സിദ്ധാഭിഷേകം : ഭാഗം 15

സിദ്ധാഭിഷേകം : ഭാഗം 15

എഴുത്തുകാരി: രമ്യ രമ്മു

അപ്പോഴേക്കും അവൻ കുഴഞ്ഞു പോയിരുന്നു…ശരത്ത് അവനെ താങ്ങി ബെഡിൽ കിടത്തി… അവൻ ഞെരുക്കത്തിന് ഇടയിലും അമ്മൂ എന്ന് പറഞ്ഞു കൊണ്ടിരുന്നു…ശരത്തിന്റെ കണ്ണുകൾ നിറഞ്ഞു….അവൻ എന്തോ ഉറപ്പിച്ചു… അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…കാര്യങ്ങൾ എല്ലാം പറഞ്ഞു…. 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 പിറ്റേന്ന് രാവിലെ മിത്തൂന്റെ ഫോൺ റിങ്ങ് ചെയ്തു…അവൾ വേഗം ഫോൺ എടുത്തു.. “ഹലോ ..ശരത്തേട്ടാ…എല്ലാം കുഴപ്പമായി അല്ലേ…” “ഉം..അമ്മാളൂ എന്ത് പറഞ്ഞു…”

“അവൾക്ക് ആശ്വാസം ഉണ്ട്..അഭി സർ ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞത്രേ…വിഷമവും ഉണ്ട്..സർ ന് ഒരുപാട് വിഷമം ആയെന്ന് പറഞ്ഞു…” “എന്ന നാട്ടിലേക്ക് പോകുന്നത്…” “ഞങ്ങൾ ഉച്ചയ്ക്ക് ശേഷം ഇറങ്ങും..അമ്മാളൂന്റെ ഏട്ടൻ ഇല്ലേ നന്ദുവേട്ടൻ , പുള്ളിയുടെ കൂടെയാ പോകുന്നത്….ഞങ്ങൾ ഇപ്പോ ചെറിയ ഷോപ്പിംഗ് ന് ഇറങ്ങുവാ….ഓണം അല്ലേ.. അവൾ കുളിക്കുവാ…അതു കൊണ്ടാ കോൾ എടുത്തത് തന്നെ…” “എത്തീട്ട് വിളിക്ക്..കാര്യങ്ങൾ ഒക്കെ അപ്പപ്പോൾ അറിയിക്കണം കേട്ടോ..എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം..ഓക്കേ.. ബൈ..” “ശരി.. ബൈ..” ))(())(())(())(())(())(())(())(())(())(())(())(())(())(( അഭി ഇന്ന് കമ്പനിയിൽ പോകാതെ മുറി അടച്ചിരിക്കുകയാണ്…

സച്ചി പാടിയ പാട്ടുകൾ കേട്ടു കൊണ്ട് അവൻ കിടന്നു.. ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു..അമ്മാളൂവിന്റെ ഓർമകൾ അവനെ വല്ലാതെ ശല്യം ചെയ്തു…മമ്മ കാര്യം അറിയാതെ വിഷമിച്ചു…. തലേന്ന് ശരത്ത് കൊണ്ട് വിട്ടത് മുതൽ ഇതാണ് അഭിയുടെ അവസ്ഥ… അപ്പോഴാണ് ആരോ വാതിലിന് തട്ടുന്ന ശബ്ദം കേട്ടത്…മനസ്സില്ലാ മനസോടെ അഭി വാതിൽ തുറന്നു… ശരത് ആയിരുന്നു അത്… “സോറി ടാ….ഈ നാറി പറഞ്ഞിട്ടാ ഞാൻ നിന്നോട് എല്ലാം മറച്ചു പിടിച്ചത്…അല്ലാതെ എനിക്ക് നിന്നെ ചതിക്കാൻ പറ്റുമോ..” അഭി അവനെ കെട്ടിപിടിച്ചു….”ഞാനല്ലേ നിന്നോട് സോറി പറയണ്ടേ…

ഞാൻ നിന്നെ വിഷമിപ്പിച്ചോടാ…സോറി…. അല്ല ആര് പറഞ്ഞിട്ട്…😳” അപ്പോഴാണ് വാതിലിന് നേരെ അയാൾ വന്ന് നിന്നത്…അവനെ കണ്ടതും അഭിയുടെ മിഴികൾ വിടർന്നു…അവൻ പറഞ്ഞു… “സിദ്ധാർത്ഥ്..” അവർ പരസ്പരം പുണർന്നു… +++++++++++++++++++++++++++++++++ ഉച്ചയ്ക്ക് ശേഷം മിത്തൂവും അമ്മാളുവും നന്ദു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയി….അവന്റെ ക്യാബിനിലേക്ക് പോകുമ്പോഴാണ് അവർക്ക് എതിരെ കോറിഡോറിൽ നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ടത്… “ടി..സിദ്ധുവേട്ടനല്ലേ അത്…” “അതേ..അത് തന്നെ…എന്താ ഇവിടെ…” “ആ..ആർക്കറിയാം… വാ ചോയ്ക്കാം…” “ഇവിടെ വന്നും തല്ല് മേടിക്കാനാ..എനിക്കൊന്നും വയ്യ..നീ പൊയ്ക്കോ..”

“എന്നെ അല്ലെ തല്ലുന്നേ.. നിനക്ക് എന്തിനാ പിന്നെ പേടി…” “അതിന് എപ്പോഴാ എന്താ തോന്നുക എന്ന് പറയാനാവില്ലല്ലോ… ഒരു ഡിസ്റ്റൻസ് വെക്കുന്നത് നല്ലതാ..നീ പോയി വാങ്ങിയിട്ട് വാ…”😏 “സിദ്ധുവേട്ടാ…” അവൻ വിളി കേട്ട് തിരിഞ്ഞു നോക്കി..അവളെ മുന്നിൽ കണ്ട് ഒരു നിമിഷം അവൻ എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി.. “സിദ്ധുവേട്ടൻ എന്താ ഇവിടെ…” “ഞാൻ …ഞാൻ ..ആഹ്..ഒരാളെ കാണാൻ വന്നതാ…ഇവിടെ അഡ്മിറ്റ് ആണ്…” “ഓ..നന്ദൂട്ടൻ ഇവിടെയാ വർക്ക് ചെയ്യുന്നേ…” “ഓ…”അവൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. അപ്പോഴേക്കും അവരുടെ ഓപ്പോസിറ്റ് ക്യാബിൻ തുറന്ന് ഒരു സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി വന്നു…

ചിരിച്ചു കൊണ്ട് ഇറങ്ങിയ അവൻ അവരെ രണ്ട് പേരെയും ഒരുമിച്ചു കണ്ട് സംശയത്തോടെ നോക്കി…അവന്റെ വെള്ളാരം കണ്ണുകളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു…പിടിക്കപ്പെട്ടവനെ പോലെ… പിന്നെ ചിരിച്ചെന്ന് വരുത്തി അവർക്ക് അടുത്തേക്ക് വന്നു… അമ്മാളൂ അവന്റെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു… “നന്ദൂട്ടാ…” “കുറെ നേരായോ വന്നിട്ട് മോളെ…” “ഇല്ല…ഇപ്പോ വന്നതാ…അപ്പോഴാ സിദ്ധുവേട്ടൻ ഇവിടെ നിക്കുന്ന കണ്ടത്..” “ആഹ്..എന്നാൽ പോകാം..ദാ കീ…വണ്ടിയിൽ ചെന്നിരുന്നോ… എനിക്ക് ബാഗ് എടുക്കണം…പിന്നെ കുറച്ചു കാര്യങ്ങൾ ഏൽപ്പിക്കാൻ ഉണ്ട്…പൊയ്ക്കോ…” “ആഹ്..ശരി ഏട്ടാ.. സിദ്ധുവേട്ടാ ബൈ…” 🔵 🔵 🔵 🔵 🔵 🔵 🔵 🔵 🔵 🔵 🔵 🔵 🔵

മിത്തൂനെ അവളുടെ വീട്ടിലിറക്കി… വീട്ടിൽ എത്തിയപ്പോ വൈകീട്ട് ആയി…നന്ദു കുറെ നാളുകൾക്ക് ശേഷം ആണ് വീട്ടിൽ വരുന്നത്…അമ്മമ്മ അവനെ കണ്ട് വേഗം അടുത്തേക്ക് ചെന്നു.. “അമ്മമ്മേടെ കുട്ടിയെ കണ്ടിട്ട് എത്ര നാളായി…എന്താ ഇങ്ങനെ ക്ഷീണിച്ചേ… ആഹാരമൊന്നും കഴിക്കാറില്ലേ നീയ്…” “എല്ലാം ഉണ്ട് എന്റെ സാവിത്രിക്കുട്ടി…ഇപ്പോ നല്ല വിശപ്പുണ്ട്..എന്തേലും താ ഞങ്ങൾക്ക്” “ഏത് ഞങ്ങൾ…ഇനി രണ്ട് ദിവസം നമ്മളെ ഒന്നും കാണില്ല ആർക്കും…😏”അമ്മാളൂ പരിഭവിച്ചു.. “ടി..കുശുമ്പി…”അപ്പോൾ അവിടെ എത്തിയ രഞ്ജു അവളുടെ ചെവിക്ക് പിടിച്ചു..

എന്നിട്ട് നന്ദുനെ കെട്ടിപിടിച്ചു… “എത്ര നാളായി എന്റെ മോനെ നിന്നെ ഒന്ന് കണ്ടിട്ട്…എന്താടാ നിനക്ക് ഇത്ര ക്ഷീണം…” “ഞാൻ കുറച്ചു ദിവസം ഇവിടെ തന്നെ ഉണ്ട്….അമ്മേടെ കൈ കൊണ്ട് ഉണ്ടാക്കിയതൊക്കെ കഴിച്ചാൽ പോകുന്ന ക്ഷീണമേ ഉള്ളൂ….അമ്മ വാ…” “അച്ഛൻ എവിടെ പോയി….ദീപൂവേട്ടൻ വരാറായില്ലേ…” “അവർ രണ്ടു പേരും കൂടി ആരെയോ കാണാൻ പോയതാ…നിങ്ങൾ ഫ്രഷ് ആയി വാ..കഴിക്കാൻ എടുക്കാം…” കുളിച്ചു വന്ന് ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ദീപുവും ദേവനും വന്നത്… “അല്ല ആരിത് കല്ല്യാണ പെണ്ണോ…എപ്പോ എത്തി…” ദീപു നന്ദുനെ കാണാത്ത മട്ടിൽ പറഞ്ഞു..

“അവൾ മാത്രല്ല എന്റെ ഏട്ടാ ഞാനുമുണ്ട്…”നന്ദു പറഞ്ഞു… “ആണോ…ആരാ ഇത്🤔🤔…നീ ഏതാ….”ദീപു അവന്റെ അടുത്തിരുന്ന് അവൻ കഴിച്ചു കൊണ്ടിരുന്ന പഴംപൊരി അവന്റെ കൈയോടെ പിടിച്ച് വായിലാക്കി… “ടാ…ദീപൂട്ടാ…നിന്നെ..ഞാൻ…”അവൻ അടിക്കാനായി കൈ ഉയർത്തി… അത് കണ്ട് ദീപു ചിരിച്ചുകൊണ്ട് വേഗം പുറത്തേക്ക് ഓടി… വാതിൽക്കൽ വച്ച് ആരെയോ ഇടിച്ച് നിലത്തു വീണു…കണ്ണ് തുറന്നപ്പോൾ അവന് അടിയിലായി കിടക്കുന്ന വീണയെ ആണ് കണ്ടത്…പരസ്പരം കണ്ണിൽ നോക്കി അവർ പരിസരം മറന്നു… “ഹലോ ഹലോ… ഇവിടെ ഞങ്ങൾ കുറച്ചു പെരുണ്ടേ…

ഏടത്തിയമ്മ ആയി കൂട്ടിട്ടു വന്നിട്ട് പോരെ പബ്ലിക് ആയിട്ടുള്ള റൊമാൻസ്…” നന്ദു കളിയാക്കി.. ദീപു ചമ്മി വേഗം എണീറ്റ് അവളെയും എഴുന്നേൽപ്പിച്ചു…”ഞാൻ കുളിച്ചിട്ടു വരാം അമ്മേ” എന്നും പറഞ്ഞ് മുകളിലേക്ക് കേറി… അമ്മാളൂ വീണയെ അകത്തേക്ക് വിളിച്ചു…പിറകെ വന്ന ദേവൻ അവളെ അടുത്തേക്ക് വിളിച്ചു…കയ്യിൽ ഉള്ള കവറുകൾ അവളെ ഏൽപ്പിച്ചു… “എന്താ അച്ഛാ ഇതൊക്കെ…കാര്യമായിട്ട് ഉണ്ടല്ലോ…” “ഓണക്കോടിയാ അവൻ വണ്ടി നിർത്തേണ്ട താമസം ഇറങ്ങി ഓടി…നന്ദുനെ കുറെ ആയില്ലേ കണ്ടിട്ട് അതാ…” അവർ സാധനങ്ങൾ ഒക്കെ എടുത്ത് ടേബിളിൽ വച്ചു..ദേവൻ തന്നെ ഓരോരുത്തരെ ആയി വിളിച്ച് കോടി കൊടുത്തു…

വീണയ്ക്കും അമ്മയ്ക്കും അക്കുവിനും മിത്തൂന്റെ വീട്ടിലുള്ളവർക്കും എടുത്തിട്ടുണ്ടായിരുന്നു…..വീണയോട് വീട്ടിലേക്ക് വരാൻ പറഞ്ഞ് ദീപു വിളിച്ചിട്ടാണ് അവൾ വന്നത്… മിത്തൂന് ഉള്ളത് അമ്മാളൂനെ ഏൽപ്പിച്ചു…ആകാശിന് ലീവ് കിട്ടിയില്ല..അവൻ തിരുവോണ ദിവസമേ എത്തൂ….ഉത്സവവും നിശ്ചയവും കഴിഞ്ഞേ പോകൂ.. “ഇതെന്താ അച്ഛാ ഈ കവറിൽ…”മാറ്റി വച്ച കവർ ചൂണ്ടി അമ്മാളൂ ചോദിച്ചു.. “അത്..അത് അച്ഛമ്മയ്ക്ക് ഉള്ളതാണ്…” ആരും പിന്നെ ഒന്നും ചോയ്ച്ചില്ല… എല്ലാരും ഹാളിൽ ഇരുന്ന് ഓരോന്ന് പറയുകയായിരുന്നു.. ദേവന്റെ മടിയിൽ കിടക്കുകയാണ് അമ്മാളൂ…

അവളുടെ മുടിയിൽ തലോടി അയാൾ അവളെ വാത്സല്യത്തോടെ നോക്കി…കുറച്ചു നാൾ കഴിഞ്ഞാൽ ഈ വീടിന്റെ പടി ഇറങ്ങിപോവില്ലേ തന്റെ മോള്..അതോർക്കെ അയാളുടെ കണ്ണ് നിറഞ്ഞു… പഠിക്കാൻ ദൂരെ വിടാൻ പോലും ഇഷ്ടമുണ്ടായില്ല..അവളുടെ ഒരു മാറ്റം ആഗ്രഹിച്ചിട്ടാണ്… “അച്ഛൻ എന്താ ആലോചിക്കുന്നേ…”നന്ദു ചോദിച്ചു.. “ഞാൻ നിശ്ചയത്തിന്റെ കാര്യങ്ങളൊക്കെ ആലോചിച്ചതാ…ഇനി അധികം ദിവസം ഇല്ലല്ലോ..” “ശരിയാണ്..ഇടയിൽ ഓണവും ഉത്സവവും ഒക്കെ ആയതിനാൽ പിന്നെ സമയം കിട്ടില്ല…എല്ലാം വേഗത്തിൽ ഒരുക്കണം..ക്ഷണിച്ചു കഴിഞ്ഞോ അച്ഛാ…”

“ആ ഏകദേശം ആയി…അവരോട് ഇന്നലെ date വിളിച്ചു പറഞ്ഞിരുന്നല്ലോ…അവർക്ക് അതിന് സമ്മതം ആയ സ്ഥിതിക്ക് പിന്നെ ക്ഷണിച്ചു തുടങ്ങി…ഞാനും ദീപുവും മാത്രല്ലേ ഉള്ളൂ..എല്ലാത്തിനും..ആഹ്..ഇനി ഇപ്പോ നീയും ഉണ്ടല്ലോ..” ഇതെല്ലാം കേട്ട് അമ്മാളൂ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു….അഭി സർ ഇത് ഒഴിയാം എന്ന് പറഞ്ഞിട്ട് എന്തേ വിളിച്ചു പറഞ്ഞില്ല.. ഇന്നലെ പോട്ടെ….ഇന്നും വിളിച്ചില്ലേ…. ഇവിടെ എല്ലാം മുന്നോട്ട് പോയിട്ടാണോ ഇനി…. ഇത് എല്ലാരേയും അറിയിച്ച ശേഷം മുടങ്ങിയാൽ അച്ഛൻ സഹിക്കില്ല…എന്തു ചെയ്യും..സർ നെ വിളിച്ചു നോക്കിയാലോ… “എന്താണ് കല്യാണപെണ്ണിന് ഒരാലോചന…

ഒന്നും മിണ്ടുന്നില്ലല്ലോ…കള്ള ഉറക്കാണ് അറിയാം..ടി…” ദീപു അവളെ കുലുക്കി വിളിച്ചു..”ടി അമ്മാളൂ…നിന്നെ അളിയൻ കാണാൻ വരാറുണ്ടോ…” അവൾ എണീറ്റ് ഇരുന്നു…പിന്നെ പതിയെ പറഞ്ഞു.. “എന്റെയാണ് കല്യാണം ഉറപ്പിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു..അച്ഛൻ ഫോൺ ചെയ്ത് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ദീപുവേട്ടന്റെ ആണെന്നാ…” ഒരു നിമിഷം എല്ലാരും ഒന്ന് ഞെട്ടി..ദേവൻ അവളെ ചേർത്ത് പിടിച്ചു…”മോൾക്ക് ഇഷ്ടമല്ലേ ഈ കല്യാണത്തിന്…” “അത് അച്ഛാ..അങ്ങനെ അല്ല..ഞാൻ …ഇപ്പോ ഒരു കല്ല്യാണത്തിന് മനസ്സ് കൊണ്ട് തയ്യാർ ആയിരുന്നില്ല…ഇതിപ്പോ…”

“മോളെ ,,, അവര് നല്ല ആൾക്കാരാണ്.. മോൾടെ എല്ലാം അറിഞ്ഞു കൊണ്ടാ അവർ വന്നത്…..മോളെ മാത്രം മതി എന്നാ അഭി മോൻ പറഞ്ഞത്…കഴിഞ്ഞ കാര്യങ്ങൾ ഒന്നും പ്രശ്നം അല്ലെന്നും…നിങ്ങൾ പരസ്പരം കണ്ടെന്നും മോളോട് ഇഷ്ടമാണെന്ന് പറഞ്ഞതും മോള് ദേഷ്യപ്പെട്ടു പോയതുമൊക്കെ പറഞ്ഞു…അച്ഛന് അവനെ ഒരുപാടിഷ്ടപ്പെട്ടു… മോൾക്ക് ഇഷ്ട്ടായില്ലേ…വേറെ എന്തേലും ചിന്ത ഉണ്ടോ മോൾക്ക്….വേറെ ആരേലും… അച്ഛന് പ്രായമാവുകയല്ലേ…മോൾടെ കല്യാണം ഞങ്ങളുടെ ഒക്കെ വലിയ സ്വപ്നം ആണ്…നിശ്ചയം അല്ലേ ഇപ്പോൾ ഉള്ളൂ…മോൾക്ക് സമയം വേണമെങ്കിൽ അവരോട് പറയാം കല്യാണം കുറച്ചു നീട്ടി വെക്കാൻ..എന്താ…” “അച്ഛാ..അവർക്ക് എല്ലാം അറിയാം എന്ന് വച്ചാൽ…”

“എല്ലാം അറിയാം..മോളുടെ അവസ്ഥയൊക്കെ..ഞാൻ പറയുന്നതിന് മുൻപേ അവർ അതൊക്കെ ഇങ്ങോട്ട് പറഞ്ഞു…” അമ്മാളൂ ഒന്ന് ഞെട്ടി..അപ്പോൾ ഞാൻ പറയുന്നതിന് മുൻപ് അറിഞ്ഞിട്ടും ഞാൻ പറഞ്ഞപ്പോൾ ഒന്നും അറിയാത്ത പോലെ നിന്നത് എന്തിനാ..തന്നോട് കല്യാണം നടക്കില്ല എന്ന് പറഞ്ഞത് എന്തിനാ..ഒന്നും മനസിലാവുന്നില്ലല്ലോ.. “മോളെന്താ ആലോചിക്കുന്നേ..”രഞ്ജു ചോദിച്ചു.. “ഒന്നുമില്ലമ്മേ..ഞാൻ എന്തോ.. ഞാൻ ഒന്ന് കിടക്കട്ടെ…” അവൾ മുറിയിൽ ചെന്ന് ഫോൺ എടുത്ത് അഭിയെ വിളിച്ചു… “ഹലോ.. സർ.. ഞാൻ സാഗര…” “അറിയാടോ…തന്റെ നമ്പർ സേവ്ഡ് ആണ്..എന്താ ഈ സമയത്തു..നാട്ടിൽ എത്തിയോ…”

“എത്തി… അത്..ഇവിടെ അച്ഛൻ കാര്യങ്ങളൊക്കെ കുറെ മുന്നോട്ട് നീക്കി..ഇനിയും സർ വിളിച്ചില്ലല്ലോ അച്ഛനെ…” “മുന്നോട്ട് പോട്ടെ…അതല്ലേ വേണ്ടത്…ഞാൻ അങ്കിളിനെ കുറച്ചു നേരത്തെ കൂടെ വിളിച്ചല്ലോ… എന്തേ…” “അല്ല.. അപ്പോ.. അച്ഛൻ …കല്യാണം..അല്ല നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടത്തുകയാണല്ലോ… വേണ്ടാന്ന് പറഞ്ഞില്ലല്ലോ…”അവൾ തപ്പിതടഞ്ഞ് സംശയത്തോടെ പറഞ്ഞു.. “വാട്ട്….വേണ്ടാന്ന് വെക്കാനോ… ആർ യു ജോക്കിങ്…നെക്സ്റ്റ് സൺഡേ നമ്മുടെ നിശ്ചയം ആണ്…അത് ആര് വേണ്ടാന്ന് വെക്കാൻ ആണ്…ഉം..” “അപ്പോൾ സർ ഇന്നലെ എന്നോട് പറഞ്ഞത്..ബീച്ചിൽ വച്ച്…😢😢

“ഞാൻ പറഞ്ഞല്ലോ ആർക്ക് വേണ്ടിയും നിന്നെ വിട്ടുകൊടുക്കില്ല എന്ന്.. നിനക്ക് എന്ത് കുറവുണ്ടെങ്കിലും നിന്നെ ഇപ്പോഴും ഇഷ്ട്ടമാണെന്ന്… അതൊന്നും കേട്ടില്ലേ…ഉം..” “സർ…എന്നെ പറ്റിക്കുകയായിരുന്നു അല്ലേ…” “വെയിറ്റ് വെയിറ്റ്..ഈ സർ വിളി നിർത്താറായി കേട്ടോ..എന്തോ പോലെ…വേറെ എന്തെല്ലാം വിളിക്കാം തനിക്ക്… പിന്നെ പറ്റിക്കാൻ ഒന്നുമല്ല..അന്ന് ഓഫീസിൽ വച്ച് ഞാൻ ഇഷ്ട്ടം പറഞ്ഞപ്പോൾ എന്നോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞില്ലേ….ഞാൻ കുറേ പേരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും എന്നൊക്കെ…അങ്ങനെ അല്ലാന്ന് കാണിക്കാൻ….അതിന്റെ ചെറിയ കടം വീട്ടൽ… ബാക്കി കടങ്ങൾ ഒക്കെ നിന്നെ കെട്ടിയിട്ട് തീർത്തോളാ….

അപ്പോ വെക്കട്ടെ…..നമ്മുടെ നിശ്ചയത്തിന് കാണാട്ടോ… ലൗ യൂ… അമ്മൂ… ഉമ്മാ😘😘 “അവൻ കോൾ കട്ട് ചെയ്തു… അമ്മാളൂ എല്ലാം കേട്ട് സ്തംഭിച്ചു നിന്നു… ഇനി എന്ത് ചെയ്യും….ഒരുപിടിയും ഇല്ലല്ലോ… മിത്തൂനെ വിളിച്ചാലോ…അല്ലെങ്കിൽ നാളെ അവിടെ പോകാം…അവളോടും സിദ്ധുവേട്ടനോടും സംസാരിക്കാം…എന്റെ മഹാദേവ എന്തേലും ഒരു വഴി കാണിച്ചു തരണേ….അച്ഛനോട് എല്ലാം പറഞ്ഞാലോ…അച്ഛനെ വിഷമിപ്പിക്കാനും വയ്യല്ലോ……തുടരും..

സിദ്ധാഭിഷേകം : ഭാഗം 14

Share this story