സിദ്ധാഭിഷേകം : ഭാഗം 13

സിദ്ധാഭിഷേകം : ഭാഗം 13

എഴുത്തുകാരി: രമ്യ രമ്മു

“എന്താ…എനി പ്രോബ്ലം…” “ഉം..ചെറുതായിട്ട്..ഞാൻ ഒന്ന് കൂടി അന്വേഷിക്കട്ടെ….പോകുന്നതിന് മുൻപ് ഒരാളെ കാണാൻ ഉണ്ട്…നാളെ വരാം ബൈ..” “ശരി…ബൈ..” 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇന്നാണ് ആർട്‌സ് ഡേയുടെ ഫൈനൽ റിഹേഴ്‌സൽ… ‘സർഗം ‘തിരക്കിലാണ്…. ആദ്യമായി കേൾക്കുമ്പോൾ കിട്ടുന്ന സുഖം കുറയാതിരിക്കാൻ ആരുടെയും ശല്യം ഇല്ലാതെ അവർ കോളജിന്റെ പിന്നിൽ കുറച്ചു ദൂരെയായുള്ള ഗ്രൗണ്ടിൽ വച്ചാണ് റിഹേഴ്സൽ നോക്കുന്നത്….

ഗായത്രിയും റോഷനും ആണ് പാടുന്നത്… റോഷന്റെ ശബ്ദം വളരെ മനോഹരമാണ്…കണ്ണടച്ചു ആരും കേട്ടിരുന്നു പോകും… റോഷനും അമ്മാളൂവും കൂടെ ഉള്ള ഡ്യൂയറ്റ് കേട്ടാൽ കിട്ടുന്ന ഫീൽ ഒന്ന് വേറെ ആണ്..അവരാണ് ഹൈലൈറ്റ്സ് ആ ബാൻഡിന്റെ… അപ്പോഴാണ് മിത്തൂന്റെ ഫോൺ റിങ്ങ് ചെയ്തത്…അൺനോൺ നമ്പർ ആയിരുന്നു…മിത്തൂ അവരോട് പറഞ്ഞ് കാൾ അറ്റൻഡ് ചെയ്തു ..ബഹളം കേൾക്കാതിരിക്കാനായി ദൂരെ മാറി നിന്നു…

ശരത്ത് ആയിരുന്നു അത്.. “ഹലോ..മിത്ര..എനിക്ക് തന്നെയൊന്ന് ഒറ്റയ്ക്ക് മീറ്റ് ചെയ്യണം ..അത്യാവശ്യം ആണ്…പ്ലീസ്..” “ഒറ്റയ്ക്കോ.. എന്താ കാര്യം..ഫോണിൽ പറയൂ…അമ്മാളൂ ഇല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല…ഇതുവരെ..” “ഇത് അമ്മാളൂനെ പറ്റി സംസാരിക്കാൻ ആണ്…നേരിട്ട് പറഞ്ഞാലേ ശരിയാവൂ… എനിക്ക് അറിയാം അവൾക്ക് സിദ്ധാർത്ഥിനെ ഇഷ്ട്ടം ആണെന്നും അവന് അതിൽ താൽപ്പര്യമില്ല എന്നും….. അഭിയോട് ഞാനൊന്നും പറഞ്ഞിട്ടില്ല…..

എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം..താൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം…പ്ലീസ്…. ഞങ്ങൾ പ്രൊപ്പോസലുമായി അമ്മാളൂന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ന്…അതിന് മുൻപ് എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്….തന്നോട് സംസാരിച്ച ശേഷമേ ഫൈനലൈസ്‌ ചെയ്യുള്ളു…പ്ലീസ് മിത്ര…” “ഞാൻ എന്ത് പറഞ്ഞു വരും ഇപ്പോ…” “പ്ലീസ്..ഹെല്പ് മീ..മിത്ര..തനിക്ക് അമ്മാളൂനെ പോലെയാണ് എനിക്ക് അഭി…

രണ്ടുപേരുടെയും ലൈഫ് അല്ലേ.. പ്ലീസ്..” “ശരി ..എവിടെ വരണം..” “താൻ കോളേജ് ഗേറ്റിന് നിന്നാൽ മതി..ഞാൻ പിക്ക് ചെയ്തോളാം..അവിടെ തന്നെ തിരിച്ചു കൊണ്ടുവിടാം…” “ഓക്കേ ഞാൻ വരാം…ഒരു പത്ത് മിനുട്ടിനുള്ളിൽ എത്താം..” “ശരി…” ÷÷÷ “ടി…അമ്മാളൂ ..എന്നോട് കൊമേഴ്സ് ബ്ലോക്കിലേക്ക് പോകാൻ പറഞ്ഞു ശ്യാമള മാഡം…ഞാൻ ഒന്ന് പോയിട്ട് വരട്ടെ…ഏതോ പ്രോഗ്രാമിന് ഒരു അര മണിക്കൂർ വയലിന്റെ ഹെല്പ് വേണം പോലും…

അജു ടാ നീ ഒന്ന് എന്റെ പോർഷൻ നോക്കണേ… “ടി..ഞാനും വരാം..ഒറ്റയ്ക്ക് പോണ്ടാ…” “നീ വന്നാൽ ഇവിടെയോ.. നീ ഒന്ന് പോയേ ഇളള കുട്ടി അല്ലേ ഞാൻ …പോടി…” അവൾ ഗേറ്റിന് എത്തി ശരത്തിനെ വിളിച്ചു…അപ്പോഴേക്കും കാറുമായി അവൻ എത്തി…അവൾ അവന്റെ കൂടെ കയറി.. “അര മണിക്കൂർ അത്രേ ഉള്ളൂ സമയം….” “എനിക്കും ..ഞങ്ങൾക്ക് അമ്മാളൂന്റെ വീട്ടിലേക്ക് പോകേണ്ടതാണ്…” “ഈ ബന്ധം അവൾ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല…” “അറിയാം…കുറച്ചൊക്കെ…

എനിക്ക് അമ്മാളൂനെ കുറിച്ച് കൂടുതൽ അറിയണം…” “സർ പറഞ്ഞത് ശരിയാണ്…സിദ്ധുവേട്ടനെ അവൾക്ക് ഇഷ്ട്ടമാണ്…അത് ഉണ്ടായത് എങ്ങനെ ആണെന്ന് സർ അറിയണം….അഭി സാറും അറിയണം..അതിന് ശേഷം സമ്മതമാണെങ്കിൽ മാത്രം മുന്നോട്ട് പോയാൽ മതി… അവൾക്ക് നല്ലത് വരുന്നത് മാത്രേ ഞാൻ ചെയ്യൂ…ഞാൻ എല്ലാം പറയാം.. നിങ്ങൾ ഈ കാര്യത്തിൽ സീരിയസ് ആണെന്ന് മനസിലായി…അഭി സർ നെ കുറിച്ച് രാജീവേട്ടൻ പറയാറുണ്ട്….

സർ നെ പോലെ ഒരാൾക്ക് അമ്മാളൂനെ കൊടുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ….ഇതൊക്കെ നിങ്ങൾ അറിയണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത്ര റിസ്‌ക്ക് എടുത്തു വന്നത് തന്നെ…” “താങ്ക്സ്…എനിക്കും ചിലത് മിത്രയോട് പറയാൻ ഉണ്ട്…മിത്ര മാത്രം അറിയാൻ ഉള്ളത്…മിത്രയുടെ സഹായം ഉണ്ടാവണം അവരുടെ നല്ല ഒരു ജീവിതത്തിന്…” അവർ പരസ്‌പരം സംസാരിച്ചു…ശരത്ത് പറഞ്ഞ കാര്യങ്ങൾ ഒരു ഞെട്ടലോടെ ആണ് മിത്തൂ കേട്ടത്… “സർ അവൾ ഇതൊക്കെ അറിഞ്ഞാൽ…”

“തൽക്കാലം…അറിയരുത്…അവളെ എന്റെ അഭി അത്ര ആഗ്രഹിക്കുന്നുണ്ട്…ഈ ജീവിതത്തിൽ അവന് കൂട്ടായി അമ്മാളൂ മതി…അവനോട് അവളുടെ ലൈഫിൽ നടന്നത് ഞാൻ പറയും..അതിന് ശേഷം അവന് സമ്മതമാണെങ്കിൽ ഞങ്ങൾ ഇന്ന് തന്നെ ഇത് ഉറപ്പിക്കും….” “ഉം…അഭി സാറിനെ പറ്റിച്ചു എന്ന തോന്നൽ ഒരിക്കലും ഉണ്ടാവരുത്…എല്ലാം അറിയിക്കണം… ഞാനായിട്ട് അമ്മാളൂനോട് ഒന്നും പറയില്ല…സർ പറയുന്നത് വരെ…” “താങ്ക് യൂ…താൻ കൂടെ ഉണ്ടാവണം…

പിന്നെ ഈ സർ വിളി ഒന്ന് നിർത്തിയേക്ക് കേട്ടോ….ഉം…പോകാം…” “😊😊..ശരി സർ…അല്ല…ശരത്തേട്ടാ…” “😀😀…അത് കൊള്ളാം… അപ്പോ ഫ്രണ്ട്‌സ്…ഓക്കേ…” “ഉം..ഒരു പാക്ക് ലെയസ് മേടിച്ചു തന്നാൽ… ഓക്കേ…👍👍😉” “😳..താൻ ആൾ കൊള്ളാലോ… കടുക്മണി…” “😬😬😬😬..വിശപ്പുണ്ടേ… കാലത്ത് തൊട്ട് പണിയിലാ…” “എന്ത് പണി…കിളയ്ക്കാൻ ആണോ കോളേജിൽ പോകുന്നേ…” “മൺഡേ ഞങ്ങളുടെ ആർട്‌സ് ഡേ ആണ്…ഇന്നാണ് ഫൈനൽ റിഹേഴ്‌സൽ..അതിന്റെ ഇടയിലാ വന്നത്…ശരത്തേട്ടനും വാ…

ഞങ്ങളുടെ പ്രോഗ്രാം കാണാം…” “ആഹാ…താൻ എന്ത് പ്രോഗ്രാമാണ് ചെയ്യുന്നത്…” “ഞങ്ങൾക്ക് ഒരു ബാൻഡ് ഉണ്ട്..സർഗം..മ്യൂസിക് ബാൻഡ്..” “മ്യൂസിക്…!!! താൻ പാടുമോ..” “ഇല്ല…വയലിൻ വായിക്കും….പക്ഷേ പാടുന്ന ഒരാൾ ഉണ്ട്… അഭി സർ അയാളെ കെട്ടിയാൽ നിങ്ങൾക്ക് എന്നും പാട്ട് കേൾക്കാം…☺☺” “വാട്ട്..😮😮 അമ്മാളൂ പാടുമോ…” “അവളുടെ പാട്ടൊന്ന് സർ കേട്ടു നോക്കണം…എന്റെ അമ്മാളൂ ഒരു സംഭവമല്ലേ….പാട്ടും ഡാൻസും ഒക്കെ ഉണ്ട് അവളുടെ അടുത്ത്….

പക്ഷേ അതിന്റെ യാതൊരു അഹങ്കാരവും എന്റെ മോൾക്ക് ഇല്ല…അതല്ലേ അവളെ എനിക്ക് ഇത്ര ഇഷ്ട്ടം…😍😍” “😯😯😯..താൻ പറഞ്ഞത് സത്യമാണോ..” “അതെന്താ..അങ്ങനെ ചോദിച്ചത്…ഞാൻ എന്തിനാ ഇതൊക്കെ കള്ളം പറയുന്നേ…” “എനിക്ക് ഇപ്പോ ഉറപ്പായി മിത്ര..അമ്മാളൂ അഭിക്ക് ഉള്ളത് തന്നെയാണ്… നിനക്ക് അറിയോ അഭിക്ക് കുറച്ച് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അവന്റെ പെണ്ണിനെ കുറിച്ച്… പക്ഷേ അമ്മാളൂനെ ആദ്യം കണ്ടപ്പോൾ തന്നെ അവൻ അതൊക്കെ മറന്ന് അവളിൽ ചുറ്റി കറങ്ങി….എല്ലാ ആഗ്രഹവും ഒഴിവാക്കി..

എന്തോ ഒന്ന് അവനെ അവളിലേക്ക് അടുപ്പിച്ചു എന്ന അവൻ പറയുന്നത്….” “എന്ത് ആഗ്രഹങ്ങൾ…” “വാ..തന്നെ കൊണ്ടു വിടാം..പോകുമ്പോൾ പറയാം…” “ഉം..അപ്പോ ലേയ്‌സ്…” “ഓ..വാങ്ങി തരാം കാന്താരി…. നടക്ക് അങ്ങോട്ട്…” “😬😬😬😬..ഈ…” ××××××× മിത്തൂ തിരിച്ചു വന്ന് അവരോടൊപ്പം കൂടി…എല്ലാ പാട്ടുകളും നോക്കി….തൃപ്തിപ്പെട്ടു..അപ്പോഴേക്കും വൈകീട്ട് ആയി… പിന്നെ പതിവ് പരിപാടികളൊക്കെ കഴിഞ്ഞ് ഹോസ്റ്റലിൽ എത്തി..ഫ്രഷ് ആയി വരുമ്പോഴാണ് അച്ഛന്റെ കോൾ വന്നത് അമ്മാളൂന്… “ഹായ്..ദേവൻ സർ..എന്തൊക്കെയുണ്ട് വിശേഷങ്ങൾ..”

“എനിക്ക് ഇപ്പോ വിശേഷിച്ചൊന്നുമില്ല…പക്ഷെ ഇവിടെ ഉടൻ ഒരു വിശേഷം ഉണ്ടാകും…”😊😊 “എന്ത് വിശേഷം…” “ഒരു കല്ല്യാണം..” “ആണോ…🙂🙂🙂ഉറപ്പിച്ചോ…” “നിന്റെ സമ്മതം കിട്ടാതെ അച്ഛൻ ഉറപ്പിക്കുവോ..പക്ഷേ മോള് സമ്മതിക്കണം…മോൾക്ക് ഇഷ്ട്ടാണോ…” “എന്റെ സമ്മതമോ…എനിക്ക് എന്താ പ്രശ്നം..എല്ലാരുടെയും ഇഷ്ട്ടം അല്ലേ എന്റെ ഇഷ്ടം…അച്ഛൻ ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോ…” “ആണോ.. ഉറപ്പല്ലേ…എങ്കിൽ ശരി ..മോൾടെ ഈ ധൈര്യം മാത്രം മതി അച്ഛന്….അപ്പോ ഗുഡ് നൈറ്റ്…” “ഉറപ്പ് തന്നെ..ഗുഡ് നൈറ്റ്..

ദീപുവേട്ടനോട് അമ്മമ്മയോടും അമ്മയോടും ഒക്കെ എന്റെ അന്വേഷണം പറയണേ…നന്ദുവേട്ടനെ ഞാൻ കണ്ടില്ല…നാളെ പോകാം സൺഡേ അല്ലേ.. അപ്പോ ഗുഡ് നൈറ്റ്…” ഫോൺ വച്ച് വളരെ സന്തോഷത്തിൽ ആയിരുന്നു അമ്മാളൂ.. “എന്താണ് ഇത്ര സന്തോഷം…” “ടി..ദീപുവേട്ടന്റെ കല്ല്യാണം ഉറപ്പിക്കാൻ പോകുവാ…”☺☺ “ആണോ..എന്തേ പെട്ടെന്ന്..അവളുടെ കോഴ്സ് തീർന്നിട്ടെ ഉള്ളൂ പറഞ്ഞിട്ട്…” “അവൾക്ക് കല്ല്യാണം കഴിഞ്ഞാലും പഠിക്കാലോ…എന്തായാലും നന്നായി ഞാൻ എത്ര കാലമായി പറയുന്നു… അക്കുചേട്ടന്റെ ബുദ്ധിമുട്ട് വിചാരിച്ചാണ് ചുരുക്കി റെജിസ്ട്രർ ഓഫീസിലോ മറ്റോ വച്ച് കെട്ടാൻ പറഞ്ഞത്…

പിന്നീട് ഗ്രാൻഡ് റിസപ്ഷൻ വെക്കാലോ.. പക്ഷേ അക്കു ചേട്ടന് നിർബന്ധം നാടറിഞ്ഞു വേണം എന്ന്…പറഞ്ഞിട്ടും കാര്യമില്ല…ഒരേ ഒരു പെങ്ങളൂട്ടി അല്ലേ.. എന്തായാലും എനിക്ക് സന്തോഷായി….നമ്മൾക്ക് അടിച്ചു പൊളിക്കാം…” മിത്തൂന് അവൾ തെറ്റിധരിച്ചത് ആണെന്ന് മനസിലായി..അഭി സർ ന് അപ്പോൾ ഇഷ്ടകുറവൊന്നും കാണില്ല…തൽക്കാലം അവർ ഉറപ്പിക്കട്ടെ…അവൾ ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ..ഉറപ്പിച്ചാൽ അച്ഛൻ കൊടുത്ത വാക്ക് ഓർത്ത് സമ്മതിച്ചാലോ.. $$$$$$$$$$$$$$$$$$$$$$ ഇന്നാണ് ആർട്‌സ് ഡേ… അമ്മാളുവും ജീവയും ചേർന്ന് രംഗപൂജ ചെയ്തു..

അതിമനോഹരമായ ഗണേശ സ്തുതിയും മഹാദേവ-ദേവി സ്തുതികളും ഒക്കെ ചേർത്ത് ഒരു ഫ്യൂഷൻ രീതിയിലുള്ള കൊറിയോഗ്രാഫി ആയിരുന്നു അവർ ചെയ്തത്…. പതം വന്ന ഒരു നർത്തകിയുടെ മെയ് വഴക്കത്തോടെ അവർ അത് പൂർത്തിയാക്കിയപ്പോൾ ഉച്ചത്തിൽ ഉള്ള കൈയടിയോടെ എല്ലാവരും ഒന്ന് ഉഷാറായി… ഗ്രീൻ റൂമിൽ മേയ്ക്കപ്പ് ഒക്കെ വൃത്തിയാക്കുകയിരുന്നു അവർ…മിത്തൂ കൂടെ തന്നെയുണ്ട്…..സ്റ്റേജിൽ മറ്റുള്ള പ്രോഗ്രാം ഒക്കെ നടന്ന് കൊണ്ടിരിക്കുന്നു…

മിത്തൂന്റെ ഫോൺ റിങ്ങ് ചെയ്തു.. ശരത്തിന്റെ നമ്പർ തെളിഞ്ഞു… അവൾ റൂമിന് വെളിയിൽ വന്നു അറ്റൻഡ് ചെയ്തു.. ” ഹലോ..ശരത്തേട്ടാ…” “മിത്ര ബിസി ആണോ…ഇന്നല്ലേ പ്രോഗ്രാം…” “ഇപ്പോ ബിസി അല്ല….അമ്മാളൂന്റെ പ്രോഗ്രം ഇപ്പോ കഴിഞ്ഞു…പറഞ്ഞോളൂ…. ഞങ്ങളുടെ പ്രോഗ്രാം ഏറ്റവും ലാസ്റ്റ് ആണ്…അത്ര വരെ ഫ്രീ ആണ്…” “ഞാൻ ഗേറ്റിന് അടുത്തുണ്ട്…വരാവോ..” “ശരി വരാം…അമ്മളൂനോട് പറയട്ടെ…” “ഓക്കേ..” ======= “ടി ..മോളെ..ഞാൻ ഇപ്പോ വരാവേ…” “എവിടേക്കാ…” “എവിടെയും ഇല്ലെടി…ഇവിടൊക്കെ തന്നെ..എന്താ നടക്കുന്നത് എന്ന് നോക്കട്ടെ…ഇപ്പോ വരാം..” %%%%%%%%

ഗേറ്റിന് അടുത്ത് ശരത്ത് ഉണ്ടായിരുന്നു….ഗ്രൗണ്ടിൽ വച്ചായിരുന്നു പ്രോഗ്രാം..അതുകൊണ്ട് കൂടുതൽ ആൾക്കാരും ആ ഭാഗത്താണ് ഉണ്ടായത്… “ഹായ് ശരത്തേട്ടാ… “ആഹ്..മിത്ര…ഞാൻ തന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വന്നതാ….ഞങ്ങൾ പോയ കാര്യങ്ങൾ..അമ്മാളൂ എന്തെങ്കിലും പറഞ്ഞിരുന്നോ ഈ ആലോചന അറിഞ്ഞപ്പോൾ…” “നമ്മൾക്ക് വണ്ടിയിൽ ഇരുന്നാലോ..ആരെങ്കിലും കണ്ടാൽ അമ്മാളൂ അറിയും..” “ശരി വാ..” അവൾ ദേവൻ വിളിച്ചതും അമ്മാളൂ തെറ്റിദ്ധരിച്ചതും എല്ലാം പറഞ്ഞു.. “ഇനി ഇപ്പോ എന്ത് ചെയ്യും…

അഭി അവളെ കാണണം എന്ന് പറയുന്നുണ്ട്…” “ഈ ഫ്രൈഡേ കൂടിയേ ക്ലാസ് ഉള്ളൂ…പിന്നെ ഓണം വെക്കേഷൻ സ്റ്റാർട്ട് ചെയ്യും…ഞങ്ങൾ സാറ്റർഡേ നാട്ടിലേക്ക് പോകും…അവിടെ എത്തീട്ട് അവൾ അറിയുകയാണെങ്കിൽ അവരുടെ ഒക്കെ വിഷമം കാണാതിരിക്കാൻ എങ്കിലും അവൾ സമ്മതിച്ചാൽ മതിയായിരുന്നു… ഇപ്പോ നിങ്ങളെക്കാൾ കൂടുതൽ ഞാൻ അത് ആഗ്രഹിക്കുന്നുണ്ട്… “ഉം…അഭിയെ എങ്ങനെയെങ്കിലും തമ്മിൽ കാണുന്നതിൽ നിന്ന് ഞാൻ ഒഴിവാക്കാം..താനും ഹെല്പ് ചെയ്യണം..കേട്ടല്ലോ…”

“ഉം..അവൾക്ക് വേണ്ടി ഞാൻ എന്തിനും റെഡി ആണ്…അവൾക്ക് എന്നോട് ദേഷ്യം കാണുമായിരിക്കും..എല്ലാം അറിഞ്ഞിട്ടും പറ്റിച്ചെന്ന് കരുതും…എങ്കിലും സാരില്ല…അവൾ എന്നെ ഒരിക്കലും വെറുക്കില്ല….അവൾ സന്തോഷത്തോടെ ഇരിക്കണം….എനിക്ക് അത് മതി…. അഭി സർ ന്റെ കയ്യിൽ അവൾ സുരക്ഷിത ആയിരിക്കും എന്ന ഉറപ്പ് മാത്രം മതി എനിക്ക്…” “ആ ഉറപ്പ് ഞാനും തരാം..” “ഉം..എങ്കിൽ ഞാൻ പോട്ടെ…അവൾ ഡ്രസ്സ് ചെയ്ത് വന്നാൽ അന്വേഷിക്കാൻ തുടങ്ങും…സർ നേയും കൂട്ടി വായോ….ഞങ്ങളുടെ പ്രോഗ്രാം കാണാം….

അഭി സർ ന് അവളുടെ പാട്ട് കേൾക്കണ്ടേ…” “ഞാൻ അത് തൽക്കാലം അറിയിക്കുന്നില്ല….അവന് പിന്നീട് നമ്മൾക്ക് ഒരു സർപ്രൈസ് ആയി അറിയിച്ചു കൊടുക്കാം എന്താ…” “അത്..പൊളിക്കും…എങ്കിൽ ഞാനും കൂടാം പ്ലാൻ ചെയ്യാൻ…” “ഡൺ…ഇന്ന് കഴിക്കാൻ ഒന്നും വേണ്ടേ… “😁😁..ഈ….എന്നെ മനസിലാക്കി കളഞ്ഞല്ലോ……ഇപ്പോ വേണ്ടാ…ഇനി കാണുമ്പോ കടം വീട്ടാം…പോട്ടെ..ബൈ..” ~~~~~ വൈകീട്ട് അഞ്ച് മണിയായപ്പോൾ ശരത്ത് കാബിനിൽ നിന്ന് ഇറങ്ങി….അഭിയുടെ ക്യാബിനിലേക്ക് നോക്കി അവൻ കണ്ടില്ലെന്ന് ഉറപ്പ് വരുത്തി…റിസപ്ഷനിൽ അഭി ചോദിച്ചാൽ താൻ പുറത്തു പോയെന്ന് പറയാൻ ഏൽപ്പിച്ചു..

കോളേജിൽ എത്തുമ്പോൾ ദൂരെ നിന്നേ കയ്യടിയും ആർപ്പുവിളിയും കേൾക്കാൻ പറ്റുന്നുണ്ടായിരിന്നു… അവൻ വേഗം തന്നെ അങ്ങോട്ട് നടന്നു…അവിടെ ഗ്രൗണ്ടിൽ മേളം ആയിരുന്നു….ഒരു പാട്ടിന്റെ അവസാന വരികൾ അവിടെ ഒഴുകി…അവൻ അതിൽ കുറച്ചു നേരം ലയിച്ചു നിന്നു പോയി …പാടുന്ന ആളെ കാണാൻ പതുക്കെ മുന്നോട്ട് നടന്നു… ആ വരികൾ കാതിനിമ്പമായി ഓടിയെത്തി….കൂടെ കരഘോഷങ്ങളും… ….

Sun Raha Hai Naa Tu Ro Rahi Hun Main… Sun Raha Hai Naa Tu Kyun Ro Rahi Hun Main… Yaara… പാടി കൊണ്ടിരിക്കുന്ന അമ്മാളൂനെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു…അഭി ഇപ്പോൾ ഇത് കണ്ടിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു…

Waqt Bhi Thehara Hai Kaise Kyun Ye Huaa… Kaash Tu Aise Aaye Jaise Koi Dua Tu Rooh Ki…Raahat Hai Tu Meri Ibaadat Hai Aa… Apne Karam Ki Kar Adaayein Kar De Idhar Bhi Tu Nigaahein.. Sun Raha Hai Naa Tu Ro Rahi Hun Main.. Sun Raha Hai Naa Tu Kyun Ro Rahi Hun Main… Sun Raha Hai Naa Tu Ro Rahi Hun Main… Sun Raha Hai Naa Tu Kyun Ro Rahi Hun Main…

വലിയ ആർപ്പ് വിളി ശബ്ദമാണ് അവനെ തിരിച്ചു കൊണ്ട് വന്നത്.. ആ ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു….അത്ര ഫീൽ ആയിരുന്നു…. മിത്ര മൈക്ക് എടുത്ത് മുന്നോട്ട് വന്നു.. “അപ്പോ നമ്മൾക്ക് കലാശ കൊട്ടിലേക്ക് കടക്കാം…എന്താ…റെഡി അല്ലേ…” “അതേ……………………..ഒരുമിച്ചു അവിടം മുഴുവൻ പറഞ്ഞു… “അപ്പോൾ എല്ലാരും കൂടിക്കോ ഞങ്ങളുടെ കൂടെ… സർഗം ബാൻഡിന്റെ എല്ലാ നന്ദിയും ഇതോടൊപ്പം ഞങ്ങൾ അറിയിക്കുന്നു…നിങ്ങളുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…അപ്പോൾ തുടങ്ങാം…” റോഷനും ഗായുവും അമ്മാളുവും മുന്നോട്ടു വന്നു… അമ്മാളൂ തുടങ്ങി വച്ചു…പിന്നെ ഒരു മേളത്തോടെ അവർ മതി മറന്ന് പാടി… 👇👇

കാന്താ…. ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താ…(2) പൂരം അതിലൊന്ന് കൂടണം കാന്താ …(2) കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ തിമില എനിക്കൊന്നു കാണണം കാന്താ..(2) തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ… (2) കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ മദ്ദളം എനിക്കൊന്നു കാണണം കാന്താ(2) മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ…(2) ……….

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ………….. ആർപ്പ് വിളിയും ബഹളവും ഡപ്പാകൂത്തുമായി അവർ അത് അടിച്ചുപൊളിച്ചു പാടി… °°°°°°°°°° ശരത്ത് തിരിച്ചുള്ള ഡ്രൈവിങ്ങിൽ ആയിരുന്നു…ഫോണിൽ എടുത്ത വീഡിയോ പ്ലേ ചെയ്ത് ഹോൾഡറിൽ വെച്ചു… എത്ര ഫീൽ ചെയ്താണ് അവൾ പാടുന്നത്..അഭിക്ക് ഇത് കേട്ടാൽ സന്തോഷമാകും..അവൻ ഇത് അറിയുന്നത് അവരുടെ കല്ല്യാണ ദിവസം ആയ മതി…നല്ലൊരു ഷോക്ക് ട്രീറ്റ് കൊടുക്കണം അവന് ഇത് വച്ച്… തൽക്കാലം ആരോടും പറയണ്ടാ.. എല്ലാരും അന്ന് അറിഞ്ഞാൽ മതി..അവൻ ഓരോന്ന് ആലോചിച്ചു കമ്പനിയിൽ തിരിച്ചെത്തി… **** എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു ബാൻഡിനെ…

പൊളിച്ചെഴുത്ത് അതി ഗംഭീരമായി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു….കുറച്ചു പ്രോഗ്രാംസ് അവർക്ക് കിട്ടുകയും ചെയ്തു…എല്ലാവരും പിരിഞ്ഞു… ആകെ ക്ഷീണിച്ചിരുന്നു അവർ.. ഇൻസ്ട്രുമെന്റ്‌സ് എല്ലാം എടുത്ത് വച്ച് പോകാറായപ്പോഴേക്കും ഇരുട്ട് ആയിരുന്നു… റോഷന്റെ വണ്ടിയിൽ അമ്മാളുവും അജു(അജാസ്)ന്റെ കൂടെ മിത്രയും അച്ചുവിന്റെ കൂടെ ഗായാത്രിയും വീട്ടിലേക്ക് തിരിച്ചു… റോഷൻ അമ്മാളൂനെ ഹോസ്റ്റലിൽ ഇറക്കി തിരിച്ചു പോയി….അവൾ അജുവും മിത്രയും വരുന്നത് കാത്തു അവിടെ നിന്നു…അപ്പോഴാണ് റോഡിന്റെ എതിർവശത്ത് നിന്നും ഒരു ഓഡി കാർ യു ടേണ് എടുത്തു അവളുടെ അടുത്ത് നിർത്തിയത്…അതിന്റെ ഡോർ തുറന്ന് അഭി ഇറങ്ങി.. അഭിയെ കണ്ടപ്പോഴേ അമ്മളൂന്റെ ദേഷ്യം ഉയരാൻ തുടങ്ങി…അവൾ അവനെ കാണാത്ത മട്ടിൽ നിന്നു….

“അമ്മു എന്താ ലേറ്റ് ആയേ..ഞാൻ കുറെ സമയം ആയി കാത്തിരിക്കുന്നു…” “ഏത് കുമ്മു…എന്നെയാണ് ഉദ്ദേശിച്ചത് എങ്കിൽ എന്റെ പേര് സാഗര എന്നാണ്… പിന്നെ നിങ്ങൾ എന്തിനാ എന്നെ കാത്തു നിന്നത്..എന്റെ മുന്നിൽ വരരുത് എന്ന് പറഞ്ഞതല്ലേ… നിങ്ങൾ എന്താ ഇങ്ങനെ..നിങ്ങൾക്ക് ഒരു നിലയും വിലയും ഇല്ലേ..അത് എന്തിനാ ഇങ്ങനെ കളയുന്നത്…” “അമ്മു …എനിക്ക് .. അപ്പോഴേക്കും മിത്ര അവിടെ എത്തി…അഭിയെ കണ്ടതും അവൾ ഒന്ന് ഭയന്നു.. അമ്മാളൂ എല്ലാം അറിഞ്ഞു കാണുമോ എന്ന്……തുടരും..

സിദ്ധാഭിഷേകം : ഭാഗം 12

Share this story