ലിവിംഗ് ടുഗെതർ : ഭാഗം 9

ലിവിംഗ് ടുഗെതർ : ഭാഗം 9

എഴുത്തുകാരി: മാർത്ത മറിയം

അവൾ ഒന്നു മുരടനക്കി അവന്റെ ശ്രദ്ധയെ ആകർഷിച്ചു. മൊബൈലിൽ നിന്നും കണ്ണുകൾ ഉയർത്തി അവൻ മർത്തയുടെ മുഖത്തേക്ക് നോക്കി. “ആഹ്ഹ് മാർത്ത ഇരിക്കൂ”. അവൻ എതിരെ ഉള്ള കസേര ചൂണ്ടി അവളോട്‌ പറഞ്ഞു. അവൾ കസേരയിലേക് അമർന്നു. ബാഗ് സൈഡിൽ ഒതുക്കി വെച്ചുകൊണ്ട് അവനെ ആഗമനം നീരിക്ഷിച്ചു. “എന്ത് അടിപൊളി ആണ് ഈ ചെക്കൻ ” അവൾ മനസ്സിൽ ഓർത്തു. “ഹെലോ….. താൻ ദിവ സ്വപ്നത്തിൽ ആണോ..? ” ഷൈൻ അവളുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു. അതിന് മറുപടി ആയി അവൾ വെറുതെ പുഞ്ചിരിച്ചോളൂ. “ഇയാൾക്കു എന്താ വേണ്ടത് ഹോട് or കൂൾ…?

” മെനു നോക്കികൊണ്ട് ഷൈൻ ചോദിച്ചു. “Anything hot… ” മാർത്ത മറുപടി പറഞ്ഞു. എനിക്കും തോന്നി ഇയാൾക്കു hot ആയിരിക്കും താല്പര്യം എന്നു. അത് കേട്ട് മാർത്ത ചൂളി ഇരുന്നു. “Leave it ഞാൻ വെറുതെ പറഞ്ഞത് ആണ്.” ഷൈൻ അവളുടെ മുഖഭാവം കണ്ടിട്ട് പറഞ്ഞു. അപ്പോളും അവൾ അവനെ നോക്കി ചിരിച്ചോളൂ. “ഹേയ് 1 ബ്ലോക്ക്‌ കോൾഡ് കോഫീ ആൻഡ് 1 നോർമൽ കോഫീ. ” അവൻ ഓർഡർ കൊടുത്തു. കോഫി വരുന്നത് വരെ അവരുടെ ഇടയിൽ മൗനം തളം കെട്ടി. ഇടയ്ക്ക് അവൾ അവനെ നോക്കിയപ്പോൾ അവൻ ഫോണിൽ എന്തോ ടൈപ് ചെയ്യുകയായിരുന്നു. ഇനി വെല്ല ലൈൻ ഉം ഉണ്ടാവുമോ ആവോ. ആ പെണ്ണിനെ പരിചയപെടുത്തി തന്നെ പരിഹസിക്കാൻ ആണ് പ്ലാൻ എന്നു അവൾക് തോന്നി.

കാരണം ചെറുചിരിയോടെ ആയിരുന്നു അവന്റെ ചാറ്റിംഗ്. താൻ ഒരു പൊട്ടി ആണെന്നു അവൾക് തോന്നി. അല്ലകിൽ വിളിക്കുമ്പോൾ തന്നെ കെട്ടിയൊരുങ്ങി വരുമോ…അവളും പുറത്തേക് നോക്കി ആരെയോ പ്രതീക്ഷിച്ചിരുന്നു. അപ്പോളേക്കും കോഫി വന്നു. അവൻ ഫോണിൽ നിന്നു കാണെടുത്തു കോഫീ മഗ് എടുത്തു. അവളും കോഫീ എടുത്തു പയ്യെ സിപ് ചെയ്യാൻ തുടങ്ങി. ആഹ്ഹ് മാർത്ത എന്താ ശെരിക്കും പ്രോബ്ലെം തന്റെ…? ഷൈൻ ടിഷ്യു ഉപയോഗിച്ച് മീശ തുടച്ചു കൊണ്ട് ചോദിച്ചു. അവൻ ചോദിക്കാൻ കാത്തിരുന്നത്പോലെ മാർത്ത ഒറ്റ ശ്വാസത്തിൽ അന്നു മുതൽ ഇപ്പോൾ വരെ ഉള്ള കാര്യങ്ങൾ അവനോട് പറഞ്ഞു. അതെല്ലാം കേട്ടിട്ട് ഷൈനിനു ചിരി വന്നു.

“ചുമ്മാ ഒരു വാശി നിറവേറ്റാൻ ഒരു പെണ്ണ് പറയുന്ന വാക്കുകൾ ആണോ തന്റെ വായിൽ നിന്നും വന്നത്…..” ഷൈൻ അവളുടെ മിഴിയിൽ നോക്കികൊണ്ട് ചോദിച്ചു. അവൾ ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരിന്നു. “മാർത്ത തന്നോട് ആണ്.. ” ഷൈൻ അല്പം ശബ്ദം ഉയർത്തി ചോതിച്ചു. അത്……. പിന്നെ…. മാർത്ത യുടെ തൊണ്ട വരണ്ടത് പോലെ തോന്നി. അവൾ പെട്ടന്ന് ഗ്ലാസിലെ വെള്ളം എടുത്തു കുടിച്ചു. ഹ്മ്മ് ഓക്കേ മാർത്ത… Be frank… എനിക്ക് കല്യാണം കുട്ടികൾ കുടുംബം എന്നിങ്ങനെ ഉള്ള കമ്മിറ്റ്മെൻസിനോട് ഒന്നും ഒട്ടും താല്പര്യമില്ല. So ഉപാധികൾ ഇല്ലാത്ത ഒരു റിലേഷന് മർത്തയ്ക് താല്പര്യം ഉണ്ടകിൽ മാത്രമേ നമ്മൾ കൂടുതൽ സംസാരിച്ചിട്ട് കാര്യം ഒള്ളു.

ഉപാധികളോടെ ആണെകിൽ ഈ കപ്പ്‌ കോഫിയിൽ നമുക്ക് പിരിയാം. അല്ലകിൽ…. അവൻ പകുതിയിൽ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി. “എനിക്ക് സമ്മതം ആണ്. ” ഒട്ടും തന്നെ ആലോചിക്കാതെ അവൾ മറുപടി പറഞ്ഞു. “ഒക്കെ മാർത്ത….. ” അവളുടെ മറുപടിയിൽ അവനു അത്ഭുതം ഒന്നും തോന്നിയില്ല.” ഇത് ഒരു റെയർ പീസ് ആണലോ” എന്നു അവൻ മനസ്സിൽ ഓർത്തു. അവൻ സീറ്റിൽ ഒന്നു അമർന്നു നിവർന്നിരുന്നു. അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. ഒരു വേള കാണുകൾ ഇടഞ്ഞപ്പോൾ അവൾ പെട്ടന്നു നോട്ടം പിൻവലിച്ചു. ഇത് നിന്റെ കാമുകൻ അല്ല നീ ഇത്രയും നാണിക്കാൻ. അവന്റെ മുഖത്തു നോക്കി സംസാരിക് മാർത്ത.. അവൾ അവളോട് തന്നെ പറഞ്ഞു.

ഒരു ആത്മവിശ്വാസം അവൾ ഉള്ളിൽ കൊണ്ടു വന്നിട്ട് അവന്റെ മുഖത്തു നോക്കി. അപ്പോളും അവൻ നോട്ടം മാറ്റിയിരുന്നില്ല. കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ നോട്ടം മാറ്റാതെ അവനെ തന്നെ നോക്കി ഇരുന്നു. ഇയാൾ എന്നെ പറ്റി എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടത്…? അവളുടെ മുഖത്തുള്ള നോട്ടം മാറ്റാതെ ചോദിച്ചു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇനിയും അറിയണ്ട. ഈ കോളേജ് ലൈഫിൽ മാത്രം ഒതുങ്ങുന്ന ഒരു റിലേഷൻ ഒരു ഫ്രണ്ട് ആയും ഒരു ലവർ ആയും ഒക്കെ. ഈ ഒരു റിലേഷൻ ഒരിക്കലും എന്റെ ഭാവി ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാവരുത്. അതുകൊണ്ട് ഷൈനും എന്നെ പറ്റി അനേഷിക്കരുത്. മാർത്ത ഉറച്ച സ്വരത്തിൽ പറഞ്ഞു.

ഹ്മ്മ് ഒക്കെ… എല്ലാം തിരുമാനിച്ചുറപ്പിച്ചിട്ടുണ്ടാലോ.. കൊള്ളാം. എനിക്കും ഇത് തന്നെയാ പറയാൻ ഉള്ളത്. ഒരിക്കലും നീ ഒരു ബാധ്യത ആവരുത്. ഇനി നിനക്ക് എന്തെകിലും ഡിമാൻഡ് ഉണ്ടോ..? ഷൈൻ ചോദിച്ചു. എന്തുകൊണ്ടും നല്ലൊരു റിലേഷൻ ആണെന്നു അവനും തോന്നി വേറെ ആരും അറിയരുത്. നമ്മൾ ജസ്റ്റ്‌ ലവർ അല്ലകിൽ ഫ്രണ്ട് അതെ മറ്റുള്ളവർ അറിയാൻ പാടൊള്ളു. ഇത്രയും ഒള്ളു മാർത്ത പറഞ്ഞു. അപ്പോൾ നിന്റെ ഫ്രണ്ട്സിനെ കണ്ടിക്കണ്ടേ…? ചെറുചിരിയോടെ അവൻ ചോദിച്ചു. ഹ്മ്മ് വേണം… അവൾ ആലോചനയിൽ പറഞ്ഞു. ശെരി എന്നാൽ നിനക്ക് ഞാൻ 48 hours സമയം തരുന്നു. എന്നെ പറ്റി അറിയാൻ.

നിനക്ക് എന്നെ ബോധിച്ചാൽ പെട്ടിയും കിടക്കയും ഇടുത്തു അബാദ് കസ്റ്റല്ല 2nd ബിൽഡിങ് 13c ലേക്ക് വരാം.നിനക്ക് ആരോട് വേണമെങ്കിലും ചോദിയ്കാം എന്നെ പറ്റി അല്ലകിൽ… നിനക്ക് വേറെ ആളെ നോകാം മാർത്ത. ബില്ല് പേ ചെയ്തുകൊണ്ട് പോകാൻ എഴുന്നേറ്റു. മാർത്ത കേട്ടത് എന്താണെന്നു പോലും മനസിലാവാതെ കുറച്ചു നേരം മന്ദിച്ചിരുന്നു. അപ്പോൾ ശെരി മാർത്ത സൺ‌ഡേ കാണാം. അവൻ ബൈ പറഞ്ഞു നടന്നു. അവൾ വരുമെന്ന് ഒട്ടും പ്രതീക്ഷ അവനു ഉണ്ടായിരുന്നു. ഇവൾക്ക് ഒക്കെ ആവശ്യം വെല്ല മറൈൻഡ്രൈവിൽ കുട കിഴിയിലും റിസോർട്ടുകളിൽ ഹോളിഡേയ്‌സ് ആഘോഷിക്കാൻ ഒക്കെ ഒരാളെ ആവും..

അവൻ ന്തൊക്കെയോ ചിന്തിച്ചുകൊണ്ട് നടന്നു പിന്നിൽ നിന്നും ഒരു വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. എന്താ സംഭവിക്കുന്നത് എന്നു മനസിലാവും മുമ്പ് മർത്തയുടെ ചുണ്ട് അവന്റെ ചുണ്ടിൽ അമർന്നു. അവളുടെ ഉടൽ വിറയ്കുന്നത് കണ്ണ് കുമ്പി അടയുന്നതും ഒരു ദിവസ്വപ്നം പോലെ അവന് തോന്നി . 2 നിമിഷം അവനും അതിൽ അലിഞ്ഞു ചേർത്ത്. അവളുടെ ഉള്ളിൽ കടൽ തേടി അലയുന്ന ഒരു പുഴയെ കണ്ടു. സ്ഥലകാല ബോധം വന്ന ഷൈൻ അവളെ പിടിച്ചു മാറ്റി. കഫെയിൽ ഉള്ള എല്ലാവരും തങ്ങളെ നോക്കി അത്ഭുതം കൊണ്ട് നില്കുന്നത് കണ്ടപ്പോൾ മർത്തയ്ക് ചമ്മൽ തോന്നി. അവൾ പെട്ടന്ന് കഫെയിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക് നടന്നു.

തന്റെ ദേഹം ആദ്യമായി ഒരു പുരുഷൻ തൊട്ടത്. ആ ഉമ്മയെ പറ്റി ആലോചിക്കുമ്പോൾ മർത്തയുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു. അടിവയറിൽ ഒരു മിന്നൽ പാഞ്ഞത് പോലെ ഒക്കെ അവൾക് തോന്നി. എന്ത് ധൈര്യത്തിൽ ആണ് താൻ അവനെ ഉമ്മ വെച്ചത് അതും അത്രപേരുടെ മുമ്പിൽ വെച്ച്. അവൻ തന്നെ തല്ലിയരുനെകില്ലൊ… അപ്പോളേക്കും ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. ഹോസ്റ്റൽ ഭാഗത്തേക് ഉള്ള ബസ് എപ്പോളാണ് ചോദിച്ചപ്പോൾ ഇപ്പോൾ ഒരണം പോയൊള്ളു ഇനി 20 min കഴിയണം എന്നാണ് അടുത്തുള്ള കടക്കാരൻ പറഞ്ഞത്. എന്തായാലും വെയിറ്റ് ചെയാം എന്ന് കരുതി അവൾ ഒരു മരത്തിന്റെ ചുവട്ടിലേക് നീങ്ങി നിന്നു.

അവൻ അത്രയും തഗ് ഡയലോഗ് അടിച്ചിട്ട് പോയിട്ടും തനിക് ഒന്നു പറയാൻ പറ്റിയല്ലോ എന്ന് ആലോചിച്ചപ്പോൾ ഒരു ഉൾപ്രേരണ പോലെ തോന്നി ചെയ്തത് ആണ്… ഇനി ന്താവുമോ എന്തോ….. ഷൈൻ ഇറങ്ങിട്ടുണ്ടാവുമോ….അവന്റെ ഏതാകിലും പരിചകർ ഉണ്ടായിട്ടുണ്ടാവുമോ… അടുത്ത് ഒരു ബൈക്ക് ബ്രേക്ക്‌ ചെയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. ബൈക്കിൽ നിന്നും ഹെൽമെറ്റ്‌ ഊരികൊണ്ട് ഷൈൻ ഇറങ്ങി.. അവനെ കണ്ടാൽ ഒരേ സമയം സന്തോഷം വും പേടിയും ഒരേ പോലെ അനുവപ്പെട്ടു. ബസ് സ്റ്റോപ്പിൽ ഉള്ള എല്ലാ പെണ്ണുങ്ങളും അവനെ ആരാധനയോടെ നോക്കുന്നത് കണ്ടപ്പോൾ അവൾ സ്വയം ഒരു അസൂയ തോന്നി.

വേറെ ഒന്നും അല്ലെകിലും ഒരു ഉമ്മയെകിലും വെയ്ക്കാൻ പറ്റിയിലോ അപ്പോളേക്കും അവൻ അവളുടെ അടുത്ത് എത്തി അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബൈകിന്റെ അടുത്തേക് കൊണ്ടു പോയി. സ്റ്റോപ്പിൽ ഉള്ള എല്ലാവരും അവരെ ശ്രദ്ധിക്കൻ തുടങ്ങി. അവൻ ബൈക്ക് സ്റ്റാർട് ചെയ്ത് അവളോട് കയറാൻ പറഞ്ഞു. ഒന്നു മടിച്ചതിനു ശേഷം അവൾ ബൈക്കിൽ കയറി. ഒരു മുരൾച്ചയോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൻ പായിച്ചു. ബൈക്കിന്റെ വേഗത നിമിഷം പ്രതി വര്ധിച്ചുകൊണ്ടിരുന്നു. താൻ വായുവിൽ പറക്കുന്നത് പോലെ ആണ് മർത്തയ്ക് തോന്നിയത്. കണ്ണുകൾ അടച്ചു പിടിച്ചു അവനെ വയറിൽ ചുറ്റി പിടിച്ചു ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ബൈക്ക് പതുകെ സ്ലോ ചെയ്യാൻ തുടങ്ങിപ്പോൾ അവൾ കണ്ണ് തുറന്നു.

അതൊരു പാർക്കിംഗ് ഏരിയ ആയിര്നു. ബൈക്ക് സ്റ്റാൻഡിൽ വെച്ചു അവൻ മുൻപിൽ നടന്നു. ഒന്നും മനസിലാവാതെ അവളും നടന്നു . അവൻ ലിഫ്റ്റിൽ 3rd ഫ്ലോറിലേക് ബട്ടൺ അമർത്തി. അവളും അവന്റെ പിന്നാലെ കയറി. അവളുടെ ഉള്ളിൽ ഒരു ചെറിയ പേടി ഉടലിടുത്തു. റേപ്പ് ചെയ്യാൻ ആയിരിക്കുമോ…? ഏയ്‌ അതിലെ ഞാൻ സ്വയം സഹകരിക്കാൻ എന്ന് പറഞ്ഞിട്ടുള്ള സ്ഥിതിക്ക് അങ്ങനെ ചെയ്യാൻ വഴിയില്ല ഇനി ന്തകിലും മാനസിക പ്രശ്നം ആയിരിക്കുമോ..? അവളുടെ പേടി കൂടി വന്നു. അവൾ തല തിരിച്ചു അവനെ നോക്കി.

അപ്പോളും അവൻ ഫോണിൽ ചാറ്റ് ചെയ്യുകയായിരുന്നു. മുഖത്തു അപ്പോളും ഒരു ചിരി മായാതെ ഉണ്ടായിരുന്നു. അപ്പോളേക്കും 3rd ഫ്ലോറിൽ ലിഫ്റ്റ് എത്തി. ഷൈൻ ആദ്യം ഇറങ്ങി പേഴ്സിൽ നിന്നും കീ എടുത്തു ഒരു ഫ്ലാറ്റ് തുറന്നു അകത്തേക് കയറി. പിന്നാലെ പേടിച്ചു പേടിച്ചു ഡോറിന്റെ അടുത്തേക് നോക്കി 13/c….. അവളുടെ പേടി മൂർധന്യാവസ്‌തയിൽ എത്തി. അവൾ പതുകെ ഫ്ളാറ്റിലേക് കയറി…തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 8

Share this story