സിദ്ധാഭിഷേകം : ഭാഗം 9

സിദ്ധാഭിഷേകം : ഭാഗം 9

എഴുത്തുകാരി: രമ്യ രമ്മു

“ആ ഓക്കേ എങ്കിൽ നാളെ കാലത്ത് കുറച്ചു നേരത്തെ ഹോട്ടലിലേക്ക് വന്നോളൂ…മോർണിംഗ് നേരെ കമ്പനിയിലേക്ക് പോകാം..ഓക്കേ…” “ശരി സർ ..ഞാൻ നേരത്തെ എത്താം..” കാലത്ത് നേരത്തെ രാജീവ് ഹോട്ടലിൽ എത്തി…രാജീവ് എത്തി എന്നറിഞ്ഞതും അവൻ വേഗം പുറത്തേക്ക് വന്നു….. ഉച്ചയ്ക്ക് സൈറ്റിൽ പോയി Engineeസിന് ആവശ്യമായ നിർദേശങ്ങൾ നൽകി തിരിച്ചു വരികയാണ് ശരത്തും അഭിയും…ശരത്താണ് ഡ്രൈവ് ചെയ്യുന്നത്….രാജീവ് അംബികയെ കൂട്ടി ഒരു മീറ്റിങ്ങിനു പോയിരിക്കുകയായിരുന്നു.. “ടാ..വിശപ്പിന്റെ വിളി വന്നു..കഴിച്ചിട്ട് പോകാം..”അഭി ചോദിച്ചു.. “ഉം..എങ്കിൽ കഴിക്കാം…..എവിടെ പോകും…” …നിന്റെ ഇഷ്ട്ടം പോലെ…” “ഉം…😊

അവർ ഹോട്ടലിൽ എത്തിയപ്പോൾ അവിടെ പുറത്ത് കുറച്ചു കോളേജ് കുട്ടികൾ എന്ന് തോന്നുന്ന ചിലർ അത് വഴി പോകുന്ന ആൾക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.. “ഇതെന്താ സംഭവം..സംഭാവന ആണെന്ന് തോന്നുന്നു”…ശരത് പറഞ്ഞു.. വണ്ടി നിർത്തി കീ സെക്യൂരിറ്റിയെ ഏൽപ്പിച്ച് അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് രണ്ട് ആൺകുട്ടികൾ അവരെ വിളിച്ചു കൊണ്ട് അങ്ങോട്ട് വന്നത്… “സർ , ഞങ്ങൾ കോളജ് സ്റ്റുഡന്റ്സ് ആണ്…ഒരു ചാരിറ്റിക്ക് വേണ്ടി ഫണ്ട് കലക്റ്റിങ്ങ് ആണ്….കുറച്ചു സമയം സ്പെൻഡ് ചെയ്യാമോ പ്ലീസ്…” “എന്ത് ചാരിറ്റി…”ശരത്ത് ചോദിച്ചു..

“അത് ഒരു കുട്ടിയുടെ ഹാർട്ട് ഓപ്പറേഷന് വേണ്ടിയാണ് സർ… ഇത്‌നോക്കൂ… സർ ന് ഇഷ്ട്ടമുള്ളത് മതി…”അവൻ നോട്ടീസ് അവർക്ക് നേരെ നീട്ടി.. “ഓ.. താൻ ഈ പറയുന്നതൊക്കെ ഞങ്ങളെ പോലുള്ളവർ വിശ്വസിക്കണോ…”അവൻ പിന്നെയും അവരെ ചൊടിപ്പിക്കാൻ ശ്രമിച്ചു.. അവർ ഒന്ന് സംശയിച്ചു….പിന്നെ തിരിഞ്ഞ് നോക്കി ഉറക്കെ വിളിച്ചു….. “മിത്ര ചേച്ചി…ഒന്നിങ്ങോട്ട് വരാവോ…പ്ലീസ്..” മിത്ര ആരോടോ സംസാരിക്കുക ആയിരുന്നു… “ടി…നീ ഒന്ന് അങ്ങോട്ട് ചെന്നേ…ശ്രീഹരി എന്തിനാ വിളിക്കുന്നത് എന്ന് നോക്കിയേ…അവൾ അമ്മാളൂനെ ഏൽപ്പിച്ചു.. “ശരി…” ഹാൾഫ് റൗണ്ട് ഷെയിപ്പിൽ ഉള്ള ഒരു എൻട്രൻസ് ആയിരുന്നു ആ ബിൽഡിങ്ങിനു….

അതു കൊണ്ട് മിത്തുവിന്റെ കുറച്ചു മാറി നിന്ന അമ്മാളുവിനെ അവർ കണ്ടില്ല.. അമ്മാളൂ അങ്ങോട്ടേക്ക് ചെന്നു….ആ പയ്യൻ കൊടുത്ത നോട്ടീസ് വായിക്കുകയായിരുന്നു ശരത് അപ്പോൾ.. അടുത്തേക്ക് വരുന്ന അമ്മാളൂനെ കണ്ട് അഭിയുടെ കണ്ണുകൾ വിടർന്നു.. ഒരു സാദാ കോട്ടൺ വൈറ്റ് ആൻഡ് പിങ്ക് ചുരിദാർ ആയിരുന്നു അവളുടെ വേഷം..വലിയ ഒരുക്കം ഒന്നുമില്ല..മുടി പിന്നി മുന്നിലേക്ക് ഇട്ടിട്ടുണ്ട്….അത് അവളെ കൂടുതൽ സുന്ദരിയാക്കി……അഭിയുടെ ഹൃദയം എന്തിനെന്നറിയാതെ തുടികൊട്ടി..ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം വികാരം അവനെ പൊതിഞ്ഞു… അവൾ തന്റെ ആണെന്ന് ആരോ അവനോട് പറഞ്ഞു കൊണ്ടേയിരുന്നു… അവൾ കുറച്ച് അടുത്തെത്തിയപ്പോൾ ശ്രീഹരി അങ്ങോട്ട് ചെന്ന് ശരത് പറഞ്ഞ കാര്യങ്ങൾ പറയുകയായിരുന്നു…

അഭി അവളുടെ ഓരോ ഭാവവും മനസിലേക്ക് ആവാഹിച്ചു.. “ദിസ് ഈസ് മൈ ഗേൾ…”അവൻ സ്വപ്നത്തിലെന്ന പോലെ പറഞ്ഞു.. അത് കേട്ട് ഒരു ഞെട്ടലോടെ ശരത് മുഖമുയർത്തി അവനെ നോക്കി…പിന്നെ അവളെ നോക്കി… “വാട്ട്…😳😳😳😳!!!!! നീ ഇപ്പൊ എന്താ പറഞ്ഞത്…” “യെസ്… ഇറ്റ്സ് ഷീ…. മൈ ഗേൾ….ഷീ ഇസ് മൈൻ..” വേറെ ഒരു ലോകത്തിൽ ആയിരുന്നു അവൻ.. “ഹലോ സർ…മേ ഐ ഹെല്പ് യൂ..” അമ്മാളൂ ഹരി കാണിച്ചു കൊടുത്തത് അനുസരിച്ച് ശരത്തിന്റെ അടുത്ത് വന്ന് ചോദിച്ചു…..അവൻ ഒന്ന് സംശയിച്ചു…പിന്നെ പറഞ്ഞു… “ഹാ..യെസ്… അല്ലാ….ഇത് ഫെയ്ക്ക് ആണോന്ന് ഒരു ഡൗട്ട്… നിങ്ങളുടെ ആവശ്യത്തിന് വേണ്ടി പൈസ ഉണ്ടാക്കാൻ വല്ല ഉടായിപ്പ് ആണെങ്കിലോ..”

😊😊സർ..ഞങ്ങൾ കുറച്ചു കോളജ് സ്റ്റുഡന്റസ് ആണ്…അങ്ങനെ പൈസയ്ക്ക് വേണ്ടിയാണെങ്കിൽ എന്തോരം കള്ളപ്പണികൾ ഉണ്ട്…അതും എളുപ്പം ഉള്ളത്…ഈ നട്ടുച്ചയ്ക്ക് ഇവിടെ ഇങ്ങനെ വന്ന് നിങ്ങളെ പോലെയുള്ളവരെ കണ്ട് സംസാരിച്ച്‌ വായിലെ വെള്ളം വറ്റിച്ചു കാശ് ഉണ്ടാക്കണോ…” നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ആ നോട്ടീസിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കാം..അതും അല്ലെങ്കിൽ ഞാൻ വരാം സർ ന്റെ കൂടെ ആ കുട്ടി അഡ്മിറ്റ് ആയ ഹോസ്പിറ്റലിൽ..നേരിട്ട് കണ്ട് ബോധ്യപ്പെടുമല്ലോ…” അഭി അവളുടെ ഓരോ ഭാവവും ഓരോ ചുണ്ടനക്കവും ആസ്വദിക്കുകയായിരുന്നു….അവന്റെ ഇതുവരെ കാണാത്ത ഭാവം ..ശരത് ഇടം കണ്ണിട്ട് അതിശയിച്ചു നോക്കി…

അവന്റെ ഉള്ളിൽ ഒരു ചിരി മിന്നി… അവൾ തുടർന്നു.. “സർ , അതുപോലെ ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ എടുത്തു ചാടി വന്നവർ അല്ല ഞങ്ങൾ… ആ കുട്ടിയുടെ അവസ്‌ഥ നേരിട്ട് മനസിലാക്കിയിട്ട് ഇറങ്ങി തിരിച്ചതാ ഞങ്ങൾ കുറച്ചു പേര്…” “സർ , ആ ക്യാമ്പസിൽ ആയിരക്കണക്കിന് സ്റ്റുഡന്റ്‌സ് ഉണ്ട്..അതിൽ നിന്നും വെറും ഇരുപത് പേരാണ് ഇതിന് ഇറങ്ങിയത്… ആ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ നിങ്ങളെ പോലുള്ളവർ ചെയ്യേണ്ടത്…. ഞങ്ങൾക്കും കണ്ണടയ്ക്കമായിരുന്നു…ഞങ്ങളുടെ ആരും അല്ല ആ കുട്ടി…മാനസിക തൃപ്തി….അത് മാത്രം ആണ് ഞങ്ങൾക്കുള്ള ലാഭം…അതും ആ കുട്ടിക്ക് ഈ പൈസ ഉപയോഗപ്പെട്ടാൽ മാത്രം… നിങ്ങളെ കുറ്റപ്പെടുത്തുകയല്ല…

ഇന്ന് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വച്ച് നിങ്ങൾ സംശയിച്ചത് ന്യായമാണ്..എങ്കിലും കേട്ടപ്പോൾ പറഞ്ഞു പോയതാണ്…ഈ ഹോട്ടലിൽ നിന്ന് സുഭിക്ഷമായി കഴിച്ചിറങ്ങുന്നവർ ആഡംബരം കാണിക്കാനായി ടിപ്പ് വെക്കുന്ന പൈസ പോലും ആ പാവങ്ങൾക്ക് വലുതാണ്….. ഭക്ഷണം പോലും വേണ്ടെന്ന് വച്ച് ഞങ്ങളോടൊപ്പം കൂടിയ ഞങ്ങളേക്കാൾ ചെറിയ കുട്ടികൾ ആണിവർ…ഇവരുടെ അദ്ധ്വാനത്തെ മുതിർന്ന നിങ്ങളെ പോലുള്ളവർ ഒറ്റ വാചകം കൊണ്ട് തളർത്തിയാൽ നാളെ നല്ലൊരു പൗരൻ ആയി ഇവർ എങ്ങനെ വളരും…ഈ സമൂഹം ഇവർക്ക് നല്കുന്നതല്ലേ നാളെ ഇവർ സമൂഹത്തിന് തിരിച്ചു കൊടുക്കുക…അല്ലേ…?സർ പറ..” എല്ലാം കേട്ട് കിളി പോയ മട്ട് നിൽക്കുകയാണ് ശരത്ത്…

അവന് അവളോട് വല്ലാത്ത ബഹുമാനം തോന്നി…അളന്ന് മുറിച്ച് ഒരുപടി മേലേക്കോ താഴെക്കോ പോകാതെ ബാലൻസ് ചെയ്തുള്ള വാക്കുകൾ… തലയുയർത്തി കണ്ണിൽ നോക്കി ഒട്ടും പതറാത്ത സംസാരം…ആരും ഒന്ന് മടിക്കും കേറി മുട്ടാൻ…😊😊 “സോറി സർ..സർ ന്റെ ടൈം വെയിസ്റ്റ് ചെയ്തതിന്…😊 വാടാ…അടുത്ത് നിന്ന ഹരിയെയും വിളിച്ചവൾ തിരിഞ്ഞു നടന്നു… “ഒന്ന് നിന്നേ…”അഭി അവളെ വിളിച്ചു… അവൾ തിരഞ്ഞ് അവനെ നോക്കി… എക്സിക്യൂട്ടീവ് വെയറിൽ ആയിരുന്നു അവൻ…തിളക്കമുള്ള കണ്ണുകൾ… ചുണ്ടിൽ ഒരു നറു പുഞ്ചിരി…ആരെയും ആകർഷിക്കുന്ന മുഖം…ശരത്തിനെ നോക്കി സംസാരിച്ചത് കൊണ്ട് അഭിയെ ഇപ്പോഴാണ് ശരിക്കും കണ്ടത്…എന്തോ ഒരു ആകർഷണം ..

ആ കണ്ണുകൾ വലിച്ച് അടുപ്പിക്കും പോലെ…. “ഭക്ഷണം കഴിച്ചില്ല എന്നല്ലേ പറഞ്ഞത്…എല്ലാവരേയും കൂട്ടി വാ ….കഴിച്ചിട്ട് ബാക്കി നോക്കാം..” “അത് സർ….സോറി..ഞങ്ങൾ നാല് ഗ്രൂപ്പ് ആയിട്ട് ഇറങ്ങിയതാണ്…അവരില്ലാതെ ഞങ്ങൾ കഴിക്കുന്നത് ശരിയല്ല…ഒന്നും തോന്നരുത്..ഞങ്ങൾ തിരിച്ചു പോയിട്ട് കാന്റീനിൽന്ന് കഴിച്ചോളാം… പിന്നെ താത്പര്യമുണ്ടെങ്കിൽ ആ പൈസ ഇതിൽ ഇട്ടേക്ക്..” അവൾ കയ്യിൽ ഉള്ള വലിയ ബാഗ് കാണിച്ചു.. “ഇതെന്താ ബാഗ്..സാധാരണ ബക്കറ്റ് ആണല്ലോ കാണാറ്…”😄ശരത്ത് ചോദിച്ചു.. “😊അത് …ബക്കറ്റ് ആവുമ്പോ അതിൽ ഇടുന്ന പൈസ ഞങ്ങൾ കാണാൻ ചാൻസ് ഉണ്ട്….അത് തരുന്ന ആളുകളെ വിലയിരുത്തുന്ന അവസ്‌ഥ വന്നേക്കാം….

അതു കൊണ്ടാണ്… സേഫും ആണ്… “ഇതാരുടെ ഐഡിയ ആണ്..”..അഭി ചോദിച്ചു.. അവൻ അവളുടെ സാമീപ്യം അകന്ന് പോകുന്നത് വൈകിപ്പിക്കാൻ കാരണങ്ങൾ തിരയുക ആയിരുന്നു അപ്പോൾ… “ഈ ചേച്ചിയുടെ..”ഹരി അമ്മാളൂനെ ചൂണ്ടി പറഞ്ഞു.. “ഉം…എങ്കിൽ ഇനി ആരും വെയിൽ കൊള്ളണ്ടാ..കൂടെ ഉള്ളവരോടും ഇങ്ങോട്ട് വരാൻ പറയ് വിളിച്ചിട്ട്..” അപ്പോഴേക്കും മിത്തൂവും അവരുടെ സംസാരം കേട്ട് അങ്ങോട്ട് എത്തിയിരുന്നു… അവരെല്ലാം അവനെ സംശയിച്ചു നോക്കി.. “എന്തേ …ഝാൻസി റാണി കേട്ടില്ലേ ..പറഞ്ഞത്..”അവൻ അമ്മാളൂനോടായി പറഞ്ഞു.. “അല്ല ..അത്….പിന്നേ..” “പിന്നെയും പിന്നെയും ഒന്നും ഇല്ല…☺☺ ആ കുട്ടിയുടെ ട്രീട്ട്മെന്റിന്റെ മുഴുവൻ ചിലവും ഞാൻ ചെയ്തോളാം….പോരെ…

ഇനി വെയില് കൊള്ളേണ്ടല്ലോ…അവരെയും വിളിച്ച് ഇവിടെ എത്താൻ പറ…” അവൾ മിത്തൂനെ നോക്കി..അവൾ അവിടെ നടക്കുന്നതൊക്കെ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിക്കുവാ.. “എന്താടോ ഇനിയും സംശയം.. “ഇല്ല ഒന്നുല്ല….പെട്ടെന്ന് കേട്ടപ്പോൾ.. താങ്ക് യൂ സർ….താങ്ക് യൂ സോ മച്ച്… ഹരി നീ റോഷൻ ചേട്ടനോട് വിളിച്ചു പറ.. എല്ലാവരോടും വരാൻ പറ ഇവിടേക്ക്..” “ഹായ്..ഞാൻ.. അഭിഷേക് ആനന്ദ്..ബിസിനസ്സ് ആണ്..ഇത് എന്റെ ഫ്രണ്ട് ശരത്ത് ചന്ദ്രൻ..”അവൻ അതും പറഞ്ഞ് അവളുടെ നേരെ കൈ നീട്ടി… ശരത്ത് ഇത് കണ്ട് ഉള്ളിൽ ചിരിച്ചു.. “സാഗര..” അവൾ തിരിച്ചു കൈ കൊടുത്തു..

അവന് എന്തോ കിട്ടിയ ഒരു പ്രതീതി ആയിരുന്നു അപ്പോൾ…സാഗര…അവൻ മന്ത്രിച്ചു.. “ഓ…നൈസ് നെയിം…” ☺☺ ഇത് മിത്ര..സൂര്യ..റയാൻ..ശ്രീഹരി…അവൾ ബാക്കി ഉള്ളവരെയും പരിചയപ്പെടുത്തി… “എല്ലാവരും എന്ത് ചെയ്യുന്നു..” ‘ഞങ്ങൾ രണ്ടാളും എം കോം ഫസ്റ്റ് ഇയർ..ഇവർ ഡിഗ്രി സെക്കൻഡ് ഇയർ..” മിത്തൂ മറുപടി പറഞ്ഞു.. “എങ്കിൽ നമ്മൾക്ക് അകത്തിരുന്നൂടെ…”ശരത് ചോദിച്ചു.. “ഓ..ഷുവർ..” അവർ അകത്തേക്ക് നടന്നു.. ഫാമിലി കാബിനിൽ പോയിരുന്നു….ഓരോ നിമിഷവും അവളുടെ കൂടെ നിൽക്കാൻ അഭി മോഹിച്ചു…അവളുടെ നേർത്ത ശബ്ദം …അവളുടെ പിടയ്ക്കുന്ന കറുത്ത മിഴികൾ..ചിരിക്കുമ്പോൾ വിരിയുന്ന ചൊടികൾ.. അവൻ ആസ്വദിച്ചു കാണുകയായിരുന്നു..

അവളെ..ഏതോ ജന്മത്തിൽ കണ്ട് മറന്നവളെ പോലെ തോന്നി അവന്… “അപ്പോൾ നമ്മൾ എങ്ങനെയാണ് ഇത് മുന്നോട്ട് കൊണ്ടു പോകുന്നത്…. ഉം…ഞാൻ നമ്പർ തരാം വിളിച്ചിട്ട് കമ്പനിയിലേക്ക് വരൂ…..” “അത് …പിന്നേ…റോഷൻ ചേട്ടൻ വന്നിട്ട് പറയാം…ചേട്ടൻ വന്ന് കണ്ടോളും സർ നെ…….” “അതെന്താ തനിക്ക് വന്നാൽ..”ശരത്ത് ചോദിച്ചു… “അങ്ങനെ ഒന്നുല്ല…”അവൾ ഒന്ന് പരുങ്ങി..പിന്നെ സംശയിച്ചു..ഇവർ വല്ല ഉടായിപ്പും ആണോ ഇനി..ഈശ്വര.. “എന്നാ താൻ തന്നെ വരണം..കേട്ടല്ലോ.. കൂട്ടിന് ഈ പീക്കിരികളെ ഒക്കെ കൂട്ടിക്കോ…എന്താ… വരില്ലേ…”ശരത് പറഞ്ഞു “വരാം..” അപ്പോഴേക്കും എല്ലാരും എത്തി… അഭിയെ കണ്ടപ്പോൾ തന്നെ റോഷന് മനസിലായി..

“അഭിഷേക് സർ .. ഹലോ….സർ ഞാൻ റോഷൻ.. “ഹായ്…അവനും തിരിച്ചു വിഷ് ചെയ്തു.. “അമ്മാളൂ….ഇവൻ വിളിച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല……ഇപ്പൊ സർ നെ കണ്ടപ്പോഴാ സമാധാനമായത്…”അവൻ അമ്മാളൂനെ നോക്കി പറഞ്ഞു.. “ആരാ ഈ അമ്മാളൂ..”അഭി ചോദിച്ചു… അവൾ ചമ്മി തല താഴ്ത്തി ചിരിച്ചു….”അത് അടുത്തറിയുന്നവർ അങ്ങനെയാണ് വിളിക്കാറ്…” അമ്മാളൂ…കൊള്ളാം… അമ്മു..😍😍എന്റെ മാത്രം അമ്മു…അവൻ മനസ്സിൽ പറഞ്ഞു.. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു… “ടി…എന്തൊരു സ്റ്റൈൽ ആണെടി പുള്ളിക്ക്….ഊഫ്…എന്റെ ദൈവമേ…”മിത്തൂ അടുത്തിരുന്ന അമ്മാളൂന്റെ ചെവിയിൽ പറഞ്ഞു… അമ്മാളൂ അവളെ നോക്കി പേടിപ്പിച്ചു… “വായ് നോക്കാതെ കഴിക്കെടി…”

“ഉം…ഞാൻ നോക്കുന്നില്ല…പക്ഷെ പുള്ളി നിന്നെ നല്ലോണം സ്കാൻ ചെയ്യുന്നുണ്ട് മോളെ…something fishy…ഉം…’ “മിണ്ടാതെ ഇരുന്ന് കഴിച്ചോ…ഫോർക്ക് കൊണ്ട് കുത്തി കൊല്ലും ഞാൻ പറഞ്ഞേക്കാം..” ഇതേ സമയം അവളെ തന്നെ നോക്കുകയായിരുന്നു അഭി… “എന്താടാ ഇതൊക്കെ… ലൗ അറ്റ് ഫസ്റ്റ് സൈറ്റോ…അതും നിനക്ക്…എവിടെ നിന്റെ ഡിമാണ്ട്‌സ്..” ശരത്ത് അവന്റെ ചെവിയിലായി പറഞ്ഞു… “അറിയില്ല… നോ ഐഡിയ…ബട്ട്…ഷീ ഈസ് മൈ സോൾമേറ്റ്..” “വീട്ടിൽ എത്തട്ടെ..ബാക്കി അപ്പോ… ഉം…” “😉😉😉😉… എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് പോകാൻ ആയി…അഭി റോഷനെ മാറ്റി നിർത്തി കാര്യങ്ങൾ സംസാരിച്ചു…വിസിറ്റിംഗ് കാർഡ് കൊടുത്തു…പിറ്റേ ദിവസം അവരെയും കൂട്ടി വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞു…

അമ്മാളൂ ശരത്തിന്റെ അടുത്തേക്ക് വന്നു.. “സർ..ഞാൻ എന്തേലും മോശമായി പറഞ്ഞു പോയിട്ടുണ്ടെങ്കിൽ മനസ്സിൽ വെക്കരുത് ട്ടോ… അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞു പോയതാണ്…” “ഹേയ്..നോ..പ്രോബ്ലം… ഐ ലൈക്ഡ് യുവർ ആറ്റിറ്റ്യൂഡ്…എനിവേ…ഇറ്റ് വാസ് എ നൈസ് മീറ്റിങ്… ഉം…ഫ്രണ്ട്സ്…” അവൻ അവൾക്ക് നേരെ കൈ നീട്ടി… അവൾ ഒന്ന് സംശയിച്ചു…പിന്നെ തിരിച്ചു കൈ പിടിച്ചു..ഫ്രണ്ട്‌സ്…👍 അഭി അവനെ ഒന്ന് നോക്കി പേടിപ്പിച്ചു.. “അപ്പോ അമ്മാളൂ നാളെ കാണാം ..ബൈ..” ശരത്ത് പറഞ്ഞു.. അവൾ ആ വിളി കേട്ട് ചെറുതായി ഞെട്ടി.. പിന്നെ അവനെ നോക്കി ചിരിച്ചു… “ബൈ സർ..” അവൻ പെട്ടെന്ന് എന്തോ ഓർത്ത് അവളെ വിളിച്ചു…

“അമ്മാളൂ… ഒരു മിനുട്ട്…” അഭി ഇവൻ ഇത് എന്ത്‌ പറയാൻ പോകുന്നു എന്ന് ഓർത്തു നിന്നു.. “എന്താ സർ..” “അത് നമ്മൾക്ക് ഒരു സെൽഫി എടുത്തിട്ട് പിരിഞ്ഞൂടെ…” “നീ ആണെടാ മോനെ യഥാർഥ ചങ്ങാതി…”അഭി അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞ് തോളോട് ചേർത്തു… “ഓ…അതിനെന്താ.. റോഷൻ ചേട്ടാ..വാ..സർ ന്റെ കൂടെ ഒരു സെൽഫി എടുക്കാം…”അമ്മാളൂ എല്ലാരേയും വിളിച്ചു.. “ഛേ.. നശിപ്പിച്ചു..”അഭി പിറുപിറുത്തു… “വിഷമിക്കല്ല മോനെ…വഴിയുണ്ടാക്കാം..” എല്ലാരും വന്ന് സെൽഫിക്ക് പോസ് ചെയ്തു..രണ്ട് മൂന്ന് ഫോട്ടോസ് എടുത്തു.. “അമ്മാളൂ.. പ്ലീസ് ..താൻ മാത്രം ..ഒന്ന് എന്റെ കൂടെ ..ഫ്രണ്ട്‌സ് അല്ലേ നമ്മൾ…അതിന്റെ ഓർമയ്ക്ക്..പ്ലീസ്..” “ശരി..”അവൾ അർദ്ധ സമ്മതമായി മൂളി..

അഭി വേഗം അവന്റെ ഫോൺ ശരത്തിന് കൊടുത്തു… ശരത്തും അമ്മാളുവും അതിൽ രണ്ട് മൂന്ന് ഫോട്ടോസ് എടുത്തു.. അവർ യാത്ര പറഞ്ഞു പോയി.. %%%%%%%%% തിരിച്ചു പോകുന്ന വഴി വണ്ടിയിൽ വച്ച് അഭി അവന്റെ ഫോൺ എടുത്ത് എല്ലാ ഫോട്ടോയിൽ നിന്നും ശരത്തിനെ ക്രോപ്പ് ചെയ്തു മാറ്റി സേവ് ചെയ്തു… അമ്മാളുവിന്റെയും ഫോട്ടോയിൽ തന്നെ നോക്കി സീറ്റിലേക്ക് ചാഞ്ഞു.. ഇതൊക്കെ കണ്ട് ശരത് പറഞ്ഞു… “ടാ..തെണ്ടി കാമുകാ…ഒരു പെണ്ണിനെ കണ്ടപ്പോ എന്നെ നീ വെട്ടി മാറ്റി അല്ലെടാ…” “നീ എന്റെ ജീവൻ അല്ലെടാ..നിന്നെ അങ്ങനെ ഞാൻ വെട്ടി മാറ്റുമോ….” അവൻ ശരത്തിന്റെ കയ്യിൽ അമർത്തി പിടിച്ചു… “നിന്റെ പെണ്ണ് എന്റെ പെങ്ങൾ അല്ലെടാ…”

“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ..എനിക്ക് നിന്നോട് ഇപ്പോ അസൂയ തോന്നുന്നു.. നീ എന്ത് ഫ്രീ ആയിട്ടാ അവളോട് ഇടപെട്ടത്..എനിക്ക് അങ്ങനെ പറ്റിയില്ലല്ലോ…” “അതെന്താന്നോ…നിന്റെ മനസ്സിൽ കള്ളത്തരം ഉള്ളത് കൊണ്ടാ… എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… നീ മുബൈയിലും ലണ്ടനിലും ഒന്നും കണ്ടിട്ട് ഇല്ലാത്ത സുന്ദരിമാരില്ല… പിന്നെ എന്താണ് ഇവൾക്കിത്ര പ്രത്യേകത എന്ന്….അതും ലൗ അറ്റ് ഫസ്റ്റ് സൈറ്റ്…ഐ കാൻണ്ട് ബിലീവ് ദിസ്…” “അറിയില്ല…ഇതു വരെ എനിക്ക് ഇങ്ങനെ ഫീൽ ചെയ്തിട്ടിട്ടില്ല… ഞാൻ ഇതിൽ ഒന്നും വിശ്വസിച്ചിരുന്നില്ല…സിനിമയിൽ ഒക്കെ കാണുമ്പോൾ പോലും പുച്ഛം തോന്നിയിട്ടുണ്ട്..ബട്ട് എന്റെ ലൈഫ് പാർട്ണറിനെ ഞാൻ ഇങ്ങനെ കണ്ടെത്തും എന്ന്… അവളിൽ ലയിച്ചു ചേരാൻ തോന്നുന്നെടാ…”

“എന്റമ്മോ… സാഹിത്യം…ഈ പ്രേമം വന്നാൽ ഇങ്ങനെ ഒക്കെ ആകുമോ.. എനിക്ക് വയ്യ…” “പോടാ…അവൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു… അവളുടെ ഓരോ ഭാവവും ഓർത്ത് അവൻ പുഞ്ചിരിച്ചു… “ടാ..നീ വീട്ടിലേക്ക് വിട്…” “അപ്പോ കമ്പനിയിൽ പോണ്ടേ..” “വീട്ടിൽ പോയിട്ട് പോകാം..” “ഉം..ശരി…” അവർ വീട്ടിൽ എത്തി..അഭി ഇറങ്ങി മുകളിൽ ഹാളിനോട് ചേർന്ന ശർമിളയുടെ പേഴ്‌സണൽ മുറി തുറന്ന് അകത്തേക്ക് കേറി… അവിടെ വലത് വശത്തെ ചുമരിൽ പിടിപ്പിച്ച വലിയ ഒരു പ്രോട്രൈറ്റിന് മുന്നിൽ ചെന്ന് നിന്നു…കണ്ണടച്ചു പ്രാർത്ഥിച്ചു…സച്ചിയുടെ ഫോട്ടോ ആയിരുന്നു അത്… പിന്നീട് അവൻ താഴേക്ക് വന്നു…ലത അവനെ കണ്ട് അങ്ങോട്ട് വന്നു..

“കുടിക്കാൻ എന്തേലും വേണോ മോനെ…” {{{ ലതയെ അവരുടെ കാമുകൻ അവരെ സ്നേഹം നടിച്ച് മുബൈയിൽ കൊണ്ടു വന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചതി മനസ്സിലാക്കി രക്ഷപ്പെട്ട് ഓടി വന്നത് ശർമിളയുടെ വണ്ടിയുടെ മുന്നിൽ ആണ്…ചന്ദ്രശേഖരന്റെ സഹായത്തോടെ അവന്മാരെ അറസ്റ്റ് ചെയ്ത് ലതയെ രക്ഷിച്ച് ശർമിള കൂടെ കൂട്ടി…വീട്ടുകാരെ പറ്റിച്ചു പോന്നത് കൊണ്ട് അവർ പിന്നീട് തിരിച്ചു പോകാൻ കൂട്ടാക്കിയില്ല.. വേറെ വിവാഹവും കഴിച്ചില്ല…അഭിയുടെ കാര്യങ്ങൾ നോക്കി ആ വീട്ടിൽ ഒരംഗമായി അവർ…}}} “വേണ്ട ആന്റി..മമ്മ എവിടെ… വിളിക്ക്…” ശർമിള വരുമ്പോൾ അഭിയും ശരത്തും ലിവിങ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു..

“നിങ്ങൾ എന്താ ഈ സമയത്ത് ഇവിടെ….എനി പ്രോബ്ലം…” “ഉം..ഒരു ഇമ്പോർട്ടൻറ് കാര്യം ഉണ്ട് മമ്മയോട് പറയാൻ..ഞാൻ പപ്പയോട് പറഞ്ഞു..” “എന്താ..പറയൂ..”അവർ അതിശയിച്ചു..അവന് സീരിയസ് ആയിട്ട് എന്തോ പറയാൻ ഉണ്ടെന്ന് അവർക്ക് മനസ്സിലായി… അഭി ഫോണിൽ അമ്മാളൂന്റെ ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി… “ഐ മെറ്റ് ഹെർ…മൈ ലൈഫ് പാർട്ണർ..” അവർ അത് വാങ്ങി നോക്കി…നല്ല കുട്ടി..അവർക്ക് ഇഷ്ടപ്പെട്ടു..അവർ പുഞ്ചിരിയോടെ പറഞ്ഞു.. ” അപ്പോൾ പ്രോസിഡ്‌ ചെയ്യാം എന്താ.. ഇവൾ എവിടെയാണ് എന്താണ് ..” “മമ്മ ഇത് സാഗര..എം കോം ഫസ്റ്റ് ഇയർ ആണ്..ഇവിടെ **@#$@കോളജിൽ പഠിക്കുന്നു…വേറെ ഒന്നും അറിയില്ല..” “ഉം…ശരത്ത് ഒന്നന്വേഷിക്കൂ…ഓക്കേ.. നിന്റെ…

ഡിമാണ്ട്‌സ് ഒക്കെ റെഡി ആണല്ലോ അല്ലെ…പിന്നീട് വേണ്ടാന്ന് വെക്കുമോ..” “അത് മമ്മ… അവൻ ഒന്ന് പരുങ്ങി “ആന്റി ഇത് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആണ്..” “വാട്ട്..😳😳അഭിക്കോ… നോ വേ…” “യെസ് ആന്റി…അവൻ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു… “ഉം..ഐ ആം ഇമ്പ്രെസ്സ്ഡ്.. നാളെ അവർ വരുമ്പോൾ എന്നോട് പറ.. ഞാൻ ഒന്ന് മീറ്റ് ചെയ്യട്ടെ… ജസ്റ്റ് ഫോർമൽ ആയിട്ട്..ഉം..” പിന്നെ നിങ്ങൾ പറഞ്ഞത് വെച്ച് അവൾക്ക് നല്ല പേഴ്സണലിറ്റി ഉണ്ട്…അത് തന്നെ ധാരാളം.. നാളെ ഒന്ന് നേരിട്ട് കാണട്ടെ ഞാൻ..”അവർ മുറിയിലേക്ക് കേറി… സച്ചിയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്നു… “സച്ചി നമ്മുടെ മോൻ എല്ലാം പറഞ്ഞില്ലേ..അവളെ അവൻ അത്ര ആഗ്രഹിക്കുന്നുണ്ട് ..എനിക്കത് മനസ്സിലായി… സന്തോഷമായി..എനിക്ക് ഇഷ്ട്ടപ്പെട്ടു..സച്ചി അവന്റെ കൂടെ ഉണ്ടാവണം..” നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവർ ഒന്ന് പുഞ്ചിരിച്ചു… %%%%%%%%%%

അഭിയുടെ കൂടെ മുറിയിലേക്ക് കേറിയ ശരത്ത് അവനെ പിടിച്ചു ബെഡിൽ തള്ളിയിട്ടു… “ടാ…എന്തൊക്കെ ആയിരുന്നു..മെഷീൻ ഗണ്ണ് അമ്പും വില്ല് കുന്തം…ഹാ ഹാ….ഒടുവിൽ അമ്മാളൂന്റെ മുന്നിൽ കാറ്റ് പോയ ബലൂണ് കണക്കെ നിന്ന ആ സീൻ…എന്റെ ദൈവമേ…എനിക്ക് വയ്യ….”അവൻ വയറ് പൊത്തി ചിരിച്ചു മറിഞ്ഞു… “നീ ഇത്ര നാളും റീജക്റ്റ് ചെയ്ത പെൺപ്പിള്ളേരുടെ ശാപം ആണ് മോനെ..അല്ലാതെ ഇങ്ങനെ മനുഷ്യൻ മൂക്കും കുത്തി വീഴുമോ…അയ്യോ… എനിക്ക് വയ്യേ…🤣🤣🤣🤣🤣😂🤣🤣 അഭി എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ സീലിംഗും നോക്കി കിടന്നു…

എന്തോ ഒന്ന് അവനെ പുണരുന്ന പോലെ തോന്നി അവന്… ആ ചിരി …ആ കണ്ണുകൾ..ഊഫ്…ഇതാണോ പ്രണയം…❤❤❤ %%%%%%%%%%%%% കോളേജിൽ തിരിച്ചെത്തിയ അമ്മാളൂന്റെ മനസ്സിൽ അഭിയുടെ മുഖം തെളിഞ്ഞു…വലിച്ച് അടുപ്പിക്കുന്ന ആ കണ്ണുകൾ…എന്തോ ഒന്ന് പറയാതെ പറയുന്ന പോലെ…എന്താവും അത്.. എന്ത് കൊണ്ടോ അതേ സമയം തന്നെ അവളുടെ ഉള്ളിൽ അന്ന് തന്റെ വീടിന്റെ പുറത്ത് തന്നെ നോക്കി നിൽക്കുന്ന ആ നിറഞ്ഞ കണ്ണുകളും തെളിഞ്ഞു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 8

Share this story