മഞ്ജീരധ്വനിപോലെ… : ഭാഗം 34

മഞ്ജീരധ്വനിപോലെ… : ഭാഗം 34

എഴുത്തുകാരി: ജീന ജാനകി

“ഇല്ലാ…..ഹ്…… അത് നടക്കാൻ പാടില്ല…. അവളെങ്ങനെ…. മാധവ് എന്റെയാ…. അപ്പോ അവന്റെ ചോര ജനിക്കേണ്ടതും എന്റെ ഉള്ളിലല്ലേ…. ഭാമ യു വിൽ പേയ് ഫോർ ദിസ്…. അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് പറഞ്ഞയക്കാനറിയാം എനിക്ക്…. പിന്നെ ആ അനിരുദ്ധൻ…. അവന് നിന്നെ കാഴ്ച വെയ്കാനുള്ളതല്ലേ….. നീ എങ്ങനെ സഹിക്കും ഭാമേ…. നിന്റെ കുഞ്ഞ് ഇല്ലാതായാൽ…. കഷ്ട്ടം…. ആ വേദനയോടൊപ്പം അനിരുദ്ധന്റെ കലാപ്രകടനം എല്ലാം കൊണ്ടും നീ ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് ആശിക്കും…. ഹ….ഹ….ഹ…..” ************

ലക്ഷ്മിയും മഞ്ജിയും ഹരിയും ഋതുവും എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു… ദേവകിയും ശ്രീനാഥും അവിടെ എത്തിയിരുന്നു…. ഡൈനിങ് ടേബിളിൽ നിറയെ പാൽപ്പേട, പാലട പ്രഥമൻ, ലഡു, അച്ചപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, ഉഴുന്നുവട അങ്ങനെ കുറേ ഐറ്റം നിരത്തി അടപ്പ് കൊണ്ട് മൂടി വച്ചിട്ടുണ്ട്…. പുറത്ത് നിന്നും മാധവിന്റെ കാറിന്റെ ഹോൺ കേട്ടപ്പോഴേ എല്ലാവരും പുറത്തേക്ക് ഇറങ്ങി…. ഭാമയുടെയും മാധവിന്റെയും കൂടെ കുട്ടനും മൂന്ന് വാലുകളും ഉണ്ടായിരുന്നു… ലക്ഷ്മി ഭാമയെ ആരതിയുഴിഞ്ഞ് തിലകം ചാർത്തിയ ശേഷം അകത്തേക്ക് പിടിച്ചു കൊണ്ട് പോയി…. അവളെ ചെയറിൽ ഇരുത്തിയ ശേഷം മൂടി തുറന്ന് ഓരോ സ്വീറ്റ്സ് ആയിട്ട് വായിൽ വച്ച് കൊടുത്തു…. ************

ശ്ശെടാ ഇതുവരെ കിട്ടാത്ത പരിഗണന ആണല്ലോ…. പണ്ടൊക്കെ അമ്മയോട് എന്തേലും ഉണ്ടാക്കിത്തരാൻ പറയുമ്പോ ആട്ടി വിടുന്ന ഐറ്റം ആണ്…. ഇപ്പോ നോക്കിയേ വായിൽ എന്തൊക്കെയോ കുത്തി നിറയ്ക്കുന്നു…. പിന്നെ നല്ല ഇഷ്ടമുള്ള ഐറ്റം ആയോണ്ട് വേണ്ടാന്ന് പറയാനും വയ്യ… എല്ലാവർക്കും മധുരം കൊടുക്കണുണ്ട്… അമ്പു എന്റെ പ്ലേറ്റിന്നും കൈയിട്ട് വാരണുണ്ട്…. ഇതിപ്പോ എനിക്കാണോ ഇവനാണോ ഗർഭം…. എനിക്ക് ആകെ പായസം ഗർഭ…. ബാക്കി ലഡു, അച്ചപ്പം, വട, ഉണ്ണിയപ്പം ഗർഭ എല്ലാം അവന്റെ വയറ്റിലോട്ടാ പോകുന്നേ…. ഞാനും മത്സരിച്ചു തിന്നാൻ തുടങ്ങി…. ഒരു നെയ്യപ്പം വായിലേക്ക് വച്ചതേ ഓർമ്മയുള്ളൂ…. വയറിനുള്ളിൽ നിന്നെന്തോ ഉരുണ്ട് കേറും പോലെ….

ഞാൻ ഉടനേ വാഷ്ബേസിന്റെ അടുത്തേക്ക് ഓടി…. കൊഴുത്ത മഞ്ഞദ്രാവകവും പിന്നെ വയറ്റിനുള്ളിലേക്ക് പോയതും എല്ലാം പുറത്തേക്ക് വന്നു…. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം വന്നു… ഛർദ്ദിച്ച ശേഷം തൊണ്ടയിൽ ആകെ ഒരു കയ്പും പുളിപ്പുമൊക്കെ തോന്നി… കണ്ണേട്ടൻ പുറം തടവി തന്നു…. വായും കഴുകി തന്നു…. വയറിൽ ഒന്നും ഇല്ലാത്ത പോലെ തോന്നി… എങ്കിലും വീണ്ടും കഴിക്കാൻ എനിക്ക് ധൈര്യം വന്നില്ല… എനിക്ക് നല്ല സങ്കടം തോന്നി…. ഒരു കടയിലുള്ളത്ര സാധനങ്ങളിരിപ്പുണ്ടെങ്കിലും കഴിക്കാൻ പറ്റണില്ല…. ആലിൻ കായ പഴുത്തപ്പോൾ കാക്കയുടെ അണ്ണാക്കിൽ അൾസർ വന്ന പോലെ ആയല്ലോ…. പാവം എന്റെ വാവയ്ക് വിശക്കൂലേ…. ഒന്ന് കിടന്നാൽ മതിയെന്നുണ്ട്…

പക്ഷേ എന്തേലും കഴിക്കണം എന്നുള്ള ചിന്തയും കലശലാണ്…. പെട്ടെന്നാണ് കണ്ണേട്ടൻ ഒരു ഗ്ലാസ് കരിക്കിന്റെ വെള്ളം എനിക്ക് നേരെ നീട്ടിയത്…. അതിന്റെ ഗന്ധം ആദ്യമായിട്ട് എനിക്ക് ഉന്മേഷം തരും പോലെ തോന്നി…. മുഴുവൻ കുടിച്ചു…. നല്ല ആശ്വാസം തോന്നി…. കുട്ടേട്ടൻ കനത്ത പോളിംഗിലാണ്…. ഓഹ് മാമൻ ആകുന്നതിന്റെ ജാഡ…. ഹും… ഞാൻ നന്നായി പുച്ഛിച്ചു…. തിരിച്ച് എന്നെ കൊഞ്ഞനം കുത്തി…. മുന്നേ ആയിരുന്നേൽ ഇതെല്ലാം കുരുപ്പിന്റെ തല വഴിയേ ഞാൻ അഭിഷേകം ചെയ്തേനേ…. ഇപ്പോ എല്ലാവരും നിൽക്കുന്നത് കൊണ്ട് അടങ്ങി നിന്നാലേ പറ്റൂ…. ഇടയ്ക്ക് കുട്ടേട്ടന്റെ കണ്ണ് സൈഡിലേക്ക് പോകുന്നുണ്ട്…. ലുക്ക് ചേസ് ചെയ്തപ്പോൾ അവിടെ ഋതുവും ദച്ചുവും ആണ് നിൽക്കുന്നത്…

ദച്ചുവിനെ കുറച്ചു ദിവസായി എനിക്ക് ചെറിയ സംശയം തോന്നണുണ്ട്…. ഇത് പുലിവാലല്ല…. സിംഹവാല് പിടിച്ച പോലെ ആകുമല്ലോ…. കണ്ണേട്ടൻ എന്നെയും കൊണ്ട് റൂമിലേക്ക് പോയി…. കണ്ണാടിയുടെ മുന്നിൽ എന്നെ നിർത്തി…. മുഖത്ത് എന്തൊക്കെയോ പ്രത്യേകത തോന്നുന്നുണ്ട്… കവിളിൽ ചെറിയ ചുവപ്പ് രാശി പരന്നിരിക്കുന്നു… കണ്ണേട്ടന്റെ നോട്ടം എന്നിലേക്ക് ആഴ്ന്നിറങ്ങും പോലെ… ആ നോട്ടത്തിൽ എന്റെ മിഴിയിണകൾ താഴ്ന്ന് പോകുന്നു… പതിയെ എന്റെ നേരെ മുട്ട് കുത്തി ഇരുന്ന് വയറിലേക്ക് ചെവി ചേർത്തു… “കണ്ണേട്ടാ… ഇപ്പോ അനക്കമൊന്നും അറിയാൻ പറ്റില്ല…. കുറച്ചു മാസം കഴിയണം അതിന്…” “പക്ഷേ എന്റെ കുഞ്ഞിന്റെ സാന്നിധ്യം എനിക്ക് ഇവിടെ അറിയുന്നുണ്ട്…”

സാരി മാറ്റിയിട്ട് ഒരു ടേപ്പ് വച്ച് വയറിന്റെ അളവെടുത്തു…. ഞാൻ കണ്ണേട്ടന്റെ പ്രവൃത്തികളെ കൗതുകത്തോടെ നോക്കി നിന്നു…. വിലമതിക്കാനാവാത്ത ഒരു സമ്മാനം കിട്ടുന്ന ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത ഉണ്ടായിരുന്നു ആ നോട്ടത്തിലും ഭാവത്തിലും…. എന്നിട്ട് ഫ്രഷാകാൻ ഒരു സാരിയും എടുത്ത് തന്നു…. “നീ ഫ്രഷായി വാ…. ഞാൻ താഴെ കുട്ടനെ കണ്ടിട്ട് വരാം… ബാത്ത്റൂമിന്റെ ഡോർ ലോക്ക് ചെയ്യണ്ട… ഞാൻ റൂമിന്റെ വാതിൽ അടച്ചേക്കാം….” “ശരി….” ഷവറിൽ നിന്നും വെള്ളം ദേഹത്ത് വീഴുമ്പോളും മനസിൽ ഒരു പേടി വല്ലാതെ അലട്ടിയിരുന്നു…. മറഞ്ഞ് നിൽക്കുന്ന ശത്രു…. വീട്ടിനുള്ളിൽ ആണോ…. ഉറപ്പില്ല… പക്ഷേ ഇനി കൂടുതൽ സൂക്ഷിക്കണം…. ഇപ്പോ ഞാൻ തനിച്ചല്ല….

ഉള്ളിലൊരു കുരുന്ന് ജീവനുണ്ട്… എന്റെ കണ്ണേട്ടന്റെ അംശം…. അതിനെ സംരക്ഷിക്കണം… അതിന് ഞാൻ ഒരുപാട് കെയർഫുൾ ആകണം…. ദച്ചുവിനെ ഞാൻ നിരീക്ഷിച്ചിരുന്നു എങ്കിലും അവൾക്ക് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല… ഒരുപിടിയും ഇല്ല… അറിയാതെ എന്റെ കൈകൾ വയറിലേക്ക് പോയി… “അമ്മേട വാവ പേടിക്കണ്ടാട്ടോ…. അപ്പയും അമ്മയും ഉള്ളപ്പോൾ വാവയ്ക് ഒന്നും ഉണ്ടാവില്ല….” പേടിയിലായിരിക്കണം കവിളിൽ കണ്ണുനീരിന്റെ നനവ് തട്ടിയത്…. ഫ്രഷായി ഇറങ്ങിയ ശേഷം ഞാനൊന്ന് കിടന്നു… നന്നായിട്ട് ഉറങ്ങിപ്പോയി… എണീറ്റപ്പോൾ കണ്ണേട്ടൻ കാലിനടുത്ത് ആയിട്ട് ഇരിക്കുന്നുണ്ട്….

ലാപ്ടോപും വെച്ച് എന്തൊക്കെയോ നോക്കുന്നു… ആളുടെ ശ്രദ്ധ ഇവിടെയൊന്നും അല്ല… ഓഫീസിൽ അഡീഷണൽ വർക്ക് ഉണ്ടോ എന്തോ…. ശബ്ദം ഉണ്ടാക്കാതെ പതിയെ എണീറ്റ് അടുത്തേക്ക് ചെന്നു നോക്കിയപ്പോളാ കണ്ടത്…. ഗർഭകാല ശിശ്രൂഷകളെയും വ്യായാമമുറകളും ഫുഡ് ചാർട്ടുമൊക്കെ… ഞാൻ പതിയെ പിന്നിലൂടെ പുണർന്നുകൊണ്ട് പുറത്ത് തല വെച്ച് കിടന്നു…. “എണീറ്റോ തമ്പുരാട്ട്യേ….” “എണീറ്റല്ലോ… എല്ലാവരും പോയോ…. കണ്ണേട്ടനെന്താ എന്നെ വിളിക്കാത്തത്…” “എല്ലാവരും വൈകിട്ട് ഇറങ്ങി…. നീ നല്ല ഉറക്കായിരുന്നു…. കുട്ടനാ നിന്നെ വിളിക്കണ്ടെന്ന് പറഞ്ഞത്…

അവൻ കുറേ നേരം നിന്റെ അടുത്ത് ഇരുന്നിട്ടാ പോയത്….” “ശ്ശൊ…. കഷ്ടായല്ലോ….” “സാരല്യാ…. ക്ഷീണം ഉള്ളോണ്ടല്ലേ…. ഞാൻ നിനക്ക് ആഹാരം എടുത്ത് തരാം….” “നിങ്ങൾ കഴിച്ചോ….” “എന്റെ കെട്ട്യോൾ വെട്ടിയിട്ട വാഴ പോലെ ഉറങ്ങുമ്പോൾ ഞാനെങ്ങനെ കഴിക്കോടീ….” “ദേ വാവേ…. നിന്റെ അപ്പ പറയുന്നത് കേട്ടോ…. നീ വന്നിട്ട് വേണം നമുക്ക് രണ്ട് പേർക്കും കൂടി അപ്പയെ ഇടിച്ചു ശരിയാക്കാൻ….” “അയ്യടീ…. അവൾ അപ്പേട മോളാ….” “അതെങ്ങനെ അറിയാൻ പറ്റും….” “അതൊക്കെ എനിക്കറിയാം…. നീ ഇവിടെ ഇരിക്ക്…. ഞാൻ ഫുഡ് എടുത്ത് തരാം…. അമ്മ എല്ലാം ദേ ആ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്….” “വേണ്ട കണ്ണേട്ടാ…. ഛർദ്ദിക്കും….” “അമ്മ ചൂട് കഞ്ഞിയും ചമ്മന്തിയും പപ്പടവും ഉണ്ടാക്കിത്തന്നു…

ഛർദ്ദിക്കില്ല… വാവയ്ക് വിശക്കില്ലേ…” ആ ഡയലോഗിൽ ഞാൻ വീണു… ചെറുചൂടുണ്ടായിരുന്നു കഞ്ഞിക്ക്… നല്ല സ്വാദും… അതുകൊണ്ട് തന്നെ വേറേ കുഴപ്പം ഒന്നും തോന്നിയില്ല…. കണ്ണേട്ടനും കഞ്ഞി തന്നെ കുടിച്ചു… “കണ്ണേട്ടാ അമ്മ പായസമൊക്കെ ഉണ്ടാക്കിയതല്ലേ… ചോറ് കഴിച്ചൂടാർന്നോ…” “കഴിക്കണം എന്നൊക്കെ ഉണ്ടായിരുന്നു… പക്ഷേ കഞ്ഞിയുടേയും ചമ്മന്തിയുടെയും വാസനയടിച്ചപ്പോ ഞാനും വിചാരിച്ചു നിനക്ക് മാത്രേ സ്പെഷ്യൽ കഴിക്കാവുള്ളോ…. ഞാനും കഴിക്കും… ഹും….” ഞാൻ കഴിക്കാത്തതാണ് കാര്യമെങ്കിലും എന്നോട് പറഞ്ഞ രീതി കേട്ടപ്പോൾ ചിരിച്ചു പോയി… പക്ഷേ പിറ്റേന്ന് തൊട്ടുള്ള ചിട്ടകളെ കുറിച്ച് പറഞ്ഞപ്പോൾ ചിരി ടാക്സി പിടിച്ച് പോയി…

“നാളെ മുതൽ രാവിലെ എഴുന്നേറ്റ് നടക്കണം…. ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കണം… രാവിലെയും രാത്രിയും ഒരു ഗ്ലാസ് പാൽ കുടിക്കണം… ബാക്കി ഞാൻ വഴിയേ പറയാം…” “അയ്യെടാ…. കണ്ണേട്ടാ… കഷ്ടമുണ്ട്… നടക്കുന്നത് ഓകെ… ബാക്കിയൊക്കെ…” “എല്ലാം നീ ചെയ്യും…. ഇപ്പോ പൊന്നുമോള് കിടന്നു ഉറങ്ങ്….” “എന്റെ ഉറക്കം പോയി…” “അച്ചോടാ…. സാരല്യ….” ചിണുങ്ങി നോക്കിയിട്ടും രക്ഷയില്ല… കണ്ണേട്ടൻ എന്നോട് ചേർന്ന് കിടന്ന് ഉറങ്ങി…. വലത് കൈ എന്റെ വയറിന് മുകളിലായി വച്ചിട്ടുണ്ട്…. പണ്ടൊക്കെ ഉറങ്ങിയാൽ പിന്നെ ആന കുത്തിയാലും എണീക്കില്ല…. പക്ഷേ ഇന്ന് ഞാൻ അനങ്ങുമ്പോൾ പോലും എഴുന്നേറ്റു നോക്കുന്നുണ്ട്…. ഭർത്താവിൽ നിന്നും അച്ഛനിലേക്കുള്ള മനസ്സിന്റെ ദൂരം ഒരു നിമിഷം മാത്രമാണെന്ന് എനിക്ക് മനസിലായി…. ആ നിർവൃതിയിൽ തന്നെ ഞാനാ ചൂടേറ്റ് മയങ്ങി…. ************

എല്ലാവരും ഭാമയെ മത്സരിച്ച് സ്നേഹിക്കുന്നുണ്ട്…. വീട്ടിൽ എല്ലാവരുടെയും ഒരു ശ്രദ്ധ ഭാമയുടെ മേൽ ഉണ്ടായിരുന്നു…. ഓഫീസിൽ മാധവിന്റെയും കൂട്ടുകാരുടേയും കരുതൽ പലപ്പോഴും അനിരുദ്ധന് അവളെ കടത്തിക്കൊണ്ടു പോകുന്നതിന് തടസ്സമായിരുന്നു…. ഒരു ഞായറാഴ്ച ദിവസം…. മാധവിന് ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു… അതുകൊണ്ട് തന്നെ മാധവ് കുട്ടനോട് അവളെ പുറത്തേക്കൊക്കെ കൊണ്ട് പോകാൻ പറഞ്ഞിരുന്നു…. കുട്ടനും മൂവർസംഘവും കൂടി ചുറ്റാനിറങ്ങി…. ഭാമയെ അധികം സ്ട്രെയ്ൻ എടുപ്പിക്കാതെ അവർ ശ്രദ്ധിച്ചിരുന്നു… സംസാരിച്ചു നിൽക്കുന്നതിന് ഇടയിലാണ് റോഡിന് അപ്പുറത്ത് പാനിപൂരി വിൽക്കുന്നത് കണ്ടത്….

ഭാമയുടെ നോട്ടം കണ്ടതും കുട്ടന് കാര്യം മനസ്സിലായി… “നിങ്ങളിവിടെ നിൽക്ക്…. ഞാൻ പോയി പാനീപൂരി മേടിച്ചിട്ട് വരാം….” അമ്പു – വാവ്… രണ്ട് പ്ലേറ്റ് മേടിച്ചോ കുട്ടേട്ടാ…. എത്ര നാളായി പാനിപൂരി കഴിച്ചിട്ട്…. അച്ചു – ഇതിലാർക്കാ ഗർഭം…. അജു – സംശയം എന്താ…. നിന്റെ ഗാമുകന് തന്നെ… അച്ചു സോ ഫാസ്റ്റ്… എങ്ങനെയാ ഈ അത്ഭുതം നടന്നത്…. അമ്പു – ഞാനെന്താടാ കടൽക്കുതിരയാണോ പ്രസവിക്കാൻ… മൂക്കിന് അതിന്റെ ഒരു സാദൃശ്യം ഉണ്ടെങ്കിലും ഞാൻ അത്തരക്കാരൻ നഹീം ഹേ…. കുട്ടൻ – എങ്ങനെ സാധിക്കുന്നു സേട്ടാ ഇങ്ങനൊക്കെ ചളിയടിക്കാൻ… നീയിതിന് മരുന്ന് വല്ലോം കുടിക്കണുണ്ടോ… ഭാമ – ജന്മനാ ദൈവം അറിഞ്ഞ് പടച്ച് വിട്ടതാ…. എന്നിട്ട് ദൈവം ആ അച്ചൊടിച്ച് കളഞ്ഞ്….

ടാ നീ തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത്…. അമ്പു – വൈ നോട്ട്…. ജീവിക്കുന്നത് കൊണ്ടല്ലേ ഇതൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്നത്…. അജു – വല്ലാത്തൊരു കഴിവ് തന്നെയാ… നിന്റെ പേരിൽ ആൻഡമാൻ നിക്കോബാറില് സ്ഥലം മേടിച്ച് ഇടണം…. അമ്പു – അതെന്തിനാ…. അജു – ഈ തലയാണെങ്കിൽ നിനക്ക് അവിടുത്തെ കാട്ടിലെ മൂപ്പനാകാം…. അമ്പു – ഡോണ്ട് അണ്ടറെസ്റ്റിമേറ്റ് ദ പവർ ഓഫ് എ…… അച്ചു – പടുവാഴ….. അമ്പു – നിന്റെ അപ്പനില്ലേ…. അങ്ങേരോട് ചോദിക്ക്…. പടുവാഴ ആരാന്ന്…. കുട്ടൻ – ഓഹ്…. നീയൊക്കെ കെട്ടിക്കഴിഞ്ഞാൽ അന്ന് തന്നെ യുദ്ധം തുടങ്ങുമല്ലോ…. അച്ചു – ഏട്ടാ….

നമ്മൾ സാഹസികമായ കാര്യങ്ങൾ ചെയ്യണം… എത്രയോ ദുരന്തങ്ങളെ നാം അതിജീവിച്ചിരിക്കുന്നു…. അമ്പു – പക്ഷേ… എനിക്ക് വരാൻ പോകുന്നത് അങ്ങേയറ്റത്തെ ദുരന്താണേ എന്റെ കരളി പമ്പര ദൈവങ്ങളേ… അജു – എന്തൂട്ട്… അമ്പു – അതില്ല ഒതേനനും ചന്തുവുമൊക്കെ പറയൂലേ… കരളി… അച്ചു – യൂ മീൻ കളരി…. അമ്പു – യാ യാ… പിന്നെ പമ്പര…. ഛെ… പര…മ്പര…. ഹായ്…. ശരിയായി… ഇമ്മാതിരി കടിച്ചാൽ പൊട്ടാത്ത വാക്കുകൾ എനിക്ക് വഴങ്ങില്ല… അച്ചു – അതിന് ഒരേയൊരു മാർഗമേയുള്ളൂ…. അമ്പു – അതെന്താ…. അച്ചു – കൗളി മടല് വെട്ടി നാവിട്ട് ഉരയ്കണം ഹേ…. കുട്ടൻ – റോഡാണ്…. രണ്ടും കൂടി ഒന്ന് മിണ്ടാതെ നിൽക്ക്…. ഞാൻ പാനീപൂരി മേടിച്ചിട്ട് വരാം… പാഴ്സൽ മേടിക്കാം… ഭാമ – ഏട്ടാ…. സൂക്ഷിച്ചു ക്രോസ് ചെയ്യ്….

കുട്ടൻ സൂക്ഷിച്ച് പാനീപ്പൂരിക്കാരനോട് സാധനം പാക്ക് ചെയ്യാൻ പറഞ്ഞു… കുട്ടന്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അവൻ കടയ്ക് അടുത്ത് നിന്നും കുറച്ചു മാറി നിന്നു… കുറേ നേരം ഹലോ വിളിച്ചിട്ടും അവിടെ പ്രതികരണം ഒന്നും ഇല്ലായിരുന്നു… അതേ സമയം കുട്ടനെ മാത്രം ലക്ഷ്യം വെച്ച് ഒരു ലോറി പാഞ്ഞുവരുന്നുണ്ടായിരുന്നു…. സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിലാണ് അജു കുട്ടന് ലക്ഷ്യം വെച്ച് വരുന്ന ലോറി കണ്ടത്…. അവൻ അലറിവിളിച്ചുകൊണ്ട് കുട്ടന്റെ അടുത്തേക്ക് പാഞ്ഞു…. “കുട്ടേട്ടാ…..” അജു അവനെയും കൊണ്ട് മുന്നിലേക്ക് ചാടി…. ലോറി അവരെ അതിവേഗം കടന്നു പോയി…. വീണ കൂട്ടത്തിൽ അജുവിന്റെ കൈയിലെ തൊലി പൊട്ടി… ബാക്കി എല്ലാവരും ഈ രംഗം കണ്ട് സ്തബ്ധരായി….

ഭാമ വേഗം അപ്പുറത്തേക്ക് ഓടിച്ചെന്നു…. ഇരുവരെയും ശരീരം മുഴുവൻ നോക്കി… “ഏട്ടാ കുഴപ്പം വല്ലതും ഉണ്ടോ… ഹോസ്പിറ്റൽ പോകാം….വാ….” “ടീ ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു കുഴപ്പവുമില്ല….” ഭാമ അവരെ നോക്കി പൊട്ടിക്കരഞ്ഞു… “അയ്യേ…. എന്തിനാ…. എന്റെ അനിയത്തിക്കുട്ടി കരയണത്….” “ഏട്ടാ…. ഞാൻ കാരണം അല്ലേ എല്ലാവരും ഇങ്ങനെ ആക്സിഡന്റ് ഒക്കെ അനുഭവിക്കുന്നത്..” “ഏയ് അങ്ങനൊന്നും കരുതണ്ട…. എന്റെ മോൾക്ക് ഒന്നൂല്ല….” “മ്മക്ക് വീട്ടിൽ പോകാം…. എനിക്ക് ഇവിടെ കണ്ടിട്ട് പേടിയാകുന്നു…” കുട്ടൻ അവളെയും നെഞ്ചോട് ചേർത്ത് മാധവിന്റെ വീട്ടിലേക്ക് വണ്ടി എടുത്തു… ഭാമ യാത്രയിലുടനീളം അവന്റെ കൈകളിൽ മുറുകെ പിടിച്ചു……തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 33

Share this story