ലിവിംഗ് ടുഗെതർ : ഭാഗം 7

ലിവിംഗ് ടുഗെതർ : ഭാഗം 7

എഴുത്തുകാരി: മാർത്ത മറിയം

ജീവിതത്തിൽ ആദ്യം ആയിട്ടാണ് എങനെ ഒരു തിരിച്ചടി. പെണ്ണ് വിചാരിച്ചാൽ എന്തും നടക്കുമെന്നുള്ള അവളുടെ അഹങ്കാരത്തിനേറ്റ അടി ആയിരുന്നു അത്. അത് അവളെ വല്ലാതെ അപമാനിതയാക്കി. “മാർത്ത… ” അയനയുടെ ശബ്ദം അവളെ ഞെട്ടിച്ചു. “എന്തായി നിന്റെ ശപഥവും മണ്ണാകട്ടയും ” അയന അങ്ങേയറ്റം പുച്ഛത്തോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്ത കസേരയിൽ ഇരുന്നു. ദക്ഷ അപ്പോൾ ചെറുചിരിയോടെ രംഗം വീക്ഷിച്ചുകൊണ്ട് ഇരുന്നു. “ഇവൾ ചിരിച്ചാൽ വാലാട്ടി നടക്കുന്ന ചെക്കന്മാരെ കണ്ടിട്ടോളു അതാണ് ഇവൾ ഇത്രയും ഷോ കാണിച്ചത്. നീ വിട്ടു കളയടി ” ദക്ഷ മർത്തയുടെ ഷോൾഡറിൽ കൈ അമർത്തി കൊണ്ട് അയനയോട് പറഞ്ഞു. മർത്തയ്ക് ഒന്നു കരയണം എന്നു തോന്നി.

കരച്ചിൽ വന്നിട്ട് തൊണ്ട യിൽ തടഞ്ഞത് പോലെ തോന്നി. പക്ഷെ അവരുടെ മുൻപിൽ തോൽക്കാൻ അവൾക് ഒട്ടും മനസ് ഉണ്ടായിരുന്നില്ല. “നിർത്താടി കുറെ ആയാലോ നീ പൊടിക്ക് ഒതുങ്ങ്… ” മാർത്ത ഉച്ചത്തിൽ അലറി. ദക്ഷയും അയനയും പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ ഒന്നു പകച്ചു. മറ്റുകുട്ടികൾ ശ്രധികുന്നത് കണ്ടപ്പോൾ അവർ പെട്ടന്നു തന്നെ ക്യാന്റീനിൽ നിന്നും പുറത്തേക് പോയി. കുറച്ചു നേരം ന്ത്‌ ചെയ്യും എന്ന് ഓർത്തു അവിടെ തന്നെ ഇരുന്നു. ഇനിയും അവർ കളിയാക്കിയാൽ താൻ കരഞ്ഞു പോകും എന്ന് അവൾ ക് ഭയം ഉണ്ടായിരുന്നു. “മിക്ക ബോയ്സിനും വേണ്ടത് യൂസ് ആൻഡ് ത്രൂ റിലേഷൻ ആണ് അല്ലകിൽ ഒരു ലിവിങ് ടുഗെതർ ആണുങ്ങൾ ആണ് ഇങ്ങോട്ടു പറയേണ്ടത് പക്ഷെ ഞാൻ അങ്ങോട്ട് ഓഫർ ചെയ്തിട്ടും അവൻ നിരസിച്ചത് എന്ത് കൊണ്ടാവും…?

തനിക് sexual റിലേഷൻ നു മുട്ടി നിൽക്കുകയാണെന്നും വിചാരിച്ചിട്ടുണ്ടാവോ…? ഞാൻ ഒരു പോക്കുകേസ് ആണെന്നു കരുതിട്ടുണ്ടാവുമോ…? തുറന്നു പറച്ചിലിലൂടെ അവനെ ഇനി ഒരിക്കലും തനിക് കിട്ടാതാവുമോ… ” ചിന്തകൾ തലയെ കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ അവൾ ക്യാന്റീനിൽ നിന്നും ഇറങ്ങി. രാവിലെ മുതൽ പട്ടിണി ആണെകിലും ഒട്ടും തളർച്ച അവൾ അറിഞ്ഞില്ല അവളുടെ മനസ് മുഴുവൻ ചിന്തകളാൽ മരവിച്ചിരുന്നു. ഇന്ന് ഇനി തന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് തോന്നിയ മാർത്ത ക്ലാസ്സിൽ ഹാഫ് ഡേ ലീവ് വാങ്ങി ഹോസ്റ്റലിലേക് വെച്ചു പിടിച്ചു. ❤❤❤❤❤❤❤❤❤❤❤❤❤❤❤

മർത്തയുടെ വാക്കുകളും പ്രവൃത്തികളും ഷൈനിന്റെ മനസിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. “ഡാ ആ പെണ്ണിന്റെ പേര് അറിയോടാ..? ” ഷൈൻ ബേസിലിനോട് ചോദിച്ചു. “ഏത് പെണ്ണാട..? ” ബേസിലിനു മനസിലായില്ല കുറെ പെണ്ണുങ്ങൾ ഉണ്ടാലോ അതിൽ ഏത്‌ പെണ്ണിന്റെ കാര്യം ആണ് നീ ഉദേശിക്കുന്നത് അവനെ കൊള്ളിച്ചുകൊണ്ട് ബേസിൽ പറഞ്ഞു. മോനെ വേണ്ട നീ അധികം പൊട്ടൻ കളിക്കല്ലേ.. ഷൈൻ ബേസിലിന്റെ വിരൽ തിരിച്ചു കൊണ്ട് പറഞ്ഞു. “ഡാ വിടാടാ ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ ഏത്‌ പെണ്ണിനെ ആണ് ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. സത്യം…ആഹ്ഹ്ഹ് വിടാടാ പട്ടി ” ബേസിൽ വേദന കൊണ്ട് പുളഞ്ഞു “നീ ഒന്നു ഓർത്തു നോക്കിയെ…. ” വിരലിൽ നിന്നും വിടാതെ തന്നെ ഷൈൻ പറഞ്ഞു “ഡാ വേണ്ടടാ…

ക്യാന്റീനിൽ വന്ന പെണ്ണാണോ…? ” ബേസിൽ ദയനീയമായി ചോദിച്ചു “ആഹ്ഹ് അത് തന്നെ അപ്പോൾ ഓർമ ഉണ്ടാലോ കിട്ടേണ്ടത് കിട്ടിയാൽ നല്ല ഓർമ വരുലോ എന്റെ ചങ്കിനു… ” ബേസിലിന്റെ വിരലിൽ നിന്നും ഷൈൻ പിടുത്തം വിട്ടു. “ഇനി പറ പേര് അറിയോ..? ” ഷൈൻ ചോദിച്ചു. “ഇല്ലടാ നാറി എനിക്ക് അറിയില്ല കാണിക്കണ്ട പെണ്ണുങ്ങൾക് വേണ്ടി നീ എന്റെ വിരൽ ഓടിച്ചാലോടാ പന്നി. ” വിരലിലിന്റെ ഞൊട്ട ഒടിച്ചു കൊണ്ട് ബേസിൽ പറഞ്ഞു. “പിണങ്ങല്ലേ കുട്ടാ… ” ഷൈൻ ബേസിലിന്റെ തോളിലേക് കൈ ഇട്ടു. “അല്ലടാ എന്താ പതിവില്ലാത്തൊരു അനേഷണം. ഇഹ്ഹ് ഏഹ്ഹ്…? ” ബേസിൽ ഒറ്റ പുരികം പൊക്കി കൊണ്ട് ചോദിച്ചു. “ഏയ്‌ ഒന്നും ഇല്ലടാ” ഷൈൻ ഒഴിഞ്ഞു മാറാൻ നോക്കി “കാര്യം പറയടാ മോനെ ക്യാന്റീനിൽ വെച്ചു ചോദിച്ചപ്പോൾ പിന്നെ പറയാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഇപ്പോൾ ആ പെണ്ണിന്റെ പേര് അറിയോന്ന്.. ഇതിൽ എന്തോ ഉണ്ട് നീ കാര്യം പറ..

വല്ല ലൈൻ വലിക്കാൻ ആണോ..? “ബേസിൽ അവനെ ഒഴിഞ്ഞി മാറാൻ വിടാതെ ചോദിച്ചു. “ഏയ്യ് അല്ലടാ ലൈൻ അടിക്കാൻ ആണെകിൽ എത്ര മുന്നേ അവയിരുന്നു. “ഷൈൻ ഒഴികൻ മട്ടിൽ പറഞ്ഞു. “അതും ശെരിയാ കോളേജ് ക്യുൻ വരെ പിന്നാലെ നടന്നതാണ്. എന്നിട്ടും താല്പര്യം ഇല്ല പോലും എന്ന് പറഞ്ഞ ടീം ആണ് എന്നിട്ടാണ് ഒരു നത്തോലി പെണ്ണിനോട് സ്നേഹം തോന്നുന്നത്… പ്രേമം ഒന്നു അല്ല എന്നു എനിക്ക് തോന്നിയിരുന്നു. പിന്നെ ന്തിനാടാ ആ പെണ്ണിന്റെ പേരും നാളും..? ” ബേസിലിന്റെ സംശയം മാറിയില്ല. ഷൈൻ അതിന് മറുപടി ആയി ഒന്നും പറഞ്ഞില്ല. അപ്പോളേക്കും ബേസിലിന്റെ മൊബൈൽ റിങ് ചെയ്തു. “ഡാ അളിയാ നമ്മുടെ ആളാണ് ഇപ്പോൾ വരവേ” എന്ന് പറഞ്ഞുകൊണ്ട് ബേസിൽ കുറച്ചു മാറി പോയി.

പിന്നെയും അവന്റെ മനസിലേക്ക് അവളുടെ രൂപവും വാക്കുകളും ഓടി എത്തി. തന്റെ ശരീരം ഒരു പെണ്ണിന് വേണ്ടി ദഹിക്കുന്നുണ്ടോ…? അവൻ സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു. ഒരിക്കലും ഒരു പെണ്ണിനെ പ്രേമിച്ചു ഒരുപാട് കാലം കൊണ്ടു നടക്കാൻ അവനും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഒരിക്കലും ഒരു പെണ്ണിന്റെ വായയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അല്ല ഇത്. അവൻ അവളോട് ഒരു വെറുപ് തോന്നി. ഞാൻ അവളെ കല്യാണം കഴിക്കാൻ പോകുന്നൊനും ഇല്ലാലോ. ജസ്റ്റ്‌ ഒരു സെക്സ് റിലേഷൻ അത്ര ഒള്ളു. പിന്നെ എന്തിനാ അവളോട് വെറുപ്. അവന്റെ മനസാക്ഷി അവനെ തിരുത്തി. എന്നലും പെട്ടന്നു കാണുന്ന ഒരാളോട് എങ്ങനെ സെക്സ് റിലേഷൻ ൽ ഏർപ്പെടും..

അതും ഒരു പരിചയവും ഇല്ല ഒരു മാസത്തെ റിലേഷന് വേണ്ടി മാത്രം. അവന്റെ ചിന്തകൾ കാടുകയറി. അപ്പോളേക്കും ബേസിൽ ഫോൺ വിളി കഴിഞ്ഞു വന്നു. അവന്റെ മുഖം ചുവന്നിരുന്നു. അവൾ ആയിട്ട് എന്തെകിലും പ്രോബ്ലെം ഉണ്ടാവും എന്ന് ഷൈൻ ഊഹിച്ചു. പക്ഷെ ഷൈനിനെ കണ്ടപ്പോൾ ബേസിലിന്റെ മുഖഭാവം ഒക്കെ മാറി. “ഡാ അളിയാ നമ്മൾ എവിടെ വെച്ച പറഞ്ഞു നിർത്തിയത്. ” ബേസിൽ കൂടുതൽ ഉന്മേഷവാൻ ആയിട്ട് ചോദിച്ചു. “അതിനി നമ്മൾ ഒന്നും പറഞ്ഞില്ലാലോ..” ഷൈൻ തിരിച്ചു പറഞ്ഞു. “പറഞ്ഞില്ലകിൽ വേണ്ട ഇപ്പോ പറ ” ബേസിൽ സിമന്റ്‌ ബെഞ്ചിൽ കഥ കേൾക്കാൻ എന്നാ പോലെ ഇരുന്നു. “ഡാ നിന്റെ മുഖം എന്താ നേരത്തെ ചുവന്നിരുന്നത്..?

അവൾ ആയിട്ട് വഴക് ഇട്ടോ..? ” ഷൈൻ അവനെ ആ ടോപിക്കിൽ നിന്നും വഴി തിരിച്ചു വിട്ടു. “ഏയ്‌ അല്ലടാ ഇന്ന് അവളുടെ വിട്ടിൽ ആരും ഇല്ല എന്നു. അവൾക് നാളെ എക്സാം ഉള്ളത് കൊണ്ട് അവളെ കൂട്ടാതെ എല്ലാവരും കൂടി കോട്ടയത്തെ അവളുടെ അപ്പന്റെ അമ്മയുടെ ആണ്ടിന് പോയെന്നു. ” ബേസിൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. “ഒരു പെണ്ണിനെ ഒറ്റക് ആക്കിട്ടോ..? ” ഷൈനിനു അത്ഭുതം തോന്നി. “ഏയ്‌ ഇല്ലടാ അവളുടെ വീട്ടിലെ ആ സർവെൻറ് ചേച്ചി ഉണ്ടാവും. ” ബേസിൽ പറഞ്ഞു “അല്ലടാ അത് നിന്നോട് പറയുന്നത് എന്തിനാ..? ” ഷൈൻ ചോദിച്ചു. “നീ പൊട്ടൻ ആണോ അതോ അങ്ങനെ അഭിനയിക്കുന്നതോ..? ഒരു പെണ്ണ് കാമുകനെ ആരും ഇല്ലാത്തപ്പോൾ വീട്ടിലേക് വിളിക്കുന്നത് എന്തിനാ…? ” ബേസിൽ ഷൈനിന്റെ നേരെ തിരിഞ്ഞു ഇരുന്നുകൊണ്ട് ചോദിച്ചു. “ആവോ എനിക്ക് അറിയില്ല…

എനിക്ക് കാമുകി ഇല്ലാലോ.. ” ഷൈൻ നിഷ്കളങ്കത നടിച്ചു കൊണ്ട് ചോദിച്ചു. “ഓഹ് അങ്ങനെ ആണോ എന്നാൽ മോൻ അറിയണ്ട…”. ബേസിൽ അതെ ടോൺ ഇൽ മറുപടി പറഞ്ഞു. “ഡാ നിങ്ങൾ ഫസ്റ്റ് ടൈം ആണോ..? ” ഷൈൻ അല്പം ജ്യളിതയോടെ ചോദിച്ചു. “എന്ത് ഫസ്റ്റ് ടൈം ആണോന്നു….? ” ബേസിൽ തിരിച്ചു ചോദിച്ചു. “ആരും ഇല്ലാത്തപ്പോൾ വിട്ടിൽ പോകുന്നത്. ..? ഷൈൻ കുറച്ചൂടെ വ്യക്തമായ ചോദിച്ചു. “നിനക്ക് കാമുകി ഇല്ലാലോ പിന്നെ അറിഞ്ഞിട്ട് എന്തിനാ… “ബേസിൽ അവനെ എരി കയറ്റാൻ നോക്കി “പറയടാ പ്ലീസ്…. “അങ്ങേയറ്റം ശാന്തമായിരുന്നു ഷൈൻ nte സംസാരം. “ഇല്ലടാ ഇപ്പോൾ 2 ഇയർ ആയിട്ട് ഞങ്ങൾ ഇന്റർകോഴ്സ് ചെയ്യാൻ തുടങ്ങിട്ട്. ” ബേസിൽ നാണത്തോടെ പറഞ്ഞു. “അവൾ 10ൽ പടിക്കുമ്പോളോ…? ” ഷൈനിനു വിശ്വാസം വന്നില്ല.

“ആഹാ ഡാ ” ബേസിൽ നിസാരം മട്ടിൽ പറഞ്ഞു “ഡാ നീ അവളെ കേട്ടോ…? “ഷൈൻ ചോദിച്ചു. “ഏയ്യ് ഇല്ലടാ..” നിസാരം മട്ടിൽ ബേസിൽ പറഞ്ഞു. “പിന്നെ… ” ഷൈൻ ചോദിച്ചു. “പിന്നെ ഒന്നും ഇല്ലടാ. കെട്ടാൻ ആയിരുന്നു പ്ലാൻ പിന്നെ സെക്സ് റിലേഷൻ ഒക്കെ ആയപ്പോൾ ഞങ്ങൾ 2 പേർക്കും കെട്ടാൻ ഉള്ള മൂഡ് ഒക്കെ പോയി. 2 പേർക്കും അറിയാവുന്നത് കൊണ്ട് തലയിൽ ആവുമെന്നുള്ള പേടി വേണ്ട. ” ബേസിൽ തത്വജ്ഞാനിയെ പോലെ പറഞ്ഞു ഷൈനിനു പക്ഷെ അമ്പരപ്പ് ആയിരുന്നു. തന്റെ കൂടെ പൊട്ടൻ കളിച്ചു നടക്കുന്ന ബേസിൽ തന്നെ ആണോ എന്നു ഒരു വേള ഷൈൻ സംശയിച്ചു. “അല്ല നാട്ടുകാർ കൂടി പിടിച്ചാലോ…? ” ഷൈൻ തന്റെ സംശയം ചോദിച്ചു. “പിന്നെ ഇപ്പോളത്തെ കാലത്ത് നാട്ടുകാർ ക് ഇതല്ലേ പണി. ഞാൻ മതിൽ ചാടി എല്ലാ പോവുന്നത്. ഡയറക്റ്റ് ആയിട്ട് ആണ് പിന്നെ ഇതൊക്കെ ലീഗൽ ആണ്. ” ബേസിൽ അഭിമാനത്തോടെ അറിവ് വിളമ്പി.

“അപ്പോൾ അവളുടെ വീട്ടു കാരോ…? ” ഷൈൻ പിന്നെയും ചോദിച്ചു. “ഇത് വരെ പ്രശ്നം ഇല്ല. അവർ അറിഞ്ഞിട്ടും ഇല്ല. അറിഞ്ഞാൽ തന്നെ സൊസൈറ്റി ൽ ഇത്രയും നല്ല പോസ്റ്റിൽ ഇരിക്കുന്നവർ മകളുടെ ഭാവി ഓർത്തു അധികം പ്രശ്നം ആകില്ല.” ബേസിൽ പറഞ്ഞു. ഇതൊക്കെ കേട്ട് കിളി പോയി നിൽക്കുകയായിരുന്നു ഷൈൻ. ബേസിൽ താൻ ഉദ്ദേശിച്ച ആൾ അല്ല എന്നു അവനു മനസിലായി. പിന്നെ എന്തോ ചോദിക്കാൻ പോയപോളെക്കും കടുവ സർ ക്ലാസ്സിലേക് കയറുന്നത് കണ്ട ബേസിൽ ഷൈനിനെയും കൊണ്ട് ക്ലാസ്സിലേക് പാഞ്ഞു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഡാ നിന്റെ മനസ്സിൽ ന്തകിലും ചുറ്റി തിരിയുന്നുടോ…? ” ഫ്ളാറ്റിലേക് പോകാൻ ബൈക്ക് എടുക്കുന്നതിന്റെ ഇടയിൽ ബേസിൽ ഷൈനിനോട് ചോദിച്ചു. “ആഹാ ഉണ്ടെടാ ഞാൻ പറയാം.നീ ആദ്യം വണ്ടി എടുക് നേരെ ബീച്ചിലേക് വിട്. “ഷൈൻ വണ്ടിയുടെ ബാക്കിൽ കയറികൊണ്ട് പറഞ്ഞു. ബേസിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ബീച്ചിലേക് വിട്ടു. മനസിന് എന്തെകിലും ഒരു പ്രഷർ തോന്നിയാൽ 2 പേരും കൂടി ബീച്ചിൽ വന്നിരുന്നു സംസാരിക്കും അപ്പോൾ നല്ല റിലീഫ് 2 പേർക്കും അനുഭവപ്പെടാറുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ബീച്ചിൽ തിരക്ക് കുറവ് ആയിരുന്നു. 2 പേരും ബൈക്ക് ഒതുക്കി പാർക്ക്‌ ചെയ്ത് കുറച്ചു കടലയും വാങ്ങി നടക്കാൻ തുടങ്ങി “പറയടാ എന്താ പ്രശ്നം..? ” വെള്ളത്തിൽ കാല് മുട്ടിച്ചുകൊണ്ട് ബേസിൽ ചോദിച്ചു. ഒന്നു മടിച്ചേകിലും ഉച്ചയ്ക്ക് ക്യാന്റീനിൽ നടന്നത് ഷൈൻ ബേസിലിനോട് പറഞ്ഞു. അത് കേൾക്കും തോറും ബേസിലിന്റെ മുഖത്തു കുറെ ഭാവങ്ങൾ മിന്നിമാഞ്ഞു. “ആ പെണ്ണ് ഭയങ്കരി ആണല്ലോ. ” ബേസിൽ ആശ്ചര്യപ്പെട്ടു. ഷൈൻ ഒന്നു പറയാതെ തിരമാല നോക്കി നിന്നു. “നീ പറഞ്ഞടത്തോളം എന്തെകിലും വയ്യ വേലി ആവാൻ സാധ്യത ഉണ്ട്. കാരണം ഇത് വരെ കണ്ടിട്ടില്ലാത്ത നിന്നോട് 1 മാസം പ്രേമിക്കുന്നതിനു പകരം വിർജിനിറ്റി തരാം എന്നു പറഞ്ഞില്ലെ. എന്തെകിലും സീൻ ആയിരിക്കും. ”

ബേസിൽ തന്റെ അഭിപ്രായം പറഞ്ഞു. അപ്പോളും ഷൈൻ ഒന്നും പറഞ്ഞില്ല. “ഡാ അളിയാ എനിക്ക് ഒരു ഡൌട്ട്.. ” ബേസിൽ പിന്നെയും സംശയം ചോദിച്ചു. “എന്താ “എന്നുള്ള ഭാവത്തിൽ ഷൈൻ തല ഉയർത്തി. “ഡാ അവൾക് വെല്ല എയ്ഡ്‌സ് ആയിരിക്കോ..? അല്ല എന്റെ സംശയം മാത്രം ആണ്. അല്ലകിൽ പിന്നെ ഇങ്ങനെ ഒക്കെ പറയുമോ..? ” ബേസിൽ തന്റെ സംശയം ചോദിച്ചു. ഷൈൻ അവന്റെ സംശയത്തിൽ പകച്ചു പോയി. അങ്ങനെ ഒരു സംശയം അവന്റെ മനസിലും ഉടലെടുത്തു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നിട്ട് ഷൈൻ തിരിച്ചു നടന്നു. “നാളെ രാവിലെ അവളുടെ ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം ” പോകുന്ന വഴി ഷൈൻ തിരിഞ്ഞു നിന്നു ബേസിലിനോട് പറഞ്ഞു. കാത്തിരിക്കണേ….. ❤   തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 6

Share this story