മഞ്ജീരധ്വനിപോലെ… : ഭാഗം 14

മഞ്ജീരധ്വനിപോലെ… : ഭാഗം 14

എഴുത്തുകാരി: ജീന ജാനകി

കണ്ണുകൾ അടച്ചിട്ടും ശ്രീനാഥിന്റെയും ദേവകിയുടെയും ഗന്ധം അവൾ തിരിച്ചറിഞ്ഞു…. അവർ അവളുടെ അടുത്ത് വന്നിരുന്നു… ഭാമ ഉറങ്ങിയ പോലെ കിടന്നു… ദേവകി തല്ലിയ കവിളിൽ കൈ ചേർത്തു…. “എന്റെ പൊന്നു മോളെ ഞാനിന്ന് വേദനിപ്പിച്ചു ശ്രീയേട്ടാ….. എന്ത് ചെയ്തിട്ടാണോ എന്തോ എന്റെ മോൾക്ക് മാത്രം സമാധാനം ഇല്ലാത്തത്….” “അവൾക്ക് മനസ്സിലാവും ദേവൂ…. അച്ഛന്റെയും അമ്മയുടെയും നിസ്സഹായത… ഒരു പെൺകുട്ടിയെ കൈ പിടിച്ചു നല്ലൊരുത്തനെ ഏൽപ്പിക്കും വരെ ഒരു നെഞ്ചിടിപ്പാണ്… നമ്മുടെ നാട്ടിൽ അല്ലേ…. കുറ്റം പെണ്ണിന്റെ പേരിലാണ് എപ്പോഴും ചുമത്തുക….

എന്റെ കുഞ്ഞിനേയും അങ്ങനെ ചിത്രവധം ചെയ്യാൻ ഞാൻ അനുവദിക്കില്ല…. എല്ലാം അവളുടെ നല്ലതിന് വേണ്ടിയാണ്….. അതവൾക്ക് പിന്നീട് മനസ്സിലാകും….. അവൾ ഉറങ്ങട്ടെ…. ഇന്ന് കൂടി മാത്രമല്ലേ ഇവൾ നമ്മുടെ കൂടെ ഉണ്ടാകുള്ളൂ….. പിന്നീട് പിറന്ന വീട്ടിൽ അതിഥിയായി മാറും അവൾ…..” ശ്രീനാഥ് അവളുടെ നെറുകയിൽ തലോടി പുതപ്പ് നന്നായി പുതപ്പിച്ചു കൊടുത്തു… ദേവകി അവളുടെ നെറ്റിയിൽ ചുംബിച്ചു… ഇരുവരും പുറത്തേക്ക് ഇറങ്ങി പതിയെ വാതിൽ അടച്ചു….. ഭാമ പതിയെ കണ്ണുകൾ തുറന്നു…. അവളുടെ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി…. പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി…

കുട്ടൻ പതിവ് പോലെ മുറി ചാരിയിട്ടതേയുള്ളൂ…. ഇന്ന് അവൾക് ഉറങ്ങാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നു…. ഭാമ റൂമിൽ വന്ന് നോക്കിയപ്പോൾ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു കുട്ടൻ…. അവൾ പതിയെ അടുത്തേക്ക് ചെന്ന് അവന്റെ ചുമലിൽ ചാരി കിടന്നു…. പരസ്പരം ഇരുവരും സംസാരിച്ചില്ല… മൗനം പോലും അവർക്കിടയിൽ വാചാലമായിരുന്നു…. ഭാമയുടെ കണ്ണുനീരിൽ അവന്റെ ടീ ഷർട്ട് കുതിർന്നു…. കുറച്ചു നേരം കഴിഞ്ഞതും ഭാമ മടിയിലേക്ക് കിടന്നു…. അവനവളെ വാത്സല്യത്തോടെ നോക്കി…. “എത്ര പെട്ടെന്നാ എന്റെ ഭാമക്കുട്ടി വളർന്നത്….

കൊച്ചരിപ്പല്ല് കാട്ടി ചിരിച്ച് നിറയെ മുത്ത് കൊലുസ്സുകളും ഇട്ട് കുണുങ്ങി നടന്ന ഏട്ടന്റെ കാന്താരി… ഇന്നത്തെ ദിവസം കഴിഞ്ഞാൽ ഒരു ഭാര്യയായി…. എനിക്ക് പനി വരുമ്പോൾ ഉറങ്ങാതെ അമ്മയ്കൊപ്പം കാവലിരിക്കുമായിരുന്നു എന്റെ കുട്ടി…. എന്റെ നെഞ്ചിലെ താളം തന്നെ നീ ആയിരുന്നെടീ….. എന്തും ആദ്യം നീ പറയുന്നത് ഈ ഏട്ടനോടായിരുന്നു…. നീ മറ്റാരെക്കാളും സ്നേഹിച്ചതും വിശ്വസിച്ചതും എന്നെയല്ലേ… പക്ഷേ ഈ ഏട്ടൻ തോറ്റുപോയി മോളേ….. ഇങ്ങനെ ഒരവസ്ഥയിൽ ആയിരുന്നില്ല ഞാൻ സ്വപ്നം കണ്ട നിന്റെ വിവാഹം… നാടറിഞ്ഞ് നിന്നെ എന്റെ കിച്ചൂന് കൊടുക്കണം എന്നുണ്ടായിരുന്നു….

പക്ഷേ ഒരു നിമിഷം ഏട്ടന്റെ കണ്ണു തെറ്റിയപ്പോൾ നിന്റെ ജീവിതം പോലും മാറി മറിഞ്ഞു…. അവൻ ഒന്നെഴുന്നേൽക്കട്ടെ…. എന്റെ പെങ്ങളെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ച നായെ ഞാൻ കൊല്ലും…” അവൻ ഭാമയെ ബെഡിലേക്ക് കിടത്തി… അരികിൽ അവൾക്ക് സംരക്ഷണം നൽകിക്കൊണ്ട് അവനും കിടന്നു… ************ കല്യാണം മുടക്കാൻ ഒരു വഴിയും ഇല്ലല്ലോ…. അവൾക്ക് ഇനി എന്നോട് ശരിക്കും ഇഷ്ടം ഉണ്ടാകുമോ…. അതുകൊണ്ട് ആണോ താലി ഊരാതെ സൂക്ഷിച്ചത്… എനിക്ക് അവളോട് ഇഷ്ടം ഉണ്ടോ…..

ഏയ്… അല്ല…. കുട്ടന്റെ പെങ്ങളോടുള്ള ഒരു കൺസിഡറേഷൻ……. അതത്രേ ഉള്ളൂ…. എനിക്ക് ഈ വിവാഹം ഒന്നും ചേരില്ല…. എനിക്കാരെയും പ്രണയിക്കാനും കഴിയില്ല… നിന്നെ ഞാൻ സ്വതന്ത്രയാക്കും പെണ്ണേ…. അതിനായി ചിലപ്പോൾ ഞാൻ നിന്നെ വേദനിപ്പിച്ചെന്നും വരാം…. കിച്ചു ബോട്ടിലിലെ മദ്യം മുഴുവൻ വായിലേക്ക് കമഴ്ത്തി….. ************ മാധവും ലക്ഷ്മിയും ഹരിയും ഹരിതയും ഋഷികേശനും രാവിലെ ക്ഷേത്രത്തിൽ എത്തി…. അഞ്ച് മിനിട്ട് കഴിഞ്ഞതും കുട്ടന്റെയും അജുവിന്റെയും സിദ്ധുവിന്റെയും കാർ അവിടേക്കെത്തി…. അജുവിന്റെ കാറിൽ നിന്നും അജുവും അച്ചുവും അമ്പുവും ഇറങ്ങി….

സിദ്ധുവും അവന്റെ അച്ഛനും അമ്മയും സിത്താരയും ഒരു കാറിൽ…. കുട്ടന്റെ കാറിൽ അവനും ശ്രീനാഥും ദേവകിയും ഭാമയും ഇറങ്ങി…. ഭാമയുടെ താലി തലേദിവസം തന്നെ ക്ഷേത്രത്തിൽ പൂജിക്കാനായി അഴിച്ചു കൊടുത്തിരുന്നു… ഭാമ മാധവിനെ നോക്കി…. സ്വർണ്ണക്കര മുണ്ടും വെള്ള ഷർട്ടും ഒരു കൈയിൽ ഗോൾഡ് ചെയിനും മറ്റേ കയ്യിൽ സ്റ്റീലിന്റെ ഇടിവളയും നെറ്റിയിൽ ചന്ദനക്കുറിയും…. കഴുത്തിൽ കണ്ണന്റെ ലോക്കറ്റുള്ള ഒരു സ്വർണ്ണ മാല….. അഡാർ ലുക്ക് തന്നെ ചെക്കന്…. ഭാമ പച്ചക്കരയുള്ള സെറ്റും മുണ്ടും മാച്ചിംഗ് ബ്ലൗസും….

കഴുത്തിൽ പാലയ്കാ മാലയും പവിത്രക്കെട്ട് മാലയും നാഗപടം മാലയും നെക്ലേസും , കൈകളിൽ പാലയ്കാ വള, തടവള , ലക്ഷ്മി വള, നവരത്ന വള, കാതിൽ കല്ല് പതിപ്പിച്ച കമ്മലും, മൂക്കിൽ വെള്ളക്കളർ മൂക്കുത്തിയും….. മുടി മെടഞ്ഞിട്ട് നിറയെ കുടമുല്ലപ്പൂവ് ചൂടിയിരിക്കുന്നു…. കണ്ണുകളിൽ കരിമഷി നീട്ടി എഴുതിയിട്ടുണ്ട്… മുഖത്ത് ലൈറ്റ് മേക്കപ്പായിരുന്നു… ചുണ്ടുകളിൽ ലൈറ്റ് ആയി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്… അവളുടെ കണ്ണുകളിൽ വല്ലാത്തൊരു വേദന ഒളിഞ്ഞിരിക്കുന്ന പോലെ അവന് തോന്നി…

അവനെ ഭർത്താവായി കാണാനുള്ള പ്രയാസമായിരിക്കും എന്ന് മാധവ് വിചാരിച്ചു… എന്നാൽ മാധവിന് അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന തോന്നലാണ് അവളുടെ സങ്കടം എന്ന് അവനറിഞ്ഞില്ല…. അവൾ കുട്ടന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു… അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…. വിവാഹത്തിനായി സജ്ജീകരിച്ച ഇരുപ്പിടത്തിൽ അവരിരുന്നു…. പൂജാരി വാഴയിലച്ചീന്തിൽ പ്രസാദം അവർക്ക് കൊടുത്തു… ഇരുവരും അത് നെറ്റിയിൽ ചാർത്തി…. പരസ്പരം തുളസീഹാരം അണിയിച്ചു… മന്ത്രോച്ചാരണങ്ങൾക്ക് ഒടുവിൽ മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി മാധവ് ഭാമയെ അണിയിച്ചു….

അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു തൂവി…. ഇരുകൈകളും കൂപ്പി അവസാന ശ്വാസം വരെ ഈ താലി കൂടെ ഉണ്ടാവണമേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു…. മാധവ് ഒരു നുള്ള് സിന്ദൂരത്താൽ അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു…. നിശ്ചയം നടത്താത്തത് കൊണ്ട് തന്നെ ഇരുവരും മോതിരങ്ങൾ പരസ്പരം അണിയിച്ചു…. ക്ഷേത്രം വക അവിടെ സദ്യയും ഒരുക്കിയിരുന്നു…. ഭാമയ്ക് ആഹാരം കഴിച്ചു എന്ന് വരുത്തി…. ************ അജു – ടീ നിന്റേൽ മദാലസേട നമ്പർ ഉണ്ടോ…. അച്ചു – എന്തിനാ…. സൊള്ളാനാണോ…. അജു – അല്ലെടീ…. പൊള്ളിക്കാനാ…. അമ്പു – അതിന് അവൾ നിന്റടുത്ത് വന്ന് നിന്നു തരോ….. അജു – എന്തിന്…. അമ്പു – എന്നാലല്ലേ അവളെ നിനക്ക് പൊള്ളിക്കാൻ പറ്റൂ….

അജു – ടാ അണ്ണാൻ തലയാ…. അവൾക്ക് ഇട്ടൊരു പണി കൊടുക്കാം എന്നാ ഞാൻ പറഞ്ഞത്…. അച്ചു – നീ എന്താ ഉദ്ദേശിക്കുന്നത്… അജു – കല്യാണം എന്തായാലും കഴിഞ്ഞില്ലേ…. നമ്മുടെ എല്ലാവരുടെയും വാട്ട്സ്ആപ്പ് ഡിപിയും സ്റ്റാറ്റസും ഇവരുടെ കല്യാണഫോട്ടോ ആക്കണം…. അത് നമ്മുടെ കമ്പനിയിലെ ആരെങ്കിലും കാണാതെ ഇരിക്കൂല…. അവർ ചൂണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഇട്ടോളും…. നീ നോക്കിക്കോ രാത്രിയാകും മുമ്പ് എല്ലാവരും സ്റ്റാറ്റസ് ഇട്ടിരിക്കും…. അവളുടെ മോന്ത നാളെ നമുക്ക് ഒന്ന് കാണണം… അച്ചു – ഓഹ്…. അവളുടെ ഒരു മാധു… തേനൊലിക്കുവാരുന്നല്ലോ…. സിദ്ധു – ഹേയ്….

ഇവിടെ നിക്കുവാരുന്നോ…. എന്താ ഗൂഢാലോചന… അമ്പു – ഒരാൾക്ക് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിക്കുവാരുന്നു… സിദ്ധു – അതൊക്കെ പിന്നെ നോക്കാം… ദേ ഇണക്കുരുവികളാകേണ്ട രണ്ടെണ്ണത്തിനേയും നോക്കിയേ…. ആലുവാ മണപ്പുറത്ത് കണ്ട പരിചയം ഉണ്ടോ എന്ന് നോക്ക്….. അമ്പു – അതിനിപ്പോ എന്ത് ചെയ്യും…. സിദ്ധു – അജു നിന്റേൽ ക്യാമറ ഉണ്ടല്ലോ…. അജു – ഉണ്ടെടാ…. ഇത് കൊണ്ട് എന്ത് ചെയ്യാനാ…. സിദ്ധു – അതൊക്കെ ഉണ്ട്…. കുട്ടേട്ടാ ഒന്നിങ്ങ് വന്നേ….. കുട്ടൻ – എന്താടാ….. സിദ്ധു – വീട്ടിൽ കേറേണ്ട സമയം എപ്പോഴാ….. കുട്ടൻ – അതിന് ഇനിയും ഒരു മണിക്കൂർ ഉണ്ട്….

അവിടെത്താൻ പതിനഞ്ച് മിനിറ്റ് മുന്നേ ഇറങ്ങിയാൽ മതി… എന്താടാ…. സിദ്ധു – ഏട്ടാ…. കല്യാണം ഇങ്ങനെ ആയോണ്ട് വീഡിയോയോ കല്യാണ ആൽബമോ ഒന്നും തന്നെ ഉണ്ടായില്ല…. പക്ഷേ കുറച്ചു ഫോട്ടോ എങ്കിലും വേണ്ടേ…. ദേ അജുവിന്റേൽ നല്ല ക്യാമറ ഉണ്ട്…. അവരുടെ കുറച്ച് റൊമാന്റിക് ക്ലിക്ക് എടുക്കണം…. എന്നിട്ട് അത് വച്ചൊരു ചെറിയ ആൽബം ഉണ്ടാക്കാം…. മാധവ് സാറിനോട് ഏട്ടൻ ഒന്ന് സംസാരിക്കോ…. പ്ലീസ്…. കുട്ടൻ – എടാ രണ്ടിനേം അടുപ്പിക്കാനുള്ള കുരുട്ടു ബുദ്ധി ആണെന്ന് പറ….. എനിക്കറിയാത്ത ആളല്ലല്ലോ നീ…. നല്ല ഐഡിയ ആണ്…. കമോൺ ഗയ്സ്…. അച്ചു – അപ്പോ ഇനി മിഷൻ ഭാമികാമാധവം….. എല്ലാവരും കോറസ് പോലെ “ഓകെ..” ************

കുട്ടൻ – കിച്ചൂ…. ഭാമേ, രണ്ട് പേരും ദേ ആ അമ്പലക്കുളത്തിന്റെ അടുത്തേക്ക് വാ….. ഭാമ – എന്തിനാ ഏട്ടാ….. കുട്ടൻ – ആൽബം ഉണ്ടാക്കാൻ നിങ്ങടെ കുറച്ചു സ്റ്റിൽസ് വേണം…. മാധവ് – വേണം…. എന്റെ ഒരേയൊരു പെങ്ങളാ… അപ്പോ അതെന്തായാലും വേണം…. കുട്ടൻ അവരെ ഇരുവരെയും അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി…. അവിടെ അജു ക്യാമറ മേനോനായി നിൽപ്പുണ്ടായിരുന്നു… ബാക്കി എല്ലാം കുളത്തിന്റെ പടവുകളിൽ ഇരിക്കുന്നു….. പഴയ മാതൃകയിലുള്ള കുളക്കടവായിരുന്നു അത്…. പഠിപ്പുരയുടെ മേൽക്കൂരയും ചുമരുമൊക്കെ നീട്ടി കെട്ടിയിട്ടുണ്ട്…

ആകാശഗംഗ സിനിമയിലൊക്കെ കാണുന്ന പോലെ വിശാലമായ കുളക്കടവ്…. കുറച്ചു നടുവിലായി നിറയെ വെള്ളാമ്പൽ പൂവുകൾ ഉണ്ടായിരുന്നു… അമ്പു – ക്യാമറ റോളിംഗ് ആക്ഷൻ…. അച്ചു – വായടയ്ക് ദുരന്തമേ…. അജു – ദേ സർ ഈ പടിയിൽ ഇരിയ്ക്… ഭാമ തൊട്ട് താഴെയുള്ള പടിയിൽ…. ഭാമ ഒരു കൈ മടക്കി സാറിന്റെ മടിയിലായിട്ട് വയ്ക്….. ഇരുവരും മനസ്സില്ലാമനസ്സോടെ ഇരുന്നു… അമ്പു – ടീ ഒന്ന് സ്മൈല്…. അജു – ഇനി ഭാമേ നീ താഴത്തെ പടവിലിരുന്നിട്ട് കാല് വെള്ളത്തിലേക്ക് ഇടണം… സർ കുളത്തിൽ നിന്നും കുറച്ചു വെള്ളം കൈയിലെടുത്ത് അവളുടെ മേലേ കുടയണം…. അമ്പു – ഞാൻ കാണിച്ചു തരാം…. ടീ അച്ചൂ, ഇവിടെ വന്നിരുന്നേ…..

അച്ചു ഭാമ ഇരിക്കേണ്ട പോസിൽ ഇരുന്നു… അമ്പു കൈ കൊണ്ട് വെള്ളം കോരി തളിച്ചു…. പക്ഷേ കൈയിൽ എടുത്ത വെള്ളം കൂടിപ്പോയി…. അച്ചുവിന്റെ മൂക്കിൽ വെള്ളം കേറി…. അച്ചു – ഹാ…..ഛീ….. ഫ! തെണ്ടി…. കുറച്ചു വെള്ളം എടുത്ത് തളിക്കാനാ പറഞ്ഞത്…. അല്ലാണ്ട് ആന തുമ്പിക്കൈയിൽ വെള്ളമെടുത്ത് ചീറ്റുന്ന പോലെ എന്നെ കുളിപ്പിക്കാനല്ല…. അമ്പു – അങ്ങനേലും നീ ഒന്ന് കുളിക്കട്ടെ എന്ന് കരുതി…. അച്ചു – പൊക്കോണം….. അജു – രണ്ടും ഓടിക്കോ…. അവർ ചെയ്തോളും…. അജു പറയുന്ന പോസിലൊക്കെ അവർ നിന്നു…. അജു – ഇനി സർ ഭാമയെ എടുക്ക്…. എന്നിട്ട് കണ്ണിൽ കണ്ണിൽ നോക്കണം….

ഭാമയും മാധവും നിന്ന് ഉരുകി….. കുട്ടൻ – എടുക്കെടാ വേഗം…. പോകാനുള്ളതാ…. ധൈര്യായിട്ട് എടുത്തോ… നിന്റെ ഭാര്യ തന്നല്ലോ…. ചമ്മലൊന്നും വേണ്ട…. മാധവ് എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഇരുകൈകൾ കൊണ്ട് അവളെ കോരിയെടുത്തു…. ഭാമയുടെ ഇരുകൈകളും കൊണ്ട് അവന്റെ കഴുത്തിൽ വട്ടം പിടിച്ചു… അജു – താഴെ നിർത്തല്ലേ…. നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുക്ക്….. മാധവും ഭാമയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു…. പെട്ടെന്ന് ശ്രീനാഥ് വന്ന് പുറപ്പെടാൻ നേരമായെന്ന് പറഞ്ഞു….. അവരിരുവരും അയാൾക്ക് മനസ്സാൽ നന്ദി പറഞ്ഞു… ഭാമയെ താഴെ നിർത്തിയ ശേഷം മാധവ് മുന്നിലേ നടന്നു…

അവൾ പുറകേയും…. പുറപ്പെടാൻ വണ്ടി വന്നതും അതുവരെ പിടിച്ചു നിന്ന ഭാമ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു കരഞ്ഞു…. കൂട്ടുകാരോടും യാത്ര പറഞ്ഞു…. ഭാമ – ഏട്ടനെവിടെ….. ദേവകി – അവനിവിടെ ഉണ്ടായിരുന്നല്ലോ… ദേ വരുന്നു…. കുട്ടന്റെ കണ്ണുകണ്ടപ്പോളേ ഭാമയ്ക് മനസിലായി മാറി നിന്നു കരയാൻ പോയതായിരുന്നു എന്ന്…. കുട്ടൻ – ഞാനവിടെ പൂജാരിയോട് സംസാരിക്കാൻ പോയതാ…. അയ്യേ എന്താടീ കാന്താരി…. നിനക്ക് അവിടെ നിന്നും വീട്ടിലോട്ട് വരാൻ പത്ത് മിനുട്ട് പോലും ഇല്ലല്ലോ… ഭാമ – ഏട്ടാ……. അവളവന്റെ നെഞ്ചിലേക്ക് വീണ് ഏങ്ങിക്കരഞ്ഞു…. കുട്ടന്റെ നെഞ്ച് നീറി..

മാധവിനും വിഷമമായി… കുട്ടൻ – കിച്ചൂ…. ഞാൻ എന്റെ ജീവനെ നിന്നെ ഏൽപ്പിക്കുവാ…. നോക്കിക്കോണേ….. മാധവ് അവന്റെ കൈകളിൽ മുറുക്കി പിടിച്ച ശേഷം ഭാമയെ അടർത്തി മാറ്റി കാറിലേക്ക് കൊണ്ട് കയറി…. എല്ലാവരും മറയും വരെ അവൾ തല പുറത്തിട്ട് കൈ വീശി കാണിച്ചു…. അവർ യാത്ര ചെയ്യുന്ന കാറിനുള്ളിൽ മുൻസീറ്റിൽ ഡ്രൈവറും മഞ്ജിയും പിന്നിൽ മാധവും ഭാമയുമേ ഉണ്ടായിരുന്നുള്ളൂ…. ഭാമ ആരോടും മിണ്ടാതെ വാ പൊത്തി കരഞ്ഞു…. മാധവ് അവളെ തന്റെ നെഞ്ചോട് ചേർത്തു… ആദ്യം ഒന്നമ്പരന്നെങ്കിലും അവൾ പതിയെ അവനിലേക്ക് പറ്റിച്ചേർന്നിരുന്നു…. ************

“ആഹ്…….. മാധവ് അവൻ എന്റെയാ…. എന്റെ മാത്രം…..” അവൾ ഭ്രാന്തിയെ പോലെ അലറി….. റൂമിലെ പല സാധനങ്ങളും പൊട്ടിച്ചിതറി…. അവളുടെ കൈകളിൽ ചോര പൊടിഞ്ഞിട്ടും അവളറിഞ്ഞില്ല…. വല്ലാത്തൊരു ആവേശത്തോടെ അവൾ മാധവിന്റെ ചിത്രത്തെ നെഞ്ചോട് ചേർത്തു…. “ഭാമിക…… ഹ….ഹ….ഹ… നിന്റെ ആയുസ് തീരാറായെടീ….. കൊല്ലും ഞാൻ നിന്നെ… ഇനി കളി നമ്മൾ തമ്മിലാ…. നിന്റെ ദിവസം എണ്ണപ്പെട്ടു…. മാധവിന്റെ താലി നിന്റെ കഴുത്തിലെ കൊലക്കയർ ആണെന്ന് നീ അറിയും വൈകാതെ…”

അവൾ ഭ്രാന്തിയെ പോലെ തന്റെ ബാഗിനുള്ളിൽ തപ്പി…. അവസാനം കയ്യിലെന്തോ തടഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു…. മുറിയുടെ മൂലയിലിരുന്ന് ഞരമ്പിലേക്ക് മയക്കുമരുന്ന് ഇഞ്ചക്ട് ചെയ്ത് ആലസ്യത്തിലേക്ക് വീഴുമ്പോഴും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു….”മാധവ്…..” .. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 13

Share this story