മഴയേ : ഭാഗം 17

മഴയേ : ഭാഗം 17

എഴുത്തുകാരി: ശക്തി കല ജി

സ്വതന്ത്രയാക്കുമ്പോൾ അവളുടെ മുഖം നാണത്താൽ കുനിഞ്ഞു പോയ്… അവളുടെ മിഴികൾ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയിൽ തങ്ങിനിന്നു….. അവളെ ഇരു കൈയ്യിലും കോരിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് താമരപ്പൊയ്കയിലെ പടവുകൾ തിരിച്ച് കയറി മുന്നോട്ടു നടക്കുമ്പോൾ ഇരു വശങ്ങളിലും ചെടികളിലും മരങ്ങളിലും പടർന്നു കിടക്കുന്ന പിച്ചിയും മുല്ലയും പവിഴമല്ലിയും മാരുതൻ്റെ തലോടലിൽ അവരുടെ മേലെ പുഷ്പങ്ങൾ വർഷിക്കുന്നുണ്ടായിരുന്നു… ഒപ്പം ഒരു ചാറ്റൽ മഴയും അവരെ നനച്ചു കടന്നു പോയ്….. മുറിയിൽ ചെന്നതും കട്ടിലിൽ ഒരു വശത്ത് ചാരിയിരുത്തി കഴിഞ്ഞിട്ടുo എനിക്ക് കണ്ണു തുറന്നു നോക്കാനുള്ള ധൈര്യം കിട്ടിയില്ല… ” എന്തേ കണ്ണടച്ചിരിക്കുകയാണോ…

എന്നെ പേടിച്ചിട്ടാണേൽ ഞാൻ പോയേക്കാം… പക്ഷേ അച്ഛൻ പറഞ്ഞിരിക്കുന്നത് ഉത്തരയുടെ കൂടെ എപ്പോഴും വേണമെന്നാ… സാരമില്ല കതകടച്ച് കിടന്നോളു… ഞാൻ മുത്തശ്ശിയുടെ മുറിയിൽ കാണുo…… പിന്നെ ഒരു കാര്യം രാവിലെ നാലു മണിക്ക് എഴുന്നേൽക്കണം…. ഫോണിൽ അലാറം വച്ചേക്കണം.. ഞാൻ പോവാ….. പിന്നെ ആഹാരം കഴിച്ചിട്ട് കിടന്നാൽ മതി…. ഞാൻ ചൂടുവെള്ളം വച്ച് കൊണ്ടുവരാം ” എന്ന് ഗൗതം പറഞ്ഞു… ഞാൻ പതിയെ കണ്ണു തുറന്നു നോക്കി…. മുൻപിൽ ഗൗതം ഇല്ല…. മനസ്സിൽ ആശ്വാസം തോന്നി.. ഞാൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു…. ശരീരമാകെ നുറുങ്ങുന്ന വേദന….

നെറ്റിയിൽ വേദന അസഹ്യമായി തോന്നി… ഞാൻ നെറ്റിയിൽ തൊട്ട് നോക്കി… നെറ്റിയിൽ തുണി കെട്ടിവച്ചിരിക്കുന്നു… നെറ്റിയിൽ എങ്ങനെ മുറിവ് പറ്റി… ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ഓർമ്മ വന്നില്ല… നിവേദയെ സൂക്ഷിക്കണം അവൾ കൈയ്യിൽ തന്ന പൂക്കൾ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്… ഇനി സൂക്ഷിക്കണം… എന്നാലും ഗൗതം എന്തിനാണ് ഇത്ര ധൃതി പിടിച്ച് കഴുത്തിൽ താലി അണിയിച്ചത്… മുത്തശ്ശി ചോദിക്കുമ്പോൾ എന്ത് പറയും…. അമ്മയും മുത്തശ്ശിയും ഉണ്ണിയും അറിഞ്ഞാൽ താനൊരു തന്നിഷ്ടക്കാരിയാണെന്ന് വിചാരിക്കും…. വിവാഹം എന്നത് ആരെയും അറിയിക്കാതെ ചെയ്യേണ്ട കാര്യമല്ല…

എല്ലാവരും എന്നെ തെറ്റിദ്ധരിക്കും… ഗൗതo കഴിഞ്ഞിലണിഞ്ഞ താലി വലത് കൈയ്യിൽ ഉയർത്തി പിടിച്ചു അങ്ങനെ നോക്കിയിരുന്നപ്പോഴാണ് ഗൗതം കൈയ്യിൽ ഒരു ബക്കറ്റുമായി വന്നത്… ഗൗതമേട്ടനെ കണ്ടതും പഴയത് പോലെ തന്നെ ഇരുന്നു… ബക്കറ്റുമായി ബാത്രൂമിലേക്ക് പോയി.. ബക്കറ്റവിടെ വച്ച് തിരിച്ചു വന്നു… “കുറച്ച് മരുന്നുകൾ ഇട്ട് തിളപ്പിച്ച വെള്ളമാണ്… ഒന്ന് കുളിച്ചോളു….. രാവിലെ എഴുന്നേക്കുമ്പോൾ ശരീരവേദനയൊക്കെ മാറും” എന്ന് ഗൗതം പറഞ്ഞു.. “മുത്തശ്ശിയെവിടെ…” ഞാൻ ചോദിച്ചു.. “മുത്തശ്ശി നിവേദയുടെ മുറിയിലാണ്… അവളുടെയൊപ്പം നിൽക്കാൻ ഞാനാണ് പറഞ്ഞത്… എന്തെങ്കിലും സഹായം ചെയ്യണോ ” ഗൗതം കുസൃതിയോടെ ചോദിച്ചു… അവളുടെ കണ്ണ് നിറഞ്ഞു… ”

ഞാൻ എല്ലാരോടും എന്ത് പറയണം… എല്ലാവരുടെയും മുന്നിൽ ഞാനൊരു മോശക്കാരിയാകും.. . നാളെ ഉണ്ണി വരുമ്പോൾ ഞാൻ എങ്ങനെ പറയും… എൻ്റെ വിവാഹം കഴിഞ്ഞൂന്ന്… ” … അവന് മാതൃകയാകേണ്ട ഞാൻ തന്നെ ആരേയും അറിയിക്കാതെ വിവാഹം കഴിച്ചു എന്ന് പറഞ്ഞാൽ ഉണ്ണിക്ക് എന്നോട് വെറുപ്പും ദേഷ്യവും തോന്നുo… “എൻ്റെ കണ്ണ് നിറഞ്ഞൊഴുകി….. ” ഇപ്പോ ഒന്നും വിചാരിച്ച് ടെൻഷനടിക്കണ്ട… ഇപ്പോൾ പോയി കുളിച്ചിട്ട് വാ…. കഴിക്കാം… ഉത്തര കുളിച്ച് വരുമ്പോഴേക്കും ഞാൻ മുത്തശ്ശിയെ വിളിച്ചിട്ട് വരാം ” എന്ന് പറഞ്ഞ് ഗൗതം പോകാനായി തിരിഞ്ഞതും ഉത്തര വേഗത്തിൽ വന്ന് അവൻ്റെ തോളിൽ അണിഞ്ഞിരിക്കുന്ന തോർത്തിൽ മുറുകെ പിടിച്ചു നിർത്തി… ”

ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി”ഉത്തരയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… “എനിക്കിപ്പോൾ ഒന്നിനും ഉത്തരം തരാൻ കഴിയില്ല…. അച്ഛൻ പറഞ്ഞത് ഞാൻ അനുസരിച്ചു…. നിൻ്റെ കഴുത്തിൽ കെട്ടിയ ചരട് എൻ്റെ രക്ഷയ്ക്കു വേണ്ടിയാണ്… അത് ഞാൻ തന്നെ അണിയിച്ച് തരണമെന്ന് അച്ഛൻ നിർബന്ധം പറഞ്ഞത് കൊണ്ടാണ് കെട്ടി തന്നത്… അത് ശരിക്കും താലിക്ക് സമാനമാണ്… ഈ ചരടു് ലോക്കറ്റും നിൻ്റെ കഴുത്തിൽ കിടക്കുമ്പോൾ എനിക്ക് അപകടമൊന്നും പറ്റില്ല… ഇരുപത്തിയൊന്നു ദിവസത്തെ വ്രത കാലത്ത് പല അപകടങ്ങളും നമ്മെ തേടിയെത്തും…. നിൻ്റെ പ്രാർത്ഥന നമ്മെ അതിൽ നിന്നെല്ലാം രക്ഷിക്കും…..

ഈ ഇരുപത്തിയൊന്നു ദിവസത്തേക്ക് മാത്രമാണ് ഞാൻ നിനക്ക് പതി… അതിന് ശേഷം നിനക്ക് ഇത് ഊരി അച്ഛൻ്റെയടുക്കൽ തിരികെ ഏൽപ്പിക്കാനുള്ളത് ആണ്….” ഗൗതം ചിരിയോടെ പറഞ്ഞു… ഞാൻ കേട്ടതൊന്നും വിശ്വസിക്കാനാകാതെ നിന്നു.. “പക്ഷേ ഗൗതമേട്ടൻ എൻ്റെ കഴുത്തിൽ കെട്ടിയത് രക്ഷയാണ് എന്ന് തന്നെ പറയാമാരുന്നല്ലോ ‘… ഇങ്ങനെയൊരു നാടകത്തിൻ്റെ ആവശ്യം… എൻ്റെ അനുവാദം കാക്കാതെ എന്നെ ചുംബിച്ചതോ “എൻ്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു… ” ഞാൻ പറയട്ടെ… മുഴുവൻ പറയുന്നതിന് മുന്നേ ഇങ്ങനെ ടെൻഷനാകുന്നത് എന്തിനാണ്… കഴുത്തിലണിഞ്ഞിരിക്കുന്ന ഈ മാല ഉത്തരയുടെ അച്ഛൻ്റെ കുടുംബ തറവാട്ടിലെ വിഗ്രഹത്തിൽ ചാർത്തി കഴിഞ്ഞ് തിരികെ ഇവിടെ വന്നു ഞാൻ കെട്ടി തന്ന ഈ ചരടും രക്ഷയും എൻ്റെ അച്ഛൻ്റെ കൈയ്യിൽ അഴിച്ച് നൽകുന്ന അടുത്ത നിമിഷം ഇത് വരെ നടന്ന കാര്യങ്ങൾ നീ മറക്കും…..

കാരണം ഇതെല്ലാം ദൈവരഹസ്യങ്ങളാണ്…. നമ്മൾ തമ്മിൽ അമ്പലത്തിൽ വച്ച് കണ്ട ഓർമ്മ കാണുമോ എന്നത് പോലും സംശയമാണ്…. ഒന്നും എൻ്റെ ഓർമ്മയിൽ വരാൻ സാധ്യതയില്ല…. എല്ലാം പഴയത് പോലെയാകും.. ഞാനും എല്ലാം മറക്കും… എൻ്റെ ഓർമ്മയിൽ നീയുണ്ടാവില്ല…. എന്ന് അച്ഛൻ പറഞ്ഞപ്പോൾ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണ്… അത് ഉത്തരയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം…. ” ഗൗതമിൻ്റെ വാക്കുകളിൽ വേദന നിറഞ്ഞു… ഉത്തരയുടെ കണ്ണ് നിറഞ്ഞു… അവൾ ഗൗതമിനെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… ” ഇല്ല ഞാൻ മറക്കില്ല…

അങ്ങനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം” എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് അവസാനം അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു… “എല്ലാം ദൈവവിധിപ്രകാരം നടക്കട്ടെ… എല്ലാം നല്ലതായി തന്നെ നടക്കട്ടെന്ന് മാത്രമേ നമ്മുക്ക് ഇപ്പോൾ പ്രാർത്ഥിക്കാൻ കഴിയു… “…വേഗം പോയി കുളിച്ചിട്ട് വരു… കഴിച്ചിട്ട് കിടക്കാം… രാവിലെ നേരത്തെ എഴുന്നേൽക്കണ്ടേ “…ഗൗതം അവളുടെ തലമുടിയിൽ തലോടികൊണ്ട് പറഞ്ഞു… ഗൗതം അവളെ നിർബന്ധിച്ച് കുളിക്കാൻ കയറ്റി വിട്ടു…. എന്നിട്ട് അവനും മുറിയിലേക്ക് പോയി… ഉത്തര മനസ്സ് അസ്വസ്ഥമായി…. ഗൗതം പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർമ്മയിൽ തെളിഞ്ഞതു്o അവൾ സ്വയം മറന്ന് നിന്നു… അപ്പോൾ ഇപ്പോൾ സംഭവിക്കുന്നതൊക്കെ എന്താണ്…

എനിക്കും ശത്രുക്കളെ സംഹരിക്കാനുള്ള ശക്തി കിട്ടിയതിന് തെളിവാണ് സാധാരണ മനുഷ്യരുടെ കണ്ണിൽ കാണാൻ പറ്റാത്ത രുദ്രനെ കാണാൻ കഴിഞ്ഞതും ഇല്ലാതാക്കാൻ ശ്രമിച്ചതും… കുഞ്ഞു ദേവി ചൈതന്യം കാണാൻ കഴിഞ്ഞതും എല്ലാം ഭാഗ്യം തന്നെയാണ്…. അപ്പോൾ നിവേദയുടെ വരവിനും ഗൂഢമായ ലക്ഷ്യമുണ്ട്…. ഇനി ശ്രദ്ധയോടെ വേണം മുൻപോട്ട് നീങ്ങാൻ… മരുന്നുകളിട്ട ചൂടുവെള്ളം ശരീരത്ത് ഒഴിച്ചപ്പോൾ തന്നെ പകുതി ആശ്വാസം തോന്നി…. വസ്ത്രം മാറി…. നീല ദാവണിയുടുത്തു… മുടിയുയർത്തി കെട്ടിവച്ചു… കണ്ണാടിയിൽ നോക്കി…. കുഞ്ഞു പൊട്ടും തൊട്ടു… നെറ്റിയിൽ നല്ല വേദന തോന്നി… അവൾ കെട്ടഴിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല…

ഗൗതം അവളുടെ നെറ്റിയിലെ മുറിവ് വച്ച് കെട്ടാൻ മരുന്നും ബാൻ്റേജും കൊണ്ടുവന്നു… “ഉത്തരാ വാ ഇവിടിരിക്ക് മരുന്ന് വച്ച് തരാം” എന്ന് പറഞ്ഞ് ഗൗതം കസേര നീക്കിയിട്ടു… അവൾ അനുസരണയുള്ള കുട്ടിയെ പോലെ ഗൗതം നീക്കിയിട്ട കസേരയിൽ ഇരുന്നു… ഗൗതം നെറ്റിയിലെ കെട്ട് അഴിക്കാൻ തുടങ്ങിയതും അവൾ കണ്ണടച്ചു… ഗൗതം പതുക്കെ നെറ്റിയിൽ ചുറ്റി കെട്ടിയിരുന്ന മുണ്ടിൻ്റെ കീറിയ കഷണം അഴിച്ച് എടുത്തു… വേദനിപ്പിക്കാതെ മുറിവ് വൃത്തിയാക്കി… ചെറിയ മുറിവ് ആരുന്നെങ്കിലും പടവിൽ ഇടിച്ച് വീണത് കൊണ്ടാവണം മുറിവിന് ചുറ്റുo വട്ടത്തിൽ നീര് വച്ചിരുന്നു… ചെറിയ കോട്ടൻ മുറിച്ചെടുത്ത് മരുന്ന് പുരട്ടി മുറിവിൽ വച്ചു ബാൻ്റേജ് ഒട്ടിച്ചു…

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പാറായിരിക്കുന്നത് കണ്ട് അവൻ്റെ മനസ്സിൽ വേദന നിറഞ്ഞു… ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി… പക്ഷേ യാഥാർത്ഥ്യം ഉൾക്കൊണ്ടെ പറ്റു…. കഴുത്തിലെ താലിരക്ഷയിൽ അവൻ തൊട്ടതും അവൾ ഞെട്ടി കണ്ണു തുറന്നു…. അവളുടെ നോട്ടം നേരിടാനാവാതെ അവൻ നോട്ടം പിൻവലിച്ചു… ” ഞാൻ പറയാതിരുന്നാൽ മതിയായിരുന്നു അല്ലേ…. പക്ഷേ പറയാതിരുന്നാൽ നീയെന്നെ കൂടുതൽ വെറുക്കും എന്ന് തോന്നി… അത് കൊണ്ട് പറഞ്ഞു പോയതാണ്… നാളെ വ്രതം തുടങ്ങി കഴിഞ്ഞാൽ ഞാൻ ഉത്തരയുടെ സേവകൻ അല്ലെങ്കിൽ ഒരു സംരക്ഷകൻ മാത്രമാണ്…” നീയെനിക്ക് ദേവിയും… ”

ഗൗതം പുഞ്ചിരിയോടെ പറഞ്ഞു.. “എനിക്ക് ഗൗതമേട്ടൻ പറയുന്നത് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല…” ഉത്തരയുടെ ശബ്ദമിടറി… ” ഇപ്പോൾ ഒന്നും ആലോചിക്കണ്ട… വാ വന്ന് കഴിക്കു… ” എന്ന് പറഞ്ഞ് ഗൗതം വേഗം എഴുന്നേറ്റ് മുറിയിൽ നിന്ന് ഇറങ്ങി പോയി… മറക്കാനായിരുന്നെങ്കിൽ ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്തിന്… പരസ്പരം ഹൃദയവികാരങ്ങൾ പകർന്നു നൽകും വിധം ഞങ്ങൾക്കിടയിലെ ബന്ധം വളർന്നിരിക്കുന്നു…. ഇത്രയും ആഴത്തിൽ പ്രണയിക്കുന്നൊരാളെ ഒരിക്കലും നഷ്ടപ്പെടുത്താനോ മറക്കാനോ കഴിയില്ല…. വ്രതം തീരും മുന്നേ അതിനൊരു പരിഹാരം തീർച്ചയായും കണ്ടെത്തണം.. അവൾ മനസ്സിൽ തീരുമാനിച്ച് കൊണ്ട് എഴുന്നേറ്റു…. ഹാളിൽ വന്നപ്പോഴേ അടുക്കളയിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്..

ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കള വാതിലിൽ ചെന്നു പതിയെ അകത്തേക്ക് എത്തി നോക്കി… അച്ഛനും മോനും വല്യ പാചക തിരക്കിലാണ്.. ഗൗതമേട്ടൻ പപ്പടം വറുക്കുന്നു.. അദ്ദേഹം ചെറിയ ഉള്ളി മുറിക്കുകയാണ്.. മുഖ ഭാവം കണ്ടാൽ എന്തോ യുദ്ധത്തിന് പോകാനുള്ള തയ്യാറെടുപ്പാണ് എന്ന് തോന്നും…. ഞാൻ വേഗം അദ്ദേഹത്തിൻ്റെ അടുക്കൽ ചെന്നു.. “എൻ്റെ അച്ഛനും ഇതുപോലെയായിരുന്നു.. അമ്മയ്ക്കോ എനിക്കോ സുഖമില്ലേൽ അടുക്കളയിൽ കയറി പറ്റുന്നതൊക്കെ ചെയ്തു തരും.. ” ” ഇങ്ങ് തന്നേ ഞാൻ ചെയ്തോളാം” എന്ന് പറഞ്ഞ് ഞാനദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും പിച്ചാത്തി വാങ്ങി… ” ഇവിടെ ഇതാദ്യമായിട്ടാ ഞാൻ അടുക്കളയിൽ കയറുന്നത്…

അമ്മയും ഭാര്യയും ന്നെ ഇതു വരെ അടുക്കളയിൽ കയറ്റിയിട്ടില്ല…. പക്ഷേ ഇന്ന് മകൻ തനിയെ അടുക്കളയിൽ ചെയ്യുന്നത് കണ്ടപ്പോൾ അവനെ സഹായിക്കണമെന്ന് തോന്നി….. പക്ഷേ ശീലമില്ലാത്തത് കൊണ്ട് ഒന്നും അങ്ങട് ശരിയാവുന്നില്ല” എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു… കൂടെ ഞങ്ങളും ആ ചിരിയിൽ പങ്ക് ചേർന്നു… ” അച്ഛൻ പോയ്ക്കോളു…നാളെ പുജയ്ക്ക് എല്ലാം ഒരുക്കാനുള്ളല്ലേ.. ഉത്തര വന്നല്ലോ… ഞങ്ങൾ രണ്ട് പേരും ചെയ്തോളാം… ” എന്ന് ഗൗതം പറഞ്ഞു… “ശരി ഞാൻ എന്നാൽ നിലവറയിലേക്ക് ചെല്ലട്ടെ.. പിന്നെ ഉത്തരാ കഴുത്തിലെ താലിയുടെ രക്ഷ ഒരു കാരണവശാലും ഊരി വയ്ക്കരുത്…. അത് മാത്രം ശ്രദ്ധിക്കണം.. പിന്നെ നിവേദയെ മുറിയിൽ നിന്ന് ഇറങ്ങാതെ നോക്കണം…

ആ കുട്ടി തറവാട്ടിൽ നിന്ന് പുറത്തേക്ക് പോയാൽ അപകടം വരുത്തി വയ്ക്കും…. അല്ലെങ്കിൽ സ്വയം അപകടത്തിൽ പോയി ചാടു്o.. അത് നമ്മുക്ക് ദോഷമാണ്.. അത് കൊണ്ട് വേണ്ടത് എന്താന്ന് വച്ചാൽ ഗൗതം മുറിയിൽ കൊണ്ട് കൊടുത്താൽ മതി.. നാളെ മുതൽ ഉത്തര നിലവറയ്ക്കുളളിൽ പൂജാ മുറിയോട് ചേർന്നുള്ള മുറിയിൽ വേണം താമസിക്കാൻ…. അവിടെ താമസിക്കാൻ വേണ്ടത് എല്ലാം എടുത്തോണം……” എന്ന് പറഞ്ഞ് അദ്ദേഹം നിലവറയിലേക്ക് പോയി.. “എനിക്ക് പറ്റുമോന്ന് ഭയം തോന്നുന്നുണ്ട് ” ഞാൻ പറയുമ്പോൾ ഗൗതമേട്ടൻ എന്നെ കസേരയിൽ പിടിച്ചിരുത്തി… ” പറ്റും…. ഉത്തരയ്ക്ക് മാത്രം പറ്റുന്ന കാര്യമാണ്… നിറവറയുടെ അടുത്ത മുറിയിൽ തന്നെ എൻ്റെ മുറിയാണ്…

എൻ്റെ മുറിയിൽ നിന്നുo നിലവറയിലേക്ക് രഹസ്യ വാതിൽ ഉണ്ട്… പേടിയാണേൽ പറഞ്ഞാ മതി.. ഞാൻ വരാം ” ഗൗതം കുസൃതിയോടെ പറഞ്ഞു… ” വേണ്ട… എനിക്ക് പേടിയില്ല… പിന്നെ ഓർമ്മ വേണം ഈ ഇരുപത്തിയൊന്നു ദിവസം മാത്രമേ പതിയുടെ സ്ഥാനമുള്ളു… ” ഞാൻ ഗൗരവത്തിൽ പറഞ്ഞു… ”എനിക്കറിയാം എന്നെ സൂക്ഷിക്കാൻ ” എന്ന് ഗൗതമേട്ടൻ പറയുമ്പോൾ ആ മുഖത്തെ ഭാവം നേരിടാനാവാതെ തളർന്ന് പോവുമെന്ന് തോന്നി.. അതു കൊണ്ട് മുൻപോട്ട് അധികം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല… രാത്രി മുത്തശ്ശിക്കും നിവേദയ്ക്കുമുള്ള ആഹാരം ഗൗതമേട്ടൻ മുറിയിൽ കൊണ്ടു കൊടുത്തു… അപ്പോഴേക്ക് ഹരിനാരയനദ്ദേഹം നിലവറയിൽ നിന്ന് തിരികെ വന്നു…

അദ്ദേഹത്തിനും ഗൗതമേട്ടനും ആഹാരം എടുത്തു വച്ചു…. അവരൊപ്പം തന്നെ ഇരുന്ന് ആഹാരം കഴിക്കണമെന്ന് നിർബന്ധിച്ചത് കൊണ്ട് കഴിച്ചു….. അടുക്കളയിൽ എല്ലാം ഒരുക്കിവയ്ക്കാൻ ഗൗതമേട്ടനും സഹായിച്ചു….. മുത്തശ്ശിയുടെ മുറിയിലെ കിടക്ക വിരിമാറ്റി വിരിച്ച് കൊടുത്തു… ഗൗതമേട്ടൻ കട്ടിലിൽ കിടന്നു… “നാളെ അമ്മയും വിഷ്ണുവും വരും.. ഉണ്ണിയും അവരൊടൊപ്പം വരുമെന്നാ പറഞ്ഞത്…. അത് കൊണ്ട് ചെറിയ പ്രശ്നങ്ങളെല്ലാം തീരും.. ” ഗൗതം പറഞ്ഞു… ”ഉണ്ണിയ്ക്ക് ആപത്തൊന്നും ഉണ്ടാവില്ലല്ലോ ”ഞാൻ പരിഭ്രമത്തോടെ ചോദിച്ചു… ” ഉണ്ണിയും കൂടി വന്നാലേ പൂർണ്ണമാകു… കാരണം ഈ തറവാടിൻ്റെ അടുത്ത അവകാശി അവനാണ്… അത് കൊണ്ട് ദോഷങ്ങൾ തീർക്കുമ്പോൾ അവനും ഇവിടെ ഉണ്ടാവണം”…

ഗൗതം ഗൗരവത്തിൽ പറഞ്ഞു… “എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് വിധിയുണ്ടാവും… ഒരിക്കലും അച്ഛൻ്റെ തറവാട്ടിലേക്ക് വരാൻ പാടില്ല എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതായിരുന്നു…. അച്ഛനെയും അമ്മയേയും പടിയിറക്കി വിട്ട തറവാട്ടിലേക്ക് വീണ്ടും വരേണ്ടി വന്നത് ദൈവവിധി തന്നെയാവും.. “… “എല്ലാം നല്ലതിനാകട്ടെ അല്ലെ “ഞാനത് പറയുമ്പോൾ ഗൗതമേട്ടൻ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു.. ” കതകടച്ച് കിടന്നോ… എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി” എന്ന് ഗൗതം പറഞ്ഞു… ഉത്തര മുറിയിൽ കയറി കതകടച്ചു… കുറ്റിയിട്ടിട്ട് ഒന്നൂടി കതക് വലിച്ച് നോക്കി ഉറപ്പിച്ചു… ഫോണെടുത്തു ഉണ്ണിയെ വിളിച്ചു.ഉണ്ണി ആശുപത്രിയിൽ പോയി അമ്മയേയും മുത്തശനേയും കണ്ടു..

ഇപ്പോൾ ഗൗതമേട്ടൻ്റെ നിർദ്ദേശപ്രകാരം ഉണ്ണി വിഷ്ണുവിൻ്റെ കൂടെയുണ്ട്… രാവിലെ അവരുടെയൊപ്പം തറവാട്ടിൽ എത്തുമെന്ന് പറഞ്ഞു… രാവിലെ കാണാം എന്ന് പറഞ്ഞ് ഫോൺ വച്ചു… ഫോൺ മേശമേൽ വച്ചു….. കട്ടിലിൽ കിടന്നു…. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല…. നാളെ മുത്തശ്ശനെ ആദ്യമായി കാണുമ്പോൾ എന്ത് സംസാരിക്കണം എന്ന് ഓർത്ത് മനസ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…. കഴുത്തിലെ താലിയുടെ രക്ഷ പതുക്കെ വലത് കൈയ്യിൽ ഉയർത്തി ചൂണ്ടോടടുപ്പിച്ചു…. പതിയെ കണ്ണടച്ചു.. കുഞ്ഞു ദേവി ചൈതന്യo പ്രത്യക്ഷപ്പെട്ടു…. അവൾ മയങ്ങി തുടങ്ങിയതും കുഞ്ഞുദേവി അവളെ തൻ്റെ മടിയിൽ കിടത്തി….. നെറ്റിയിലെ മുറിവിൽ പതിയെ തലോടി…. മുറിവ് അപ്രത്യക്ഷമായി….. കുഞ്ഞു ദേവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…. അന്തരീക്ഷത്തിൽ മാഞ്ഞു പോയി…. താമരപ്പൊയ്കയിലെ താമര പൂവിൽ പ്രത്യക്ഷപ്പെട്ടു….. നാളത്തെ നല്ല ദിവസത്തിനായ് കാത്തിരുന്നു……. തുടരും

മഴയേ : ഭാഗം 16

Share this story