മിഴിയോരം : ഭാഗം 18

മിഴിയോരം : ഭാഗം 18

എഴുത്തുകാരി: Anzila Ansi

ആദി നിവിയെ പുറത്തിറക്കി… യദുവിനെ പരിചയപ്പെടുത്തി…. ഒറ്റ നോട്ടത്തിൽ തന്നെ നിവിയെ ഒരുപാട് ഇഷ്ടമായി യദുവിന്…. അദ്ദേഹം നിവിയുടെ നെറുകയിൽ തലോടി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും….. ആദിയുടെ അമ്മ ഓടിവന്നു നിവിയെ പുണർന്നു…. ആദിയും യദുവും ഇതെന്താ സംഭവം എന്നർത്ഥത്തിൽ പകച്ചു നോക്കി നിന്നു….. മോൾ എന്താ ഇവിടെ….. മോൾക്ക്‌ അമ്മയെ ഓർമ്മയുണ്ടോ… (നിവി ഉണ്ടെന്ന അർഥത്തിൽ തലയാട്ടി…) കാവൂ… നിനക്ക് എങ്ങനെ നിവിയെ അറിയാം…. ഏട്ടാ,…. ഞാൻ അന്ന് പറഞ്ഞില്ലേ അമ്പലത്തിൽ വച്ച് വീഴാൻ പോയപ്പോൾ ഒരു കുട്ടി എന്നെ വീഴാതെ പിടിച്ച കാര്യം…

ആഹാ ആ കുട്ടിയും നിവിയും തമ്മിൽ എന്തു ബന്ധം…. എന്റെ യദുഏട്ടാ ആ കുട്ടിയാണ് ഈ നിൽക്കുന്ന കുട്ടി…. അതൊക്കെ പോട്ടെ മോൾ എന്താ ഇവിടെ…. മോളുടെ വിവാഹം ഒക്കെ കഴിഞ്ഞോ…? (ഒരു നിരാശയോടെ ആദിയുടെ അമ്മ നിവിയോട് ചോദിച്ചു..) അത് ഞാൻ പറയാം കാവൂ…… നീ അന്ന് തൊട്ട് വാതോരാതെ പറയുന്നു ഉണ്ടായിരുന്നല്ലോ… ആ കുട്ടിയെ നമ്മുടെ മോന് ആലോചിക്കാമെന്ന്….. അല്ലെങ്കിൽ ആ മോളെ പോലെ ഒരു കുട്ടിയെ മതി എന്നൊക്കെ. നീ മനസ്സിൽ കണ്ടത് ദാ ഇവൻ മാനത്ത് കണ്ട്… ആ മോളെ പോലെ ഉള്ള ഒരു കുട്ടിയെ അല്ല.. ആ മോളെ തന്നെ ഇങ്ങ് കൊണ്ടുവന്നു നമ്മുടെ മോൻ… ഇന്നു മുതൽ ഈ നിക്കുന്ന നിവി നിന്റെയും എന്റെയും മരുമകളാണ്…

അല്ല മകളാണ്… ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല…. (യദു ഒന്നുകൂടി വ്യക്തമായി നടന്നതെല്ലാം കവിതയോട് പറഞ്ഞുകൊടുത്തു….) നിറ കണ്ണുകൾ തുടച്ച് അവർ അകത്തേക്ക് പോയി…. (ആദി നിരാശയോടെ അച്ഛനെ നോക്കി…. അച്ഛൻ അവനെ കണ്ണുചിമ്മി കാണിച്ചു….) അകത്ത് പോയ അമ്മ ഉടനെ തന്നെ തിരികെ വന്നു കയ്യിൽ അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്കുമായി…. നിവിയെയും ആദിയെയും കവിത അടുത്തേക്ക് വിളിച്ചു… നിവിടെ കവിളിൽ തട്ടിയിട്ട് കവിത അവളോട് പറഞ്ഞു….. മോളെ അന്ന് അമ്പലത്തിൽ വച്ച് കണ്ടപ്പോഴേ അമ്മയ്ക്ക് ഒത്തിരി ഇഷ്ടായി…… മോള് ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് വരാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്…

പക്ഷേ ഇങ്ങനെയൊരു വരവ് അല്ലാട്ടോ… എന്റെ കാവൂ… ആ കുട്ടിനെ പടിക്കൽ നിർത്തി മുഷിപ്പിക്കാതെ ആ വിളക്ക് കൊടുക്ക്… വാ.. മോളെ വലതുകാൽ വെച്ച് കേറി വാ.. എന്നാലും നിന്റെ ആഗ്രഹം ഇവൻ ഇത്ര പെട്ടെന്ന് നടത്തി തരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിരീച്ചില്ല…. (ആദി ഒരു ചമ്മിയ ചിരി ചിരിച്ചു.. അച്ഛനെ കൂർപ്പിച്ചു നോക്കി..) നിവിടെ മുഖം ശ്രദ്ധിച്ച കവിത അവളെ ചേർത്തു നിർത്തി… സങ്കടപ്പെടരുത് എന്ന് അമ്മ പറയില്ല… നമുക്ക് പതിയെ അവരെ പറഞ്ഞു മനസ്സിലാക്കാം…. മോള് ഒന്നും ഓർത്ത് വിഷമിക്കേണ്ട… ഇന്നുമുതൽ ഞങ്ങളും മോളുടെ അമ്മയും അച്ഛനും തന്നെയാ….

അത് കേട്ടതും നിവി ആദിയുടെ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി….ആ രേഗം കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു…. അമ്മയുടെ മോള് ഇങ്ങനെ കരയാതെ വല്ല അസുഖവും വരും… (എങ്ങി കരയുന്ന നിവിയെ അവർ വാത്സല്യം താൽ മൂടപ്പെട്ട ശാസനയോടെ പറഞ്ഞു…. ) എഴുന്നേൽക്ക് പോയി കുളിച്ച് വേഷമൊക്കെ മാറി ഒന്ന് ഉറങ്ങ്….. വാ.. അമ്മ മോളെ മുറിയിൽ ഉണ്ടാക്കാം….. തൽക്കാലം മോൾക്ക് മാറി ഇടാൻ അപ്പുവിന്റെ ഒരുകൂട്ടം എടുത്തു തരാം…. മോൾക്ക് പാഗമായിരിക്കും.. കവിത നിവിയെ ആദിയുടെ മുറിയിലാണ് കൊണ്ടാക്കിയത്… വിശാലമായ ഒരു മുറിയായിരുന്നു അത്…

അങ്ങും ഇങ്ങുമായും ആദിയുടെ പലതരത്തിലുള്ള ഫോട്ടോകൾ ചുമരിൽ തൂക്കിയിട്ടുണ്ട്… നിവി ബാത്റൂമിൽ കയറി വാതിൽ അടച്ചു….. ശരീരം ചുട്ടു പൊള്ളുന്ന പോലെ അവള്ക്ക് അനുഭവപെട്ടു.. വസ്ത്രം പോലും മാറാതെ ഷവറിന് കീഴിൽ അവൾ അങ്ങനെ തന്നെ നിന്നു…. ആ തണുത്ത വെള്ളത്തിന്ന് അവളുടെ ശരീരത്തെ തണുപ്പിക്കാൻ കഴിഞ്ഞിരുന്നു.. പക്ഷേ മനസ്സ് എരിയുകയായിരുന്നു… നിമിഷങ്ങൾ മിനുട്ടുകളും മണിക്കൂറുകളുമായി കടന്നു നീങ്ങിക്കൊണ്ടിരുന്നു… സമയം ഒരുപാട് ആയിട്ടും നിവിയെ കാണാഞ്ഞിട്ട് ആദി മുറിയിലേക്ക് വന്നു… മുറിയിൽ അവൾ ഉണ്ടായിരുന്നില്ല….

ബാൽക്കണിയിൽ നോക്കി അവിടെയും ശൂന്യം.. അപ്പോഴാണ് ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം അവൻ ശ്രദ്ധിച്ചത്… ആദി മടിച്ചുമടിച്ച് വാതിൽ മുട്ടി… എത്ര മുട്ടിട്ടും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ ആദിക്ക് ചെറിയതോതിൽ ഭയം തോന്നി…. അവൻ ഉറക്കെ അവളെ വിളിക്കാൻ തുടങ്ങി… അവന്റെ ശബ്ദം കേട്ട് താഴെനിന്ന് അമ്മയും അച്ഛനും മുറിയിലേക്ക് ഓടി വന്നു…. എന്താടാ എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നു….. അച്ഛാ നിവി വാതിൽ തുറക്കുന്നില്ല….. അമ്മയും അച്ഛനും മാറിയും തിരിഞ്ഞും വാതിൽ മുട്ടി….. മോനേ ഇനി നോക്കണ്ട നീ വാതിൽ ചവിട്ടി പൊളിക്ക്…

ആദി തന്റെ സർവ്വശക്തിയുമെടുത്ത് വാതിലിൽ ആഞ്ഞ് തള്ളി… കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ വാതിൽ തുറന്നു.. ഡ്രസ്സ് പോലും മാറാതെ ഷവറിന് അടിയിൽ വെള്ളത്തിൽ കുതിർന്ന് നില്ക്കുവണ് നിവി… നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു… പക്ഷേ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല… മറ്റേതോ ലോകത്ത് എന്ന പോലെ നിൽക്കുവാണ്…. ആദി വേഗം ഷവർ ഓഫ് ചെയ്തു ടൗവ്വൽ കൊണ്ട് അവളെ പുതപ്പിച്ചു ബെഡിൽ കൊണ്ടിരുത്തി… ആദിയും അച്ഛനും ആ മുറി വിട്ട് പുറത്തേക്കിറങ്ങി.. അമ്മ അവൾക്ക് നനഞ്ഞ വസ്ത്രം മാറ്റി ഇട്ടുകൊടുത്തു…

അവർ അവളെ വാത്സല്യത്തോടെ തഴുകി… നിവി ആദിയുടെ അമ്മയുടെ മടിത്തട്ടിലേക്ക് തലവെച്ചു കിടന്നു.. കവിത അവളുടെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു… നിവി മയക്കത്തിലേക്ക് ആഴ്ന്നിറങ്ങി… നിവിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ രാത്രി ഒരുപാട് വൈകിയാണ് ആദി മുറിയിലേക്ക് പോയത്…. ബെഡിൽ ചുരുണ്ടുകൂടി കിടക്കുന്ന നിവിയെ കണ്ടപ്പോൾ ആദിക്ക് അതിയായ വാത്സല്യം തോന്നി… അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി. വേഗം തന്നെ അവന്റെ കൈ പിൻവലിച്ചു…. തീ പോലെ പോള്ളുന്നു… ആദി പോയി അച്ഛനെ അമ്മയും വിളിച്ചുകൊണ്ടുവന്നു…

അമ്മ അവളെ തൊട്ടു നോക്കി… ശരിയാണ് നല്ല ചൂടുണ്ട്… നന്നായി വിറക്കുന്നതുമുണ്ട്…. മോനേ മോളെ എത്രയും വേഗം ആശുപത്രിയിൽ കൊണ്ടു പോണം… ഇനിയും ചൂട് കൂടിയാൽ ഫിക്സ് വല്ലതും വരും….. ആദി നിവിയെ തന്റെ കൈകളിൽ കോരിയെടുത്തു.. അച്ഛൻ വേഗം കാറിന്റെ കീ എടുത്തുകൊണ്ടുപോയി കാർ സ്റ്റാർട്ട് ചെയ്തു…. ആദിയും അച്ഛനും അമ്മയും കൂടി നിവിയെ ഹോസ്പിറ്റലിൽ എത്തിച്ചു… അബോധാവസ്ഥയിലും നിവി ഏട്ടൻ എന്ന് മാത്രമാണ് ഉച്ചരിച്ചത്…. അവളുടെ അവസ്ഥ കണ്ട് ആദിക്ക് സഹിക്കാൻ കഴിഞ്ഞില്ല… അവൻ അച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ കീ മേടിച്ച് പുറത്തേക്ക് പോകാൻ തിരിഞ്ഞതും അമ്മ അവന്റെ കയ്യിൽ പിടിച്ചു നിർത്തി…. ഈ രാത്രി നീ ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം നിന്റെ കൂടെ….

അമ്മ ഇവിടെ നിക്ക് ഞാൻ പോയി കണ്ടിട്ട് വരാം…. ഇവിടെ ഞാൻ നിന്നോളാം നീ അവളെയും കൂട്ടിക്കോ… ആദിയുടെ അച്ഛൻ അവനോട് പറഞ്ഞു.. പാർക്കിൽ നിന്നും കാറെടുത്ത് ആദിയും അമ്മയും കൂടി നിവിയുടെ വീട്ടിലേക്കാണ് പോയത്….. മോനേ സമയം ഒരുപാട് ആയി ഇപ്പൊ അവിടെ പോണോ…. അമ്മ കണ്ടതല്ലേ നിവിടെ അവസ്ഥ… നമുക്ക് അവരോട് ഒന്നുകൂടി സംസാരിച്ചു നോക്കാം…. നിവിയുടെ വീടിന്റെ മുന്നിൽ ആദി വണ്ടി കൊണ്ടുവന്നു നിർത്തി… പുറത്ത് ഏതോ വണ്ടി വന്ന് ശബ്ദം കേട്ട്… നിവിയുടെ അച്ഛൻ വാതിൽ… .. അമ്മയുടെയും അച്ഛനെയും മുഖം കണ്ടാലറിയാം കരച്ചിലായിരുന്നു എന്ന്…..

പുറത്ത് ആദിയെ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു പേടി അവരുടെ മുഖത്ത് നിഴലിക്കുന്നു ഉണ്ടായിരുന്നു… നിവിയുടെ അച്ഛൻ പരിഭ്രാന്തിയോടെ ആദിയോടെ ചോദിച്ചു.. എന്താ… എന്താ നിങ്ങൾ ഈ സമയത്ത്… (മറുപടി പറഞ്ഞത് ആദിയുടെ അമ്മയായിരുന്നു…) നിവി മോള് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്….. എന്താ എന്റെ മോൾക്ക് പറ്റിയത്… നിവിയുടെ അമ്മ ആവലാതിയോടെ ചോദിച്ചു… പനി കൂടിയതാണ് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല…… ഈശ്വരാ എന്റെ കുഞ്ഞ്… നിവിയുടെ അമ്മ നെഞ്ചത്ത് കൈവെച്ച് കരയാൻ തുടങ്ങി….. അമ്മയുടെ കരച്ചിൽ കേട്ട് നിർമ്മൽ താഴേക്ക് വന്നു…

ആദിയെ കണ്ടപ്പോൾ നിർമ്മലിന്റെ മുഖം ഒന്ന് മാറി എങ്കിലും ഈ സമയത്ത് അവനെ അവിടെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി… എന്താ അമ്മേ എന്താ പറ്റിയെ….. നിലത്തിരുന്ന് കരയുന്ന അമ്മയോട് അവൾ ചോദിച്ചു… ആദിയുടെ മുഖത്ത് അവനോട് ഒരു പുച്ഛ ഉണ്ടായിരുന്നു… ചോദിച്ചത് അമ്മയോട് ആണെങ്കിലും മറുപടി പറഞ്ഞതു ആദി ആയിരുന്നു ഈ നിൽക്കുന്ന ഏട്ടനെ കാണാഞ്ഞിട്ട് ഓരുത്തി അവിടെ ഹോസ്പിറ്റൽ കിടപ്പുണ്ട്… ബോധം ഇല്ലെങ്കിലും ഏട്ടൻ എന്നു മാത്രം പറയുന്നുണ്ട്… ആദി പുച്ഛത്തോടെ പറഞ്ഞു നിർത്തി… അത് കേട്ട നിർമ്മൽ ഒന്ന് സ്തംഭിച്ചു നിന്നു…. ഭൂമി…. എന്റെ മോൾക്ക്‌ എന്ത് പറ്റിയഡാ…..

ആദിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് നിർമ്മൽ ചോദിച്ചു…. നിവിടെ അച്ഛൻ വേഗം നിർമ്മലിനെ പിടിച്ചു മാറ്റി…. അച്ഛാ എന്റെ ഭൂമി…. ഞാൻ കാരണമല്ലേ അച്ഛാ…. ഞാൻ ഒരുപാട് സ്വപ്നം കണ്ടതല്ലേ അവളുടെ കല്യാണം ഒക്കെ.. പെട്ടെന്ന് അവളുടെ നെറുകയിൽ സിന്ദൂരവും താലി ഒക്കെ കണ്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല… ആ മാനസികാവസ്ഥയിൽ അവളെ വിശ്വസിക്കാനും…. അത് എന്റെ കുഞ്ഞിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല….എന്തുണ്ടായാലും അവൾ എന്നോടല്ലേ ആദ്യം പറയുന്നെ… എന്നിട്ടും ഞാൻ വിശ്വസിച്ചില്ല അച്ഛാ അവളെ….

നിർമ്മൽ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു…. ആദി ആദ്യമായായിരുന്നു ഒരാൺ ഇങ്ങനെ പൊട്ടി കരയുന്നത് കാണുന്നത്… ആ കണ്ണുനീരിൽ ഉണ്ടായിരുന്നു നിവിയോടുള്ള അവളുടെ ഏട്ടന്റെ സ്നേഹം… നിർമ്മൽ ആദിയുടെ മുന്നിൽ വന്ന നിന്ന് കൈകൾ കൂപ്പി അവനോട് ക്ഷമ ചോദിച്ചു… അവന്റെ കൈകൾ പിടിച്ച് മാറ്റി ആദി നിർമ്മലിനെ പുണർന്നു… എനിക്ക് എന്റെ മോളെ കാണണം…. അവളോട് മാപ്പ് ചോദിക്കണം…. എന്റെ കുഞ്ഞിന് കുഴപ്പം ഒന്നുമില്ലല്ലോ…. എന്റെ മോളാ അവള്….. ഈ കയ്യിലാണ് അവളെ ആദ്യമായി വാങ്ങിയത്… ഞാൻ ഒരു നിമിഷമെങ്കിലും എന്റെ കുഞ്ഞിനെ തള്ളി പറഞ്ഞില്ലേ,…..

എനിക്ക് എന്റെ മോളെ കാണണം…. (അവൻ ഓരോ പാഴങ്ങാം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു) അതിനെന്താ എട്ടാ.. നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനാ ഞങ്ങൾ വന്നത്… അവർ നേരെ ഹോസ്പിറ്റലിലേക്ക് പോയി… കാഷ്വാലിറ്റി മുന്നിൽ ആദിയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു… ആദി അപ്പോഴും നിർമ്മലൻ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു…. ആദി നിർമ്മലിനെ കാഷ്വാലിറ്റിയുടെ അകത്തേക്ക് കൊണ്ടുപോയി… കയ്യിൽ ട്രിപ്പ് ഇട്ടു വാടിയ ചേമ്പിൻതണ്ട് പോലെ ബെഡ്ഡിൽ കിടക്കുന്ന തന്റെ കുഞ്ഞനിയത്തിയെ കണ്ടപ്പോൾ നിർമ്മലിന്റെ ചങ്കു പൊടിഞ്ഞു… നിർമ്മൽ അടുത്തേക്ക് ചെന്നിരുന്നു.. അവൻ പതിയെ അവളുടെ നെറുകയിൽ തലോടി…

അവന്റെ കണ്ണുനീർ അവളുടെ കവിളിടത്തെ ചുംബിച്ചു… അബോധാവസ്ഥയിലും നിവിക്ക് തന്റെ ഏട്ടന്റെ സാന്നിധ്യം അറിയുന്നത് പോലെ അവൾ ചുണ്ടുകൾ പതിയെ അനക്കി എന്തൊക്കെയോ പുലമ്പുന്നു ഉണ്ടായിരുന്നു…..നിർമ്മൽ അവൾ പറയുന്നത് കേൾക്കാൻ അവന്റെ ചെവി നിവിയുടെ ചുണ്ടോടടുപ്പിച്ചു….. ഏട്ടാ…..ഏട്ടന്റെ ഭൂമി കള്ളമല്ല പറഞ്ഞേ…..എന്നെ വെറുക്കല്ലേ ഏട്ടാ….. അത് കേട്ട നിർമ്മൽ അവളെ വാരിപുണർന്നു….. അടുത്ത് നിന്ന് നേഴ്സിനോട് ട്രിപ്പ്‌ മാറ്റാൻ നിർമ്മൽ ആവശ്യപ്പെട്ടു… അവൻ നിവിയെ എടുത്ത് തന്റെ തോളിലേക്ക് ഇട്ടു അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി…

അപ്പോഴും അവൻ കരയുന്നുണ്ടായിരുന്നു…ആ രംഗം കണ്ടു നിന്നവർക്ക് എല്ലാം അതിശയവും കൗതുകം തോന്നി… ഒരു ഏട്ടന് അനിയതിയെ ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ….. നിവി നിർമ്മലിന്റെ പുറത്തോട്ട് ശർദ്ദിച്ചു… ഒരു അറപ്പും തോന്നാതെ അവൻ അവളെ പതിയെ കട്ടിലിൽ കിടത്തി… തന്റെ ഷർട്ടന്റെ മടക്കി വെച്ച് കൈ കൊണ്ട് അവളുടെ ചുണ്ട് തുടച്ചു കൊടുത്തു…ആദി നിർമ്മലിനോട് ഡ്രസ്സ് മാറാൻ പറഞ്ഞെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ നിവിയുടെ അരികിൽ തന്നെ ഇരുന്നു… ഏട്ടാ.. ഞാൻ ഒരു ഷർട്ട് വാങ്ങി…. ഇത് മുഴുവൻ ശർദിൽ അല്ലെ ഇതൊന്നു മാറ്റി വാ….

അതുവരെ നിവിയെ ഞാൻ നോക്കിക്കോളാം… നിർമ്മൽ ആദിയെ നിസ്സഹായതയോടെ നോക്കി.. അവൻ കണ്ണു ചിമ്മി കാണിച്ചു… നിർമ്മൽ പോയി വേഷം മാറി വന്നു…. ആ രാത്രി ഒരു നിമിഷം പോലും ഉറങ്ങാതെ നിർമ്മൽ നിവിക്ക് കാവലിരുന്നു….. തുടരും…….. (തിരുത്തിയിട്ടില്ല..😁) NB: ആദിയുടെ അമ്മയ്ക്ക് നിവിയെ എങ്ങനെ മനസ്സിലായി എന്നുള്ള സംശയം ഇനിയും മാറാത്തവർ മിഴിയോരം ഭാഗം2 ഒന്നുകൂടി വായിച്ചു നോക്കൂ…..😁😁)

മിഴിയോരം : ഭാഗം 17

Share this story