മഴയേ : ഭാഗം 21

മഴയേ : ഭാഗം 21

എഴുത്തുകാരി: ശക്തി കല ജി

മീര എൻ്റെ ഇടത് കൈയ്യിൽ കോർത്തു പിടിച്ചു…. നിലവറയിൽ നിന്നിറങ്ങി ഹാളിലെത്തി…. ഹാളിൻ്റെ അങ്ങേയറ്റത്തെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി…. മീര കതക് തുറന്നു മുറിയിലെ ലൈറ്റിട്ടു… ലൈറ്റ് തെളിഞ്ഞതും കട്ടിലിൽ കിടന്ന രൂപം ഒന്ന് ഞരങ്ങി…. അവൾ കട്ടിലിനരുകിലേക്ക് നടന്നു….. കട്ടിലിൽ കിടക്കുന്നയാളെ കണ്ടതും അവൾ ഞെട്ടി…. തനിക്ക് ചുറ്റുമുളളവർ ചതിക്കുകയാണോ എന്നവൾ ഓർത്തു പോയി…. . “കിരൺ “. അവളുടെ അധരങ്ങൾ മന്ത്രിച്ചു…. അവൾക്ക് വിശ്വസിക്കാനായില്ല… മിഴികളിൽ അന്ധകാരം നിറയുന്നത് പോലെ തോന്നി…. ബോധം മറഞ്ഞ് തറയിലേക്ക് കുഴഞ്ഞു വീഴുമ്പോൾ മീര ‘ഉത്തരേച്ചി’ എന്ന് വിളിച്ച് അരികിലേക്ക് ഓടി വരുന്നത് അവ്യക്തമായി കണ്ടു…. xxxxxx

(ഇതുവരെ പറഞ്ഞത് ഉത്തരയുടെ ഭാഗത്ത് നിന്നു കഥയാണ്.. ഇനി ഗൗതമിൻ്റെ ഭാഗത്ത് നിന്നുള്ള കഥ കേൾക്കാം ) മീരയുടെ നിലവിളി കേട്ട് എല്ലാവരും ഞെട്ടി… തറവാടിൻ്റെ പല ഭാഗത്ത് നിന്നവർ എല്ലാവരും കിരണിൻ്റെ മുറിയിലേക്ക് ഓടി വന്നു… താഴെ വീണു കിടക്കുന്ന ഉത്തരയെ കണ്ടതും ഗൗതമിൻ്റെ ഹൃദയമിടിപ്പ് നിന്നു പോകുന്നത് പോലെ തോന്നി…. ഉണ്ണിയുടെ മുഖത്ത് ആദ്യം അമ്പരപ്പ് നിറഞ്ഞെങ്കിലും അവൻ പെട്ടെന്ന് താഴെ വീണു കിടക്കുന്ന ഉത്തരയുടെ അടുത്തേക്ക് ഓടി വന്നു… ഉണ്ണി ഉത്തരയെ വേഗം കോരിയെടുത്ത് ഹാളിലേക്ക് നടന്നു.. “എത്രയും വേഗം തറവാട്ടിലേക്ക് തിരിച്ച് പോകണം” എന്ന് പറഞ്ഞ് ഉണ്ണി ഉത്തരയെ കൊണ്ടു മുൻപോട്ട് പോകുമ്പോൾ ഗൗതമിൻ്റെ ഹൃദയം കുറ്റബോധം കൊണ്ട് നീറുകയായിരുന്നു…

അവളിൽ നിന്ന് മറച്ചു വച്ച സത്യങ്ങൾ ഒരോന്നായി മറനീക്കി പുറത്തേക്ക് വരുമ്പോൾ ഒരു പക്ഷേ അവൾ തന്നെ വെറുക്കുമായിരിക്കുo… പല പ്രാവശ്യം എല്ലാം തുറന്ന് പറയാൻ ഒരുങ്ങിയതാണ്… പക്ഷേ അവൾ ചിലപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് മടങ്ങിപോകുമോ എന്ന ചിന്ത മനസ്സിനെ കീഴടക്കിയിരുന്നു… ” ഞാൻ അവരെ തറവാട്ടിൽ കൊണ്ടാക്കട്ടെ” എന്ന് പറഞ്ഞ് അവൻ വേഗം ഉണ്ണിയുടെ പുറകേ നടന്നു… ഞാൻ ചെല്ലുമ്പോൾ ഉണ്ണി ഉത്തരയെ പുറകിലത്തെ സീറ്റിൽ കിടത്തിയിരുന്നു… ഉണ്ണിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു… അവൻ ഉത്തരയെ മടിയിൽ കിടത്തി പുറകിൽ തന്നെയിരുന്നു…

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു… വണ്ടി സ്റ്റാർട്ട് ചെയ്തു.. ഉണ്ണി ഇടയ്ക്കിടയ്ക്ക് ചേച്ചി എന്ന് പറഞ്ഞ് പരിഭ്രമത്തോടെ തട്ടി വിളിക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു…. അവൻ അവ്യക്തമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.., കണ്ണ് നിറയുന്നതും കവിളിലൂടെ കണ്ണുനീർ ഒഴുകുന്നതും ഞാൻ മിററിലൂടെ കാണുന്നുണ്ട് ചേച്ചിയെ അവൻ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എല്ലാം പെരുമാറ്റത്തിൽ നിന്നും മനസ്സിലാകുo അവൻ എത്ര ചട്ടി വിളിച്ചിട്ടും ഉത്തര ഉണരാത്തത് കൊണ്ട് പരിഭ്രമത്തോടെ ഉണ്ണി എൻ്റെ തോളിൽ തട്ടിവിളിച്ചു.. ഞാൻ വണ്ടി നിർത്തി പുറകോട്ടു തിരിഞ്ഞു നോക്കി… ” ഗൗതമേട്ട ഉത്തരേച്ചിയെ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല…

നമുക്ക് ആശുപത്രിയിൽ കൊണ്ടു പോകാം… എനിക്ക് പേടിയാകുന്നു എന്ന് ഉണ്ണി പറഞ്ഞപ്പോൾ എനിക്ക് ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ഉണ്ടായിരുന്നെങ്കിലും മുത്തശ്ശൻ എന്ത് പറയും എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു … ” എന്തായാലും തറവാടിനടുത്ത് എത്താറായി… ആദ്യം നമ്മൾ തറവാട്ടിൽ പോകാം… എന്നിട്ട് മുത്തശ്ശൻ എന്തുപറയുന്നു എന്ന് കേട്ടിട്ട് ആശുപത്രിയിലേക്ക് പോകുന്നതാണ് നല്ലത്… ചിലപ്പോൾ ഇത് ദുഷ്ടശക്തികൾ കളിയാണോ എന്നറിയില്ലല്ലോ നമ്മുടെ തറവാട്ടിൽ നിന്നും അകറ്റാൻ … അവർ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാക്കുകയാണോ എന്നും അറിയില്ലല്ലോ…

അതുകൊണ്ട് നമ്മൾ നേരെ ആദ്യം തറവാട്ടിലേക്ക് പോകാം ” എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാൻ വേഗത്തിൽ വണ്ടിയോടിച്ചു വേഗത കൂടും തോറും ഉണ്ണിയുടെ മുഖത്ത് പരിഭ്രമം നിറയുന്നതും ഞാൻ കണ്ടു … വണ്ടി തറവാട്ടു മുറ്റത്തെത്തിയതും ഞാൻ വണ്ടിയിൽ നിന്നിറങ്ങി പിൻ‌വശത്തെ ഡോർ തുറന്നുകൊടുത്തു… ഉണ്ണിയാദ്യം ഇറങ്ങി… ഉണ്ണി ഉത്തരയെ എടുത്തുകൊണ്ട് തറവാട്ടിലേക്ക് കയറി ഹാളിലെ സെറ്റിലേക്ക് അവളെ കിടത്തി … അവിടെ മുത്തശ്ശിയും അമ്മയും എല്ലാരും ഓടി വന്നു… ” എന്തുപറ്റി ഉത്തരയ്ക്ക് ” അമ്മ ചോദിച്ചു.. “അവിടെ എന്തോ അറിയില്ല… അവിടെ ചെന്നപ്പോൾ തലകറങ്ങി വീണു.. ഇതുവരെ ബോധം വന്നില്ല ഞാൻ ഒരുപാട് വിളിച്ചിട്ടും കുറിച്ച് കണ്ണ് തുറക്കുന്നില്ല …

“ഉണ്ണി വിഷമത്തോടെ പറഞ്ഞു “സാരമില്ല ഞാൻ നോക്കട്ടെ” എന്ന് പറഞ്ഞു അമ്മ അടുത്തേക്ക് ചെന്നിരുന്നു … അവളുടെ കൈ പിടിച്ചു നോക്കു…. കണ്ണു തുറപ്പിച്ചു നോക്കി…. കവിളിൽ തട്ടി വിളിച്ചു… എന്നിട്ടും അവൾക്ക് ബോധം വന്നില്ല.. അവർ വേഗം അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് മുഖത്തേക്ക് കുടഞ്ഞു… അവൾ ഒരു ഞെട്ടലോടെ കണ്ണ് തുറന്നു ചുറ്റും നോക്കി … ആ മിഴികളിലെ നോട്ടം എന്നിൽ അവസാനിച്ചതും അവൾ ഭയത്തോടെ സെറ്റിയുടെ ഒരു മൂലയ്ക്ക് ഒരുങ്ങിയിരുന്നു … എന്നിട്ട് കണ്ണുമടച്ച് ഇരിക്കുന്ന അവളെ കണ്ടതും അമ്മ അവളുടെ അടുത്തു പോയിരുന്നു… ”എന്തുപറ്റി ഉത്തര… വല്ലാതെ ഭയന്നിട്ടുണ്ടല്ലോ ” എന്താ സംഭവിച്ചത്…” അമ്മ വാത്സല്യത്തോടെ ചോദിച്ചു

“എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം “എന്ന് മാത്രം ഉത്തര പറഞ്ഞു … “എന്നാൽ കുറച്ച് നേരം നിലവറയിലേക്ക് പോയി ഇരുന്നോളൂ… ഇവിടെ ഇരിക്കാൻ പറ്റില്ലല്ലോ…. ഏതുസമയവും അപകടം സംഭവിക്കാം അതുകൊണ്ട് ഗൗതമിനെ വിളിച്ചുകൊണ്ട് നിലവറയിലേക്ക് പൊയ്ക്കോളൂ.. ” അമ്മ പറഞ്ഞതും അവൾ ഞെട്ടലോടെ കണ്ണുതുറന്നു.. ” വേണ്ട ഗൗതമേട്ടൻ്റെ കൂടെ എനിക്ക് പോകേണ്ട ” എൻ്റെ ഉണ്ണി മതി… ഞാൻ ഉണ്ണിയുടെ കൂടെയിരുന്നോളാം ” അവൾ ഭയത്തോടെ പറഞ്ഞു “പക്ഷേ നിലവറയിലെ മുറിയിൽ ഉണ്ണിക്ക് പ്രവേശിക്കാൻ അനുവാദമില്ല .. അത് വ്രതം തീരുന്നത് വരെ നീയും നിൻ്റെ ഭർത്താവ് മാത്രം താമസിക്കാനുള്ള മുറിയാണ്…

ഉണ്ണിക്ക് അവിടെ താമസിക്കാൻ പറ്റില്ല ” എന്ന് രാഗിണിയമ്മ തറപ്പിച്ചു പറഞ്ഞു ഉത്തരയുടെ കണ്ണ് നിറഞ്ഞൊഴുകി “എന്നാൽ വേണ്ട ഞാൻ ഒറ്റയ്ക്ക് ഇരുന്നോളാം” എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു… എഴുന്നേറ്റ് നടക്കാൻ തുടങ്ങിയതും ഒരു വശത്തേക്ക് വേച്ച് പോകുന്നത് കണ്ടു ഞാൻ കയ്യിൽ കയറി പിടിച്ചു അവൾ ദേഷ്യത്തോടെ തട്ടിയെറിഞ്ഞു …. അവളുടെ രൂക്ഷമായ നേട്ടം ഹൃദയത്തിൽ തുളച്ചുകയറുന്നത് പോലെ തോന്നി… “ഇതുവരെ തനിച്ചായിരുന്നു ജീവിതത്തിൽ… ഇനി അങ്ങോട്ടും എനിക്ക് തനിച്ചു ജീവിക്കാൻ അറിയാം… എന്നിൽ വന്നു ചേർന്ന കുറച്ച് കടമകളുണ്ട്…. ആ കടമകൾ ചെയ്ത് തീർത്ത ശേഷം ഞാൻ തന്നെ തിരിച്ചു പോകും….

ആർക്കും ഒരു ഭാരമാകാതെ ”എന്ന് മാത്രം പറഞ്ഞു കൊണ്ട് ഉത്തര നിലവറയിലേക്ക് നടക്കുന്നത് നോക്കി ഞാൻ നിരാശയോടെ നിന്നു.. അവൾ മാനസീകമായി തകർന്നിരിക്കുകയാണ്… എന്ന് എനിക്ക് മനസ്സിലായി “അമ്മേ ഉണ്ണി അവളെ നിലവറയിലെ മുറി വരെയെങ്കിലും കൊണ്ടുവിട്ടിട്ട് വരട്ടെ….അവൾ ഒറ്റയ്ക്ക് പോകണ്ട ..അവളുടെ മനസ്സ് ശരീരവും നല്ല ക്ഷീണമുണ്ട് … കുറച്ച് നേരം കിടന്നാൽ ക്ഷീണം മാറും”ഞാൻ പിന്നീട് പൊയ്ക്കോളാം “എന്ന് പറഞ്ഞ് ഞാൻ ഉണ്ണിയെ അവളുടെ അടുത്ത് പിടിച്ച് നിർത്തി… ഉണ്ണി അവളെ താങ്ങി പിടിച്ചു കൊണ്ട് നിലവറയിലേക്ക് പോയി :. ഞാൻ എന്തുചെയ്യണമെന്നറിയാതെ മുറിയിലേക്ക് പോയി….

മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല…. അങ്ങോട്ടുമിങ്ങോട്ടും നടന്നു ഉണ്ണി പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചു വന്നു ” ചേച്ചി വല്ലാതെ ഭയന്നു പോയിരിക്കുന്നു എന്താവും സംഭവിച്ചിട്ടുണ്ടാവുക … ആ മുറിയിൽ ആരാണ് ഉണ്ടായിരുന്നത് ” എനിക്കൊന്നും മനസ്സിലാകുന്നില്ല …. അവിടെ ചെല്ലുമ്പോൾ പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു തലറക്കം വന്നത്… അവിടെ എന്തെങ്കിലും കാവിൽ സംഭവിച്ചതുപോലെ എന്തെങ്കിലും അപകടം ഉണ്ടായി കാണുമോ ” ഉണ്ണി ചോദിച്ചു… “ഹേയ് പ്രശ്നമൊന്നും കാണില്ല… നമ്മുക്ക് സാവധാനം ചോദിച്ച് മനസ്സിലാക്കാം”…. ഉണ്ണിയുടെ മുറി തൊട്ടപ്പുറത്തുള്ളതാണ്… കുറച്ച് നേരം വിശ്രമിച്ചോളു” എന്നു പറഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി..

ഇനി ഇവിടെ നിന്നാൽ ഉണ്ണിയുടെ സംശയങ്ങൾക്ക് എല്ലാം ഉത്തരം നൽകേണ്ടി വരും… അതു കൊണ്ട് അവിടെ നിന്നില്ല.. ഇപ്പോൾ ഉത്തര മാനസീകമായി തകർന്ന ഒരു അവസ്ഥയിലാണ്.. ഈയവസരത്തിൽ അവൾ തളർന്നു പോകാൻ പാടില്ല.. എന്ന് അവൻ മനസ്സിൽ കരുതി.. അടുക്കളയിൽ ചെന്നപ്പോൾ അവിടെ നിവേദയും മുത്തശ്ശിയുമുണ്ടായിരുന്നു… ” നിവേദയെന്താ ഇവിടെ… മുറിയിൽ തന്നെ ഇരിക്കാനല്ലെ പറഞ്ഞത് “ഗൗതം ചോദിച്ചു. “അതിപ്പോ കുഴപ്പമൊന്നുമില്ല… നിവേദയുടെ കൈയ്യിൽ രക്ഷയുണ്ടല്ലോ… അതു കൊണ്ട് പ്രശ്നമൊന്നുമുണ്ടാവില്ല എന്ന് നിൻ്റെ മുത്തശ്ശനാ പറഞ്ഞത്.. ” അമ്മയാണ് മറുപടി പറഞ്ഞത്… ” ഞാൻ ഇനി ശ്രദ്ധിച്ചോളാം..

തറവാടിന് പുറത്തേക്ക് ഇറങ്ങില്ല..” നിവേദ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… “എന്നാലും ഉത്തരയുടെ വ്രതം തീരുന്നത് വരെ മുറിയിൽ ഇരിക്കുന്നതാണ് നല്ലത് എന്നാണല്ലോ അച്ഛൻ പറഞ്ഞത് “ഗൗതം വീണ്ടും സംശയത്തോടെ ചോദിച്ചു… “ഞാനാണ് പറഞ്ഞത്.. ഇവിടെ നമ്മൾ എല്ലാരുമുണ്ടല്ലോ… ഒന്നു ശ്രദ്ധിച്ചാൽ മതി” മുത്തശ്ശൻ്റെ ശബ്ദം പിന്നിൽ നിന്നും കേട്ടപ്പോൾ ഗൗതം തിരിഞ്ഞ് നോക്കി…. മുത്തശ്ശൻ പറഞ്ഞത് കൊണ്ട് ഗൗതം കൂടുതൽ പറയാൻ നിന്നില്ല… ഉത്തരയ്ക്ക് രാവിലെ കഴിക്കാനുള്ള പഴവർഗ്ഗങ്ങൾ ഒരു പാത്രത്തിൽ എടുത്തു നിലവറയിലേക്ക് നടന്നു…. നിലവറയുടെ വാതിൽ തുറന്നു അകത്ത് കടന്നു… ഗൗതം വാതിലിൽ മുട്ടി തുറക്കാൻ വേണ്ടി കാത്തു നിന്നു…

കുറച്ച് സമയം കാത്ത് നിന്നിട്ടും ഉത്തര മുറി തുറക്കാത്തത് കൊണ്ട് അവൻ കൈ കൊണ്ട് വാതിൽ ചെറുകെ തള്ളി നോക്കി …. വാതിൽ തുറന്നു… ഉത്തര തറയിൽ പാ വിരിച്ച് നിലത്ത് കിടക്കുകയാണ്… ഉറക്കമാണ് എന്ന് അവന് മനസ്സിലായി… അവൻ വാതിൽ തുറന്ന് അകത്ത് കയറി കതക് കുറ്റിയിട്ടു… വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടതും അവൾ കണ്ണു തുറന്ന് നോക്കി.. ഞെട്ടലോടെ എഴുന്നേറ്റിരുന്നു… അവളുടെ രൂപം കണ്ട് അവൻ്റെ മനസ്സിൽ വേദന നിറഞ്ഞു… രാവിലെ കാഴ്ചയിൽ ദേവിയെ പോലെ തോന്നിച്ചവൾ ആണ് ഇപ്പോൾ എല്ലാം തകർന്നത് പോലെ താഴെതറയിൽ ചുരുണ്ടു കൂടിയിരിക്കുന്നത്.. അവൻ കൈയ്യിലെ പഴങ്ങൾ കൊണ്ടുവന്ന പാത്രം താഴെ വച്ചു…. അവൻ അവളുടെ അരികിലായ് ഇരുന്നു…

ഉത്തര ഒന്ന് ഭയന്നത് പോലെ പുറകിലേക്ക് നീക്കിയിരുന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി.. കൺപോളകൾ തടിച്ചു വീർത്തിരുന്നു…. കരഞ്ഞിട്ടുണ്ടാവും.. “എനിക്ക് കുറച്ച് സംസാരിക്കണം ഉത്തരാ ” എന്ന് ഗൗതം പറഞ്ഞു.. “എനിക്ക് എല്ലാം മനസ്സിലായി… ഇനി കുടുതൽ വിശദീകരണം വേണ്ട…. ഗൂഢാലോചനക്കാരുടെ കൂട്ടത്തിൽ ഗൗതമേട്ടനെ പ്രതീക്ഷിച്ചില്ല… അതിൻ്റെയൊരു വിഷമം മനസ്സിൽ ഉണ്ട്… സാരമില്ല അത് പതിയെ മാറി കൊള്ളും…. “..എല്ലാ വിവരങ്ങളും എന്നോട് ആദ്യമേ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ വരുമായിരുന്നു… ഈ നാടകത്തിൻ്റെ ആവശ്യമില്ലായിരുന്നു…..

വിഷ്ണുവും കിരണും ഗൗതമേട്ടനും എൻ്റെ മുന്നിൽ നന്നായി അഭിനയിച്ചു….. “… പ്രണയത്തിൻ്റെ നാടകം അത് വേണ്ടായിരുന്നു.. എന്നാലും എൻ്റെ അച്ഛൻ ചെയ്ത തെറ്റ് എനിക്ക് തിരുത്താൻ അവസരം ഉണ്ടാക്കി തന്നതിന് ഗൗതമേട്ടനോടുo കുടുംബത്തോടും നന്ദിയുണ്ട്… ” “പിന്നെ എൻ്റെ കടമ ഞാൻ നിർവഹിക്കും.. അത് വരെ ഞാൻ ഇവിടെ ഈ തറവാട്ടിൽ കാണും…”.. ദോഷങ്ങൾ മാറേണ്ടത് ഇപ്പോൾ എൻ്റെയും കൂടി ആവശ്യമാണ്….” എന്ന് ഉത്തര പറഞ്ഞപ്പോൾ ഗൗതം അവളെ നിരാശയോടെ നോക്കി…. ” കാര്യം പറഞ്ഞാൽ ചിലപ്പോ ഉത്തര വരില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനും വിഷ്ണും കിരണും കൂടി അങ്ങനെയൊരു നാടകം കളിച്ചത്… പക്ഷേ കിരണിന് അപകടം പറ്റിയത് കൊണ്ട് എല്ലാം തകിടം മറിഞ്ഞു…

കിരണിൻ്റെ ഫോൺ ഉത്തരയുടെ കൈയ്യിൽ നിന്നും എൻ്റെ കൈയ്യിൽ എത്തിയപ്പോഴാണ് അവൻ കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് ഞാൻ അറിയുന്നത്…. പിന്നെ സംഭവിച്ചതെല്ലാം ഉത്തരയ്ക്ക് അറിയാവുന്നത് അല്ലേ “… എൻ്റെ പ്രണയത്തെ തെറ്റിദ്ധരിക്കരുത് ഉത്തരാ…” അവൻ്റെ മിഴികൾ നിറഞ്ഞിട്ടും ഉത്തര യാതൊരു ഭാവ ഭേദവുമില്ലാതെ ഇരുന്നു… “എനിക്ക് ഇപ്പോൾ ആരെയും വിശ്വാസമില്ല…. പിന്നെ നമ്മൾ തമ്മിൽ ഇനി ഇരുപത്തിയൊന്നു ദിവസത്തെ ബന്ധമെയുള്ളു…. അതോർത്തോണo…. അത് കഴിഞ്ഞാൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല എന്ന് ഗൗതമേട്ടൻ തന്നെയല്ലേ പറഞ്ഞത്… അത് അങ്ങനെ തന്നെയിരിക്കട്ടെ… നിങ്ങൾ എല്ലാരും എന്നെ ചതിക്കുകയായിരുന്നു ഇത്രനാളും….

വ്രതം തുടങ്ങിയ സ്ഥിതിക്ക് അത് പൂർത്തിയാക്കിയിട്ടേ ഞാൻ മടങ്ങു…. അത് വരെ നമ്മൾ തമ്മിൽ സംസാരം ഉണ്ടാവാൻ പാടില്ല എന്ന ഉറപ്പ് വേണം…… “ഉത്തര മുഖത്തടിച്ചത് പോലെ പറഞ്ഞു… ” പലവട്ടം എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ്… പക്ഷേ സത്യമെല്ലാം അറിഞ്ഞാൽ നീ തിരിച്ച് പോയാലോ എന്ന് കരുതിയാ ഞാൻ പറയാഞ്ഞത്…. നീ എന്നിൽ നിന്ന് അകന്ന് പോകുമോ എന്ന് വിചാരിച്ചു… “ഗൗതo ഉത്തരയ്ക്കരുകിൽ നീങ്ങിയിരുന്നു… അവളുടെ വലത് കൈയ്യിൽ പിടിച്ചു ചുണ്ടുമുട്ടിച്ചു…. ഉത്തര തീ പൊള്ളലേറ്റ പോലെ കൈ പിന്നിലേക്ക് വലിച്ചു.. “ഇനി ഇഷ്ട്ടം.., പ്രണയം .., എന്ന് പറഞ്ഞ് നടക്കുന്നതിൽ ഒരു അർത്ഥമില്ല..

ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും പിന്നീട് ഓർമ്മയിൽ വരില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്… ഞാൻ എല്ലാം തീരുമാനിച്ചിട്ടുണ്ട്…. അത് പോലെ ഞാൻ ഇനി മുൻപോട്ടു പോകു….. കൂടുതൽ സംസാരിക്കാൻ എനിക്ക് താൽപര്യമില്ല….. ഗൗതമേട്ടന് പോകാം.. ഈ ലോകത്ത് എനിക്ക് എൻ്റെ അമ്മയും മുത്തശ്ശനും ഉണ്ണിയും മാത്രം മതി……” ഉത്തര മുഖം തിരിച്ചു… ”ഉത്തരാ ഞാൻ നിനക്ക് ആരുമല്ലേ പറ” ഗൗതം അവളെ ഒന്നൂടി വിളിച്ചു.. “അല്ല… എന്നെ വെറുതെ വിട്ടേക്കു… ഞാൻ എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ… ഇവിടെ നിന്നിറങ്ങും മുന്നേ എൻ്റെ മാനം കൂടി അടിയറവ് വയ്ക്കാൻ വയ്യാ….

“ഉത്തരയുടെ വാക്കുകൾ അവൻ്റെ ഹൃദയത്തിൽ തറച്ചു… ” ഞാൻ അങ്ങനെ ഒരിക്കലും ചതിക്കില്ല” ഗൗതമിൻ്റെ വാക്കുകൾ നേർത്തു പോയി.. “എല്ലാം എന്നിൽ നിന്ന് മറച്ച് വച്ചു… എൻ്റെ അമ്മയേയും മുത്തശ്ശനേയും നിങ്ങൾ ആശുപത്രിയിലാക്കിയിട്ടാണ് വന്നത് എന്ന് പറഞ്ഞപ്പോഴെ എനിക്ക് സംശയം തോന്നിയതാണ്… ഞാൻ പറയുന്നതിന് മുന്നേ നിങ്ങൾ അറിഞ്ഞത് കൊണ്ടാണല്ലോ അവരെ ആശുപത്രിയിൽ ആക്കിയിട്ട് എന്നെ കൂട്ടാൻ കോളേജിലേക്ക് വന്നത്….”… . അതിൽ രുദ്രനും പങ്കുണ്ട്.. അപ്പോൾ ഗൗതമേട്ടൻ്റെ പങ്കെന്താ?… നിങ്ങളും ഇപ്പോൾ എൻ്റെ ശത്രുപക്ഷത്താണോ എന്ന് എനിക്ക് സംശയമുണ്ട്….”ഉത്തരയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു.. ” അത് എൻ്റെ അറിവോടെയല്ല…. പക്ഷേ ഞാൻ അറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു… ”

ഞാനറിഞ്ഞിരുന്നെങ്കിൽ അവരെ ആക്രമിക്കാൻ സമ്മതിക്കില്ലായിരുന്നു.. ഞാൻ അവിടെ എത്തിയപ്പോഴേക്കും രുദ്രൻ്റെ സഹായി ദീക്ഷ അവരെ ആക്രമിച്ചിരുന്നു.. രുദ്രൻ്റെ സഹായിക്ക് രൂപം മാറാനുള്ള കഴിവ് ഉണ്ട്… .. ഞാൻ ചെന്നില്ലായിരുന്നെങ്കിൽ അവരെ കൊല്ലുമായിരുന്നു.. “ഗൗതo മുഖം കുനിച്ചു… ” ഞങ്ങളെ എന്തിനാണ് അന്വഷിച്ച് വന്നത്…. നിങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഞാനും എൻ്റെ അമ്മയും ഉണ്ണിയും മുത്തശ്ശനും ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞേനെ.. “… ഞങ്ങളിൽ എനിക്ക് എന്ത് ആപത്ത് വേണമെങ്കിലും സംഭവിച്ചോട്ടെ… നിങ്ങൾ പറയുന്നത് പോലെ വ്രതം എടുത്ത് മാലതിരികെ ചാർത്തി കൊള്ളാം.. .പക്ഷേ ഉണ്ണിയെ ഒന്നും ചെയ്യരുത്….

അവനെ തിരികെ പോകാൻ പറയണം… അവനെന്തെങ്കിലും അപകടം സംഭവിച്ചാൽ പിന്നെ ഞങ്ങൾക്ക് ആരുമില്ല” എന്നു പറഞ്ഞ് ഉത്തര മുട്ടുകുത്തി നിന്നു.. കുനിഞ്ഞ് ഗൗതമിൻ്റെ കാലിൽ പിടിച്ചു കരഞ്ഞു.. ഗൗതം പെട്ടെന്ന് തറയിൽ നിന്ന് എഴുന്നേറ്റു… അവളുടെ കൈകൾ അവൻ്റെ കാലിൽ നിന്ന് പിടി വിടുവിച്ചു… അവന് അവളെ നെഞ്ചോട് ചേർത്ത് പിടി ആശ്വസിപ്പിക്കാൻ വേണ്ടി ഇരുകൈകളും അവൾക്ക് നേരെ നീട്ടിയെങ്കിലും എന്തോ ഓർത്തിട്ടെന്ന പോലെ അവൻ കൈകൾ പിൻവലിച്ചു…. “ഉത്തരാ എൻ്റെ ജീവൻ നിലനിൽക്കുന്നത് നീയണിഞ്ഞിരിക്കുന്ന താലിയാകുന്ന രക്ഷയിലാണ്…. എന്നെ നിനക്ക് വിശ്വാസമില്ലെങ്കിൽ ഈ നിമിഷം അത് നിനക്ക് പൊട്ടിച്ചെറിയാം…

അപ്പോൾ രുദ്രന് എന്നെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയും… “. ഞാൻ തന്നെയല്ലെ കെട്ടിയത്.. ഞാൻ തന്നെ അഴിച്ച് എടുത്ത് കൊള്ളാം… താലി മാറ്റിയാലും നിനക്ക് വ്രതം പഴയത് പോലെ തുടരാം… എനിക്ക് പകരം അടുത്ത രക്ഷകനെ ഞാൻ തന്നെ കണ്ടെത്തി തന്നിട്ടേ മരിക്കു” എന്ന് പറഞ്ഞ് ഗൗതം മുൻപോട്ടു വന്നു.. ഉത്തര കണ്ണടച്ച് നിന്നു…. ആരെ വിശ്വസിക്കണമെന്നറിയാതെ അവളുടെ മനസ്സ് നിയന്ത്രണമില്ലാതെ ഭ്രാന്തമായി അവനുമായുള്ള നിമിഷങ്ങളുടെ ഓർമ്മകളിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്നു…

” ഗൗതം വേഗം വരു..ദേവി ഉഗ്രരൂപിയായിരിക്കുന്നു…. ശാന്തമാക്കണം അല്ലെങ്കിൽ അപകടമാണ് ” എന്ന് പറഞ്ഞ് മുത്തശ്ശൻ ഉറക്കെ മന്ത്രം ജപിച്ചു തുടങ്ങി… ഗൗതം പരിഭ്രമത്തോടെ വാതിൽ തുറന്നു മുറിയിൽ നിന്ന് പുറത്തേക്ക് പോയി.. നിലവറയിൽ നിന്നും മന്ത്രോച്ചാരണങ്ങൾ ഉയർന്നു….. നിലവിളക്കിലെ ദീപം ആളിക്കത്തി…. കുറച്ച് സമയത്തെ മന്ത്രോച്ചാരണങ്ങൾക്ക് ശേഷം മുത്തശ്ശൻ ദേവി വിഗ്രഹത്തിൽ കരിക്ക് അഭിഷേകം ചെയ്തു… കുറച്ച് നിമിഷങ്ങൾക്കകം നിലവിളക്കിലെ ദീപം പഴയത് പോലെയായി…. തുടരും

മഴയേ : ഭാഗം 20

Share this story