നന്നായി പഠിച്ചിരുന്നതാ.. MBA കഴിഞ്ഞ മൊതലാ ആ പോയത്..എന്ന് ആ ക്ലബ്ബിലെ സെറ്റിന്റെ കൂടെ കൂടിയോ അന്ന് മുതൽ ഇവൻ ഈ കോലത്തിൽ ആയി..അവന്റെ ആ ഗ്യാങിനെ മൊത്തം ദിനകരൻ വിലക്കെടുത്തു..ഇപ്പൊ അവരുടെ ലീഡർ ആണ് സിദ്ധു..ഞങ്ങൾ ഒക്കെ പഴയ കൂട്ട് ആയിരുന്നു..അവൻ റൂട്ട് മാറ്റിയപ്പോ ഞങ്ങളെ വീട്ടിൽ നിന്നും അവനോടുള്ള കൂട്ടുകെട്ടിൽ ചേരുന്നതിൽ വിലക്ക് ഏർപ്പെടുത്തി..പിന്നെ പോകെ പോകെ ഞങ്ങളോടൊന്നും അവൻ മിണ്ടാൻ കൂടി വരാതായി..നമ്മളും അത് വിട്ടു..”

“അക്കു ചേട്ടാ..” വിളി കേട്ട് ആകാശ് നോക്കിയപ്പോൾ കണ്ടത് ദീപുവിന്റെ മുന്നിലായി അങ്ങോട്ടേക്ക് വരുന്ന അമ്മാളുവിനെ ആയിരുന്നു…അവൾ അവന് നേരെ പ്രസാദം നീട്ടി.. “ആഹാ..ഇതാരാ.. എപ്പൊ ലാൻഡ് ചെയ്തു..ഏട്ടനും അനിയത്തിയും മഹാദേവനെ ഉണർത്താൻ വന്നതാവും അല്ലേ.. ഞാൻ ഇത്തിരി വൈകി പോയി..കേൾക്കാൻ പറ്റിയില്ല..”ചന്ദനം തൊട്ട് കൊണ്ട് അവൻ പറഞ്ഞു. “ഒന്ന് പോ ചേട്ടാ കളിയാക്കാതെ..ഇവിടെ ഉള്ളപ്പോ മഹാദേവനെ കാണാതെ പോകാൻ പറ്റുമോ..ചെറുപ്പം തൊട്ട് വരുന്നതല്ലേ.. എല്ലാം ഇങ്ങോട്ട് ചോദിക്കാതെ തന്നിട്ടേ ഉള്ളൂ എനിക്ക്..അപ്പൊ തിരിച്ചു ഒരു കീർത്തനം എങ്കിലും ആ കാൽക്കൽ സമർപ്പിക്കേണ്ടേ..” “ഞാൻ ചുമ്മാ തമാശ പറഞ്ഞതാ മോളെ…😊

ആഹ്.. ടാ.. ദീപു നീ ഇന്ന് ടൗണിലേക്ക് പോണുണ്ടോ ..എനിക്കും വരേണ്ട ആവശ്യം ഉണ്ടായിരുന്നു..” “ആ…ടാ..പോണം..കുറച്ചു പണിയുണ്ട്… നാളെ ഡെലിവറി ചെയ്യാൻ ഉള്ളത്‌ ഉണ്ട്…എന്റെ തലവട്ടം കണ്ടില്ലെങ്കിൽ അവന്മാർ ഉഴപ്പും..വീട്ടിൽ പോയി ചായ കുടിച്ചിട്ട് പോകാം..നിന്റെ ആവശ്യം കഴിഞ്ഞാൽ വർക്ക് ഷോപ്പിലേക്ക് പോര്..ഒരുമിച്ചു തിരിച്ചു വരാം..മേഡത്തിന്റെ പേടകത്തിൽ ഉച്ചയ്ക്ക് ഒരു കറക്കം പ്രോമിസ് ചെയ്തിട്ടുണ്ട്…വേണേൽ ഒപ്പം കൂടാം ..അല്ലെ അമ്മാളൂ..” “അതേ അക്കു ചേട്ടാ..പോര്..വീണയെ കൂടെ വിളിച്ചോ..എല്ലാരും കൂടെ നല്ല രസമല്ലേ..”അതും പറഞ്ഞവൾ ദീപുവിനെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു..

ആകാശിന്റെ അനിയത്തിയാണ് വീണ.. ഇപ്പൊ ബി എഡ് ചെയ്യുകയാണ് തൃശൂർ തന്നെ..ദീപുവും വീണയും തമ്മിൽ ഇഷ്ട്ടത്തിൽ ആണ്..അതിന് വീട്ടുകാരുടെ മൗന സമ്മതം കൂടെ ഉണ്ട്.. “അല്ലെങ്കിലും ഏട്ടന്റെ രാജകുമാരി മുത്താണ് പൊന്നാണ്..ഉമ്മാ…😘” “ഉം..ഉം..മതി മതി..ഇതിനൊരു മറുപണിയുണ്ട്..ഒരു പാലം ഇട്ടാൽ ഇങ്ങോട്ടും വേണമല്ലോ..” 😳😳”ഭാരമുള്ളതൊന്നും പാലത്തിൽ കയറ്റാതിരുന്നാൽ ആലോചിക്കാം..” “അത്ര വലിയ കാര്യമൊന്നുമല്ല…ഉം..ഇപ്പൊ തിരിച്ചു പോകുമ്പോഴും ടൗണിലേക്ക് പോകുമ്പോ മിത്രയുടെ വീടുവരെയും ആ വമ്പനെ ഞാൻ ഓടിക്കും..എന്താ സമ്മതം ആണോ..” “അതു വേണോ..അച്ഛൻ അറിഞ്ഞാൽ..”

“പ്ലീസ് ഏട്ടാ..എത്ര കൊതിച്ചിട്ടു വാങ്ങിയതാണ്.. ഒരിക്കൽ ചെറുതായി ഒന്ന് തട്ടിയതിന്റെ പേരിൽ ഇങ്ങനെ ഒക്കെ ചെയ്യാമോ..ആ പേരും പറഞ്ഞ് എന്റെ ഡ്രൈവിംഗ് സ്കിലിൽ പോലും വിശ്വാസം ഇല്ലാതെ എട്ടായി മടക്കി കയ്യിൽ തന്നു..പിന്നെ നിങ്ങൾക്കൊക്കെ സങ്കടം ആവണ്ടാ വച്ചിട്ടാ ഞാൻ എന്റെ ആഗ്രഹം വേണ്ടാ വയ്ക്കുന്നത്..ഏട്ടൻ കൂടെ ഇല്ലേ…പ്ലീസ്..പ്ലീസ്…” “ഹലോ.. ഹലോ.. ഒന്ന് നിർത്തിയെ..എന്റെ അനിയത്തിയെ പാലം ആക്കി ഇട്ടാ രണ്ടും കൂടി മുതലെടുക്കുന്നേ.. അവളുടെ ഏട്ടൻ ഇവിടെ കുറ്റിയടിച്ച പോലെ നിക്കുന്നത് കാണുന്നുണ്ടോ ആവോ..” ☺☺☺☺☺☺…. “ഉം…നടക്ക് രണ്ടും.. പിന്നേ… 😏

അവളുടെ ചെറിയ തട്ട്.. വണ്ടി അടിമറിച്ചിട്ടിട്ടാ പറയുന്നേ..ടാ..ദീപു ഇവൾ അല്ലെ അന്ന് ഹോസ്പിറ്റൽ തിരിച്ചു വച്ചത് ..ഒരു ഇൻജക്ഷൻ എടുക്കാൻ നഴ്‌സ് വന്നപ്പോ ഒടിഞ്ഞ കയ്യും വച്ച് ഓടിയിട്ട്.. ഹ…ഹ..എന്റമ്മോ എനിക്ക് ആ രംഗം ഓർക്കാൻ വയ്യ..🤣🤣”… അവർ രണ്ടു പേരും അവളെ കണക്കിന് കളിയാക്കി ചിരിച്ചു കൊണ്ട് പാർക്കിങ്ങിൽ പോയി..അവൾ ചുണ്ട് കൂർപ്പിച്ച് അവരെ തന്നെ നോക്കി ഒന്നും മിണ്ടാതെ കൂടെ നടന്നു.. വണ്ടിക്ക് അടുത്തെത്തിയപ്പോൾ ദീപുവിന്റെ കയ്യിൽ നിന്ന് ചാവി വാങ്ങി ഡ്രൈവിങ് സീറ്റിലേക്ക് കേറി..സ്റ്റിയറിങ്ങിൽ തൊട്ട് തലയിൽ വച്ച് സ്റ്റാർട്ട് ചെയ്തു..കോ സീറ്റിൽ ദീപുവും..

ബാക്ക് ഓപ്പൺ സ്പേസിൽ ആകാശും കേറി..ഗ്രൗണ്ടിന്റെ പുറത്തേക്ക് വണ്ടിയെടുത്ത് അവൾ വണ്ടി പറപ്പിച്ചു..ബാക്കിൽ ഇരുന്ന അക്കുവിന് ബാലൻസ് കിട്ടുന്നുണ്ടായിരുന്നില്ല..അവൾ പരമാവധി വണ്ടി ഉലച്ചു കൊണ്ട് ഓടിച്ചു..അക്കു പിടിക്കാൻ പറ്റുന്ന സ്ഥലത്തൊക്കെ കൈ എത്തിപ്പിടിച്ചു ബാലൻസ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു..പത്തു മിനിറ്റ് അവൻ ജീവിൻ കയ്യിൽ വച്ച് കണ്ണടച്ച് മിണ്ടാതിരുന്നു..മിണ്ടിയാൽ വീണ്ടും പണി കിട്ടും എന്നവന് അറിയാം..ദീപുവിന് ഇതൊക്കെ കണ്ട് ചിരി വരുന്നുണ്ടായിരുന്നു.. അവന് അറിയാം അവളുടെ കയ്യിൽ ഒതുങ്ങിയ അവളുടെ പ്രിയപ്പെട്ട വണ്ടിയാണത് എന്ന്..

ഒരിക്കൽ ബോൾ എടുക്കാൻ പെട്ടെന്ന് റോഡിൽ ഇറങ്ങിയ കുട്ടിയെ രക്ഷിക്കാനായി അടുത്തുള്ള വയലിലേക്ക് വെട്ടിത്തിരിച്ചു വണ്ടി മറിഞ്ഞു..അതിന് ശേഷമാണ് ഡ്രൈവിങ്ങ് ബാൻ ചെയ്തത്..അവൾക്ക് എന്തേലും പറ്റുമോന്ന് പേടിച്ചിട്ടാണ്.. അല്ലാതെ അവളുടെ സ്‌കില്ലിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല..മുൻപൊക്കെ വർക്ക് ഷോപ്പിൽ നിന്നും ട്രയൽ നോക്കാൻ കൊണ്ടു വരുന്ന മിക്ക വണ്ടികളും അവളാണ് ഓടിച്ചു നോക്കാറ്..അങ്ങനെ കൂട്ടായതാണ് വണ്ടികളുമായി… ലോങ്ങ് ഡ്രൈവ് എന്നൊക്കെ വച്ചാൽ വട്ടാണ് പെണ്ണിന്..എല്ലാർക്കും അതറിയാം എങ്കിലും ആരും അവളെ ഓട്ടാൻ സമ്മതിക്കില്ല…

അവളെ പൊതിഞ്ഞു പിടിച്ചു നടക്കുവാണ് എല്ലാരും.. വണ്ടി നിർത്തിയ ഉടനെ അക്കു ചാടി ഇറങ്ങി ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു..കൈ കൂപ്പി തലയ്ക്ക് മുകളിൽ പിടിച്ച് അവളെ നോക്കി പറഞ്ഞു.. “നന്ദി ഉണ്ടെടി..പന്നി..ഇതിൽ അല്ലെ ടൗണിൽ പോകുന്നേ.. നീ അല്ലെ ഓട്ടുന്നേ..ഞാൻ ഇല്ലേ…എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണും അഞ്ചാറ് പിള്ളേരും ഉണ്ട്..അവർ അനാഥരായി പോകും..” അത് കേട്ട് അവളും ദീപുവും ഞെട്ടി അവനെ നോക്കി…. “പെണ്ണും പിള്ളേരുമോ..ഏത്..എവിടെ..” “എവിടെ എങ്കിലും ഞാൻ കെട്ടാൻ ചെല്ലുന്നതും നോക്കി ഇരിക്കുന്നുണ്ടാവില്ലേ..കെട്ടിയ അഞ്ചാറ് പിള്ളേരും ഉണ്ടാകും ഭാവിയിൽ..അവർക്ക് ഞാനേ ഉള്ളൂ..ഞാൻ മാത്രേ ഉള്ളൂ..

അതു കൊണ്ട് ഞാൻ ബസ് പിടിച്ചു പൊക്കോള്ളാം..” “ഓ..അങ്ങനെ..എങ്കിൽ ആ പെണ്ണ് രക്ഷപെട്ടു എന്നല്ലാതെ…പിന്നെ..ഇനി മേലിൽ എന്നെ കളിയാക്കാൻ തോന്നുമ്പോ ഇത് ഓർത്തേക്കണം ട്ടോ..ഹും..😏😏” “എന്താ കുട്ടികളെ മുറ്റത്തു തന്നെ നിക്കണേ.. വന്ന് കഴിക്കാൻ നോക്ക്..വാ എല്ലാരും..”. വണ്ടിയുടെ ശബ്ദം കേട്ട് പുറത്ത് വന്ന അമ്മമ്മ അവരെ വിളിച്ചു കൊണ്ട് പോയി.. ചായ കുടിച്ച് അവൾ ഡ്രസ്സ് മാറി ..ബ്ലൂ ജീൻസും ചെറി റെഡ് ചെക്ക്ഡ് ഷർട്ടും എടുത്തിട്ടു..അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് പുറത്തിറങ്ങി..അക്കു വണ്ടിയിൽ കോ സീറ്റിൽ ഇരുന്ന് ഫോണിൽ നോക്കുവായിരുന്നു..ദീപു ആർക്കോ ഫോൺ ചെയ്ത് സംസാരിക്കുന്നുണ്ട്..

“ഓ..അപ്പോഴേക്കും കോലം മാറിയ..രാവിലെ തനി നാടൻ..ഇപ്പൊ മോഡേൺ…സത്യത്തിൽ നീയിതിൽ ഏതാ..എന്തായാലും ഒരാന ചന്തമൊക്കെ ഉണ്ട് കാണാൻ..” “ദേ അക്കുവേട്ടാ..കിട്ടിയത് മറന്നോ..?” “അതോണ്ടല്ലേ ഞാൻ ഫ്രണ്ടിൽ സ്ഥലം പിടിച്ചത്..എങ്ങനെ ഉണ്ടെന്റെ ബുദ്ധി..” “ഹും..😏കൊണ്ടു പോയി ഉപ്പിലിട്ടു വെക്ക്.. ഏട്ടാ..ഒന്ന്‌ ഇങ്ങ് വരുന്നുണ്ടോ…ബാക്കി വൈകീട്ട് നേരിട്ട് പറയാം..” “ആ..ടി..വന്നു..”അവൻ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്ത് വന്നു.. “ഫോൺ റീചാർജ് ചെയ്ത് കൊടുക്കുന്ന കാശുണ്ടേൽ അവൾക്കുള്ള കല്യാണത്തിന് സ്വർണം എടുത്തു വെക്കാം..മോനെ ഞാൻ തന്നെ വേണം എല്ലാത്തിനും..അറിയാലോ..

അച്ഛൻ ഇല്ലാത്ത കുറവ് ഒന്നിലും വരുത്താതെയാ ഞാനും അമ്മയും അവളെ നോക്കുന്നത്…”അക്കു ചിരിച്ചു കൊണ്ട് പറഞ്ഞു. “നിന്റെ പെങ്ങൾക്കും നിനക്കും ദുരഭിമാനം അല്ലേ.. ഞാൻ ഒരിക്കൽ റീചാർജ് ചെയ്തു കൊടുത്തിന് രണ്ടും കൂടി എന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചതല്ലേ..അല്ലാതെ…”ദീപു വിഷമത്തോടെ മുഖം കുനിച്ചു.. അക്കുവും വല്ലാതായി.. “സോറി ടാ..ഞാൻ ചുമ്മാ..അതൊക്കെ പോട്ടെ..” “ടാ…അളിയാ…അളിയോ..”😆😆 അവന്റെ ആ വിളിയിൽ ആ പരിഭവം അലിഞ്ഞു തീർന്നു..പരസ്പരം കെട്ടിപ്പിടിച്ചു.. “വണ്ടിയെടുക്കെടി വെള്ളപാറ്റേ..” 😡😡.. “അല്ല അല്ല… മോളെ..വണ്ടി എടുക്ക്..”😬😬

“ഉം..കനപ്പിച്ചു മൂളി അവൾ വണ്ടി എടുത്തു.. ഇരുപത് മിനുട്ട് ദൂരമേ ഉള്ളൂ മിത്രയുടെ വീട്ടിലേക്കു..അവിടെ എത്തി അവൾ വണ്ടി ദീപുവിനെ ഏൽപ്പിച്ചു.. “ഏട്ടൻ വരുമ്പോൾ വിളിക്ക്..ഞാനും മിത്തുവും ഇവിടെ കാത്തുനിക്കാം.. പിന്നേ.. അക്കു ചേട്ടാ..വീണയ്ക്ക് സ്വർണം വാങ്ങാൻ ഏട്ടൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ലാട്ടോ..മിക്കവാറും ഏട്ടൻ ബാംഗ്ലൂര് തിരിച്ചു പോയാ ഈ ഏട്ടൻ അവളെ റാഞ്ചാൻ ചാൻസ് ഉണ്ട്..അവളുടെ പഠിത്തം കഴിഞ്ഞ് ജോലി കിട്ടും വരെ വെയിറ്റ് ചെയ്യും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല..അതു കൊണ്ട് രണ്ടിനേം വേഗം ഏതേലും റെജിസ്ട്രർ ഓഫീസിൽ കൊണ്ട് പോയി കെട്ടിച്ചു വിടുന്നതാ ബുദ്ധി…

ആലോചിച്ചോട്ടാ..അപ്പൊ കാണാം..ബൈ…” അവൾ മിത്രയുടെ വീട്ടിലേക്ക് പോകുന്നതും നോക്കി അവൻ വണ്ടി എടുത്തു.. “അവൾ നിങ്ങളുടെ ഭാഗ്യം ആണ് ദീപു..എല്ലാരേയും മനസിലാക്കാൻ ഉള്ള കഴിവുണ്ട് അവൾക്ക്..എനിക്ക് അറിയാം അവൾ പറഞ്ഞതിൽ കാര്യം ഒന്നും ഇല്ലാന്ന്..അവൾ എന്റെ ബുദ്ധിമുട്ട് നന്നായി മനസ്സിലാക്കിയിട്ടുണ്ട്..എന്നാലും ഞാൻ ഒരേട്ടൻ അല്ലെടാ..എന്റെ പെങ്ങളെ വെറുതെ ഇറക്കി വിടാൻ പറ്റുമോ..അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാ വീട് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം നിങ്ങൾക്ക് വിറ്റത്.. അച്ഛന്റെ ജീവൻ എങ്കിലും ബാക്കി തന്നാൽ മതിയെന്നേ അപ്പോൾ ഓർത്തുള്ളൂ…

ദേവൻ സർ അന്ന് സഹായിച്ചില്ല എങ്കിൽ…ഞങ്ങൾ പോലും ഇപ്പൊ തെരുവിൽ കഴിയേണ്ടി വന്നേനെ…ചോദിച്ചതിനെക്കാൾ അധികമേ തന്നുള്ളൂ..ആ അവസ്ഥയിൽ മുതലെടുക്കാൻ പലരും വന്നതാ..ഇപ്പൊ വലിയ തരക്കേടില്ലാത്ത ഒരു ജോലി ആയില്ലേടാ എനിക്ക്…കുറച്ച് കടം കൂടി ഉണ്ട്..എനിക്ക് അത് വേഗം തന്നെ വീട്ടാൻ പറ്റും..അത് കഴിഞ്ഞു പോരെടാ..അവളുടെ പഠിത്തം ഒന്നും നീ മുടക്കില്ല എന്നെനിക്ക് അറിയാം..ഞാൻ സന്തോഷത്തോടെ നാടറിഞ്ഞു തന്നെ നിന്നെ അവളെ ഏൽപ്പിക്കും..ഇനി അധികം വൈകില്ല..” “നീ ചുമ്മാ സീൻ സെന്റി ആക്കല്ലേ അളിയോ..ഞാൻ അവളെയും അവൾ എന്നെയും സ്നേഹിക്കാൻ തുടങ്ങീട്ട് നാല് വർഷമേ ആയുള്ളൂ..

എനിക്ക് അതിനും മുന്നേ ഉള്ള ബന്ധം അല്ലെടാ നീയുമായി..എന്നിട്ട് ചുമ്മാ..ഒന്ന് പോയേ… പിന്നെ അമ്മാളൂ ..അവൾ അങ്ങനെയേ ചിന്തിക്കൂ..ഞങ്ങളുടെ ഒക്കെ സന്തോഷം ആണ് അവൾക്ക് വലുത്..അതു കൊണ്ട് പറഞ്ഞതാ..നീ വിട്ടേക്ക്..” “ഉം…ടാ സിദ്ധുവല്ലേ അത്..രാവിലെ അമ്പലത്തിൽ വന്നിരുന്നു..എന്നെ കണ്ടില്ല..തിരിച്ചു പോകുമ്പോഴാ ഞാൻ കണ്ടത്..ഇപ്പൊ സ്ഥിരം അടിപിടി ആണെന്ന അറിഞ്ഞത്..” “ഉം..എന്തേലും ആവട്ടെ..നിനക്ക് അറിയാലോ അവന്റെ കാര്യത്തിൽ എനിക്ക് ഉള്ള പരിമിതി..അച്ഛമ്മയെ കാണാൻ പോലും വരാറില്ല ഇപ്പൊ..അമ്മാളൂ വരാറുണ്ട് മിത്തുവിന്റെ കൂടെ..അവൾ പറഞ്ഞറിയുന്ന വിശേഷങ്ങൾ മാത്രേ ഉള്ളൂ..” ദീപുവും ആകാശും മിത്രയുടെ ഏട്ടൻ രാജീവും ഒരേ പ്രായക്കാരും ഒരുമിച്ച് പഠിച്ചവരും ആണ്…

ദീപുന്റെ അനിയൻ നന്ദുവും സിദ്ധാർഥും ആണ് സമപ്രയക്കാർ..പ്ലസ് ടു വരെ അവർ ഒരുമിച്ചു പഠിച്ചതാണ്..ഇവരെല്ലാം തന്നെ കളിക്കൂട്ടുകാർ ആയിരുന്നു.. മിത്രയുടെ വീടിന്റെ അടുത്തായാണ് സുദേവന്റെ തറവാട്.. അവിടുന്ന് പിണങ്ങി ദേവനും കുടുംബവും അവിടെ അടുത്തായി തന്നെ ചെറിയ ഒരു വീട് വാങ്ങി ആയിരുന്നു കുറച്ചു വർഷങ്ങൾ മുൻപ് വരെ താമസിച്ചത്..പിന്നീട് ദീപു ഗൾഫിൽ പോയ ശേഷമാണ് ആകാശിന്റെ വീടിന്റെ അടുത്തുള്ള സ്ഥലം വാങ്ങി അവിടെ അത്യാവശ്യം നല്ല വീട് വച്ച് താമസം മാറിയത്..തറവാട്ടിൽ ഇപ്പോ അദ്ദേഹത്തിന്റെ അമ്മയും സിദ്ധുവും മാത്രേ ഉള്ളൂ..മിത്രയുടെ വീട്ടിലേക്കുള്ള അമ്മാളുവിന്റെ വരവിന്റെ ഉദ്ദേശം അവിടെ കൂടി പോകാം എന്നുള്ളതാണ്.. അവർ സിദ്ധുവിനെ കടന്ന് വണ്ടി ഓടിച്ചു പോയി.. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

അമ്മാളൂ ചെല്ലുമ്പോൾ മിത്തൂ ടീവിയിൽ മുഴുകി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്..തിരിഞ്ഞിരിക്കുന്നത് കൊണ്ട് മിത്തൂ അവളെ കണ്ടില്ല..അവൾ ഒച്ചയുണ്ടാക്കാതെ അടുക്കളയിൽ പോയി..അവിടെ മിത്തൂന്റെ അമ്മ സീന പണിത്തിരക്കിൽ ആയിരുന്നു..അവളെ കണ്ടതും എന്തോ പറയാൻ വന്ന സീനയെ അവൾ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു..കുറച്ചു മുളക് പൊടി സ്പൂണിൽ എടുത്ത് അവളുടെ പിന്നിൽ ചെന്ന് പ്ളേറ്റിൽ ദോശയുടെ കൂടെ ഉള്ള ചട്നിയിലേക്ക് പതുക്കെ ഇട്ടു കൊടുത്തു..മിത്തൂ സിനിമയിൽ മുഴുകി ഇതൊന്നും അറിയാതെ ദോശ പൊട്ടിച്ച് കൃത്യം മുളക് പൊടിയിൽ മുക്കി വായിൽ വച്ചു…

എരിവ് തോന്നി നോക്കിയപ്പോഴാണ് അമ്മയും അമ്മാളുവും കൂടി ചിരിച്ചു മറിയുന്നത് കണ്ടത്..അവൾ ചാടി എണീറ്റു.. “എടി ദുഷ്ട്ടേ.. നിനക്ക് ഞാൻ തരാടി..” അവൾ എണീറ്റപ്പോഴേ അമ്മാളൂ ഓടി..മിത്തൂ പിന്നാലെയും..വീടിനും ചുറ്റും ഓടി അമ്മാളൂ നേരെ റോഡിലേക്ക് കേറി..ഓടി കയറിയത് അപ്പോൾ അതു വഴി ബുള്ളറ്റുമായി വന്ന സിദ്ധുവിന്റെ നേരെ മുന്നിൽ..അവൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു.. “ചാവാൻ ഇറങ്ങിയതാണോടി രാവിലെ തന്നെ…തമ്പുരാട്ടിക്ക് കൊട്ടാരത്തിൽ ഒന്നും സ്ഥലം പോരാഞ്ഞിട്ടാണോ റോഡിൽ ഓടി കളിക്കുന്നേ…അതോ അച്ഛനും ചേട്ടന്മാരും രാജകുമാരിക്ക് റോഡും വിലക്കെടുത്തു തന്നോ..”😡😡 “ഞാൻ കണ്ടില്ല..പെട്ടെന്ന് ..വന്നപ്പോ..ഓടിയപ്പോ…” അവൾ വിക്കി വിക്കി പറഞ്ഞു.. “ഓ..ആവട്ടെ..അടിയൻ എന്നാ പൊക്കോട്ടെ..ഹും..😏

പിന്നേ.. ഒരു കാര്യം ..എന്റെ വീട്ടിലേക്കോ മറ്റോ കയറിയാൽ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കാം..” പുച്ഛത്തോടെ അവളെ നോക്കി അവൻ പോയി..അവൻ പോകുന്നതും നോക്കി അവൾ ചുണ്ടും കോട്ടി തിരിഞ്ഞു നടന്നു.. എല്ലാം കണ്ടും കേട്ടും മിത്തൂ പിന്നിൽ ഉണ്ടായിരുന്നു.. “ഇന്നത്തെ കോട്ട റോഡിൽ നിന്ന് തന്നെ കിട്ടിയല്ലോ..അപ്പൊ കേറി പോര്..വാ..ചമ്മണ്ട…” “എന്താടി സിദ്ധുവേട്ടൻ ഇങ്ങനെ..മുൻപ് എന്തു സ്നേഹം ആയിരുന്നു എന്നോട്..മാളൂന്ന് വിളിച്ച് പിറകെ തന്നെ ഉണ്ടാകും..ദീപുവേട്ടനേക്കാളും നന്ദുവേട്ടനേക്കാളും എന്നെ കൊണ്ട് നടന്നത് സിദ്ധുവേട്ടൻ ആയിരുന്നു..” “അതേ ഏട്ടനെ പോലെ കണ്ടിട്ട് പിന്നെ കേറി പ്രേമിക്കുമ്പോ ഓർക്കണം ആയിരുന്നു..”

“അല്ലെന്ന് എത്ര പറഞ്ഞാലും എനിക്ക് അറിയാം എന്നെ ഇഷ്ട്ടം ആണെന്ന്…” “നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..പ്രേമത്തിന് കണ്ണിൽ മൂക്കില്ല ബുദ്ധി ഒട്ടും ഇല്ല..വാ..ഇങ്ങോട്ട്..” “ഉം…രാജീവേട്ടൻ വന്നില്ലെടി ഈ ആഴ്ച..” “ഇല്ലെടാ.. ഏട്ടന്റെ ബോസ്സിന് നാളെ എന്തോ മീറ്റിംഗ് ഉണ്ടത്രേ ഇവിടെ അടുത്തെവിടെയോ..തിരിച്ചു അതിനടുത്ത ദിവസമേ പോകൂ..അതു കൊണ്ട് ഏട്ടനോട് നാളെ പോയാൽ മതിയെന്ന് പറഞ്ഞൂത്രേ ..സർ നെ ഹോട്ടലിൽ വിട്ടിട്ട് ഇങ്ങോട്ട് വരാം എന്ന പറഞ്ഞത്..എനിക്ക് കാണാൻ പറ്റില്ല..ഏട്ടൻ ഇങ്ങോട്ട് വരുമ്പോ നമ്മൾ അങ്ങോട്ട് പോവില്ലേ…” “ഓ..കേട്ടാ തോന്നും അങ്ങ് ഉഗാണ്ടയിൽ ആണെന്ന്..എറണാകുളത്ത് തന്നെ അല്ലെ…ഫ്രീ ആകുമ്പോ ഹോസ്റ്റലിൽ വന്ന് കാണുവേം ചെയ്യും..എന്നിട്ടാ പറയുന്നത്”

” ഓ..അറക്കൽ തറവാട്ടിലെ ചേട്ടന്മാർക്ക് മാത്രല്ല പെങ്ങന്മാരോട് സ്നേഹം..ഈ പാവങ്ങൾക്കും ഉണ്ട്..കേട്ടോ..എന്റെ ഏട്ടനും അച്ഛനും ഒക്കെ രാജീവേട്ടനാ….”😔😔 “സോറി ടി മോളെ..ഞാൻ വെറുതെ പറഞ്ഞതല്ലേ…നിന്റെ അച്ഛൻ എവിടെ പോയി..” “അച്ഛൻ രാവിലെ കൃഷിപണിക്ക് ഇറങ്ങി..ഇനി ഉച്ച ആവുമ്പോ നോക്കിയാ മതി..നീ വാ..” മിത്തൂന്റെ അച്ഛൻ കൃഷ്ണൻ കർഷകൻ ആണ്..സ്വന്തമായി കുറച്ചു സ്ഥലമുണ്ട് അവർക്ക്…അവിടെ പല തരത്തിൽ ഉള്ള കൃഷി ആണ് പുള്ളിയുടെ മെയിൻ ജോലി…പിന്നെ നാട്ടിൽ ആരെങ്കിലും കൂലിപ്പണിക്ക് വിളിച്ചാൽ പോകുവേം ചെയ്യും..കർഷകർക്ക് നല്ല കാലം നഷ്ടപ്പെട്ടപ്പോൾ ജീവിതം പോലും മുന്നോട്ട് പോകാത്ത അവസ്ഥയിൽ രാജീവ് പഠിത്തം നിർത്തി മറ്റു പല ജോലികളും ചെയ്തു..

അങ്ങനെയിരിക്കെയാണ് രണ്ടു വർഷം മുൻപ് എറണാകുളത്ത് മുബൈ ബേസ്ഡ് ആയ AS GROUPS ന്റെ കീഴിൽ പ്രവർത്തിക്കുന്ന AS ബിൽഡേഴ്‌സിൽ ഒരു വേക്കൻസി ഉണ്ടെന്ന് ആരോ പറഞ്ഞതും അപ്ലൈ ചെയ്‌തതും.. അത് കിട്ടിയപ്പോൾ രാജീവന് വലിയ ആശ്വാസം ആയിരുന്നു..അവിടെ പ്യൂൺ ആയി കയറിയത് ആണെങ്കിലും ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ട് MD യുടെ ഡ്രൈവർ കൂടി ആയി..സൽസ്വഭാവിയും വിശ്വസ്തനും അധ്വാനിക്കാനുള്ള മനസ്സും ഉള്ള രാജീവിനെ എല്ലാർക്കും കാര്യമായിരുന്നു…മോശമില്ലാത്ത ശമ്പളവും കിട്ടുന്നുണ്ട്..ജീവിതം തിരിച്ചു പിടിക്കുവാണ് ഇപ്പൊ അവർ..

“എന്നാ നമ്മൾക്ക് വയലിൽ പോയി അച്ഛനെ കാണാം.. വൈകീട്ട് ഒരു ഔട്ടിങ്ങ് ഉണ്ട്..നിന്നെ കൂട്ടുന്നുണ്ട് എന്ന് പറയും ചെയ്യാം..” അപ്പോഴാണ് അകത്തുനിന്നും മിത്തൂന്റെ ഫോൺ റിങ്ങ് ചെയ്തത്.. “ഓക്കേ…ആരാ നോക്കട്ടെ ..നീ അകത്തേക്ക് കേറിയിരിക്ക്…” ഫോൺ വച്ച് മിത്തൂ വന്നു.. “രാജീവേട്ടൻ ആയിരുന്നു…നിന്നോട് അന്വേഷണം അറിയിച്ചിട്ടുണ്ട്..നീ വാ എന്നാൽ അച്ഛനെ കണ്ടിട്ട് വരാം..ഞാൻ അമ്മയോട് പറയട്ടെ…” 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 മൂന്ന് നിലയുള്ള ആ ഓഫീസിന്റെ ബേസ്‌മെന്റിൽ ഉള്ള പാർക്കിങ്ങിൽ സ്ഥാപിച്ച ഇന്റർകോമിൽ കാൾ വന്നു.. സെക്യൂരിറ്റിയുമായി സംസാരിച്ചു കൊണ്ടു നിൽക്കുവായിരുന്ന രാജീവ് വേഗം തന്നെ അത് എടുത്തു സംസാരിച്ചു..

“ഓക്കേ സർ..എത്താം സർ…” സംസാരിച്ചു ഫോൺ വച്ചു..വീണ്ടും സെക്യൂരിറ്റിയുടെ അടുത്തെത്തി..”ശരത് സർ ആയിരിന്നു..പത്തു മിനുട്ട് കഴിഞ്ഞ് എൻട്രൻസിലേക്ക് ചെല്ലാൻ പറയാൻ വിളിച്ചതാ…രണ്ടാൾക്കും എന്തോ അർജന്റ് വർക്ക് ഉണ്ടെന്ന് പറഞ്ഞു വന്നതാ..കഴിഞ്ഞു കാണും.. നാളെ സർ ന് തൃശൂർ പോകേണ്ട ആവശ്യം ഉണ്ട്.. അതാവും..ഇന്ന് തീർക്കാൻ നിന്നു കാണുക..എന്ന ശരി ഞാൻ പോകട്ടെ..” തുടരും..

സിദ്ധാഭിഷേകം : ഭാഗം 1

Share this story