മിഴിയോരം : ഭാഗം 19

മിഴിയോരം : ഭാഗം 19

എഴുത്തുകാരി: Anzila Ansi

രാവിലെ നിവി കണ്ണുകൾ വളരെ ആയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു… കണ്ണുകൾക്കു മുകളിൽ എന്തോ ഭാരം എടുത്ത് വെച്ചത് പോലെ നിവിക്ക് അനുഭവപ്പെട്ടു…. കുറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ നിവി കണ്ണുകൾ വലിച്ചു തുറന്നു… അവൾ ചുറ്റും നോക്കി… അവളുടെ നോട്ടം അടുത്തിരിക്കുന്ന നിർമ്മലിൽ ഉടക്കി നിന്നു..നിവി കണ്ണുതിരുമ്മി വീണ്ടും നോക്കി… നിവിയെ തന്നെ ഒറ്റി നോക്കികൊണ്ടിരിക്കുകയായിരുന്നു നിർമ്മൽ… അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… വൈകാതെ തന്നെ ആ ചിരി നിവിയുടെ ചുണ്ടിലും എത്തിയിരുന്നു… നിർമ്മലിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നതു നിവി ശ്രദ്ധിച്ചു…

ഇന്നലെ കരഞ്ഞതിന്റെയും ഉറങ്ങാതിരുന്നതിന്റയും ക്ഷീണം അവന്റെ കണ്ണുകളിൽ കാണാമായിരുന്നു….. നിവി പതിഞ്ഞസ്വരത്തിൽ നിർമ്മലിനോട് ചോദിച്ചു… ഏട്ടൻ കരഞ്ഞോ….? ഞനോ… ഇല്ല്ലല്ലോ… എന്നോട് കള്ളം പറയേണ്ട കണ്ണ് കലങ്ങിരിക്കുന്നല്ലോ…. അതു കുറച്ചു മുമ്പ് പൊടി വന്ന് വീണത… രണ്ടു കണ്ണിലും…. മ്മ്മ്…. എന്തിനാ എന്റെ കുട്ടി കരഞ്ഞു പനി പിടിച്ചേ…. ഏട്ടൻ എന്തിനാ എന്നോട് പോകാൻ പറഞ്ഞെ…. എന്നെ വിശ്വസിച്ച് ഇല്ലല്ലോ…..ഞാൻ തെറ്റൊന്നും ചെയ്തില്ല ഏട്ടാ … ഏട്ടൻ പോകാൻ പറഞ്ഞൽ അങ്ങ് പോകുവോ നീ…. (നിവി വീണ്ടും കരയാൻ തുടങ്ങി…..)

മതി.. മതി…ഇനി വീണ്ടും കരഞ്ഞ് അസുഖം വരുത്തി വെക്കാനാനോ പ്ലാൻ…. (അവൾ ഏട്ടനെ ഇറുകെ കെട്ടിപ്പുണർന്നു) വാതിൽ തുറന്ന് 2 അച്ഛനമ്മമാരും ആദിയും അകത്തേക്ക് കേറി വന്നു…. ആദിയുടെ അമ്മ നിവിയുടെ അടുത്തേക്ക് ചെന്നു… അവളെ ഒന്ന് തലോടി… ഇന്നലെ രാത്രി മോള് ഞങ്ങൾ ഒത്തിരി പേടിപ്പിച്ചു കളഞ്ഞു… അവള് അമ്മയെ നോക്കി ഒന്നു ചിരിച്ചു… എന്തായാലും കാര്യങ്ങൾ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം നിവിയുടെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു…… അത് ശരിയാ നമ്മൾ ഇന്നലെ പറഞ്ഞതുപോലെ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ആദിയുടെ അച്ഛൻ പിന്തുണച്ചു..

എന്തെന്നാ അർത്ഥത്തിൽ ബാക്കി എല്ലാരും അവരുടെ മുഖത്തേക്ക് നോക്കി…. ആരോ എവിടെയോ വച്ച് ഇവരുടെ കല്യാണം നടത്തി എന്നൊക്കെയല്ലേ പറഞ്ഞത്… പക്ഷേ ഞങ്ങൾക്ക് അത് പോരാ… ഇവിടെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു ഒരു ചെറിയ താലികെട്ട്…. നിവിയുടെ അച്ഛൻ പറഞ്ഞു നിർത്തി.. അതുകഴിഞ്ഞ് നമുക്ക് ഒരു റിസപ്ഷൻ നടത്താം എല്ലാവരെയും വിളിച്ച്…. ആകെയുള്ള ഒരു ആൺതരി അല്ലേ ആരോടും പറയാതെ കല്യാണം നടത്തിയാൽ പിന്നെ ഒരു പരാതി ആകും… നിവിയെ ഞങ്ങൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് കല്യാണം കഴിഞ്ഞ് അങ്ങോട്ട് അയക്കാം,..

അതല്ലേ മര്യാദ….ഏറ്റവും അടുത്തുള്ള ഒരു മുഹൂർത്തം കുറിപ്പിക്കാം… പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. മുഹൂർത്തം കുറിച്ചു… അടുത്താഴ്ച കൃത്യമായി പറഞ്ഞാൽ ഇനി ആറ് ദിവസം… നിവി പാറുനോപ്പം ഫുൾടൈം റസ്റ്റിലായിരുന്നു…. നിർമ്മൽ രണ്ടുപേരെയും കട്ടിലിൽനിന്ന് നിലത്ത് കാലുകുത്താൻ അനുവദിച്ചില്ല…. വേണ്ടതെല്ലാം അവൻ മുറിയിൽ എത്തിക്കുമായിരുന്നു… ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി… ഇനി കല്യാണത്തിന് വെറും 2 ദിവസം… വീട് മുഴുവൻ ആഘോഷമായി…. ബന്ധുക്കളെയും കൂട്ടുകാരെയും കൊണ്ട് നിറഞ്ഞു…. നിവിടെ രണ്ട് കൈയിലും മെഹന്ദി ഇട്ടു…

അതിൽ ആദിയുടെ പേരും എഴുതി ചേർത്തു…. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആദി തന്നോട് കാണിക്കുന്ന സ്നേഹം അവൾക്ക് ഉൾക്കൊള്ളാൻ കുറച്ചു പ്രയാസം തോന്നി… അയാൾക്ക് തന്നോട് പ്രണയമാണോ…? ഏതുനേരവും തന്നോട് ചാടിക്കടക്കാൻ വരുന്ന അയാൾക്ക് പ്രേമമോ ഏയ്‌ അതിനു സാധ്യത കുറവ…എന്തിനായിരിക്കും….? ഇനി വല്ലോം പകരം വീട്ടാൻ ആയിരിക്കുമോ…? എന്റെ ദേവിയെ സിനിമയിലൊക്കെ കാണുന്നതുപോലെ കല്യാണം കഴിഞ്ഞ് പകരം വീട്ടാൻ ആണോ ഇനി ആ കാലമാടന്റെ പ്ലാൻ… നിവിക്ക് എല്ലാം കൂടി ആലോചിച്ചു കുറച്ചു ഭയം തോന്നി…. നിവി…. നിവി…. എന്താ അമ്മേ… ദേ.. പെണ്ണേ എണീറ്റേ…. അമ്മ… അമ്മ പ്ലീസ് 5 മിനിറ്റ് കൂടി….

നിവി ഇന്ന് നിന്റെ കല്യാണമാ… കിടന്ന് കൊഞ്ചാതെ എഴുന്നേൽക്ക് പെണ്ണേ…. അത് കേട്ടതും നിവി കിടക്കയിൽ നിന്നും ചാടി എണീറ്റു.. അമ്മേ എനിക്ക് കല്യാണം കഴിക്കേണ്ട… എന്തോന്ന പെണ്ണ് ഈ പറയുന്ന നീ… ഞങ്ങൾ ആരും നിർബന്ധിച്ച് വരുത്തിവെച്ചത് അല്ലല്ലോ… സ്വയം കണ്ടുപിടിച്ചതാല്ലേ… നിവിടെ മുഖം വാടി… അവൾ വിതുമ്പാൻ തുടങ്ങി…. അയ്യേ എന്റെ കാന്താരി കരയുകയാണോ അമ്മ ചുമ്മാ പറഞ്ഞതല്ലേ…. ഇതാണം നിന്റെ ഏട്ടൻ കണ്ടോണ്ട് വരണം എന്നെ കൊല്ലും അവൻ.. നിവി വേഗം കുളിക്കാൻ കയറി… കുളികഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ബ്യൂട്ടീഷൻ വന്നിരുന്നു… അമ്പലത്തിൽ വച്ച് താലികെട്ട് ആയതിനാൽ സെറ്റുമുണ്ടും ആയിരുന്നു വേഷം…

അച്ഛമ്മ തന്നെ ലക്ഷ്മി മാലയും നാഗപടമാലയും മാത്രം അണിഞ്ഞു… മുടി പിന്നീയിട് അതിൽ മുല്ലപ്പൂ ചൂടി… മിതമായ മേക്കപ്പ് മതിയെന്ന് നിവി ആദ്യമേ പറഞ്ഞിരുന്നു…. അതുകൊണ്ട് പുട്ടി അടിച്ചു കുളമാക്കില്ല… മുതിർന്നവർക്ക് എല്ലാം ദക്ഷിണ കൊടുത്ത് അനുഗ്രഹം മേടിച്ച് അമ്പലത്തിലേക്ക് തിരിച്ചു…. ആദിയും വീട്ടുകാരും നേരത്തെ തന്നെ അമ്പലത്തിൽ എത്തിയിരുന്നു… ആദി കണ്ണെടുക്കാതെ നീവിയെ നോക്കിക്കൊണ്ട് നിൽക്കുവായിരുന്നു…. സിദ്ധു അടുത്തുനിന്ന് ഒന്നു തട്ടി.. അപ്രതീക്ഷിതമായി കിട്ടിയ തട്ടയതിനാൽ ആദി മുന്നേ ഒന്ന് ആഞ്ഞു… ആദി തിരിഞ്ഞ് സിദ്ധുവിനെ കൂർപ്പിച്ചു നോക്കി… ഡാ സോറി… നീ അങ്ങനെ നോക്കാതിരിക്കാൻ തട്ടിയത… കുറച്ച് നേരം കഴിയുമ്പോൾ നിന്റെ കയ്യിൽ തന്നെ കിട്ടുകയും ചെയ്യും….

ഇങ്ങനെ നോക്കിയാൽ ആ കൊച്ച് അങ്ങ് ദേഹിച്ചു പോകും….. അതും പറഞ്ഞ് സിദ്ദു ആദിയെ നോക്കി ഒന്നാക്കി ചിരിച്ചു…. മുഹൂർത്തം ആയപ്പോൾ ആദം നിവിയുടെ കഴുത്തിൽ താലി ചാർത്തി.. നെറുകയിൽ സിന്ദൂരം തൊട്ടു… രണ്ടുപേരും മുതിർന്നവരുടെ അനുഗ്രഹം മേടിച്ച്… ഇറങ്ങാൻ സമയം ആയപ്പോൾ നിവി വീണ്ടും കരച്ചിൽ തുടങ്ങി… അച്ഛനെയും അമ്മയെയും അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു… നിർമ്മലിനെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല… നിവി ചുറ്റും ഒന്ന് കണ്ണോടിച്ചു.. ആൽത്തറയിൽ തല കുമ്പിട്ട് ഇരിക്കുന്ന നിർമ്മലിനെ ദൂരെ നിന്ന് തന്നെ നിവി കണ്ടു… അവൾ ഓടി നിർമ്മലിന്റെ അടുത്തേക്ക് ചെന്നു…

നിവി തന്റെ രണ്ട് കൈകൾ കൊണ്ട് നിർമ്മലിന്റെ മുഖം പിടിച്ചുയർത്തി… നെറ്റിൽ ഒന്നും ചുംബിച്ചു.. നിർമ്മൽ അവളെ ഇറുകെ പുണർന്നു….. ഏട്ടന്റെ കുട്ടി പോയിട്ട് വാ…. മോൾക്ക് എപ്പോൾ ഏട്ടനെ കാണണമെന്നു തോന്നിയാലും മനസ്സിൽ ഒന്ന് ഓർത്താൽ മതി.. ഏട്ടൻ എന്റെ കുട്ടിയുടെ മുന്നിൽ ഉണ്ടാകും…. മതി കരഞ്ഞത് സന്തോഷത്തോടെ പോയിട്ട് വാ… കുറച്ചുകഴിയുമ്പോൾ ഏട്ടൻ വരുന്നുണ്ടല്ലോ അങ്ങോട്ട്,…. നിർമ്മൽ നിവിയെ ആശ്വസിപ്പിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി… ആദിയെ ചേർത്തു നിർത്തി നിർമ്മൽ നിവിയുടെ കൈ ആദിയുടെ കയ്യിൽ വെച്ചു കൊടുത്തു…

പൊന്നുപോലെ നോക്കിക്കോണം… പിന്നെ എന്റെ കുട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായ അവളോട് ക്ഷമിക്കണം… ഇന്നുവരെയും തല്ലി നോവിച്ചിട്ടില്ല….. ആദി ഒന്നും തന്നെ മിണ്ടാതെ നിവിടെ കയ്യിൽ മുറുകെ പിടിച്ചു… നിവി ആദിയുടെ വീട്ടിൽ വലതുകാൽ വച്ച് കയറി…. ബന്ധുക്കൾ പലരും പലതും പറഞ്ഞു നിവിയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു… അപ്പു അവളെ വിളിച്ച് ആദിയുടെ മുറിയിലേക്ക് കൊണ്ടുപോയി… ഏട്ടത്തി ഇതൊന്നും കേട്ട് വിഷമിക്കേണ്ട… അവരുടെ സ്വഭാവ അങ്ങനെയാ കുറച്ചുകഴിയുമ്പോൾ പൊയ്ക്കോളും…. നേരത്തെ കുളിച്ച് ഫ്രഷകാൻ നോക്ക് ബ്യൂട്ടീഷൻ ഇപ്പോൾ വരും…

നിവി തലകുലുക്കി സമ്മതിച്ചു… ബ്യൂട്ടീഷൻ വന്നു അവളെ ഒരുക്കി… ഒരു ചുമന്ന ലഹങ്കയായിരുന്നു അവളുടെ വേഷം…. മഹേശ്വരി ഗ്രൂപ്പിന്റെ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു റിസപ്ഷൻ… ഓഫീസിലെ മറ്റ് സ്റ്റാഫുകളും, അവരുടെതന്നെ ബിസിനസ് പാർട്ണസ്കളും അങ്ങനെ ഒരുപാട് പേർ റിസപ്ഷനിൽ പങ്കെടുത്തു… നിവിയുടെ വീട്ടുകാർ വന്നപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി…. റിസപ്ഷൻ എല്ലാം കഴിഞ്ഞ് എല്ലാവരും തിരികെ പോകാൻ തുടങ്ങിരുന്നു … നിവിയുടെ വീട്ടുകാരും ഇറങ്ങാൻ തുടങ്ങി… നിവി ഏട്ടനെ കെട്ടിപ്പിടിച്ച് വീണ്ടും കരയാൻ ഒരുങ്ങി…

പക്ഷേ ഇപ്രാവശ്യം ആദി അവളെ തന്നോട് ചേർത്തുനിർത്തി… ആ രംഗം കണ്ടു നിവയുടെ അച്ഛനും ഏട്ടനും അമ്മയ്ക്കും ഒരുപാട് സന്തോഷം തോന്നി.. അതിനോടൊപ്പം തന്റെ മകൾ സുരക്ഷിതമായ കൈകളിൽ ആണെന്നുള്ള ആശ്വാസവും…. തിരിച്ച് എല്ലാവരും മഹേശ്വരി നിവാസിൽ എത്തി…. അപ്പു നിവിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി…. കുളിച്ചിട്ട് വരാൻ നിവിയോട് അപ്പു പറഞ്ഞു… കുളി കഴിഞ്ഞു വന്ന നിവിയെ അപ്പു തന്നെ സെറ്റും മുണ്ടും ഉടുപ്പിച്ചു… തലയിൽ മുല്ലപ്പൂ വെച്ചു കൊടുത്തു… അപ്പു ഒരുപാട് നിർബന്ധിച്ചെങ്കിലും താലി അല്ലാതെ വേറെ മാല ഒന്നും നിവി അണഞ്ഞില്ല..

അപ്പു നിവിയെ കൂട്ടി അടുക്കളയിലേക്ക് ചെന്നു… നിവിയെ കണ്ട കാവ്യാ.. കണ്ണിൽ നിന്ന് അല്പം കരിയെടുത്ത് അവളുടേ ചെവിയുടെ പിന്നിൽ തൊട്ടു കൊടുത്തു.. എന്റെ മോളെ ആരുടേയും കണ്ണ് തട്ടണ്ട…. പിന്നെ നെറുകയിൽ ഒന്നു ചുംബിച്ചു… നിവിയുടെ കയ്യിലേക്ക് ഒരു ഗ്ലാസ് പാൽ എടുത്തു വച്ചു കൊടുത്തു… ചടങ്ങുകൾ ഒന്നും തെറ്റികെണ്ട മോള് ചെല്ല്.., അപ്പു കൊണ്ടാകും മുറി വരെ…. നിവിയുടെ ഹൃദയം ഇപ്പം പൊട്ടി പോകും അത്ര വേഗത്തിൽ മിടിക്കാൻ തുടങ്ങി…. നിവിയുടെ വിറയലും വെപ്രാളം കണ്ടു അപ്പുവിന് ചിരിവന്നു… നിവി അപ്പുവിനെ കൂർപ്പിച്ചു നോക്കി… ഏട്ടത്തി പേടിക്കുക ഒന്നും വേണ്ട എന്റെ ഏട്ടൻ ഏട്ടത്തിയെ പിടിച്ച് തിന്നത്തെ ഒന്നുമില്ല… അപ്പു വീണ്ടും കളിയാക്കി ചിരിച്ചു…

നിവിയെ മുറിയിലാക്കി അപ്പു തിരിഞ്ഞുനടന്നു.. മുറിയിൽ ആദി ഉണ്ടായിരുന്നില്ല…. നിവി പാൽ ഗ്ലാസ് ടേബിളിൽ വെച്ച് അവിടെ തന്നെ നിന്നു… കുറച്ചു കഴിഞ്ഞ് ആദി മുറിയിലേക്ക് വന്നു വാതിൽ കുറ്റിയിട്ടു…. നിവി മിഴിച്ച് ആദിയെ നോക്കിനിന്നു… എന്താണ് ഭാര്യ ഇങ്ങനെ നോക്കുന്നെ… എന്നെ ഇതിനു മുമ്പ് കണ്ടിട്ടില്ലേ… നിവി ചമ്മലോടെ നോട്ടം പിൻവലിച്ചു തല കുമ്പിട്ടു നിന്നു…. ആദി നിവിക്ക് അരികിലേക്ക് നടന്നു വന്നു.. അവൾ എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെതന്നെ നിന്നു…. ആദി നിവിയുടെ തൊട്ടടുത്തായി വന്നുനിന്നു അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു..

ആദിയുടെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ നിവി കണ്ണുകൾ ഇറുക്കിയടച്ചു.. കുറച്ചു നേരം ആയിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് നിവി പതിയെ കണ്ണുകൾ തുറന്നു… ആദി കുറച്ച് മാറി നിന്ന് നിവിയെ നോക്കി ചിരിക്കുന്നുണ്ട്…. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി…. നീ എന്താടി പുല്ലേ വിചാരിച്ചേ….. നിന്നെപ്പോലൊരു പിറ പെണ്ണിനെ നിന്റെ ഈ തൊലിവെളുപ്പ് കണ്ട് ആദി കേറി പ്രേമിക്കും എന്നോ..? എങ്കിൽ നിനക്ക് തെറ്റി…. നിന്നെ അല്ല നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുത്തികളയും വിശ്വസിക്കില്ല …. പിന്നെ നിന്നെ കാട്ടിയത്…. എനിക്ക് നിന്നെ എന്റെ കാൽച്ചുവട്ടിൽ കിട്ടണമായിരുന്നു……

അതിനായിരുന്നു അന്നത്തെ ആ ചെന്നൈ യാത്ര…. ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു…. നമ്മുടെ കല്യാണം അങ്ങ് കട്ടിൽ നടത്തിയില്ലേ.. അതൊക്കെ വെറും പ്രഹസനമായിരുന്നു… അവിടെ ഉണ്ടായിരുന്നവരെല്ലാം ഞാൻ കാശു കൊടുത്തു ഇറക്കിയ ആൾക്കാർ മാത്രമായിരുന്നു…. ശരിക്കും നിനക്ക് ബുദ്ധി ഇല്ലാത്തതാണോ…. കഷ്ടം തന്നെ….നീ പറഞ്ഞിട്ട് ഒരാളെങ്കിലും അത് വിശ്വസിച്ചോ… ആദി പുച്ഛത്തോടെ നിവിയെ നോക്കി…. അവൻ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി… നിവി നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു……..😁😁)

മിഴിയോരം : ഭാഗം 18

Share this story