മിഴിയോരം : ഭാഗം 16

മിഴിയോരം : ഭാഗം 16

എഴുത്തുകാരി: Anzila Ansi

നിവി തന്റെ മുറിയിലേക്കും ആദി അവന്റ മുറിയിലേക്ക് പോയി…. കുറച്ചുനേരം കഴിഞ്ഞ് ആദിയുടെ മുറിയുടെ ഡോറിൽ ആരോ മുട്ടി…… മുറിയുടെ ഡോർ തുറന്ന്…. ആളെ കണ്ട ആദി ഒന്നു കുർപ്പിച്ചു നോക്കി….. നീ എന്താ ഇവിടെ…. എന്റെ മുറിയിലെ ഫ്രഷ് വർക്കാവുന്നില്ല… അതിനു ഞാനെന്തു വേണം…. താൻ ഒന്നും ചെയ്യണ്ട… അങ്ങോട്ട് മാറി നിക്ക്… (വാതിക്കൾ നിന്ന ആദിയെ തള്ളി മാറ്റി നിവി ആദിയുടെ മുറിയിലേക്ക് കയറി) നീ ഇതെങ്ങോട്ടാ ഈ തള്ളി കേറുന്നേ….. ഇപ്പൊ ഇറങ്ങിക്കോണം..

എന്റെ മുറിയിൽ നിന്ന്…. എനിക്കൊന്ന് ഫ്രഷവണം… അതിന് തന്റെ ബാത്റൂം ഒന്ന് യൂസ് ചെയ്യണം.. അല്ലാതെ തന്റെ റൂമിൽ പെറ്റ് കിടക്കാൻ ഒന്നുമല്ല വന്നേ…..ഹ്മ്മ്മ് ഡീ നിന്നെ ഞാൻ….. (നിവി വേഗം ഓടി ബാത്റൂമിൽ കയറി ഡോർ അടച്ചു) കുളി കഴിഞ്ഞ് നിവി ഒരു ജീൻസും ടോപ്പും ഇട്ട് പുറത്തേക്ക് ഇറങ്ങി വന്നു…. നീയെന്താ ഈ കോലത്തിൽ….. ഇതിന് എന്താ കുഴപ്പം… കുഴപ്പമൊന്നും ഉണ്ടായിട്ടില്ല ഈ ഡ്രസ്സ് ഇന്നത്തെ മീറ്റിങ്ങിൽ പറ്റത്തില്ല… കാരണം…..? നമ്മൾ ഇന്ന് പോകുന്നത് നെയ്ത്ത് ഗ്രാമത്തിലേക്കണ്..,.. അതും എന്റെ ഡ്രസ്സും തമ്മിൽ എന്താ ബന്ധം….. നമ്മൾ പോകുന്ന ഒരു വനപ്രദേശത്ത്ലൂടെയാണ്…. അവിടെ ഒരുപാട് ഊരുകൾ ഉണ്ട് അവിടെയുള്ളവരെല്ലാം പഴയ ചിന്താഗതിക്കാരാണ് വിദ്യാഭ്യാസം ഒന്നുമില്ലാത്തവർ…..

നിന്റെ ഈ വസ്ത്രധാരണ ഒന്നും അവർക്ക് പിടിക്കില്ല… വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നത്… നമുക്കറിയാത്ത നാടാണ്… പക്ഷേ എന്റെ കയ്യിൽ ചുരിദാർ ഒന്നുമില്ല…. നീ പോയി ഒരു സാരി എടുത്ത് ഉടുക്ക്… ചുരിദാർ പോലും കൊണ്ടുവരാത്ത എന്നോടോ ബാല സാരി…..കൊള്ളാം എങ്കിൽ വാ… എങ്ങോട്ട്… അടുത്തുള്ള ഏതെങ്കിലും കടയിൽ നിന്ന് ഒരു സാരി മേടിക്കാം… എനിക്കൊന്നും വേണ്ട സാരി…. എനിക്ക് സാരി ഉടുക്കാൻ അറിയില്ല… പിന്നെ എന്തോന്നാ അറിയാവുന്നത് മഹാദിക്ക്…. ഹ്മ്മ്… എന്തായാലും നീ സാരിയുടുത്തപറ്റൂ… ആരെങ്കിലും കൊണ്ട് ഉടുപ്പിക്കാം…. ഹ്മ്മ്….. (നിവി മനസ്സില്ലാമനസ്സോടെ ആദിയുടെ കൂടെ ചെന്നു..) നിവിയും ആദിയും അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിലേക്ക് പോയി…..

നിവി കുറേ നേരമായിട്ട് ഓരോന്ന് എടുത്തു വച്ച് നോക്കുന്നുണ്ട് ഒന്നും ഇഷ്ടപ്പെടുന്നില്ല…. അവളുടെ ആ പെരുമാറ്റം കണ്ട് ആദിക്ക് നന്നായി ദേഷ്യം വന്നു… ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മണിക്കൂർ ആയി…. നിനക്ക് ഏതെങ്കിലും ഒരു സാരി എടുത്തുകൂടെ…. ഈ സാരി സെലക്ട് ചെയ്യുന്ന അത്ര എളുപ്പമുള്ള പരിപാടിയല്ല നിങ്ങൾ ആണുങ്ങൾക്ക് എളുപ്പമല്ലേ…… ഏതെങ്കിലും ഒരു ഷർട്ട് എടുത്താൽ പോരെ അതേപോലെയാണോ ഞങ്ങൾ പെൺകുട്ടികൾ… എന്താ നിങ്ങൾക്ക് കൊമ്പും വാലും ഉണ്ടോ….. (നിവി അവനെ കൂർപ്പിച്ചു നോക്കി) നീ അങ്ങോട്ട് മാറി നിൽക്ക്‌… (എന്റെ ദേവിയെ കാട്ടുമാക്കാൻ സാരി സെലക്ട് ചെയ്യാൻ പോകുന്നോ….? ഇയാൾ സെലക്ട് ചെയ്യുന്നത് ഉടുക്കുന്നതിൽ ഭേദം ഞാൻ സാരിയുടുക്കാതെ നടക്കുന്നേയാ നല്ലത്… )

റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ഉള്ള ഒരു സാരി എടുത്തു തന്നു…. യെന്ന കിടു സാരി…ഇയാൾക്ക് ഇത്ര സെലെക്ഷൻ സെൻസ് ഒക്കെ ഉണ്ടോ…?? നിവിയുടെ കണ്ണുകൾ പ്രൈസ് ടാഗൽ എത്തിയപ്പോൾ അവൾ ഒന്ന് നടുങ്ങി…. അതിന്റെ വില കണ്ട് അവളുടെ രണ്ട് കണ്ണും പുറത്തേക്ക് വന്നു… എന്താടി നോക്കി നിൽക്കുനെ പോയി ഇതു ഉടുത്തോണ്ട് വാ….. ബ്ലൗസ് ഇല്ലാതെ എങ്ങനെ സാരി ഉടുക്കും…. നാശം…. നിന്നെ ഇന്ന് ഞാൻ…. എനിക്ക് അല്ലല്ലോ തനിക്ക് അല്ലേ ഞാൻ സാരി ഉടുക്കണമെന്ന് നിർബന്ധം… റെഡിമെയ്ഡ് ബ്ലൗസു വല്ലോം കിട്ടുമോ എന്ന് പോയി നോക്ക് കൊച്ചേ…,…… (ആദിയുടെ ക്ഷേമ നശിച്ചിരിനു ) സെയിൽസ് ഗേളിന്റെ സഹായത്തോടെ നിവി പോയി സാരി ഉടുത്തു കൊണ്ട് വന്നു…

ആദിക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല അത്രയ്ക്ക് ഭംഗിയായിരുന്നു അവളെ ആ സാരിയിൽ കാണാൻ… നിവിയും ആദിയും അവിടെ നിന്നും യാത്ര തിരിച്ചു… ഒരു വനപ്രദേശത്തിനു നടുവിലൂടെയാണ് ആ ഗ്രാമത്തിലേക്ക് പോകേണ്ടത്…… നിവി പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു….. അവർ ആ ഗ്രാമത്തിലെത്തി…. അവിടുത്തെ നെയ്ത്തുകാരെ കണ്ട് സംസാരിച്ചു… അവിടെനിന്നും ആദി 3 സാരിയും എടുത്തു…. അമ്മയ്ക്കും അപ്പുവിനും പിന്നെ…. ആദി മനസ്സിൽ പറഞ്ഞ് ഒന്ന് ചിരിച്ചു…) (ചിരിക്കുമ്പോൾ എന്തു ഭംഗിയാ കാണാൻ. ഇയാൾക്ക് ഇങ്ങനെ വീർപ്പിച്ചു വെച്ചോണ്ട് നടക്കാതെ… ചിരിച്ചുകൂടെ…നിവി ആദിയെ നോക്കി മനസ്സിൽ പറഞ്ഞു) കുറച്ചു വൈകിയാണ് അവിടെ നിന്ന് ഇറങ്ങിയത്……

വരുന്ന വഴിയിൽ കാറിന്റെ ടയർ പഞ്ചറായി…. വണ്ടിയിൽ സ്റ്റെപ്പിനി നോക്കിയപ്പോൾ ഇല്ലായിരുന്നു…. ഫോണിനും റേഞ്ച് കിട്ടുന്നില്ല….ആദി കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു….. നേരം ഇരുട്ടി കൊണ്ടിരുന്നു… ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ആദി കുറച്ചുനേരം അവിടെ തന്നെ നിന്നു…. വേറെ വണ്ടി വല്ലതും കിട്ടുമോ എന്ന് നോക്കാൻ.. ആദി നിവിയുടെ കൈയും പിടിച്ച് നടക്കാൻ തുടങ്ങി…. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ സൂര്യപ്രകാശം നന്നായി കുറഞ്ഞു തുടങ്ങി… നിവിക്ക് നല്ല ഭയം തോന്നി അവൾ ആദിയുടെ കൈയ്യിൽ മുറുകെ പിടിച്ചു നടന്നു… കുറച്ചുദൂരം ചെന്നപ്പോൾ കുറെ ആളുകൾ അവരെ വളഞ്ഞു…. ഇപ്പോൾ ആദിക്കും ചെറിയൊരു ഭയം തോന്നി …

ആദിയെയും നിവിയെയും അവരുടെ ഊരിലേക്ക് കൊണ്ടുപോയി…. അവിടെ ഒരു വൃദ്ധനായ മനുഷ്യൻ ഒരു വടിയും കുത്തി അവർക്കരികിലേക്ക് വന്നു….. രണ്ട് സ്ത്രീകൾ നിവിയെ ആദിയിൽ നിന്നും പിടിച്ച് മാറ്റി നിർത്തി…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. ആദി പലതും പറഞ്ഞ് അവരെ മനസ്സിലാക്കാൻ നോക്കി….. അവസാനം … ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് വീട്ടുകാരെ പേടിച്ച് നാടുവിട്ടതാണ്….. ദൈവത്തെ ഓർത്ത് ഞങ്ങളെ ഒന്നും ചെയ്യരുത്… പോകാൻ അനുവദിക്കണം…. ആദി പറയുന്നത് കേട്ട് നിവി ഒരു നിമിഷം ഞെട്ടി… ആദി പറയുന്നത് സത്യമാണോ എന്ന് അതിൽ ഒരു സ്ത്രീകൾ അവളോട് ചോദിച്ചു…ആദിയുടെ മുഖത്തെ നിസ്സഹായാവസ്ഥയും…

അവിടെ നിന്ന് രക്ഷപെടാൻ വേറെ വഴിയില്ലാത്തതുകൊണ്ടും നിവി ആണെന്ന് അർത്ഥത്തിൽ തല അനക്കി ….. അവർ മാറിനിന്ന് എന്തൊക്കെയോ സംസാരിച്ചതിന് ശേഷം നിവിയെ അവരുടെ ഒരു കുടിക്കാകത്തേക്ക് കൂട്ടിക്കൊണ്ടുപോയി… അതു കണ്ട ആദി അവരുടെ പിടിയിൽ നിന്ന് കുതറുന്നത് കണ്ടപ്പോൾ… അവരിൽ ഒരാൾ പറഞ്ഞു…. പേടിക്കണ്ട നിങ്ങൾ രണ്ടുപേരും വിശ്രമിക്കൂ… മംഗലം കഴിയാത്തതുകൊണ്ട് രണ്ടുപേരും രണ്ടിടത്ത് കിടന്നാ മതി….. ആദിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു….. ക്ഷീണം കാരണം നിവി സ്വസ്ഥമായി ഉറങ്ങി… ആദിക്ക്‌ ഉറക്കം വന്നില്ലയിരുന്നു.. വേറൊന്നും കൊണ്ടല്ല.. നന്നായി കൊതുകുകൾ അവനെ സ്നേഹിക്കുന്നുണ്ടായിരുന്നു….

അതിരാവിലെ നിവിയെ അവർ വിളിച്ചുണർത്തി… കുളിക്കാൻ കൊണ്ടുപോയത് അവിടെ അടുത്തുള്ള ഒരു അരുവിയിലായിരുന്നു… ശരീരത്തിലേക്ക് തണുപ്പ് അടിച്ചുകെറുന്നുണ്ടായിരുന്നു.. നിവി വിറക്കാൻ തുടങ്ങി…. അവളുടെ ശരീരമാകെ അവർ മഞ്ഞൾ തേച്ചു… നെറ്റിയിൽ കുങ്കുമം തോട്ടുകൊടുത്തു… ആരതി ഉഴിഞ്ഞു… അതിനു ശേഷം ആദ്യം മഞ്ഞള് കലക്കിയ വെള്ളം അവളുടെ നെറുകയിലേക്ക് ഒഴിച്ചു … പിന്നീട് കുങ്കുമം കലക്കിയത്തും… നിവിക്ക് ഒന്നും തന്നെ മനസ്സിലാകുനുണ്ടായിരുന്നില്ല ഭയം കൊണ്ട് അവൾ അവർ ചെയ്യുന്നതിന് ഒക്കെ ഇരുന്നു കൊടുത്തു….. അവിടെനിന്നും നിവിയെ ആ സ്ത്രീകൾ അമ്പലം എന്നു തോന്നിക്കുന്ന ഒരിടത്തേക്ക് കൊണ്ടുപോയി….

അവളോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞു…. അവളുടെ മനസ്സിൽ ഭയം നിറഞ്ഞു നിൽക്കുന്നത് കാരണം ഒന്നും തന്നെ പ്രാർത്ഥിക്കാൻ കഴിഞ്ഞില്ല… പ്രാർത്ഥിച്ചു കഴിഞ്ഞ് തിരിഞ്ഞതും.. പത്ത് 16 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നു…. കറുപ്പണെങ്കിലും കാണാൻ സുന്ദരിയിരുന്നു….അവൾ നിവിയുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു….ഒരു പ്രതിമ കണക്ക് നിവി അവളെ അനുഗമിച്ചു… ഒരു ഓല മേഞ്ഞ വീടിന് മുന്നിൽ ചെന്നുനിന്നു… അവൾ നിവിയെ ആ വീടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി…. ഒരു മധ്യവയസ്കയായ സ്ത്രീ പുറത്തേക്ക് വന്നു.. നിവിയെ കണ്ടതും അവർ ഒന്ന് ചിരിച്ചു.. അവളുടെ അടുത്തേക്ക് വന്നു നറുകയിൽ ഒന്ന് തലോടി…. ആ സ്ത്രീ ആ കുട്ടിയോട് എന്തോ പറഞ്ഞു…..

അവളൊരു മറയ്ക്കുള്ളിലേക്ക് നിവിയെ കൂട്ടിക്കൊണ്ടുപോയി…. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ആ കാട്ടുസുന്ദരി ചേച്ചി.. ചേച്ചിയുടെ പേര് എന്തുവാ…. (നിവി ചിരിച്ചു കൊണ്ട് അവളോടായി പറഞ്ഞു) നിവേദിത…. മോളുടെ പേരെന്താ…? കുറിഞ്ഞി…. അമ്മ കാത്തുന്ന് വിളിക്കും… ചേച്ചിയും കാത്തുന്ന് വിളിച്ചാൽ മതി….. (നിവി ചിരിച്ചുകൊണ്ട് തലയാട്ടി….) ചേച്ചി… ചേച്ചിയുടെ ആൾന്റെ പേര് എന്തുവാ… (നിവി മനസ്സിലാവാതെ അവളെ നോക്കി..) ഇന്നലെ ചേച്ചിയുടെ കൂടെ ഉള്ള ആ ആള്… (അവൾ ആദിയെയാണ് ഉദ്ദേശിച്ചതെന്ന് നിവിക്ക് മനസ്സിലായ) അദ്വീക്….. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ… (നിവി എന്തോ പറയാൻ തുടങ്ങിയതും കാത്തുവിനെ അവളുടെ അമ്മ വിളിച്ചു) കാത്തു…..

മോളെ സമയമായി ആ കുട്ടിയെ വേഗം ചമയിച്ച് ഇറക്ക്… ശരി അമ്മേ…. ( നിവിക്ക് അപ്പോഴും ഒന്നും മനസ്സിലായില്ല) നിവിയെ കാത്തു ഒരു ചുവപ്പ് സാരി ഉടുപ്പിച്ചു…. കഴുത്തിൽ ഒരു മാല ഇട്ടുകൊടുത്തു കാതിൽ കമ്മലും കൈകളിൽ നിറയെ ചുവപ്പ് കുപ്പിവളകളും അണിയിച്ചു…. കനകാംബരവും കാട്ടു മുല്ലപ്പൂവും ചേർത്തുകെട്ടിയത് അവളുടെ തലയിൽ ചൂടിച്ചു… ഒരു നവവധുവിനെ പോലെ നിവിയെ അണിയിച്ചൊരുക്കി…..നിവിക്ക് എന്തോ പേടി കാരണം കാത്തുനോടും ഒന്നും ചോദിക്കാൻ തോന്നിയില്ല…. കാത്തുവിന്റെ അമ്മ നിവിയെ മുളക് വെച്ചു ഉഴിഞ്ഞ് അടുപ്പിലിട്ടു…. വാത്സല്യത്തോടെ അവളെ തഴുകി നെറുകയിൽ അമർത്തി ഒന്നു ചുംബിച്ചു….

നിവിക്ക്‌ പെട്ടെന്ന് തന്റെ അമ്മയെ ഓർമ്മ വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അതു മനസ്സിലാക്കിയ കാത്തുന്റെ അമ്മ നിവിയെ ചേർത്തു നിർത്തി… മോൾക്ക് അമ്മയെ ഓർമ്മ വന്നോ.. നിവി ആണെന്ന രീതിയിൽ തലയാട്ടി. ഇപ്പോ എന്നെ മോളുടെ സ്വന്തം അമ്മയായി കണ്ടോ…. നിവി കാത്തുന്റെ അമ്മയെ ഇറുകെ പുണർന്നു… പുറത്ത് രണ്ട് സ്ത്രീകൾ വന്ന് വിളിച്ചു… കാത്തുവിന്റെ അമ്മ നിവിയെ ചേർത്ത് പിടിച്ച് നടന്നു… കാത്തുന്റെ ഒരു കൈ നിവിയുടെ കയ്യിൽ ഉണ്ടായിരുന്നു…. നേരത്തെ തൊഴുത ആ അമ്പലത്തിലാണ് അവർ നിവിയെ വീണ്ടും കൊണ്ടുവന്നത്… ഇപ്പോൾ അവിടെ വേറെ കുറെപേരും ഉണ്ടായിരുന്നു…. അപ്പോഴാണ് നിവിക്ക് ആദിയെ കുറിച്ച് ഓർമ്മ വന്നത്… അവൾ ചുറ്റും നോക്കി… ഇല്ല… അവൻ ഇവിടെ എവിടെയും കാണുന്നില്ല….

നിവിയിൽ വീണ്ടും ഭയം ഉണർന്നു… കണ്ണുകൾ നിറയാൻ തുടങ്ങി,… നിറഞ്ഞ കണ്ണുകളുമായി നിന്നപ്പോൾ ദൂരെനിന്ന് രണ്ടുപേർ ആദിയെ കൊണ്ടുവരുന്നു… അവളുടെ ഉള്ളിൽ നേർത്തൊരു ഒരാശ്വാസം വന്നുനിറഞ്ഞു….. നിവിയെ കണ്ട ആദി ഒരു നിമിഷം ഒന്നു നിന്നു…. അവരുടെ തലവൻ എന്ന് തോന്നിക്കുന്ന വൃദ്ധനായ മനുഷ്യൻ ആദിയെയും നിവിയെയും അടുത്തേക്ക് വിളിച്ചു…. പൂജാരിയെ പോലെ തോന്നിക്കുന്ന ഒരാൾ എന്തൊക്കെയോ ഇലകൾ കൊണ്ട് കെട്ടിയ രണ്ടു ഹാരം അവർക്ക് നേരെ നീട്ടി…. ഒന്നും മനസ്സിലാകാതെ നിവി ആദി ഒന്ന് നോക്കി… അവന്റെ മുഖത്ത് അപ്പോഴും നിസ്സഹായവസ്ഥ തന്നെ…. അടുത്ത് നിന്നവർ ആ ഹാരം എടുത്ത് പരസ്പരം അണിയിക്കാൻ പറഞ്ഞു….. നിവിക്ക് തന്റെ ചുറ്റിനും എന്താ സംഭവിക്കുന്നത് എന്ന് അപ്പോളാണ് മനസ്സിലായി തുടങ്ങിയത്…..

നിവി എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു…. അവസാനം ഒരു ദീർഘനിശ്വാസം എടുത്ത് നിവി ആദിയെ വരമാല അണിയിച്ചു…. തിരിച്ച് ആദിയും നിവിയെ അണിയിച്ചു….. ഒന്നും പ്രതികരിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ ആയിരുന്നു നിവിയും ആദിയും….. പൂജിച്ച താലി ആദിക്ക് നേരെ നീട്ടി…. മടിച്ചുമടിച്ച് അവനാ താലി വാങ്ങി…ചുറ്റുമുള്ളവരെ നോക്കി.. പിന്നെ നിവിയെ ഒന്നു നോക്കി… അവൾ അപ്പോഴും തല കുനിച്ച് നിൽക്കുകയായിരുന്നു.. (നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ മാത്രമായിരിക്കണമെന്ന് ആഗ്രഹിച്ചതാണ് ഇപ്പോൾ അത് യാഥാർത്ഥ്യമാകാൻ പോകുന്നു…. പക്ഷെ ഇങ്ങനെ അല്ല പെണ്ണെ നിന്നെ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചത്…

എന്നെയും നിന്നെയും സ്നേഹിക്കുന്നവരുടെ സാന്നിധ്യത്തിലും അനുഗ്രഹത്തോടെയും വേണമെന്നായിരുന്നു…. എനിക്ക് മനസ്സിലാകുന്നുണ്ട് നിവി നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ…. ദൈവം വിധിച്ച് ഇങ്ങനെയായിരിക്കും…പക്ഷേ നിനക്ക് ഈ ആദി വാക്ക് തരുവാ പെണ്ണേ … ഈ നെഞ്ചിലെ തുടിപ്പ് അവസാനിക്കുന്നത് വരെ ഇവിടെ നീ മാത്രമെ ഉണ്ടാകു…. (ആദി തന്റെ ഹൃദയത്തിലേക്ക് കൈ ചേർത്ത് ആദി മനസ്സിലോർത്തു..) മുഹൂർത്തം തെറ്റാതെ താലിചാർത്തികോളു.. വൃദ്ധൻ പറഞ്ഞു… ആദി പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ നിവിയുടെ കഴുത്തിൽ താലിചാർത്തി.. അവളുടെ സീമന്തരേഖ അവന്റെ പേരിലെ സിന്ദൂരം കൊണ്ട് ചുവപ്പിച്ചു…. അവളെ അവന്റെത് മാത്രമാക്കി….

ഇനിയുള്ള ഏഴല്ല എഴുപതു ജന്മവും നീ എനിക്കുള്ളതാണ് പെണ്ണെ… നിവി സ്തംഭിച്ച് അവസ്ഥയിലായിരുന്നു… ഒരു തരം മരവിപ്പ്… പക്ഷേ ഉള്ളിനുള്ളിൽ ഒരു തണുപ്പ് അവൾക്ക് അനുഭവപ്പെട്ടു… അനു ചേട്ടൻ മോതിരം അണിയിച്ചപോഴും തോന്നാത്ത ഒരു മനസ്സുഖം അവൾ ഇപ്പോൾ അറിയുന്നുണ്ടാരുന്നു… ആദി അവളുടെ കയ്യിൽ മുറുകെ പിടിച്ചു….. വല്ലാത്ത ഒരു താരം അനുഭൂതിയാണ് നിവിക്ക്, ഇപ്പോൾ തോന്നിയത് ആരൊക്കെയോ തന്നെ എന്നെന്നും സംരക്ഷിക്കാനുണ്ടന്നരു തോന്നൽ…….. മറുകൈ കൊണ്ട് അവള് ആ താലിയിൽ മുറുകെ പിടിച്ചു…. നിവി ആദിയെ നോക്കി…

അവന്റെ മുഖത്ത് പേരറിയാത്ത ഒരു ഭാവമായിരുന്നു… നിവിയെയും ആദിയെയും നിലത്ത് പായയിൽ ഇരുത്തി…. അവർക്ക് മധുരം നൽകി…ആ വൃദ്ധനെയും കാത്തുവിന്റ അമ്മയുടെയും അനുഗ്രഹം മേടിച്ചു…. അവർ അവരെ അവിടെനിന്നും യാത്രയാക്കി… ആദിയുടെ വണ്ടി ശരിയാക്കിയിരുന്നു… നിവിയും ആദിയും യാത്ര തുടർന്നു… യാത്രയിലുടനീളം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല….പക്ഷെ ആദിയുടെ കണ്ണുകൾ നിവിയെ തേടി ചെന്നുകൊണ്ടിരുന്നു… നിവിയുടെ മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു…..പെട്ടെന്ന് ആദി വണ്ടിയുടെ ബ്രേക്ക് പിടിച്ചു… നിവി ഞെട്ടലോടെ ആദിയെ നോക്കി… കുറച്ചുനേരം അവൻ ഒന്നും സംസാരിച്ചില്ല… പിന്നെ പതിയെ സംസാരിക്കാൻ തുടങ്ങി….

ഇനി എന്താ നിന്റെ പ്ലാൻ…… (ആദി അവൾക്ക് മുഖം കൊടുക്കാതെ മുന്നോട്ട് നോക്കി ചോദിച്ചു….) (അവൾ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു…) നിനക്കിപ്പോൾ തീരുമാനിക്കാം… ഒന്നെങ്കിൽ നിനക്ക് ആ താലി അഴിച്ചു മാറ്റാം…. എന്നിട്ട് ഇതെല്ലാം മറന്ന് പഴയതു പോലെ ജീവിക്കാം… അല്ലെങ്കിൽ… നിവി ആ താലിയിൽ മുറുകെ പിടിച്ചു അവനെ നോക്കി….അല്ലങ്കിൽ…? ആ കയ്യിൽ കിടക്കുന്ന മോതിരവും ആ ബന്ധവും ഇപ്പോൾ ഇവിടെ വെച്ച് ഉപേക്ഷിക്കണം… ഇത് രണ്ടും കൂടി നിന്റെ ശരീരത്തിൽ വേണ്ട…. ഒന്നെങ്കിൽ എന്റെ താലി അല്ലെങ്കിൽ ആ മോതിരം….. നിനക്ക് തീരുമാനിക്കാം ഇപ്പോൾതന്നെ…… അതു കഴിഞ്ഞേ ഉള്ളൂ ഇനി മുന്നോട്ടുള്ള യാത്ര…. നിവി ആകെ ആശയക്കുഴപ്പത്തിലായി…..   🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 15

Share this story