സിദ്ധാഭിഷേകം : ഭാഗം 3

സിദ്ധാഭിഷേകം : ഭാഗം 3

എഴുത്തുകാരി: രമ്യ രമ്മു

നാളെ സർ ന് തൃശൂർ പോകേണ്ട ആവശ്യം ഉണ്ട്.. അതാവും ഇന്ന് തീർക്കാൻ നിന്നു കാണുക..എന്നാ ശരി ഞാൻ പോട്ടെ..” തുടർന്ന് വായിക്കൂ… ☸☸☸☸☸☸☸☸☸☸☸☸☸☸ എം ഡി യുടെ ക്യാബിൻ തുറന്നു സുമുഖനായ ചെറുപ്പക്കാരൻ പുറത്തിറങ്ങി…..റെഗുലർ വെയറിൽ ഒരു ഓഫ്‌ വൈറ്റ് ഷർട്ട് ഇൻസൈഡ് ചെയ്തതും ബ്ലാക്ക്‌ ജീനും ആയിരുന്നു വേഷം….വെട്ടി ഒതുക്കിയ നല്ല ഇടതൂർന്ന മുടിയും കട്ടി മീശയും ട്രിം ചെയ്ത് ഒതുക്കിയ താടിയും ആയിരുന്നു അയാൾക്ക്..തിളക്കമുള്ള ആത്മവിശ്വാസം ഉറ്റി നിൽക്കുന്ന കണ്ണുകൾ… വെളുത്ത നിറം…

ചിരിക്കുമ്പോൾ ചെറുതായി മാത്രം തെളിയുന്ന നുണക്കുഴി…ആരെയും കൂസാത്ത ഭാവം….ഒറ്റ നോട്ടത്തിൽ തന്നെ ആരിലും മതിപ്പുളവാക്കുന്ന മുഖം…..ഇടതു കയ്യിൽ ബ്രാൻഡഡ് വാച്ച്… വലത് കയ്യിൽ വീതിയില്ലാത്ത ഡയമണ്ട് വർക്ക് ചെയ്ത പ്ലാന്റിനം ബ്രേസ് ലെറ്റ്……ആ കമ്പനിയുടെ ഓൾ ഇൻ ഓൾ… Mr. അഭിഷേക് ആനന്ദ്… ചെമ്പകത്തറയിൽ സച്ചിദാനന്ദന്റെയും ശർമിള ആനന്ദിന്റെയും ഏക പുത്രൻ… ബാക്കി പിറകെ… അവൻ ഗ്രൗണ്ട് ഫ്ലോറിൽ ലിഫ്റ്റ് ഇറങ്ങി നേരെ കാണുന്ന ക്യാബിനിലേക്ക് നടന്നു…നെയിം ബോർഡിൽ ‘Mr.ശരത്ത് ചന്ദ്രൻ’ എന്ന് സ്വർണലിപികളിൽ വലുതായി എഴുതി വച്ച ഡോർ തുറന്ന് അകത്തേക്ക് കേറി.. “ഹേയ് മാൻ..

പോകാം എന്ന് പറഞ്ഞിട്ട് എന്താ ലാപ്പിൽ നോക്കി കൊണ്ടിരിക്കുന്നത്…കഴിഞ്ഞില്ലേ..ചന്ദ്രു പോയോ..” “ആഹ്..ചന്ദ്രു പോയി..നീ ഇരിക്ക്…എന്നിട്ട് ഇത് നോക്കിയേ..” അവന് നേരെ ലാപ് തിരിച്ചു വച്ചു..അതിൽ നോക്കിയ അവൻ ഞെട്ടി ശരത്തിനെ നോക്കി.. “വാട്ട് ഈസ് ദിസ് ബ്രോ..ചിക്ക്‌സ് ആണോ..എപ്പോ തുടങ്ങി നിനക്കീ പരിപാടി..”😳😳😏…., ചിക്ക്‌സ്…മണ്ണാങ്കട്ട….എനിക്ക് ഇത് തന്നെ വേണം… ആത്മാർത്ഥത കൂടി പോയതാ എന്റെ തെറ്റ്..” “പിന്നെ ഞാൻ എന്ത് പറയാനാ ….കുറെ പെൺപിള്ളേരുടെ ഫോട്ടോസ് കാണിച്ചിട്ട് നോക്കാൻ പറഞ്ഞാൽ….നീ കാര്യം പറ..” “ടാ …ഇതൊക്കെ നല്ല സുന്ദരികൾ ആയ പെൺകുട്ടികൾ ആണ്…..

ഇവർക്കുള്ള പ്രത്യേകതകൾ എന്താണെന്ന് വച്ചാൽ……ഒന്ന് ..ഇവർ ആരും കല്യാണം കഴിച്ചിട്ടില്ല….,രണ്ട്.. ഇവരെല്ലാം മലയാളികൾ ആണ്….,മൂന്ന്.. ഇവരൊക്കെ റോയൽ എൻഫീൽഡിന്റെ വിമൻസ് ഗ്രൂപ്പിൽ മെമ്പർ ആയവർ ആണ്..അതായത് റൈഡേഴ്‌സ്..എങ്ങനെ ഉണ്ട്….നല്ലത് നോക്കി ചൂസ് ചെയ്യുക ആന്റിയോട് പറയുക..😎😎” “എന്തേ മമ്മ പുതിയ റേസ് വല്ലതും കണ്ടക്റ്റ് ചെയ്തിട്ടുണ്ടോ..” കാര്യം മനസിലായെങ്കിലും ഉള്ളിൽ ചിരിച്ചു കൊണ്ട് അവൻ ഗൗരവത്തിൽ അറിയാത്ത ഭാവത്തിൽ ചോദിച്ചു.. “😠😠..ആ ഉണ്ട്..നിന്നെ കെട്ടിക്കാൻ ഉള്ള റേസ്….നീ ഈ ജന്മം കല്യാണം കഴിക്കും എന്ന് എനിക്ക് തോന്നുന്നില്ല..വർഷം ഒന്നായി ഇതിന്റെ പിറകേ നടക്കുന്നു..

നീ കെട്ടാതെ എന്റെ കാര്യം നടക്കില്ല എന്ന ആന്റി പറഞ്ഞിരിക്കുന്നേ.. എന്റെ ഈ ശുഷ്‌കാന്തി കാണാൻ ആരും ഇല്ലല്ലോ ഭഗവാനേ…”😢😢 “ടാ.. പൊട്ടാ..റൈഡറിനെ കെട്ടാൻ ആണോടാ ഞാൻ പറഞ്ഞത്..എനിക്ക് എന്റെ സങ്കലപ്പത്തിൽ ഉള്ള പെൺകുട്ടിയ്ക്ക് കുറച്ചു ഡിമാണ്ട്‌സ് ഉണ്ട്…..അത് പോലെ പെർഫെക്ട് ആയിട്ട് കിട്ടിയില്ലെങ്കിലും എന്റെ മനസ്സിന് ഇഷ്ട്ടപ്പെടുന്ന തരത്തിൽ ഒരാളെയെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കൂ…..അത് ഇനി എത്ര നാൾ കാത്തു നിക്കേണ്ടി വന്നാലും ശരി അതിന് മാറ്റം ഇല്ല…..നീ ഇറങ്ങ്….. പിന്നെ…നിന്റെ കാര്യം ..അത്‌ നമ്മൾക്ക് ശരിയാക്കാമെന്നേ….”☺☺ “പോടാ..ഞാൻ ചുമ്മാ ഇരുന്നപ്പോ ഈ വഴി കൂടി ശ്രമിച്ചു നോക്കി എന്നേ ഉള്ളൂ..വാ..ഞാൻ രാജീവേട്ടനോട് വണ്ടി ഇറക്കാൻ പറഞ്ഞിട്ടുണ്ട്.. നേരെ വീട്ടിലേക്കല്ലേ….”

അവർ സംസാരിച്ചു കൊണ്ട് പുറത്തിറങ്ങി.. “വീട്ടിലേക്കല്ലെടാ….എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്…നീ കൂടെ വാ…..പിന്നേ..നാളെയും മറ്റന്നാളും നീ അഡ്ജസ്റ്റ് ചെയ്യണം..അറിയാലോ നാളത്തെ മീറ്റിങ്ങ്….ഉച്ചയ്ക്ക് ശേഷം ഇറങ്ങണം….ഇവിടെ ആ വില്ലാ പ്രോജക്ടിന്റെ ടെൻഡർ കൊടുക്കണം….ഓഫേഴ്സ് കൂടുതൽ പരിപോഷിപ്പിക്കേണ്ട..ചെറിയ ഡീൽ ആണ്….എന്നാലും തീരെ വിട്ടു കളയുകയും വേണ്ട….ഭാവിയിൽ ഉപകാരപ്പെടും..” “നോക്കാടാ..നീ ധൈര്യമായിട്ടു പോയിട്ട് വാ….എവിടേക്കാ ഇത്തവണ …..” “അത്……ചെറിയ പ്രശ്‌നം ഉണ്ട്….പിന്നീട് പറയാം …ഇപ്പൊ നീ വാ…” അവൻ കുറച്ചു ടെൻഷനിൽ ആണെന്ന് തോന്നി….അതു കൊണ്ട് ശരത് ഒന്നും ചോദിച്ചില്ല..അറിയേണ്ടത് ആണെങ്കിൽ അവൻ തന്നോട് പറയും എന്നറിയാം….ശത്രുക്കൾ ഒരുപാട് ഉണ്ട് പ്രത്യക്ഷത്തിൽ തന്നെ….

പക്ഷെ ഒളിഞ്ഞിരുന്ന് അക്രമിക്കുന്നവരെ കണ്ടുപിടിക്കാൻ ആണ് ബുദ്ധിമുട്ട്..അങ്ങനെയും ഉണ്ട് ചിലർ….അങ്ങനെ വല്ലതും ആവും…ജീവൻ കൊടുത്തും കൂടെ ഉള്ളവരെ അവൻ സംരക്ഷിക്കും…അതാണ് അവന്റെ പ്രകൃതം… രാജീവ് എൻട്രൻസിൽ തന്നെ ബ്ലാക്ക്‌ കളർ ഓഡി ഏ സിക്സുമായി കാത്തു നിക്കുന്നുണ്ടായിരുന്നു….അവരെ കണ്ടതും അവൻ പിന്നിലെ ഡോർ തുറന്ന് കൊടുത്തു…. “എന്തിനാ രാജീവ് ഇത്തരം ഫോർമാലിറ്റി..തന്നെ ഞങ്ങൾ ആരും അന്യനായി കണ്ടിട്ടില്ല….ഇതൊന്നും എനിക്ക് ഇഷ്ട്ടമല്ല കേട്ടല്ലോ..” “അത് പിന്നെ സർ വേണ്ടാന്ന് പറഞ്ഞാലും എന്റെ സ്ഥാനം ഞാൻ മറക്കാൻ പാടില്ല….അത് ശരിയല്ല..അതു കൊണ്ടാ..” “ഉം..തന്നോട് പറഞ്ഞിട്ട് കാര്യമില്ല….വണ്ടിയെടുക്ക്…മാളിലേക്ക്..” “ശരി സർ…..” ⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

വയലിൽ ചെന്ന് മിത്തൂന്റെ അച്ഛനെ കണ്ട് അനുവാദം വാങ്ങി തിരിച്ചു വരുന്ന വഴിയാണ് അമ്മാളുവും മിത്തുവും…. റോഡ് അരികിൽ പ്രതാപം നഷ്ട്ടപെട്ട പോലെ നിൽക്കുന്ന പഴയൊരു തറവാട്ടിലേക്ക് മിഴിയെറിഞ്ഞു എന്തോ ആലോചിച്ചു നിൽക്കുന്ന അമ്മാളുവിന്റെ അടുത്തേക്ക് മിത്തൂ വന്നു.. “കാലന്റെ ഭീഷണി ഓർമയുണ്ടല്ലോ.. കാലില്ലെങ്കിൽ നടക്കാൻ പറ്റില്ല മോളെ..ഇങ്ങു പോര്..” “അച്ഛമ്മയെ കണ്ടിട്ട് വരാടി.. പ്ലീസ്..വേഗം ഇറങ്ങാം…പ്ലീസ് ടി…സിദ്ധുവേട്ടൻ പുറത്തു പോയിരിക്കുവല്ലേ….വാ…ടി…വാ…” അവൾ അതും പറഞ്ഞ് മിത്തൂന്റെ കയ്യും വലിച്ചു നടന്നു.. “ഓ..നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..കണ്ടാൽ അറിയാത്തവർ കൊണ്ടാലേ അറിയൂ…ഇങ്ങനെ ഒരു പെണ്ണ്…നടക്ക്…ഇനി അച്ഛമ്മയെ കാണാതെ ഉറങ്ങാതിരിക്കേണ്ട….”

അവളെ കയ്യും പിടിച്ച് അവർ അങ്ങോട്ട് നടന്നു.. എന്തൊക്കെ പറഞ്ഞാലും മിത്തൂന് അമ്മാളൂനെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യാൻ കഴിയില്ല….മിത്തൂന്റെ എല്ലാം ആണവൾ… ഉമ്മറ വാതിൽ അടച്ചത് കണ്ട് ആരുമില്ലെന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് കയ്യിൽ കുറച്ചു തുണികളുമായി കുറച്ചു പ്രായമായ ഒരു സ്ത്രീ അങ്ങോട്ട് വന്നത്… “ആരിത് അമ്മാളൂട്ടിയോ….എപ്പോ വന്നു.. കുറെ നേരയോ…” “ഇല്ലച്ഛമ്മേ…..ഇപ്പൊ വന്നേ ഉള്ളൂ…വാതിൽ അടച്ചു കണ്ട് സംശയിച്ചു നിന്നതാ…അച്ഛമ്മ എവിടെ പോയതാ…” “ഞാൻ അപ്പറത്തെ സുമതിയുടെ അടുത്ത് പോയതാ…..അവളുടെ മകൾ പ്രസവത്തിന് വന്നിട്ടുണ്ട്……എന്റെ പഴയ മുണ്ടും നേര്യതിനും ചോദിച്ചിരുന്നു…കുഞ്ഞിന് വിരിയ്ക്കാനും ആശുപത്രിയിൽ പോകുമ്പോ എടുക്കാനും ഒക്കെ….

അത് കൊടുക്കാൻ പോയതാ…അവിടെ ചെന്നപ്പോ അവൾ അവിടെ ഇല്ല…..പിന്നെ ഇങ്ങോട്ട് തിരിച്ചു വന്നു…അതെന്തായാലും ഇപ്പൊ നന്നായി…മോളെ കാണാൻ പറ്റിയല്ലോ… മോൾ വാ …അകത്തേക്ക്….” അതും പറഞ്ഞ് അവർ വാതിൽ തുറക്കാൻ ചെന്നു…വാതിൽ തുറന്ന് വച്ച് അവരെ തിരിഞ്ഞു നോക്കി…രണ്ടുപേരും കയറാൻ മടിച്ചു നിൽക്കുന്നത് കണ്ടപ്പോ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു… “അവനിവിടെ ഇല്ല….ടൗണിൽ പോയിരിക്കുവാ…. ഇപ്പോഴൊന്നും വരില്ല…മക്കൾ കേറി വാ…” അതുകേട്ട് അവർ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി… “മക്കൾ ഇരിക്ക് ഞാൻ ചായ ഉണ്ടാക്കാം…” “അയ്യോ അച്ഛമ്മേ… ചായ ഒന്നും വേണ്ട ഞങ്ങൾ ഇപ്പൊ കഴിച്ചേ ഉള്ളൂ….

അച്ഛമ്മ കഴിച്ചായിരുന്നോ…” “ഞാൻ കഴിച്ചിട്ടാ പോയത്….എന്നാ മക്കൾ അടുക്കളയിലോട്ട് വാ..ഉച്ചയ്ക്ക്ത്തെക്കുള്ളത് കാലമാക്കാം…വാ…” “എന്താ അച്ഛമ്മേ കൂട്ടാൻ വെക്കാൻ സ്‌പെഷ്യൽ…” “പുളിശ്ശേരി വെക്കാന്ന് വിചാരിച്ചതാ….അപ്പോഴാ അവൻ പോകുമ്പോ കഴിക്കാൻ വരില്ലാന്ന് പറഞ്ഞത്….പിന്നെ ഇപ്പൊ ഇനി ആർക്കാ….വൈകീട്ട് വെക്കാം…അല്ല , നിങ്ങൾ ഉണ്ടാവോ ഊണിനു…എങ്കിൽ നമ്മൾക്ക് എന്തേലും ഉണ്ടാക്കാം…. എനിക്ക് മാത്രം ആണേൽ കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കാം…” “ഞങ്ങളുണ്ടാവില്ല അച്ഛമ്മേ…ഏട്ടൻ ഇപ്പൊ വരും കൂട്ടാൻ..ഉച്ചയ്ക്ക് ചെറിയ കറക്കം ഉണ്ട് ഏട്ടന്റെ കൂടെ…അതിന് ഇവളെ കൂട്ടാൻ വന്നതാ ഞാൻ…” “ടി…നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ പോയി ഡ്രസ്സ് മാറ്റിയിട്ട് ഇങ്ങോട്ട് വരാം..

ദീപുവേട്ടൻ വിളിച്ചാൽ പിന്നെ ഒരുങ്ങാൻ സമയം കിട്ടില്ല….നിനക്കിന്ന് പേടി വേണ്ടല്ലോ…കോട്ട നേരത്തെ കഴിഞ്ഞല്ലോ😬😬” “😠😠…ഉം…ഉം…പോയിട്ട് വേഗം വാ …” “എന്നാ ശരി.. സുലുവമ്മേ… ഞാൻ വേഗം വരാം..സംഭാരം റെഡി ആക്കി വെച്ചോട്ടാ…” “ആ..ആ…പോയിട്ട് വാടി കാന്താരി…” മിത്തൂ പോയ ശേഷം അച്ഛമ്മയും അമ്മാളുവും അടുക്കളയിൽ ചെന്നു..കഴുകാൻ ഉള്ള പാത്രം സിങ്കിൽ കിടക്കുന്നത് കണ്ട് അമ്മാളൂ അത് കഴുകാൻ ചെന്നു..അച്ഛമ്മ ചോറ്‌ വെക്കാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു..അപ്പോഴാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്…സിദ്ധു വരില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അമ്മാളൂ ശ്രദ്ധിക്കാതെ പണി തുടർന്നു…. വിറകെടുക്കാൻ അച്ഛമ്മ പുറത്തുള്ള ചായ്പ്പിൽ പോയിരിക്കുവായിരുന്നു…

സിദ്ധു അകത്തേക്ക് കേറി വെള്ളം എടുക്കാനായി ടേബിളിന്റെ അടുത്ത് ചെന്നു…..അവിടെ വെള്ളം ഇല്ലാത്ത കൊണ്ട് അമ്മമ്മയെ വിളിച്ചു… “സുലൂ… കുടിക്കാൻ ഇത്തിരി വെള്ളം തന്നേ…” അവന്റെ ശബ്ദം കേട്ട് പേടിച്ച് അമ്മാളൂ എന്ത് ചെയ്യണം എന്നറിയാതെ നിന്നു..പിന്നെ രണ്ടുംകല്പിച്ച് ഉണ്ടാക്കി വെച്ച സംഭാരം എടുത്ത് അവന്റെ അടുത്തേക്ക് പോയി…..ഫോണിൽ എന്തോ നോക്കികൊണ്ടിരിക്കുവായിരുന്നു സിദ്ധു അപ്പോൾ….അവൾ സംഭാരം അവന് നേരെ നീട്ടി…അവൻ ഫോണിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ ഗ്ലാസ്സ് വാങ്ങി കുടിക്കാൻ തുടങ്ങി..പെട്ടെന്ന് അവൻ എന്തോ ഓർത്ത് കുടിക്കുന്നത് എന്താണെന്ന് നോക്കി….പുഞ്ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നോക്കി…

ആ മുഖം കണ്ട് ഒരു നിമിഷം അവൻ പരിസരം മറന്ന് നോക്കി നിന്നു പോയി…അവൾ അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മനസ്സിലാവാതെ അവൾ അവനെ നോക്കി…പെട്ടന്ന് അവൻ സ്വബോധത്തിലേക്ക് വന്നു….സ്ഥായി ഭാവമായ ദേഷ്യം എടുത്തണിഞ്ഞു…. “നിനക്കെന്താ പറഞ്ഞാൽ തലയിൽ കേറില്ലേ…..ഇവിടെ കേറരുത് എന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോയത്…..തമ്പുരാട്ടി ഇങ്ങോട്ട് എഴുന്നള്ളുന്നത് കൊട്ടാരത്തിൽ അറിഞ്ഞിട്ടാണോ….അതോ ഇനി തമ്പുരാക്കന്മാർ പിറകെ വരുമോ…അടിയങ്ങളെ നാട് കടത്താൻ…😏😏…അവൻ പുച്ഛിച്ചു… അവൾ മിണ്ടാതെ തലകുനിച്ചു നിന്നു… “എന്താടി മിണ്ടാത്തത്….”😠😠 “ഞാൻ ….ഞാൻ അച്ഛമ്മയെ കാണാൻ…വന്നതാ…”അവളുടെ കണ്ണ് നിറഞ്ഞു..

“ആണോ…ബുദ്ധിമുട്ട് ആയോ ആവോ…..ഒരു വാക്ക് പറഞ്ഞാൽ ഞാൻ അങ്ങോട്ട് കൂട്ടി വരുമായിരുന്നല്ലോ…”അവൻ അവളെ പരിഹസിച്ചു കൊണ്ടിരുന്നു…. “എന്താടാ അവിടെ…..നീ എന്തിനെ എന്റെ കുഞ്ഞിനെ വഴക്ക് പറയുന്നേ…..” “എന്തിനാ ഇവൾ ഇവിടെ വരുന്നേ…..ഇവളുടെ ആരാ ഇവിടെ ഉള്ളത്…..അമ്മമ്മയോട് ഇവളുടെ അച്ഛന് ഉള്ള ബന്ധം ആണെങ്കിൽ അത് പണ്ടേ മുറിച്ചു കളഞ്ഞതല്ലേ…..ഇപ്പൊ തമ്പുരാട്ടിയുടെ ഒരു ബന്ധം സ്ഥാപിക്കൽ…😏😏” “☺☺☺…അവൾ തമ്പുരാട്ടി ആണേൽ നീ ആരാ…തമ്പുരാനോ….നീ എനിക്ക് ആരാണോ അത് തന്നെയാണ് അവൾ എനിക്കും…😍😍” “മോൾ ഇതൊന്നും കേട്ട് വിഷമിക്കണ്ട…ഇങ്ങോട്ട് വാ… പിന്നേ…ആ സംഭാരം എന്റെ മോൾ ഉണ്ടാക്കിയതാ…

നിനക്ക് ഇഷ്ട്ടല്ലെങ്കിൽ കുടിക്കണ്ട..ഇങ്ങ് തന്നേക്ക്…” 😉😉 …അതും പറഞ്ഞ് അച്ഛമ്മ അമ്മാളൂനെ നോക്കി കണ്ണിറുക്കി കാണിച്ചു…. അവന് കുഞ്ഞു നാളിലെ സംഭാരം വലിയ ഇഷ്ടമാണ്…. അത് മാളൂ ഉണ്ടാക്കിയതാണെങ്കിൽ നല്ല രുചിയാണെന്ന് അവൻ എന്നും പറയും..അവളുടെ കൈ കൊണ്ട് ഉണ്ടാക്കിപ്പിച്ചു കുടിച്ചിട്ടുണ്ട് അവൻ ഒരുപാട്….അത് എല്ലാർക്കും അറിയാം….ഇന്നാ രുചി അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു …നാളുകൾക്ക് ശേഷം… “ഞാൻ എന്തിന് കുടിക്കാതിരിക്കണം…എന്റെ വീട് എന്റെ കാശ് കൊണ്ട് വാങ്ങിയ സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയത്…പിന്നെ എന്താ….ഞാൻ ….ഞാൻ…കുടിക്കും…. വലിയ രസമൊന്നും ഇല്ല…എന്നാലും എന്റെ കാശല്ലേ…കളയുന്നില്ല…😏😏” അതും പറഞ്ഞ് വെട്ടി തിരിഞ്ഞവൻ ഗ്ലാസ്സുമായി റൂമിലേക്ക് കേറിപ്പോയി…. അമ്മാളൂ അച്ഛമ്മയെ നോക്കി ചിരിച്ചു…

“അവൻ ഒരു പാവാ…..വിധി എന്റെ മോനെ ഇങ്ങനെ ഒക്കെ ആക്കി…മോൾ വിഷമിക്കണ്ട ഇതൊന്നും കേട്ട്….അവൻ ഇതൊക്കെ ചുമ്മാ പറയുന്നതാണ്.. നിന്നെ കണ്ടാൽ ഒക്കെ വന്ന് എന്നോട് പറയും..നിന്നെ അവന് വലിയ കാര്യമാണ്….നേരിട്ട് കാണിക്കില്ല എന്നേ ഉള്ളൂ….നീ കൂടി അവനെ വിട്ട് പോയപ്പോഴാ എന്റെ മോൻ തളർന്ന് പോയത്…എനിക്കറിയാം ആ മനസ്സ്…😔😔” “എനിക്കും അറിയാം…”😢😢 റൂമിൽ ചെന്ന് സിദ്ധു കയ്യിൽ ഉള്ള ഗ്ലാസ്സിൽ ഒന്ന് മുത്തി…..പിന്നെ സംഭാരം ഓരോ തുള്ളിയും എന്ന പോലെ ആസ്വദിച്ചു കുടിച്ചു….. അവളെ കാണുമ്പോൾ എല്ലാം മറക്കുന്നു…എന്നെ തന്നെ ചിലപ്പോൾ നിയന്ത്രിക്കാൻ വയ്യ….എനിക്ക് അവളെ അകറ്റിയെ പറ്റൂ….അവൾക്ക് നല്ല ഒരു ജീവിതം ഉണ്ട്…

അത് ഒരിക്കലും എന്നോടൊപ്പം അല്ല….അവളുടെ സ്വരം കേൾക്കാൻ ആണ് അമ്പലത്തിൽ രാവിലെ തന്നെ എത്തിയത്….അവളെ മിത്രയുടെ വീട്ടിൽ കണ്ടപ്പോഴേ ഉറപ്പായിരുന്നു ഇവിടെ വരും എന്ന്..അതു കൊണ്ടാ ടൗണിൽ പോകാതെ ഇങ്ങോട്ട് വന്നത്…ഇവിടെ എത്തിക്കാണും എന്ന് വിചാരിച്ചില്ല…ഈ സംഭാരം…ഇതിന്റെ രുചി …..അത് ഒരിക്കലും എന്റെ നാവിൽ നിന്നും പോകില്ല മാളൂട്ടി….നീ എന്റെ മനസ്സിൽ നിന്നും…. “സിദ്ധുവേട്ടാ ….” അവൻ ആലോചനയിൽ നിന്നും പെട്ടെന്ന് ശബ്ദം കേട്ട് തിരഞ്ഞു നോക്കി… “എന്താ…😠 “അത്…ഞാൻ…ഞാൻ…സിദ്ധുവേട്ടന്….” “നിനക്കെന്താ വിക്കുണ്ടോ….നേരത്തെയും കേട്ടല്ലോ..ബ്ബ ബ്ബ ബ്ബ….” അവൾ മുഖം കുനിച്ചു നിന്നു… “സിദ്ധുവേട്ടന് എന്നോട് എന്താ ഇത്ര ദേഷ്യം…” അവൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല..

അതു കണ്ട് അവൾ മുഖം ഉയർത്തി അവനെ നോക്കി…അവളുടെ മുഖം കണ്ട് അവൻ തിരിഞ്ഞു നിന്നു… “അത് എന്താണെന്ന് നിനക്കറിയില്ലേ…” “അറിയാം..പക്ഷെ…അതിൽ എന്റെ തെറ്റ് എന്താണെന്ന് അറിയില്ല…” “നിന്റെ ഒരു തെറ്റും ഇല്ല…ഞാൻ ആണ് തെറ്റുകാരൻ…അതിന്റെ പ്രായശ്ചിത്തം ആയി കണ്ടാ മതി എന്റെ മൗനവും ദേഷ്യവും…” “പക്ഷെ എനിക്ക്….” “മതി…”അവൻ ശാന്തമായി കയ്യുയർത്തി അവളെ തടഞ്ഞു…പറയാനും ചോദിക്കാനും ഉള്ളതൊക്കെ അന്നേ നിന്റെ അച്ഛൻ പറഞ്ഞ് കഴിഞ്ഞു….നിന്നെ എന്തോ….അങ്ങനെ അന്ന് …….അറിയില്ല… പ്രായത്തിന്റെ പക്വതയില്ലായ്മ മാത്രം ആണത്….ഞാൻ എന്നെ തന്നെ അത് പഠിപ്പിച്ചു…..ഞാൻ പലവട്ടം നിന്നോട് അത് പറഞ്ഞും കഴിഞ്ഞു…

ഇപ്പൊ എനിക്ക് ഒന്നേ പറയാനുള്ളൂ..എന്റെ കൂടെ ഒരു ജീവിതം നീ സ്വപ്നം കാണരുത്…..അതിന് വേണ്ടി വരുന്ന ആലോചനകൾ നീ മുടക്കരുത്…..ആ ഒരു പഴി കൂടി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..മാത്രമല്ല ഇനി നീ ഇങ്ങോട്ട് വരരുത്…..ഇത് എന്റെ ഒരു അപേക്ഷ കൂടി ആണ്….പ്ലീസ്….. “സിദ്ധുവേട്ടാ…എനിക്ക്… സിദ്ധുവേട്ടനെ മറക്കാൻ പറ്റില്ല….അന്ന് തൊട്ട് ഞാൻ…..എന്റെ മനസ്സിൽ …സിദ്ധുവേട്ടൻ മാത്രേ ഉണ്ടായുള്ളൂ…കൂടുതൽ മികവോടെ അത് ദിവസങ്ങൾ കഴിയുന്തോറും തെളിയുകയായിരുന്നു….ഞാൻ സിദ്ധുവേട്ടന് ആരായിരുന്നു എന്ന് എനിക്ക് തന്നെ മനസിലായത് ……മുഴുവിക്കാൻ കഴിയാതെ അവൾ കരഞ്ഞു പോയി… “മറക്കാൻ കഴിയില്ല…ഒരിക്കലും…”

അവൾ തിരിഞ്ഞു നടന്നു… എല്ലാം കേട്ട് അവൻ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി കണ്ണീർ വാർത്തു…. “നിന്നെ എനിക്കും മറക്കാൻ കഴിയില്ല മോളെ…ഒരിക്കലും…പക്ഷെ വേണ്ടാ….”നിറഞ്ഞ കണ്ണ് അമർത്തി തുടച്ച് അവൻ ഹാളിലേക്ക് ചെന്നു…. മിത്തൂ അപ്പോഴേക്കും അങ്ങോട്ട് വന്നു…അവനെ അവിടെ കണ്ട് അവൾ ഒന്ന് നിന്നു…പിന്നെ അമ്മാളൂനെ കണ്ണ് കൊണ്ട് തിരഞ്ഞു… അപ്പോൾ അടുക്കളയിൽ ശബ്ദം കേട്ടു..അവനോട് ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് പോകാൻ ആയി നടന്നു… “ഒന്ന് നിന്നേ…നിന്നോടൊക്കെ ഞാൻ ഇന്നലെ പറഞ്ഞതല്ലേ എന്റെ പിറകെ വരരുത് എന്ന് പിന്നെന്തിനാടി ഇങ്ങോട്ട് അവളെയും കൂട്ടി വന്നേ…😠😠 “അയ്യടാ മോനെ….

ഇയാളെ കാണാൻ വന്നതൊന്നും അല്ല അവൾ..സുലുവമ്മയെ കാണാൻ വന്നതാ…😏പിന്നെ ഇന്നലെ…അവൾക്ക് മാർക്കറ്റിന്ന് എന്തോ വാങ്ങാൻ ഉണ്ടായിരുന്നു..അതിന് വന്നതാ..അല്ലാതെ…അയ്യേ…” “ടി….😡😡 “അയ്യോ അമ്മേ…”അവൾ പേടിച്ച് വേഗം അടുക്കളയിലേക്ക് ഓടി.. അവിടെ അമ്മാളൂ ചമ്മന്തി രുചിച്ചു നോക്കി ഇരിക്കുവായിരുന്നു… “ടി…നീ ഇവിടെ നിക്കാ…നിന്റെ ഫോൺ എന്തിയേ….ദീപൂവേട്ടൻ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാ പറഞ്ഞിട്ട് എന്നെ വിളിച്ചു..അവിടുന്ന് കുറച്ചു കഴിഞ്ഞ് ഇറങ്ങും എന്ന്.. റോഡിന് നിക്കാൻ പറഞ്ഞു…” “🤔🤔,,ഫോൺ…ഫോൺ നിന്റെ വീട്ടിൽ വച്ച് മറന്നു…ആഹ്..അച്ഛമ്മേ എന്ന ഞങ്ങൾ പോട്ടെ…ഇനി എപ്പോഴെങ്കിലും കാണാം…..ഞാൻ ഇനിയും വരും…”അവൾ അത് പറഞ്ഞു കൊണ്ട് സിദ്ധുവിനെ നോക്കി…. “അച്ഛമ്മയുടെ മോൾ സമയം കിട്ടുമ്പോ ഒക്കെ വരണം…ആരൊക്കെ വേണ്ടാന്ന് പറഞ്ഞാലും…

ഒരു രണ്ട് വരി അച്ഛമ്മയ്ക്ക് പാടി തന്നിട്ട് പോ മോളെ…” അവൾ ഒന്ന് പുഞ്ചിരിച്ചു…എന്നിട്ട് പാടി.. “…സ്വന്തമെന്ന സാന്ത്വനത്തില്‍ സ്വപ്നങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ ഞാലിത്തത്തപ്പെണ്ണാളും മകളായ് വന്നു… കണ്ണുനീരില്‍ കായ്ച്ചു നില്‍ക്കും കൂരിരുളിന്‍ മുള്‍മരത്തില്‍ കൂടൊരുക്കി താരാട്ടാന്‍ കുയിലായ് നിന്നു … അമ്മയേറ്റ നോവിന്‍ പാടുകളില്‍… ഉമ്മവച്ച രാവിന്‍ കൂടുകളില്‍… കിളിമകളായ് തുണയായ് ഇവള്‍ പുണ്യം തേടുമ്പോള്‍…. സിദ്ധു ആ സ്വരത്തിൽ ലയിച്ച് അവളിൽ നിന്നും കണ്ണെടുക്കാതെ നിന്നു… ആ പാട്ടിലെ നോവ് അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്നതായി അവന് തോന്നി…

നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാനായി അവൻ മറഞ്ഞു നിന്നു… …ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍ വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ…. മോഹമുള്ളു കൊണ്ടു നെഞ്ചില്‍ ഏറ്റ മുറിപ്പാടിനുള്ളില്‍ നൊമ്പരങ്ങള്‍ മാത്രം നീക്കിവച്ചതാരോ… അമ്മ മനം തേങ്ങും തുടര്‍ക്കഥയോ… കണ്മണിയെ തേടും കടങ്കഥയോ… ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ… °°°°°°°°°°°°°°°°° °°°°°°°°°°°°°°°°°°°°° പാടി നിർത്തി അവൾ അച്ഛമ്മയെ നോക്കി…അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.. അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു..പിന്നെ അവളെ ചേർത്ത് പിടിച്ചു കരഞ്ഞു ….

“പൊയ്ക്കോ മോള്…അച്ഛമ്മയ്ക്ക് സന്തോഷായി… മോളെ കണ്ടല്ലോ…അത് മതി…പൊയ്ക്കോളൂ…” അവൾ അച്ഛമ്മയെ ചേർത്ത് പിടിച്ചു…കവിളിൽ ഉമ്മ വച്ചു…പുറത്തേക്ക് ഇറങ്ങുന്ന വഴി സിദ്ധുവിന്റെ അടുത്ത് ഒന്ന് നിന്നു… “ആട്ടി പായിച്ചാലും ഞാൻ വരും..കാരണം നിങ്ങൾ ആണ് എന്നെ നിങ്ങളിലേക്ക് വലിച്ചടുപ്പിച്ചത്….എന്ന് അത് എനിക്ക് പറിച്ചുമാറ്റാൻ കഴിയുന്നോ അന്ന് വരെ ഞാൻ പിന്നാലെ വരും…” അവന് മാത്രം കേൾക്കാനായി പറഞ്ഞ് അവൾ ഇറങ്ങി നടന്നു…തുടരും..

സിദ്ധാഭിഷേകം : ഭാഗം 2

Share this story