മഞ്ജീരധ്വനിപോലെ… : ഭാഗം 33

മഞ്ജീരധ്വനിപോലെ… : ഭാഗം 33

എഴുത്തുകാരി: ജീന ജാനകി

ഭാമയുടെ ചിന്തകൾ ഒരുപാട് ആഴങ്ങളിലേക്ക് ആണ്ട് പോയി…. സംശയമേത് സത്യമേത് എന്ന കാര്യത്തിൽ ഒരു കിടമത്സരം നടന്നു…. “ബാൽക്കണി തുറന്ന് കിടന്നിരുന്നു…. പക്ഷേ കണ്ണേട്ടൻ പല രാത്രികളിലും ആ ബാൽക്കണിയിൽ ആയിരുന്നില്ലേ… അന്ന് മാത്രം അവിടെ പാമ്പ് എങ്ങനെ വരും… ബാൽക്കണി വഴി വരാൻ ചാൻസ് കുറവാണ്…. പിന്നെ ഒരു വഴി ഡോറാണ്… അത് അന്ന് ലോക്ക് ചെയ്തിരുന്നില്ല…. പക്ഷേ ഹാൻഡിൽ തിരിച്ചാലല്ലേ ഡോർ തുറക്കുള്ളൂ…. ആരെങ്കിലും തുറന്നല്ലാതെ പാമ്പ് ഉള്ളിലെങ്ങനെ കയറും… അങ്ങനെയെങ്കിൽ മനീഷ പറഞ്ഞത് സത്യാണോ…. ആ വീട്ടിൽ എന്നെ കൊല്ലാൻ മാത്രം പക ആർക്കാ….”

ഓർമ്മയിൽ വന്നത് ദച്ചുവിന്റെ മുഖമാണ്… അവളുടെ തലച്ചോറ് ചൂട് പിടിച്ചു…. “ദച്ചു…. അവളങ്ങനെ ചെയ്യോ…. അവൾ കണ്ണേട്ടനോട് മാത്രമേ അധികം സംസാരിക്കാറുള്ളൂ…. പലപ്പോഴും കണ്ണേട്ടനെ നോക്കി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്…. അവൾ അങ്ങനെ ചെയ്യോ…. ഒരു തെളിവും ലഭിക്കാതെ എങ്ങനെ ഞാൻ വിശ്വസിക്കും… പ്രത്യേകിച്ച് മനീഷയല്ലേ പറഞ്ഞത്….” ഭാമ ഓഫീസിനുള്ളിലേക്ക് പോയി…. ************

മനീഷ കാറിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു…. പക്ഷേ അവളുടെ മനസ് ഒന്നിലും തങ്ങി നിൽക്കുന്നില്ല… വല്ലാത്തൊരു ശൂന്യത… പണത്തിനും പ്രശസ്തിക്കും പുറകേ പായുകയായിരുന്നു ഇന്നലെ വരെ… കൂട്ടുകാർ പോലും തന്റെ പണം കണ്ട് കൂടെ കൂടിയായിരുന്നു… അറിയാമെങ്കിൽ കൂടി അതങ്ങനെ അല്ലെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം… ആറാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടിട്ടും മറ്റൊരു വിവാഹത്തെക്കുറിച്ച് ഡാഡി ചിന്തിച്ചില്ല… അത് തന്നോടുള്ള കരുതൽ കൊണ്ട് ആയിരുന്നു…. സ്നേഹം കുറഞ്ഞുപോയി എന്ന തോന്നൽ ഉണ്ടാകാതെ ഇരിക്കാനായിരുന്നു വാശി പിടിച്ചതെല്ലാം നേടിത്തന്നത്…

എല്ലാത്തിനും മുകളിൽ പണത്തിന് പ്രാധാന്യം കല്പിച്ചിരുന്നു എങ്കിലും അതിനും മുകളിലായിരുന്നു ഡാഡി… ഒരു ഈർക്കിൽ കൊണ്ട് പോലും തന്നെ തല്ലിയിട്ടില്ല…. ഇന്നലെ ആദ്യമായി ആ കരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു… മാധവ് എല്ലാം വിളിച്ചറിയിച്ചു എന്നെനിക്കു മനസ്സിലായി… പക്ഷേ എനിക്ക് ദേഷ്യം തോന്നിയില്ല… കാരണം മനസ്സിൽ പരാജയം സമ്മതിച്ചായിരുന്നു വീട്ടിലേക്ക് വന്നത്…. ഭാര്യയോട് ദേഷ്യം തോന്നാൻ കാരണം അവളുടെ സ്റ്റാറ്റസോ മാധവിനെ സ്വന്തമാക്കിയതോ മാത്രമായിരുന്നില്ല… അവളുടെ ബന്ധങ്ങൾ… എല്ലാവരും അവളെ സ്നേഹിക്കുന്നു…

അവളുടെ ഫ്രണ്ട്സ്, അവരുടെ സന്തോഷം…. ഞാനൊരിക്കലും അങ്ങനെ ചിരിച്ചിട്ടോ അടിച്ചു പൊളിച്ചിട്ടോ ഇല്ല…. അത് എനിക്ക് കിട്ടാത്തതിനുള്ള അസൂയ…. ആകെക്കൂടി അവൾക്ക് എന്റെ മനസിൽ ഒരു ശത്രുവിന്റെ രൂപമായി…. ദുർവാശി തലയ്ക് പിടിച്ചപ്പോളായിരുന്നു ആ ഫോൺകോൾ…. ഭാമയെ ഉപദ്രവിക്കാൻ ഹെൽപ്പ് ചെയ്യാമെന്ന് അഭ്യർത്ഥിച്ചിട്ട്… പക്ഷേ വെറുതെ ഒരാൾ എന്നെ ഹെൽപ്പ് ചെയ്യില്ലല്ലോ…. അപ്പോഴാണ് അറിഞ്ഞത്… അവളുടെ കുടുംബത്തിൽ അവളെപ്പോലെ ഒരു പട്ടിക്കാട്ടുകാരിയെ വേണ്ട…. പകരം എന്നെ പോലെ സ്റ്റാറ്റസ് ഉള്ളവളെ വേണമെന്ന്… ആ വാക്ക് വിശ്വസിച്ചതാണ് ഞാൻ കാണിച്ച മണ്ടത്തരം…

പക്ഷേ ഭാമയെ കുടുക്കുന്നതിനോടൊപ്പം എന്റെ ജീവിതത്തിനും അവൾ വിലയിട്ടു എന്നറിഞ്ഞില്ല… ഒരു നിമിഷം അവരെല്ലാവരും വൈകിയെങ്കിൽ എന്റെ ജീവിതം തുലഞ്ഞേനെ…. അടിച്ച അടിയെക്കാളും എന്നെ മുറിവേൽപ്പിച്ചതും ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയതും അവജ്ഞയോടെ അവരെല്ലാവരും എന്നെ നോക്കിയപ്പോൾ ആയിരുന്നു…. ഭാമയുടെ കണ്ണിലും മാധവിന്റെ കണ്ണിലും നിറഞ്ഞ് നിന്നത് അവരുടെ പ്രണയം ആയിരുന്നു…. അവിടെ ആർക്കും പ്രവേശനമില്ല…. എന്റെ ഡാഡി കൂടി അതേ അവജ്ഞയോടെ എന്നെ നോക്കിയപ്പോൾ ഞാൻ മരിച്ചു പോയി….

അമ്മയുടെ ഫോട്ടോയുടെ മുന്നിൽ വച്ച് എന്നോട് പെറ്റവയറിനെ പറയിപ്പിച്ചല്ലോടീ എന്ന് ചോദിച്ചു കണ്ണ് നിറച്ചപ്പോൾ എരിഞ്ഞ് തീർന്നു…. എന്തിന് വേണ്ടി… ആർക്ക് വേണ്ടി… ഇനിയെങ്കിലും ഒന്ന് ജീവിക്കണ്ടേ…. മനുഷ്യനായി…. ആകെ ഭാമയ്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്ന ഉപകാരം അവൾക്ക് അപകടസൂചന നൽകുക എന്നതായിരുന്നു…. ഇനി ഇവിടേക്കില്ല…. വാശിയും ദേഷ്യവും ഒന്നും എത്തിനോക്കാത്തൊരു ജീവിതം പടുത്തുയർത്താൻ പോയേ പറ്റുള്ളൂ….” കാർ നിർത്തിയപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നു… കാറിൽ നിന്നും പെട്ടികളുമായി അവൾ എയർപോർട്ടിനുള്ളിലേക്ക് കയറിപ്പോയി… ************

അജുവും ഭാമയും അച്ചുവും അമ്പുവും ഒരു ടേബിളിന് ചുറ്റും കൂടി ഇരിക്കുന്നുണ്ട്…. ഭാമ അവരോട് മറഞ്ഞിരിക്കുന്ന ഒരു ശത്രുവുണ്ടെന്ന് മാത്രേ പറഞ്ഞുള്ളൂ…. വീട്ടിനുള്ളിൽ ഉണ്ടെന്ന് പറഞ്ഞ കാര്യം തെളിവുകൾ ഇല്ലാത്തതിനാൽ പറഞ്ഞില്ല…. എല്ലാവരും വലിയ ആലോചനയിലാണ്…. അമ്പു നഖം കടിച്ചു തുപ്പുന്നുണ്ട്…. അജു അവനെ ഇടയ്ക്ക് ഉഴപ്പിച്ച് നോക്കുന്നുണ്ട്… പക്ഷേ എവിടെ… അമ്പു ഉണ്ടോ അറിയുന്നു… ഗതികെട്ട് അജു അവന്റെ പുറം നോക്കി ഒരിടി കൊടുത്തു…. അമ്പു – എന്തോന്നാടാ…. അജു – നഖം കടിച്ചു തുപ്പാൻ ദേ കോളാമ്പി പോലെ ഒരുത്തി അവിടെ ഇരിക്കുവല്ലേ…. അങ്ങോട്ട് തുപ്പെടാ പന്നി… അമ്പു – ഞാൻ മനഃപൂർവം അല്ലല്ലോ…

അറിഞ്ഞോണ്ടല്ലേ…. അജു – നീ എന്റെ കൈയിന്ന് മേടിക്കുമേ…. അച്ചു – കൂൾ ഗയ്സ്…. ചുമ്മാ ഇരുന്നു വഴക്കിടാതെ…. അമ്പു – പിന്നല്ലാ…. എന്റെ ചിന്ത അതല്ല… അവളെങ്ങനെ മറിഞ്ഞു…. അജു – ആര്…. അമ്പു – ആ മസാലദോശ…. അച്ചു – നീ അവള് മറിയുന്നതും നോക്കി ഇരിക്കുവാണോ…. അമ്പു – പോടീ ഊളേ…. എന്റെ ബലമായ സംശയം നിന്നെയാണ്…. ഭാമ – എന്നെയോ…. അമ്പു – നീ അവളെ അറഞ്ചം പുറഞ്ചം എടുത്തിട്ട് പെരുമാറിയില്ലേ… അവളുടെ ഒബ്ളാംകോട്ടയ്ക് അടി കിട്ടിക്കാണും…. അജു – അതേത് കോട്ട…. അമ്പു – നെടുങ്കോട്ടേടെ അടുത്തുള്ള കോട്ട…. ഇങ്ങനൊരുത്തൻ…. പറഞ്ഞിട്ട് വിവരമില്ല…

എന്റെ ഐക്യൂവിന് കറക്ടായുള്ള ഒരെണ്ണം പോലും ഇല്ലല്ലോ എന്റെ അഞ്ചുതെങ്ങ് കുഞ്ഞമ്മേ…. ഭാമ – അതാരാ…. അമ്പു – അവരാ എന്നെ അക്ഷരം പഠിപ്പിച്ചത്…. അഞ്ചുതെങ്ങിലെ എന്റെ ഒരു കുഞ്ഞമ്മ…. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം…. നമ്മുടെ തലയുടെ പുറകിലെ ഭാഗാ ഒബ്ലാംകോട്ട…. അച്ചു – യൂ മീൻ മെഡുല്ല ഒബ്ലാംഗേറ്റ…. അമ്പു – അങ്ങനേം പറയാം…. ഭാമ – അങ്ങനെ പറയുള്ളൂ…. അമ്പു – ഓഹ്… അതാണോ ഇപ്പോഴത്തെ വിഷയം… കം ടു ദ പോയിന്റ്…. അവളുടെ മെഡുല്ലയൊക്കെ അടി കൊണ്ട് വീങ്ങിക്കാണും…. അതാ അവൾ പിച്ചും പേയും ഒക്കെ പറഞ്ഞത്… അച്ചു – വെറുതെയാണോ നിന്റച്ഛൻ നിന്നെ വിളിക്കുന്നത്…. അമ്പു – എന്ത്… അച്ചു – കുലയ്കാത്ത വാഴയെന്ന്…. അമ്പു – ദേ നീ എന്റേന്ന് വല്ലതും കേൾക്കും…. ഭാമ – നിങ്ങൾക്ക് എന്താ തോന്നുന്നത്…. അജു – അവളെ കണ്ണടച്ച് വിശ്വസിക്കണ്ട…..

എങ്കിലും നീയൊന്ന് സൂക്ഷിക്കണം….. ഭാമ – മ്…. അമ്മമ്മ വിളിച്ചിരുന്നു…. വീണ്ടും ക്ഷേത്രദർശനത്തിന് പോകുവാണെന്ന് പറഞ്ഞിട്ട്… അച്ചു – വന്നിട്ട് എത്ര മാസം ആയി… ഭാമ – നമ്മുടെ ഉത്സവം കഴിഞ്ഞിട്ട് ഒന്നര മാസം ആയില്ലേ…. അമ്പു – ഹോ…. ദിവസങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്… അച്ചു – ഭാമേ നീ തനിയെ പുറത്തേക്ക് ഒന്നും ഇറങ്ങരുത് കേട്ടോ…. ഭാമ – അതിന് നിങ്ങളാരും സമ്മതിക്കുന്നില്ലല്ലോ….. വാ കഴിക്കാൻ ടൈം ആയില്ലേ…. എല്ലാവരും കഴിക്കാനായി പോയി….. ************

മാധവ് എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു…. ഭാമയ്ക് ആഹാരം കഴിക്കാൻ തോന്നിയില്ല… രണ്ട് ഉരുള കഴിച്ച ശേഷം അവൾ എഴുന്നേറ്റു…. അച്ചു – എന്താടീ ആഹാരം കഴിക്കാത്തെ…. ഭാമ – ഇല്ലെടാ… വിശപ്പ് തോന്നുന്നില്ല… വല്ലാത്ത മടുപ്പ് പോലെ… ഞാൻ എഴുന്നേൽക്കുവാ…. അമ്പു – ടീ നിനക്കെന്തെങ്കിലും വയ്യായ്കയുണ്ടോ…. ഭാമ – ഏയ് ഇല്ലെടാ…. ചെറിയൊരു തലവേദന…. ഞാൻ എന്റെ ടേബിളിലേക്ക് പോകുവാ… കണ്ണേട്ടനെയൊന്ന് വിളിക്കണം…. അജു – ടീ ഞങ്ങളൂടെ വന്നിട്ട് പോകാം… ഭാമ – നിങ്ങൾ കഴിച്ചിട്ട് വന്നാൽ മതി… അവൾ വെള്ളം കുടിച്ച ശേഷം ടേബിളിനടുത്തേക്ക് നടന്നു…. അപ്പോഴാണ് കുട്ടൻ അവൾക്കെതിരെ നടന്നു വരുന്നത് കണ്ടത്…..

അവനെ കണ്ട സന്തോഷത്തിൽ ഭാമ വേഗത്തിൽ നടക്കാൻ തുടങ്ങിയതും അവളുടെ തല പെരുക്കുന്ന പോലെ തോന്നി…. പതിയെ കാഴ്ച മങ്ങാൻ തുടങ്ങി… അവൾ താഴേക്ക് പതിക്കും മുമ്പേ കുട്ടൻ അവളെ താങ്ങിയിരുന്നു…. “കണ്ണ് തുറക്ക് മോളേ…. ഏട്ടനാ വിളിക്കുന്നേ…” എല്ലാവരും ഓടിക്കൂടി… ബഹളം കേട്ട് മൂവർ സംഘവും പാഞ്ഞെത്തി… കുട്ടൻ അവളെയും എടുത്തു കാറിന്റെ പിൻസീറ്റിൽ കയറി… അച്ചുവും അവരുടെ കൂടെ കയറി… അജു വണ്ടി എടുത്തു… അമ്പു കോ ഡ്രൈവർ സീറ്റിലും കയറി…. നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിന് മുന്പിൽ വണ്ടി നിന്നു… കുട്ടനാണ് അവളെ എടുത്ത് ഡോക്ടറിന് അടുത്തേക്ക് ഓടിയത്…. ************

വരുന്ന വഴിക്ക് അച്ചു മാധവിനെ വിളിച്ചു പറഞ്ഞതിനാൽ അവരെത്തി അഞ്ച് മിനിറ്റിനുള്ളിൽ അവനും പാഞ്ഞെത്തി… “കുട്ടാ…. എന്റെ ചക്കിക്ക്…. എന്തുപറ്റി…” “ഞാൻ അവളെ കാണാൻ വന്നതാ…. അവളെന്റെ അടുത്തേക്ക് നടന്നെത്തും മുമ്പ് കുഴഞ്ഞു വീണു….” “ഡോക്ടർ എന്ത് പറഞ്ഞു…” “പുറത്തേക്ക് വന്നില്ല…. നീ ടെൻഷൻ ആകാതെ….” മാധവ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു… എല്ലാവരും ഓരോ സ്ഥലത്ത് നിന്നു… പെട്ടെന്നാണ് ഡോർ തുറന്ന് ഡോക്ടർ വന്നത്…. മാധവ് – ഡോക്ടർ… എന്റെ വൈഫിന് എങ്ങനെയുണ്ട്…. ഡോക്ടർ – താങ്കൾ ഇത്ര ടെൻസ്ഡ് ആകണ്ട…. ഷീ ഈസ് ഫൈൻ…. ആൻഡ് കൺഗ്രാറ്റ്സ്…. മാധവ് – കൺഗ്രാറ്റ്സ് എന്തിനാ…. ഡോക്ടർ – ഷീ ഈസ് കാരിയിംഗ്….

അമ്മയാകുന്നതിന്റെ ക്ഷീണമാ വൈഫിന്…. മാധവിന്റെ കണ്ണുകൾ നിറഞ്ഞു…. അവൻ കൈകൂപ്പി ഡോക്ടറോട് നന്ദി പറഞ്ഞു… ഡോക്ടർ – ഭാമയുടെ ബോഡി കുറച്ചു വീക്ക് ആണ്…. നന്നായി ഫുഡ് കഴിപ്പിക്കണം…. വെള്ളം കുടിപ്പിക്കണം…. പിന്നെ അധികം സ്ട്രെസ്ട് ആകാതെ സൂക്ഷിക്കണം… ഓഫീസിൽ വരുന്നതിനോ ജോലി ചെയ്യുന്നതിന് കുഴപ്പം ഇല്ല… ടെൻഷൻ ആകാതെ നോക്കിയാൽ മതി… പിന്നെ മന്ത്ലി ചെക്കപ്പിന് വരണം…. ഒരു മണിക്കൂർ കഴിഞ്ഞ് പോകാം… ട്രിപ്പ് ഇട്ടിട്ടുണ്ട്… മാധവ് – ഷുവർ ഡോക്ടർ… മാധവ് കുട്ടനെ കെട്ടിപ്പിടിച്ചു… എല്ലാവരും അവനെ വിഷ് ചെയ്ത ശേഷം അകത്തേക്ക് കയറ്റി വിട്ടു… ഭാമ കണ്ണടച്ച് കിടപ്പുണ്ട്…. അതുവരെ കാണാത്ത ഒരു ഭംഗി തോന്നി മാധവിന്…

അവനവളുടെ നെറുകയിൽ ഉമ്മ വെച്ചു… അവന്റെ സാമിപ്യം അറിഞ്ഞ് അവൾ കണ്ണ് തുറന്നു…. “എന്താ കണ്ണേട്ടാ ഡോക്ടർ പറഞ്ഞത്…” “അതോ…. പറഞ്ഞ് തരാം…” അവൻ പതിയെ ഭാമയുടെ വയറിന് ഭാഗത്തുള്ള സാരി കുറച്ചു മാറ്റിയ ശേഷം അവിടെ ചുംബിച്ചു…. അവളൊന്നു കുറുകി… “എന്നെ അപ്പയെന്ന് വിളിക്കാൻ ദേ ഒരാളിവിടെ വളരുവാ എന്ന്….” ഭാമയുടെ കണ്ണുകൾ നിറഞ്ഞു…. അവൾ അവനെ നോക്കി പുഞ്ചിരിച്ചു… സ്വർഗീയമായിത്തന്നെ…. അതിൽ സ്നേഹമാണോ ബഹുമാനമാണോ പ്രതീക്ഷയാണോ എന്നൊന്നും അവന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല…. “താങ്ക്യൂ ചക്കി…. ഇത്രയും മഹത്തായ ഒരു നിമിഷം…. എനിക്ക് എങ്ങനെ എന്റെ സന്തോഷം പ്രകടിപ്പിക്കണം എന്നറിയില്ല… നിനക്ക് മസാലദോശ വേണോ….

അതോ ഡയറി മിൽക്ക് വേണോ…” അവൾ പതിയെ ബെഡിൽ എഴുന്നേറ്റിരുന്നു…. “ഇപ്പോ ഒരേയൊരു കാര്യം മതി….” “എന്താടീ പെണ്ണേ…. നിന്റെ കെട്ട്യോൻ കൊണ്ട് വരുമല്ലോ…” ഭാമ ഒരു കവിളിൽ തൊട്ടു കാണിച്ചു… മാധവ് മീശയൊന്ന് പിരിച്ച ശേഷം ആ കവിളിൽ അമർത്തി ചുംബിച്ചു… ഭാമ മറ്റേ കവിളും കാട്ടി… അവനവിടെയും അധരങ്ങളമർത്തി…. പിന്നെ അവളുടെ നെറ്റിയിലും സ്നേഹമുദ്ര പതിപ്പിച്ചു… “എന്താടീ നിർത്തിക്കളഞ്ഞത്…. ഇനിയും സ്റ്റോക്കുണ്ട്…. തരാം….” “അയ്യെടാ കൊഞ്ചല്ലേ….” ഭാമ അവന്റെ കവിളുകളിൽ പിച്ചി… മാധവ് അവളെ തന്റെ നെഞ്ചോട് ചേർത്തു…….തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 32

Share this story