മഞ്ജീരധ്വനിപോലെ… : ഭാഗം 16

മഞ്ജീരധ്വനിപോലെ… : ഭാഗം 16

എഴുത്തുകാരി: ജീന ജാനകി

“മോനേ നീ ഇതെങ്ങോട്ടാ…..” “ഓഫീസിൽ കുറേ ജോലി ഉണ്ട് അമ്മേ…” “കല്യാണം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ…. ലീവ് എടുത്തൂടെ….” “ഒരുപാട് മീറ്റിംഗ് ഒക്കെ ഉണ്ട് അമ്മേ…. മാറി നിൽക്കാൻ പറ്റില്ല…..” “എങ്കിൽ നീ കഴിക്ക്…..” “സമയമില്ല…. ഞാനിറങ്ങുവാ….” “ശരീരം നോക്കാതെയുള്ള നിന്റെ ഓട്ടം കുറയ്കുട്ടോ…. പിന്നെ നാളെ മോളുടെ വീട്ടിൽ പോകണം…. അതൊരു ചടങ്ങാണ്…” “നോക്കാം….” “നോക്കിയാൽ പോര….. പോയാലേ പറ്റുള്ളൂ കിച്ചൂട്ടാ….” “ആഹ്…. ഞാനിറങ്ങുന്നു….” മാധവ് വേഗം തന്നെ കാറെടുത്ത് പുറത്തേക്ക് പോയി…. ലക്ഷ്മി അവൻ പോയ വഴിയെ നോക്കി ദീർഘമായി നിശ്വസിച്ചു….

തിരിഞ്ഞ് നോക്കിയപ്പോൾ ഭാമ റെഡിയായി താഴേക്ക് വരുന്നത് കണ്ടു…. “മോളെവിടെ പോകുവാ….” “ഓഫീസിൽ ഒരുപാട് വർക്കുണ്ട് അമ്മേ…. പോയല്ലേ പറ്റുള്ളൂ….” “എങ്കിൽ കിച്ചൂന്റെ കൂടെ പൊയ്കൂടാർന്നോ…” “അതിന് സർ ഇത്രയും വെപ്രാളം കാണിച്ച് നിൽക്കുമ്പോൾ ഞാനെങ്ങനെ പറയാനാ….” “സാറോ…. നീ കിച്ചൂനെ സർ എന്നാണോ വിളിക്കുന്നത്… അതൊക്കെ ഇന്നലത്തോടെ തീർന്നു….” അവൾ ചിരിച്ചു…. “മോള് ദേ കഴിച്ചിട്ട് ഇറങ്ങ്….” “ആം….” ലക്ഷ്മി അവൾക്ക് ഒരു പ്ലേറ്റിൽ ദോശയും കുറച്ചു ചട്ണിയും വിളമ്പി…. “ലവ് യൂ അമ്മേ…. ദോശേം ചട്ണിയും എന്റെ ഫോവറൈറ്റ് ആണ്….”അവർ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ തലോടി…. “ഉഫ് അടിപൊളി അമ്മാ….. സൂപ്പർ ടേസ്റ്റ്… മഞ്ജി എവിടെ….” “അവളിത് വരെ എണീറ്റിട്ടില്ല…. ഏട്ടന്റെ കല്യാണത്തിന് ലീവ് എടുത്തത് മുഴുവൻ അവളാ…. രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടേ പോകുള്ളൂ എന്നാ ഓഡർ….” “അച്ഛനെവിടെ അമ്മേ…. കണ്ടില്ലല്ലോ….” “ഹരിയേട്ടൻ ഇവിടെ അടുത്തൊരു ക്ഷേത്രത്തിൽ പോയിരിക്കുവാ…. അവിടുത്തെ ട്രസ്റ്റിൽ അദ്ദേഹം ഉണ്ട്… പുന:പ്രതിഷ്ഠ കർമ്മങ്ങളെ കുറിച്ചൊക്കെ സംസാരിക്കാൻ വേണ്ടി…. ആഹ് മോളേ നാളെ രണ്ട് പേര് ഇവിടെ വരും….” “ആരാ അമ്മേ….” “ഋതുവും ദച്ചുവും…. രണ്ട് പേർക്കും കല്യാണത്തിന് വരാൻ പറ്റിയില്ല….

ആട്ടെ മോൾക്ക് അറിയുമോ ഇവരെ….” “ആം…. മഞ്ജി പറഞ്ഞിരുന്നു….” “ഋതു വായാടിയാ…. ദച്ചു മിണ്ടാപ്പൂച്ചയും…” അവൾ ചിരിച്ചുകൊണ്ട് കഴിച്ചു എണീറ്റു…. “അമ്മേ ഞാൻ ഇറങ്ങുന്നു…..” “മോളേ നീ കാറെടുത്ത് പോ….” “വേണ്ടമ്മേ…. അജു വരും…” “എങ്കിൽ ശരി…. സൂക്ഷിച്ചു പോകണം കേട്ടോ….” “ഓകെ അമ്മേ…. ഞാനിറങ്ങുവാ….” അപ്പോഴേക്കും അജു ബൈക്കിൽ അവിടേക്ക് എത്തി…. ഇരുവരും ലക്ഷ്മിയോട് യാത്ര പറഞ്ഞിറങ്ങി…. *********** “ടീ നീ എന്താ ആലോചിക്കുന്നത്….” “സാറിനെ എന്ത് വിളിക്കും എന്ന് ആലോചിക്കുവാ….” “നീ എന്നും വിളിക്കുന്ന പോലെ കാട്ടുപോത്തെന്ന് തന്നെ വിളിച്ചോ….”

“കാട്ടുപോത്തല്ല അസുരനാ…. രാവണാസുരൻ…. രാക്ഷസൻ….” “ഓഹോ…. നീ മാധവേട്ടാ എന്ന് വിളിക്ക്…..” “അയ്യേ…. അത് കേൾക്കുമ്പോൾ ആ മസാലദോശ മാധു വിളിക്കുന്നതാ ഓർമ വരുന്നത്….” “പിന്നെ വീട്ടിൽ വിളിക്കുന്ന പേരല്ലേ കിച്ചു… കിച്ചുവേട്ടനെന്നോ കിച്ചേട്ടാന്നോ വിളി….” “അതെല്ലാരും വിളിക്കുന്നതല്ലേ…. മാധവ് കൃഷ്ണയിൽ കൃഷ്ണയെ എല്ലാരും കിച്ചുവാക്കി…. പക്ഷേ ഞാൻ ആരും ഇതുവരെ വിളിക്കാത്ത പേര് വിളിക്കും…” “അതേത് പേര്….” “അതൊക്കെ ഉണ്ട്…. അത് ഞാൻ ആദ്യം അങ്ങേരെ തന്നെ വിളിക്കും… നീ വണ്ടി വിടൂ….” “അടങ്ങെടീ…. ദേ ഇപ്പൊ എത്തും…” ഭാമ ആ പേര് മനസിൽ ഉരുവിട്ടു….

ഓരോ തവണ ഉരുവിടുമ്പോഴും പരിചിതമായ ഒരു ഗന്ധം അവളെ പൊതിയുന്നത് പോലെ തോന്നി… എവിടെയാ അവ്യക്തമായ ചില ഓർമ്മകൾ….. അവൾ തന്റെ കണ്ണുകൾ അടച്ച് അജുവിന്റെ പുറത്ത് ചാരി…. “എന്താടീ…. വയ്യായ്ക ഉണ്ടോ….” “ഏയ്…. എന്തോ ഒന്ന് തലയ്കുള്ളിൽ മിന്നി മാഞ്ഞത് പോലെ…” “ഹോസ്പിറ്റൽ പോകണോ…” “വേണ്ട…. നീ വണ്ടി വിട്….” അജു ഓഫീസിലേക്ക് അവളെയും കൊണ്ട് പോയി…. ************ മാധവ് തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നു…. പെട്ടെന്നാണ് ഡോറും തുറന്ന് മനീഷ വന്നത്…. “ഹായ് മാധു….” “ഹായ്….” “എവിടെ നിന്റെ വൈഫ്….” “അവൾ വീട്ടിൽ കാണും….” “അതെന്താ ജോലി രാജി വച്ചോ…. അങ്ങനെ ആണെങ്കിൽ ഇന്നത്തെ മീറ്റിംഗിന് ഞാൻ വരാം…”

മാധവ് എന്തെങ്കിലും പറയും മുമ്പേ ഭാമ വാതിലും തുറന്നു വന്നു…. ഭാമ -എക്സ്ക്യൂസ് മീ…. മനീഷ – ഹൗ ഡേർ യൂ…. ഞങ്ങളിവിടെ സംസാരിക്കുന്നത് നിനക്ക് കണ്ടുകൂടേ…. നിന്നെ വിളിക്കാതെ ഇങ്ങോട്ട് കയറി വരാൻ ആരാ പറഞ്ഞത്…. ഭാമ – ഹലോ…. എന്റെ പോസ്റ്റ് ബോസിന്റെ പി എ എന്നതാണ്… ആൻഡ് ഫോർ യുവർ കൈൻഡ് ഇൻഫർമേഷൻ ഞാൻ ഇന്ന് ഭാമിക മാധവ് കൃഷ്ണവർമ്മ ആണ്…. അതായത് നിങ്ങളുടെ ബോസിന്റെ ഭാര്യ… എന്റെ ഭർത്താവിനെ കാണാൻ എനിക്ക് നിന്റെ അനുവാദം വേണ്ട…. മാധവ് – നിനക്കെന്താടീ വട്ടാണോ…. ഭാമ – എനിക്ക് നിങ്ങളോട് തനിയെ സംസാരിക്കണം….

മനീഷ – മാധു നീ വരുന്നുണ്ടോ…. ഭാമ – എനിക്ക് എന്റെ ഭർത്താവിനോട് ഒന്ന് സംസാരിക്കണം…. സോ മിസ് മനീഷ പ്ലീസ്…… മനീഷ ചാടിത്തുള്ളി പുറത്തേക്ക് പോയി… മാധവും ദേഷ്യപ്പെട്ട് മൊബൈലും കയ്യിലെടുത്ത് ഇറങ്ങിപ്പോകാൻ തുടങ്ങിയതും ഭാമ പുറകിൽ നിന്നും വിളിച്ചു….. “കണ്ണേട്ടാ…..” മാധവ് ഒരു നിമിഷം തറഞ്ഞു നിന്നു പോയി…. അവന്റെ നെഞ്ചിടിപ്പ് കൂടി…. ഭാമയുടെ വിളി അവന്റെ നെഞ്ച് കീറി തുളഞ്ഞ് പോയതു പോലെ തോന്നി…. മാധവിന്റെ കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി…. മനസ്സിൽ എന്തൊക്കെയോ മിന്നി മായുന്നു… അവ്യക്തമായി ഒരു പെണ്ണ് ഓടുന്നത് പോലെ…..

അവൾ രാവണാ എന്ന് വിളിച്ചു ചിരിച്ചു കൊണ്ട് ഓടുന്നത് പോലെ…. ഭാമയുടെ വിളി പലജന്മങ്ങൾക്കപ്പുറം നിന്ന് കേൾക്കുന്ന പോലെ…. അവന് തന്റെ തല പെരുക്കും പോലെ തോന്നി…. അവൻ പിന്നിലേക്ക് ആഞ്ഞതും ഭാമ അവനെ താങ്ങി….. “കണ്ണേട്ടാ…. എന്തുപറ്റി….” അവൻ അവളെ ഒന്ന് നോക്കിയ ശേഷം പതിയെ ഡോറിനടുത്തേക്ക് പോയി…. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ ശേഷം അവൻ പുറത്തേക്ക് പോയി…. ************ രാജേശ്വരി ദേവി വൈത്തീശ്വരന് മുന്നിൽ മിഴിയടച്ച് പ്രാർത്ഥിക്കുകയാണ്…. എഴുപതോട് അടുത്ത് പ്രായമുണ്ടെങ്കിലും അത്രയും തോന്നിക്കാത്ത ശരീരപ്രകൃതി…

ദേവകിയുടെ അമ്മ…. മംഗലത്ത് രാജേശ്വരി ദേവി…. തറവാട്ടിൽ തനിയേ താമസിക്കുന്നു… സഹായത്തിന് ഒരു സ്ത്രീയും…. പലപ്പോഴും അവരെ കൂടെ വന്ന് നിൽക്കാൻ എല്ലാവരും നിർബന്ധിക്കുന്നെങ്കിലും അതിന് കൂട്ടാക്കാറില്ല…. തന്റെ ഭർത്താവ് ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടും വരില്ലെന്നാണ് അവരുടെ തീരുമാനം… പിന്നെ ആകെയുള്ളത് രണ്ട് മാസം കൂടുമ്പോൾ ഒരാഴ്ച ഒരു യാത്രയ്ക്ക് പോകാറുണ്ട്… പുണ്യസ്ഥല ദർശനത്തിന്… ഒരു തീർത്ഥാടനം പോലെ…. ഭാമയുടെ വിവാഹം പോലും ഫോണിലൂടെയാണ് അറിഞ്ഞത്… അന്ന് അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല…. എങ്കിലും കൊച്ചുമകളുടെ ആയുസ്സിന് വേണ്ടി ആ വൃദ്ധ വൈദീശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു….

തമിഴ്നാട്ടിലെ പ്രശസ്തമായ വൈത്തീശ്വരൻ കോവിൽ… നാഡീ ജോത്സ്യത്തിൽ പ്രസിദ്ധമാണ് ഇവിടം… ചോളവംശജരുടെ കാലത്താണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് പറയപ്പെടുന്നു… അതായത് പത്താം നൂറ്റാണ്ടോട് കൂടി…. ചിത്രകലയുടെ പ്രാവീണ്യം ആ ക്ഷേത്രത്തിന്റെ വാസ്തുകലയിൽ പ്രതിഫലിക്കുന്നത് കാണാം…. ഇവിടുത്തെ നാഡീ ജോത്സ്യം കുറിച്ച് വെച്ചിരിക്കുന്ന താളിയോലകളെ മനുഷ്യരഹസ്യം സൂക്ഷിക്കുന്ന ഓലകൾ എന്നാണ് പറയപ്പെടുന്നത്…. നാഡീ ജ്യോത്സ്യത്തിന്റെ ആചാര്യനായ അഗസ്ത്യമുനി ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്…

ജനിച്ചതും ജനിക്കാൻ പോകുന്നതുമായ മനുഷ്യരാശിയുടെ മുഴുവൻ ജാതകവിവരങ്ങൾ ഇവിടുത്തെ താളിയോലകളിൽ ഭദ്രമാണ് എന്നാണ് വെയ്പ്…. വിധിയുള്ളവർക്ക് മാത്രമേ ഇവിടെ വരാനും സ്വന്തം താളിയോല കാണാനും സാധിക്കുകയുള്ളൂ…. രാജേശ്വരി അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങി…. അവിടെ പുറത്തായി കഴുത്തിലും കൈകളിലും നിറയെ രുദ്രാക്ഷമാലകളും ശരീരത്തിൽ ഭസ്മവും പൂശിയ ഒരു വൃദ്ധൻ ഇരുപ്പുണ്ടായിരുന്നു… തലമുടിയിൽ അങ്ങിങ്ങായി ജട പിടിച്ചിരിക്കുന്നു… കണ്ണുകളിൽ വല്ലാത്ത തിളക്കം…. മുഖത്ത് അസാമാന്യ തേജസ്സ്….

അയാൾ രാജേശ്വരി അമ്മയെ കുറേ നേരം നോക്കി… “എന്തിനാ മുഖദാവിൽ ഇത്ര ആശങ്ക…” “സ്വാമി അവിടുന്ന് ആരാണ്….” “ഞാൻ ഒരു സഞ്ചാരി…. എവിടെ നിന്നോ വന്നു…. അല്പം വിശ്രമിക്കാൻ തോന്നി… ഇനി എവിടേക്കോ പോകും… അവിടുന്ന് കണ്ണുകളെ നിയന്ത്രിക്കുക സഹോദരി…” രാജേശ്വരി നിറഞ്ഞു വന്ന കണ്ണുകളൊപ്പി…. “പേരക്കുട്ടിയെ ഓർത്താണോ ഈ ധർമ്മസങ്കടം… എങ്കിൽ അത് അസ്ഥാനത്താണ്….” അവർ തറഞ്ഞു നിന്നു…. “അത് അവിടുത്തേക്ക് എങ്ങനെ അറിയാം….” “ഹ….ഹ…ഹ…. ഇത് വൈദീശ്വരൻ വാഴുന്ന മണ്ണാണ്…. ഞാൻ ഒരു ഭക്തനും… ഉള്ളിലിരുന്ന് അദ്ദേഹം പറയുന്നത് നിങ്ങടെ മുന്നിൽ എത്തിക്കുന്ന മാധ്യമം മാത്രമാണ് ഞാൻ…. പേടിക്കേണ്ട….

അവളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള കൈകളിലാണവൾ എത്തിപ്പെട്ടത്…. രാവണനാണവൻ…. ശ്രീചിതനായ രാവണൻ… അസുരൻ…. അവന്റെ ജാനകിയ്കായ് വീണ്ടും പുനർജനിച്ചവൻ…. അവൾ അവളുടെ രാവണന് വേണ്ടി വീണ്ടും ഒരു പ്രണയകാവ്യം രചിയ്കാനായ് പുനർജന്മം കൊണ്ടവൾ…. അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലമോ നാമമോ വസ്തുവോ പോയജന്മ സ്മരണകളെ അവരുടെ ഉള്ളിലുണർത്തും…. അത് പൂർണ്ണമായും അവരുടെ ഉള്ളിൽ തെളിയണമെങ്കിൽ അവർ ഈ മണ്ണിൽ കാല് കുത്തണം…. ഈ പുണ്യഭൂമിയിൽ പാദം പതിയുന്ന മാത്രയിൽ അവരിലെ അവ്യക്തമായ ചിത്രങ്ങൾ വ്യക്തമാകാൻ തുടങ്ങും….. പക്ഷേ ഈ ജന്മം ഇരുവർക്കും അത്ര സുഖകരമാകില്ല….

അവർക്കായൊരു ചക്രവ്യൂഹം ഒരുങ്ങുന്നുണ്ട്…. ചതിയുടെ ചക്രവ്യൂഹം…. അതിന് മുമ്പ് അവരെ ഈ മണ്ണിലെത്തിക്കും സാക്ഷാൽ ഭഗവാൻ തന്നെ…. ധൈര്യമായി പൊക്കോളൂ….” രാജേശ്വരി അമ്മയ്ക്ക് എന്തൊക്കെയോ സംശയം തോന്നിയെങ്കിലും അവർ ഭാമയുടെ വീട്ടിലേക്ക് തിരിച്ചു… ************ “ചക്കീ…… ആവശ്യമില്ലാതെ അതിലൊന്നും വലിഞ്ഞ് കേറരുത്…. അടി മേടിക്കും നീ….” “കണ്ണേട്ടാ പ്ലീസ്…. കണിക്കൊന്ന നിറഞ്ഞിരുന്നാലേ ഒരു ഭംഗിയുള്ളൂ….” “കടയിൽ നിന്നും മേടിയ്കാം….” “ഇവിടെ ഇത്രേം നിക്കുമ്പോൾ കടയിലെ വാടിയ പൂവെന്തിനാ….. നിങ്ങളിങ്ങനെ പേടിക്കാതെ…. ഞാനിതെത്ര കണ്ടതാ….. ആഹ്….. അയ്യോ…. എന്നെ പിടിച്ചോ കണ്ണേട്ടാ…..” “ചക്കീ…….” “അമ്മേ…..!!!!!!!!!” മാധവ് ഞെട്ടി ഉണർന്നു…. അവന്റെ ദേഹത്ത് നിന്നും വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു… സോഫയിൽ കിടന്ന ഭാമ അവന്റെ വിളി കേട്ട് ഞെട്ടിയുണർന്നു…. ചുമലിലെ സ്വിച്ച് ഇട്ടതും ലൈറ്റ് കത്തി…. “എന്താ എന്തുപറ്റി….” “ഏയ് ഒന്നുമില്ല….” “ഒന്നുമില്ലാഞ്ഞിട്ടാണോ രാത്രി കിടന്ന് അമറുന്നത്….” “നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേടീ…. പോയി കിടക്ക്…. എവിടേലും… ശല്യം…..” “ഓഹോ ഇപ്പോ ഞാനായോ കുറ്റക്കാരി… നിങ്ങളീ വാവടുത്ത പശുവിനെ പോലെ ഞെരുപിരി കൊണ്ടോണ്ട് വന്നതാ ഞാൻ…” “ദേ എന്റെ കൈ വാക്കിന്ന് മാറിപ്പോടീ…” “ഹും…” അവൾ ലൈറ്റണച്ച് കിടന്നു…. മാധവും ബെഡിലേക്ക് കിടന്നു….

അവന്റെ മനസ്സിൽ എന്തൊക്കെയോ കലങ്ങി മറിയും പോലെ തോന്നി…. “ആരായിരുന്നു അത്…. അത് ഞാനായിരുന്നോ…. ആ പെൺകുട്ടിയെ എന്തോ പേര് വിളിച്ചല്ലോ…. അവളുടെ കണ്ണേട്ടാ എന്നുള്ള വിളി…. ആരാ ആ പെൺകുട്ടി…” അവന് തല പെരുക്കും പോലെ തോന്നി… പതിയെ ചിന്തകൾക്ക് വിട കൊടുത്ത് അവൻ നിദ്രയെ പുൽകുവാനായി കണ്ണുകളടച്ച് കിടന്നു….. ആകാശത്തിലെ നക്ഷത്രങ്ങൾ അപ്പോഴും ശോഭയോടെ മിന്നുന്നുണ്ടായിരുന്നു…. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 15

Share this story