ലിവിംഗ് ടുഗെതർ : ഭാഗം 10

ലിവിംഗ് ടുഗെതർ : ഭാഗം 10

എഴുത്തുകാരി: മാർത്ത മറിയം

അവൾ അകത്തേക്കു കയറിയതും അവൻ വാതിൽ അടച്ചു ലോക്ക് ചെയ്തു. ന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുവെന്നു അവളുടെ ഉള്ളിൽ ഇരുന്നു ആരോ പറയുണ്‌ടായിരുന്നു. അവളുടെ ചെന്നിയിൽ നിന്നും വിയർപ്പിന്റെ ച്ചാൽ ഒഴുകി. അവിടെ നിന്നും ഇറങ്ങി ഓടണം എന്നു വരെ തോന്നി പക്ഷെ താൻ ഇത്രയും നേരം കൊടുത്ത ബിൽഡപ് തകരുമെന്നും ഓർത്തു അവൾ മനസിന്‌ മാക്സിമം ധൈര്യം കൊടുത്തുകൊണ്ടിരുന്നു. ചുറ്റും ഇരുട്ട് ആയിരുന്നു. മർത്തയ്ക് ആ ഇരുട്ടിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നി. പതിയെ കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടു. ഹാളിലെ കാഴ്ചകൾ അല്പം വെക്തമായി കാണാൻ തുടങ്ങി.

ഹാളിൽ എങ്ങും അവനെ കാണുന്നുണ്ടായിരുന്നില്ല. അവൾ ചുറ്റും നോക്കി പതിയെ ഭിത്തിയിൽ പിടിച്ചു പിടിച്ചു സ്വിച്ച് ബോർഡ് കണ്ടുപിടിച്ചു. ലൈറ്റ് ഓൺ ചെയ്തു. ആ ഹാളിന്റെ ചുറ്റും നോക്കിയപ്പോൾ അവൾക് ഓക്കാനിക്കാൻ വന്നു അത്രക്കും വൃത്തികേടാക്കി വെച്ചിരിക്കുയായിരുന്നു ആ ഫ്ലാറ്റ് മുഴുവനും. അവൾ ഓരോ റൂമിലും കയറി ലൈറ്റ് ഓൺ ആക്കി. അത്യാവശ്യം വലിയൊരു ഫ്ലാറ്റ് ആയിരുന്നു അത്. അവസാനം അവൾ അടുക്കളയിലേക് എത്തി നോക്കി. അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തന്റെ കൂടെ വന്ന ഷൈൻ എവിടെ പോയ്‌ എന്ന് മർത്തയ്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.

അവൾ ആ ഫ്ലാറ്റിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി . അവിടെ ഒന്നും ഒരു ഈച്ചപോലും ഉണ്ടായിരുന്നില്ല. അവൾക് വല്ലാതെ പേടിയായി തുടങ്ങി. പെട്ടന്ന് എന്തോ ഓർത്തത് പോലെ ഓടിപോയി തന്റെ ഹാൻഡ് ബാഗിൽ നിന്നും ഫോൺ എടുത്തു സ്ക്രീൻ ലോക്ക് തുറന്നതും മമ്മിയുടെ കാൾ വന്നു. 2 ദിവസം ആയി വീട്ടിലേക് വിളിച്ചിട്ട് ഇനിയും അറ്റൻഡ് ചെയ്യാതിരുന്നാൽ മമ്മി അബ്ബായെയും കൂട്ടി ഹോസ്റ്റലിൽ വരും. അവൾ പെട്ടന്നു തന്നെ കാൾ ആൻസർ ചെയ്തു. “മറിയ ” മമ്മി യുടെ സ്വരം ഒരു തൂവൽ പോലെ അവളുടെ കാതിൽ സ്പർശിച്ചു. “മമ്മ ” മാർത്ത ഉള്ളിലുള്ള സംഭ്രമം മറച്ചു വെച്ചുകൊണ്ട് വിളി കേട്ടു. നീ എന്താ വിളിക്കാഞ്ഞത്…? 2 ദിവസം ആയാലോ…? മമ്മ പരിഭവത്തിന്റെ കെട്ട് അഴിച്ചു. വൈവ ഉണ്ട് മമ്മ അതാണ് വിളിക്കാൻ സാധിക്കാതിരുന്നത്..

അവൾ വായിൽ വന്ന ഒരു കള്ളം പറഞ്ഞു. എന്തൊക്കെയോ മമ്മ ചോദിച്ചു. യാന്ത്രികമായി അതിനൊക്കെ ഉത്തരം പറഞ്ഞു മമ്മയുടെ മോൾക് വിഷമം ഒന്നും ഇല്ലാലോ..? ഫോൺ വെക്കാൻ നേരം മമ്മ അവളോട് ചോദിച്ചു. അവൾക് വല്ലാത്തൊരു വിഷമം മനസിൽ മുളപൊട്ടി. ഒന്നും ഇല്ല പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു അവൾ ഫോൺ വെച്ചു. അവളുടെ കണ്ണിൽ നിന്നും ആദ്യമായി കുറ്റബോധത്തിന്റെ കണ്ണുനീർ വീണു. അപ്പോൾ തന്നെ അവൾ ഷൈനിന്റെ ഫോൺലേക് വിളിച്ചു അത് സ്വിച്ചഡ് ഓഫീസിൽ ആയിരുന്നു. തറയിൽ ഇരുന്നു കാലുകളിൽ മുഖം പൊത്തി ഇരുന്നു. അല്പസമയം അങ്ങനെ ഇരുന്നിട്ട് അവൾ പതിയെ എഴുനേറ്റു.

തന്നെ ഇതിൽ പൂട്ടി ഇട്ടിട്ട് കൂട്ടുകാർക്കും സത്കരിക്കാൻ ആയിരിക്കുമോ..? എന്നും ന്യൂസ്‌ പേപ്പർ ൽ വന്നു പോകുന്ന വാർത്തകൾ ഓർത്തു അവൾ ഞെടുങ്ങി.താനും ഒരു പേപ്പർ ന്യൂസ്‌ ആവുമോ…? ഏയ്‌ ഒരിക്കലും ഇല്ല കൊല്ലേണ്ടി വന്നാൽ കൊല്ലും ഞാൻ സ്വയം പറഞ്ഞുകൊണ്ട് പ്രതിരോധനത്തിനായി അവൾ ചുറ്റും പരതി. പക്ഷെ നിരാശ ആയിരുന്നു ഫലം അവസാനം വരുന്നത് വരട്ടെ എന്ന് കരുതി അവൾ ധൈര്യം സംഭരിച്ചിരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇതേ സമയം ഷൈൻ അവൾ കേറിയ ഉടനെ പുറത്തേക് ഇറങ്ങി വാതിൽ ലോക്ക് ചെയ്ത് നേരെ ബേസിലിനെ കാണാൻ പോയതായിരിന്നു. കണ്ട ഉടനെ എല്ലാം അവൻ ബേസിലിനോട് പറഞ്ഞു. ഇതൊക്കെ കേട്ടിട്ട് ബേസിൽ വായും തുറന്നിരുന്നു.

ബേസിൽ ഇതൊക്കെ മൂവീസ് ൽ മാത്രമേ കണ്ടിട്ടിട്ടോളു.. അവളെ എന്ത് ചെയ്യാനാ പ്ലാൻ..? ബേസിൽ ഷൈനിനോട് ചോദിച്ചു. ഒന്നും ചെയുന്നില്ലടാ. കുറച്ചു പേടിപ്പിക്കാൻ ആണ്. ഷൈൻ ചിരിച്ചുകൊണ്ട് പറഞ്ഞ് നോക്കിയും കണ്ടും വേണം പേടിപ്പിക്കലും പീഡിപ്പിക്കലും… ബേസിൽ ഒന്നു കുത്തി പറഞ്ഞു. വേണ്ട മോനെ… അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. ശെരി ഡാ ഞാൻ പോകട്ടെ കുറെ നേരം ആയി അവളെ അവിടെ ആക്കിയിട്ടു. അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തിട്ട് പറഞ്ഞു. ഞാനും കൂടി വരട്ടെ…. ബേസിൽ ബൈക്കിൽ കേറാൻ ആഞ്ഞു. വേണ്ടടാ നീ വന്നാൽ ശെരി ആവില്ല. പിന്നെ ഈ കാര്യം നമ്മുടെ ഇടയിൽ നിൽക്കണം. മനസ്സിലായോ….? ഷൈൻ ഒന്നു കനപ്പിച്ചു പറഞ്ഞു. ഉം…… ബേസിൽ അവന്റെ മുഖത്തേക്ക് നോക്കി ഒന്നു മൂളി. അപ്പോളേക്കും ഷൈൻ പോയി കഴിഞ്ഞിരുന്നു…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഷൈൻ പതിയെ ഫ്ലാറ്റ് തുറന്നു… ലൈറ്റ് എല്ലാം ഓൺ ചെയ്തിരിക്കുന്നു. ഹാളിലെ സോഫയിൽ കിടന്നു മാർത്ത മയങ്ങുകയായിരുന്നു… അവൻ അൽപ്പനേരം അവളെ നോക്കി നിന്നു. ഒരു പൂച്ചക്കുഞ്ഞിനെ പോലെയുള്ള പെണ്ണ്. ശെരിക്കും പേടിച്ചിട്ടുണ്ടന്നു മുഖത്തു ഉണ്ടെന്നു അവൻ മനസ്സിൽ ഓർത്തു. പിന്നെ പതിയെ അവളെ ഉണർത്തത്തെ വഴിയിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤ തന്നെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുന്ന ഷൈനിനെ കണ്ടുകൊണ്ടാണ് മാർത്ത ഉണർന്നത്. കുറച്ചു നേരത്തേക്ക് താൻ എവിടെ ആണെന്നു മർത്തയ്ക് മനസിലായില്ല.

ബോധം പതിയെ വന്നപ്പോൾ അവൾ ചാടി എഴുനേറ്റു. അപ്പോളും ചെറു ചിരിയോടെ ഷൈൻ അവളെ തന്നെ നോക്കി ഇരികുകയാരുന്നു. എന്തിനാ എന്നെ പൂട്ടി ഇട്ടത്…? കൂട്ടുകാർക്കും കാഴ്ച വെയ്ക്കാൻ ആണോ…? പിന്നെയും എന്നൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു മാർത്ത. ഷൈൻ ഇരുന്ന സ്ഥലത്ത് നിന്നും എഴുനേറ്റു വന്നു. മുഖം അടച്ചു ഒരു അടി ആയിരുന്നു അവൾക് ഉള്ള ഉത്തരം. തല കറങ്ങി നിലത്തു ഇരുന്നു പോയി. ഇത്രെയും ഒള്ളുടി നീ.. ഒരു 2 മണിക്കൂർ ഒറ്റയ്ക്കു ഇരുന്നപ്പോൾ തന്നെ നിന്റെ കിളി പോയി അവളാണ് വിർജിനിറ്റി ഓഫർ ചെയുന്നത്. പിന്നെ നീ ചോദിച്ചില്ലേ കൂട്ടുകാർക്കും കാഴ്ച വെയ്ക്കാൻ ആണോ എന്ന്. എടി ഞാൻ ഒന്നു വിരൽ നൊടിച്ചാൽ 100 പെണ്ണുങ്ങൾ വരും അതും നല്ല ആപ്പിൾ പോലെ ഉള്ളത്.

പിന്നെയല്ലേ ഈ ഉണക്ക മുന്തിരി… അവൻ പറയുന്നത് പൂർണമായും കേട്ടില്ലെകിലും അവൾ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ നിന്നെ ഇവിടെ കൊണ്ട് വന്നത് എന്റെ ജീവിതരീതി നിനക്ക് കാണിച്ചു തരാനും നിന്റെ അഹങ്കാരം ഒന്നു കുറയ്ക്കാനും വേണ്ടിയാണ്. ഷൈൻ ഇന്ന് വരെ അനുവാദം ഇല്ലാതെ ഒരു പെണ്ണിനേയും അവളുടെ അനുവാദം ഇല്ലാതെ തൊട്ടിട്ടില്ല. ഇനി തൊടുകയും ഇല്ല പ്രതേകിച്ചു നിന്നെയും… പിന്നെ പെണ്ണാണെന്നും വെച്ച് എല്ലാം നേടാം എന്നുള്ള നിന്റെ തോന്നൽ നല്ലത് അല്ല അതും കൂടി ഓർത്തോ… ഉച്ചത്തിൽ പിന്നെയും ന്തൊക്കെയോ അലറിട്ട് ഷൈൻ ബെഡ്‌റൂം ലേക്ക് പോയി. അപ്പോളും മാർത്ത ആ ഇരിപ്പ് തന്നെ ആയിരുന്നു. ആകപ്പാടെ ഒരു മങ്ങൽ.

കുറച്ചുകഴിഞ്ഞപ്പോൾ അവൻ റൂമിൽ നിന്നും പുറത്തേക് വന്നു. കൈയിലെ കുപ്പിവെള്ളം അവൾക് നേരെ നീട്ടി. 2 മണിക്കൂർ ആയിട്ട് ഒരു തുള്ളി വെള്ളം പോലും കിട്ടാതിരുന്ന മാർത്ത ആ കുപ്പി പെട്ടന്നു കുടിച്ചു തീർത്തു. ഇനിയും വേണോ…? അവളുടെ കുടി കണ്ടു അവൻ ചോദിച്ചു. വേണ്ട എന്നുള്ള രീതിയിൽ അവൾ തല അനക്കി. അവൾ പയ്യെ എഴുനേറ്റ് അവളുടെ ബാഗ് ലക്ഷ്യം ആക്കി നടന്നു…. നീ പോവണോ..? അവൾ ബാഗ് എടുത്തു ഷോൾഡറിൽ ഇടുമ്പോൾ അവൻ ചോദിച്ചു. അതെ എന്നുള്ള രീതിയിൽ അവൾ തലയാട്ടി. അവൾക് വായ തുറക്കാൻ തന്നെ പേടി ആയിരുന്നു. അവളുടെ മുഖം കണ്ടപ്പോൾ അവനു പാവം തോന്നി…. അടിക്കണ്ടായിരുന്നു എന്ന് തോന്നി. ഏയ്‌ അവൾക് ഒരു അടിയുടെ കുറവുണ്ട്.

അവൻ സ്വയം സമാധാനിച്ചു. അപ്പോളേക്കും അവൾ ഡോർ തുറക്കാറായിരുന്നു. താൻ ഒന്നു നിന്നെ… അവൻ പിറകിൽ നിന്നും വിളിച്ചു. അവൾ പേടിയോടെ തിരിഞ്ഞ് നോക്കി അവൻ അവളുടെ അടുത്തേക് വന്നു. ഒരു കടം കൂടി വീട്ടാൻ ഉണ്ടാലോ… അവൻ ഗൗരവത്തിൽ പറഞ്ഞു… എന്ത് എന്നുള്ള ഭാവത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി അവൻ പെട്ടെന്നു അവളുടെ അരയിൽ പിടിച്ചു തന്റെ ദേഹത്തേക് അമർത്തി. .ഒന്നും ചെയ്യാൻ കഴിയാതെ മാർത്ത കണ്ണുകൾ അടച്ചു നിസ്സഹായ ആയി നിന്നു. കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി നിന്നു. മാർത്ത…. അവന്റെ ശരീരത്തിലെ ചൂട് അവളിലേക് പകരാൻ എന്നോണം പ്രണയാതുരമായ ശബ്ദത്തിൽ അവൻ വിളിച്ചു.

പയ്യെ കണ്ണ് തുറന്നു മാർത്ത അവനെ നോക്കി ഇത്രയും നേരം കണ്ട ഷൈൻ അല്ല മുമ്പിൽ നില്കുന്നത് എന്നു തോന്നി പോയി അവൾക്. അത്രയ്ക്കും സ്നേഹം അവന്റെ കണ്ണിൽ അവൾക് കാണാൻ കഴിഞ്ഞു. അവൻ പതിയെ കുനിഞ്ഞു അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് മൂടി. അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് അവൻ അറിഞ്ഞു. പതിയെ ചുണ്ടുകൾക് മോചനം കൊടുത്തുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അവനിൽ നിന്നും പിടഞ്ഞുകൊണ്ട് മാർത്ത മാറി.

കുറച്ചു നേരത്തേക്ക് അവിടെ നിശബ്തത തളം കെട്ടി. അവൾ സാവധാനം ഡോർ തുറന്നു പുറത്തേക് ഇറങ്ങി. 48 hours തീരാൻ ഇനിയും 45 hours ഉണ്ട് മാർത്ത ഷൈൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. ഒന്നു തിരിച്ചു നോക്കി കൊണ്ട് മാർത്ത പുറത്തേക് നടന്നു. പിന്നെയും എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു. നാളെ ഇതൊക്കെ ക്ലീൻ ചെയ്യണം.ഞാൻ നല്ല വൃത്തി ഉള്ള കൂടത്തിൽ ആണ്. കേട്ടോ.. അവന്റെ മുഖത്തെ ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് മാർത്ത തിരിഞ്ഞു നടന്നു. ആ ചിരിയിൽ അവനുള്ള ഉത്തരം ഉണ്ടായിരുന്നു……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 9

Share this story